ബെര്‍ലിംഗ്ടണ്‍ കൗണ്ടി(ന്യൂജേഴ്സി): ആളൊഴിഞ്ഞ വിജനമായ പ്രദേശത്ത് യുവതി ഓടിച്ചിരുന്ന കാറിന്റെ ഗ്യാസ് തീര്‍ന്നു പോയതും ആ സമയത്തു ഒരു ഭവനരഹിതന് പ്രത്യക്ഷപ്പെട്ടു ദൈവദൂതനെ പോലെ 20 ഡോളര്‍ നല്കി ഗ്യാസ് വാങ്ങിയതും വെറും കെട്ടുകഥയായിരുന്നുവെന്ന് കോടതി. തന്നെ സഹായിച്ച ഭവനരഹിതനെ തിരിച്ചു സഹായിക്കാന്‍ ‘ഗൊ ഫണ്ട് മീ’ യുടെ സഹായത്തോടെ 4 ലക്ഷം ഡോളര്‍ പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്തത് തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഭവരഹിതനായി വേഷമിട്ട ജോണി ബബിട്ട്(35), യുവതിയായി അഭിനയിച്ച കാറ്റ്ലിന് മെൽളയറ് (28), കാറ്റ്ലിന്റെ ബോയ് ഫ്രണ്ടായി രംഗത്തെത്തിയ മാര്‍ക്ക് സി. അമിക്കൊയും മണി ലോണ്ടറിംഗ് വയര്‍ ഫ്രോഡ് തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതായി ന്യൂജേഴ്സി ഫെഡറല്‍ കോടതി കണ്ടെത്തി. സംഭവ ദിവസം തലേന്ന് കാറ്റ്ലിനായിരുന്നു ബബറ്റിന് കമ്പളി വാങ്ങി നല്‍കിയതെന്നും തെളിവു ലഭിച്ചു. 20 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും…
Read MoreCategory: NRI
പത്തുരൂപ പോലും ഇടാനാകില്ല; പക്ഷേ താരമാണ് ഫിംഗർ ബാഗുകൾ
പുറത്തുപോകുന്പോൾ സ്ത്രീകൾ കൈയിൽ ഒരു ഹാൻഡ് ബാഗ് കരുതുന്നത് പതിവാണ്. നൂറു രൂപ മുതൽ കോടിക്കണക്കിന് രൂപ വിലവരുന്ന ഹാൻഡ് ബാഗുകൾ ഇപ്പോൾ വിപണിയിലുണ്ട്. പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന പാരീസ് ഫാഷൻ വീക്കിൽ ഒരു മോഡലിന്റെ കൈയിലിരുന്ന ഹാൻഡ് ബാഗാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ഫ്രഞ്ച് ബ്രാൻഡായ ജാക്വെമെസ് പുറത്തിറക്കിയ ഈ ബാഗിന് ആകെ ഒരു കൈവിരലിന്റെ അത്ര വലുപ്പമേയുള്ളു. പാരീസ് ഫാഷൻ വീക്കിലെ ഏറ്റവും വലിയ താരം ഈ കുഞ്ഞൻ ബാഗാണ്. ഫിംഗർ ബാഗ് എന്നു പേരുകിട്ടിയ ഈ ബാഗിന്റെ നീളം വെറും 5.2 സെന്റീമീറ്റർ ആണ്. കൂടിപ്പോയാൽ കുറച്ച് അരിമണികൾ സൂക്ഷിക്കാം എന്ന് സോഷ്യൽമീഡിയയിൽ പഴികേട്ട ഈ ബാഗിന്റെ വില എത്രയാണെന്നോ, 500 അമേരിക്കൻ ഡോളർ. അതായത് ഏകദേശം 35,000 ഇന്ത്യൻ രൂപ. സൂപ്പർ മോഡലുകളും സെലിബ്രിറ്റികളുമായ റിഹാനയും കിം കർദാഷിയനുമാണ് ഇത്തരം ബാഗുകളുമായി റാംപിൽ…
Read Moreധൈര്യമുണ്ടോ ഈ പാലം കടക്കാൻ? ഈ പാലത്തിന്റെ നിർമാണത്തെപ്പറ്റി ഈ പ്രദേശവാസികളുടെ ഇടയിൽ പേടിപ്പിക്കുന്ന കഥ ഇങ്ങനെ…
യൂറോപ്യൻ രാജ്യമായ പോർച്ചുഗലിന്റെ വടക്കുഭാഗത്തായി രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നിർമിച്ചിട്ടുള്ള ഒരു പാലമുണ്ട്. കാടുകളാൽ മൂടപ്പെട്ട രണ്ടു മലനിരകൾക്കിടയിൽ റബഗാവോ നദിക്ക് കുറുകെയുള്ള ഈ പാലത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ഈ പാലത്തിന്റെ നിർമാണത്തെപ്പറ്റി ഈ പ്രദേശവാസികളുടെ ഇടയിൽ പേടിപ്പിക്കുന്ന ഒരു കഥ പ്രചാരത്തിലുണ്ട്. ആ കഥ ഇങ്ങനെയാണ്. ഇവിടത്തെ മലനിരയിൽ താമസിച്ചിരുന്ന ആളുകളെ കൊള്ളയടിച്ച് കഴിഞ്ഞിരുന്ന ഒരു മോഷ്ടാവുണ്ടായിരുന്നു. ഒരിക്കൽ ഇയാളെ നാട്ടുകാരെല്ലാവരുകൂടി പിടികൂടി. എന്നാൽ അവരുടെ ഇടയിൽനിന്ന് രക്ഷപ്പെട്ട് ഓടിയ ആ മോഷ്ടാവ് റബഗാവോ നദിയുടെ തീരത്തെത്തി. ഈ നദി കടക്കാതെ തനിക്ക് രക്ഷയില്ലെന്ന് മോഷ്ടാവിന് മനസിലായി. ഈശ്വരനിൽ വിശ്വാസമില്ലതിരുന്ന ആ കള്ളൻ പിശാചിനെ വിളിച്ചാണ് പ്രാർഥിച്ചത്. ഉടൻ തന്നെ കള്ളന്റെ മുന്പിൽ പ്രത്യക്ഷപ്പെട്ട പിശാച് അവന് എന്താണ് വേണ്ടതെന്ന് ചോദിച്ചു. നദി കടക്കാൻ ഒരു പാലം പണിതുതരണമെന്ന് കള്ളൻ ആവശ്യപ്പെട്ടു. പാലം പണിതുകൊടുത്ത പിശാച്…
Read Moreട്രക്കിന്റെ പുറകിൽ പിടിച്ച് ഒരു വീൽചെയർ സവാരി
തിരക്കേറിയ റോഡിൽ കൂടി പോകുന്ന ട്രക്കിനു പുറകുവശത്തെ കമ്പിയിൽ പിടിച്ച് വീൽ ചെയറിലിരിക്കുന്ന ഒരാൾ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അമ്പരപ്പുളവാക്കുന്നു. സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് സംഭവം നടന്നത്. 60 മുതൽ 70 കിലോമീറ്റർ വേഗതയിലായിരുന്നു ട്രക്ക് സഞ്ചരിച്ചത്. അൽപ്പ സമയത്തെ സഞ്ചാരത്തിനു ശേഷം തനിക്ക് പോകേണ്ട സ്ഥലമെത്തിയപ്പോൾ വീൽ ചെയർ സഞ്ചാരി ട്രക്കിൽ നിന്നും പിടിവിട്ടു പോകുകയും ചെയ്തു. പുറകെ വന്ന കാറിലെ യാത്രികരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് അമ്പരപ്പ് കലർന്ന അഭിപ്രായമാണ് ഏവരും പങ്കുവയ്ക്കുന്നത്. I gave up, this country needs more than lukau’s resurrection 😂 😂 pic.twitter.com/Obq4Ve81nE — Mr T 😃 (@Dzhavhelo1) March 5, 2019
Read Moreബോണറ്റില്‍ കുടുങ്ങിയ ആളെയും കൊണ്ട് കാർ പാഞ്ഞത് രണ്ടുകിലോമീറ്റർ; 23കാരൻ പിടിയിൽ
കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന ആളുമായി കാർ ഓടിച്ചത് രണ്ടു കിലോമീറ്റർ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കാബ് ഡ്രൈവറുമായി 23 വയസുകാരനായ രോഹൻ മിത്തലാണ് കാർ ഓടിച്ചത്. വാട്സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുളള സോഷ്യല്‍ മീഡിയകളില്‍ വൈറലാണ് സംഭവത്തിന്റെ വീഡിയോ. ഗാസിയാബാദിലെ ഇന്ദിരപുരത്തിന് സമീപം ബുധനാഴ്ച രാവിലെ 11നാണ് സംഭവം. നോയിഡ 62ലേക്ക് മടങ്ങിവരികയായിരുന്ന കാബ് ഡ്രൈവർ വിർഭൻ സിംഗിന്റെ കാറിൽ അമിത വേഗതയിലെത്തിയ യുവാവിന്റെ കാർ ഇടിച്ചു. ഇക്കാര്യം ചോദിക്കാനെത്തിയ കാബ് ഡ്രൈവർ യുവാവിന്റെ കാർ തടഞ്ഞു. കാർ റോഡരുകിൽ ഒതുക്കി ശേഷം മിത്തലിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ അയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കാറുമായി വേഗത്തില്‍ ഓടിച്ചുപോകാൻ യുവാവ് ശ്രമിക്കവേ തടയാനായി വാഹനത്തിന്റെ ബോണറ്റില്‍ തൂങ്ങുകയായിരുന്നു വിർഭൻ സിംഗ്. രണ്ടു കിലോമീറ്ററോളമാണ് യുവാവ് കാറോടിച്ചത്. അപ്പോഴുംകാറിന് മുന്നില്‍ തൂങ്ങി കിടക്കുകയായിരുന്നു വിർഭൻ സിംഗ്. ഒടുവിൽ നാട്ടുകാരും പോലീസും…
Read Moreഅഗ്നിബാധയെ അതിജീവിച്ച് ബൈബിളുകളും കുരിശുകളും
അമേരിക്കയിലെ വെസ്റ്റ് വിർജീനിയയിലുള്ള ഫ്രീഡം മിനിസ്ട്രീസ് പള്ളിയിലുണ്ടായ വൻ തീപിടിത്തത്തിൽ അഗ്നിസ്പർശമേൽക്കാതെ ബൈബിളുകളും കുരിശുകളും. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തീപിടിത്തം. പള്ളിക്കെട്ടിടം മുഴുവനായി കത്തി നശിച്ചെങ്കിലും ഒറ്റ ബൈബിളോ ഒറ്റ കുരിശോ കത്തി നശിച്ചില്ലെന്ന് അഗ്നിശമനസേനാ വിഭാഗം പറഞ്ഞു. രണ്ടു ഡസനോളം ബൈബിളുകളും മൂന്നു കുരിശുകളുമാണ് അഗ്നിബാധയെ അതിജീവിച്ചത്.
Read Moreഎപ്പോഴും വിശപ്പാണോ? കാരണമിതാണ്..!
വയറ്റിലെന്താ കോഴിയും കുഞ്ഞും ഉണ്ടോ? വയറു നിറച്ച് ഭക്ഷണം കഴിച്ച് മിനിറ്റുകൾക്കുള്ളിൽ വിശക്കുന്നു എന്നു പറയുന്നവരോട് പൊതുവെ ചോദിക്കാറുള്ള ഒരു കാര്യമാണിത്. ഏതു സമയവും വിശക്കുന്ന അനുഭവമുണ്ടാകുക എന്നത് മനുഷ്യരിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണത്രെ. ഇതിനുള്ള കാരണങ്ങൾ നിരവധിയാണ്. എത്രമാത്രം ഭക്ഷണം കഴിച്ചാലും ആ ഭക്ഷണത്തിൽ കൊഴുപ്പ്, ഫൈബർ,പ്രോട്ടീൻ അല്ലെങ്കിൽ കലോറി ഇവയിൽ ഏതെങ്കിലും ഒന്നില്ലെങ്കിൽ അല്പ സമയത്തിനുള്ളിൽത്തന്നെ വീണ്ടും വിശപ്പ് അനുഭവപ്പെടാം. ഒരാൾ ചെയ്യുന്ന ജോലിക്ക് ആനുപാതികമായി വേണം ഭക്ഷണം കഴിക്കാൻ. ഭക്ഷണം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. ജോലിക്ക് ആനുപാതികമല്ല ഭക്ഷണമെങ്കിൽ വിശപ്പ് മുഴുവനായി മാറില്ല. മാനസിക പിടിമുറുക്കങ്ങളുള്ള അവസരത്തിൽ എപ്പോഴും വിശപ്പ് അനുഭവപ്പെടുമത്രെ. ഇത്തരം സന്ദർഭത്തിൽ എത്ര ഭക്ഷണം കഴിച്ചാലും വയറ്റിനുള്ളിൽ ഇനിയും സ്ഥലമുള്ളതുപോലെ തോന്നും. വിശപ്പുമാറ്റായി ആളുകൾ ജ്യൂസും ഷേക്കുമൊക്കെ കുടിക്കാറുണ്ട്. പക്ഷെ ഇതുകൊണ്ട് വലിയ കാര്യമില്ല. ദ്രവ്യരൂപത്തിലുള്ള ഭക്ഷണം…
Read Moreസോഷ്യൽമീഡിയയും കുടുംബ ബന്ധവും തമ്മിൽ എന്തു ബന്ധം?
സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ കുടുംബബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകുന്നു എന്നു കരുതുന്നവരാണ് അധികവും. എന്നാൽ സമൂഹമാധ്യമങ്ങളുടെ ഇന്നത്തെ ലോകത്ത് അവ കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്ലോസ് വണ്‍ എന്ന അമേരിക്കൻ മാസിക നടത്തിയ പഠനം. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ദന്പതികൾ തങ്ങളുടെ സ്നേഹം തുളുന്പുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് അവർ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. കൻസാസ് സർവകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന ആളുകൾ തങ്ങളുടെ പോസ്റ്റുകളിൽനിന്ന് ജീവിതപങ്കാളിയെ സ്ഥിരമായി മാറ്റി നിർത്തിയാൽ അത് അവരുടെ ബന്ധത്തെ വിപരീതമായി ബാധിക്കുമെന്നും പഠനം പറയുന്നു. എപ്പോഴും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നയാൾ തന്റെ ജീവിത പങ്കാളിയെ പൂർണമായി ഒഴിവാക്കിയാൽ അതിൽ മറ്റെയാൾക്ക് സംശയം തോന്നുന്നത് തികച്ചും സ്വാഭാവികം മാത്രം. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ജീവിതപങ്കാളിയുടെ പേരുകൂടി ചേർക്കുന്നതും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതും പരസ്പര…
Read Moreബ്രിട്ടനിൽ പോണ് നിയന്ത്രണം; വീഡിയോ കാണാൻ പ്രായം തെളിയിക്കണം
ലണ്ടൻ: ബ്രിട്ടനിൽ അശ്ളീല വീഡിയോ (പോണ്) കാണുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നു. ഇനി മുതൽ പ്രായം വെളിപ്പെടുത്തുന്ന രേഖകൾ സമർപ്പിച്ചാൽ മാത്രമേ ഇന്റർനെറ്റിൽ പോണ് വീഡിയോ കാണാൻ കഴിയൂ. ഏപ്രിൽ മുതൽ നിയന്ത്രണം നിലവിൽ വരും. ബ്രിട്ടനിൽ കഴിഞ്ഞ വർഷം നിലവിൽ വന്ന ഡിജിറ്റൽ ഇക്കണോമി ആക്ടിന്റെ ഭാഗമായാണ് 18 വയസിനു താഴെ പ്രായമുള്ളവർക്ക് പോണ് വിലക്ക് ഏർപ്പെടുത്തുന്നത്. പോണ്‍ഹബ്, യൂപോണ്‍ തുടങ്ങിയ പ്രമുഖ വെബ്സൈറ്റുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. ഏജ് ഐഡി സിസ്റ്റം എന്ന സംവിധാനമാണ് പ്രമുഖ വെബ്സൈറ്റുകൾ വെരിഫിക്കേഷനായി ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, മറ്റേതെങ്കിലും സർക്കാർ അംഗീകൃത രേഖകൾ എന്നിവ പ്രായം തെളിയിക്കുന്നതിനായി ഉപയോഗിക്കാം. നിയന്ത്രണം നടപ്പിലാക്കുന്നതിനു മുന്നോടിയായി അശ്ളീല വീഡിയോ (പോണ്) വെബ്സൈറ്റുകളുടെ ഹോം പേജിൽ മാറ്റം വരുത്തും. വെബ്സൈറ്റിലേക്കു കയറുന്നവർക്കായി ലാൻഡിംഗ് പേജ് നൽകും. ഇതിൽ പ്രായം വെളിപ്പെടുത്തിയാൽ മാത്രമേ വീഡിയോ…
Read Moreകാലിഫോർണിയയിലെ കടൽ തീരത്ത് അടിഞ്ഞ അദ്ഭുത മത്സ്യം
കലിഫോർണിയയിലെ ബീച്ചിൽ വന്നടിഞ്ഞ ഒരു മീനിന്റെ ജഡം കണ്ട് അദ്ഭുതപ്പെടുകയാണ് ഇന്നാട്ടുകാർ. ഒറ്റനോട്ടത്തിൽ വാലേതാണെന്നോ തലയേതാണെന്നോ ഒന്നും തിരിച്ചറിയാൻ കഴിയാത്ത ഒരു വലിയ മത്സ്യം. ഏഴടിയാണ് ഇതിന്റെ നീളം. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു മീൻ കടൽത്തീരത്ത് അടിഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞ് ഓടിയെത്തിയ മറൈൻ ബയോളജിസ്റ്റ് മരിയാനെ നെയ്ഗാർഡ് ശരിക്കും ഞെട്ടി. ഓസ്ട്രേലിയൻ കടലിടുക്കുകളിൽമാത്രം അപൂർവമായി കണ്ടുവരുന്ന ഹുഡ്വിംഗർ സണ്‍ ഫിഷ് എന്ന മത്സ്യമായിരുന്നു അത്. അപൂർവങ്ങളിൽ അപൂർവമായ ഈ മത്സ്യം ഓസ്ട്രേലിയയിൽ നിന്ന് എങ്ങനെ അമേരിക്കൻ കടപ്പുറത്തെത്തി എന്നതാണ് മരിയാനെയെ ഏറ്റവും അദ്ഭുതപ്പെടുത്തിയ കാര്യം.
Read More