കൊട്ടാരത്തിലെത്തിയ പുത്തൻ അതിഥി ലൂയിസ് രാജകുമാരനെ താലോലിക്കുന്ന തിരക്കിലാണ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെല്ലാം. കഴിഞ്ഞദിവസമാണ് കുഞ്ഞിന് ലൂയിസ് എന്നു പേരിട്ടത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടുത്ത സൃഹൃത്തായ ലൂയീസ് മൗണ്ട് ബാറ്റൻ പ്രഭുവിനെ അനുസ്മരിച്ചായിരുന്നു ഈ നാമകരണം. കൊട്ടരം അധികൃതർ കുഞ്ഞിന്റെ പേര് ഒൗദ്യോഗികമായി അറിയിച്ചതിനു തൊട്ടുപിന്നാലെ മറ്റൊരു കുഞ്ഞിനും ലൂയിസ് എന്നു പേരു വീണു. ഇംഗ്ലണ്ടിലെ ബ്ലാക് പൂൾ മൃഗശാലയിലെ ഒരു ഒട്ടകക്കുഞ്ഞിനാണ് അധികൃതർ ബ്രിട്ടീഷ് രാജകുമാരന്റെ അതേ പേരു നല്കിയത്. കഴിഞ്ഞ തിങ്കളാഴ്ച ലൂയിസ് രാജകുമാരൻ പിറന്ന സമയത്തുതന്നെയാണ് ഈ ഒട്ടകക്കുഞ്ഞും ജനിച്ചത്. അതാണ് ഒട്ടകക്കുഞ്ഞിനും ഇതേ പേരുതന്നെ നല്കാൻ കാരണം. രണ്ടു ലൂയിസുമാരുടെയും ചിത്രങ്ങൾ ചേർത്തുവച്ചുള്ള പോസ്റ്റുകൾ ബ്രിട്ടീഷ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലൂയിസ് ഒട്ടകക്കുഞ്ഞിനെ കാണാൻ തിരക്കേറിയതായി മൃഗശാലാ അധികൃതർ അറിയിച്ചു.
Read MoreCategory: NRI
കളി കാണണമെന്നു തീരുമാനിച്ചിട്ടുണ്ടെങ്കിൽ കണ്ടിരിക്കും; ഇതല്ലേ ഹീറോയിസം.!
തന്റെ പ്രിയപ്പെട്ട ഫുട്ബോൾ ടീമിന്റെ കളി കാണാമല്ലോ എന്നുകരുതിയാണ് അയാൾ തുർക്കിയിലെ ഡെനിസ്ലിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിലുള്ളത്. അപ്പോഴാണ് തനിക്ക് ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകാത്തവിധം ഒരു വർഷത്തെ വിലക്കുള്ള കാര്യം ഓർമയിൽ വന്നത്. മാത്രമല്ല സുരക്ഷാ ഉദ്യോഗസ്ഥർ അയാൾ അകത്തു കയറാതെ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. മത്സരം കാണണമെന്നു കരുതി ഇറങ്ങിയതാണ്. അപ്പോൾ കണ്ടിട്ടേയുള്ളൂ എന്ന് അയാളും കരുതിയിട്ടുണ്ടാവണം! ഒരു ക്രെയിൻ വാടകയ്ക്കെടുത്ത് തന്റെ പ്രിയപ്പെട്ട ടീം ആയ ഡെനിസ്ലിസ്പോറിന്റെ പച്ചയും കറുപ്പും നിറങ്ങളിലുള്ള കൊടിയും പിടിച്ച് സ്റ്റേഡിയത്തിനു പുറത്തെത്തി. ക്രെയിൻ ഉപയോഗിച്ച് സ്റ്റേഡിയത്തിനു മുകളിൽ ഉയർന്നു നിന്ന് കളി മുഴുവൻ കാണുകയും ചെയ്തു. മത്സരം ഏറെക്കുറെ പൂർത്തിയായശേഷം പോലീസ് ഇയാളെ അന്വേഷണവിധേയമായി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇയാൾ ആരാണെന്നോ എങ്ങനുള്ള വ്യക്തിയാണെന്നോ പുറത്തു വിട്ടിട്ടില്ല.
Read Moreനായ തലയിൽ വീണ യുവതിക്കു സംഭവിച്ചത്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ
കെട്ടിടത്തിന്റെ മുകളിൽ നിന്നും നായ തലയിലേക്കു വീണതിനെ തുടർന്ന് യുവതി ബോധരഹിതയായി വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ചൈനയിലെ ഗുവാൻസ്ഹുവിലുള്ള ബൈയുൻ ജില്ലയിലാണ് സംഭവം. മറ്റൊരു യുവതിക്കൊപ്പം ഒരു കെട്ടിടത്തിനുള്ളിലേക്ക് ഇവർ നടന്നു കയറുന്പോൾ മുകളിൽ നിന്നും ഒരു നായ ഈ യുവതിയുടെ തലയിലേക്കു വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ യുവതി ബോധരഹിതയായി നിലത്തേക്കു വീഴുകയും ചെയ്തു. എന്നാൽ നായ അവിടെ നിന്നും ഓടി പോകുകയും ചെയ്തു. അപകടം നടന്നതിനു സമീപമുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ കഴുത്തിന് പൊട്ടലുണ്ട്. സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreഎനിക്കതൊന്നും അറിയാൻമേലേ… ! “ഡോണൾഡ് ട്രംപ്’ ഉരുളക്കിഴങ്ങുകൃഷി തുടങ്ങി!
സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ താരം സ്പാനിഷുകാരിയായ ഡോളറസ് ലെയ്സ് ആണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള മുഖസാദൃശ്യമാണ് കർഷകയായ ഇവരെ സോഷ്യൽ മീഡിയയിൽ താരമാക്കിയത്. വടക്കുപടിഞ്ഞാറൻ സ്പെയിനിൽ കാർഷിക റിപ്പോർട്ടിംഗിനു പോയ ഒരു പത്രപ്രവർത്തകനാണ് കാർഷിക വസ്ത്രങ്ങളുമണിഞ്ഞ് തൂന്പയും ചുമലിലേറി നിൽക്കുന്ന ഡോളറസിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ട്രംപുമായി സാമ്യം തോന്നിയതിനാൽ ചിത്രം ഉടൻ വൈറലായി. അമേരിക്കൻ നയവും അന്താരാഷ്ട്ര പ്രശ്നങ്ങളുമൊക്കെ ചോദിച്ചാൽ, എനിക്കതൊന്നും അറിയാൻമേലേ… എന്നും പറഞ്ഞ് ഈ അറുപത്തിനാലുകാരി കൈമലർത്തും. ഉരുളക്കിഴങ്ങു കർഷകയായ ഡോളറസിന് തന്റെ വിളയെ നശിപ്പിക്കാൻ വരുന്ന കീടങ്ങളെ എങ്ങനെ തുരത്താമെന്ന ആശങ്ക മാത്രമേയുള്ളൂ. അമേരിക്കയിൽ എന്തു നടന്നാലും തനിക്കെന്താ എന്ന ഭാവം. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ട്രംപിനെ മാറ്റി ഈ കഠിനാധ്വാനിയായ വനിതയെ നിയമിക്കണമെന്നും കമന്റ് ചെയ്തവരുണ്ട്. മറ്റു ചിലരാവട്ടെ പ്രസിഡന്റിന്റെ കുടുംബവേരുകൾ സ്പെയിനിലുമുണ്ടോ എന്നാണ് അന്വേഷിച്ചത്.
Read Moreഅതിവിചിത്രമായൊരു മോഷണം! ചിത്രശലഭത്തെ മോഷ്ടിച്ചു; യുവതിയെത്തേടി പോലീസ്
മോഷണ വാർത്തകൾ ദിവസവും ലോകത്തിന്റെ പല കോണുകളിൽനിന്നും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ അതിവിചിത്രമായൊരു മോഷണമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്നത്. ഇവിടത്തെ ഒരു ചിത്രശലഭ പാർക്കിൽനിന്ന് ഒരു ചിത്രശലഭം മോഷണം പോയിരിക്കുന്നു. അമേരിക്കയിൽ മാത്രം കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ഒരിനം നീല ചിത്രശലഭത്തെയാണ് ഈ പാർക്ക് കാണാനെത്തിയ ഒരു യുവതി മോഷ്ടിച്ചുകൊണ്ടുപോയത്. പാർക്കിലെത്തുന്ന സന്ദർശകരുടെ ശരീരത്തിൽ ചിത്രശലഭങ്ങൾ വന്നിരിക്കാറുണ്ട്. എന്നാൽ സന്ദർശന ശേഷം പുറത്തുപോകുന്നവരുടെ ദേഹത്ത് ചിത്രശഭങ്ങളൊന്നുമിരിപ്പില്ല എന്ന് ഉറപ്പാക്കിയിട്ടേ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പുറത്തുവിടാറുള്ളു. എന്നാൽ കഴിഞ്ഞ ദിവസം പാർക്കിലെത്തിയ ഒരു യുവതി ഈ അപൂർവ നീല ശലഭത്തെ പിടിച്ച് തന്റെ കുടയ്ക്കുള്ളിലാക്കി മുങ്ങുകയായിരുന്നു. പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. യുവതിയെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Read Moreബ്രൂസ്ലിയുടെ ചെറിയ പതിപ്പ്! ലോകത്തിന് വിസ്മയമായി ഒരു കൊച്ച് ബ്രൂസ്ലി ആരാധകൻ
ലോകത്തിന് വിസ്മയമായി ഒരു കൊച്ച് ബ്രൂസ്ലി ആരാധകൻ. എട്ടു വയസുള്ള റുസേയി എന്ന ജാപ്പനീസ് ബാലനാണ് മനസിലും ശരീരത്തിലും ബ്രൂസ്ലിയെ ആവാഹിച്ച് ഏവരെയും ഞെട്ടിക്കുന്നത്. കുട്ടിത്തം മാറാത്ത മുഖമാണെങ്കിലും റുസേയിയുടെ ഇരുന്പുപോലുള്ള ബോഡി കണ്ടാൽ ആരും പറഞ്ഞു പോകും…ഇത് ബ്രൂസ്ലിയുടെ ചെറിയ പതിപ്പുതന്നെയെന്ന്. ഒരു വർഷം മുന്പാണ് തന്റെ വിശ്വരൂപം റുസേയി പുറത്തെടുക്കുന്നത്. ബ്രൂസ്ലിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ദി ഗെയിം ഓഫ് ഡെത്തിലെ സാഹസ രംഗം പുനരവതരിപ്പിച്ചായിരുന്നു അത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റുസേയിയും പ്രശസ്തനായി. ഇന്നിപ്പോൾ മാസം നല്ലൊരു തുക പ്രതിഫലം ലഭിക്കുന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് റുസേയി. ബ്രൂസ്ലിയുടെ സാഹസ രംഗങ്ങൾ റുസേയി അതേപടി അവതരിപ്പിക്കുന്നതാണ് ഈ ചാനലിലെ പ്രധാന പരിപാടി. ദിവസവും നാലു മണിക്കൂർ ജിമ്മിൽ പരിശീലനത്തിലേർപ്പെട്ടാണു റുസേയി തന്റെ സ്റ്റീൽ ബോഡി സംരക്ഷിക്കുന്നത്. എന്നു കരുതി സ്കൂളിൽപോക്കും കക്ഷി…
Read Moreലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ യാത്രക്കൊരുങ്ങി എയർബസ് എ350-900 യുഎൽആർ
ഏകദേശം 20 മണിക്കൂറോളം നിർത്താതെയുള്ള ആകാശയാത്ര… സിംഗപ്പൂർ എയർലൈൻസ് രണ്ടു മെട്രോപൊളിറ്റൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിമാന സർവീസ് പുതിയ വിമാനം ഉപയോഗിച്ച് ആരംഭിക്കുന്നു. എയർബസ് എ350-900യുഎൽആർ (അൾട്രാ ലോംഗ് റേഞ്ച്) ആണ് സിംഗപ്പൂരിൽനിന്ന് ന്യൂയോർക്കിലേക്ക് സർവീസ് നടത്താൻ സിംഗപ്പൂർ എയർലൈൻസ് ഉപയോഗിക്കുക. ഈ വർഷം അവസാനത്തോടെ ഈ വിമാനം സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗമാകും.നിലവിൽ നാല് എൻജിനുകളുള്ള എ340-500 വിമാനമാണ് എയർലൈൻസ് നോൺ സ്റ്റോപ്പ് സർവീസിന് ഉപയോഗിച്ചിരുന്നത്. 100 ബിസിനസ് ക്ലാസ് സീറ്റുകൾ മാത്രമുള്ള ഈ സർവീസ് 2013ൽ ഉപേക്ഷിച്ചു. ഇതിനു പിന്നാലെ എയർബസിന്റെ 67 വൈഡ്ബോഡി എ350-900 വിമാനങ്ങൾ വാങ്ങാൻ സിംഗപ്പൂർ എർലൈൻസ് തീരുമാനിച്ചു. ഇതിൽ 21 എണ്ണം വൈകാതെ സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗമാകും. ഓർഡർ ചെയ്തവയിൽ ഏഴ് യുഎൽആർ വിമാനങ്ങളും ഉൾപ്പെടും. യുഎൽആർ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ തിങ്കളാഴ്ച ഫ്രാൻസിലെ ടുളോസിൽ നടത്തി. അഞ്ചു മണിക്കൂറോളം…
Read Moreമുട്ട വീണ് ഗതാഗതം തടസപ്പെട്ടത് രണ്ടു മണിക്കൂർ; നഷ്ടം എട്ട് ലക്ഷം
നിയന്ത്രണം നഷ്ടമായ ട്രക്ക് മറിഞ്ഞ് നശിച്ചത് ഒരു ലക്ഷം മുട്ടകൾ. ചൈനയിലെ ഹാംഗ്സ്ഹു- ജിംഗ്ദെസ്ഹെൻ ഹൈവേയിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടമായ ട്രക്ക് മറിയുകയും അതിനുള്ളിൽ അടുക്കി വെച്ചിരുന്ന ടണ് കണക്കിന് മുട്ടകൾ റോഡിൽ പരക്കുകയുമായിരുന്നു. പൊട്ടിയ മുട്ടകൾ ഏകദേശം 120മീറ്റർ ദൂരത്തിലാണ് റോഡിൽ പരന്നത്. രണ്ടു മണിക്കൂർ നേരത്തെ അധികൃതരുടെ പരിശ്രമത്തിനൊടുവിലാണ് റോഡ് വൃത്തിയാക്കാൻ സാധിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എട്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Moreആ രണ്ടു മോഡലുകളില് ഒന്ന്! വില്യം രാജകുമാരന്റെ മനംകവർന്ന ഇന്റർസെപ്റ്റർ 650
ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന ബ്രാൻഡ് ആയ റോയൽ എൻഫീൽഡിൽനിന്ന് ഉടൻതന്നെ വിപണിയിൽ എത്താൻ പോകുന്ന രണ്ടു മോഡലുകളിൽ ഒന്നാണ് ഇന്റർസെപ്റ്റർ 650. യുകെയിലും ഇന്ത്യയിലും ഒരുപോലെ വിപണിയിലെത്തുന്ന വാഹനം കഴിഞ്ഞ ദിവസം വില്യം രാജകുമാരന്റെ ശ്രദ്ധയിൽപ്പെട്ടു. യുകെയിൽ കോമൺവെൽത്ത് നേതാക്കളെ സ്വാഗതം ചെയ്തുള്ള ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്ന ഇന്റർസെപ്റ്റർ 650 മോട്ടോർ സൈക്കിളാണ് രാജകുമാരന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. അടുത്തെത്തി വാഹനത്തെ സസൂക്ഷ്മം വീക്ഷിച്ച അദ്ദേഹം ഐഷർ മോട്ടോഴ്സ് സിഇഒ സിദ്ധാർഥ ലാലുമായി അല്പനേരം സംസാരിക്കുകയും ചെയ്തു. 1962ൽ ആദ്യമായി ഇന്റർസെപ്റ്റർ 750 പുറത്തിറങ്ങി. ബ്രിട്ടീഷ് ട്വിൻ എൻജിൻ സാങ്കേതികവിദ്യയോടെ പുറത്തിറങ്ങിയ ഈ മോഡലിന്റെ ഉത്പാദനം 1970ൽ അവസാനിപ്പിച്ചു. പുറത്തിറങ്ങാനിരിക്കുന്ന ഇന്റർസെപ്റ്റർ 650ൽ ഓൾ ന്യൂ 648 സിസി, എയർ കൂൾഡ്, പാരലൽ ട്വിൻ എൻജിൻ ആണ് ഉപയോഗിച്ചരിക്കുന്നത്. 47 ബിഎച്ച്പി പവറിൽ 52 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ ഈ…
Read Moreഅമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി; പന്ത്രണ്ടുകാരൻ ബാലിയിൽ അടിച്ചുപൊളിച്ചത് നാലുദിവസം; മുങ്ങിയത് എടിഎം കാർഡ് മോഷ്ടിച്ച്
അമ്മയുമായി വഴക്കിട്ട് എടിഎം കാർഡ് മോഷ്ടിച്ച് വീടുവിട്ടിറങ്ങിയ പന്ത്രണ്ട് വയസുകാരൻ ബാലി ദ്വീപിലേക്ക് നാലുദിവസത്തെ വിനോദസഞ്ചാരത്തിനു പോയി. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. അമ്മയുമായുള്ള വാക്കുതർക്കം അതിരുകടന്നപ്പോൾ മറിച്ചൊന്ന് ചിന്തിക്കാതെ കുടുംബാംഗങ്ങൾ എല്ലാം അവധിആഘോഷിക്കുവാൻ പോകുന്ന ലോകത്തിലെ മനോഹര സ്ഥലങ്ങളിൽ ഒന്നായ ബാലിയിലേക്കു വെച്ചുപിടിപ്പിക്കുകയായിരുന്നു. ഈ ദീർഘയാത്രക്ക് പണം ആവശ്യമാണെന്നു ബോധ്യമായപ്പോൾ വീട്ടിലിരുന്ന എടിഎം കാർഡും കുട്ടി മോഷ്ടിച്ചു. സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയ ഈ ബാലൻ സ്കൂളിലെ ഐഡന്റിറ്റി കാർഡും പാസ്പോർട്ടും കൈയ്യിൽ കരുതിയിരുന്നു. ബാലിയിലേക്കു പോകും മുന്പ് സ്വീകരിക്കേണ്ട മുൻകരുതലിനെ പറ്റി തന്റെ മൊബൈൽഫോണ് ഉപയോഗിച്ചാണ് ഈ ബാലൻ അറിവുകൾ നേടിയത്. ട്രെയിനിൽ വിമാനത്താവളത്തിലെത്തിയ ഈ കുട്ടി ആദ്യം പെർത്തിൽ ചെല്ലുകയും അവിടെ നിന്നും അടുത്ത വിമാനത്തിൽ ബാലിയിലെത്തുകയുമായിരുന്നു. നേരത്തെ തന്നെ ഹോട്ടൽ ബുക്ക് ചെയ്തിരുന്നതിനാൽ മറ്റ് അലച്ചിലുകളൊന്നും ഈ കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഈ…
Read More