നാല് വയസുകാരനായ മകനെ കാറിനു മുകളിൽ ഇരുത്തി നൂറ് കിലോമീറ്റർ വേഗതയിൽ ഓടിച്ച യുവതി പിടിയിൽ. ഓസ്ട്രേലിയൻ സ്വദേശിനിയായ എറിക്ക ഷാഡ്ഫോർത്ത് എന്ന യുവതിയാണ് സ്വന്തം മകന്റെ ജീവൻ പണയം വച്ച് വളരെ ക്രൂരമായ സഹാസം ചെയ്യാൻ തയാറായത്. കാമില്ലോ എന്ന സ്ഥലത്തു നിന്നും പിയാര വാട്ടേഴ്സ് എന്ന സ്ഥലത്തേക്കുള്ള പതിനഞ്ച് മിനിട്ട് യാത്രയാണ് ഇവർ വളരെ അപകട തുല്യമാക്കിയത്. ഇവർക്ക് പുറകെ വന്ന ഒരു കാറിലെ യാത്രികനാണ് ഈ അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇവരെ പോലീസ് പിന്നീട് പിടികൂടി. മാത്രമല്ല മൂന്ന് മാസത്തേക്ക് ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
Read MoreCategory: NRI
സ്പീഡ് ബോട്ടിനു പിന്നിൽ കെട്ടിയിട്ട് സ്രാവിനോട് ക്രൂരത; ശേഷം തടവ് ശിക്ഷ
സ്പീഡ് ബോട്ടിനു പിന്നിൽ സ്രാവിനെ കെട്ടിയിട്ട് അമിത വേഗത്തിൽ ബോട്ട് പായിച്ച യുവാവിന് തടവ് ശിക്ഷ. ഫ്ളോറിഡ സ്വദേശിയായ മൈക്കിൾ വെൻസെൽ എന്ന 22 വയസുകാരനാണ് സ്രാവിനോട് ക്രൂരത കാട്ടിയതിന്റെ പേരിൽ നിയമനടപടി നേരിടുന്നത്. മൈക്കിളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഒരു സ്പീഡ് ബോട്ടിനു പിന്നിലാണ് ഇവർ കയറിൽ ഒരു സ്രാവിനെയും കെട്ടിയിട്ട് വലിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. തുടർന്ന് ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട അധികൃതർ മൈക്കിളിനെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. പത്ത് ദിവസത്തെ ജയിൽവാസമാണ് കോടതി ഇയാൾക്കെതിരെ സ്വീകരിച്ചിരിക്കുന്നത്.
Read Moreവഴി മുടക്കി കിടന്നത് മരകമ്പ് ആയിരുന്നില്ല, 380 കിലോയുള്ള ഭീമൻ മുതല
അമേരിക്കയിലെ ജോർജിയാനയിലുള്ള ഒരു കാട്ടിലൂടെ വണ്ടിയോടിച്ച് പോവുകയായിരുന്നു വൈൽഡ് ലൈഫ് ബയോളജിസ്റ്റായ ബ്രന്റ് ഹൗസ്. അപ്പോഴാണ് റോഡു ബ്ലോക്ക് ചെയ്ത് എന്തോ കിടക്കുന്നത് കണ്ടത്. വലിയ എന്തോ മരക്കഷ്ണമാണെന്നാണ് ആദ്യം കരുതിയത്. വണ്ടിയിൽനിന്ന് ഇറങ്ങി നോക്കിയ ബ്രന്റ് ശരിക്കും ഞെട്ടി. വലിയൊരു മുതലയായിരുന്നു ബ്രന്റിന്റെ വഴിമുടക്കിയത്. നിരവധി വർഷമായി വന്യമൃഗങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന ബ്രന്റ് ആദ്യമായാണ് അത്രയും വലിയൊരു മുതലയെ കാണുന്നത്. അടുത്തു ചെന്ന് നോക്കിയപ്പോൾ മുതല അവശനാണെന്ന് മനസിലായി. പരിശോധനകൾക്ക് വിധേയനാക്കിയപ്പോൾ മുതലയ്ക്ക് 380 കിലോ ഭാരമുണ്ടെന്ന് മനസിലാക്കി. 13 അടി നാലിഞ്ചായിരുന്നു മുതലയുടെ നീളം. വർഷങ്ങൾ പഴക്കമുള്ള വെടിയേറ്റതിന്റെ പാടും ഈ ഭീമൻ മുതലയുടെ ദേഹത്തുണ്ട്. അടുത്തുള്ള തടാകത്തിൽനിന്നായിരിക്കാം ഈ മുതല റോഡിലെത്തിയതെന്ന് കരുതുന്നു.
Read Moreവെടിയേറ്റിട്ടും പിടിവിട്ടില്ല; അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തി പോലീസുദ്യോഗസ്ഥൻ
ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ വെടിയുതിർത്ത് പരിക്കേൽപ്പിച്ച ശേഷം കടന്നു കളയാൻ ശ്രമിച്ചയാളെ പോലീസ് ഉദ്യോഗസ്ഥൻ സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ചാർബാഗിലാണ് സംഭവം നടന്നത്. പോലീസ് കോണ്സ്റ്റബിളായ അജിത്ത് യാദവിനാണ് വെടിയേറ്റത്. ചെക്ക്പോസ്റ്റിനു സമീപം നിൽക്കുകയായിരുന്ന അജിത്ത് യാദവിന്റെ അടുക്കലെത്തിയ ആക്രമി പെട്ടന്ന് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായ നീക്കത്തിൽ പോലീസുദ്യോഗസ്ഥൻ പകച്ചു പോയെങ്കിലും തനിക്കേറ്റ പരിക്ക് അവഗണിച്ച് അക്രമിയെ സാഹസികമായി അദ്ദേഹം പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്നയാളെ അജിത്ത് യാദവിന്റെ സഹപ്രവർത്തകനാണ് പിടികൂടിയത്. പോലീസ് കസ്റ്റഡിയിലുള്ള ഇരുവരും അക്രമിക്കാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണ് പോലീസ് ഇപ്പോൾ. ശരീരത്തിന്റെ പുറകുവശത്ത് വെടിയേറ്റ അജിത്ത് യാദവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നത്.
Read Moreലൈക്കും ഷെയറും ലഭിക്കാൻ സാഹസികത; ദമ്പതികൾക്ക് രൂക്ഷ വിമർശനം
അപകടകരമായ രീതിയിൽ ഫോട്ടോഷൂട്ട് ചെയ്ത നവദമ്പതികൾക്ക് നവമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ട്രാവൽ ബ്ലോഗറായ റാഖേലും മിഗ്വേലുമാണ് ഫോട്ടോഷൂട്ടിനായി ഒരു പാലത്തിൽ കൂടി മുമ്പോട്ടു നീങ്ങുന്ന ട്രെയിനിന്റെ ബോഗിയിലെ കമ്പിയിൽ പിടിച്ച് പുറത്തേക്ക് പോസ് ചെയ്തു നിന്നത്. ശ്രീലങ്കയിലെ ചെറിയ ഗ്രാമമായ എല്ല എന്ന സ്ഥലത്ത് വച്ചാണ് ഇവർ ചിത്രം പകർത്തിയത്. തുടർന്ന് ഇവർ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ തുടർന്ന് വിമർശനവുമായി ആളുകൾ രംഗത്തെത്തുകയായിരുന്നു. കൂടുതൽ ലൈക്കുകളും ഷെയറുകളും ലഭിക്കുന്നതിന് ഇത്തരം അപകടകരമായ ശ്രമങ്ങൾ ഒഴിവാക്കണമെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്. എന്നാൽ ട്രെയിൻ വളരെ പതിയെ പോയപ്പോഴാണ് ഈ ചിത്രം പകർത്തിയതെന്നാണ് ദമ്പതികളുടെ വാദം.
Read Moreഷെറിൻ മാത്യൂസിന്റെ മരണം: വളർത്തമ്മ സിനി മാത്യൂസിനെ കുറ്റവിമുക്തയാക്കി
ഡാളസ്: അമേരിക്കയിലെ ടെക്സസിൽ ഷെറിൻ മാത്യൂസ് എന്ന മൂന്നു വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. വെള്ളിയാഴ്ചയാണു ഡാളസ് കൗണ്ടിയിലെ 282 ക്രിമിനൽ ഡിസ്ട്രിക്ട് കോടതി വിധി പറഞ്ഞത്. ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂട്ടർമാർക്കു സാധിക്കാതിരുന്നതിനെ തുടർന്ന് കുറ്റവിമുക്തയാക്കാൻ കോടതി തീരുമാനിച്ചത്. കുറ്റക്കാരിയെന്നു കണ്ടെത്തിയിരുന്നെങ്കിൽ 20 വർഷംവരെ സിനി തടവുശിക്ഷ അനുഭവിക്കേണ്ടി വന്നേനെ. കുറ്റവിമുക്തയാക്കിയതിനെ തുടർന്നു തടവിലായിരുന്ന സിനിയെ മോചിപ്പിച്ചു. എന്നാൽ സിനിയുടെ ഭർത്താവ് വെസ്ലി മാത്യൂസ് വിചാരണ നേരിടണം. വെസ്ലിയുടെ വിചാരണ മേയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 2017 ഒക്ടോബറിലാണ് ഷെറിൻ കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിൽനിന്ന് അപ്രത്യക്ഷയായ ഷെറിന്റെ മൃതദേഹം രണ്ടാഴ്ചയ്ക്കുശേഷം വീടിനു മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തി. ഇതേതുടർന്ന് സിനിയും ഭർത്താവ് വെസ് ലിയും അറസ്റ്റിലായി. വളർച്ചാപ്രശ്നം നേരിടുന്ന കുട്ടി പാലു കുടിക്കാൻ വിസമ്മതിച്ചപ്പോൾ…
Read Moreമതിൽ കെട്ടാൻ ചോക്കലേറ്റ് വിറ്റു; ഏഴു വയസുകാരൻ സ്വരുക്കൂട്ടിയത് 14 ലക്ഷം രൂപ
ടെക്സസ്: അമേരിക്കയും മെക്സിക്കോയും തമ്മിൽ വേർതിരിച്ച് മതിൽകെട്ടുണമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യം നിറവേറ്റാൻ ഏഴു വയസുകാരൻ ഹോട്ട് ചോക്കലേറ്റ് വിറ്റു സ്വരുക്കൂട്ടിയത് 20,000 ഡോളർ (14 ലക്ഷം രൂപ). ഓസ്റ്റിനിൽനിന്നുള്ള ബെന്റൻ സ്റ്റീവൻ എന്ന ബാലനാണ് സതേണ് ബോർഡറിൽ അതിർത്തി മതിൽ കെട്ടാൻ പണം ശേഖരിച്ചത്. ഫെബ്രുവരി 5-ന് ട്രംപ് നടത്തിയ യൂണിയൻ അഡ്രസ് വീക്ഷിച്ച ബെന്റൻ സ്റ്റീവൻ അന്നു തീരുമാനിച്ചതാണ് മതിൽ പണിയുന്നതിന് തന്േറതായ ചെറിയൊരു തുക സംഭാവന നൽകണമെന്ന്. തന്റെ ആഗ്രഹം പിതാവിനെ അറിയിച്ചുവെങ്കിലും അനുകൂല പ്രതികരണമല്ല ലഭിച്ചത്. സ്റ്റെയ്നർ റാഞ്ചിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ ഹോട്ട് ചോക്കലേറ്റ് വിൽക്കാൻ സഹായിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർഥിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. ഒടുവിൽ ഒഴിവുസമയത്ത് ബെന്റൻ സ്റ്റീവൻ ചോക്കലേറ്റ് വിൽപ്പന നടത്തുകയായിരുന്നു. കുട്ടിയെ ഒരാൾ ലിറ്റിൽ ഹിറ്റ്ലർ എന്നു വിശേഷിപ്പിച്ചതും പണം നേടാൻ സഹായിച്ചു. പിരിച്ചെടുത്ത തുക…
Read Moreഭൂമിക്ക് പുറത്തു പോകാമെന്ന് തെളിയിച്ച് വർജിൻ ഗലാക്ടിക്
റിച്ചാർഡ് ബ്രാൻസിന്റെ വർജിൻ ഗലാക്ടിക് വീണ്ടും ബഹിരാകാശത്തെ തൊട്ടു. ഭൂമിയിൽനിന്ന് 90 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിച്ചാണ് വെർജിൻ ഗലാക്ടിക് പുതിയ സാധ്യതകൾ തുറന്നത്. കഴിഞ്ഞ ഡിസംബറിൽ ആദ്യ പരീക്ഷണപ്പറക്കൽ നടത്തിയ സ്പേസ്ഷിപ് ടു എന്ന പേടകം വെള്ളിയാഴ്ച രണ്ടാം പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. റോക്കറ്റിന്റെ സഹായത്തോടെ ഭൂമിക്കു പുറത്തുകടന്ന സ്പേസ്ഷിപ്പ് ടു ഇതിനു മുന്പ് നടത്തിയ യാത്രയേക്കാളും വേഗത്തിലും ഉയരത്തിലുമാണ് കഴിഞ്ഞ ദിവസം എത്തിയത്. ഭാരമില്ലായ്മ നേരിയ തോതിൽ അനുഭവപ്പെടുന്ന ഉയരത്തിലെത്തിയ സ്പസ്ഷിപ്പ് ടുവിൽ രണ്ടു പൈലറ്റുമാരും ആസ്ട്രോനട്ട് ഇൻസ്ട്രക്ടറുമടക്കം മൂന്നു പേരുണ്ടായിരുന്നു. ഭൗമാതിർത്തിയിൽ മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നീരീക്ഷിക്കുകയും ഈ പറക്കലിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.
Read Moreആസ്ട്രോനൊട്ട് ടാക്സി മാർച്ച് രണ്ടിന് ബഹിരാകാശത്തേക്ക്
സ്വകാര്യ അമേരിക്കൻ എയ്റോ സ്പേസ് കമ്പനിയായ സ്പേസ് എക്സിന് ബഹിരാകാശ ടാക്സിയുടെ പരീക്ഷണപ്പറക്കലിന് നാസയുടെ അനുമതി. എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ എന്നു പേരുള്ള ആസ്ട്രോനൊട്ട് ടാക്സിക്കാണ് പരീക്ഷണത്തിനായി നാസ അനുമതി നല്കിയിരിക്കുന്നത്. ഏഴു സീറ്റുള്ള ക്രൂ ഡ്രാഗൺ ക്യാപ്സ്യൂളുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് മാർച്ച് രണ്ടിന് കുതിക്കും. സ്പേസ് സ്യൂട്ട് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് ആറു ദിവസത്തിനുശേഷം ക്രൂ ഡ്രാഗൺ ഭൂമിയിലേക്കു തിരിക്കും. സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തിയശേഷമാണ് നാസയുടെ അനുമതി. ഇത് ആദ്യമായാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഒരു പേടകം മനുഷ്യരുടെ ബഹിരാകാശ യാത്രയ്ക്കായി ഡിസൈൻ ചെയ്തിരിക്കുന്നത്. 2014 മുതലാണ് മസ്കിന്റെ നേതൃത്വത്തിൽ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങിയത്. സ്പേസ് എക്സുമായുള്ള സമാന കരാറിന് ബോയിംഗുമായി നാസ ഒപ്പിട്ടിട്ടുണ്ട്.…
Read Moreനൂറ് വയസ് പ്രായമുള്ള ആമയെ ഫെർഡിനാൻഡിനാ ദ്വീപിൽ നിന്നും കണ്ടെത്തി
കഴിഞ്ഞ് നൂറ് വർഷങ്ങളായി ഭൂമിയിൽ ജീവിച്ചു വരികയായിരുന്നുവെന്ന് കരുതപ്പെടുന്ന ഭീമൻ ആമയെ കണ്ടെത്തി. ഗാലാപഗോസ് ദ്വീപ് സമൂഹത്തിലുള്ള ഫെർഡിനാൻഡിനാ ദ്വീപിൽ നിന്നുമാണ് ഈ ആമയെ കണ്ടെത്തിയത്. ചെലോനോയിഡിസ് ഫന്റാസ്റ്റിക്കസ് എന്നയിനത്തിൽപ്പെടുന്ന ആമയാണിതെന്ന് വിദഗ്ധർ വ്യക്തമാക്കി. ഈ വംശത്തിൽപ്പെട്ട ആമയെ അവസാനമായി കണ്ടത് 1906ലാണ്. ഗാലാപഗോസിലെ സംരക്ഷണകേന്ദ്രത്തിലാണ് ഈ ആമയിപ്പോൾ ഉള്ളത്. ആമയുടെ കൃത്യമായ പ്രായം കണ്ടെത്തുവാനുള്ള പഠനത്തിനൊരുങ്ങുകയാണ് ഗവേഷകരിപ്പോൾ. ഈ വർഗത്തിൽപ്പെട്ട മറ്റ് ആമകളെയും ഇവിടെ നിന്നും കണ്ടെത്തുവാൻ സാധിക്കുമെന്നും വിദഗ്ധർ വിശ്വസിക്കുന്നു. അപൂർവങ്ങളായ സസ്യ-ജന്തു ജാലങ്ങൾ നിരവധിയുള്ള ദ്വീപാണ് ഗാലപ്പഗോസ്. പരിണാമത്തെക്കുറിച്ചുള്ള ചാൾസ് ഡാർവിന്റെ ഒറിജിനൽ ഓഫ് സ്പീഷിസിൽ ഈ ദ്വീപ് സമൂഹത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
Read More