ആ ​അ​സ്ഥി​കൂ​ടം ഒ​രു പെ​ണ്‍​കു​ഞ്ഞിന്‍റേത്

15 വ​ർ​ഷം മു​ന്പാ​ണ് ചി​ലി​യി​ലെ ഒ​രു ഖ​നി​യി​ൽ​നി​ന്ന് മ​മ്മി​യാ​യ ഒ​രു മ​നു​ഷ്യ​രൂ​പം അ​വി​ട​ത്തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. മ​നു​ഷ്യ​ശ​രീ​ര​ത്തോ​ട് ഏ​റെ സാ​മ്യ​മു​ണ്ടാ​യി​രു​ന്ന ആ ​രൂ​പം സ്പെ​യി​നി​ൽ​നി​ന്നെ​ത്തി​യ ഒ​രു സ​ഞ്ചാ​രി​ക്ക് അ​വ​ർ വി​റ്റു. പി​ന്നീ​ട് നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം ആ ​രൂ​പ​ത്തെ ലോ​ക​ത്തി​നു​മു​ന്പി​ൽ കാ​ണി​ച്ചു. ആ​റ്റ എ​ന്ന് പേ​രി​ട്ട ആ ​രൂ​പം ഭൂ​മി​യി​ൽ എ​ത്തി​യ ഏ​തോ അ​ന്യ​ഗ്ര​ഹ​ജീ​വി​യു​ടേ​താ​ണെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ലു​ള്ള ഒ​രു​കൂ​ട്ടം ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ ആ ​രൂ​പ​ത്തെ ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ച്ചു. ആ ​മ​മ്മി​യി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ഡി​എ​ൻ​എ സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നു. ഉ​ട​മ​സ്ഥ​ൻ ക​രു​തി​യ​തു​പോ​ലെ അ​ത് അ​ന്യ​ഗ്ര​ഹ​ജീ​വി​യു​ടെ മ​മ്മി​യൊ​ന്നു​മാ​യി​രു​ന്നി​ല്ല. ഗ​ർ​ഭ​സ്ഥാ​വ​സ്ഥ​യി​ൽ​ത്ത​ന്നെ മ​രി​ച്ച​തോ അ​ല്ലെ​ങ്കി​ൽ ജ​നി​ച്ച ഉ​ട​നെ മ​രി​ച്ച​തോ ആ​യ ഒ​രു പെ​ണ്‍​കു​ഞ്ഞി​ന്‍റെ ശ​രീ​ര​മാ​യി​രു​ന്നു അ​ത്. അ​ജ്ഞാ​ത​മാ​യ ഏ​തോ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​രി​ണി​ത​ഫ​ല​മാ​ണ് ആ​റി​ഞ്ചു മാ​ത്രം നീ​ള​മു​ള്ള ആ ​മ​മ്മി​യെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.…

Read More

മ​ര​ണം നി​രോ​ധി​ച്ചി​രി​ക്കു​ന്ന ഗ്രാ​മം !

ജ​ന​ന​വും മ​ര​ണ​വു​മൊ​ന്നും മ​നു​ഷ്യ​ന്‍റെ കൈ​യി​ലൊ​തു​ങ്ങു​ന്ന കാ​ര്യ​മ​ല്ലെ​ന്നാ​ണ് പ​റ​യാ​റ്. എ​ന്നാ​ൽ മ​രി​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്ന ഒ​രു ഗ്രാ​മ​മു​ണ്ട് ഈ ​ഭൂ​മി​യി​ൽ.​നോ​ർ​വെ​യി​ലെ ലോ​ങ്യെ​ർ​ബൈ​ൻ എ​ന്ന ദ്വീ​പി​ലാ​ണ് മ​ര​ണം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ണ്‍ ലോ​ങ്യെ​ർ എ​ന്ന അ​മേ​രി​ക്ക​ക്കാ​ര​നാ​ണ് 1906ൽ ​ഇ​വി​ടേ​ക്ക് ആ​ളു​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത്. 500 തൊ​ഴി​ലാ​ളി​ക​ളു​മാ​യി അ​ദ്ദേ​ഹം അ​ന്ന് ഇ​വി​ടെ​യൊ​രു ഖ​നി തു​റ​ന്നു. പി​ന്നീ​ട് ഈ ​തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ ഇ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യും ഇ​തൊ​രു ഗ്രാ​മ​മാ​യി വ​ള​രു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ 2000മാ​ണ് ഇ​വി​ട​ത്തെ ജ​ന​സം​ഖ്യ. ഈ ​ചെ​റി​യ ഗ്രാ​മ​ത്തി​ൽ ആ​കെ ഒ​രു ശ്മ​ശാ​ന​മെ​യു​ള്ളു. എ​ന്നാ​ൽ 70 വ​ർ​ഷം മു​ന്പ് ഇ​വി​ടെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു. ഈ ​പ്ര​ദേ​ശ​ത്തെ ക​ന​ത്ത ത​ണു​പ്പു​കാ​ര​ണം മു​ന്പ് അ​ട​ക്കം ചെ​യ്യ​പ്പെ​ട്ട മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കു​ന്നി​ല്ല എ​ന്ന​താ​യി​രു​ന്നു ഇ​തി​നു കാ​ര​ണം. ഇ​പ്പോ​ഴും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. ഒ​രാ​ൾ ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം ലോ​ങ്യെ​ർ​ബൈ​നി​ലാ​ണെ​ങ്കി​ലും ആ ​നാ​ട്ടി​ൽ​വ​ച്ച് മ​രി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. മ​ര​ണാ​സ​ന്ന​രാ​യ​വ​രെ ഇ​വി​ടെ​നി​ന്ന് അ​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ലേ​ക്കു…

Read More

അ​ടി​ച്ചു​മാ​റ്റ​ൽ ഭീഷ​ണി! ബി​യ​ർ ഗ്ലാ​സു​ക​ളി​ൽ അ​ലാം പി​ടി​പ്പി​ച്ച് ബാ​റു​ട​മ

ബ​ൽ​ജി​യ​ത്തി​ലു​ള്ള​”ബിയർ വാ​ൾ’ ബാ​ർ കു​ടി​യന്മാരു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ്. ബി​യ​റു​ക​ളി​ലെ വൈ​വി​ധ്യ​മാ​ണ് ഇ​വി​ടത്തെ പ്ര​ത്യേ​ക​ത. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി ഈ ​ബാ​ർ ഒ​രു പ്ര​തി​സ​ന്ധി​യി​ൽഅ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​റ്റൊ​ന്നു​മ​ല്ല, ബാ​റി​ലെ ബി​യ​ർ ഗ്ലാ​സു​ക​ൾ മോ​ഷ​ണം പോ​കു​ന്നു. പ്ര​ത്യ​ക​മാ​യി ഡി​സൈ​ൻ ചെ​യ്തു നി​ർ​മി​ച്ച ഗ്ലാ​സു​ക​ൾ ബിയർ കുടിക്കാനെത്തു ന്നവർ അ​ടി​ച്ചു​മാ​റ്റു​ക​യാ​ണ​ത്രേ… പ്രതിമാസം 200 ഗ്ലാ​സു​ക​ളാണ് ഇ​ങ്ങ​നെ മോ​ഷ്ടി​ക്ക​പ്പെ​ടു​ന്നതെന്ന് ബാ​റു​ട​മ ഫി​ലി​പ് മേ​സ് പ​റ​യു​ന്നു. എ​ന്താ​യാ​ലും ക​ക്ഷിത​ന്നെ പ്ര​തി​സ​ന്ധി​ക്കൊ​രു പ​രി​ഹാ​രം ക​ണ്ടി​രിക്കയാണിപ്പോൾ. ടെ​ക് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ബിയർ ഗ്ലാ​സു​ക​ളി​ലെ​ല്ലാം അ​ലാം സെ​ൻ​സ​ർ ഘ​ടി​പ്പി​ച്ചു.ഗ്ലാ​സു​മാ​യി ആ​രെ​ങ്കി​ലും ബാ​ർ വി​ട്ടാ​ൽ അ​ലാം മു​ഴ​ങ്ങും. പു​തി​യ സം​വി​ധാ​നമെ​ത്തി​യി​ട്ട് ഏ​താ​നും​ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂവെ​ന്നും ഇ​തി​നു​ശേ​ഷം ആരും ഇതേവരെ ഗ്ലാ​സ് അ​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും ഫി​ലി​പ് മേ​സ് പ​റ​ഞ്ഞു.

Read More

ആമസോൺ മുതലാളിക്കുമുണ്ട് ഒരുശിരൻ വളർത്തുനായ; കുരയ്ക്കും പക്ഷേ, കടിക്കില്ല..!

ആ​​​മ​​​സോ​​​ൺ അ​​​ധി​​​പ​​​ൻ ജെ​​​ഫ് ബെ​​​സോ​​​സ് ട്വി​​​റ്റ​​​റി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത ചി​​​ത്രം ​​​ക​​​ണ്ട് നെ​​​റ്റി​​​സ​​​ൻ​​​സ് ആ​​​കെ വി​​​സ്മ​​​യി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. റോ​​​ബോ​​​​​​ട്ട് നാ​​​യ​​​യ്ക്കൊ​​​പ്പം കൂ​​​ളാ​​​യി ന​​​ട​​​ക്കു​​​ന്ന ജെ​​​ഫി​​​ന്‍റെ ചി​​​ത്ര​​​മാ​​​ണ് ഏ​​​വ​​​രി​​​ലും വി​​​സ്മ​​​യ​​​മു​​​ണ​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഭാ​​​വി​​​യി​​​ലേ​​​ക്ക് സ്വാ​​​ഗ​​​തം എ​​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടെ​ ബെ​​സോ​​സ് ത​​ന്നെ ചി​​ത്രം പോ​​​സ്റ്റ് ചെ​​​യ്യു​​ക​​യാ​​യി​​രു​​ന്നു. വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യു​​​ടെ രൂ​​​പ​​​ത്തി​​​ലും ഭാ​​​വ​​​ത്തി​​​ലും ബെ​​സോ​​സി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി​​യ ഈ ​​റോ​​ബോ​​ട്ട്നാ​​യ​​യു​​ടെ പേ​​ര് സ്പോ​​​ട്ട് മി​​​നി എ​​ന്നാ​​ണ്. ഇ​​​തി​​​നു കു​​​ര​​​യ്ക്കാ​​​നും വീ​​​ടി​​​ന്‍റെ വാ​​​തി​​​ൽ തു​​​റ​​​ക്കാ​​​നു​​​മൊ​​​ക്കെ ക​​​ഴി​​​വു​​​ണ്ട്. പ​​​ക്ഷേ, ക​​​ടി​​​ക്കി​​​ല്ല. എ​​​ന്താ​​​യാ​​​ലും ഹോ​​​ളി​​​വു​​​ഡ് ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ​ മാ​​​ത്രം ക​​​ണ്ടി​​​ട്ടു​​​ള്ള റോ​​​ബോട്ട് നാ​​​യ ജെ​​​ഫി​​​ന്‍റെ വീ​​​ട്ടി​​​ൽ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​തി​​​ന്‍റെ അ​​​ന്പ​​​ര​​​പ്പും അ​​​ദ്ഭു​​​ത​​​വും സോ​​​ഷ്യ​​​ൽ‌​​​മീ​​​ഡി​​​യ​​​യി​​​ൽ നി​​​റ​​​യു​​​ക​​​യാ​​​ണ്.

Read More

ജ​ല​ദോ​ഷ​ത്തെ നി​സാ​ര​മാ​യി ക​ണ്ട യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് കൈ​കാ​ലു​ക​ൾ

വ​ല്ല​പ്പോ​ഴും പി​ടി​പെ​ടു​ന്ന ജ​ല​ദോ​ഷ​ത്തെ വ​ള​രെ നി​സാ​ര​മാ​യി കാ​ണു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും. അ​ത്ത​ര​ത്തി​ൽ ത​നി​ക്കു വ​ന്ന ജ​ല​ദോ​ഷ​ത്തെ നി​സാ​ര​മാ​യി ക​ണ്ട ഒ​രു യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് ഇ​രു കൈ​യ്യും കാ​ലു​ക​ളു​മാ​ണ്. ടി​ഫാ​നി കിം​ഗ് എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ടി​ഫാ​നി​ക്ക് ഇ​രു​പ​ത് വ​യ​സു​ള്ള​പ്പോ​ൾ​ആ​ർ​ത്രൈ​റ്റി​സ് പി​ടി​പെ​ട്ടി​രു​ന്നു. ഇ​തു പ​രി​ഹ​രി​ക്കാ​നാ​യി ഇ​മ്മ്യൂ​ണോ​സ​പ്ര​സ്സെ​ന്‍റ് എ​ന്ന മ​രു​ന്ന് തു​ട​ർ​ച്ച​യാ​യി ക​ഴി​ച്ച ഇ​വ​ർ​ക്ക് എ​പ്പോ​ഴും ജ​ല​ദോ​ഷ​വും പി​ടി​പെ​ട്ടി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞും തു​ട​ർ​ച്ച​യാ​യി അ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും ജ​ല​ജ​ദോ​ഷം വ​ന്ന​പ്പോ​ഴും ടി​ഫാ​നി അ​ത് കാ​ര്യ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ന്ന് രാ​ത്രി​യാ​യ​പ്പോ​ഴേ​ക്കും ഇ​വ​ർ​ക്ക് ബോ​ധ​വും ന​ഷ്ട​മാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഇ​വ​രെ സൂ​ക്ഷ​മ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​പ്പോ​ഴാ​ണ് ബാ​ക്ടീ​രി​യ​ൽ ന്യൂ​മോ​ണി​യ ഇ​വ​രി​ൽ ബാ​ധി​ച്ചെ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് മ​ന​സി​ലാ​യ​ത്. ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്ന ഇ​വ​രു​ടെ ക​ര​ൾ, കി​ഡ്നി എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചി​രു​ന്നു.​ജീ​വ​ൻ പോ​ലും ന​ഷ്ട​മാ​യേ​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​യ​തോ​ടെ ക​ഠി​ന​പ​രി​ശ്ര​മ​ത്തെ തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ ടി​ഫാ​നി​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു.…

Read More

ടാക്‌സിയില്‍ വന്ന് ബാങ്ക് മോഷ്ടിച്ചു; ശേഷം ടാക്‌സിയില്‍ മടങ്ങി; ഒടുവില്‍ പോലീസ് പിടിയില്‍

ടാ​ക്സി വാ​ഹ​ന​ത്തി​ൽ പോ​യി ബാ​ങ്ക് മോ​ഷ​ണം ന​ട​ത്തി അ​തേ വാ​ഹ​ന​ത്തി​ൽ തി​രി​കെ വീ​ട്ടി​ലേ​ക്കു പോ​യ​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യാ​ന​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ൽ എ​ത്തി​യ ശേ​ഷം താ​ൻ മോ​ഷ്ടി​ച്ച പ​ണ​ത്തി​ൽ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം ഡ്രൈ​വ​ർ​ക്ക് പ​ണം ന​ൽ​കി​യ​തും. സം​ഭ​വം ക​ഴി​ഞ്ഞ് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന ദൃ​സാ​ക്ഷി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു. ടാ​ക്സി ഡ്രൈ​വ​ർ​ക്ക് ന​ൽ​കി​യ​ത് ക​ഴി​ഞ്ഞി​ട്ടു​ള്ള ബാ​ക്കി പ​ണം മോ​ഷ്ടാ​വി​ന്‍റെ പ​ക്ക​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More

ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ വി​രി​ഞ്ഞ അ​ത്ഭു​ത​ഹോ​ട്ട​ൽ; അ​ഴ​ക് ഇ​ര​ട്ടി​പ്പി​ക്കാ​ൻ കൃ​ത്രി​മ വെ​ള്ള​ച്ചാ​ട്ട​വും

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഒ​രു ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ അ​തി​മ​നോ​ഹ​ര​മാ​യ ഹോ​ട്ട​ൽ നി​ർ​മി​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ക്ഷ​ണി​ക്കു​ക​യാ​ണ് ചൈ​ന. ഷാം​ഗ്ഹാ​യ് സി​റ്റി​യി​ൽ ഒ​രു ക​രി​ങ്ക​ൽ ക്വാ​റി സ്ഥി​തി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്താ​ണ് ഈ ​ഹോ​ട്ട​ലി​ന്‍റെ നി​ർ​മാ​ണം. ഭൂ​മി​ക്ക് ഉ​പ​രി​ത​ല​ത്തി​ലാ​യി ര​ണ്ടു നി​ല​ക​ൾ സ്ഥി​തി ചെ​യു​ന്പോ​ൾ പ​തി​നേ​ഴ് നി​ല​ക​ളാ​ണ് താ​ഴേ​ക്കു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ര​ണ്ടു നി​ല​ക​ൾ വെ​ള്ള​ത്തി​ന​ട​യി​ലും സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ൽ പ​ച്ച പ​ര​വ​താ​നി വി​രി​ച്ച പു​ൽ​മേ​ടു​ക​ളാ​ണു​ള്ള​ത്. ഏ​ക​ദേ​ശം നൂ​റ് മീ​റ്റ​ർ താ​ഴ്ച്ച​യി​ലാ​ണ് ഈ ​അ​ത്ഭു​ത ഹോ​ട്ട​ലി​ന്‍റെ നി​ർ​മാ​ണം. ഹോ​ട്ട​ലി​ന്‍റെ ഡി​സൈ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത് അ​ത്കി​ൻ​സ് എ​ന്ന ബ്രി​ട്ടീ​ഷ് ക​ന്പ​നി​യാ​ണ്. 383 മു​റി​ക​ളു​ള്ള ഈ ​ഹോ​ട്ട​ലി​ന്‍റെ നി​ർ​മാ​ണം 2013 ന​വം​ബ​റി​ലാ​ണ് ആ​രം​ഭി​ച്ച​ത്. ഈ ​ഹോ​ട്ട​ലി​ന്‍റെ ഏ​റ്റ​വും താ​ഴെ​യാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന നീ​ന്ത​ൽ കു​ള​ത്തി​ലേ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും​വ​രു​ന്ന കൃ​ത്രി​മ വെ​ള്ള​ച്ചാ​ട്ടം ദൃ​ശ്യ​ഭം​ഗി​യ്ക്ക് മാ​റ്റു​കൂ​ട്ടു​ക​യാ​ണ്. സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഹോ​ട്ട​ലി​നെ തേ​ടി ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു നി​ന്നും ധാ​രാ​ള​മാ​ളു​ക​ൾ…

Read More

ഇപ്പോള്‍ പണിപാളിയേനെ…! പെരുമ്പാമ്പിനെ കഴുത്തില്‍ ഇട്ട് അഭ്യാസം; മരണത്തില്‍ നിന്നും രക്ഷപെട്ടത് കഷ്ടിച്ച്‌

പെ​രു​ന്പാ​ന്പി​നെ ക​ഴു​ത്തി​ൽ ഇ​ട്ട് തെ​രു​വി​ൽ അ​ഭ്യാ​സം ന​ട​ത്തി​യ​യാ​ൾ മ​ര​ണ​ത്തി​ൽ നി​ന്നും ക​ഷ്ടി​ച്ചു ര​ക്ഷ​പെ​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. പെ​രു​ന്പാ​ന്പി​നെ​യും കൈ​യ്യി​ലേ​ന്തി ഒ​രാ​ൾ വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലാ​ദ്യം. പി​ന്നീ​ട് അ​ദ്ദേ​ഹം ഈ ​പാ​ന്പി​ന്‍റെ ത​ല കൈ​യ്യി​ലാ​ക്കി​യ​തി​നു ശേ​ഷം ഉ​ട​ൽ ത​ന്‍റെ ക​ഴു​ത്തി​ൽ ചു​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഓ​രോ നി​മി​ഷം ക​ഴി​യും തോ​റും പാ​ന്പ് ത​ന്‍റെ പി​ടി​മു​റു​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ അ​ദ്ദേ​ഹം നി​ല​ത്തേ​ക്ക് മു​ഖം​കു​ത്തി ഇ​രു​ന്നു പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ക​ണ്ട​വ​ർ ക​രു​തി​യ​ത്. അ​തു കൊ​ണ്ട് ത​ന്നെ ആ​രും അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ മെ​ന​ക്കെ​ട്ട​തു​മി​ല്ല. എ​ന്നാ​ൽ സ​മീ​പം നി​ന്ന​വ​ർ​ക്ക് എ​ന്തോ അ​പാ​ക​ത തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്ക​ന്ന​ത്. എ​ന്നാ​ൽ കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ടു​ക​ളൊ​ന്നും ല​ഭ്യ​മ​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ പാ​ന്പ് ചു​റ്റി വ​രി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പം നി​ന്ന​വ​രാ​ണ് പ​ക​ർ​ത്തി​യ​ത്.

Read More

ആ​റു​കാ​ലു​ക​ളു​മാ​യി അ​ത്ഭു​ത പ​ശു; അ​ന്തം വി​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ൾ

ആ​റു കാ​ലു​ക​ളു​മാ​യി ജ​നി​ച്ച പ​ശു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ നേ​ടി​യെ​ടു​ക്കു​ന്നു. ചൈ​ന​യി​ലെ ചോം​ക്വിം​ഗ് സി​റ്റി​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ​യു​ള്ള ഒ​രു ക​ർ​ഷ​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​പ​ശു. ഈ ​പ​ശു​വി​ന്‍റെ വ​യ​റി​ൽ നി​ന്നു​മാ​ണ് തു​ട​യു​ൾ​പ്പ​ടെ ര​ണ്ടു കാ​ലു​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ​ശു​വി​ന്‍റെ അ​മ്മ​യെ ഞാ​ൻ വ​ള​ർ​ത്തു​ന്നു​ന്ന​താ​ണെ​ന്നും നാ​ലു കു​ട്ടി​ക​ൾ ഇ​തി​നു മു​ന്പ് ജ​നി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ഇ​താ​ദ്യാ​മാ​ണെ​ന്നും പ​ശു​വി​ന്‍റെ ഉ​ട​മ​സ്ഥ​ൻ പ​റ​യു​ന്നു. ആ​റ് കാ​ലു​ക​ളു​മാ​യി ജ​നി​ച്ച പ​ശു​വി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ് ഇ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹ​മാ​ണ്. മാ​ത്ര​മ​ല്ല ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും ഈ ​പ​ശു​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ത് ആ​ദ്യ​മ​ല്ല, ഇ​തി​നു മു​ന്പും ചൈ​ന​യി​ൽ സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.

Read More

സാ​ഹ​സി​ക വി​നോ​ദ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ; സ്കൂ​ൾ അ​ധി​കൃ​ത​രെ വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

വ​ള​രെ​യ​ധി​കം അ​പ​ക​ട​മാ​യ രീ​തി​യി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. മെ​ക്സി​ക്കോ​യി​ലെ ഒ​രു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. ത​ടി കൊ​ണ്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന ഒ​രു വ​സ്തു​വി​ൽ ക​യ​റി കി​ട​ക്കു​ന്ന നാ​ലു കു​ട്ടി​ക​ൾ യാ​തൊ​രു സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ ഒ​രു​മി​ച്ച് അ​തി​ൽ ക​റ​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​യാ​ൾ കു​ട്ടി​ക​ളെ അ​തു ചെ​യ്യു​ന്ന​തി​ൽ നി​ന്നും വി​ല​ക്കാ​തെ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More