കയറിൽ കെട്ടിയിട്ട ജീവനില്ലാത്ത കോഴിയെ കാണിച്ച് ഒരു സിംഹത്തെ ഭയപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ചർച്ചയ്ക്ക് വഴിവെയ്ക്കുന്നു. സംഭവം നടന്നത് എവിടയാണെന്ന് വ്യക്തമല്ല. ഒരു മരത്തിന്റെ താഴ്ഭാഗത്തായി കെട്ടിയിട്ട കോഴിയുടെ സമീപത്ത് സിംഹം വരുമ്പോൾ ഒരാൾ കയറിൽ പിടിച്ചു വലിക്കുകയും കോഴി മുകളിലേക്കു ഉയരുമ്പോൾ സിംഹം പേടിച്ചരണ്ട് പിറകിലേക്കു മാറുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. വീഡിയോ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ മേഖലകളിലെ വന്യജീവികളുടെ ജീവനിൽ ആശങ്ക പ്രകടിപ്പിച്ച ആളുകൾ അവർക്കുള്ള സുരക്ഷ അധികൃതർ ഉറപ്പുവരുത്തണമെന്നും പറഞ്ഞു. ഈ വീഡിയോയ്ക്കു പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read MoreCategory: NRI
നെയ്മറുടെ വീഴ്ചയെ ട്രോളി കെഎഫ്സിയുടെ പുതിയ പരസ്യം
റഷ്യയിൽ അരങ്ങു തകർത്തുകൊണ്ടിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ താരം നെയ്മറുടെ വീഴ്ചയും കരച്ചിലും ട്രോളന്മാർ ആഘോഷമാക്കിയിരുന്നു. കാറ്റടിച്ചാൽ പോലും നിലത്തു വീഴുന്ന താരം ചെയ്തുകൊണ്ടിരിക്കുന്നത് വെറും അഭിനയമാണെന്നും മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തിനു നൽകണമെന്നുമുള്ള ട്രോളുകൾ നാനാഭാഗത്തു നിന്നും ഉയരുന്നുണ്ട്. ഇപ്പോഴിതാ നെയ്മറുടെ ഈ വീഴ്ചയെ തങ്ങളുടെ പരസ്യമാക്കി മാറ്റിയിരിക്കുകയാണ് അന്താരാഷ്ട്ര വ്യാപാര ശൃംഖലകളുള്ള കെന്റക്കി ഫ്രൈഡ് ചിക്കൻ(കെഎഫ്സി). ഫുട്ബോൾ മത്സരത്തിനിടെ പരിക്കേറ്റ് നിലവിളിച്ച് നിലത്തുവീഴുന്ന കളിക്കാരൻ ഗ്രൗണ്ടിൽ നിന്നും ഉരുണ്ട് പലസ്ഥലങ്ങൾ കറങ്ങി കെഎഫ്സി ഷോപ്പിനു മുമ്പിൽ എത്തിനിൽക്കുകയും, സന്തോഷത്തോടെ ഭക്ഷണ വസ്തുക്കൾ വാങ്ങി മടങ്ങുകയും ചെയ്യുന്നതാണ് ഈ പരസ്യത്തിൽ.
Read Moreവൈദ്യുത കമ്പിയിൽ തട്ടി പക്ഷിക്ക് തീപിടിച്ചു; കത്തി നശിച്ചത് പതിനേഴ് ഏക്കർ ഭൂമി
പക്ഷിയിൽനിന്നു തീ പടർന്ന് ഏഴു ഹെക്ടർ കൃഷിസ്ഥലം നശിച്ചു. ജർമനിയിലെ തീരദേശ നഗരമായ റോസ്റ്റോകിൽ കഴിഞ്ഞ ദിവസമാണ് സംഭവം. റെയിൽവേ വൈദ്യുതലൈനിൽനിന്നു തീപിടിച്ച പക്ഷി പുൽപ്പടർപ്പിൽ വീണതിനേത്തുടർന്നായിരുന്നു അപകടം. ഉടൻ സ്ഥലത്തെത്തിയ 10 യൂണിറ്റ് അഗ്നിശമന വാഹനങ്ങളും രണ്ടു ഹെലികോപ്റ്ററുകളും മണിക്കൂറുകൾ പണിപ്പെട്ടാണു തീ നിയന്ത്രണവിധേയമാക്കിയത്. വൻ നാശനഷ്ടമുണ്ടായതായാണ് വിവരം. എന്നാൽ, ആളപായമുള്ളതായി റിപ്പോർട്ടുകളില്ല.
Read Moreഅമേരിക്കൻ പ്രസിഡന്റിന്റെ രൂപത്തിൽ മയക്കുമരുന്നും
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രൂപസാദൃശ്യത്തിൽ നിർമിച്ച പടുകൂറ്റൻ കോഴി പ്രതിമ മുന്പ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അമേരിക്കയിലെ ഇൻഡ്യാനയിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത മയക്കുമരുന്നു ഗുളികകൾ കണ്ടപ്പോൾ പോലീസ് പോലും ഒന്നും ഞെട്ടി. ഓറഞ്ച് നിറത്തിലുള്ള ചെറിയ ഗുളികകൾക്ക് ട്രംപിന്റെ മുഖത്തിന്റെ രൂപം. ദിവസങ്ങൾ നീണ്ടുനിന്ന റെയ്ഡിൽ ലക്ഷക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്. 129 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുമുന്പും ട്രംപിന്റെ രൂപസാദൃശ്യമുള്ള മയക്കുമരുന്ന് ഗുളികകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജർമനിയിൽനിന്ന് ഇത്തരത്തിലുള്ള 5,000 ഗുളികകളാണ് പോലീസ് പിടിച്ചെടുത്തത്.
Read Moreകരഞ്ഞു കാശുണ്ടാക്കുന്ന ഘാന നിവാസികൾ
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല… ഇങ്ങനെ മനസിൽ പാടി വിഷമിക്കുന്നവർ ലോകത്തിലുണ്ട്; എത്ര ശ്രമിച്ചിട്ടും കരയാൻ പറ്റാതെ ബുദ്ധിമുട്ടുന്നവർ. കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയതുകൊണ്ടാവാം. അല്ലെങ്കിൽ ഹൃദയത്തിനു കാഠിന്യമേറിപ്പോയതിനാലാകാം. എന്തായാലും ഇങ്ങനെയുള്ളവർ ലോകത്തിലുള്ളതുകൊണ്ടു സന്തോഷിക്കുന്ന മറ്റു ചിലരും ലോകത്തിലുണ്ട് കേട്ടോ. കരച്ചിൽ ഉപജീവനമാക്കിയവർ, കണ്ണുനീർ വിറ്റു ജീവിക്കുന്നവർ. ആഫ്രിക്കൻ രാജ്യമായ ഘാനയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കരച്ചിൽ സംഘങ്ങളുള്ളതെന്നാണു റിപ്പോർട്ടുകൾ. അവിടെ പ്രത്യേക സംഘടന പോലുമുണ്ട് ഇക്കൂട്ടർക്ക്. ഘാനൻ നിവാസികൾ കല്യാണത്തേക്കാൾ ആഡംബരമായി നടത്തുന്ന മൃതസംസ്കാര ചടങ്ങുകളാണ് കരച്ചിൽ സംഘങ്ങളുടെ ചാകര. ഉറ്റവരും ഉടയവരും മരിക്കുന്പോൾ ബന്ധുക്കൾ കരയുന്നത് കുടുംബ മഹിമയുടെ അടയാളമായാണ് ഘാനയിലുളളവർ കാണുന്നത്. പക്ഷേ, പല സന്പന്ന കുടുംബാംഗങ്ങൾക്കും തങ്ങളുടെ ബന്ധുക്കൾ മരിക്കുന്പോൾ കരച്ചിൽ വരാറില്ല. അവിടെയാണ് കരച്ചിൽസംഘങ്ങളുടെ പ്രസക്തി. അഞ്ചോ പത്തോ പേർ അടങ്ങിയ സംഘമെത്തി കരഞ്ഞു കണ്ണീരൊഴുക്കി ചടങ്ങു കൊഴുപ്പിക്കും. ഇവരുടെ അലമുറ…
Read More41 മണിക്കൂറിൽ ഇവിടെ പിറന്നത് 48 കുഞ്ഞുങ്ങൾ
അമേരിക്കയിലെ ഡാളാസിലുള്ള ബെയ്ലർ സ്കോട്ട് ആൻഡ് വൈറ്റ് ഓൾ സെയ്ന്റ്സ് മെഡിക്കൽ സെന്റർ അപൂർവമായ ഒരു റിക്കാർഡിനാണ് കഴിഞ്ഞ ദിവസം വേദിയായത്. കഴിഞ്ഞ 41 മണിക്കൂറിനുള്ളിൽ ഇവിടെ ജനിച്ചത് 48 കുഞ്ഞുങ്ങൾ. സാധാരണ ശരാശരി ഒരു ദിവസം ഈ ആശുപത്രിയിൽ ജനിക്കുന്നത്ര കുഞ്ഞുങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓരോ മണിക്കൂറിലും ജനിച്ചത്. എന്നാൽ ഈ പ്രതിഭാസത്തിന് പ്രത്യേകിച്ചൊരു വിശദീകരണവും നൽകാനില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇത്രയധികം പ്രസവങ്ങൾ നടക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നതുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ നേരത്തെതന്നെ ആശുപത്രി അധികൃതർ എടുത്തിരുന്നു. കൂടുതൽ ലേബർ റൂമുകൾ തയാറാക്കുകയും ലീവിലുള്ള നഴ്സുമാരെ തിരികെ വിളിക്കുകയും ചെയ്തു. തങ്ങൾ ഒരു റിക്കാർഡിന്റെ ഭാഗമാവുകയാണെന്ന് ഇവിടെ പ്രസവത്തിനെത്തിയ സ്ത്രീകളാരും അറിഞ്ഞിരുന്നില്ല. ആശുപത്രിയിലെ ജീവനക്കാരെല്ലാം വളരെ ശാന്തരായിരുന്നെന്ന് ഇവർ പറയുന്നു.
Read Moreചികിത്സയിൽ കഴിയുന്ന പിതാവിന് മകളുടെ വിവാഹം നേരിൽ കാണാൻ ആഗ്രഹം; വിവാഹമണ്ഡപമൊരുങ്ങിയത് ആശുപത്രിയിൽ
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആഗ്രഹം സഫലമാക്കാൻ ആശുപത്രി തന്നെ വിവാഹമണ്ഡപമാക്കിയ വധുവും പൂർണ പിന്തുണനൽകി ഒപ്പം നിന്ന വരനുമാണ് ഇപ്പോൾ വാർത്തകളിലെ താരം. പാക്കിസ്ഥാൻ സ്വദേശിനിയായ വധുവും ബംഗ്ലാദേശ് സ്വദേശിയായ വരനും തമ്മിലുള്ള വിവാഹമാണ് ജൂലൈ പതിനാറിന് കാനഡയിൽ വെച്ച് നടത്താൻ തീരുമാനിച്ചത്. എന്നാൽ ആശുപത്രിയിൽ കഴിയുകയായിരുന്ന വധുവിന്റെ പിതാവിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് യാത്രകളെല്ലാം അദ്ദേഹത്തിന് ഒഴിവാക്കേണ്ടി വന്നു. എന്നാൽ മകളുടെ വിവാഹത്തിന് പങ്കെടുക്കണം എന്ന് പിതാവ് ആഗ്രഹം പറഞ്ഞപ്പോൾ ബന്ധുക്കൾ ഒന്നടങ്കം ആലോചിച്ചു, എന്തുകൊണ്ട് ആശുപത്രിയിൽ തന്നെ വിവാഹമണ്ഡപമൊരുക്കി കൂടായെന്ന്. ഈ കാര്യത്തിൽ തീരുമാനം സ്വീകരിച്ച ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. ഇവരുടെ അഭിപ്രായത്തോട് പൂർണമായും യോജിച്ച ആശുപത്രി അധികൃതർ സമ്മതം അറിയിക്കുകയും ചെയ്തു. അങ്ങനെ ഇരു കുടുംബത്തിലെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളികമായ ചടങ്ങിൽ വരൻ…
Read Moreഫോണ് ഗാലറിയിലെ ചിത്രങ്ങൾ അനുവാദമില്ലാതെ അയച്ചുനൽകി; സാംസംഗ് വെട്ടിൽ
ന്യുയോർക്ക്: സാംസംഗ് മൊബൈൽ ഫോണിനെതിരേ സാങ്കേതിക തകരാർ ആരോപണവുമായി ഉപഭോക്താക്കൾ. ഫോണിലെ ഗാലറിയിൽനിന്ന് ഉടമകളുടെ അനുവാദമില്ലാതെ, ചില കോണ്ടാക്ടുകളിലേക്ക് ഫോണിലെ ചിത്രങ്ങൾ അയയ്ക്കുകയാണെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് യുഎസിൽ ഉപഭോക്താക്കൾ സാംസംഗ് കന്പനിക്കു പരാതി നൽകി. ഗാലക്സി എസ്9, ഗാലക്സിഎസ്9 പ്ലസ് ഫോണുകൾക്കുനേരെയാണ് സാങ്കേതിക തകരാർ ആരോപണം ഉയർന്നിരിക്കുന്നത്. മൊബൈൽ ഫോണിൽ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ കന്പനിയുടെ ഹെൽപ് ലൈനിൽ വിവരമറിയിക്കാൻ സാംസംഗ് ഉപഭോക്താക്കളോടു നിർദേശിച്ചതായി ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. കന്പനിയുടെ റെഡ്ഡിറ്റ് അക്കൗണ്ടിൽ ഇത്തരത്തിൽ നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗിക പ്രതികരണത്തിനു കന്പനി തയാറായിട്ടില്ല.
Read Moreവെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ ഇന്ത്യൻ എൻജിനീയർ യുഎസിൽ മുങ്ങിമരിച്ചു
വാഷിംഗ്ടണ്: ആന്ധ്രാപ്രദേശ് സ്വദേശി യുഎസിൽ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു. സോഫ്വെയർ എൻജിനീയറായ ഗോഗിനോനി നാഗാർജുന(32)യാണ് നോർത്ത് കരോളൈനയിലെ പ്രസിദ്ധമായ എൽക് വെള്ളച്ചാട്ടത്തിൽ വീണു മരിച്ചത്. ആറാഴ്ചയ്ക്കിടെ എൽക് വെള്ളച്ചാട്ടത്തിൽ മരിക്കുന്ന രണ്ടാമനാണ് നാഗാർജുന. ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പമാണ് നാഗാർജുന വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്. ഇതിന്റെ ഒരുഭാഗത്ത് ഇവർ നീന്താനിറങ്ങി. ഇതിനിടെ പാറയിൽനിന്നു വെള്ളത്തിലേക്കു ചാടിയ നാഗാർജുനയെ പിന്നീട് കാണാതാവുകയായിരുന്നെന്ന് ആവേരി കൗണ്ടി ഷെരിഫ് കെവിൻ ഫ്രേ പറഞ്ഞു. രണ്ടു മണിക്കൂർ തെരച്ചിലിനൊടുവിൽ നാഗാർജുനയുടെ മൃതദേഹം കണ്ടെത്തി. നദിയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നെന്നും ഇതാണ് യുവാവിന്റെ മരണത്തിലേക്കു നയിച്ചതെന്നും അധികൃതർ അറിയിച്ചു.
Read Moreകറക്കം തീരാതെ ലിംപോ പന്പരം
‘ഇൻസെപ്ഷൻ’എന്ന വിഖ്യാത ഹോളിവുഡ് ചിത്രത്തിൽ ലിയനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച നായക കഥാപാത്രം, താൻ സ്വപ്നത്തിലാണോ അതോ ജീവിതത്തിലാണോ എന്നു തിരിച്ചറിയുന്നത് പന്പരം കറക്കിയാണ്. പന്പരത്തിന്റെ കറക്കം അവസാനിക്കുന്നുവെങ്കിൽ താൻ ജീവിതത്തിലാണെന്നും അതല്ല, മറിച്ചാണെങ്കിൽ സ്വപ്നത്തിലാണെന്നുമാണ് കക്ഷിയുടെ നിഗമനം. എന്നാൽ, ഫിയർലെസ് കന്പനി അടുത്തിടെ നിർമിച്ച ‘ലിംപോ’എന്ന പന്പരമാണ് ഡികാപ്രിയോ കറക്കിയിരുന്നതെങ്കിൽ ആകെ കുഴപ്പമായേനെ എന്നു പറയേണ്ടിവരും. കാരണം, ലിംപോ പന്പരത്തിന്റെ കറക്കം തീരാൻ ഒരു ദിവസത്തിലേറെ സമയം പിടിക്കും. കൃത്യം പറഞ്ഞാൽ 27 മണിക്കൂർ, 9 മിനിറ്റ്, 24 സെക്കൻഡ്. ലോകത്തിൽ ഏറ്റവും കൂടുതൽ സമയം കറങ്ങുന്ന പന്പരമെന്ന ഗിന്നസ് റിക്കാർഡും ലിംപോ കഴിഞ്ഞ ദിവസം സ്വന്തമാക്കി.കൂടുതൽ സമയം കറങ്ങുമെന്നതു മാത്രമല്ല, പരുക്കൻ പ്രതലങ്ങളിലും ശക്തിമാനെപ്പോലെ കറങ്ങാൻ കഴിയുമെന്നതും ലിപോയുടെ പ്രതേകതയാണ്. ഉള്ളിൽ ഘടിപ്പിച്ചിട്ടുള്ള അതിസൂക്ഷ്മ സെൻസറും ചെറു മോട്ടോറുമാണ് ഈ പന്പരത്തെ സവിശേഷമാക്കുന്നത്. പന്പരം വീഴുന്നതു…
Read More