കാൽ നട യാത്രക്കാരെയും ബൈക്ക് യാത്രികനെയും കുരങ്ങൻ ആക്രമിക്കുന്നതിന്റെ പേടിപ്പടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ സുപ ഗ്രാമത്തിലാണ് സംഭവം. ആളുകൾ റോഡിൽ കൂടി പോകുമ്പോൾ പിന്നാലെ ഓടിയെത്തുന്ന കുരങ്ങൻ ഇവരെ ഇടിച്ചു നിലത്തിടുന്നതാണ് ദൃശ്യങ്ങളിൽ. മാത്രമല്ല ബൈക്കോടിച്ചു പോകുന്ന ഒരാളെയും ഈ കുരങ്ങൻ ആക്രമിക്കുന്നുണ്ട്. റോഡിൽ കൂടി നടന്നു പോകുന്ന ഒരു വൃദ്ധ കുരങ്ങന്റെ ആക്രമണത്തിൽ നിലത്തുവീണ് അനക്കമില്ലാതെ കിടക്കുന്നതും ഈ വീഡിയോയിൽ കാണാം. പ്രദേശവാസികൾക്ക് ഭീഷണിയായ ഈ കുരങ്ങനെ പിടികൂടിയോ എന്നത് വ്യക്തമല്ല.
Read MoreCategory: NRI
ഈ നായയുടെ അടുത്തെത്തിയാൽ എല്ലാം മറക്കും
ഏകാന്തത,നിരാശ, വിഷാദം തുടങ്ങിയ രോഗാവസ്ഥകൾക്കുള്ള ചികിത്സകൾക്കായി വളർത്തുമൃഗങ്ങളുടെ സഹായം തേടുന്ന പതിവ് വിദേശരാജ്യങ്ങളിലുണ്ട്. തെറാപ്പി ആനിമൽസ് എന്നാണ് ഇവയെ വിളിക്കുക. പ്രധാനമായും നായ്ക്കളെയാണ് ഇങ്ങനെ ഉപയോഗിക്കുക. ലോകത്തിലെ ഏറ്റവും വലിയ തെറാപ്പി ഡോഗ് ഏത് എന്ന് ചോദിച്ചാൽ അത് ഒരുപക്ഷേ സ്പോട്ട് എന്ന ഡാൽമേഷ്യൻ നായ ആയിരിക്കും. എന്നാൽ സ്പോട്ട് ജീവനുള്ള ഒരു നായയല്ല. ശരിക്കുമുള്ള ഒരു മഞ്ഞക്കാർ മൂക്കിൽവച്ച് ബാലൻസ് ചെയ്യാൻ ശ്രമിക്കുന്ന ഒരു ഡാൽമേഷ്യൻ നായയുടെ ജീവൻതുടിക്കുന്ന അതികായ പ്രതിമയാണ്. ന്യൂയോർക്ക് നഗരത്തിലെ ഹസൻഫെൽഡ് ചിൽഡ്രണ്സ് ആശുപത്രിയുടെ മുന്നിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഡൊണാൾഡ് ലിപ്സ്കി എന്ന ശിൽപ്പിയാണ് ഇത് നിർമിച്ചിത്. 11 മീറ്റർ ഉയരമുള്ള സ്പോട്ടിനെ നിർമിച്ചിരിക്കുന്നത് ഫൈബർ ഗ്ലാസും സ്റ്റീൽ ബീമും ഉപയോഗിച്ചാണ്. കാറിന്റെ ഉള്ളിൽനിന്ന് എൻജിൻ നീക്കം ചെയ്തതിന്ശേഷമാണ് സ്പോട്ടിന്റെ മൂക്കിൽ പിടിപ്പിച്ചത്. മഴ പെയ്താൽ കാറിന്റെ വൈപ്പറുകൾ തനിയെ…
Read Moreബ്രിട്ടനെ ഞെട്ടിച്ച ഇടിമിന്നലുകളുടെ മാതാവ്
ബ്രിട്ടന്റെ തെക്കൻ ഭാഗങ്ങളിൽ താമസിക്കുന്നവർ കഴിഞ്ഞ ദിവസം അപൂർവമായ ഒരു സംഭവത്തിനാണ് സാക്ഷികളായത്. ഒറ്റ രാത്രികൊണ്ട് ഇവിടത്തെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് 15,000 മുതൽ 20,000 വരെ ഇടിമിന്നലുകൾ. ശക്തമായ മഴയും ഇടിയും മിന്നലും കാരണം ഈ പ്രദേശവാസികൾക്ക് ആ രാത്രി ഉറങ്ങാനായില്ല. ഇടിമിന്നലുകളുടെ മാതാവ് എന്നാണ് ഈ പ്രതിഭാസത്തെ കാലവസ്ഥാ ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആ രാത്രിമാത്രം ഫയർഫോഴ്സിന് വന്നത് അഞ്ഞൂറിലധികം ഫോണ്കോളുകൾ. രണ്ടു ദിവസമായി ബ്രിട്ടനിൽ കനത്ത മഴ തുടരുകയാണ്. നിരവധി സ്ഥലങ്ങളിൽ വെള്ളപ്പൊക്കസാധ്യതയ്ക്കുള്ള മുന്നറിയിപ്പു കൊടുത്തു. മിക്ക പ്രദേശങ്ങളിലും വൈദ്യുതബന്ധം തകരാറിലാണ്. കനത്ത മഴയെത്തുടർന്ന് വിമാനത്താവളങ്ങളുടെ പ്രവർത്തനവും താളംതെറ്റുന്നുണ്ട്.
Read Moreനാലാംനിലയുടെ മുകളിൽ കുടുങ്ങിയ കുഞ്ഞിനെ 33 സെക്കൻഡ് കൊണ്ട് രക്ഷിച്ച് “സ്പൈഡർമാൻ’ യുവാവ്
കെട്ടുകഥകളിൽ മാത്രമല്ല, സാഹചര്യങ്ങൾ സമ്മർദം ചെലുത്തിയാൽ സാധാരണ മനുഷ്യർക്കും സൂപ്പർ ഹീറോകളായി മാറാനുള്ള ഒരു അതിമാനുഷികശക്തി മനുഷ്യന്റെ ഉള്ളിൽത്തന്നെ ഒളിഞ്ഞുകിടപ്പുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് മാലി സ്വദേശിയായ മാമൂദൂ ഗസാമ. പാരീസിൽ വലിയ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു താഴേക്കു പതിക്കുമായിരുന്ന നാലു വയസുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ചതാണ് ഗസാമയ്ക്ക് സൂപ്പർഹീറോ പരിവേഷം നല്കിയത്. നാലു നിലയുള്ള കെട്ടിടത്തിൽ വലിഞ്ഞുകയറി കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ വൈറലായതോടെ ലോകം യഥാർഥ ജീവിതത്തിലെ സ്പൈഡർമാൻ എന്ന് ഗസാമയ്ക്ക് പേരുവീണു. കാര്യങ്ങൾ അവിടംകൊണ്ടും തീർന്നില്ല വീഡിയോ ശ്രദ്ധയിൽപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രസിഡന്റിന്റെ വസതിയിൽവച്ച് ഗസാമയുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ഫ്രഞ്ച് പൗരത്വവും അഗ്നിശമന സേനയിൽ ജോലിയും വാഗ്ദാനം ചെയ്തു. പോലീസ് സൂപ്രണ്ട് ഗസാമയുടെ ധീരതയ്ക്കും അർപ്പണമനോഭാവത്തിനും പ്രശംസാപത്രം നല്കി ആദരിച്ചു. ഏതാനും മാസങ്ങൾക്കുമുന്പാണ് മാലിയിൽനിന്ന് ഗസാമ പാരീസിലെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ നടക്കാനിറങ്ങിയപ്പോഴാണ്…
Read Moreവിവാഹമണ്ഡപത്തിലേക്ക് ബസ് ഓടിച്ച് വധു; യാത്രക്കാരനായി വരനും
വിവാഹ വസത്രമണിഞ്ഞ വധു അലങ്കരിച്ച ബസിനുള്ളിൽ ഭർത്താവിനെയുമിരുത്തി ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ചൈനയിലാണ് ഏവരെയും ഒരുപോലെ അമ്പരപ്പിച്ച സംഭവം നടന്നത്. തന്റെ വീട്ടിൽ നിന്നും ബസുമായി പുറപ്പെട്ട വധു വിവാഹ മണ്ഡപത്തിലേക്കുള്ള യാത്രയിലാണ് ഭർത്താവിനെയും ഒപ്പം കൂട്ടിയത്. ഈ യുവതി ഒരു ബസ് ഡ്രൈവറാണ്. ബലൂണുകളും മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിച്ചാണ് ബസ് അണിയിച്ചൊരുങ്ങിയത്. വിവാഹത്തിന്റെ പുതിയ ട്രെൻഡ് ഇതിനോടകം തന്നെ വൈറലാകുകയാണ്.
Read Moreമുതലകളുടെ ആക്രമണത്തിൽ നിന്നും വൈൽഡ് ബീസ്റ്റിന് തുണയായി ഹിപ്പോകൾ
വൈൽഡ് ബീസ്റ്റിനെ ആക്രമിച്ച മുതലയെ ഹിപ്പോകൾ നേരിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ദക്ഷിണാഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ നിന്നുമാണ് ഈ ദൃശ്യങ്ങൾ വന്നിരിക്കുന്നത്. വെള്ളം കുടിക്കുവാനെത്തിയ വൈൽഡ് ബീസ്റ്റുകളിൽ ഒന്നിനെയാണ് മുതലകൾ പിടികൂടിയത്. തുടർന്ന് വെള്ളത്തിലേക്കു വൈൽഡ് ബീസ്റ്റിനെ വലിച്ചിഴച്ച് കൊണ്ടു പോകുന്നതിനിടയിലാണ് ഹിപ്പോകൾ സംഭവത്തിലിടപ്പെട്ടത്. ആദ്യം രംഗത്തുണ്ടായിരുന്ന ഹിപ്പോകൾ ബീസ്റ്റിനെ രക്ഷിക്കുവാൻ ശ്രമിച്ചുവെങ്കിലും ഇവർ പരാജയപ്പെടുകയായിരുന്നു. തുടർന്ന് രംഗത്തേക്കു കൂടുതൽ ഹിപ്പോകൾ എത്തുകയായിരുന്നു. ഹിപ്പോകളുടെ ആക്രമണത്തെ ചെറുത്തു നിൽക്കുവാൻ സാധിക്കാതിരുന്ന മുതലകൾ വൈൽഡ് ബീസ്റ്റിന്റെ മേലുള്ള പിടി വിടുകയായിരുന്നു. മുതലയുടെ ആക്രമണത്തിൽ വൈൽഡ് ഇതിന്റെ കാലിനു സാരമായി പരിക്കേറ്റിട്ടുണ്ട്.
Read Moreഅഭയാർത്ഥി ക്യാമ്പിൽ നിന്നും കരളുരുകും രംഗം; ലോക ജനതയുടെ കണ്ണ് നിറയിച്ച ആ ചിത്രത്തിന്റെ പിന്നിൽ
യുദ്ധങ്ങളിൽപ്പെട്ട് വീടും കുടുംബവും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുന്ന അഭയാർഥികളുടെ അവസ്ഥ സാധാരണക്കാർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. താമസിക്കാൻ പാർപ്പിടവും കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രവുമില്ലാതെ കഷ്ടപ്പെടുന്നവർക്ക് മറ്റുള്ളവരുടെ വേദന അറിയാനുള്ള മനസുണ്ടാകുമെന്നാണ് ഹംബിംൾഡ് മെഡിക് എന്ന ട്വിറ്റർ യൂസർ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം സൂചിപ്പിക്കുന്നത്. കാമറയെ നോക്കി ഭക്ഷണം നീട്ടുന്ന ഒരു കുരുന്നിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ഒരു അഭയാർഥി ക്യാന്പിൽ ആരോ നല്കിയ ഭക്ഷണം കഴിക്കുന്നതിനിടെ ഒരു മാധ്യമപ്രവർത്തകനാണ് ഈ കുരുന്നിന്റെ ചിത്രം പകർത്തിയത്. മാധ്യമപ്രവർത്തകന് വിശക്കുന്നുണ്ടെന്നു കരുതിയാണ് കുഞ്ഞ് ഭക്ഷണം നീട്ടിയതെന്നാണ് ട്വിറ്റർ പോസ്റ്റിൽ പറയുന്നത്. ഓരോ ദിവസവും നാം ഭക്ഷണം കഴിക്കുന്പോൾ ഇവരെപ്പോലെയുള്ളവരെ ഓർക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ ആഹ്വാനം ചെയ്തു. എന്നാൽ, ഈ ചിത്രം എവിടെനിന്നുള്ളതാണെന്നതിൽ വ്യക്തതയില്ല.
Read Moreആൽബെർട്ടോ വരുന്നു: യുഎസിലെ മൂന്ന് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ
ഫ്ളോറിഡ: യുഎസിലെ മൂന്ന് സംസ്ഥാനങ്ങൾ ലക്ഷ്യമാക്കി ആൽബെർട്ടോ കൊടുങ്കാറ്റ് വരുന്നു. ഫ്ളോറിഡ, അലബാമ, മിസിസിപ്പി എന്നി സംസ്ഥാനങ്ങളിലാണ് കൊടുങ്കാറ്റ് ഭീഷണി നിലനിൽക്കുന്നത്. ഇവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാണ് ആൽബെർട്ടോ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ചയോടെ യുഎസ് സംസ്ഥാനങ്ങളിൽ കനത്ത മഴയോടെ കൊടുങ്കാറ്റ് വീശിയടിക്കുമെന്നാണ് വിവരം.
Read Moreപെട്രോൾ വിലക്കയറ്റത്തെ പേടിക്കാത്ത ഒരു രാജ്യം
ദിവസവും ഇന്ധനവില കൂടുന്നതിനാൽ പൊതുഗതാഗത സംവിധാനത്തിൽ നിരക്ക് കൂടുമോയെന്ന ആശങ്കയിലാണ് നമ്മുടെ രാജ്യം. അപ്പോഴാണ് ഉത്തര യൂറോപ്യൻ രാജ്യമായ എസ്തോണിയയിൽനിന്ന് അന്പരപ്പിക്കുന്ന ഒരു വാർത്ത. ലോകത്ത് ആദ്യമായി സൗജന്യ പൊതുഗതാഗത സൗകര്യം ഏർപ്പെടുത്തിയ രാജ്യമായി മാറിയിരിക്കുകയാണ് എസ്തോണിയ. രാജ്യത്തെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ ടലിനിലാണ് ആദ്യമായി സൗജന്യ പൊതുഗതാഗതം ഏർപ്പെടുത്തിയിരിക്കുന്നത്.അധികം വൈകാതെ രാജ്യത്തെ ബാക്കി പ്രദേശങ്ങളിലും ഈ സംവിധാനം നിലവിൽ വരും. അഞ്ചു വർഷം മുന്പു രാജ്യത്തു നടന്ന ഒരു ജനഹിത പരിശോധനയിൽ സൗജന്യ പൊതുഗതാഗത സംവിധാനം നടപ്പാക്കണമെന്ന് ആളുകൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് അധികാരികൾ ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
Read Moreസൂര്യനിലേക്ക് പോകാൻ 11 ലക്ഷം പേരുകൾ!
ജൂലൈ 31ന് വിക്ഷേപിക്കുന്ന നാസയുടെ സൂര്യദൗത്യമായ പാർക്കർ സോളാർ പ്രോബിനൊപ്പം സൂര്യന്റെ സമീപത്തെത്തുന്നത് 11,37,200 ആളുകളുടെ പേരുകൾ. കഴിഞ്ഞ മാർച്ചിലാണ് സൂര്യനിൽ പേരെത്തിക്കാനാഗ്രഹിക്കുന്നവർ ഓണ്ലൈനായി തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാൻ നാസ ആവശ്യപ്പെട്ടത്. രജിസ്റ്റർ ചെയ്ത ആളുകളുടെ പേരുകൾ ഒരു മെമ്മറി കാർഡിലാക്കി പേടകത്തിൽ സൂക്ഷിക്കും. ഫിസിക്സ് ശാസ്ത്രജ്ഞനായിരുന്ന യുജീൻ പാർക്കർക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ഫലകത്തിലാണ് ഈ മെമ്മറി കാർഡ് വെൽഡ് ചെയ്തു വയ്ക്കുക. അദ്ദേഹത്തിന്റെ പ്രശസ്തമായ ചില വാചകങ്ങളും ഈ ഫലകത്തിൽ രേഖപ്പെടുത്തും. സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾക്കു ശരിയായ ദിശ നൽകിയ ശാസ്ത്രജ്ഞൻ എന്നാണ് യുജീൻ പാർക്കർ അറിയപ്പെടുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് നാസ തങ്ങളുടെ ആദ്യ സൂര്യദൗത്യത്തിനു പാർക്കർ സോളാർ പ്രോബ് എന്നു പേരു നൽകിയിരിക്കുന്നത്.
Read More