വജ്രങ്ങൾക്കുവേണ്ടി ഇനി വിഷമിക്കേണ്ട. അതു ധാരാളമുണ്ട്. കുറഞ്ഞത് ആയിരം ലക്ഷംകോടി ടൺ (ഒരു ക്വാഡ്രില്യൺ ടൺ). ഭൂമിയിൽ 150 കിലോമീറ്റർ മുതൽ 240 കിലോമീറ്റർ വരെ ആഴത്തിലാണെന്നു മാത്രം. ഇതുവരെ മനുഷ്യൻ തുരന്നുചെന്നിട്ടില്ലാത്തത്ര ആഴത്തിൽ(മനുഷ്യൻ കുഴിച്ച ഏറ്റവും ആഴത്തിലുള്ള കുഴി റഷ്യയിലെ കോല ഉപദ്വീപിൽ 12.62 കിലോമീറ്റർ ആഴത്തിൽ ഉണ്ടാക്കിയ ബോർഹോൾ ആണ്). ഭൂമിയുടെ പുറംതോടിനും താഴെ ഭൂഖണ്ഡങ്ങളുടെ പ്ലേറ്റുകൾക്കും താഴെയുള്ള ക്രേറ്റോണിക് വേരുകൾ എന്നറിയപ്പെടുന്ന പാറകളുണ്ട്. മല തിരിച്ചുവച്ചതുപോലുള്ള അവയ്ക്കുള്ളിലാണ് വജ്രങ്ങൾ. ഭൂമിയുടെ അകക്കാന്പിലേക്ക് ഇറക്കുന്ന വേരുകൾപോലുള്ള ഈ പാറകളിൽ രണ്ടു ശതമാനം വജ്രങ്ങളാണെന്നു പല രാജ്യങ്ങളിൽനിന്നുള്ള ഗവേഷകരുടെ ഒരു സംഘം കണ്ടെത്തി. ശബ്ദതരംഗങ്ങളുടെ സഞ്ചാരം പരിശോധിച്ചാണു കണ്ടെത്തൽ. ക്രേറ്റോണിക് വേരുകളിൽ ശബ്ദം കൂടുതൽ വേഗം സഞ്ചരിച്ചതു സംബന്ധിച്ച അന്വേഷണമാണ് ഈ വജ്രനിധിയിലേക്കു നയിച്ചത്. പക്ഷേ, ഇവിടെ എങ്ങനെ എത്തുമെന്നു മാത്രം അറിയില്ല. കോല ഉപദ്വീപിലെ…
Read MoreCategory: NRI
ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ് ദക്ഷിണാഫ്രിക്കയിൽ
ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ് ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചു. 64 ഡിഷ് റേഡിയോ ടെലിസ്കോപ്പാണ് വടക്കൻ മുനന്പിലെ കാർണർവോണിൽ സജ്ജമാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡന്റ് ഡേവിഡ് മബൂസ കഴിഞ്ഞ ദിവസം ഇത് ഉദ്ഘാടനം ചെയ്തു. സ്ക്വയർ കിലോമീറ്റർ അരേ (എസ്കെഎ) എന്ന ഈ പദ്ധതിക്ക് മീർക്കാറ്റ് എന്ന ഓമനപ്പേരാണ് നല്കിയിരിക്കുന്നത്. ഭാഗികമായുള്ള പ്രവർത്തനങ്ങൾക്കായേ ടെലിസ്കോപ് സജ്ജമായിട്ടുള്ളൂ. പൂർണതോതിൽ പ്രവർത്തനമാരംഭിക്കാൻ 2030 വരെ കാത്തിരിക്കേണ്ടിവരും. നിലവിൽ ലോകത്തുള്ള ടെലിസ്കോപ്പുകളേക്കാലും 50 മടങ്ങ് കരുത്തുറ്റതും 10,000 മടങ്ങ് വേഗമേറിയതുമാണ് ഈ ടെലിസ്കോപ് എന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്. ആകാശത്തെ മികച്ച രീതിയിൽ നിരീക്ഷിക്കാൻ ഈ ടെലിസ്കോപ് വിന്യാസത്തിനാകും. ക്ഷീരപഥത്തിന്റെ 30,000 പ്രകാശവർഷം അകലെയുള്ള കേന്ദ്രത്തിന്റെ ചിത്രങ്ങൾ വരെ പകർത്താൻ ഇതിനു കഴിയും. ദക്ഷിണാഫ്രിക്കയിലാണ് ടെലിസ്കോപിന്റെ സ്ഥാനമെങ്കിലും അന്താരാഷ്ട്ര സഹകരണത്തോടെയാണ് നിർമാണം. ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ചൈന, ഇന്ത്യ, ഇറ്റലി, ന്യൂസിലൻഡ്, സ്വീഡൻ,…
Read Moreട്രെയിനിൽ കയറിപ്പറ്റുവാൻ ശ്രമിക്കുന്നതിനിടെ മരണത്തെ മുഖാമുഖം കണ്ട യാത്രികന് സഹായമായി ആർപിഎഫ് ഉദ്യോഗസ്ഥൻ
വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ കയറിപ്പറ്റുവാൻ ശ്രമിക്കുന്നതിനിടെ കമ്പിയിൽ തൂങ്ങി പ്ലാറ്റ്ഫോമിൽ കൂടി നിരങ്ങിയയാളെ സാഹസികമായി രക്ഷപെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ. മുംബൈയിലെ പാൻവെൽ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. താമസിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാൾ കയറിപ്പറ്റുന്നതിനു മുമ്പേ ട്രെയിൻ മുമ്പോട്ട് പോയിരുന്നു. പിന്നാലെ പാഞ്ഞ അദ്ദേഹം ബോഗിയുടെ വാതിലിൽ പിടിച്ചു തൂങ്ങിയെങ്കിലും കയറിപ്പറ്റുവാനായില്ല. അദ്ദേഹത്തെ വലിച്ചുകൊണ്ട് ട്രെയിൻ മുമ്പോട്ടു പോകുകയും ചെയ്തു. സംഭവം കണ്ട ആർപിഎഫ് ഉദ്യോഗസ്ഥരിലൊരാൾ പിന്നാലെ പാഞ്ഞ് ഇയാളെ രക്ഷിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന സിസിടിവിയിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വിനോദ് ഷിൻഡെ എന്നാണ് ഈ ആർപിഎഫ് ഉദ്യോഗസ്ഥന്റെ പേര്.
Read Moreനദിയിൽ കുടുങ്ങിയ കാർ യാത്രികർക്കു തുണയായി പ്രദേശവാസികൾ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
അതിശക്തമായി ഒഴുകിയ നദിയിൽ കുടുങ്ങിപ്പോയ കാർ യാത്രികരെ സാഹസികമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ടയിലെ തലോജയ്ക്കു സമീപം ഗോട്ട്ഗാവിലാണ് സംഭവം നടന്നത്. കാറിൽ കുടുങ്ങിയ ഇവർ വാഹനത്തിന്റെ മുകളിൽ കയറിയിരിക്കുകയായിരുന്നു. സംഭവം കണ്ട് ഇവിടേക്ക് എത്തിയ പ്രദേശവാസികൾ കയർ ഉപയോഗിച്ച് യാത്രികരെ എല്ലാവരെയും സുരക്ഷിതമായി രക്ഷിക്കുകയായിരുന്നു. മുപ്പത്തിയേഴുവയസുകാരനായ അഷറഫ് ഖലിൽ ഭാര്യ ഹാമിദ ഇവരുടെ രണ്ടു കുട്ടികൾ എന്നിവരാണ് കാറിൽ കുടുങ്ങിയത്. രക്ഷാപ്രവർത്തനം അൽപ്പം കൂടി വൈകിയിരുന്നുവെങ്കിൽ ഇവർ ഒഴുകി പോകുമായിരുന്നു, പാലത്തിൽ നിന്നിരുന്ന വാഹനം ശക്തമായ ഒഴുക്കിൽപെട്ട് നദിയിലേക്കു വീണാണ് കുടുങ്ങിപ്പോയത്. വെള്ളത്തിന്റെ അളവ് വർദ്ധിച്ചപ്പോൾ രക്ഷപ്പെടാൻ ഇവർ കാറിനു മുകളിലേക്കു കയറിയിരിക്കുകയും ചെയ്തു. സമീപമുണ്ടായിരുന്നവർ പകർത്തിയ ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Read Moreഡോക്ടർ, എന്റെ കാലിൽ കറന്റ് അടിക്കുന്നതുപോലെ..! യുവതിയുടെ കാലില് പരിശോധന നടത്തിയ ഡോക്ടര് ഞെട്ടി
ഡോക്ടർ, എന്റെ കാലിൽ കറന്റ് അടിക്കുന്നതുപോലെ തോനുന്നു. ഈ പരാതിയുമായാണ് ഫ്രാൻസിലെ ഒരാശുപത്രിയിൽ മുപ്പത്തഞ്ചു വയസുള്ള യുവതിയെത്തിയത്. കാലുകൾക്കു വിറയൽ, വൈദ്യുതി പ്രവഹിക്കുന്നു തുടങ്ങിയ ലക്ഷണങ്ങൾ പറഞ്ഞായിരുന്നു അവർ ഡോക്ടറെ സമീപിച്ചത്. വിശദമായ പരിശോധന നടത്തിയ ഡോക്ടർ ഞെട്ടി. യുവതിയുടെ നട്ടെല്ലിനുള്ളിൽ കണ്ടെത്തിയ നാടവിരയുടെ ലാർവയാണ് യുവതിയുടെ ഈ അവസ്ഥയ്ക്കു കാരണമായത്. ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിന്റെ റിപ്പോർട്ട് അനുസരിച്ച് കുതിരസവാരിയിൽ കമ്പമുള്ള ആളാണ് രോഗി. കൂടാതെ കന്നുകാലിവളർത്തലുമുണ്ട്. ഈ രോഗലക്ഷണങ്ങൾ കാരണം കുതിരസവാരി നടത്താൻ കഴിയുന്നില്ല. അതിനാലാണ് അവർ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ നടത്തി നാടവിരയുടെ ലാർവകളെ നീക്കം ചെയ്തു. എക്കിനോകോക്കസ് ഗ്രാനുലോസസ് എന്ന അണുബാധയാണ് ഈ അവസ്ഥയ്ക്കു കാരണം. നായ്ക്കളിലും മറ്റു വളർത്തുമൃഗങ്ങളിലുമാണ് ഈ പരാദവിരകൾ കാണപ്പെടുന്നത്.
Read Moreറോഡ് നിർമാണത്തിനിടെ 12-ാം നൂറ്റാണ്ടിലെ സ്വർണ നാണയങ്ങൾ ലഭിച്ചു
ഛത്തീസ്ഗഡിൽ റോഡ് നിർമാണത്തിനിടെ 12-ാം നൂറ്റാണ്ടിലെ സ്വർണ നാണയങ്ങൾ ലഭിച്ചു. ഛത്തീസ്ഗഡിലെ കൊൻഡഗണിൽ റോഡ് നിർമിക്കുന്നതിനായി മണ്ണ് എടുത്തപ്പോഴാണ് സ്വർണ നാണയങ്ങളും വെള്ളി നാണയവും ലഭിച്ചത്. മണ്കലത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു നാണയങ്ങൾ. 57 സ്വർണ നാണയങ്ങളും ഒരു വെള്ളി നാണയവുമാണ് ലഭിച്ചതെന്ന് ജില്ലാ കളക്ടർ നിലകാന്ത് പറഞ്ഞു. കോർകോടി-ബെഡ്മാ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നകിനായി റോഡ് നിർമിക്കുന്നതിനിടെയാണ് നാണയങ്ങൾ ലഭിച്ചതെന്നും കളക്ടർ പറഞ്ഞു.
Read Moreലേസർ തോക്ക് യാഥാർഥ്യമാക്കി ചൈനീസ് ശാസ്ത്രജ്ഞർ
സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ലേസർതോക്ക് ചൈനീസ് കന്പനി യാഥാർഥ്യമാക്കിയതായി റിപ്പോർട്ട്. ഷാൻക്സി പ്രവിശ്യയിലുള്ള ചൈനീസ് അക്കാഡമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞരാണ് സെഡ്എകെ എസ്എം എന്ന ലേസർ തോക്ക് നിർമിച്ചിരിക്കുന്നത്. എകെ 47 തോക്കുകളുടെ മാതൃകയിലാണ് നിർമാണം. വെടിയുണ്ടകൾക്കു പകരം നഗ്ന നേത്രങ്ങൾകൊണ്ട് കാണാനാവാത്ത ലേസർ രശ്മികളാണ് ഈ തോക്കിൽനിന്ന് പുറപ്പെടുക. വെടിയുതിർക്കുന്പോൾ ശബ്ദവുമുണ്ടാവില്ല. ശരീരഭാഗം കരിഞ്ഞുതുടങ്ങുന്പോൾ മാത്രമായിരിക്കും വെടിയേറ്റ ആളുപോലുമറിയുക.അടുത്ത മാസം മുതൽ ചൈനയിലെ ഭീകരവിരുദ്ധ സേന ലേസർ തോക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങുമെന്നുമാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
Read Moreചൊവ്വയിലേക്ക് പോകാൻ തയാറായി എലീസ കാർസൺ
ഒരു ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. എലീസ കാർസണും അങ്ങനെയായിരുന്നു. അമേരിക്കയിലെ ലൂസിയാന സ്വദേശിനിയായ എലീസ ഇനിമുതൽ നാസയുടെ ഭാഗമാണ്. ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുന്ന നാസയുടെ ദൗത്യത്തിലേക്കാണ് എലീസയെ തെരഞ്ഞെടുത്തിരിക്കുന്നത്. നാസയുടെ ദൗത്യങ്ങളിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റിക്കാർഡ് എലീസയ്ക്കു ലഭിക്കുമെങ്കിലും ചൊവ്വാദൗത്യം ആരംഭിക്കുന്പോൾ എലീസയ്ക്ക് 32 വയസാകും. അതായത്, 2033ൽ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കാനാണ് നാസയുടെ പദ്ധതി. രണ്ടു മുതൽ മൂന്നു വർഷം വരെയാണ് ദൗത്യകാലാവധി. നിലവിൽ എലീസ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമാകാനുള്ള പരിശീലനത്തിലാണ്. നാസയുടെ പോളാർ ഓർബിറ്റൽ സയൻസിലാണ് പരിശീലനം. സീറോ ഗ്രാവിറ്റി ട്രെയിനിംഗ്, വെള്ളത്തിനടിയിൽ ജീവിക്കാനുള്ള പരിശീലനം തുടങ്ങിയവയാണ് ഇവിടെ നല്കുന്നത്. നാസയുടെ ബഹിരാകാശസഞ്ചാരി എന്ന പേര് ഒൗദ്യോഗികമായി ലഭിക്കണമെങ്കിൽ 18 വയസ് പൂർത്തിയാകണം. അതിനാൽ ബ്ലൂബെറി എന്ന കോഡ് നെയിമാണ് എലീസയ്ക്ക് നല്കിയിരിക്കുന്നത്. കുട്ടിക്കാലത്ത് നാസയുടെ യുണെറ്റഡ് സ്റ്റേറ്റ്…
Read Moreമുട്ടക്കറി വയ്ക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
മുട്ടക്കറി വയ്ക്കാൻ വിസമ്മതിച്ച ഭാര്യയുടെ നേർക്ക് ഭർത്താവ് നിറയൊഴിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂറിലാണ് സംഭവം. തുടർന്നു മൻഗേഷ് ശുക്ല എന്ന യുവതി കൊല്ലപ്പെട്ടു. ഇവരുടെ ഭർത്താവ് നവ്നീതിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന ഇയാൾ പിതാവിന്റെ പേരിൽ ലൈസൻസുള്ള തോക്കുകൊണ്ടാണ് ഭാര്യയെ ആക്രമിച്ചത്. പന്ത്രണ്ട് വർഷങ്ങൾക്കു മുമ്പ് വിവാഹിതരായ ഇവർക്ക് മൂന്നു മക്കളുണ്ട്. കുട്ടികൾ സ്കൂളിലും മാതാപിതാക്കൾ വീടിനു പുറത്തും പോയ സമയത്താണ് സംഭവം നടന്നത്. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ നവ്നീത് മുട്ടക്കറി ഉണ്ടാക്കിത്തരുവാൻ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ച മൻഗേഷ് ഭർത്താവുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ നവ്നീത് തോക്കുമായി വന്ന് ഭാര്യയുടെ നേർക്ക് നിറയൊഴിക്കുകയായിരുന്നു. ശബ്ദം കേട്ട് ഇവിടെ എത്തിയ അയൽവാസികൾ മൻഗേഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനു മുമ്പേ ഇവർ മരിച്ചിരുന്നു. കൊലയ്ക്കുപയോഗിച്ച തോക്ക് സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തു. കുട്ടികൾ…
Read Moreരണ്ടു ലക്ഷം ഡോളർ തന്നാൽ ബഹിരാകാശത്തു കൊണ്ടുപോകാം: ജെഫ് ബെസോസ്
രണ്ടു ലക്ഷം ഡോളർ തന്നാൽ ബഹിരാകാശത്തു കൊണ്ടുപോകാം. പറയുന്നത് മറ്റാരുമല്ല; ലോകത്തിലെ ഏറ്റവും ധനികനും ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസാണ്. ബെസോസിന്റെ റോക്കറ്റ് കന്പനിയായ ബ്ലൂ ഒറിജിനാണ് ബഹിരാകാശത്തേക്ക് വിനോദയാത്ര നടത്തുന്നത്. ടിക്കറ്റ് നിരക്ക് വ്യക്തമായി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം രണ്ടു മുതൽ മൂന്നു വരെ ലക്ഷം ഡോളർ (1.36-2.05 കോടി രൂപ) മുടക്കിയാൽ ബഹിരാകാശയാത്ര നടത്താൻ താത്പര്യമുള്ളവർക്ക് അവസരം ലഭിക്കും. ബ്ലൂ ഒറിജിന്റെ കന്നിയാത്ര അടുത്ത വർഷം നടത്താനാണ് തീരുമാനം. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് സ്പേസ് വെഹിക്കിളിലാണ് ബഹിരാകാശയാത്രികരെ കൊണ്ടുപോകുക. സ്പേസ് ടൂറിസത്തിലുള്ള സാധ്യത കണക്കിലെടുത്താണ് കമ്പനി ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചത്. അടുത്ത വർഷം ടിക്കറ്റ് വില്പന തുടങ്ങുമെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ആറു യാത്രക്കാരെയും വഹിച്ച് ഭൂമിക്ക് പുറത്ത് 100 കിലോമീറ്റർ ഉയരത്തിൽ സ്വയം സഞ്ചരിക്കാൻ ശേഷിയുള്ള പേടകമാണ് ന്യൂ ഷെപ്പേഡ്. കുറച്ചുനേരത്തെ ഭാരക്കുറവ്…
Read More