ഫുട്പാത്തിൽ കൂടി നടന്നുവരുന്ന രണ്ടു യുവതികളിലൊരാൾ ഒപ്പമുണ്ടായിരുന്നയാളെ ഓടിക്കൊണ്ടിരുന്ന ബസിന്റെ അടിയിലേക്കു തള്ളിയിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പോളണ്ടിലാണ് സംഭവം. ചക്രത്തിനു സമീപത്തേക്ക് വീണ ഈ യുവതി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. നിലത്തു നിന്നും എഴുന്നേറ്റു വന്ന യുവതി ഇവരെ ആലിംഗനം ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സുഹൃത്തിനെ തള്ളിയിട്ട യുവതിയെ ചോദ്യം ചെയ്തപ്പോൾ ഒരു തമാശക്ക് ഞാൻ ചെയ്താണെന്നാണ് ഉത്തരം നൽകിയത്. അപകടത്തിൽ ഇവർക്ക് പരിക്കേറ്റിട്ടില്ല. സുഹൃത്തിനെ നിലത്തേക്ക് തള്ളിയിട്ട യുവതിയിൽ നിന്നും ഗതാഗതം തടസപ്പെടുത്തിയതിന് പിഴ ഈടാക്കിയിട്ടുണ്ട്.
Read MoreCategory: NRI
കേൾവിക്കും കാഴ്ചയ്ക്കും കുറവുള്ള നായ! മൂന്നു വയസുകാരിയെ സംരക്ഷിച്ചതിന് നായക്ക് പോലീസിന്റെ ആദരം
കേൾവിക്കും കാഴ്ചയ്ക്കും കുറവുള്ള നായയ്ക്ക് ഓസ്ട്രേലിയൻ പോലീസിന്റെ ആദരം. കഴിഞ്ഞ ദിവസം കാണാതായ മൂന്നു വയസുകാരി ഔറോറയെ സംരക്ഷിച്ചതിനാണ് 17 വയസുള്ള മാക്സ് എന്ന നായയെ പോലീസ് ആദരിച്ചത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് സ്റ്റേറ്റിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മൂന്നുവയസുകാരി വീടിനു സമീപമുള്ള കുറ്റിക്കാട്ടിലേക്ക് പോയത്. കുട്ടി പുറത്തേക്കുപോയത് കുടുംബാംഗങ്ങൾ കണ്ടുമില്ല. കുട്ടിയെ കാണാനില്ലെന്ന കാര്യം തിരിച്ചറിഞ്ഞപ്പോഴേക്കും നേരം വൈകിയിരുന്നു. പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ പുലർച്ചയോടെയാണ് കുട്ടിയെ കണ്ടെത്താനായത്. പുലർച്ചെ കുടുംബാംഗങ്ങളും രക്ഷാപ്രവർത്തകരും കുട്ടിയെ കണ്ടെത്തിയപ്പോൾ ഒപ്പം ഒരു സംരക്ഷകനേപ്പോലെ മാക്സുമുണ്ടായിരുന്നു. അപ്പോഴേക്കും 15 മണിക്കൂർ പിന്നിട്ടിരുന്നു. രാത്രിയിൽ ചെറു ചാറ്റൽമഴയുണ്ടായിരുന്നെങ്കിലും അതൊക്കെ സഹിച്ചാണ് വാർധക്യാവസ്ഥയിലുള്ള മാക്സ് ഒപ്പം നിന്നത്. കുട്ടിയെ കണ്ടെത്തിയതോടെ ഒരു നായകപരിവേഷമാണ് പോലീസ് മാക്സിന് നല്കിയത്. മാക്സിനെ അഭിനന്ദിച്ച് ക്വീൻസ്ലൻഡ് പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇടുകയും…
Read Moreചില കാര്യങ്ങൾ നടക്കുന്പോൾ അങ്ങനെയാണ്! രണ്ടര രൂപാ നോട്ടിനു വില മൂന്നു ലക്ഷം രൂപ
ചില കാര്യങ്ങൾ നടക്കുന്പോൾ അങ്ങനെയാണ്. സഹതാപവും അന്പരപ്പും തോന്നാം. അത്തരത്തിൽ അന്പരപ്പുണ്ടാക്കുന്ന വിധത്തിൽ രണ്ടര രൂപ അഥവാ രണ്ട് രൂപ എട്ട് അണ കഴിഞ്ഞ ദിവസം ലേലത്തിൽ വിറ്റു. വാങ്ങിയ ആൾ മുടക്കിയത് 2.95 ലക്ഷം രൂപ. ഇന്നു പ്രചാരത്തിൽ ഇല്ലാത്തതും 100 വർഷം പഴക്കമുള്ളതുമായ രണ്ടര രൂപയാണ് ലേലത്തിൽ പോയത്. 1918ൽ ബ്രിട്ടീഷുകാർ പുറത്തിറക്കുകയും ഉപയോഗിക്കുകയും ചെയ്ത ഈ നോട്ടിന് ഒരു ഡോളറിനു തുല്യമായ വിലയായിരുന്നു അന്നുണ്ടായിരുന്നത്. ആ കാലഘട്ടത്തിലെ മറ്റു നോട്ടുകളെ അപേക്ഷിച്ച് ഈ നോട്ടുകൾ എണ്ണത്തിൽ കുറവായിരുന്നു എന്നു മാത്രമല്ല, അധികനാൾ പ്രചാരത്തിലുണ്ടായിരുന്നുമില്ല. ചെറിയ തുകയുടെ നാണയങ്ങൾ പുറത്തിറക്കാൻ വെള്ളിയുടെ ലഭ്യത കുറഞ്ഞതിനാലായിരുന്നു ഈ നോട്ട് പിറന്നത്. ഇതേ ബാച്ചിലുള്ള മറ്റൊരു രണ്ടര രൂപ നോട്ട് 2015ൽ ലേലത്തിനു വച്ചിരുന്നു. 2.5 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന ആ നോട്ട് 6.4 ലക്ഷം…
Read Moreവ്യത്യസ്തമായൊരു മത്സരം! ഗുരുത്വാകർഷണ നിയമത്തെ വെല്ലുവിളിച്ച് കല്ലുകൊണ്ടൊരു മത്സരം
കഴിഞ്ഞ ദിവസം സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ വ്യത്യസ്തമായൊരു മത്സരം നടന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയത് വിദഗ്ധരായ ശിൽപ്പികളായിരുന്നു. ശിൽപ്പങ്ങൾ നിർമിക്കുന്നതായിരുന്നു മത്സരം. പക്ഷെ അതിന് ഉപയോഗിക്കാൻ കഴിയുന്ന വസ്തു കല്ലുകൾ മാത്രമാണ്. വെറുതെ നിലത്തുകിടക്കുന്ന കല്ലുകൾ പെറുക്കിക്കൂട്ടിവച്ച് ശിൽപ്പങ്ങൾ ഉണ്ടാക്കണം. യാതൊരുവിധ ആയുധങ്ങളും ഉപയോഗിക്കാനും പാടില്ല. മത്സരത്തിനെത്തിയ 30 പേരും മനോഹരമായ ശിൽപ്പങ്ങൾതന്നെ കല്ലുകൾ പെറുക്കിക്കൂട്ടിവച്ച് ഉണ്ടാക്കി. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നും അമേരിക്ക,സ്പെയിൻ,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നുമുള്ളവർ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എഡിൻബർഗിനു സമീപത്തെ ഒരു ബീച്ചിന്റെ പരിസരത്തുനിന്നു പെറുക്കിയ കല്ലുകൾകൊണ്ടാണ് ഇവരെല്ലാവരും ശിൽപ്പങ്ങൾ നിർമിച്ചത്. ഗുരുത്വാകർഷണ നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള ശിൽപ്പങ്ങൾ ഇവിടെ നിർമിക്കപ്പെട്ടു. സ്പെയിനിൽനിന്നെത്തിയ പെട്രോ ഡ്യൂറനാണ് ഇത്തവണത്തെ വിജയി. കഴിഞ്ഞ വർഷമാണ് എഡിൻബർഗിൽ ഇത്തരത്തിലൊരു മത്സരം ആരംഭിച്ചത്.
Read Moreസന്ദീപിന്റെ പ്രകടനം! ടൂത്ത്ബ്രഷിൽ ബാസ്കറ്റ് ബോൾ കറക്കി ഗിന്നസിലേക്ക്
പഞ്ചാബ് സ്വദേശിയായ സന്ദീപ് സിംഗ് കാലിയ ഗിന്നസിൽ കയറിപ്പറ്റിയത് ബാസ്കറ്റ് ബോളുകൾ ഉപയോഗിച്ചാണ്. ടൂത്ത് ബ്രഷിൽ ഏറ്റവും കൂടുതൽ സമയം ബാസ്കറ്റ് ബോൾ കറക്കിനിർത്തിയാണ് അദ്ദേഹം ഗിന്നസ് റിക്കാർഡിന് അർഹനായത്. കാനഡയിൽ കഴിഞ്ഞയാഴ്ചയായിരുന്നു സന്ദീപിന്റെ പ്രകടനം.വായിൽ കടിച്ചുപിടിച്ച ടൂത്ത്ബ്രഷിൽ കറങ്ങുന്ന ബാസ്കറ്റ്ബോൾ ബാലൻസ് ചെയ്തു നിൽക്കുകയായിരുന്നു. 60.50 സെക്കൻഡ് ബോൾ കറക്കിയാണ് റിക്കാർഡ് നേടിയത്.
Read Moreകളി കാര്യമായി! അമ്മയുടെ കൈയിൽ നിന്നും തട്ടിപ്പറിച്ച നെയിൽ കട്ടർ ഒരു വയസുകാരൻ വിഴുങ്ങി
അമ്മയുടെ കൈയ്യിൽ നിന്നും നെയിൽ കട്ടർ തട്ടിപ്പറിച്ചുകൊണ്ട് ഓടിയ ഒരു വയസുകാരൻ അത് വിഴുങ്ങി. ചൈനയിലെ ചാംഗ്ചുനിലാണ് സംഭവം. അമ്മ ഉപയോഗിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടി നെയിൽ കട്ടർ തട്ടിപ്പറിച്ചുകൊണ്ട് ഓടിയത്. അമ്മ അത് തിരികെ വാങ്ങുവാനായി പിന്നാലെ വന്നപ്പോൾ വീടിനു ചുറ്റും ഓടിയ കുട്ടി ഉടൻ തന്നെ നെയിൽ കട്ടർ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ അമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയ്ക്കു ശേഷം 2.4 ഇഞ്ച് നീളമുള്ള നെയിൽ കട്ടർ എൻഡോസ്കോപ്പിന്റെ സഹായത്തോടെ കുട്ടിയുടെ വയറ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ഈ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
Read Moreഇരുന്നൂറ് വർഷങ്ങൾക്കു ശേഷം ബാക്കിയാകുക പശു മാത്രം; ഞെട്ടിക്കുന്ന റിപ്പോര്ട്ട് ഇങ്ങനെ…
200 വർഷങ്ങൾക്കു ശേഷം ഭൂമിയിൽ അവശേഷിക്കുന്ന ഏറ്റവും വലിയ സസ്തനി കന്നുകാലി ആയിരിക്കുമെന്ന് പഠനറിപ്പോർട്ട്. ന്യൂമെക്സിക്കോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് റിപ്പോർട്ട് തയാറാക്കിയത്. വലുപ്പമുള്ള സസ്തനികൾക്ക് വേഗം വംശനാശം സംഭവിക്കുന്ന പ്രവണതയാണുള്ളതെന്നും ആന, ജിറാഫ്, കാണ്ടാമൃഗം തുടങ്ങിയ വലിയ സസ്തനികൾ 200 വർഷങ്ങൾക്കുശേഷം ഭൂമിയിൽ കാണില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 1.25 ലക്ഷം വർഷത്തെ ജൈവവൈവിധ്യ ചരിത്രം ആധാരമാക്കിയാണ് ഗവേഷകർ ഇക്കാര്യം സമർഥിച്ചത്. മാമത്ത്, ലാമ, സ്ലോത്ത് തുടങ്ങിയ വലിയ സസ്തനികളെല്ലാംതന്നെ ഭൂമിയിൽനിന്ന് അതിവേഗം അപ്രത്യക്ഷരായവരാണ്. ഇപ്പോഴുള്ള വലിയ സസ്തനികൾക്കും ഈ ഗതിവരും. വലിയ സസ്തനികളുടെ വംശനാശഭീഷണി ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു. സയൻസ് എന്ന പ്രസിദ്ധീകരണത്തിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസീദ്ധികരിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഭൂമിയിൽ അവശേഷിച്ചിരുന്ന ഏക ആണ് വെള്ളക്കാണ്ടാമൃഗം ചത്തത്.
Read Moreബ്ലൂടൂത്ത് രാജാവിന്റെ കല്ലറ കണ്ടെത്തി! ശവകുടീരം കണ്ടെത്തിയത് നിധി അന്വേഷിച്ചുള്ള യാത്രയ്ക്കിടെ
ഇലക്ട്രോണിക് ഉപകരണങ്ങൾ തമ്മിൽ വയർലെസ് സംവിധാനം വഴി വിവരങ്ങൾ കൈമാറാനുള്ള ഒരു ഉപാധിയെന്ന നിലയ്ക്കാണ് മിക്കവർക്കും ബ്ലൂടൂത്ത് പരിചയം.ഈ സംവിധാനത്തിന് ബ്ലൂടൂത്ത് എന്ന് പേരുകിട്ടയത് ഡെൻമാർക്ക് രാജാവായിരുന്ന ഹരാൾഡ് ബ്ലൂടൂത്തിൽനിന്നാണ്. ഡെൻമാർക്കിലേക്ക് ആദ്യമായി ക്രിസ്തുമതം കൊണ്ടുവന്ന ഈ രാജാവിന്റെ ശവകുടീരം ജർമനിയിൽ കണ്ടെത്തി. ഒരു പുരാവസ്തു ശാസ്ത്ര ഗവേഷകനും അദ്ദേഹത്തിന്റെ സഹായിയായ ഒരു 15 കാരനും ചേർന്ന് നടത്തിയ ഖനനത്തിനിടെയാണ് ബ്ലൂടൂത്ത് രാജാവിന്റെ ശവകുടീരം കണ്ടെത്തിയത്. ഇവരുടെ നിധി അന്വേഷിച്ചുള്ള യാത്രയ്ക്കിടെയാണ് ബ്ലൂടൂത്തിന്റെ ശവകുടീരം ശ്രദ്ധയിൽപ്പെടുന്നത്. 400 ചതുരശ്രഅടി സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. എഡി 958 മുതൽ 986 വരെ ഡെൻമാർക്ക് ഭരിച്ച രാജാവായിരുന്നു ഹരാൾഡ് ബ്ലൂടൂത്ത്. ഹാരി ബ്ലൂടൂത്ത് എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. പണ്ട് ഡെൻമാർക്കിന്റെ ഭാഗമായിരുന്ന ഉത്തര ജർമനിയിലാണ് അദ്ദേഹത്തിന്റെ കല്ലറ കണ്ടെത്തിയത്. ചെന്പിൽ തീർത്ത മാലകളും മോതിരങ്ങളും നാണയങ്ങളും പേൾ ആഭരണങ്ങളും ചുറ്റികയുമെല്ലാം…
Read Moreറഫറിയെ സഹായിക്കാൻ കരടിയും വരും
കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ഫുട്ബോൾ ലീഗിൽ കാണികളെ ആകർഷിച്ചത് ടീമുകളുടെ പ്രകടനമായിരുന്നില്ല. മത്സരം തുടങ്ങുന്നതിനു മുന്പ് റഫറിക്കൊപ്പമെത്തിയ ടിം എന്ന കരടിയായിരുന്നു അന്നത്തെ താരം. മനുഷ്യനേക്കാൾ ഉയരമുള്ള, ഇടതൂർന്ന രോമമുള്ള ടിം ഫുട്ബോൾ മത്സരം കിക്ക് ഓഫ് ചെയ്യുന്നതിനു മുന്പ് റഫറിയുടെ കൈയിൽ പന്ത് കൊടുത്തു. രണ്ടു കാലിൽ നിന്ന് റഫറിക്ക് ബോൾ കൊടുത്തശേഷം കരങ്ങളടിച്ച് കാണികളെ രസിപ്പിച്ച ടിമ്മിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ വലിയ വിവാദത്തിനും വഴിമരുന്നിട്ടു. മൃഗങ്ങളെക്കൊണ്ട് ഇത്തരം പ്രവൃത്തികൾ ചെയ്യിക്കുന്നത് മനുഷ്യത്വമില്ലായ്മയാണെന്നു ചൂണ്ടിക്കാട്ടി ഒരുപറ്റം മൃഗാവകാശ പ്രവർത്തകർ രംഗത്തെത്തി. പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളുമെത്തി. വന്യമൃഗമായ കരടിയെ ജനങ്ങൾ കൂടിയിരിക്കുന്ന പൊതുസ്ഥലത്ത് ഒരു വേലക്കാരനെപ്പോലെ കൊണ്ടുനടക്കുന്നത് അപകടകരമാണെന്ന് അരോപിക്കുന്നവരുമുണ്ട്. കൂടാതെ, റഷ്യയുടെ പ്രതീകമാണ് കരടി. അവയെ എങ്ങനെ സംരക്ഷിക്കണം, പരിപാലിക്കണം എന്നത് രാജ്യവ്യാപകമായി ചിന്തിക്കുന്പോൾ പ്രസിദ്ധിക്കുവേണ്ടി ഇത്തരത്തിൽ…
Read Moreഒരു കൊച്ചുറോബട്ടിനായി കൊതിച്ചു; ലോകത്തിലെ ഏറ്റവും വലിയ റോബോട്ടിന്റെ നിർമാതാവായി
ഹോളിവുഡ് സിനിമകൾ കണ്ടാണ് ജപ്പാൻകാരനായ മസാക്കി നഗുമോയുടെ മനസിൽ ആ മോഹമുദിച്ചത്…ഒരു റോബട്ടിനെ നിർമിക്കുക. മെക്കാനിക്കൽ എൻജിനിയറിംഗും റോബോട്ടിക്സുമൊക്കെ പഠിച്ചതും ഇതിനുവേണ്ടിതന്നെ. അങ്ങനെ റോബട്ട് നിർമാണത്തിനുള്ള വിദ്യകളെല്ലാം ഈ യുവാവ് സ്വായത്തമാക്കി. പക്ഷേ, റോബട്ട് നിർമിക്കാനുള്ള ഉപകരണങ്ങൾ മേടിക്കാൻ പണമില്ല. അങ്ങനെ മസാക്കി ജോലിക്കു പോയിത്തുടങ്ങി. ശന്പളത്തിൽനിന്നു മിച്ചംവച്ചതൊക്കെ സ്വരുക്കൂട്ടി സാമഗ്രികളൊപ്പിച്ചു. പക്ഷേ, അപ്പോഴേക്കും ലോകം വല്ലാണ്ട് വളർന്നിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ റോബട്ടുകൾ നിർമിച്ചു തുടങ്ങി. വെറുമൊരു റോബട്ടിനെ നിർമിച്ചിട്ടിനി കാര്യമില്ലെന്നു മസാക്കി തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത റോബട്ടിന്റെ സൃഷ്ടിയിലേക്കു മസാക്കിയെ നയിച്ചത്. 28 അടി ഉയരവും എട്ടു ടണ് ഭാരവുമുള്ള എൽഡബ്ല്യു റോബട്ടിനെ കണ്ടാൽ ട്രാൻസ്ഫോമേഴ്സ് എന്ന ഹോളിവുഡ് ചിത്രമാകും ആളുകളുടെ മനസിൽ വരിക. മസാക്കി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു സഞ്ചരിക്കാനും വിരലുകൾ ചലിപ്പിക്കാനുമെല്ലാം ഈ ഭീമൻ റോബട്ടിനു…
Read More