മൗ​ഗ്ലിമാ​ൻ പ​റ​യു​ന്നു: മനുഷ്യർക്കൊപ്പമുള്ള ജീവിതം മടുത്തു, ചെന്നായ്ക്കൂട്ടത്തിലേക്കു മടങ്ങണം

ഇ​ത്ത​രം ചി​ന്ത​ക​ൾ ജം​ഗി​ൾ​ബു​ക്ക് പോ​ലു​ള്ള സാ​ങ്ക​ല്പി​ക ക​ഥ​ക​ളി​ൽ മാ​ത്രം ക​ണ്ടി​ട്ടു​ള്ള​തെ​ങ്കി​ൽ സ്പെ​യി​നി​ലെ മാ​ർ​ക്കോ​സ് റോ​ഡ്രി​ഗ​സ് പ​ന്‍റോ​ജ എ​ന്ന എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍റെ ജീ​വി​തം വ്യ​ത്യ​സ്ത​മാ​ണ്. 12 വ​ർ​ഷം ജം​ഗി​ൾ​ബു​ക്കി​ലെ മൗ​ഗ്ലി​യെ​പ്പോ​ലെ ചെ​ന്നാ​യ്ക്ക​ൾ വ​ള​ർ​ത്തി​യ​താ​ണ് ഇ​ദ്ദേ​ഹ​ത്തെ. ഏ​ഴാം വ​യ​സി​ൽ സ്പെ​യി​നി​ലെ സി​യ​റ മൊ​റീ​ന മ​ല​നി​ര​ക​ളി​ൽ​വ​ച്ചാ​ണ് മാ​ർ​ക്കോ​സി​നെ ചെ​ന്നാ​യ്ക്ക​ൾ​ക്കു ല​ഭി​ക്കു​ന്ന​ത്. 12 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 19-ാം വ​യ​സി​ൽ ക​ണ്ടെ​ത്തു​ന്പോ​ൾ ന​ഗ്ന​പാ​ദ​നാ​യി ഭാ​ഗി​ക​മാ​യി ന​ഗ്ന​ത മ​റ​ച്ച് ജീ​വി​ച്ച സ്ഥി​തി​യി​ലാ​യി​രു​ന്നു. മൃ​ഗ​ങ്ങ​ളേ​പ്പോ​ലെ മു​ര​ണ്ട് മാ​ത്ര​മാ​യി​രു​ന്നു ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​നു​ശേ​ഷം സാ​ധാ​ര​ണ​ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. വ​വ്വാ​ലു​ക​ളും പാ​ന്പു​ക​ളും നി​റ​ഞ്ഞ ഗു​ഹ​യി​ൽ താ​മ​സി​ച്ചി​രു​ന്ന കാ​ല​ഘ​ട്ട​മാ​യി​രു​ന്നു ജീ​വി​ത്തി​ൽ ഏ​റ്റ​വും സ​ന്തോ​ഷം നി​റ​ഞ്ഞി​രു​ന്ന​തെ​ന്ന് സ്പെ​യി​ലെ മൗ​ഗ്ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം പ​റ​യു​ന്നു. പ്രാ​യ​മാ​യെ​ങ്കി​ലും ഇ​പ്പോ​ഴും മൃ​ഗ​ങ്ങ​ളു​ടെ ശ​ബ്ദ​ങ്ങ​ളും ചേ​ഷ്ട​ക​ളും പു​റ​പ്പെ​ടു​വി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നൊ​പ്പം അ​വ​യോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യു​ന്നു​ണ്ട്. എ​ന്നാ​ൽ, സ​മൂ​ഹം ഇ​പ്പോ​ഴും ത​ന്നെ അം​ഗീ​ക​രി​ക്കാ​ൻ കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഗ​ലീ​ഷി​യ​യി​ൽ ഒ​രു…

Read More

പ്ര​കൃ​തി ഒ​രു അ​ദ്ഭു​ത​മാ​ണ്! വിഡ്ഢിദിനത്തിൽ രണ്ടുകോടി പേരെ കബളിപ്പിച്ച് ഒരു ചിത്രം

“പ്ര​കൃ​തി ഒ​രു അ​ദ്ഭു​ത​മാ​ണ്. വെ​ള്ളം തേ​ടി​യു​ള്ള യാ​ത്ര​യി​ൽ ക്ഷീ​ണി​ച്ച​വ​ശ​നാ​യ സിം​ഹ​ക്കു​ട്ടി​യെ തു​ന്പി​ക്കൈ​യി​ൽ ഇ​രു​ത്തി ന​ട​ന്നുനീ​ങ്ങു​ന്ന ആ​ഫ്രി​ക്ക​ൻ ആ​ന. സ​മീ​പ​ത്ത് സിം​ഹ​ക്കു​ട്ടി​യു​ടെ അ​മ്മ​യും. ഇ​വ​ർ മൂ​വ​രും മൂന്നു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച​ശേ​ഷ​മാ​ണ് നീ​ർ​ച്ചാ​ൽ ക​ണ്ടെ​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്രൂ​ഗ​ർ ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ​നി​ന്ന് എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ വ​ന​പാ​ല​ക​രാ​ണ് ഈ ​അ​ത്യാ​പൂ​ർ​വ ചി​ത്രം കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്”- ഫ്രാൻസ്വാ ലോ​ട്ട​റിം​ഗ് എ​ന്ന നമീബിയൻ സ്വദേശി ഫേ​സ്ബു​ക്കി​ൽ ഈ ​കു​റി​പ്പോ​ടെ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണി​ത്. ചി​ത്രം പോ​സ്റ്റ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വൈ​റ​ലാ​യി. ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ ഇ​ത് ഷെ​യ​ർ ചെ​യ്തു. ലോ​ക​ത്തി​ന്‍റെ പ​ല കോ​ണു​ക​ളി​ൽ​നി​ന്നു​മു​ള്ള പ്ര​മു​ഖ​ർ ചി​ത്ര​ത്തി​നു ക​മ​ന്‍റും പാ​സാ​ക്കി. ഇ​തോ​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും ഉ​യ​ർ​ന്നു. മൃ​ഗ​ങ്ങ​ളു​ടെ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹം മ​നു​ഷ്യ​ർ ക​ണ്ടുപ​ഠി​ക്ക​ണ​മെ​ന്നു​ള്ള ആ​ശ​യം ചി​ല​ർ പ​ങ്കു​വ​ച്ചു. ചി​ത്ര​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത ചോ​ദ്യം​ചെ​യ്ത​വ​രും വി​ര​ള​മ​ല്ല. ക​ഥ​ക​ളി​ൽ ആ​ന​യും സിം​ഹ​വും സു​ഹൃ​ത്തു​ക്ക​ളാ​യേ​ക്കാം. എ​ന്നാ​ൽ, വ​ന​ത്തി​ൽ ഇ​തി​ന് ഒ​രു സാ​ധ്യ​ത​യു​മി​ല്ല. പ്ര​ത്യേ​കി​ച്ച് ഒ​രു…

Read More

ശസ്ത്രക്രിയക്കെത്തിയ യുവതിയെ ഡോക്ടർമാർ ജീവനോടെ എംബാം ചെയ്തു

ശ​സ്ത്ര​ക്രി​യ​ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യെ ഡോക്ടർമാർ ജീ​വ​നോ​ടെ എം​ബാം ചെ​യ്തു. റ​ഷ്യ​യി​ലെ വോ​ൾ​ഗ ഫെ​ഡ​റ​ലി​ലു​ള്ള യൂ​ലി​നോ​സ്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ അ​ശ്ര​ദ്ധ കാ​ര​ണം ഒ​രു യു​വ​തി​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. അ​ണ്ഡാ​ശ​യ​ത്തി​ലെ മു​ഴ നീ​ക്കം ചെ​യ്യു​വാ​നാ​ണ് ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യായ എ​ക്കാ​ത്ത​റീ​ന ഫെ​ദ്യേ​വ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ മ​രു​ന്നാ​യി സ​ലൈ​ൻ ലാ​യ​നി ന​ൽ​കു​ന്ന​തി​നു പ​ക​രം മൃ​ത​ദേ​ഹ​ങ്ങ​ൾ എം​ബാം ചെ​യ്യു​ന്ന ഫോ​ർ​മാ​ലി​ൻ ലാ​യ​നി ന​ൽ​കി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ത​ങ്ങ​ൾ​ക്കു പ​റ്റി​യ കൈ​യ്യ​ബ​ദ്ധം മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ ഉ​ട​ൻ ത​ന്നെ ഇ​വ​രു​ടെ വ​യ​ർ വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും എ​ല്ലാ​വ​രെ​യും നി​രാ​ശ​രാ​ക്കി എ​ക്കാ​ത്ത​റീ​ന മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം അ​വ​ൾ ക​ണ്ണു തു​റ​ന്നി​രു​ന്നു എ​ന്നാ​ൽ വി​ഷ​ത്തെ പു​റ​ന്ത​ള്ളാ​ൻ അ​വ​ളു​ടെ ശ​രീ​ര​ത്തി​നാ​യി​ല്ല. ഡോ​ക്ട​ർ​മാ​ർ ജീ​വ​നോ​ടെ എം​ബാം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ക്കാ​ത്ത​റീ​ന​യു​ടെ ഭ​ർ​ത്തൃ​മാ​താ​വ് പ​റ​ഞ്ഞു. സം​ഭ​വം ലോ​ക​മെ​ന്പാ​ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​തോ​ടെ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ജോ​ലി​യി​ൽ…

Read More

ഇങ്ങനെയും ചില കള്ളന്മാര്‍! ബെ​ൻ​സ് കാ​ർ വേ​ണ്ട, ലോ​ഗോ മാ​ത്രം മ​തി

കാ​ർ മോ​ഷ​ണ​ത്തി​ൽ സ്പെ​ഷ​ലൈ​സ് ചെ​യ്തി​ട്ടു​ള്ള ക​ള്ള​ൻ​മാ​രെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ കാ​റി​ന്‍റെ ക​ന്പ​നി ലോ​ഗോ മാ​ത്രം ഉൗ​രി​ക്കൊ​ണ്ടു​പോ​കു​ന്ന ക​ള്ള​ൻ​മാ​രെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ?-​അ​ങ്ങ​നെ​യു​മു​ണ്ട് ക​ള്ള​ൻ​മാ​ർ. അ​ങ്ങു ചൈ​ന​യി​ലാ​ണെ​ന്ന് മാ​ത്രം. 25 വ​യ​സു​കാ​ര​നാ​യ ഈ ​ബെ​ൻ​സ് ലോ​ഗോ ക​ള്ള​ൻ ബെൻസ് കാറുക​ളി​ൽ​നി​ന്ന് ലോ​ഗോ മോ​ഷ്ടി​ക്കു​ക മാ​ത്ര​മ​ല്ല,അ​ത് ഉൗ​രി മാ​റ്റു​ന്ന വീ​ഡി​യോ എ​ടു​ത്ത് ചൈ​നീ​സ് സോ​ഷ്യ​ൽ നെ​റ്റ് വ​ർ​ക്കിം​ഗ് സൈ​റ്റാ​യ ടി​ക് ടോ​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ടി​ക് ടോ​ക്കി​ൽ പ്ര​ശ​സ്ത​നാ​കാ​നാ​ണ് താ​ൻ ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പി​ടി​യി​ലാ​യ യു​വാ​വ് പ​റ​ഞ്ഞു. മു​ന്പ് ഇ​യാ​ളു​ടെ ടി​ക് ടോ​ക്ക് പോ​സ്റ്റു​ക​ളൊ​ന്നും ആ​രും ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല​ത്രേ. അ​തി​ൽ സ​ങ്ക​ട​പ്പെ​ട്ട് എ​ങ്ങ​നെ​യെ​ങ്കി​ലും പോ​സ്റ്റു​ക​ൾ​ക്ക് ലൈ​ക്ക് കൂ​ട്ടാ​ൻ ഇ​യാ​ൾ തീ​രു​മാ​നി​ച്ചു. ബെ​ൻ​സ് കാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​ക​ൾ​ക്ക് കൂ​ടു​ത​ൽ ലൈ​ക്കു​ക​ൾ കി​ട്ടു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വാ​വ് മ​റ്റു​ള്ള​വ​രു​ടെ കാ​റു​ക​ളി​ൽ​നി​ന്ന് ഇ​വ ഉൗ​രി​യെ​ടു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ എ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​രെ 12 കാ​റു​ക​ളു​ടെ ലോ​ഗോ​യാ​ണ് ഇ​യാ​ൾ ഉൗ​രി​യെ​ടു​ത്ത​ത്.…

Read More

ഞാനാർക്കും പണം കൊടുത്തില്ല! നീലച്ചിത്രനടി വിവാദത്തിൽ മൗനം വെടിഞ്ഞ് ട്രംപ്;

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ മു​ൻ പോ​ണ്‍ താ​രം സ്റ്റോ​മി ഡാ​നി​യ​ൽ​സി​ന് 1,30,000 ഡോ​ള​ർ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​ന്പ് അ​ഭി​ഭാ​ഷ​ക​ൻ ന​ടി​ക്ക് പ​ണം ന​ൽ​കി​യ വി​വ​രം അ​റി​യു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ട്രം​പ് ന​ൽ​കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​രം ആ​വ​ശ്യ​മെ​ങ്കി​ൽ ത​ന്‍റെ അ​റ്റോ​ർണി മൈ​ക്ക​ൽ കോ​ഹെ​നോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സ്റ്റോ​മി ഡാ​നി​യേ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ട്രം​പ് ഒ​ഴി​ഞ്ഞു മാ​റി. 2006​ൽ ന​വേ​ദ​യി​ൽ വ​ച്ച് ന​ട​ന്ന ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ൻ​റി​നി​ടെ ട്രം​പ് ത​ന്നെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു സ്റ്റോ​മി ഡാ​നി​യ​ൽ​സ് ആ​ദ്യം ഉ​ന്ന​യി​ച്ച ആ​രോ​പ​ണം. ഒ​രു മാ​ഗ​സി​ന് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സ്റ്റോ​മി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത് പ​റ​യാ​തി​രി​ക്കു​ന്ന​തി​ന് ത​നി​ക്ക് പ​ണം ന​ൽ​കി​യെ​ന്നും ഇ​തി​നാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ർ പ്ര​കാ​രം 13,000 ഡോ​ള​റാ​ണ് ത​നി​ക്ക്…

Read More

പ്രണയിനികൾക്കുവേണ്ടി ഒരു പോസ്റ്റോഫീസ്! ഇതുവഴി ഒരുമിച്ചു ജീവിതം തുടങ്ങിയവര്‍ നിരവധി; കഥ ഇങ്ങനെ…

ന്യൂയോർക്ക്: പ്രണയിനികൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു പോസ്റ്റോഫീസ്. എവിടെയാണന്നല്ലേ… അങ്ങ് ജർമനിയിൽ. ഇത്തരത്തിൽ ലോകത്ത് തുറന്നിട്ടുള്ള ഒരേ ഒരു പോസ്റ്റോഫീസും ഇതു തന്നെ. ആഗ്രഹിക്കുന്ന പങ്കാളിയെ കണ്ടെത്താൻ വരമരുളുന്ന ഒരു ഓക്ക് മരത്തെ ചുറ്റിപ്പറ്റിയാണ് ഈ പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. കഥ ഇങ്ങനെ: നൂറ്റണ്ടുകളുടെ പഴക്കമുള്ള ഈ ഓക്ക്മരത്തിനു പറയാൻ പ്രണയത്തിന്‍റെ നൂറു കഥകളാണുള്ളത്. 1891-ൽ മിന്ന എന്ന പെണ്‍കുട്ടിയും വിഹെൽമ എന്ന യുവാവും തമ്മിലുള്ള പ്രണയത്തിനു സാക്ഷിയായതോടെയാണ് ഈ മരം ലോകജനശ്രദ്ധ നേടിയത്. അവരുടെ പ്രണയലേഖനങ്ങൾ ഒളിപ്പിച്ചുവച്ചിരുന്ന ഈ മരത്തിന്‍റെ ചുവട്ടിൽ വച്ചാണ് എല്ലാ എതിർപ്പുകളെയും അവഗണിച്ച് അവർ വിവാഹിതരായത്. ഇയുറ്റിനിലെ ഈ ഓക് വൃക്ഷം അതോടെ പ്രണയസാഫല്യത്തിന്‍റെ കേന്ദ്രമായി. നൂറ്റാണ്ടുകളായി ഈ പതിവു തുടർന്നതോടെ, വർഷങ്ങൾക്കു മുന്പ് ജർമൻ പോസ്റ്റൽ വകുപ്പ് മരത്തിനു പോസ്റ്റൽ കോഡ് സഹിതമുള്ള മേൽവിലാസം നൽകി ഒരു പോസ്റ്റ്മാനെ നിയമിച്ചു. ഇമെയ്ലും…

Read More

കാറിൽ രണ്ടു കുട്ടികളുടെ ജഡം; 20 വയസുള്ള മാതാവ് അറസ്റ്റിൽ

സുപ്പീരിയർ (അരിസോണ) : പത്തുമാസവും രണ്ടു വയസും പ്രായമുള്ള രണ്ടു കുട്ടികളുടെ ജഡം കാർ സീറ്റിൽ കണ്ടെത്തിയതിനെ തുടർന്നു ഇവരുടെ മാതാവും 20 വയസുള്ള ബ്രിട്ടണി വെലസ്ക്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ ഇരട്ട കൊലപാതകത്തിന് കേസെടുത്തതായി പിനൽകൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. മാർച്ച് 26 തിങ്കളാഴ്ച രാത്രി വൈകിട്ടാണ് കുട്ടികളുടെ മൃതദേഹം കാർ സീറ്റിൽ ബെൽറ്റിട്ട നിലയിൽ കണ്ടെത്തിയതെന്നു മാർച്ച് 27 ചൊവ്വാഴ്ച ഷെറിഫ് ഓഫീസ് അറിയിച്ചു. ബ്രിട്ടണിക്ക് രണ്ടു മില്യണ്‍ ഡോളറിന്‍റെ ജാമ്യം അനുവദിച്ചു. ഇവരുടെ വീട്ടിൽ നിന്നും ഇതിനു മുന്പ് കുട്ടികളെ പീഡിപ്പിച്ചതായി യാതൊരു പരാതിയും സിപിഎസിന് ലഭിച്ചിട്ടില്ലെന്നും കുട്ടികളുടെ മരണകാരണം ഓട്ടോപ്സിക്കുശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും ഷെറിഫ് പറഞ്ഞു. 17 വയസിൽ വിവാഹിതയായ ബ്രിട്ടണിയുടെ ഭർത്താവ് കഴിഞ്ഞ ജൂണിൽ മയക്കുമരുന്നു അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. റിപ്പോർട്ട്: പി.പി.ചെറിയാൻ

Read More

അത്യപൂര്‍വമായ ഒരു വിവാഹം! വിവാഹ വാര്‍ത്ത അറിഞ്ഞ സിറ്റി അധികൃതര്‍ ആകെ അങ്കലാപ്പില്‍

ഫോർട്ട് മയേഴ്സ് (ഫ്ളോറിഡ): അത്യപൂർവമായ ഒരു വിവാഹത്തിനാണ് ഫ്ളോറിഡയിലെ ഫോർട്ട് മയേഴ്സിലെ ഫാമിലി പാർക്ക് സാക്ഷ്യം വഹിച്ചത്. വിവാഹത്തിന് വധു വെള്ള വസ്ത്രങ്ങളണിഞ്ഞു ഒരുങ്ങിവന്നപ്പോൾ, വരൻ ഇതിനെല്ലാം മൂകസാക്ഷിയായി പടർന്നുപന്തലിച്ചു നിൽക്കുന്ന അത്തിമരമാണ്. ഇനിയും സംഭവം എന്താണെന്നറിയേണ്ട? നൂറു വർഷം പഴക്കമുള്ള ഫിക്കസ് ട്രീയെ (അത്തി മരം) വെട്ടി നശിപ്പിക്കാതിരിക്കുന്നതിനു കേരണ്‍ ഹൂപ്പർ എന്ന പ്രകൃതി സ്നേഹി കണ്ടെത്തിയ ഏക മാർഗമാണ് വൃക്ഷത്തെ വിവാഹം കഴിക്കുക എന്നത്. നൂറു വർഷം പഴക്കവും 8000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന വൃക്ഷം അടിവേരുകളോടുകൂടി മുറിച്ചുമാറ്റുന്നതിനു 13,000 ഡോളറിനു സിറ്റി പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്‍റ് കരാർ നൽകി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടും തീരുമാനത്തിൽ നിന്നും പുറകോട്ടു പോകാൻ അധികൃതർ തയാറാകാതിരുന്നതിനെ തുടർന്നു മാർച്ച് 27 ന് അന്പതോളം പേരെ സാക്ഷി നിർത്തി കേരണ്‍, ഫിക്കസ് മരത്തെ വിവാഹം ചെയ്തത്. ഫ്രണ്ട്…

Read More

ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച അ​ത്ഭു​തം ! ത​ല അ​റ​ത്ത​തി​നു ശേ​ഷ​വും ഒ​രാ​ഴ്ച്ച​യി​ല​ധി​ക​മാ​യി ജീ​വി​ച്ചി​രി​ക്കു​ന്ന കോ​ഴി ; വീഡിയോ വൈറലാകുന്നു

ത​ല അ​റ​ത്ത​തി​നു ശേ​ഷ​വും ഒ​രാ​ഴ്ച്ച​യി​ല​ധി​ക​മാ​യി ജീ​വി​ച്ചി​രി​ക്കു​ന്ന കോ​ഴി അ​ത്ഭു​ത​മാ​കു​ന്നു. താ​യ്‌ല​ൻ​ഡി​ലെ റ​ച്ച​ബൂ​രി പ്ര​വ​ശ്യ​യി​ലാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച അ​ത്ഭു​തം ന​ട​ക്കുന്നത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ കു​റ​ച്ച് സ​ന്ന്യാ​സി​മാ​ർ ഏ​റ്റെ​ടു​ത്ത ഈ ​കോ​ഴി​ക്ക് സി​റി​ഞ്ചി​ലൂ​ടെ അ​വ​ർ ഭ​ക്ഷ​ണം ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​റി​വി​ൽ അ​ണു​ബാ​ധ പി​ടി​പെ​ടാ​തി​രി​ക്കു​വാ​നാ​യി അ​വ​ർ മ​രു​ന്നും ന​ൽ​കു​ന്നു​ണ്ട്. നൊ​പ്പൊം​ഗ് തി​ത്താ​മോ എ​ന്ന​യാ​ൾ ഈ ​കോ​ഴി​യു​ടെ ചി​ത്ര​മു​ൾ​പ്പ​ടെ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഭ​വം വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഏ​തെ​ങ്കി​ലും മൃ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ലാ​കാം കോ​ഴി​ക്ക് ത​ല ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ത​ല പോ​യെ​ങ്കി​ലും വെ​റു​തെ ഇരുന്നു വിശ്രമിക്കാതെ ന​ട​ക്കു​ന്നു​മു​ണ്ട് ഈ ​കോ​ഴി. ഇ​തി​നു മു​ന്പും സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. 1945നും 1947​നും ഇ​ട​യി​ൽ ത​ല​യി​ല്ലാ​തെ കോ​ഴി ജീ​വി​ച്ചി​രു​ന്നു എ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഏ​ക​ദേ​ശം പ​തി​നെ​ട്ട് മാ​സ​ത്തോ​ളം ഈ ​കോ​ഴി ജീ​വി​ച്ചി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

മനപൂര്‍വ്വം വരുത്തിവെച്ച അപകടം! ദൈവവിശ്വാസം പരീക്ഷിക്കാന്‍ കുട്ടികളുമായി യുവതി കാര്‍ കോണ്‍ക്രീറ്റ് തൂണിലേക്ക് ഇടിച്ചു കയറ്റി; വീഡിയോ വൈറലാകുന്നു

ദൈ​വ​ത്തി​ൽ വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ൽ എ​ത്ര വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ദ്ദേ​ഹം ന​മ്മ​ളെ ര​ക്ഷി​ക്കു​മെ​ന്ന് തെ​ളി​യി​ക്കാ​ൻ കു​ട്ടി​കളെയുമിരുത്തി കാ​ർ കോ​ണ്‍​ക്രീ​റ്റ് തൂ​ണി​ൽ ഇ​ടി​പ്പി​ച്ച വീ​ട്ട​മ്മ പോ​ലീ​സ് പി​ടി​യി​ൽ. ജോ​ർ​ജി​യ സ്വ​ദേ​ശി​യാ​യ ബ​ക്കാ​രി വാ​രെ​ണ്‍ എ​ന്ന ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​ണ് സ്വ​ന്തം ജീ​വ​നും കു​ട്ടി​ക​ളു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കി ദൈ​വ വി​ശ്വാ​സം പ​രീ​ക്ഷി​ച്ച​ത്. അ​ഞ്ചും ഏ​ഴും വ​യ​സു​ള്ള കു​ട്ടി​ക​ളാ​യി​രു​ന്നു ഇ​വ​ർ​ക്കൊ​പ്പം കാ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം പോ​ലീ​സെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് അ​പ​ക​ടം മ​ന​പൂ​ർ​വ്വം വ​രു​ത്തി​വെ​ച്ച​താ​ണെ​ന്നും ദൈ​വ​ത്തി​ൽ വി​ശ്വാ​സം ഉ​ണ്ടെ​ങ്കി​ൽ എ​ത്ര വ​ലി​യ അ​പ​ക​ട​മു​ണ്ടാ​യാ​ലും അ​ദ്ദേ​ഹം ന​മ്മ​ളെ ര​ക്ഷി​ക്കു​മെ​ന്ന് കു​ട്ടി​ക​ളെ മ​ന​സി​ലാ​ക്കി ന​ൽ​കു​ന്ന​തി​നു​മാ​ണ് താ​ൻ വാ​ഹ​നം കോ​ണ്‍​ക്രീ​റ്റ് തൂ​ണി​ൽ ഇ​ടി​പ്പി​ച്ച​തെ​ന്നു​മാ​യി​രു​ന്നു ഇ​വ​ർ പ​റ​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും ഇ​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഇ​വ​രി​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ആ​ണ്. കു​ട്ടി​ക​ൾ ഇ​പ്പോ​ൾ മു​ത്ത​ശ​ന്‍റെ​യും മു​ത്ത​ശി​യു​ടെ​യും സം​ര​ക്ഷ​ണ​യി​ൽ ആ​ണ്.

Read More