മുംബൈയിലെ ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ടെസ്റ്റിംഗ് എന്ന സ്ഥാപനത്തിൽ മുപ്പത്തിയാറ് അണലി കുഞ്ഞുങ്ങൾ ജനിച്ചു. വിഷകാരികളായ പാമ്പുകളിൽ പരീക്ഷണം നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യത്തെ സ്ഥാപനങ്ങളിൽ ഒന്നാണ് ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ട്. മാത്രമല്ല വിഷകാരികളായ പാമ്പുകളെ സംരക്ഷിക്കുവാൻ ലൈസൻസുള്ള രാജ്യത്തെ രണ്ടു സ്ഥാപനങ്ങളിൽ ഒന്നാണ് ഹാഫ്കൈൻ. ജൂണ് മാസത്തിലെ അവസാനവാരം മഹാരാഷ്ട്രയിലെ ബരസതി ജില്ലയിൽ നിന്നുമാണ് പെണ് വർഗത്തിൽപ്പെട്ട ഒരു അണലി പാമ്പിനെ പിടികൂടിയത്. ഹാഫ്കൈനിൽ ഇത്രയും അണലി കുഞ്ഞുങ്ങൾ ജനിച്ചതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ടെന്ന് സ്ഥാപന മേധാവി ഡോ. നിഷിഗന്ധ്ഗ നായിക് അറിയിച്ചു. അമ്മയും മുപ്പത്തിയാറ് കുഞ്ഞുങ്ങളും പൂർണ ആരോഗ്യമായിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സാധാരണ ഒരു സമയം ഇരുപത് മുതൽ മുപ്പത് വരെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നവരാണ് അണലിപാമ്പുകൾ. ഇവരിൽ അക്രമണ സ്വഭാവം വളരെ കൂടുതലുമാണ്. അമ്മയേയും കുഞ്ഞുങ്ങളെയും വനത്തിൽ തുറന്നു വിടുന്നതു സംബന്ധിച്ചുള്ള…
Read MoreCategory: NRI
അറുപത്തിയാറ് വർഷങ്ങൾക്കു ശേഷം നഖം മുറിച്ച ചിലാലിന് വിരലുകളുടെ ചലനശേഷി നഷ്ടമായി
നീണ്ട അറുപത്തിയാറു വർഷങ്ങൾക്കു ശേഷം നഖം മുറിച്ച പൂണെ സ്വദേശിയെ കുറിച്ച് വളരെ ആകാംക്ഷയോടെയാണ് ഏവരും വായിച്ചറിഞ്ഞത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന അദ്ദേഹത്തിന്റേതായ വാർത്തയറിഞ്ഞ് ആശ്ചര്യത്തേക്കാൾ ഏറെ അമ്പരപ്പാണ് എല്ലാവർക്കും തോന്നുന്നത്. കാരണം നഖം മുറിച്ചതിനു ശേഷം അദ്ദേഹത്തിന് സ്വന്തം വിരലുകൾ ചലിപ്പിക്കുവാൻ സാധിക്കുന്നില്ല. നഖത്തിന്റെ ഭാരവും നീളവും കാരണം ദീർഘകാലമായി വിരലുകൾ മടക്കാനാവാതെ ഇരുന്നതാണ് വിരലുകളുടെ ചലന ശക്തി നഷ്ടമാകാൻ കാരണമായത്. 1952ൽ വിദ്യാർഥിയായിരിക്കെ അബദ്ധത്തിൽ അധ്യാപകന്റെ നഖം ഒടിച്ചതിന് ചിലാൽ ശാസനയേറ്റിരുന്നു. അതിനു ശേഷമാണ് അദ്ദേഹം നഖം മുറിക്കാതിരുന്നത്. എണ്പത്തിയെട്ടു വയസുകാരനായ ഇദ്ദേഹം പ്രായാധിക്യത്തെ തുടർന്നുള്ള അവശതകൾ കൊണ്ടാണ് താൻ നഖം മുറിക്കുന്നതെന്നാണ് അറിയിച്ചത്. 909 സെന്റീ മീറ്റർ നീളമുള്ള നഖമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇതിൽ തള്ള വിരലിന്റെ നീളം 197.8 സെന്റീമീറ്റർ ഉണ്ട്. അമേരിക്കയിലെ ടൈം സ്ക്വയറിലുള്ള മ്യൂസിയത്തിൽവച്ചായിരുന്നു ചിലാലിന്റെ നഖം വെട്ടിയത്. ഈ…
Read Moreഎട്ടു വർഷത്തെ തെരച്ചിലിനൊടുവിൽ 1328 പൗണ്ട് തൂക്കമുള്ള ഭീമൻ മുതലയെ കണ്ടെത്തി
എട്ടു വർഷത്തെ തെരച്ചിലിനൊടുവിൽ 600 കിലോഗ്രാം(1328 പൗണ്ട്) തൂക്കമുള്ള ഭീമൻ മുതല പിടിയിൽ. ഓസ്ട്രേലിയയിലെ കാതറിൻ നഗരപ്രാന്തത്തിലാണ് 4.7 മീറ്റർ നീളമുള്ള മുതല പിടിയിലായത്. 2010-ലാണ് മുതല നഗരത്തിലെ ജനവാസകേന്ദ്രത്തിനു സമീപമുള്ളതായി ശ്രദ്ധയിൽപ്പെടുന്നത്. ഇതിനെ പിടിക്കുന്നതിനായി അധികൃതർ ശ്രമിച്ചുവരികയായിരുന്നു. പിടിയിലായ മുതലയ്ക്ക് 60 വയസ് പ്രായമുണ്ടെന്നാണു കരുതപ്പെടുന്നത്. മുതലയെ ജനവാസകേന്ദ്രത്തിനു സമീപത്തുനിന്ന് മാറ്റിപ്പാർപ്പിക്കുമെന്ന് നോർത്തേണ് ടെറിട്ടറി വൈൽഡ് ലൈഫ് ഓപ്പറേഷൻസ് മേധാവി ട്രേസി ഡൽഡിഗ് അറിയിച്ചു.
Read Moreസ്വന്തം ചരമകുറിപ്പ് തയാറാക്കിയ അഞ്ചു വയസുകാരൻ ഒടുവിൽ മരണത്തിനു കീഴടങ്ങി
അയോവ: മരണത്തിനുശേഷം എന്തെല്ലാം ചെയ്യണമെന്നും ചരമ കുറിപ്പ് എന്തായിരിക്കണമെന്ന നിർദേശങ്ങൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും നൽകിയ അഞ്ചു വയസുകാരനായ ഗാരറ്റ് മത്തിയാസ് ഒടുവിൽ മരണത്തിനു കീഴടങ്ങി. കുട്ടികളിലുണ്ടാകുന്ന പ്രത്യേക അർബുദത്തെതുടർന്നു ഈ മാസം ആറിനായിരുന്നു അന്ത്യം. ഒന്പതു മാസം അർബുദ രോഗത്തോടു മല്ലടിച്ചാണ് അവസാനം ഗാരറ്റ് തോൽവി സമ്മതിച്ചത്. മരിക്കുന്നതിനു മുന്പു മകന്റെ എല്ലാ ആഗ്രഹങ്ങളും തങ്ങളെ അറിയിച്ചിരുന്നതായി അയോവയിലെ വാൻ മീറ്ററിൽ നിന്നുള്ള മാതാപിതാക്കൾ അറിയിച്ചു. മരണശേഷം മൃതശരീരം ദഹിപ്പിക്കണമോ അതോ അടക്കം ചെയ്യണമോ എന്ന ചോദ്യത്തിന് ദഹിപ്പിക്കണമെന്നാണ് ഗാരറ്റ് ആവശ്യപ്പെട്ടത്. എനിക്ക് അഞ്ചു വയസാണ് പ്രായം, അഞ്ചു ബൗണ്സി ഹൗസസ് ഞാൻ മരിക്കുന്പോൾ വേണം. ബാറ്റ്മാൻ തോർ, അയണ് മാൻ, ഹൾക്ക് ആൻഡ് സൈബോർഗ് എന്നിവരാണ് തന്റെ സൂപ്പർ ഹീറോസ് എന്നു ചരമക്കുറിപ്പിൽ ചേർക്കണമെന്നും ഗാരറ്റ് ആവശ്യപ്പെട്ടു. മറ്റൊരു കുട്ടിയുടേയും ജീവൻ അർബുദം കവർന്നെടുക്കാത്ത വിധം…
Read Moreകൊതുകിനെ തുരത്താൻ പുതുവഴി
സിഡ്നി: ഡെങ്കിപ്പനി അടക്കം പല മാരകരോഗങ്ങളും പരത്തുന്ന ഈഡിസ് ഈജിപ്തി ഇനം കൊതുകുകളെ നശിപ്പിക്കാൻ ഫലപ്രദമായ ഒരു വഴി. ഈ കൊതുകുകളെ വന്ധ്യംകരിക്കുക. ഓസ്ട്രേലിയയുടെ ദേശീയ ശാസ്ത്ര സമിതിയായ സിഎസ്ഐആർഒയുടെ ആഭിമുഖ്യത്തിലുള്ള ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. ലബോറട്ടറിയിൽ ഇവയുടെ പുരുഷ കൊതുകുകളെ വളർത്തിയെടുത്ത് അവയിലേക്ക് വോൽബാചിയ എന്ന ബാക്ടീരിയ കടത്തിവിടുന്നു. ഇതു കൊതുകുകളെ ഷണ്ഡരാക്കും. ഈ കൊതുകുകളെ ഈഡിസ് ഈജിപ്തി ധാരാളമുള്ള ഒരു പട്ടണപ്രദേശത്തു വിട്ടു. അവ പെൺകൊതുകുകളുമായി ഇണചേരും. പക്ഷേ പെൺകൊതുകുകൾ ഇടുന്ന മുട്ട വിരിയുകയില്ല. അങ്ങനെ കൊതുകുകളുടെ എണ്ണം കുറയും. ജയിംസ് കുക്ക് യൂണിവേഴ്സിറ്റിയാണു ക്വീൻസ്ലാൻഡിലെ ഇന്നിസ്ഫെയ്ൽ പട്ടണത്തിൽ ഈ പരീക്ഷണം നടത്തിയത്. വന്ധ്യംകരണം മുന്പും പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ വേണ്ടത്ര ഫലപ്രദമാകാൻ തക്ക എണ്ണം വന്ധ്യംകരിക്കപ്പെട്ട ആൺകൊതുകുകളെ ഉണ്ടാക്കാൻ മുന്പ് കഴിഞ്ഞിരുന്നില്ല. ഈ പരീക്ഷണത്തിൽ അനേകലക്ഷം കൊതുകുകളിൽ ഒരേ സമയം ബാക്ടീരിയ കടത്തി. കൊതുകുകളിൽനിന്നു…
Read Moreവരുന്നൂ… വെള്ളത്തിനടിയിൽ മ്യൂസിയം
നദിക്കടിയിൽ മ്യൂസിയം നിർമിക്കാനൊരുങ്ങി ലാറ്റിൻ അമേരിക്കൻ രാജ്യമായ ബോളീവിയ. പൈതൃകപദവിയുള്ള റ്റിറ്റികക്കാ നദിയുടെ അടിയിൽ മ്യൂസിയം പണിയാനാണ് പദ്ധതി. ലോകത്തിൽ ഇതുപോലൊരു മ്യൂസിയം ഇനിയുണ്ടാവില്ലെന്നും വിനോദസഞ്ചാര കേന്ദ്രമെന്നതിനു പുറമേ പുരാവസ്തു ഗവേഷണങ്ങൾക്കും നരവംശ ശാസ്ത്ര പഠനങ്ങൾക്കുമുള്ള വേദികൂടിയാകും ഈ മ്യൂസിയമെന്നും ബോളീവിയൻ സാംസ്കാരിക മന്ത്രി വിൽമ അലനോക പറഞ്ഞു. 10 മില്യൺ യുഎസ് ഡോളറാണ് മ്യൂസിയം നിർമാണത്തിനു ചെലവു പ്രതീക്ഷിക്കുന്നത്. യുനസ്കോയുടെയും ബെൽജിയം ഡെവലപ്മെന്റ് ഏജൻസിയുടെയും സഹകരണത്തോടെയാകും നിർമാണം. എഡി 300 കാലഘട്ടത്തിലെയും മറ്റും തിരുശേഷിപ്പുകൾ അടുത്തിടെ റ്റിറ്റികക്കാ നദിക്കരയിൽ കണ്ടെത്തിയിരുന്നു.
Read Moreലോകകപ്പിന്റെ പരസ്യത്തിന് ഭാര്യയെ മോഡലാക്കി; പരസ്യ നിർമാതാവിന് ട്രോളോട് ട്രോൾ
ഭാര്യ അത്ര പോരാ എന്ന് അഭിപ്രായമുള്ള ഭർത്താക്കന്മാർ ഇവാൻ പന്റിലീവ് എന്ന റഷ്യൻ വ്യവസായിയെ പരിചയപ്പെടുന്നതു നന്നായിരിക്കും. കാരണം ഭാര്യയോടുള്ള സ്നേഹം ഇത്തിരിക്കൂടിപ്പോയി എന്നുള്ള ചെറിയ തെറ്റിന്റെ പേരിൽ റഷ്യൻ സമൂഹമാധ്യമങ്ങളിൽ കഠിന പൊങ്കാലയാക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് കക്ഷി. സംഭവം ഇങ്ങനെ. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ഭരണനേതൃത്വം ലോകകപ്പ് പ്രചാരണത്തിനുള്ള കരാർ നല്കിയത് ഇവാന്റെ ഉടമസ്ഥതയിലുള്ള പരസ്യക്കന്പനിക്കായിരുന്നു. ലോകകപ്പിന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ടുള്ള പരസ്യചിത്രങ്ങളും കട്ടൗട്ടുകളും നിർമിക്കുകയെന്നതായിരുന്നു ചുമതല. ഇവാൻ, അധികൃതർ പറഞ്ഞപോലെ കൃത്യസമയത്തുതന്നെ പരസ്യ ചിത്രങ്ങളും കൂറ്റൻ കട്ടൗട്ടുകളുമൊക്കെ തയാറാക്കി മോസ്കോയുടെ വിവിധ ഭാഗങ്ങളിൽ നിരത്തി. എന്നാൽ, എല്ലാത്തിലും നായിക ഒരേ ഒരാൾ; ഇവാന്റെ ഭാര്യ ഡാരിയ പന്റിലീവ്. സംഭവം മാധ്യമശ്രദ്ധ നേടിയതോടെ സമൂഹമാധ്യമങ്ങളിൽ ഇവാനെ പഞ്ഞിക്കിട്ടു. സർക്കാർ ചെലവിൽ സ്വന്തം ഭാര്യയുടെ കട്ടൗട്ട് വയ്ക്കാൻ നാണിമില്ലേയെന്നാണ് ആളുകളുടെ ചോദ്യം. മോഡലിംഗ് രംഗത്തു സജീവമായി നിൽക്കുന്ന ഒരു…
Read Moreഅനുവാദമില്ലാതെ എടുത്തുയർത്തി; യുവാവിന്റെ കരണം പുകച്ച് നവവധു
വിവാഹ ചടങ്ങിനിടെ തന്നെ എടുത്തുയർത്തിയയാളുടെ കരണം പുകച്ച് നവവധു. സംഭവം നടന്നത് എവിടയാണെന്ന് വ്യക്തമല്ല. വിവാഹ മണ്ഡപത്തിൽവെച്ച് പരസ്പരം മാലയണിയിക്കുവാനായിരുന്നു രണ്ടു പേർ വരനെയും വധുവിനെയും എടുത്തുയർത്തിയത്. മലയണിയിച്ചു കഴിഞ്ഞ് വധുവിനെ നിലത്തിറക്കിയതിനു തൊട്ടു പിന്നാലെ തന്നെ എടുത്തുയർത്തിയയാളുടെ മുഖത്ത് വധു അടിക്കുകയായിരുന്നു. വരനുൾപ്പടെ മണ്ഡപത്തിൽ നിന്നവരും സദസിലിരുന്നവരും സ്തബ്ദരായി നിൽക്കുമ്പോൾ താൻ കരണം പുകച്ചയാളോട് വധു കയർക്കുകയും ചെയ്തു. ഞെട്ടിത്തരിച്ചു പോയ ഇദ്ദേഹം തന്റെ ദേഷ്യം തീർത്തത് അദ്ദേഹത്തിന്റെ തൊട്ടു പുറകിൽ നിന്ന ഒരു സ്ത്രീയോട് ആയിരുന്നു. ഇയാൾ ആ സ്ത്രീയുടെ മുഖത്ത് ശക്തിയായി അടിച്ചതിനു ശേഷം വേദി വിട്ടു. ഈ സമയമത്രെയും വരൻ ഒരക്ഷരം പോലും മിണ്ടാതെ നിന്നു പോയി. വിവാഹത്തിന് വന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുകയാണ്. തന്റെ അനുവാദമില്ലാതെ ശരീരത്ത് സ്പർശിച്ചയാളോട് വധു ചെയ്തത് ഒരു തെറ്റുമില്ലെന്നാണ് ഭൂരിഭാഗമാളുകളുടെയും അഭിപ്രായം.
Read Moreട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കാൽ കുടുങ്ങിയ യുവതിക്ക് തുണയായി യാത്രികർ
റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനും ട്രെയിനിന്റെ ബോഗിക്കുമിടയിൽ കാല് കുടുങ്ങിയ മധ്യവയസ്ക്കയ്ക്ക് തുണയായി യാത്രികർ. ബോസ്റ്റണിലെ മാസച്യുസെറ്റ്സ് അവന്യു സ്റ്റേഷനിലാണ് സംഭവം. ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിനിടെയാണ് നാൽപ്പത്തിയഞ്ചുകാരിയായ ഇവരുടെ കാൽ കുടുങ്ങിയത്. സംഭവം കണ്ട് ഓടിയെത്തിയ യാത്രികർ ഒത്തൊരുമിച്ച് ട്രെയിൻ തള്ളി ഉയർത്തുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. കാലിനു നിസാരമായി പരിക്കേറ്റ ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് രക്ഷാപ്രവർത്തനത്തിനിടെ ഈ യുവതി വിളിച്ചു പറഞ്ഞ ഒരു കാര്യമായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആംബുലൻസ് വിളിക്കരുതെന്നും കാരണം 2,06,835.00 അവർക്ക് ഫീസ് നൽകേണ്ടി വരുമെന്നും അത്രയും തുക തന്റെ കൈവശമില്ലെന്നുമായിരുന്നു ഇവർ പറഞ്ഞത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreവിഴുങ്ങിയ പതിനൊന്ന് സവാളകളും ഒരു തവളയേയും പാമ്പ് ഛർദ്ദിച്ചു; വീഡിയോ കാണാം
വീടിനുള്ളിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പ് വിഴുങ്ങിയ സവാളകൾ ഛർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഒഡീഷയിലെ അൻഗുൽ ജില്ലയിലുള്ള ചെണ്ടിപ്പഡ ഗ്രാമത്തിലാണ് സംഭവം. ഗ്രഹനാഥൻ അറിയിച്ചതനുസരിച്ച് എത്തിയ പാമ്പ് പിടുത്തക്കാരാണ് പാമ്പിനെ പിടികൂടിയത്. പതിനൊന്ന് സവാളകളും ഒരു തവളയേയുമാണ് ഈ പാമ്പ് വിഴുങ്ങിയത്. പാമ്പ് അവസാനത്തെ രണ്ട് സവാളകൾ ഛർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ മാത്രമേ പകർത്തുവാൻ സാധിച്ചുള്ളു. ഇതിനു മുമ്പ് വയനാട്ടിൽ നിന്നും പിടികൂടിയ പാമ്പ് വിഴുങ്ങിയ ഒമ്പത് മുട്ടകൾ ഛർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. അതിനു പിന്നാലെയാണ് ഒഡീഷയിലുണ്ടായ ഈ സംഭവം.
Read More