ഭ​​ർ​​ത്താ​​വാ​​യി​​രു​​ന്നു വീ​​ണ​​തെ​​ങ്കിൽ ഈ ​​സാ​​ഹ​​സം കാ​​ട്ടു​​മാ​​യി​​രു​​ന്നോ? വ​​ള​​ർ​​ത്തു​​നാ​​യ​​യെ ര​​ക്ഷി​​ക്കാ​​ൻ ത​​ടാ​​ക​​ത്തി​ൽ ചാ​​ടി ബ്ര​​സീ​​ലി​​ന്‍റെ പ്ര​​ഥ​​മ​ വ​​നി​​ത; ട്രോളി സോഷ്യല്‍മീഡിയ

ബ്ര​​സീ​​ലി​​ന്‍റെ മു​​ൻ സൗ​​ന്ദ​​ര്യ​റാ​​ണി​​യും ബ്ര​​സീ​​ൽ പ്ര​​സി​​ഡ​​ന്‍റ് മി​​ച്ച​​ൽ തെ​​മ​​റി​​ന്‍റെ ഭാ​​ര്യ​​യു​​മാ​​യ മാ​​ർ​​സ​​ല തെ​​മ​​ർ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലെ മി​​ന്നും താ​​ര​​മാ​​ണി​​പ്പോ​​ൾ. ത​​ന്‍റെ വ​​ള​​ർ​​ത്തു​​നാ​​യ​​യെ ര​​ക്ഷി​​ക്കാ​​ൻ മു​​ന്നും ​പി​​ന്നും നോ​​ക്കാ​​തെ ത​​ടാ​​ക​​ത്തി​​ലേ​​ക്ക് എ​​ടു​​ത്തു​​ചാ​​ടി​​യ​​താ​​ണ് ഈ ​മു​​പ്പ​​ത്തി​​നാ​ലു​​കാ​​രി​​ക്കു വീ​ര​പ​രി​വേ​ഷം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. താ​​റാ​​വു​ കു​​ഞ്ഞു​​ങ്ങ​​ൾ‌​​ക്കു പി​​ന്നാ​​ലെ പാ​​ഞ്ഞ നാ​​യ അ​​ബ​​ദ്ധ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ഒൗ​​ദ്യോ​​ഗി​ക വ​​സ​​തി​​ക്കു​​മു​​ന്നി​​ലു​​ള​​ള ത​​ടാ​​ക​​ത്തി​​ലേ​​ക്കു വീ​​ണു. ഇ​​തു ക​​ണ്ട മാ​​ർ​​സ​​ല​ ത​ടാ​ക​ത്തി​ലേ​ക്കു ചാ​ടി. നാ​​യ​​യെ ര​​ക്ഷി​​ച്ചു ക​​ര​​യ്ക്കു ക​​യ​റ്റു​ക​യും ചെ​യ്തു. ക​​ഴി​​ഞ്ഞ മാ​​സം ന​​ട​​ന്ന സം​​ഭ​​വം ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് ബ്ര​​സീ​​ലി​​യ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ പ​​റ​​ത്തു​​വി​​ട്ട​​ത്. ന​ല്ല ആ​​ഴ​​മു​​ള്ള ത​​ടാ​​ക​​ത്തി​​ൽ സ്വ​​യ​ര​​ക്ഷ അ​വ​ഗ​ണി​ച്ച് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ത​രം​ഗ​മാ​യി. മാ​​ർ​​സ​​ല​​യു​​ടെ ഭ​​ർ​​ത്താ​​വാ​​യി​​രു​​ന്നു വീ​​ണ​​തെ​​ങ്കിൽ ഈ ​​സാ​​ഹ​​സം കാ​​ട്ടു​​മാ​​യി​​രു​​ന്നോ എ​​ന്നൊ​​ക്കെ​​യു​​ള്ള ട്രോ​​ളു​​ക​​ളും പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്.

Read More

ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ് റോ​ഡി​ൽ പ​ട​ർ​ന്ന​ത് പ​ന്ത്ര​ണ്ട് ട​ണ്‍ ചോ​ക്ലേ​റ്റ്

ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ് ചോ​ക്ലേ​റ്റ് വ​ഴി​യി​ൽ പ​ട​ർ​ന്നു. പോ​ള​ണ്ടി​ലെ ഒ​രു ഹൈ​വേ​യി​ലാ​ണ് പ​ന്ത്ര​ണ്ട് ട​ണ്‍ ചോ​ക്ലേ​റ്റ് നി​റ​ച്ച് ട്ര​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ണ്ടു റോ​ഡു​ക​ൾ​ക്ക് കു​റു​കെ​യാ​യി മ​റി​ഞ്ഞ ട്ര​ക്കി​ൽ നി​ന്നും പു​റ​ത്തു പോ​യ ചോ​ക്ലേ​റ്റ് ര​ണ്ടു റോ​ഡി​ലേ​ക്കും പ​ട​ർ​ന്നി​രു​ന്നു. അ​ധി​കൃ​ത​രെ​ത്തി ഹൈ​വെ അ​ട​ച്ച​തി​നു ശേ​ഷം ചോ​ക്ലേ​റ്റ് മാ​റ്റി റോ​ഡ് വൃ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കൈ​ക്ക് പ​രി​ക്കു​പ​റ്റി​യ ഡ്രൈ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

Read More

പെ​ട്രോ​ൾ പ​മ്പിലെ കാ​ർ മോ​ഷ​ണം; ഭീ​തി വി​ത​ച്ച് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

ഇ​ന്ധ​നം നി​റ​ച്ചു​കൊ​ണ്ടി​രി​ക്കെ മോ​ഷ്ടാ​വ് കാർ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ കാ​റി​നു​ള്ളി​ലി​രു​ന്ന കു​ട്ടി ഡോർ തു​റ​ന്ന് റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിക്കു​ന്നു. അ​മേ​രി​ക്ക​യി​ലാ​ണ് സം​ഭ​വം. മാ​ർ​ക്ക് ബീ​സാ​ൻ​സ്കി എ​ന്ന​യാ​ളാ​ണ് പ​തി​നൊ​ന്ന് വ​യ​സു​കാ​രി​യാ​യ ത​ന്‍റെ മ​ക​ൾ​ക്കൊ​പ്പം ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ പെ​ട്രോ​ൾ പ​ന്പി​ൽ എ​ത്തി​യ​ത്. അ​ദ്ദേ​ഹം കാ​റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​മ​യം മ​ക​ൾ കാ​റി​നു​ള്ളി​ൽ ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി​യ ഒ​രാ​ൾ കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത് ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കാ​റി​ന്‍റെ വാ​തി​ൽ തു​റ​ന്ന് കു​ട്ടി റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കാ​ർ മോ​ഷ്ടി​ച്ച​തി​നു പി​ന്നാ​ലെ മ​റ്റൊ​രാ​ൾ ഇ​യാ​ളെ പി​ന്തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. പെ​ട്രോ​ൾ പ​ന്പി​ലെ സി​സി​ടി​വി​യി​ലാ​ണ് മോ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Read More

അ​ഗ്നി പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ഭീ​ക​ര​ത​യെ വെ​ളി​പ്പെ​ടു​ത്തു​ന്ന ഞെട്ടിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ

ഹ​വാ​യി ദ്വീ​പി​ലെ കി​ലു​വേ​യ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ഭീ​ക​ര​ത​യെ വെ​ളി​പ്പ​ടു​ത്തു​ന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​ഴു​കി​യെ​ത്തി​യ ലാ​വ വ​ഴി​യ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന കാ​റി​നെ മൂ​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ലാ​വ വ്യാ​പി​ച്ച​തു നി​മി​ത്തം ഇ​രു​പ​ത്തി​യാ​റ് വീ​ടു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ ന​ശി​ച്ചു​ക​ഴി​ഞ്ഞു. വ​ന​മേ​ഖ​ല​ക​ളി​ലൂ​ടെ​യും റോ​ഡു​ക​ളി​ലൂ​ടെ​യു​മെ​ല്ലാം ലാ​വ വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ചി​​​രി​​​വി​​​ത​​​റി ഒ​​​രു ചൈ​​​നീ​​​സ് ക​​​ല്യാ​​​ണം! സദസിലിരിക്കുന്നവർക്ക് വധു പൂച്ചെണ്ട് എറിഞ്ഞു നൽകി; തകർന്നു വീണത് സീലിംഗ്

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ചി​​​രി​​​വി​​​ത​​​റി ഒ​​​രു ചൈ​​​നീ​​​സ് ക​​​ല്യാ​​​ണം. വി​​​വാ​​​ഹ​​​ശേ​​​ഷം ന​​​വ​​​വ​​​ധു പൂ​​​ച്ചെ​​​ണ്ടു വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ​​​താ​​​ണ് ചി​​​രി​​​ക്ക് കാ​​​ര​​​ണ​​​മാ​​​യ​​​ത്. ന​​​വ​​​വ​​​ധു ത​​​ന്‍റെ പൂ​​​ച്ചെ​​​ണ്ട് വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന​​​തും അ​​​തു കൈ​​​ക്ക​​​ലാ​​​ക്കാ​​​ൻ വി​​​വാഹ​​​ത്തി​​​നെ​​​ത്തി​​​യ​​​വ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തു​​​മെ​​​ല്ലാം പ​​​തി​​​വാ​​​ണ്. പൂ​​​ച്ചെ​​​ണ്ട് കൈ​​​ക്ക​​​ലാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വൈ​​​കാ​​​തെ വിവാഹം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് പൊ​​​തു​​​വേ​​​യു​​​ള്ള വി​​​ശ്വാ​​​സം. എ​​​ന്നാ​​​ൽ, ഇ​​​വി​​​ടെ​​​യും ഇ​​​തൊ​​​ക്കെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് ന​​​വ​​​വ​​​ധു പൂ​​​ച്ചെ​​​ണ്ട് വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ​​​ത്. പ​​​ക്ഷേ, പൂ​​​ച്ചെ​​​ണ്ട് ആ​​​ളു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ വീ​​​ഴു​​​ന്ന​​​തി​​​നു പ​​​ക​​​രം വി​​​വാ​​​ഹവേ​​​ദി​​​യു​​​ടെ സീ​​​ലിം​​​ഗി​​​ൽ ത​​​ട​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. ഒ​​​ട്ടും​​​വൈ​​​കാ​​​തെ സീ​​​ലിം​​​ഗ് നി​​​ലം​​​പൊ​​​ത്തു​​​ക​​​യും ചെ​​​യ്തു. വ​​​ധു​​​വും വ​​​ര​​​നു​​​മ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ മേ​​​ലാ​​​ണ് സീ​​​ലിം​​​ഗ് പ​​​തി​​​ച്ച​​​ത്. എ​​​ന്താ​​​യാ​​​ലും വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കു​​​ള്ള​​​താ​​​യി കാ​​​ണു​​​ന്നി​​​ല്ല. അ​​​മ​​​ളി പ​​​റ്റി​​​യ​​​തി​​​ന് എ​​​ല്ലാ​​​വരുമൊ​​​രു​​​മി​​​ച്ചു​​​ള്ള കൂ​​​ട്ട​​​ച്ചി​​​രി​​​യും വീ​​​ഡി​​​യോ​​​യി​​​ൽ കാ​​​ണാം.

Read More

വിസ്മയിപ്പിക്കാൻ വെർച്ച്വൽ റിയാലിറ്റി പാർക്ക്

ലോകത്തെ ആ​ദ്യ വർ​ച്വ​ൽ റി​യാ​ലി​റ്റി പാ​ർ​ക്ക് ചൈ​ന​യി​ൽ തു​റ​ന്നു. 53 മീ​റ്റ​ർ ഉ​യ​ര​മു​ള്ള സ്റ്റീ​ലി​ൽ തീ​ർ​ത്ത ഒ​രു റോ​ബ​ട്ടി​ന്‍റെ രൂ​പ​മാ​ണ് പാ​ർ​ക്കി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള റോ​ബ​ട്ട് പ്ര​തി​മ​യാ​ണി​ത്.​ പാ​ർ​ക്കി​ലെ റോ​ള​ർ കോ​സ്റ്റ​റു​ക​ളും സി​നി​മ തി​യ​റ്റ​റു​ക​ളു​മെ​ല്ലാം വർ​ച്വ​ൽ റി​യാ​ലി​റ്റി ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് ഭാ​വി​യി​ലേ​ക്ക് എ​ത്തി​നോ​ക്കാ​നു​ള്ള ഒ​രു അ​വ​സ​ര​മാ​ണ് ഈ ​പാ​ർ​ക്കി​ലൂ​ടെ ന​ല്​കു​ന്ന​തെ​ന്ന് ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു.

Read More

ഒ​പ്പി​ട്ട് മടുക്കേണ്ട..! ഒപ്പിടാനും യന്ത്രം വരുന്നു

ഒ​​പ്പി​​ട്ടു മ​​ടു​​ക്കു​​ന്ന​​വ​​രി​​ല്ലേ..?​​ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ കാ​​ര്യ​​മ​​ല്ല പ​​റ​​യു​​ന്ന​​ത്. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​രാ​​ധ​​ക​​ർ​​ക്ക് ഓ​​ട്ടോ​​ഗ്രാ​​ഫി​​ൽ ഒ​​പ്പി​​ടേ​​ണ്ടി​​വ​​രു​​ന്ന​​വ​​ർ, ഓ​​രോ നി​​മി​​ഷ​​വും നി​​ര​​വ​​ധി രേ​​ഖ​​ക​​ളി​​ൽ ഒ​​പ്പി​​ടേ​​ണ്ടി​​വ​​രു​​ന്ന വ്യ​​വ​​സാ​​യ പ്ര​​മു​​ഖ​​ർ, ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​ങ്ങ​​നെ​​യു​​ള്ള​​വ​​രെ സ​​ഹാ​​യി​​ക്കാ​​ൻ ഒ​​പ്പി​​ട​​ൽ യ​​ന്ത്ര​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് സ്വിസ് വാ​​ച്ച് നി​​ർ​​മാ​​ണ​​ക്ക​​ന്പ​​നി​​യാ​​യ ജാ​​ക്വ​​റ്റ് ഡ്രോ​​സ്. യ​​ന്ത്ര​​ത്തി​​ന്‍റെ ചാ​​ർ​​ജു തീ​​രു​​ന്ന​​തു​​വ​​രെ പ​​രി​​ധി​​യി​​ല്ലാ​​തെ ഒ​​പ്പി​​ടാ​​ൻ സാ​​ധി​​ക്കും. റീ​​ചാ​​ർ​​ജ് ബാ​​റ്റ​​റി ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ചാ​​ർ​​ജ് തീ​​രു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ചു റീ​​ചാ​​ർ​​ജ് ചെ​​യ്ത് ഉ​​പ​​യോ​​ഗി​​ക്കാം. പോ​​ക്ക​​റ്റി​ൽ കൊ​​ള്ളാ​​വു​​ന്ന വ​​ലി​​പ്പ​​മേ​​യു​​ള്ളൂ​​വെ​​ന്ന​​തി​​നാ​​ൽ യാ​​ത്ര​​ക​​ളി​​ലും ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്. എ​​ന്നാ​​ൽ, യ​​ന്ത്രം വാ​​ങ്ങാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ഒ​​രു മാ​​സം മു​​ൻ​​പെ​​ങ്കി​​ലും ത​​ങ്ങ​​ളു​​ടെ ഒ​​പ്പി​​ന്‍റെ സാ​​ന്പി​​ൾ കാ​​ണി​​ക്ക​​ണം. സാ​​ന്പി​​ൾ ക​​ണ്ട​ശേ​​ഷം ആ ​​രീ​​തി​​യി​​ൽ ഒ​​പ്പി​​ടു​​ന്ന​​തി​​നു​​ള്ള യ​​ന്ത്രം നി​​ർ​​മി​​ക്കു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്. യ​​ന്ത്രം മോ​​ഷ​​ണം​ പോ​​യാ​​ൽ പ​​ണി പാ​​ളു​​മ​​ല്ലോ എ​​ന്ന പേ​​ടി​​യു​​ള്ള​​വ​​രോ​​ടു ക​​ന്പ​​നി പ​​റ​​യു​​ന്ന​​ത് ഒ​​ട്ടും പേ​​ടി​​വേ​​ണ്ടെ​​ന്നാ​​ണ്. ഉ​​ട​​മ​​യു​​ടെ ഫി​​ംഗർ​​പ്രി​​ന്‍റ് സ്കാ​​ൻ ചെ​​യ്താ​​ൽ മാ​​ത്ര​​മേ യ​​ന്ത്രം പ്ര​​വ​​ർ​​ത്തി​​ക്കൂ…

Read More

ഉ​റ​ക്ക​ത്തി​ൽ നി​ന്നെ​ഴു​ന്നേ​ൽ​ക്കാ​ൻ വൈ​കി​യ​തി​ന് പി​താ​വ് വ​ഴ​ക്കു​പ​റ​ഞ്ഞു; അഞ്ചാം നിലയിലെ ജ​നാ​ല​യു​ടെ മു​ക​ളി​ൽ കി​ട​ന്ന് കു​ട്ടി ഉ​റ​ങ്ങി

ഉ​റ​ക്ക​ത്തി​ൽ നി​ന്നും എ​ഴു​ന്നേ​ൽ​ക്കാ​ൻ വൈ​കി​യ കു​ട്ടി പി​താ​വ് വ​ഴ​ക്ക് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മു​റി​ക്കു പു​റ​ത്തു​ള്ള ജ​നാ​ല​യു​ടെ മു​ക​ളി​ൽ ക​യ​റി കി​ട​ന്നു​റ​ങ്ങി. ചൈ​ന​യി​ലെ ഗു​യി​സ്ഹു പ്ര​വ​ശ്യ​യി​ലെ ജി​യാം​കു സി​റ്റി​യി​ലാ​ണ് സം​ഭ​വം. എ​ണീ​ക്കാ​ൻ ഏ​റെ വൈ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​നാ​യ കു​ട്ടി​യെ പി​താ​വ് വ​ഴ​ക്കു പ​റ​ഞ്ഞ​ത്. ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​മെ​ന്നു മ​ന​സി​ലാ​ക്കി​യ കു​ട്ടി മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന മു​റി​യുടെ പുറത്തുള്ള ജ​നാ​ല​യു​ടെ മു​ക​ളി​ൽ ക​യ​റി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ കി​ട​ന്ന് സു​ഖ​മാ​യി ഉ​റ​ങ്ങു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രെ​ത്തി​യാ​ണ് കു​ട്ടി​യെ നി​ല​ത്തെ​ത്തി​ച്ച​ത്.

Read More

ആ ചിത്രങ്ങളെല്ലാം വ്യാ​ജ​മാ​യി​രു​ന്നു… അധികൃതര്‍ ഞെട്ടലില്‍

വ​​​​ലി​​​​യ വി​​​​ല​​​​കൊ​​​​ടു​​​​ത്തു സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​തി​​​​ന്‍റെ ഞെ​​​​ട്ട​​​​ലി​​​​ലാ​​​​ണ് ദ​​​​ക്ഷി​​​​ണ ഫ്രാ​​​​ൻ​​​​സി​​​​ലെ ഏ​​​​ലി​​​​നു​​​​ള്ള കാ​​​​ടാ​​​​സ്ട്രോ​​​​പ് മ്യൂ​​​​സി​​​​യ​​​​ത്തി​​​​ലെ അ​​​​ധി​​​​കൃ​​​​ത​​​​ർ. വി​​​​ഖ്യാ​​​​ത ഫ്ര​​​​ഞ്ച് ചി​​​​ത്ര​​​​കാ​​​​ര​​​​ൻ എ​​​​ടി​​​​യന്ന​​​​ ടെ​​​​റ​​​​സി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ വ​​​​ലി​​​​യ ശേ​​​​ഖ​​​​ര​​​​മു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഈ ​​​​മ്യൂ​​​​സി​​​​യ​​​​ത്തി​​​​ന്‍റെ പെ​​​​രു​​​​മ. എ​​​​ന്നാ​​​​ൽ എ​​​​ടി​​​​യ​​​​ന്ന ടെ​​​​റ​​​​സി​​​​ന്‍റെ ചി​​​​ത്ര​​​​മെ​​​​ന്ന പേ​​​​രി​​​​ൽ ഇ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 140 ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ 82 ചി​​​​ത്ര​​​​ങ്ങ​​​​ൾ മ​​​​റ്റാ​​​​രോ വ​​​​ര​​​​ച്ച​​​​താ​​​​ണെ​​​​ന്നാ​​​​ണ് ഇ​​​​പ്പോ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 160,000 യൂ​​​​റോ വി​​​​ല​​​​കൊ​​​​ടു​​​​ത്ത് വാ​​​​ങ്ങി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഈ ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ. അ​​​​ടു​​​​ത്തി​​​​ടെ മ്യൂ​​​​സി​​​​യം സ​​​​ന്ദ​​​​ർ​​​ശിച്ച എ​​​​റി​​​​ക് ഫൊ​​​​ർ​​​​കാ​​​​ഡ എ​​​​ന്ന ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​ണ് ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലെ കൃ​​​​തി​​​​മം ക​​​​ണ്ടെത്തിയത്. എ​​​​ടി​​​​യെ​​​​ന്ന വ​​​​ര​​​​ച്ച​​​​തെ​​​​ന്ന പേ​​​​രി​​​​ൽ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളെ​​​​ല്ലാം ടെ​​​​റ​​​​സി​​​​ന്‍റെ ജീ​​​​വി​​​​ത​​​​കാ​​​​ല​​​​ത്തു​​​​ള്ള​​​​ത​​​​ല്ലെ​​​​ന്നും അ​​​​ത്ര​​​​ത്തോ​​​​ളം പ​​​​ഴ​​​​ക്ക​​​​മി​​​​ല്ലാ​​​​ത്ത​​​​താ​​​​ണെ​​​​ന്നും ഫൊ​​​​ർ​​​​കാ​​​​ഡ് ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് വാ​​​​സ്​​​​ത​​​​വ​​​​മ​​​​റി​​​​യാ​​​​ൻ മ്യൂ​​​​സി​​​​യം അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​യോ​​​​ഗി​​​​ച്ച പ്ര​​ത്യേ​​​​ക സ​​​​മി​​​​തി​​​​യും അ​​​​ക്കാ​​​​ര്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. എ​​​​ന്താ​​​​യാ​​​​ലും ക​​​​ബ​​​​ളി​​​​പ്പി​​​​ച്ച​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ്യൂ​​​​സി​​​​യം അ​​​​ധികൃത​​​​ർ കേ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

Read More

ഇവിടെ മയിലുകൾക്കു പോലും രക്ഷയില്ല

ഒ​രു ക​ങ്കാ​രു​വി​നെ ക​ല്ലെ​റി​ഞ്ഞു​ കൊ​ന്നി​ട്ട് ഏ​റെനാ​ളാ​യി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ വീ​ണ്ടും… ചൈ​ന​യി​ലെ മൃ​ഗ​ശാ​ലാ സ​ന്ദ​ർ​ശ​ക​രു​ടെ പെ​രു​മാ​റ്റ​ദൂ​ഷ്യം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഏ​റ്റ​വും പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് യാ​ങ്ഷൂ ലി​വാ​ൻ മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ ജീ​വ​നു​ള്ള മ​യി​ലി​ന്‍റെ വാ​ലി​ലെ തൂ​വ​ലു​ക​ൾ വ​ലി​ച്ചുപ​റി​ച്ചു എ​ന്ന​താ​ണ്. നീ​ള​മേ​റി​യ വാ​ലു​ള്ള നാ​ല് ആ​ൺ​മ​യി​ലു​ക​ളു​ടെ തൂ​വ​ലു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ വ​ലി​ച്ചു​പ​റി​ച്ച​തെ​ന്ന് പു​റ​ത്തു​വ​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. കൂ​ടു​ക​ളി​ൽ ര​ക്ത​ത്തു​ള്ളി​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മൃ​ശാ​ലാ അ​ധി​കൃ​ത​ർ സം​ഭ​വം അ​റി​ഞ്ഞ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു മ​യി​ലി​ന് നീ​ള​മു​ള്ള 100 മു​ത​ൽ 150 വരെ തൂ​വ​ലു​ക​ൾ വാ​ലി​ലു​ണ്ടാ​കും. സ​ന്ദ​ർ​ശ​ക​രു​ടെ അതിക്രമം അ​ടി​ക്ക​ടി മൃ​ഗ​ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ യാ​ങ്ഷൂ മൃ​ഗ​ശാ​ലാ അ​ധി​കൃ​ത​ർ ര​ണ്ടു ജീ​വ​ന​ക്കാ​രെ അ​ധി​ക​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​യി​ലു​ക​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​തെ​ന്ന സ​ന്ദേ​ശം റി​ക്കാ​ർ​ഡ് ചെ​യ്ത​ത് സ​ന്ദ​ർ​ശ​ക​ർ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഇവരുടെ ജോലി. സ​ന്ദ​ർ​ശ​ക​ർ നിഷ്കരുണം തൂ​വ​ലു​ക​ൾ പി​ഴു​തെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 2016ൽ ​ബെ​യ്ജിം​ഗി​ലെ ഒ​രു വ​ന്യ​ജീ​വി പാ​ർ​ക്കി​ലു​ള്ള ര​ണ്ടു മ​യി​ലു​ക​ൾ ച​ത്തി​രു​ന്നു.

Read More