പണിപാളി! ജിപിഎസ് നിര്‍ദ്ദേശമനുസരിച്ച് ഓടിച്ച കാര്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി

ജി​പി​എ​സ് നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് യു​വ​തി​യോ​ടി​ച്ച കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കു​ടു​ങ്ങി. പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ സേ​വി​ക്ക്ലി സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​മ​ളി പ​റ്റി​യ​ത്. ജി​പി​എ​സ് നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ഇ​വ​ർ റോ​ഡി​ൽ നി​ന്നും മാ​റി റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ചു. എ​ന്നാ​ൽ അ​ൽ​പ്പ ദൂ​രം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും റെ​യി​ൽ​വേ ട്രാ​ക്കി​ൽ കാ​റ് കു​ടു​ങ്ങി പോകുകയായിരുന്നു. ഭ​യ​ച​കി​ത​യാ​യ യു​വ​തി പി​ന്നീ​ട് ദു​ക്കൈ​നി​ലെ പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ​ത്തിയാണ് കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്നും മാ​റ്റിയത്. പി​ന്നീ​ട് ദു​ക്കൈ​ൻ പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് സം​ഭ​വ​ത്തെ കു​റി​ച്ച് ചി​ത്ര​മു​ൾ​പ്പ​ടെ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ജി​പി​എ​സി​നെ​യും യു​വ​തി​യെ​യും ക​ളി​യാ​ക്കി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

കൊ​റി​യ​ർ മോ​ഷ്ടി​ച്ച യു​വ​തി​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

വീ​ടി​നു മു​മ്പി​ൽ നി​ന്നും കൊ​റി​യ​ർ മോ​ഷ്ടി​ച്ച യു​വ​തി അ​ത് തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ നി​റ​യെ പു​ഴു​ക്ക​ൾ. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. ഷെ​ല്ലി ഡ്രേ​വ് എ​ന്നു പേ​രു​ള്ള​യാ​ളു​ടെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ലാ​ണ് കൊ​റി​യ​റാ​യി വ​ന്ന സാ​ധ​നം വ​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​തു​വ​ഴി​യെ​ത്തി​യ ഒ​രു യു​വ​തി കൊറിയർ കൈക്കലാക്കി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഷെ​ല്ലി​യു​ടെ മ​ക​ൻ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന ഓ​ന്തി​ന്‍റെ ഭ​ക്ഷ​ണ​മാ​യി​രു​ന്നു കൊ​റി​യ​റാ​യി വാ​ങ്ങി​യ പു​ഴു​ക്ക​ൾ. എ​ത്തേ​ണ്ട സ​മ​യ​മാ​യി​ട്ടും കൊ​റി​യ​ർ എ​ത്താ​തി​രു​ന്ന​തി​നാ​ൽ ഇ​വ​ർ സി​സി​ടി​വി​യി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​രു യു​വ​തി ഇ​തു​മാ​യി ക​ട​ന്നു​ക​ള​യു​ന്ന​ത് എ​ല്ലാ​വ​രും അ​റി​ഞ്ഞ​ത്. പി​ന്നീ​ട് വീ​ടി​ന് അ​ൽ​പ്പം ദൂ​രെ​നി​ന്നു​മാ​യി പു​ഴു​ക്ക​ള​ട​ങ്ങി​യ പെ​ട്ടി ഇ​വ​ർ​ക്ക് ല​ഭിച്ചിരുന്നു. എന്നാൽ പുഴുക്കൾ കു‌റെയധികം നഷ്ടപ്പെട്ടിരുന്നു.​ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​ങ്കു​വ​ച്ച് ഫേ​സ്ബു​ക്കി​ൽ ഷെ​ല്ലി തന്നെയാണ് സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചത്.

Read More

ക്ലാ​സ് മു​റി​യു​ടെ പു​റ​കി​ൽ ഒ​റ്റ​യ്ക്കി​രു​ത്തി കാ​ൻ​സ​ർ ബാ​ധി​ത​നാ​യ വി​ദ്യാ​ർ​ഥി​യോ​ട് അ​ധ്യാ​പ​ക​ന്‍റെ വി​വേ​ച​നം

കാ​ൻ​സ​ർ ബാ​ധി​ത​നാ​യ കു​ട്ടി​യെ മ​റ്റ് കു​ട്ടി​ക​ൾ​ക്കൊ​പ്പം ഇ​രു​ത്താ​തെ ക്ലാ​സ് മു​റി​യു​ടെ ഏ​റ്റ​വും പു​റ​കി​ൽ ത​നി​യെ ഇ​രു​ത്തി അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​ത. ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം. ഇവിടെ പ്രവർത്തിക്കുന്ന ​സ്കൂ​ളി​ൽ കു​ട്ടിയെ പ്രവേശിപ്പിച്ചതു മു​ത​ൽ അ​ധ്യാ​പി​ക​ന് പ​രാ​തി​യാ​യി​രു​ന്നു. കാ​ൻ​സ​ർ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന രോ​ഗ​മാ​ണെ​ന്ന് അ​ർ​ഥ​ശൂ​ന്യ​മാ​യ ചി​ന്താ​ഗ​തി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ചെ​യ്യു​വാ​ൻ അ​ധ്യാ​പ​ക​നെ പ്രേ​രി​പ്പി​ച്ച​ത്. മാ​ത്ര​മ​ല്ല ഈ ​കു​ട്ടി സ്കൂ​ളി​ൽ ചേ​ർ​ന്ന​തി​നാ​ൽ നി​ര​വ​ധി കു​ട്ടി​ക​ളും ഈ ​സ്കൂ​ൾ വി​ട്ട് പോ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക്ലാ​സ് മു​റി​യു​ടെ ഏ​റ്റ​വും പു​റി​കി​ലാ​യി ഈ ​കു​ട്ടി​യെ ഇ​രു​ത്തി​യ​ത്. മാ​ത്ര​മ​ല്ല പ​രീ​ക്ഷ എ​ഴു​തു​വാ​ൻ പോ​ലും ഈ ​കു​ട്ടി​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ത​ന്നെ കു​റി​ച്ച് ഓ​ർ​ത്ത് വീ​ട്ടു​കാ​ർ ദുഃ​ഖി​ക്കാ​തി​രി​ക്കു​വാ​ൻ ഈ ​കു​ട്ടി സ്കൂ​ളി​ൽ നി​ന്നും താ​ൻ അ​നു​ഭ​വി​ക്കു​ന്ന ദു​ര​നു​ഭ​വ​ത്തെ കു​റി​ച്ച് ആ​രോ​ടും പ​രാ​തി പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ സ്കൂ​ളി​ൽ പ​രീ​ക്ഷ ന​ട​ന്ന​ത​റി​ഞ്ഞ പി​താ​വ് മാ​ർ​ക്കി​നെ കു​റി​ച്ച് ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ത്തെ​കു​റി​ച്ച് കു​ട്ടി…

Read More

നേതാവിന് വഴിതെറ്റി; 145 തി​മിം​ഗ​ല​ങ്ങ​ൾ ക​ര​യ്ക്ക​ടി​ഞ്ഞു

ന്യൂ​സി​ല​ൻ​ഡി​ൽ 145 തി​മിം​ഗ​ല​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ക​ര​യ്ക്ക​ടി​ഞ്ഞു. സ്റ്റീ​വ​ർ​ട്ട് ദ്വീ​പി​ലെ ക​ട​പ്പു​റ​ത്താ​യി​രു​ന്നു ഈ ​അ​സാ​ധാ​ര​ണ​കാ​ഴ്ച. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തി​മിം​ഗ​ല​ങ്ങ​ൾ ക​ര​യി​ലേ​ക്ക് നീ​ന്തി​വ​ന്ന​ത്. തി​മിം​ഗ​ല​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ക​ര​യ്ക്ക​ടി​യു​ന്ന​ത് ക​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ദ്യം സ്ഥ​ല​ത്തെ​ത്തി​യ​ത്. പ​ക്ഷേ അ​പ്പോ​ഴേ​ക്കും തി​മിം​ഗ​ല​ങ്ങ​ളി​ൽ പ​കു​തി​യും ച​ത്തി​രു​ന്നു. അ​വേ​ശേ​ഷി​ച്ച തി​മിം​ഗ​ല​ങ്ങ​ളെ ക​ട​ലി​ലേ​ക്ക് ത​ള്ളി​വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഒ​രു ത​ല​വ​ന് കീ​ഴി​ൽ കൂ​ട്ട​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം തി​മിം​ഗ​ല​ങ്ങ​ളു​ടെ യാ​ത്ര. നേ​തൃ​ത്വം ന​ൽ​കു​ന്ന തി​മിം​ഗ​ല​ത്തി​ന് വ​ഴി​തെ​റ്റി​യ​താ​കം ഇ​ത്ര​യും തി​മിം​ഗ​ല​ങ്ങ​ൾ ഒ​രു​മി​ച്ച് ക​ര​യി​ലേ​ക്കെ​ത്തി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Read More

ഡോക്ടറല്ല, രക്ഷകൻ..! ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു ക​രു​തി​യ ത​ന്‍റെ ജീ​വി​തം തി​രി​ക ന​ൽ​കി​യ ഡോ​ക്ട​റു​ടെ ചി​ത്രം ശ​രീ​രത്തിൽ ​പച്ചകുത്തി യുവാവ്

ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു ക​രു​തി​യ ത​ന്‍റെ ജീ​വി​തം തി​രി​ക ന​ൽ​കി​യ ഡോ​ക്ട​റോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ശ​രീ​ര​ത്ത് ഡോ​ക്ട​റു​ടെ ചി​ത്രം യു​വാ​വ് പ​തി​പ്പി​ച്ചു. അ​ർ​ജ​ന്‍റീ​ന സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്തി​യി​ലൂ​ടെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് നാ​നോ എ​ന്ന​യാ​ൾ വ​ൻ​കു​ട​ലി​ന് കാ​ൻ​സ​ർ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഡോ. ​പോ​ൾ ലാ​ഡ എ​ന്ന​യാ​ളാ​ണ് നാ​നോ​യെ ചി​കി​ത്സി​ച്ച​ത്. വ​ള​രെ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യ​മു​ള്ള ഡോ​ക്ട​റാ​യി​രു​ന്ന പോ​ളി​ന്‍റെ ചി​കി​ത്സ​യി​ൽ നാ​നോ സു​ഖം പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ൽ നി​ന്നും പ്ര​തീ​ക്ഷ​യു​ടെ വ​ലി​യൊ​രു വാ​തി​ൽ ത​നി​ക്കു മു​മ്പി​ൽ തു​റ​ന്നി​ട്ട ഡോ​ക്ട​ർ​ക്ക് ന​ന്ദി എ​ത്ര ത​വ​ണ പ​റ​ഞ്ഞാ​ലും മ​തി​യാ​കി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ നാ​നോ, ത​ന്‍റെ ശ​രീ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം പ​തി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജീ​വി​ത​ത്തെ കു​റി​ച്ച് യാ​തൊ​രു പ്ര​തീ​ക്ഷ​ക​ളു​മി​ല്ലാ​തി​രു​ന്ന എ​നി​ക്ക് പു​തി​യ ജീ​വി​തം ത​ന്ന ഡോ​ക്ട​ർ ദൈ​വ​തു​ല്യ​നാ​ണെ​ന്നാ​ണ് നാ​നോ​യു​ടെ അ​ഭി​പ്രാ​യം. ചി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഡോ. ​പോ​ളി​ന്‍റെ ചി​ത്രം നാ​നോ ത​ന്‍റെ പി​റ​കി​ലാ​ണ്…

Read More

എയ്ഡ്‌സ് വൈറസിനെ പ്രതിരോധിക്കും! ചൈനയില്‍ ജനിതകമാറ്റം വരുത്തിയ ശിശുക്കള്‍ പിറന്നു

ബെ​​​യ്ജിം​​​ഗ്: എ​​​യ്ഡ്സ് വൈ​​​റ​​​സി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ശേ​​​ഷി ന​​​ൽ​​​കു​​​ന്ന​​​ ത​​​ര​​​ത്തി​​​ൽ ഡി​​​എ​​​ൻ​​​എ​​​യി​​​ൽ മാ​​​റ്റം​​​വ​​​രു​​​ത്തി​​​യ ഇ​​​ര​​​ട്ട​​​ക്കു​​​ട്ടി​​​ക​​​ൾ ഈ ​​​മാ​​​സം ചൈ​​​ന​​​യി​​​ൽ പി​​​റ​​​ന്നു​​​വെ​​​ന്ന് ചൈ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ഹി ​​​ജി​​​യാ​​​ൻ​​​ക്വേ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ ശാ​​​സ്ത്ര​​​ലോ​​​കം ഇ​​​തു പൂ​​​ർ​​​ണ​​​മാ​​​യി വി​​​ശ്വ​​​സി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​വു​​​ന്നി​​​ല്ല. തി​​​ക​​​ച്ചും അ​​​ധാ​​​ർ​​​മി​​​ക​​​മാ​​​യ ജീ​​​ൻ എ​​​ഡി​​​റ്റിം​​​ഗ് അ​​​മേ​​​രി​​​ക്ക​​​യും ബ്രി​​​ട്ട​​​നും നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. എ​​​ലി​​​ക​​​ളി​​​ലും കു​​​ര​​​ങ്ങു​​​ക​​​ളി​​​ലും നി​​​ര​​​വ​​​ധി ത​​​വ​​​ണ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് മ​​​നു​​​ഷ്യഭ്രൂണ​​​ത്തി​​​ൽ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി വി​​​ജ​​​യി​​​ച്ച​​​തെ​​​ന്ന് ജെ​​​കെ എ​​​ന്ന ചു​​​രു​​​ക്ക​​​പ്പേ​​​രു​​​ള്ള ഹി ​​​ജി​​​യാ​​​ൻ​​​ക്വേ പ​​​റ​​​ഞ്ഞു. ലു​​​ലു,നാ​​​നാ എ​​​ന്നീ പേ​​​രുകളുള്ള ഇ​​​ര​​​ട്ട​​​ക​​​ൾ​​​ക്ക് എ​​​ച്ച്ഐ​​​വി രോ​​​ഗ​​​ത്തി​​​ന് എ​​​തി​​​രേ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി​​​യു​​​ണ്ടെ​​​ന്നു ജെ​​​കെ അവകാ ശപ്പെട്ടു. സ്റ്റാ​​​ൻ​​​ഫ​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ പ​​​ഠി​​​ച്ച ജെ​​​കെ ചൈ​​​ന​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി ഷെ​​​ൻ​​​സ​​​നി​​​ലെ സ​​​തേ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read More

ദുബായിൽ ഇനി ക​ണ്ണ​ട​ച്ചു തു​റ​ക്കും മു​ന്പ് സ​ന്ദ​ർ​ശ​ക​ വീസ

പ​തി​ന​ഞ്ചു സെ​ക്ക​ൻഡു കൊ​ണ്ട് എ​ന്തൊ​ക്കെ ചെ​യ്യാം. ​ഇ​ത്ര​യും ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്ന് പ​റ​യു​ന്ന​വ​ർ ദു​ബാ​യ് എ​മി​ഗ്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ വാ​ക്കു​ക​ൾ ശ്ര​ദ്ധി​ക്കു​ക. എ​മി​ഗ്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ സ്മാ​ർ​ട്ട് ആ​യി ഉ​പ​യോ​ഗി​ച്ചാ​ൽ 15 സെ​ക്ക​ൻ​ഡി​നു​ള​ളി​ൽ സ​ന്ദ​ർ​ശ​ക വീസ ല​ഭി​ക്കു​മെ​ന്ന് ദു​ബാ​യ് എ​മി​ഗ്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ​ദ് അ​ൽ​മ​ർ പ​റ​യു​ന്നു. ദു​ബാ​യി​യി​ൽ അ​ന്പ​ത് ശ​ത​മാ​നം ആ​ളു​ക​ളും സ്മാ​ർ​ട് സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 100 ശ​ത​മാ​നം ആ​ക്കാ​നാ​ണ് ദു​ബാ​യി​യി​ലെ വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ശ്ര​മം. എ​മി​ഗ്രേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ളു​ക​ൾ നേ​രി​ട്ടെ​ത്തി ക്യൂ ​നി​ന്നി​രു​ന്ന കാ​ലം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു സ​ന്തോ​ഷം ന​ൽ​കു​ന്ന കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ഉ​ട​നു​ണ്ടാ​കു​മെ​ന്നും അ​ൽ​മ​ർ പ​റ​ഞ്ഞു. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നൊ​പ്പം നാ​ട്ടു​കാ​രു​ടേ​യും ത​ങ്ങ​ളു​ടെ നാ​ട്ടി​ൽ വി​രു​ന്നെ​ത്തു​ന്ന​വ​രു​ടേ​യു​മൊ​ക്കെ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് ദു​ബാ​യ് പോ​ലു​ള്ള രാ​ഷ്ട്ര​ങ്ങ​ളു​ടെ ശ്ര​മം. ജ​ന​ങ്ങ​ളെ എ​ങ്ങനെ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ക്കാ​മെ​ന്ന​ല്ല…

Read More

വൈ​ൻ ടേ​സ്റ്റിം​ഗ് ഇ​വ​ന്‍റി​ൽ സം​ഘാ​ട​ക​ർ വി​ല​ക്കി; ന​ഷ്ട​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് ഭിന്നശേഷിക്കാരന്‍ കോ​ട​തി​യി​ൽ

വൈ​ൻ ടേ​സ്റ്റിം​ഗ് ഈ​വ​ന്‍റി​നി​ട​യി​ൽ മ​ദ്യ​പി​ക്കു​ന്ന​തി​ന് സം​ഘാ​ട​ക​ർ വി​ല​ക്കി​യ അം​ഗ​വൈ​ക​ല്യ​മു​ള്ള​യാ​ൾ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ. ജ​പ്പാ​നി​ലെ ടോ​ക്യോ​യി​ലാ​ണ് സം​ഭ​വം. 50കാ​ര​നാ​യ അ​ദ്ദേ​ഹം 15,000 ഡോ​ള​റാ​ണ് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്. ടോ​ക്യോ​യി​ലെ സെ​യ്ബു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റോ​റി​നും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ​ക്കു​മെ​തി​രാ​യ​ണ് ഇ​ദ്ദേ​ഹം പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. താ​ൻ ര​ണ്ട് ഗ്ലാ​സ് വൈ​ൻ ക​ഴി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ സം​ഘാ​ട​ക​രെ​ത്തി ഇ​വി​ടെ നി​ന്നും പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. അം​ഗ​വൈ​ക​ല്യ​മു​ള്ള ആ​ളു​ക​ളോ​ടു​ള്ള വി​വേ​ച​ന​മാ​ണി​തെ​ന്നും വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ഒ​രു ശ​ല്യ​മാ​യാ​ണ് സം​ഘാ​ട​ക​ർ കാ​ണു​ന്ന​തെ​ന്നും പരാതിക്കാരന്‍റെ വക്കീൽ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. സാ​ധാ​ര​ണ വീ​ൽ​ചെ​യ​റി​ലും ഇ​ല​ക്ട്രി​ക്ക് വീ​ൽ​ചെ​യ​റി​ലു​മാ​യി ഇ​വി​ടെ എ​ത്തു​ന്ന ആ​ളു​ക​ളെ ത​ങ്ങ​ൾ പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ലെ​ന്നാണ് പരിപാ​ടി​യു​ടെ സം​ഘാ​ട​കർ​ കോ​ട​തി​യെ അ​റി​യി​ച്ചത്. മാത്രമല്ല ​രണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കിടയിൽ ഇ​ല​ക്ടി​ക് വീ​ൽ​ചെ​യ​റി​ൽ എ​ത്തി​യ ആ​ളു​ക​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു​വെ​ന്നും സം​ഘാ​ട​ക​ർ കോ​ട​തി​യെ അറിയിച്ചു. ജ​പ്പാ​നി​ലെ നി​യ​മ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ൽ ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കാ​ൽ​ന​ട​ക്കാ​രു​ടെ…

Read More

ജ്വല്ല​റിയിൽ തോക്കുമായി ക​വ​ർ​ച്ചക്കാരെത്തി; വാളുമായി നേരിട്ട് ജീവനക്കാർ: കിടിലൻ വീഡിയോ

ജ്വല്ല​റി​യി​ൽ ക​വ​ർ​ച്ച​യ്ക്കെ​ത്തി​യ മോ​ഷ്ടാ​ക്ക​ളെ ജീ​വ​ന​ക്കാ​ർ വാ​ൾ വീ​ശി ഭ​യ​പ്പെ​ടു​ത്തി​യോ​ടി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കാ​ന​ഡ​യി​ലെ മി​സി​സോ​ഗ​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ശോ​ക് ജൂ​വ​ല്ലേ​ഴ്സി​ൽ ക​വ​ർ​ച്ച ന​ട​ത്താ​നാ​ണ് മോ​ഷ്ടാ​ക്ക​ൾ ശ്ര​മി​ച്ച​ത്. ക​ട​യു​ടെ ഗ്ലാ​സ് ത​ക​ർ​ത്ത് അ​തി​നു​ള്ളി​ൽ കൂ​ടി അ​ക​ത്ത് പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​ക്ക​ളു​ടെ പ​ക്ക​ൽ തോ​ക്കു​ണ്ടാ​യി​രു​ന്നു. ഒ​രാ​ൾ അ​തി​നു​ള്ളി​ൽ പ​കു​തി പ്ര​വേ​ശി​ച്ച് വെ​ടി​വെ​ച്ചു​വെ​ങ്കി​ലും തോ​ക്ക് ജാം ​ആ​യ​തി​നാ​ൽ ആ ​ശ്ര​മം വി​ഫ​ല​മാ​യി​പ്പോ​യി. ഈ ​സ​മ​യം ജീ​വ​ന​ക്കാ​ർ വാ​ളു​മാ​യി പ്ര​തി​രോ​ധി​ച്ച​പ്പോ​ൾ മോ​ഷ്ടാ​ക്ക​ൾ ജീ​വ​നും കൊ​ണ്ട് സ്ഥ​ല​ത്തു നി​ന്നും ഓ​ടി പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ക​ട​യ്ക്കു​ള്ളി​ലെ സി​സി​ടി​വി​യിലാ​ണ് ഈ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. #AshokJewellers pic.twitter.com/7wc2k4eQlY — Harpreet Bhinder (@HarpreetBhinde_) November 22, 2018

Read More

കത്തിയമരുന്ന വീ​ടി​നു​ള്ളി​ൽ നി​ന്നു വൃ​ദ്ധദ​മ്പ​തി​ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷിച്ചു; വീഡിയോ കാണാം

പൂ​ർ​ണ​മാ​യും അ​ഗ്നി​ബാ​ധി​ച്ച വീ​ടി​നു​ള്ളി​ൽ നി​ന്നും വൃ​ദ്ധ ദ​മ്പ​തി​ക​ളെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വ​ശ്യ​യി​ലു​ള്ള ഒ​രു വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ൽ നി​ന്നും ഒ​രു വി​ധ​ത്തി​ലും പു​റ​ത്തു​പോ​കു​വാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ ഇ​രു​വ​രും കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ന​ടി ഇ​വി​ടെ എ​ത്തി ചേ​ർ​ന്ന ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കു​റ​ച്ചു നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ ചെ​റി​യൊ​രു ജ​നാ​ല ത​ക​ർ​ത്താ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​രു​വ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. സ​മീ​പ​ത്ത് നി​ന്നി​രു​ന്ന​യൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റിയിരിക്കുകയാണ്.

Read More