റസ്​ലിം​ഗ് മ​ത്സ​ര​ത്തി​നി​ടെ എ​തി​രാ​ളി​യു​ടെ ത​ല​യി​ൽ കോ​ണ്‍​ക്രീ​റ്റ് ക​ട്ട എ​റി​ഞ്ഞ് ഹെ​ക്ട​ർ; ഞെട്ടിക്കുന്ന വീഡിയോ

റസ്​ലിം​ഗ് മ​ത്സ​ര​ത്തി​നി​ടെ എ​തി​രാ​ളി​യു​ടെ ത​ല​യി​ൽ വ​ലി​യ കോ​ണ്‍​ക്രീ​റ്റ് ക​ട്ട എ​ടു​ത്തെ​റി​യു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മെ​ക്സി​ക്കോയി​ലാ​ണ് സം​ഭ​വം. മെ​ക്സി​ക്ക​ൻ ഡെ​ത്ത് മാ​ച്ച് എ​ന്ന പ​രി​പാ​ടി​യു​ടെ ഇ​ട​യി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ 54കാ​ര​നാ​യ എ​ൽ ക്യൂ​എ​ർ​വോ എ​ന്ന​യാ​ളെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഹെ​ക്ട​ർ ഗോ​ണ്‍​സാ​ൽ​വ​സ് എ​ന്ന​യാ​ളാ​ണ് എ​ൽ ക്യൂ​എ​ർ​വോ​യെ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ഹെ​ക്ട​റി​നെ മെ​ക്സി​ക്ക​ൻ ബോ​ക്സിം​ഗ് ആ​ൻ​ഡ് റെ​സ​ലിം​ഗ് ക​മ്മീ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. താ​ൻ എ​ൽ ക്യൂ​എ​ർ​വോ​യു​ടെ പി​റ​കി​ലേ​ക്കാ​ണ് എ​റി​ഞ്ഞ​തെ​ന്നും എ​ന്നാ​ൽ അ​ത് ല​ക്ഷ്യം തെ​റ്റി അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഹെ​ക്ട​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​ത്. ഹെ​ക്ട​ർ കോ​ണ്‍​ക്രീ​റ്റ് ക​ട്ട എ​ടു​ത്ത് എ​റി​യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ത്തി​പ്പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Read More

ആളുകയറാനുണ്ടേ…! റ​ണ്‍​വേ​യി​ൽ നി​ന്നും പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങി​യ വി​മാ​ന​ത്തി​ന് പി​ന്നാ​ലെ ഓടിപ്പാഞ്ഞ് യു​വ​തി

റ​ണ്‍​വേ​യി​ൽ നി​ന്നും പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങി​യ വി​മാ​ന​ത്തി​നു പി​ന്നാ​ലെ ഓ​ടി​ച്ചെ​ല്ലാ​നൊ​രു​ങ്ങി​യ യു​വ​തി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു. ബാ​ലി​യി​ലെ ഗു​റാ​ഹ് റാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഏ​റെ അ​മ്പ​ര​പ്പു​ണ്ടാ​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഹാ​നാ എ​ന്നാ​ണ് ഈ ​യു​വ​തി​യു​ടെ പേ​ര്. ബാ​ലി​യി​ൽ നി​ന്നും ജ​ക്കാ​ർ​ത്ത​യി​ലേ​ക്കാ​യി​രു​ന്നു ഈ ​യു​വ​തി​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന​ത്. ടെ​ർ​മി​ന​ലി​ൽ പ്ര​വേ​ശി​ക്കേ​ണ്ട സ​മ​യ​ത്ത് എ​ത്താ​തി​രു​ന്ന ഇ​വ​ർ അ​ധി​കൃ​ത​ർ വി​ളി​ച്ച ഫോ​ണ്‍ കോ​ളി​നും മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. വി​മാ​നം പു​റ​പ്പെ​ടാ​ൻ 10 മി​നി​ട്ട് മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​യി​രു​ന്നു ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ബോ​ർ​ഡിം​ഗ് ഗേ​റ്റ് ക​ട​ന്ന് ഓ​ടി​യെ​ത്തി റ​ണ്‍​വേ​യി​ലെ​ത്തി​യ ഇ​വ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​നു പി​ന്നാ​ലെ ഓ​ടാ​ൻ തു​ട​ങ്ങി​യ ഇ​വ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യു​ന്ന​തി​ന്‍റെ വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. പി​ന്നീ​ട് അ​ടു​ത്ത വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് ജ​ക്കാ​ർ​ത്ത​യി​ലേ​ക്കു പോ​കു​വാ​നാ​യ​ത്.

Read More

ദേ കിട്ടി, ദാ പോയി..! കൗമാരക്കാരന് കിട്ടിയ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് 49 മി​നിറ്റിൽ സ​സ്പെ​ൻ​ഡ് ചെ​യ്തു

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ച്ച് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ അ​ത് ന​ഷ്ട​മാ​കേ​ണ്ടി വ​ന്ന ഒ​രു കൗ​മാ​ര​ക്കാ​ര​ന്‍റെ അ​വ​സ്ഥ​യാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യെ ഏ​റെ ചി​രി​പ്പി​ക്കു​ന്ന​തും ചി​ന്തി​പ്പി​ക്കു​ന്ന​തും. ജ​ർ​മ​നി​യി​ലാ​ണ് സം​ഭ​വം. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കാ​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു കൗമാരക്കാരൻ. ലൈ​സ​ൻ​സ് ല​ഭി​ച്ച​തു കൊ​ണ്ട് ഡ്രൈ​വിം​ഗി​ലെ ത​ന്‍റെ ക​ഴി​വ് സു​ഹൃ​ത്തു​ക്ക​ളെ കാ​ണി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച ഇയാൾ കാ​ർ അ​മി​തവേ​ഗ​ത്തി​ൽ പാ​യി​ച്ചു. 95 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലായിരുന്നു കക്ഷിയുടെ പോക്ക്. എ​ന്നാ​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച റോ​ഡി​ൽ കാ​ർ ഓ​ടി​ക്കു​വാ​നു​ള്ള പ​ര​മാ​വ​ധി വേ​ഗ​ത 50 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു. സം​ഭ​വം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇയാളുടെ ലൈ​സ​ൻ​സ് പി​ടി​ച്ചെ​ടു​ത്ത് നാ​ല് ആ​ഴ്ചത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല പി​ഴ​യാ​യി 200 യൂ​റോ അ​ട​യ്ക്ക​ണ​മെ​ന്നും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ലൈ​സ​ൻ​സ് കി​ട്ടി ഏ​ക​ദേ​ശം 49 മി​നി​ട്ട് ആ​യ​പ്പോ​ഴ​ണ് അ​ത്…

Read More

പണം ലാഭിക്കാനായി മൂന്ന് ആഴ്ച നൂഡില്‍സ് മാത്രം കഴിച്ചു; ഒടുവില്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെപണി

പ​ണം ലാ​ഭി​ക്കു​വാ​നാ​യി മൂ​ന്ന് ആ​ഴ്ചയി​ല​ധി​ക​മാ​യി ഇൻസ്റ്റന്‍റ് നൂ​ഡി​ൽ​സ് മാ​ത്രം ക​ഴി​ച്ച യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൈ​ന​യി​ലാ​ണ് സം​ഭ​വം. ജിയാംഗ്ഷു നഗരത്തിലെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ ഹോം​ഗ് ജി​യാ ആണ് ചെലവു ചുരുക്കലിന്‍റെ ഭാഗമായി ഭക്ഷണം നൂ​ഡി​ൽ​സിൽ ഒതുക്കിയത്. ഒടുവിൽ കടുത്ത പനിയെ തുടർന്ന് ഹോംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനിയുടെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും നൂഡിൽസ് തീറ്റ ഇതിലൊരു പ്രധാന ഘടകമാണെന്നാണ് വിലയിരുത്തൽ. ഒ​ക്ടോ​ബ​ർ 15 മു​ത​ലാ​ണ് ഇ​വ​ർ നൂ​ഡി​ൽ​സ് ക​ഴി​ക്കു​വാ​ൻ ആ​രം​ഭി​ച്ച​ത്. ഇത് മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു. ഇങ്ങനെ ലാഭിക്കുന്ന പണം കൂട്ടിവച്ച് ഓൺലൈൻ ഷോപ്പിംഗ് ദിനമായ സിംഗിൾസ് ഡേ അടിച്ചുപൊളിക്കാനാണ് ഹോംഗ് പദ്ധതിയിട്ടത്. ചെ​ല​വ് ചു​രു​ക്ക് ആ​രം​ഭി​ച്ച​തു മു​ത​ൽ 108 ഡോ​ള​ർ താ​ൻ സ​മ്പാ​ദി​ച്ചി​രു​ന്നു​വെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇങ്ങനെ നൂഡിൽസ് കഴിക്കുന്നത് അസുഖം വിളിച്ചുവരുത്തുമെന്ന അമ്മയുടെ മുന്നറിയിപ്പ് മറികടന്ന് ചിലവുചുരുക്കൽ തുടർന്ന ഹോംഗ് ഒടുവിൽ…

Read More

ഇങ്ങനെയുമുണ്ടോ കഴുത്ത്! അ​മേ​രി​ക്ക​യി​ലെ ഒ​രു കു​റ്റ​വാ​ളി​യു​ടെ ചി​ത്രം വൈറലാകുന്നു

അ​മേ​രി​ക്ക​യി​ലെ ഒ​രു കു​റ്റ​വാ​ളി​യു​ടെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഷെ​യ​ർ ചെ​യ്തു. കു​റ്റ​കൃ​ത്യ​മോ പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മ​മോ അ​ല്ല കാ​ര​ണം. പ്ര​തി​യു​ടെ കൂ​റ്റ​ൻ ക​ഴു​ത്താ​ണ് നാ​ല് ല​ക്ഷ​ത്തോ​ളം പേ​രെ ഒ​രു ഫോ​ട്ടോ ഷെ​യ​ർ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​ത്. പി​ന്നീ​ട് ക​ഴു​ത്തി​നെ കു​റി​ച്ചു​ള്ള നീ​ണ്ട ച​ർ​ച്ച​യും. പ​ല​രും ഇ​ത് ഫോ​ട്ടോ​ഷോ​പ്പി​ൽ ത​യാ​റാ​ക്കി​യ​താ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ പ്ര​തി​യെ നേ​ര​ത്തെ അ​റി​യു​ന്ന​വ​രും സു​ഹൃ​ത്തു​ക്ക​ളും അ​തി​നെ ചോ​ദ്യം ചെ​യ്ത് രം​ഗ​ത്തു​വ​ന്നു. ഫ്ളോ​റി​ഡ​യി​ലെ എ​സ്കാം​ബി​യ കൗ​ണ്ടി ഷെ​രി​ഫ് ഓ​ഫീ​സാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​നു​ള്ള ചാ​ൾ​സ് ഡ​യ​ണ്‍ മ​ക്ഡൊ​വ​ൽ എ​ന്ന​യാ​ളു​ടെ ഫോ​ട്ടോ ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​മാ​ണ് പോ​ലീ​സി​നു പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. പ​ക്ഷേ ഫേ​സ് ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ശ്ര​ദ്ധ പ​തി​ഞ്ഞ​ത് അ​യാ​ളു​ടെ ക​ഴു​ത്തി​ലാ​യി​രു​ന്നു.

Read More

പീ​ഡി​പ്പി​ച്ചാ​ലോ പീ​ഡ​ന​ശ്ര​മം ന​ട​ത്തി​യാ​ലോ മാ​ത്ര​മ​ല്ല ഇ​നി ഇവിടെ കേ​സെ​ടു​ക്കു​ക; നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ ഈ നിയമം മാത‌ൃകയാക്കാം

ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ലും ന​ല്ല ഡി​മാ​ന്‍റാ​ണ്. അ​ങ്ങനെ​യെ​ങ്കി​ൽ ചൈ​ന​യി​ലെ സു​പ്രീം പീ​പ്പി​ൾ​സ് പ്രോ​ക്യൂ​റേ​റ്റ് പു​റ​ത്തി​റ​ക്കി​യ പു​തി​യ നി​ർ​ദ്ദേ​ശ​വും ഇ​ന്ത്യ​ക്ക് പി​ന്തു​ട​രാ​വു​ന്ന​താ​ണ്. പീ​ഡി​പ്പി​ച്ചാ​ലോ പീ​ഡ​ന​ശ്ര​മം ന​ട​ത്തി​യാ​ലോ മാ​ത്ര​മ​ല്ല ഇ​നി ചൈ​ന​യി​ൽ കേ​സെ​ടു​ക്കു​ക. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളോ​ട് ന​ഗ്ന​ഫോ​ട്ടോ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യോ സെ​ക്സി​ന് സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യോ ചെ​യ്താ​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന​മാ​കു​മെ​ന്ന് ചൈ​നീ​സ് സു​പ്രീം പീ​പ്പി​ൾ​സ് പ്രോ​ക്യു​റ്റ​റേ​റ്റ് (എ​സ്.​പി.​പി) വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്നു. ഇ​ത്ത​രം കേ​സു​ക​ളി​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും ശി​ക്ഷ ശിപാ​ർ​ശ ചെ​യ്യു​ന്ന​തി​നും രാ​ജ്യ​ത്തെ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്ക​യാ​ണ് എ​സ്.​പി.​പി. 18 വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സു​ക​ൾ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ന​ഗ്ന ഫോ​ട്ടോ​ക​ൾ അ​യ​യ്ക്കു​ന്ന​തി​ന് 13 കാ​രി​യെ ഓ​ണ്‍​ലൈ​നി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് 25 കാ​ര​നാ​യ ലു​വോയ്​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത കേ​സാ​ണ് ഒ​രു ഉ​ദാ​ഹ​ര​ണം. ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി ഫോ​ട്ടോ​ക​ൾ അ​യ​ച്ച​തി​നു പി​ന്നാ​ലെ കു​ട്ടി​യോ​ട് സെ​ക്സി​യാ​യി ഹോ​ട്ട​ലി​ൽ എ​ത്താ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി. ഇ​ല്ലെ​ങ്കി​ൽ ഫോ​ട്ടോ​ക​ൾ…

Read More

അച്ഛന്‍റെ അഭിമാനം! ഒ​​​​റ്റ​​​​ ദി​​​​വ​​​​സം​​കൊ​​​​ണ്ടു പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ വീ​​​​ര​​​​പു​​​​ത്രി​​​​യാ​​​​യി

ക​റാ​​​​ച്ചി: ചൈ​​​​നീ​​​​സ് കോ​​​​ൺ​​​​സു​​​​ലേ​​​​റ്റി​​​​നു​​ നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മണം ചെ​​​​റു​​​​ക്കാ​​​​ൻ നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ അ​​​​സി​​​​സ്റ്റ​​​​ന്‍റ് സൂ​​​​പ്ര​​​​ണ്ട് സു​​​​ഹാ​​​​യ് അ​​​​സീ​​​​സ് ത​​​​ല്പു​​​​ർ ഒ​​​​റ്റ​​​​ ദി​​​​വ​​​​സം​​കൊ​​​​ണ്ടു പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ വീ​​​​ര​​​​പു​​​​ത്രി​​​​യാ​​​​യി. ഇ​​​​തി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ അ​​​​ഭി​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തു സു​​​​ഹാ​​​​യി​​​​യു​​​​ടെ പി​​​​താ​​​​വ് അ​​​​സീ​​​​സ് ത​​​​ല്പു​​​​റും. ചൈ​​​​ന​​​​യു​​​​ടെ നി​​​​ക്ഷേ​​​​പ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന ബ​​​​ലൂ​​​​ച് വി​​​​മോ​​​​ച​​​​ന​​​​സേ​​​​ന(​​​​ബി​​​​എ​​​​ൽ​​​​എ) വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​യാ​​​​ണ് കോ​​​​ൺ​​​​സു​​​​ലേ​​​​റ്റ് ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. ആ​​​​യു​​​​ധ​​​​ശേ​​​​ഖര​​​​വും ഭ​​​​ക്ഷ​​​​ണ​​​​വും മ​​​​രു​​​​ന്നു​​​​മൊ​​​​ക്കെ​​​​യാ​​​​യി വ​​​​ലി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടാ​​​​ണ് ഭീ​​​​ക​​​​ര​​​​ർ വ​​​​ന്ന​​​​ത്. കോ​​​​ൺ​​​​സു​​​​ലേ​​​​റ്റ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ക്ലി​​​​ഫ്ട​​​​ൻ മേ​​​​ഖ​​​​ല​​​​യു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ടം സു​​​​ഹാ​​​​യി​​​​ക്കാ​​​​ണ്. സ്ഫോ​​​​ട​​​​ന​​​​ശ​​​​ബ്ദം കേ​​​​ട്ടു സു​​​​ഹാ​​​​യി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് കു​​​​തി​​​​ച്ചെ​​​​ത്തി ക​​​വാ​​​ട​​​ത്തി​​​ൽ​​​വ​​​ച്ചു​​​ത​​​ന്നെ നേ​​​​രി​​​​ട്ട​​​​തി​​​​നാ​​​​ൽ ഭീ​​​​ക​​​​ര​​​​ർ​​​​ക്കു കോ​​​​ൺ​​​​സു​​​​ലേ​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ക​​​​ട​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു ഭീ​​​ക​​​ര​​​രും ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ അ​​​ട​​​ക്കം നാ​​​ലു പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. സി​​​​ന്ധ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഭാ​​​​യ് ഖാ​​​​ൻ ത​​​​ൽ​​​​പു​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലെ താ​​​​ഴ്ന്ന കു​​​​ടും​​​​ബ​​​​ത്തി​​​​ലാ​​​​ണു സു​​​​ഹാ​​​​യി ജ​​​​നി​​​​ച്ച​​​​ത്. ​​​​അ​​​​ച്ഛ​​​​ൻ അ​​​​സീ​​​​സ് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നു​​​​മാ​​​​ണ്. മ​​​​ക​​​​ളെ വ​​​​ലി​​​​യ നി​​​​ല​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​നാ​​​​യി സ്വ​​​​കാ​​​​ര്യ സ്കൂ​​​​ളി​​​​ൽ ചേ​​​​ർ​​​​ത്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഈ ​​​​കു​​​​ടും​​​​ബ​​​​ത്തെ…

Read More

ഏകദിന ക്രിക്കറ്റ് മത്സരം മലയാളികൾക്കു ഒരുമിച്ചിരുന്നു കാണുവാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അവസരമൊരുക്കുന്നു

സിഡ്‌നി: ഇന്ത്യ -ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ മലയാളി സമൂഹത്തിനു ഒരു ബ്ലോക്കായി ഇരുന്നു കാണുവാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അവസരമൊരുക്കുന്നു. 2019 ജനുവരി 12 നു സിഡ്നിയിലാണ് മത്സരം. കേരളത്തിലെ പ്രളയനാന്തര പുനരധിവാസപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സിഡ്‌നി മലയാളി അസോസിയേഷൻ നടത്തുന്ന റൈസ് ആൻഡ് റീസ്റ്റോർ കാർണിവലിന്‍റെ പ്രചാരണാർഥമാണ് ഇത്തരമൊരു സംവിധാനം ചെയ്യുന്നത്. സിൽവർ കാറ്റഗറിയിൽ 200 സീറ്റുകളാണ് 85 ഡോളർ നിരക്കിൽ നൽകുന്നത്.കൂടാതെ ചെണ്ടയുൾപ്പെടയുള്ള വാദ്യഉപകരണങ്ങൾക്കും അനുവാദം നൽകിയിട്ടുണ്ട് .മത്സരം തുടങ്ങുന്നതിനു മുൻപായി സ്റ്റേഡിയത്തിനു മുൻപിൽ അണിനിരന്നു പ്രളയനാന്തര പുനർനിർമാണ പ്രവർത്തങ്ങളെപറ്റിയും റൈസ് ആൻഡ് റീസ്റ്റോർ കാർണിവലിനെപ്പറ്റിയും മാധ്യമങ്ങളെയും ജനങ്ങളെയും അറിയിക്കുവാനും ക്രിക്കറ്റ് ഓസ്ട്രേലിയ അനുവാദം നൽകിയിട്ടുണ്ട് . വിവരങ്ങൾക്ക്: കെ.പി. ജോസ് ‭0419 306 202‬, ജോൺ ജേക്കബ് ‭ 0402 677 259‬, മുരളി മേനോൻ ‭0409 687 400‬, ജെറോമി ജോസഫ് ‭0438…

Read More

തൊഴിലാളിക്ഷാമം പരിഹരിക്കാൻ പുതിയ കുടിയേറ്റ നിയമവുമായി ജർമനി; യോ​ഗ്യ​രാ​യ​വ​ർ വ​രി​ക, ജോ​ലി​യെ​ടു​ക്കു​ക

ബ​ർ​ലി​ൻ: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച് പു​തി​യ കു​ടി​യേ​റ്റ നി​യ​മം ജ​ർ​മ​നി ത​യാ​റാ​ക്കു​ന്നു. ഇ​തി​ന്‍റെ ക​ര​ട് രൂ​പം പൂ​ർ​ണ​മാ​യി. ജ​ർ​മ​ൻ സ​മൂ​ഹ​വു​മാ​യി ചേ​ർ​ന്നു പോ​കാ​ൻ സാ​ധി​ക്കു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കു രാ​ജ്യ​ത്തു സ്ഥി​ര​താ​മ​സ​ത്തി​ന് അ​വ​സ​രം ന​ൽ​കു​ക കൂ​ടി ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ നി​യ​മം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ ക​ര​ട് മ​റ്റു മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ​രി​ഗ​ണ​ന​യ്ക്കു ന​ൽ​കി​ക്ക​ഴി​ഞ്ഞു. ജ​ർ​മ​നി നേ​രി​ടു​ന്ന ക​ടു​ത്ത തൊ​ഴി​ലാ​ളിക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ഇ​തു​പ​ക​രി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​പ്പം, വി​ദേ​ശ​ത്തുനി​ന്നു​ള്ള​വ​ർ​ക്ക് ഇ​തു​വ​ഴി ജ​ർ​മ​നി​യി​ൽ വ​ൻ​തോ​തി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തു​റ​ന്നു കി​ട്ടു​ക​യും ചെ​യ്യും. വി​ദേ​ശി​ക​ളെ​ന്ന നി​ല​യി​ൽ, യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​ള്ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ന്ന രീ​തി​യും ഇ​തി​ൽ അ​നു​വ​ർ​ത്തി​ക്കു​ന്നി​ല്ല. ജ​ർ​മ​നി​യി​ൽനി​ന്നോ യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​ള്ളി​ൽനി​ന്നോ ഒ​രു തൊ​ഴി​ലാ​ളി​യെ​യും ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ മാ​ത്രം യൂ​റോ​പ്പി​നു പു​റ​ത്തുനി​ന്നു റി​ക്രൂ​ട്ട് ചെ​യ്യാം എ​ന്ന മാ​ന​ദ​ണ്ഡം എ​ടു​ത്തു​ക​ള​യു​ന്ന​താ​ണ് നി​യ​മ​ത്തി​ലെ കാ​ത​ലാ​യ വ്യ​ത്യാ​സം. കെ​യ​ർ, ഐ​ടി, ഇ​ല​ക് ‌ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്…

Read More

പിസ ഗോപുരത്തിന്‍റെ ചെരിവ് നിവരുന്നു

പിസ (ഇറ്റലി): ലോക പ്രശസ്തമായ പിസയിലെ ചരിഞ്ഞ ഗോപുരത്തിന്‍റെ ചരിവ് ക്രമേണ കുറയുന്നു. പൈതൃക സ്മാരകത്തെ തകർച്ചയിൽനിന്നു രക്ഷപെടുത്താൻ വിദഗ്ധരായ എൻജിനിയർമാർ നടത്തിയ ശ്രമമാണ് ഇതിനു സഹായിച്ചത്. 17 വർഷത്തെ നിരീക്ഷണത്തിൽ നേരിയ തോതിൽ ചരിവ് കുറഞ്ഞിട്ടുള്ളതായി നിരീക്ഷണ സമിതി അറിയിച്ചു. 57 മീറ്റർ ഉയരമുള്ള ഗോപുരത്തിന്‍റെ ചരിവ് നാലു സെന്‍റീമീറ്ററാണ് കുറഞ്ഞിരിക്കുന്നത്. സുരക്ഷാ ഭീതി കാരണം 1990 മുതൽ പതിനൊന്നു വർഷം ഇവിടെ സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നില്ല. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More