9750 മീറ്റർ ഉയരത്തിൽവച്ച് വിമാനത്തിലെ കോക്പിറ്റിന്റെ ചില്ല് തകർന്നിട്ടും ധൈര്യം കൈവെടിയാതെ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കിയ ചൈനീസ് പൈലറ്റ് ലിയു ചുവാൻജിയാന് അഭിനന്ദനപ്രവാഹം. തിങ്കളാഴ്ച രാവിലെ ചോങ്കിംഗിൽനിന്നു ലാസയിലേക്കു പുറപ്പെട്ട സിചുവാൻ എയർലൈൻസിന്റെ എയർബസ് എ319 വിമാനമാണ് തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്. 119 യാത്രക്കാരടക്കം 128 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 900 കിലോമീറ്റർ വേഗത്തിൽ പറക്കവേ കോക്പിറ്റിന്റെ മുന്നിലെ ജനാലച്ചില്ല് തകർന്നു. പുറത്തേക്കു തെറിച്ചുപോയ സഹപൈലറ്റിനെ തടഞ്ഞുനിർത്തിയത് സീറ്റ് ബൽറ്റാണ്. കാബിനിലെ ഉപകരണങ്ങൾ പലതും പ്രവർത്തിക്കാതായി. ഓട്ടോപൈലറ്റ് സംവിധാനം നിലച്ചു. വിമാനം ശക്തിയോടെ കുലുങ്ങാൻ തുടങ്ങിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. മുഖത്തടിക്കുന്ന ശക്തമായ കാറ്റും തണുപ്പും അവഗണിച്ച് പൈലറ്റ് ലിയു വിമാനം നിയന്ത്രിക്കാൻ തുടങ്ങി. ഇരുപതു മിനിറ്റിനകം അടുത്തുള്ള ചെംഗ്ഡു വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. രക്ഷാപ്രവർത്തനത്തിനിടെ മുഖത്ത് മുറിവേൽക്കുകയും നടുവിനു പരിക്കേൽക്കുകയും ചെയ്ത ലിയുവി നെ ആശുപത്രി യിലാക്കി.…
Read MoreCategory: NRI
തട്ടിക്കൊണ്ടു പോകൽ ശ്രമത്തിൽ നിന്നും പിഞ്ചു ബാലനെ രക്ഷിച്ച് മുതിർന്ന സഹോദരൻ
അപരിചതനായ വ്യക്തിയിൽ നിന്നും തന്റെ സഹോദരനെ രക്ഷിച്ച കുട്ടിക്ക് സോഷ്യൽ മീഡിയായിൽ താരപരിവേഷം. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവശ്യയിലെ ഫെൻഗാംഗ് നഗരത്തിലാണ് സംഭവം. തങ്ങളുടെ പിതാവിന്റെ ഉടമസ്ഥതയിൽ ഇവിടെ പ്രവർത്തിക്കുന്ന ഒരു കടയുടെ മുന്പിൽ മുതിർന്ന സഹോദരനും സഹോദരിക്കുമൊപ്പം കളിക്കുകയായിരുന്നു ഈ കുട്ടി. പെട്ടന്ന് ഇവിടേക്ക് എത്തിയ അപരിചിതനായ ഒരാൾ കുട്ടിയുടെ കൈയിൽ പിടിച്ച് മുന്പോട്ട് നടന്നു പോകുകയായിരുന്നു. തന്റെ ഇളയ സഹോദരനെ അപരിചതനായ ഒരാൾ കൊണ്ടു പോകുന്നത് കണ്ട മുതിർന്ന സഹോദരൻ പെട്ടന്ന് തന്നെ പിന്നാലെ ഒാടിച്ചെന്ന് അയാളുടെ പക്കൽ നിന്നും കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. ഇവരുടെ പിതാവ് അറിയിച്ചതിനെ തുടർന്ന് ഇവിടെ എത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനുള്ള കേസാണ് ഇയാൾക്കു മേൽ ചുമത്തിയിരിക്കുന്നത്. കടയുടെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലാണ് ഈ തട്ടിക്കൊണ്ടു പോകൽ ശ്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.
Read Moreവിമാനങ്ങളുടെ കൂട്ടിയിടി; തലനാരിഴയ്ക്കൊഴിവായത് വൻ ദുരന്തം
വിമാനത്താവളത്തിനുള്ളിൽ കിടന്നിരുന്ന വിമാനത്തിൽ മറ്റൊരു വിമാനം വന്നിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തുർക്കിയിലെ ഇസ്താംബുൾ അടാതുർക്ക് വിമാനത്താവളത്തിനുള്ളിൽ വെച്ച് ഇരുന്നൂറു യാത്രക്കാരുമായി മുന്പോട്ടു നീങ്ങിയ ഏഷ്യാനാ പ്ലെയിൻ ആണ് തുർക്കി എയർലൈൻ എയർക്രാഫ്റ്റിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് ചെറിയ തോതിൽ തീപിടുത്തം ഉണ്ടായെങ്കിലും ആർക്കും പരിക്കില്ല. ഏഷ്യാനാ പ്ലെയിനിന്റെ വലതു വശത്തെ ചിറക് തുർക്കി എയർലൈനിന്റെ പുറകുവശത്ത് ആണ് ഇടിച്ചത്. സമീപത്തെ സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreവലിച്ചെറിഞ്ഞ ക്യാൻ വീണത് കാറിന്റെ ഗ്ലാസിൽ; ഒഴിവായത് വൻ ദുരന്തം
തിരക്കേറിയ റോഡിൽ കൂടി പോകുകയായിരുന്ന കാറിന്റെ മുൻവശത്തെ ഗ്ലാസിലേക്ക് എതിർവശത്തുകൂടി വന്ന വാഹനത്തിലെ യാത്രികൻ എറിഞ്ഞ ബിയർ ക്യാൻ വന്നു വീഴുന്നതിന്റെ ഭീതി ജനിപ്പിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. ഓസ്ട്രേലിയായിലെ സിഡ്നിയിലാണ് സംഭവം. കാറിലെ ഡാഷ്കാമിലാണ് ഏറെ ഭീതിയുളവാക്കുന്ന ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഉപയോഗ ശേഷം ആരോ വലിച്ചെറിഞ്ഞ ബിയർ ക്യാൻ ആയിരുന്നു ഇത്. ഈ ക്യാൻ വീണതിനെ തുടർന്ന് കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല കാറ് ഓടിച്ചിരുന്നയാൾക്കും പരിക്കു പറ്റിയിട്ടുണ്ട്. ഈ പ്രവൃത്തി ചെയ്തത് ആരെന്ന് വ്യക്തമല്ല. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read Moreബന്ധം വേർപിരിഞ്ഞ കാമുകിക്ക് ശമ്പളമായി നൽകിയത് രണ്ടു മില്യണ് യുവാൻ; കുറഞ്ഞുപോയെന്ന് യുവതി
ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ച കാമുകൻ കാമുകിക്ക് ശമ്പളമായി നൽകിയത് രണ്ടു മില്യണ് യുവാൻ. എന്നാൽ ഈ തുക മതിയാകില്ലെന്ന് പറഞ്ഞ യുവതി പണം ഉപേക്ഷിച്ചു. ചൈനയിലെ ഹാംഗ്സ്ഹു സിറ്റിയിലാണ് അൽപ്പം അസാധാരണമായ സംഭവം നടന്നത്. ഇവിടെ പ്രവർത്തിക്കുന്ന ഒരു ബാറിനുള്ളിൽ വെച്ചാണ് യുവാവ് കാമുകിക്ക് പണം നൽകിയത്. ഇവർ ഉപേക്ഷിച്ച് പോയ പണം നിറച്ച പെട്ടി കണ്ടെത്തിയത് ബാറിലെ ജീവനക്കാരായിരുന്നു. ആരോ മറന്നു വെച്ച പെട്ടിയാകുമെന്ന് കരുതി ഇതുമായി അകത്തേക്കു പോയപ്പോഴാണ് പെട്ടി തുറന്ന് പണം മുഴുവൻ നിലത്തേക്കു വീണത്. തുടർന്നു ഇവർ സംഭവം പോലീസിൽ അറിയിച്ചു. പിന്നീട് ഇവരെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെട്ടിയുടെ ഉടമയെ കത്തെുകയായിരുന്നു. ഐടി പ്രഫഷണലായ ഇയാൾ രണ്ടു പെണ്കുട്ടികൾക്കൊപ്പമാണ് ഇവിടെ എത്തിയത്. കാമുകിയുമായി വാക്കു തർക്കത്തിലേർപ്പട്ട ഇയാൾ തന്റെ കാമുകിയായിരുന്നതിന്റെ ശമ്പളമായി പെട്ടി നിറയെ പണം ഇവർക്കു നൽകിയതിനു ശേഷം…
Read Moreആനകളുടെ ജീവൻ രക്ഷിക്കാൻ ഈച്ചവിദ്യ!
വനമേഖലയിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കുകൾ പലപ്പോഴും കാട്ടാനകളുടെ കുരുതിക്കളമായി മാറാറുണ്ട്. എന്നാലിപ്പോൾ ഈ പ്രശ്നത്തിനു ലളിതമായ പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേയുടെ വടക്കുകിഴക്കൻ വിഭാഗം. ആനകൾക്കു പേടിയുള്ള തേനീച്ചകളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണമാണ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിൻ വരുന്നതിനു നിശ്ചിത സമയം മുന്പ് ട്രാക്കുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഈ യന്ത്രം പ്രവർത്തിച്ചാൽ ആനകൾ കാടിനുള്ളിലേക്ക് ഓടിപ്പോകുമത്രേ. ആറു മാസം മുന്പ് പല സ്ഥലങ്ങളിലും ഈ യന്ത്രം സ്ഥാപിച്ചെന്നും പരീക്ഷണം ഏറെ വിജയമാണെന്നും വടക്കുകിഴക്കൻ റെയിൽവേ വിഭാഗം ജനറൽ മാനേജർ ലോകേഷ് നാരായണ് പറഞ്ഞു.
Read Moreഎട്ടു നൂറ്റാണ്ടിലേറെ പഴക്കം! പിസാ ഗോപുരം ഒരിക്കലും വീഴില്ല!
എട്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഇറ്റലിയിലെ പിസ ഗോപുരത്തിന്. 5.5 ഡിഗ്രി ചെരിവുമായി നൂറ്റാണ്ടുകളായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഗോപുരത്തിന് ഈ ചെരിവ് നല്കിയിരിക്കുന്നത് എന്തിനാണെന്ന് ഗവേഷകർ പഠനം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടോളമായി. ഒടുവിൽ എൻജിനിയർമാരും മണ്ണുഗവേഷകരും ആ രഹസ്യം കണ്ടെത്തി. ഗോപുരത്തിന്റെ ചെരിവുതന്നെയാണ് ഈ പുരാതന കെട്ടിടം ഇതുവരെ തകരാത്തതിനു കാരണം. പിസാ കത്തീഡ്രലിന്റെ മണിമാളികയായ ഈ ഗോപുരത്തിന്റെ നിർമാണം തുടങ്ങിയത് 1173ലാണ്. നിർമാണംതുടങ്ങി രണ്ടാം വർഷം മുതൽ ഗോപുരം ചെരിയാൻ തുടങ്ങി. നിർമാണം പൂർത്തിയാക്കാൻ 200 വർഷമെടുത്തു. 1370ൽ നിർമാണം പൂർത്തിയായപ്പോൾ ഗോപുരത്തിന്റെ ചെരിവ് രണ്ടു ഡിഗ്രിയായിരുന്നു. ഓരോ വർഷവും 0.05 ഡിഗ്രി വീതം ചെരിവുണ്ടാകുന്നുണ്ടെന്ന് 20-ാം നൂറ്റാണ്ടിൽ കണ്ടെത്തി. 1990ൽ ഗോപുരത്തിന്റെ ചെരിവ് 5.5 ഡിഗ്രിയായിരുന്നു. 1999-2001 കാലഘട്ടത്തിൽ 0.5 ഡിഗ്രി ചെരിവ് കുറയ്ക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി. നാലു വലിയ ഭൂചലനങ്ങളുണ്ടായിട്ടുണ്ടെങ്കിലും പിസാ ഗോപുരം…
Read Moreചില്ലഴകിൽ തിളങ്ങി ജപ്പാനിലെ കടൽ തീരം!
വർണച്ചില്ലഴകിലേറി മറ്റൊരു തീരം കൂടി. ജപ്പാനിലെ ഓമുറിയിലുള്ള കടൽത്തീരമാണ് ബഹുവർണമുള്ള ചില്ലുകളുടെ നിക്ഷേപത്താൽ ശ്രദ്ധേയമാകുന്നത്. ഇതോടെ ലോകത്തെ ഗ്ലാസ് ബീച്ചുകളുടെ നിരയിൽ ഈ തീരവും ഇടം പിടിച്ചു. മാക് കെറിച്ചർ ബീച്ച്, റഷ്യയിലെ ഒസൂറി ബീച്ച് എന്നിവയാണ് ലോകത്തെ പ്രധാന ഗ്ലാസ്ബീച്ചുകൾ. ഗ്ലാസുകളുടെ സ്ഥിര നിക്ഷേപമില്ലാത്ത സീസണൽ ഗ്ലാസ് ബീച്ചുകളും ലോകത്തുണ്ട്, ജപ്പാനിലെ പുതിയ ഗ്ലാസ് ബീച്ചിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇങ്ങോട്ടേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. കടലിലെത്തുന്ന മാലിന്യങ്ങളാണ് രൂപാന്തരം സംഭവിച്ചു ഗ്ലാസ് രൂപത്തിൽ തീരത്തടിയുന്നത്.
Read Moreനമുക്കിത് വെറും പാറക്കല്ല് , പക്ഷേ..! വലിപ്പം കൂടുന്പോൾ വിലയും കൂടും
വൃത്താകൃതിയിലുള്ള ഒരു വലിയ പാറക്കല്ല്. നമുക്കതു വെറും പാറക്കല്ല് മാത്രമായിരിക്കാം. എന്നാൽ, യാപ് എന്ന ദ്വീപ് നിവാസികൾക്ക് ആ കല്ല് പണമാണ്. വലിയ വിലയുള്ള പണം. അതേ, പസഫിക് സമുദ്രത്തിലെ കരോളിൻ ദ്വീപ് സമൂഹത്തിൽപ്പെട്ട യാപ് ദ്വീപിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. വൃത്താകൃതിയിൽ ചെത്തിയെടുത്ത പാറക്കല്ലാണ് ഇക്കൂട്ടർക്കു പണം. കല്ലിന്റെ വലിപ്പം കൂടുന്തോറും വിലയും കൂടും. വില കുറഞ്ഞ വലിപ്പമില്ലാത്ത പണമുണ്ടെന്നു കരുതിയെങ്കിൽ തെറ്റി. ഏറ്റവും ചെറിയ പണക്കല്ലിനുപോലും ഒരു കാറിന്റെ ഭാരമുണ്ട്. എന്നു മുതലാണ് യാപ് ദ്വീപിൽ പാറക്കല്ലുപയോഗിച്ചുള്ള പണമിടപാട് തുടങ്ങിയതെന്നു വ്യക്തമായി കണ്ടെത്താൻ ഗവേഷകർക്കു സാധിച്ചിട്ടില്ല. എങ്കിലും 300 വർഷങ്ങൾക്കു മുന്പെങ്കിലും ഈ രീതി നിലവിൽ വന്നതായിരിക്കുമെന്നാണു വിലയിരുത്തൽ. ഇത്രയും ഭാരമുള്ള കല്ല് എങ്ങനെയാണ് കൊണ്ടുനടക്കുകയെന്നു സംശയമുണ്ടാകാം. പക്ഷേ, യാപ് നിവാസികൾ അവരുടെ കല്ലുപണം കൊണ്ടുനടക്കാറില്ല. നിശ്ചിത സ്ഥലത്തു നിലയുറപ്പിച്ചിരിക്കുന്ന കല്ലുപണത്തിന്റെ ഉടമയാരെന്ന് ദ്വീപിലുള്ളവർക്കെല്ലാം അറിയാം.…
Read Moreആരും തിരിച്ചറിയാതിരിക്കുവാൻ മോഷ്ടാവ് “പച്ച’ മനുഷ്യനായി; കുറ്റവാളിയെ കണ്ടെത്താൻ പോലീസിന് എളുപ്പവഴിയുമായി
ആരും തിരിച്ചറിയാതിരിക്കാൻ മുഖത്ത് പച്ച പെയിന്റ് അടിച്ച മോഷ്ടാവ് പിടിയിൽ. റഷ്യയിലെ ക്രാസ്നോഡറിലുള്ള റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരു യുവതിയുടെ പഴ്സ് മോഷ്ടിച്ചപ്പോഴാണ് ഇരുപത്തിമൂന്നുകാരനായ ഈ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്നതറിഞ്ഞ് ഇവിടെ എത്തിയ പോലീസുകാർ നടത്തിയ അന്വേഷണത്തിലാണ് മുഖത്ത് പച്ച പെയിന്റ് അടിച്ച ഒരാളാണ് കുറ്റകൃത്യം നടത്തിയതെന്ന വിവരം ലഭിച്ചത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുറ്റവാളിയെ പിടികൂടുകയും ചെയ്തു. ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു. ആരും തിരിച്ചറിയാതിരിക്കുവാനാണ് താൻ മുഖത്ത് പെയിന്റ് അടിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കോടതി ശിക്ഷിച്ച ഇയാൾ ഇപ്പോൾ ജയിലിലാണ്.
Read More