ജിയോ മൊബൈൽ നെറ്റ് വർക്ക് യൂറോപ്പിലേക്ക്

ഫ്രാങ്ക്ഫർട്ട്: റിലയൻസ് ജിയോ നെറ്റ് വർക്ക് യൂറോപ്പിലും മിഡിൽ ഈസ്റ്റിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. യൂറോപ്യൻ വിപണി ലക്ഷ്യമാക്കി നീങ്ങുന്ന ജിയോ, ആരംഭമെന്നോണം വടക്കൻ യൂറോപ്പിലെ എസ്റ്റോണിയയിലാണ് ചുവടുവയ്ക്കുന്നത്. കുറഞ്ഞ നിരക്കുകളിൽ ഡാറ്റയും കോൾ ഓഫറുകളും നൽകി ഇന്ത്യൻ വിപണി കീഴടക്കി ജൈത്രയാത്ര തുടരുന്ന ജിയോ എസ്റ്റോണിയയിൽ തുടക്കമിട്ടാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. എസ്റ്റോണിയയിൽ ഇന്ത്യയുടെ ഇ-ഗവേർണൻസ് സംവിധാനം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്ന് അംബാനി പറഞ്ഞു. ഇതിന്‍റെ ഭാഗമായി മുകേഷ് അംബാനി എസ്റ്റൊണിയൻ സർക്കാർ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി. റിലയൻസ് 12.20 കോടി രൂപയാണ് ഇവിടെ നിക്ഷേപിക്കുന്നത്. അധികം താമസിയാതെ ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്കും ജിയോ നെറ്റ് വർക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്‍റ്സും ഹോൾഡിംഗ്സ് ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. റിപ്പോർട്ട്: ജോർജ് ജോണ്‍

Read More

വായ്പ അടച്ചി​ല്ലേ​ൽ ഫോട്ടോ തി​യ​റ്റ​റി​ൽ കാണിച്ച് നാറ്റിക്കും..!

പ​​ണി പ​​ല​​തു പ​​യ​​റ്റി​​യി​​ട്ടും സ​​ർ​​ക്കാ​​ർ​​ഏ​​ജ​​ൻ​​സി​​ക​​ളി​​ൽ​​നി​​ന്നെ​​ടു​​ത്ത വാ​​യ്പ​​ത്തു​​ക തി​​രി​ച്ച​​ടി​ക്കാ​​തെ വി​​ല​​സി ന​​ട​​ക്കു​​ന്ന​​വ​​ർ​​ക്ക് ഉ​​ഗ്ര​​ൻ പ​​ണികൊ​​ടു​​ത്തു ചൈ​​നീ​​സ് അ​​ധി​​കൃ​​ത​​ർ. തിയ​​റ്റ​​റു​​ക​​ളി​​ൽ സി​​നി​​മാ​ പ്ര​​ദ​​ർ​​ശ​​നം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ പ​​ണം അ​​ട​​യ്ക്കാ​​ത്ത​​വ​​രു​​ടെ ചി​​ത്രം പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചാ​​ണ് അ​​ധി​​കൃ​​ത​​ർ ’ക​​ണ​​ക്കു​​തീ​​ർ​ക്കു​​ന്ന​​ത്’. ആ​​ളി​​ന്‍റെ ഫോ​​ട്ടോ​​യോ​​ടൊ​​പ്പം ക​​ക്ഷി അ​​ട​​യ്ക്കാ​​നു​​ള്ള തു​​ക​​യും തി​​യ​​റ്റ​​റി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും. ജ​​പ്തി നോ​​ട്ടീ​​സ്, മ​​റ്റു നി​​യ​​മ​​ന​​ട​​പ​​ടി അ​​ങ്ങ​​നെ പ​​ല വ​​ഴി​​ക​​ളും പ​​യ​​റ്റി​​യി​​ട്ടും വാ​​യ്പ​​യെ​​ടു​​ത്ത​​വ​​ർ ക​​ടം വീ​​ട്ടാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് ഇ​​ങ്ങ​​നെ​​യൊ​​രു പോം​​വ​​ഴി ക​​ണ്ടെ​​ത്തി​​യ​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ചൈ​​ന​​യി​​ലെ ഹി​​ജാം​​ഗി​​ലു​​ള്ള പ്രാ​​ദേ​​ശി​​ക കോ​​ട​​തി​​ക​​ളാ​​ണ് ഇ​​ത്ത​​ര​​മൊ​​രു ന​​ട​​പ​​ടി​​ക്ക് ഉ​​ത്ത​​ര​​വി​​ട്ട​​ത്. ആ​​ളു​​ക​​ളെ​​ല്ലാം പ​​ക​​ൽ​​മാ​​ന്യ​​ന്മാരാ​​യ​​തി​​നാ​​ൽ സം​​ഗ​​തി വി​​ജ​​യം കാ​​ണു​​ന്നു​​ണ്ടെ​​ന്നും പ​​ണം തി​​രി​​ച്ച​​ട​​യ്ക്കാ​​നു​​ള്ള പ​​ല​​രും നാ​​ണ​​ക്കേ​​ടു ഭ​​യ​​ന്നു പ​​ണം തി​​രി​​ച്ച​​ട​​ച്ചെ​​ന്നും ഹി​​ജാം​​ഗി​​ലെ ഡ​​യ​​റ​​ക്ട​​ർ ഓ​​ഫ് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ലി ​​ക്വി​​വാം​​ഗ് പ​​റ​​ഞ്ഞു.

Read More

ന്യൂയോർക്കിൽ ആദ്യ സിഖ് വനിതാ പോലീസ് ഓഫീസർ

ന്യൂയോർക്ക്: ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടുമെന്‍റിന്‍റെ ചരിത്രത്തിൽ ആദ്യമായി ടർബൻ ധരിച്ച സിഖ് വനിതാ പോലീസ് ഓഫീസർ ചാർജെടുത്തു. ഗൗവർഷോ കൗർ എന്ന ഇരുപതുകാരി ന്യൂയോർക്ക് പോലീസ് അക്കാഡമിയിൽനിന്നും മേയിലാണ് ഗ്രാജുവേറ്റു ചെയ്തത്. നാസു കമ്യൂണിറ്റി കോളജിൽ അക്കൗണ്ടിംഗ് മേജറായി പഠനം തുടരുന്ന കൗർ, ഒൗക്സിലറി പോലീസ് ഓഫീസറായിട്ടാണ് ചാർജ് എടുത്തിരിക്കുന്നത്. പഠനം പൂർത്തിയാകുന്ന മുറയ്ക്ക് ഫുൾടൈം ഓഫീസറായി പ്രവർത്തിക്കാനാണ് ഇവരുടെ ആഗ്രഹം. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടുമെന്‍റിൽ 19 സിഖ് പോലീസ് ഓഫിസർമാരിൽ 10 പേർ വനിതകളാണ്. 2016ലാണ് സിഖ് ഓഫീസർമാർക്ക് ന്യൂയോർക്ക് പോലീസിന്‍റെ ലോഗോയോടുകൂടിയ ടർബൻ ധരിക്കുന്നതിനുള്ള അനുമതി ലഭിച്ചത്. കൗറിന്‍റെ ചരിത്ര നേട്ടത്തിൽ അമേരിക്കയിലെ സിഖ് സമുദായംഗങ്ങൾ ആശംസകൾ നേർന്നു. സിഖ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റും ന്യൂയോർക്ക് പോലീസ് ഓഫീസറുമായ ഡിലെയർ റാത്തൂർ കൗറിന്‍റെ നിയമനത്തെ സ്വാഗതം ചെയ്തു. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

ആ സന്ദേശം ഞങ്ങളുടെയല്ല, ഞങ്ങളുടെ സന്ദേശം ഇങ്ങനല്ല

വാ​ട്സ്ആ​പ്പി​ൽ ജെ​റ്റ് എ​യ​ർ​വേ​സ് അ​വ​രു​ടെ 25-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് എ​ല്ലാ​വ​ർ​ക്കും ര​ണ്ടു വി​മാ​നടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ല്കു​ന്നു എ​ന്ന സ​ന്ദേ​ശം പ​ര​ക്കു​ക​യാ​യി​രു​ന്നു. ഈ ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ടി​ക്ക​റ്റ് ല​ഭി​ക്കും എ​ന്നു സൂ​ചി​പ്പി​ച്ച് ഒ​രു വെ​ബ്സൈ​റ്റ് അ​ഡ്ര​സും സ​ന്ദേ​ശ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ന്ദേ​ശം വൈ​റ​ലാ​യ​തോ​ടെ ജെ​റ്റ് എ​യ​ർ​വേ​സി​ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തേ​ണ്ടി​വ​ന്നു. ഇ​ത്ത​ര​ത്തി​ൽ ഒ​രു ഓ​ഫ​റും ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ജെ​റ്റ് എ​യ​ർ​വേ​സ് ട്വി​റ്റ​റി​ൽ കു​റി​ച്ചു. പ​ര​ക്കു​ന്ന വാ​ർ​ത്ത തെ​റ്റാ​ണ്, ഉ​പ​യോ​ക്താ​ക്ക​ൾ വി​ശ്വ​സി​ക്ക​രു​ത് എ​ന്നും ജെ​റ്റ് എ​യ​ർ​വേ​സ് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു. ക​മ്പ​നി ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ല. എ​ന്തെ​ങ്കി​ലും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ൽ അ​ത് ക​മ്പ​നി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യോ മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്നും ജെ​റ്റ് എ​യ​ർ​വേ​സ് പു​റ​ത്തി​റ​ക്കി​യ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. വാട്സ്ആപ് സന്ദേശത്തിലുള്ള www.jetairways.com/ tickets എ​ന്ന ലിങ്കിൽ ക്ലി​ക്ക് ചെ​യ്താ​ൽ ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​നു പ​ക​രം മ​റ്റൊ​രു സൈ​റ്റി​ലേ​ക്കാ​ണു പ്ര​വേ​ശി​ക്കു​ന്ന​ത്.

Read More

കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ കു​ട്ടി​യെ കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ വ്യാ​പാ​രി; വീഡിയോ വൈറലാകുന്നു

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്കു വീ​ണ കു​ട്ടി​യെ ഒ​രു വ്യാ​പാ​രി സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ചോം​ക്വിം​ഗ് ന​ഗ​ര​ത്തി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ക​ട​യ്ക്കു​ള്ളി​ൽ നി​ന്ന് ഫോ​ണ്‍ വി​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ആ​ണ് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും ഒ​രു കു​ട്ടി താ​ഴേ​ക്കു വീ​ഴാ​ൻ തു​ട​ങ്ങു​ന്ന​ത് ഇ​യാ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​റ​ങ്ങി​യോ​ടി വ​ന്ന ഇ​ദ്ദേ​ഹം താ​ഴേ​ക്കു പ​തി​ച്ച കു​ട്ടി​യെ ത​ന്‍റെ കൈ​യ്യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക്ക് യാ​തൊ​രു പ​രി​ക്കും പ​റ്റി​യി​ട്ടി​ല്ല. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ഈ ​വ്യാ​പാ​രി​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.

Read More

സ്ത്രീപീഡനക്കേസ്! ഹോളിവുഡ് നിര്‍മാതാവ് വെയ്ന്‍സ്റ്റെയിന്‍ പോലീസിനു കീഴടങ്ങി

ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക്: ഹോ​​​​​​ളി​​​​​​വു​​​​​​ഡ് സിനിമാനി​​​​​​ർ​​​​​​മാ​​​​​​താ​​​​​​വ് ഹാ​​​​​​ർ​​​​​​വി വെ​​​​​​യ്ൻ​​​​​​സ്റ്റെ​​​​​​യ്ൻ സ്ത്രീ​​​​​പീ​​​​​​ഡ​​​​​​ന​​​​​​ക്കേ​​​​​​സി​​​​​​ൽ ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക് പോ​​​​​​ലീ​​​​​സി​​​​​​നു കീ​​​​​​ഴ​​​​​​ട​​​​​​ങ്ങി. ലൂ​​​​​​സി​​​​​​യ ഇ​​​​​​വാ​​​​​​ൻ​​​​​​സ് എ​​​​​​ന്ന ന​​​​​​ടി​​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണു ന​​​​​​ട​​​​​​പ​​​​​​ടി. ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ​​​​​​യാ​​​​​​ണ് വെ​​​​​​യ്ൻ​​​​​​സ്റ്റെ​​​​​​യി​​​​​​ൻ പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി മ​​​​​ൻ​​​​​ഹാ​​​​​ട്ട​​​​​ൻ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ഹാ​​​​​​ജ​​​​​രാ​​​​​ക്കി. 10ല​​​​​​ക്ഷം ഡോ​​​​​​ള​​​​​​റി​​​​​​ന്‍റെ ജാ​​​​​​മ്യ​​​​​​ത്തി​​​​​​ൽ കോ​​ട​​തി അ​​ദ്ദേ​​ഹ​​ത്തെ വി​​ട്ട​​യ​​ച്ചു. ജി​​പി​​എ​​സ് മോ​​ണി​​റ്റ​​ർ ധ​​രി​​ക്ക​​ണ​​മെ​​ന്നും വ്യ​​വ​​സ്ഥ​​യു​​ണ്ട്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ യാ​​ത്ര​​ക​​ൾ പോ​​ലീ​​സി​​നു ട്രാ​​ക്ക് ചെ​​യ്യാ​​നാ​​ണി​​ത്. കേ​​സ് ഇ​​നി ജൂ​​ലൈ 20നു ​​പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നു കോ​​ട​​തി അ​​റി​​യി​​ച്ചു. ഹോ​​​​​​ളി​​​​​​വു​​​​​​ഡി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും ശ​​​​​​ക്ത​​​​​​നാ​​​​​​യ വ്യ​​​​​​ക്തി​​​​​​ത്വ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു വെ​​​​​​യ്ൻ​​​​​​സ്റ്റെ​​​​​​യി​​​​​​ൻ. അ​​​​​​ദ്ദേ​​​​​​ഹം 2004ൽ ​​​​​​പീ​​​​​​ഡി​​​​​​പ്പി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​ണ് ലൂ​​​​​​സി​​​​​​യ ഇ​​​​​​വാ​​​​​​ൻ​​​​​​സ് ആ​​​​​​രോ​​​​​​പി​​​​​​ച്ച​​​​​​ത്. തു​​​​​​ട​​​​​​ർ​​​​​​ന്ന് എ​​​​​​ഴു​​​​​​പ​​​​​​തോ​​​​​​ളം സ്ത്രീ​​​​​​ക​​​​​​ൾ പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യി വെ​​​​​​യ്ൻ​​​​​​സ്റ്റെ​​​​​​യി​​​​​​നെ​​​​​​തി​​​​​​രേ ആ​​​​​​രോ​​​​​​പ​​​​​​ണം ഉ​​​​​​ന്ന​​​​​​യി​​​​​​ച്ചു. ‘മീ ​​​​​​റ്റൂ’ എ​​​​​​ന്ന പീ​​​​​​ഡ​​​​​​ന​​​​​​വി​​​​​​രു​​​​​​ദ്ധ കാ​​​​​​ന്പ​​​​​​യി​​​​​​ന്‍റെ തു​​​​​​ട​​​​​​ക്കം ഇ​​​​​​വി​​​​​​ടെ​​​​​​നി​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു.ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ളെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് വെ​​​​​​യ്ൻ​​​​​​സ്റ്റെ​​​​​​യി​​​​​​ന്‍റെ നി​​​​​​ർ​​​​​​മാ​​​​​​ണക്ക​​​​​​ന്പ​​​​​​നി പാ​​​​​​പ്പ​​​​​​രാ​​​​​​യി.

Read More

യാത്രക്കാര്‍ കൂടുതലെന്ന്! ടിക്കറ്റെടുത്ത രണ്ടു യാത്രക്കാരെ കയറ്റാതെ എയര്‍ ഇന്ത്യ വിമാനം പറന്നു

ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലെ​ന്നു കാ​ര​ണം പ​റ​ഞ്ഞ് എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്ന​ത് ര​ണ്ടു യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ. ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാഗാ​ന്ധി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. രാ​ജ്കോ​ട്ടി​ലേ​ക്കു പോ​യ വി​മാ​ന​ത്തി​ലാ​ണ് ബു​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ടു പേ​രെ ക​യ​റ്റാ​ത്തത്. ല​ഭ്യ​മാ​യ സീ​റ്റു​ക​ളേ​ക്കാ​ൾ പ​ത്ത് ശ​ത​മാ​നം കൂ​ടു​ത​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. അ​വ​സാ​ന നി​മി​ഷം യാ​ത്ര റ​ദ്ദാ​ക്കി​യാ​ൽ അ​തു നി​ക​ത്തു​ന്ന​തി​നാ​യാ​ണ് ഈ ​അ​വ​സ​രം ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്ചത്തെ സ​ർ​വീ​സി​ൽ യാ​ത്ര​ക്കാ​ർ അ​ധി​ക​മാ​ണെ​ന്നു ക​ണ്ട് അ​ധി​ക​മാ​യ​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലി​രു​ത്തി വി​മാ​നം പ​റ​ക്കു​ക​യാ​യി​രു​ന്നു. ഇവർക്കു പ​ക​രം സം​വി​ധാ​നം ഒ​രു​ക്കി​യെന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് അവകാശപ്പെട്ടു. യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​ിച്ചതിനു ശേ​ഷ​മാ​ണ് മ​റ്റൊ​രു വി​മാ​ന​ത്തി​ൽ സൗ​ക​ര്യമൊ​രു​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ത​യാ​റാ​യ​തെ​ന്നാണു റി​പ്പോ​ർ​ട്ടു​ക​ൾ.

Read More

രാജവിവാഹത്തിനെത്തിയ അതിഥികളുടെ വ​​യ​​റു നി​​റ​​ഞ്ഞു; ഇപ്പോൾ​ കീ​​ശ​​യും..

ബ്രിട്ടീഷ് രാ​​ജ​​കു​​മാ​​ര​​ൻ ഹാ​​രി​​യു​​ടെ​​യും മെഗ​​ൻ മാ​​ർ​​ക്കി​​ളി​​ന്‍റെ​​യും വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത പ​​ല​​ർ​​ക്കും ലോ​​ട്ട​​റി​​യ​​ടി​​ച്ച മ​​ട്ടാ​​ണ്. ച​​രി​​ത്ര​മു​​ഹൂ​​ർ​​ത്ത​​ത്തി​​നു സാ​​ക്ഷ്യം വ​​ഹി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​തി​​ന്‍റെ മ​​നഃസം​​തൃ​​പ്തി​​യു​​ണ്ടാ​​യ​​തി​​നു ​പു​​റ​​മേ പ​​ണ​​മു​​ണ്ടാ​​ക്കാ​​നു​​ള്ള വ​​ഴി​​യും ഇ​​ക്കൂ​​ട്ട​​രു​​ടെ മു​​ൻ​​പി​​ൽ തെ​​ളി​ഞ്ഞു. ബ്രീ​​ട്ടീ​​ഷ് രാ​​ജകു​​ടും​​ബ​​ത്തി​​ൽ​​നി​​ന്ന് ഒൗ​​ദ്യോ​​ഗി​ക ക്ഷ​​ണം ല​​ഭി​​ച്ച​​വ​​ർ​​ക്കെ​​ല്ലാം ക​​ല്യാ​​ണച​​ട​​ങ്ങി​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം രാ​​ജ​​കു​​ടും​​ബം ഒ​​രു ബാ​​ഗ് സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കി​​യി​​രു​​ന്നു. ഈ ​​ബാ​​ഗ് ലേ​​ല​​ത്തി​​ൽ വി​​റ്റാ​​ണു പ​​ല​​രും പ​​ണം കൊ​​യ്യു​​ന്ന​​ത്. കൊ​​ട്ടാ​​ര​​ത്തി​​ൽ​​നി​​ന്നു​​ള്ള ഒൗ​​ദ്യോ​​ഗി​​ക ക്ഷ​​ണ​​ക്ക​​ത്ത്, രാ​​ജ​​മു​​ദ്ര​​യു​​ള്ള ചോ​​ക്ലേ​​റ്റ് നാ​​ണ​​യം, ദ​​ന്പ​​തി​​ക​​ളു​​ടെ ചി​​ത്രം ആ​​ലേ​​ഖ​​നം ചെ​​യ്ത വി​​ശു​​ദ്ധ ജ​​ല ബോ​​ട്ടി​​ൽ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ബാ​​ഗി​​ലു​​ള്ള​​ത്. ലേ​​ല​​ത്തി​​ൽ ബാ​​ഗൊ​​ന്നി​​ന് 50,000 പൗ​​ണ്ടോ​​ളം കി​​ട്ടു​​ന്നു​​ണ്ടെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ലേ​​ല​​ങ്ങ​​ൾ പ​​ല​​തും ഓ​​ണ്‍​ലൈ​​ൻ സൈ​​റ്റു​​ക​​ൾ മു​​ഖേ​​ന​​യാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ഹാ​​രി-​​മെ​​ഗ​​ൻ ദ​​ന്പ​​തി​​ക​​ളു​​ടെ ക​​ടു​​ത്ത ആ​​രാ​​ധ​​ക​​രാ​​ണെ​​ങ്കി​​ലും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​വ​​രാ​​ണ് വ​​ലി​​യ വി​​ല​​കൊ​​ടു​​ത്തു ബാ​​ഗ് ലേ​​ല​​ത്തി​​ൽ പി​​ടി​​ക്കു​​ന്ന​​ത​​ത്രേ.

Read More

ക്രീപ്പിംഗ് ഡെവിൾ! ഇ​​​ഴ​​​യും പി​​​ശാ​​​ച് എ​​​ന്നാ​​​ണ് വി​​​ളി​​​പ്പേ​​​രെ​​​ങ്കി​​​ലും ആ​​​ളൊ​​​രു സാ​​​ധു​​​വാ​​​ണ്, ജീ​​​വി​​​ച്ചു പോ​​​കാ​​​ൻ പാ​ടു​പെ​​​ടു​​​ന്ന പാ​​​വം…

ഇ​​​ഴ​​​യും പി​​​ശാ​​​ച് എ​​​ന്നാ​​​ണ് വി​​​ളി​​​പ്പേ​​​രെ​​​ങ്കി​​​ലും ആ​​​ളൊ​​​രു സാ​​​ധു​​​വാ​​​ണ്, ജീ​​​വി​​​ച്ചു പോ​​​കാ​​​ൻ പാ​ടു​പെ​​​ടു​​​ന്ന പാ​​​വം… പ​​​റ​​​ഞ്ഞു​​​വ​​​രു​​​ന്ന​​​ത് സ്റ്റെ​​​നോ കെ​​​റ​​​സ് എ​​​ന്ന ശാ​​​സ്ത്ര​​​നാ​​​മ​​​മു​​​ള്ള ക​​​ള്ളി​​​മു​​​ൾ​​​ച്ചെ​​​ടി​യെ​​​ക്കു​​​റി​​​ച്ചാ​​​ണ്. മ​​​ണ്ണി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ക​​​ഴി​​​വു​​​ണ്ടെ​ന്ന​താ​​​ണ് ഈ ​​​ചെ​​​ടി​​​ക്ക് ഇ​​​ഴ​​​യും പി​​​ശാ​​​ച് ( ക്രീ​​​പ്പിം​​​ഗ് ഡെ​​​വി​​​ൾ ) എ​​​ന്ന വി​​​ളി​​​പ്പേ​​​ര് കി​​​ട്ടാ​​​ൻ കാ​​​ര​​​ണം. മ​​​റ്റു ക​​​ള്ളി​​​മു​​​ൾ​​​ച്ചെ​​​ടിക​​​ളെ​​​ല്ലാം ആ​​​കാ​​​ശ​​​ത്തി​​​ന​​​ഭി​​​മു​​​ഖ​​​മാ​​​യി തി​​​ര​ശ്ചീ​​​ന​​​മാ​​​യി വ​​​ള​​​രു​​​ന്പോ​​​ൾ ഇഴയും പി​​​ശാ​​​ച് പ്ര​​​ത​​​ല​​ത്തി​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യാ​​ണ് വ​​​ള​​​രു​​​ന്ന​​​ത്. ആ ​​​പ്ര​​​ത്യ​​​ക​​​ത​​ ത​​ന്നെ​​​യാ​​​ണ് ഈ ​​​ചെ​​​ടി​​​ക്കു മ​​​ണ്ണി​​​ലൂ​ടെ സാ​​​വ​​​ധാ​​​നം നീ​​​ങ്ങാ​​​നു​​​ള്ള ക​​​ഴി​​​വു​​​കൊടുക്കുന്ന​​​തും. ചെ​​​ടി​​​യു​​​ടെ ത​​​ണ്ടി​​​ൽ​​​നി​​​ന്നു​​ വേ​​​ര് മ​​​ണ്ണി​​​ലേ​​​ക്കി​​​റ​​​ങ്ങു​​​ക​​​യും വേ​​​ര് മ​​​ണ്ണി​​​ൽ​​​പി​​​ടി​​​ച്ചു ക​​​ഴി​​​യു​​​ന്പോ​​​ൾ ചെ​​​ടി​​​യു​​​ടെ ഒ​​​രു​​ ഭാ​​​ഗം അ​​​ഴു​​​കു​​​ക​​​യും ചെ​​​യ്യും. അ​​​ഴു​​​കു​​​ന്ന സ​​​സ്യ​​​ഭാ​​​ഗം പു​​​തുചെ​​​ടി​​​ക്കു​​​ള്ള പോ​​​ഷ​​​കാ​​​ഹാ​​​ര​​​മാ​​​യി​​​മാ​​​റും. മെ​​​ക്സി​​​ക്കോ​​​യി​​​ലെ ബാ​​​ജ​​​യാ​​​ണ് ഇ​​​ഴ​​​യും പി​​​ശാ​​​ചി​​​ന്‍റെ ജ​​ന്മ​ദേ​​​ശം. എ​​​ന്നാ​​​ൽ, ഇ​​​വി​​​ടെ​​​യും ഈ ​​​ചെ​​​ടി വം​​​ശ​​​നാ​​​ശ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​വ​​യു​​ടെ പ​​​ട്ടി​​​ക​​​യി​​​ലാ​​​ണ്. ക​​​രി​​ഞ്ച​​​ന്ത​​​ക​​​ളി​​​ൽ ​ചെ​​​ടി​​​ക്കു വ​​​ലി​​​യ വി​​​ല​​ കി​​​ട്ടു​​​ന്ന​​​താ​​​ണ് വം​​​ശ​​​നാ​​​ശ​​ ഭീ​​​ഷ​​​ണി​​​ക്കു പ്ര​​​ധാ​​​ന കാ​​​ര​​​ണം.

Read More

രാജകീയ വിവാഹത്തിനു പിന്നാലെ ലേലവും തുടങ്ങി

ലണ്ടൻ: ഹാരി രാജകുമാരനും മെഗാൻ മാർക്കിളും തമ്മിലുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലേലവും തുടങ്ങി. ചടങ്ങിലും വിരുന്നിലും പങ്കെടുത്ത ചില അതിഥികളാണ് ഇതിനു പിന്നിൽ. വിവാഹത്തിനെത്തിയ എല്ലാവരും ഒരു സമ്മാനപ്പൊതി നൽകിയിരുന്നു. ഇവയ്ക്ക് ആയിരം പൗണ്ട് വിലയിട്ടാണ് ഇബേയിൽ വില്പന നടത്തുന്നത്. ഇത്തരത്തിൽ വിവാഹ പാർട്ടിക്കു പോയപ്പോൾ കിട്ടിയ വിവിധ വസ്തുക്കൾ 25 പൗണ്ട് മുതൽ 420 പൗണ്ട് വരെ വിലയിട്ട് വില്പനയ്ക്കു വച്ചിരിക്കുകയാണ്. വധൂവരൻമാരുടെ ഓർഡർ ഓഫ് സർവീസിന്‍റെ പിഡിഎഫ് വരെ അഞ്ച് പൗണ്ടിനു വിൽക്കുന്നു. എന്നാലിത് ഇന്‍റർനെറ്റിൽ സൗജന്യമായും ലഭ്യമാണ്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More