സീലുകളുടെ കുടുംബത്തിൽപ്പെട്ട ഒരു കടൽ ജീവിയാണ് കടൽസിംഹം.കഴിഞ്ഞ ദിവസം ചൈനയിലുള്ള ഒരു അക്വേറിയത്തിൽനിന്ന് ഒരു കടൽ സീംഹത്തെ കാണാതായി. പുതിയതായി ഈ അക്വേറിയത്തിൽ എത്തിയതായിരുന്നു ആ കടൽസിംഹം. കടൽസിംഹത്തിനെ കാണാനില്ലെന്ന് മനസിലാക്കിയ ഉടൻ അക്വേറിയം അധികൃതർ തെരച്ചിൽ ആരംഭിച്ചു. ഒടുവിൽ അക്വേറിയത്തിന് സമീപത്തുതന്നെയുള്ള ഒരു സിനിമ തിയറ്ററിൽനിന്നാണ് കടൽസിംഹത്തിനെ കണ്ടെത്തിയത്. പോലീസും അക്വേറിയം അധികൃതരും ചേർന്ന് കടൽസിംഹത്തെ സുരക്ഷിതമായി തിരിച്ച് അക്വേറിയത്തിലെത്തിച്ചു. പരിസരപ്രദേശങ്ങളൊക്കെ നിരീക്ഷിക്കാനായിരിക്കും കടൽസിംഹം പുറത്തിറങ്ങിയതെന്ന് അക്വേറിയം അധികൃതർ പറഞ്ഞു.
Read MoreCategory: NRI
ഫ്രഞ്ച് രാജ്ഞിയുടെ ഹൃദയം മോഷണം പോയി
ഫ്രഞ്ച് രാജ്ഞി ആൻ ഓഫ് ബ്രിട്ടനിയുടെ ഹൃദയം ഫ്രാൻസിലെ ഒരു മ്യൂസിയത്തിൽനിന്ന് മോഷണം പോയി. ഹൃദയം സൂക്ഷിച്ചിരുന്ന ഓവൽ ഷേപ്പിലുള്ള സ്വർണപ്പെട്ടിയും മോഷണം പോയിട്ടുണ്ട്. മ്യൂസിയത്തിന്റെ ജനൽ തകർത്ത് അകത്തുകടന്ന കള്ളന്മാരാണ് 400 വർഷം പഴക്കമുള്ള ഈ സ്മാരകം മോഷ്ടിച്ചത്. ദീർഘനാൾ ബ്രിട്ടനി എന്ന പ്രദേശത്തിന്റെ രാജ്ഞിയായിരുന്നയാളാണ് ആൻ. രാജ്ഞി മരിച്ചപ്പോൾ അവരുടെ ഓർമ എന്നും നിലനിർത്തുന്നതിനായി ശരീരത്തിൽനിന്ന് ഹൃദയം എടുത്തുമാറ്റി ഒരു സ്വർണ പേടകത്തിൽ സൂക്ഷിക്കുകയായിരുന്നു. നിരവധി കൊത്തുപണികളൊക്കെ ചെയ്ത് മനോഹരമാക്കിയതാണ് ഈ പേടകം. ആദ്യം രാജകൊട്ടാരത്തിലെ കല്ലറയിലാണ് ഈ പേടകം സൂക്ഷിച്ചിരുന്നത്. 130 വർഷം മുന്പാണ് ഇത് മ്യൂസിയത്തിലേക്ക് മാറ്റിയത്. ഇത്രയും അമൂല്യമായ ഒരു വസ്തു മോഷണം പോയതിനെത്തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
Read Moreകാർ മോഷ്ടിച്ച് കുട്ടിക്കള്ളന്മാർ; ഡ്രൈവറായി പതിമൂന്ന് വയസുകാരനും
മോഷണം പോയ സ്വിഫ്റ്റ് കാർ ഏറെനേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ ന്യൂസിലൻഡ് പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിലെ യാത്രക്കാരെ കണ്ട് ആദ്യമൊന്ന് അമ്പരന്നു. കാരണം ഡ്രൈവർ സീറ്റിലിരുന്നത് പതിമൂന്നുകാരനായ ഒരു ബാലനായിരുന്നു. പിന്നിലെ സീറ്റിൽ എട്ടുകുട്ടികളും. മോഷണം നടന്നെന്ന വിവരം അറിഞ്ഞ ഉടൻതന്നെ രജിസ്ട്രേഷൻ നന്പറിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കാർ കണ്ടെത്തിയത്. പോലീസുദ്യോഗസ്ഥർ വാഹനത്തിനു നേർക്ക് കൈ കാണിച്ചുവെങ്കിലും നിർത്തുവാൻ ഇവർ കൂട്ടാക്കിയില്ല. മാത്രമല്ല കാറിന്റെ വേഗത വർധിപ്പിക്കുകയും ചെയ്തു. തുടർന്ന് പിന്നാലെ എത്തിയാണ് പോലീസ് ഈ വാഹനം പിടിച്ചെടുത്തത്. പത്തിനും പതിനാറിനും ഇടയിൽ പ്രായമുണ്ടായിരുന്ന കുട്ടികളാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. പോലീസുദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് ഈ കുട്ടികളുടെ വിക്രിയകളെക്കുറിച്ച് മാതാപിതാക്കൾ അറിയുന്നത്.
Read Moreടൈറ്റാനിക്ക് എന്ന പേര് വീണ്ടും വാർത്തകളിൽ! ഓട്ടിസം ബാധിച്ച കുട്ടി നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ “ടൈറ്റാനിക്’
ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നതാണ് ടൈറ്റാനിക്ക്. ടൈറ്റാനിക് എന്ന ഹോളിവുഡ് ചിത്രത്തിലൂടെയാണ് ഈ അപകടത്തിന്റെ ഭീകരമായ വ്യാപ്തി എല്ലാവരും മനസിലാക്കിയത്. ഇപ്പോൾ ടൈറ്റാനിക്ക് എന്ന പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. കാരണം ഓട്ടിസം ബാധിച്ച ബ്രിഞ്ജർ കാൾ എന്ന കുട്ടി കളിപ്പാട്ടം ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ടൈറ്റാനിക് അമേരിക്കയിലെ യുഎസ് മ്യൂസിയത്തിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ആദ്യം 56,000 പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളാണ് ബ്രിഞ്ജർ എട്ടുമീറ്റർ നീളമുള്ള തന്റെ കപ്പൽ നിർമിക്കുവാനായി ഉപയോഗിച്ചത്. എന്നാൽ നിർമാണം തുടർന്നുകൊണ്ടിരിക്കെ ടൈറ്റാനിക്കിന്റെ മുൻഭാഗം തകർന്നതിനെ തുടർന്ന് വീണ്ടും കളിപ്പാട്ടം വാങ്ങേണ്ടതായി വന്നു. അങ്ങനെ മൊത്തം 65,000കളിപ്പാട്ടങ്ങളാണ് തന്റെ ലക്ഷ്യം പൂർത്തികരിക്കുവാനായി പതിനഞ്ചുകാരനായ ബ്രിഞ്ജറിനു വേണ്ടിവന്നത്. ഇതിനു മുന്പ് ഐസ്ലൻഡ്, സ്വീഡൻ, നോർവേ, ജർമനി എന്നിവിടങ്ങളിൽ ബ്രിഞ്ജറിന്റെ ടൈറ്റാനിക് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിലെ ടെന്നിസിയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് ബ്രിഞ്ജർ.
Read Moreനിർത്തിയിട്ടിരുന്ന കാർ കടത്തിയ വിരുതൻ കാറ്റ്; രസകരമായ വീഡിയോ
പാർക്കിംഗ് മേഖലയിൽ തന്റെ കാർ നിർത്തിയിട്ട് ആവശ്യത്തിനായി പോയതാണ് ചൈനയിലെ ക്വിംഗ്ഡോ സ്വദേശിയായ ഒരാൾ. എന്നാൽ അരമണിക്കൂറിനു ശേഷം തിരികെയെത്തിയപ്പോൾ അദ്ദേഹം താൻ നിർത്തിയിട്ടിരുന്നിടത്ത് കാർ കണ്ടില്ല. ആരെങ്കിലും കാർ മോഷ്ടിച്ചതാകാം എന്ന നിഗമനത്തിൽ എത്തിച്ചേർന്ന അദ്ദേഹം ഉടൻ തന്നെ പരാതിയുമായി പോലീസിനെ സമീപിച്ചു. തുടർന്ന് പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യഥാർത്ഥ കള്ളനെ പിടികൂടിയത്. കാരണം മനുഷ്യന്മാരൊന്നുമായിരുന്നില്ല ആ കാർ അവിടെ നിന്നും മാറ്റിയതിനു പിന്നിൽ. പകരം അതിശക്തമായി വീശിയടിച്ച കാറ്റിന്റെ ശക്തിയിലാണ് ഈ കാർ പാർക്ക് ചെയ്തിരുന്നിടത്തു നിന്നും തനിയെ നിരങ്ങി പോയത്. ഏകദേശം അന്പത് മീറ്ററോളമാണ് കാർ നീങ്ങി പോയത്. ഇത്രെയും ദൂരം ഈ കാർ സഞ്ചരിച്ചുവെങ്കിലും മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല.
Read Moreഅനധികൃത ഷെഡ്ഡ് പൊളിക്കാനെത്തിയ പോലീസുകാരെ ഭയപ്പെടുത്താൻ ആറുവയസ് പ്രായമുള്ള കുട്ടിയെ പിതാവ് വലിച്ചെറിഞ്ഞു
ചേരിയിൽ അനധികൃതമായി നിർമിച്ച ഷെഡ്ഡുകൾ നീക്കം ചെയ്യാൻ എത്തിയ അധികൃതരെ ഭയപ്പെടുത്താൻ ഷെഡ്ഡിനു മുകളിൽ കയറി നിന്ന് ആറുമാസം പ്രായമുള്ള കുട്ടിയെ വലിച്ച് എറിഞ്ഞ പിതാവ് അറസ്റ്റിൽ. താഴെ നിന്ന പോലീസുദ്യോഗസ്ഥർ കൃത്യമായി പിടിച്ചതിനാൽ കുട്ടിക്ക് ഒരു പോറൽ പോലും ഏറ്റിരുന്നില്ല. സൗത്ത് ആഫ്രിക്കയിലെ പോർട്ട്എലിസബത്തിലുള്ള ക്വാദ്വേസിയിലാണ് സംഭവം നടന്നത്. അനധികൃതമായി കെട്ടിപടുത്ത തൊണ്ണൂറ് ഷെഡ്ഡുകൾ പൊളിക്കാൻ അധികൃതരും പോലീസുമെത്തിയപ്പോൾ ഇവർക്കെതിരെ നടത്തിയ ലഹളയിൽ പങ്കെടുത്ത നൂറ്റിയന്പത് പേരിൽ ഒരാളായിരുന്നു മുപ്പത്തിയെട്ടുകാരനായ ഈ പിതാവ്. അധികൃതർ സമീപിച്ചപ്പോൾ അവരെ ഭീഷണപ്പെടുത്തിക്കൊണ്ട് ഇയാൾ കുട്ടിയുമായി വീടിനു മുകളിലേക്കു കയറുകയായിരുന്നു. പോലീസുകാരിൽ ഒരാൾ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇയാൾ വഴങ്ങിയില്ല. ഈ സമയം താഴെ നിൽക്കുകയായിരുന്ന സമരാനുകൂലികൾ കുട്ടിയെ എറിയൂ എന്ന് ആക്രോശിക്കുന്നുമുണ്ടായിരുന്നു. പെട്ടന്ന് ഇയാളെ പിടികൂടാൻ ഒരു പോലീസുദ്യോഗസ്ഥൻ പാഞ്ഞ് അടുക്കുന്പോൾ ഇയാൾ കൈയ്യിലിരുന്ന കുട്ടിയെ താഴേക്ക് വലിച്ചെറിയുകയായിരുന്നു.…
Read Moreപച്ചയ്ക്കു കത്തിയെരിയുന്ന മനുഷ്യൻ; വേൾഡ് പ്രസ് ഫോട്ടോ അവാർഡ് നേടിയ ആ ചിത്രത്തിനു പിന്നിൽ
2018ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡ് എഎഫ്പിയുടെ ഫോട്ടോഗ്രാഫറായ റൊണാൾഡൊ ഷെമിറ്റ് സ്വന്തമാക്കി. വെനസ്വല പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ശരീരത്തിൽ തീപടരുന്പോഴും മുന്പോട്ട് കുതിക്കുന്ന പോരാളിയുടെ ചിത്രമാണ് ഈ അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്തത്. കത്തുന്ന ഒരു രാജ്യത്തിന്റെ മുഴുവൻ ഭീകരതയും പ്രതിഫലിക്കുന്ന ചിത്രമാണിതെന്നാണ് അവാർഡ് നിർണയ സമിതി ഇതിനെപ്പറ്റി പരാമർശിച്ചത്. സർക്കാരിനെതിരെ 2017ൽ നടന്ന പ്രക്ഷോഭത്തിനിടെ ഇരുപത്തിയെട്ടുകാരനായ വിക്ടർ സലാസറും സംഘാംഗങ്ങളും ഒരു പോലീസ് ബൈക്ക് തകർക്കുന്നതിനിടെയാണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് വിക്ടറിന്റെ ശരീരത്തിൽ തീപടർന്നത്. മാസ്ക് ധരിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ മുഖത്ത് പരിക്കില്ല. പ്രക്ഷോഭത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്പോഴാണ് ശരീരം നിറയെ പടർന്ന തീയുമായി വിക്ടർ ഓടുന്ന ദൃശ്യം റൊണാൾഡൊയുടെ കണ്ണിൽപ്പെട്ടത്. ഒട്ടം സമയം കളയാതെ അദ്ദേഹം ഈ ചിത്രം പകർത്തുകയും ചെയ്തു. ക്ലാസിക്കൽ ചിത്രമാണിതെന്നാണ്…
Read Moreമോഷ്ടിക്കാനെത്തിയവരെ പഞ്ഞിക്കിട്ട് സ്ക്വുരൽ കുരങ്ങുകൾ
തങ്ങളെ മോഷ്ടിക്കാനെത്തിയ കള്ളന്മാരേ അടിച്ചോടിച്ച് സ്ക്വുരൽ കുരങ്ങുകൾ. ന്യൂസിലൻഡിലെ വെല്ലിംഗ്ടണ് മൃഗശാലയിലാണ് സംഭവം. വിപണിയിൽ വലിയ വിലയുള്ളവയാണ് ഈ ഇനം കുരങ്ങുകൾ. രാത്രിയിൽ മൃഗശാലയിലെത്തിയ മോഷണസംഘം കൂടു പൊളിച്ച് ഒരു കുരങ്ങിനെ കൈക്കലാക്കിയതോടെ ബാക്കിയുള്ളവ ചീറിയടുക്കുകയായിരുന്നു. കന്പിവടിയുൾപ്പെടയുള്ള ആയുധങ്ങൾകൊണ്ട് കള്ളന്മാർ ചെറുത്തെങ്കിലും വാനരശൗര്യത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. കൈക്കലാക്കിയ കുരങ്ങിനെ തിരികെ കൂട്ടിലിട്ടതോടെയാണ് വാനരസേന ആക്രമണം അവസാനിപ്പിച്ചത്. മൃഗശാല അധികൃതർ സംഭവമറിഞ്ഞത് പിറ്റേന്നാണ്. കൂടു തകർന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ കുരങ്ങുകൾ രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, എല്ലാവരെയും കൂടിനുള്ളിൽത്തന്നെ കണ്ടെത്തി. ചില കുരങ്ങുകൾക്ക് പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റ കുരങ്ങുകൾ ഇപ്പോൾ ചികിത്സയിലാണ്. ആരുടെയും പരിക്ക് സാരമുള്ളതല്ല. മനുഷ്യരോടു തീരെ ഇണക്കം പ്രകടിപ്പിക്കാത്ത സ്കുരൽ കുരങ്ങുകൾ കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവയാണ്.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! ഇനി വിമാനത്തിലും മയങ്ങാം, വീട്ടിലെന്നപോലെ..
അമ്മയുടെ മാറിലെ ചൂടേറ്റു കിടന്നുറങ്ങാൻ കൊച്ചുകുട്ടികൾക്കു സൗകര്യമൊരുക്കി എയർ ന്യൂസിലൻഡ് വിമാനക്കന്പനി. സ്കൈ കൗച്ച് എന്ന പേരിൽ കന്പനി അവതരിപ്പിച്ചിരിക്കുന്ന സീറ്റിംഗ് സംവിധാനത്തിൽ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഒരുമിച്ച് കിടന്നുറങ്ങാനാകും. ഉറക്കം കൂടുതൽ സുഖകരമാക്കാൻ തലയിണകളും കന്പനി നല്കുന്നുണ്ട്. അമ്മയ്ക്കും കുട്ടിക്കും മാത്രമല്ല ദന്പതികൾക്കും ഈ സംവിധാനമൊരുക്കുന്നുണ്ട്. അന്യയാത്രക്കാർക്ക് ഈ സീറ്റുകളുള്ള ഭാഗത്തേക്കു പ്രവേശനവുമുണ്ടായിരിക്കില്ല. വിമാനത്തിൽ കിടന്നുപോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ഇക്കാര്യം അറിയിക്കണമെന്നുമാത്രം.
Read Moreഇടേണ്ടിടത്ത് ഇട്ടില്ലേൽ ചെരുപ്പ് തനിയെ പാർക്ക് ചെയ്യും; കിടിലൻ ചെരുപ്പുമായി നിസാൻ
ഓഫീസുകൾക്കും ആരാധനാലയങ്ങൾക്കും മുന്നിൽ അലക്ഷ്യമായി ഊരിയിടുന്ന ചെരുപ്പുകൾ പലപ്പോഴും പലരെയും അലോരസപ്പെടുത്തുന്നുണ്ട്. ചെരിപ്പുകൾ വയ്ക്കാൻ പ്രത്യേക സ്ഥലമുണ്ടെങ്കിൽ പോലും അത് ഉപയോഗിക്കാൻ പലർക്കും സൗകര്യവുമില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ടുവയ്ക്കാൻ ജാപ്പനീസ് കമ്പനിയായ നിസാനു തോന്നിയത്. സെൽഫ് പാർക്കിംഗ് സംവിധാനമുള്ള ചെരുപ്പാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഉപയോഗിക്കാത്ത സാഹചര്യങ്ങളിൽ ചെരുപ്പ് തനിയെ നിശ്ചിത സ്ഥലത്ത് പാർക്ക് ചെയ്യും. എവിടെയാണ് ചെരുപ്പുകൾ പാർക്ക് ചെയ്യണമെന്നത് മുൻകൂട്ടി സെറ്റ് ചെയ്യാനുമാകും. ചെരുപ്പിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറും ചക്രങ്ങളും സെൻസറുമാണ് ഇതിനു സഹായകമാകുന്നത്. കാമറയാണ് ഇതിനായി ചെരുപ്പിനെ പ്രാപ്തമാക്കുന്നത്. ചെരുപ്പുകളിൽ മാത്രമല്ല ചെറിയ മേശകളിലും കസേരകളിലും ഈ സംവിധാനം പ്രയോജനപ്പെടുത്താനാകുമെന്ന് നിസാൻ അറിയിച്ചു. സെൽഫ് ഡ്രൈവിംഗ് സംവിധാനമുള്ള കാറുകൾക്ക് പ്രചാരം നല്കുന്നതിനാണ് സെൽഫ് പാർക്കിംഗ് ചെരുപ്പുകൾ വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Read More