പിഞ്ചു കുഞ്ഞിന് കഞ്ചാവ് വലിക്കാൻ നൽകിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ നോർത്ത് കരോലീന സ്വദേശിനിയായ ബ്രിയാന്ന അശാന്തി ലോഫ്ട്ടണ് എന്ന ഇരുപതു വയസുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കുട്ടി കഞ്ചാവ് വലിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്ന് ഒരു മില്യണിലധികമാളുകളാണ് കണ്ടത്. തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നിലവിൽ ഈ കുട്ടിയെ ഒരു സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. ഈ യുവതിയെ കുറിച്ച് വിവരങ്ങൾ കൈമാറിയവർക്ക് നന്ദിയർപ്പിച്ച് പോലീസ് ഫേസ്ബുക്കിൽ കുറിച്ചിട്ടുമുണ്ട്.
Read MoreCategory: NRI
റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് കടയ്ക്കുള്ളിൽ ഉഗ്രസ്ഫോടനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കടയ്ക്കുള്ളിലേക്ക് കയറി വരുന്ന ഒരാൾ കാഷ്യറുടെ കൗണ്ടറിനു സമീപം വന്ന് നിൽക്കുന്പോഴാണ് സ്ഫോടനം ഉണ്ടായത്. തുടർന്ന് തീയും റഫ്രിജറേറ്ററിന്റെ ഗ്ലാസുമെല്ലാം ഇവിടേയ്ക്ക് തെറിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങളും വ്യക്തമാണ്. സംഭവം കണ്ട് ഭയന്നു പോയ അദ്ദേഹം ഞൊടിയിടയിൽ ഇവിടെ നിന്നും മാറിപോകുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കടയ്ക്കുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെതുടർന്ന് വ്യാപകമായി പ്രചരിക്കുകയാണ്.
Read Moreമലയാളി നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത! മൂന്നു വര്‍ഷം കൊണ്ട് ആറര മുതല്‍ 29 ശതമാനം വരെ ശമ്പളം വര്‍ധിപ്പിക്കാന്‍ എന്‍എച്ച്എസ്; ഗുണമാവുന്നത് 13 ലക്ഷം പേര്‍ക്ക്
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ബ്രിട്ടണില്‍ നഴ്സുമാര്‍ക്ക് ശുഭവാര്‍ത്ത. പതിമൂന്നു ലക്ഷത്തോളം വരുന്ന എന്‍എച്ച്എസ് സ്റ്റാഫിന് ശമ്പളം വര്‍ധിപ്പിക്കാന്‍ യൂണിയനുകളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. മൂന്നുവര്ഷംം കൊണ്ട് ആറര ശതമാനം മുതല്‍ 29 ശതമാനം വരെ ശമ്പള വര്‍ധന നല്‍കാനാണ് തീരുമാനം. ശമ്പള വര്‍ധന കരാര്‍ ജീവനക്കാര്‍ ബാലറ്റിലൂടെ അംഗീകരിച്ചാലുടന്‍ ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും. കരാറിലൂടെ സര്‍ക്കാരിന് 4.2 ബില്യണ്‍ പൗണ്ടിന്റെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ജൂലൈ ഓഗസ്റ്റ് മാസത്തിനുള്ളില്‍ ബാലറ്റിലൂടെ കരാറിന് അംഗീകാരം നേടാനാണ് പദ്ധതി. ഡോക്ടര്‍മാര്‍, ഡന്റിസ്റ്റുകള്‍, സീനിയര്‍ ലീഡേഴ്സ് എന്നിവര്‍ക്ക് ഈ ശമ്പള വര്‍ധന ബാധകമാകില്ല. പതിനായിരക്കണക്കിനു മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും പത്തു വര്‍ഷമായി കാത്തിരുന്ന നിര്‍ണായക പ്രഖ്യാപനത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തയാറായിരിക്കുന്നത്. ശമ്പള വര്‍ധനവിനായി നഴ്സുമാരും മറ്റ് ജീവനക്കാരും ഏറെനാളായി പ്രക്ഷോഭത്തിലും സമരമുറകളിലുമായിരുന്നു.…
Read Moreകീശയ്ക്കു കനമുണ്ടെങ്കിൽ ദിനോസറിനെയും വാങ്ങാം
ദിനോസർ ഫോസിൽ പാരീസിൽ ലേലത്തിനു വയ്ക്കുന്നു. ഒന്‍പത് മീറ്റർ നീളമുള്ള ഫോസിലിന് 18 ലക്ഷം യൂറോ ലഭിക്കുമെന്നാണ് ലേലക്കാരുടെ പ്രതീക്ഷ. 2013ൽ അമേരിക്കയിലെ വ്യോമിംഗിൽനിന്നാണ് ഈ ഫോസിൽ കണ്ടെടുത്തത്. 70 ശതമാനം ഭാഗങ്ങളുള്ള ഫോസിൽ ഇപ്പോൾ ബ്രിട്ടീഷ് വ്യവസായിയുടെ ഉടമസ്ഥതയിലാണ്. മാംസഭുക്ക് വിഭാഗമായ തെറോപോഡിൽപ്പെട്ട ദിനോസറിന്റെ ഫോസിലാണ് ഇതെന്നാണു നിഗമനം. ഇപ്പോൾ ഫ്രാൻസിലെ ലിയോൺ സിറ്റിയിലുള്ള ഫോസിൽ വൈകാതെ ഈഫൽ ടവറിന്റെ ആദ്യനിലയിലേക്കു മാറ്റും. ജൂണിലാണ് ലേലം നടക്കുക.
Read Moreകിറ്റി ഹോക്ക് കോറ ആദ്യത്തെ പറക്കും ടാക്സി
പറക്കും കാറുകൾ നിർമിക്കാൻ കമ്പനികൾ മത്സരിക്കുന്പോൾ അമേരിക്കൻ കമ്പനിയായ കിറ്റി ഹോക്ക് പറക്കും ടാക്സി അവതരിപ്പിച്ചു. കോറ എന്നു പേരിട്ടിരിക്കുന്ന വാഹനത്തിന് ഹെലികോപ്റ്ററുകൾ പോലെ നേരേ മുകളിലേക്കു ടേക്ക് ഓഫ് ചെയ്യാനും നിലത്തിറങ്ങാനും കഴിയും. കഴിഞ്ഞ ഡിസംബറിൽ അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും നീണ്ടുപോയി. ന്യൂസിലൻഡിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കോറ സർക്കാരിൽനിന്നുള്ള അനുമതി ലഭിച്ചാലുടൻ സർവീസ് തുടങ്ങും. ഇതിനായി ന്യൂസിലൻഡ് സർക്കാരും സീഫിർ എയർവർക്സും (കോറ സർവീസ് നടത്താൻ കിറ്റി ഹോക്ക് രൂപീകരിച്ച കമ്പനി) ചർച്ച തുടങ്ങിയിട്ടുണ്ട്. ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ പിന്തുണയുള്ള കിറ്റി ഹോക്കിന്റെ സിഇഒ സെബാസ്റ്റ്യൻ ത്രൺ ആണ്. ഗൂഗിളിന്റെ എക്സ് ലാബ്സിന്റെ സ്ഥാപകനാണ് സെബാസ്റ്റ്യൻ ത്രൺ. 13 ഇലക്ട്രിക് മോട്ടോറുകളാണ് കോറയുടെ ശക്തി. മുകളിലേക്ക് ഉയരാനും പറക്കാനും ഈ മോട്ടോറുകൾ കോറയെ സഹായിക്കും. പരമാവധി വേഗം മണിക്കൂറിൽ 177 കിലോമീറ്റർ. ഒരു തവണ…
Read Moreപറക്കുംമുമ്പേ പ്രിയപ്പെട്ടവര്‍ക്കൊപ്പം!
നാസയുടെ ബഹിരാകാശദൗത്യത്തിനു തെരഞ്ഞെടുക്കപ്പെടുന്ന ശാസ്ത്രജ്ഞർക്കു മാസങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനപരിപാടികളുണ്ട്. ബഹിരാകാശത്തെ സാഹചര്യങ്ങളുമായി അവരുടെ മനസും ശരീരവും പൊരുത്തപ്പെടുന്നതിനാണിത്. പരിശീലനകാലത്ത് സ്പേസ് സ്യൂട്ടണിഞ്ഞ് ശാസ്ത്രജ്ഞർ ചിത്രങ്ങൾ എടുക്കുന്ന ഒരു ചടങ്ങുമുണ്ട്. ഒരേ ദൗത്യത്തിൽപ്പെട്ടവർ ഒരുമിച്ചുനിന്ന് ചിത്രങ്ങൾ എടുക്കുന്നതാണ് ഈ ഫോട്ടോ ഷൂട്ടിന്റെ പതിവുരീതി. എന്നാൽ, ആനി സി മക്ക്ലെയിൻ എന്ന ബഹിരാകാശ ശാസ്ത്രജ്ഞ തന്റെ നാലു വയസുകാരൻ മകനൊപ്പമാണ് ചിത്രങ്ങൾ എടുത്തത്. പതിവു ശൈലിയിൽനിന്നു വ്യത്യസ്തമായ ആനിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് ഒരു അടിക്കുറിപ്പും ആനി നല്‍കിയിരുന്നു; ഇവനെ പിരിയണമെന്നതാണ് സങ്കടകരം. അടുത്ത നവംബറിലാണ് ആനി ബഹിരാകാശത്തേക്കു പറക്കുന്നത്. മുൻ ബഹിരാകാശയാത്രികനായ ലെലൻഡ് മെൽവിന്റെ ചിത്രങ്ങളും ഇത്തരത്തിൽ ശ്രദ്ധേയമായിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട വളർത്തുനായ്ക്കളായ ജേക്കിനും സ്കൗട്ടിനുമൊപ്പമായിരുന്നു മെൽവിന്റെ ഫോട്ടോഷൂട്ട്!
Read Moreതണ്ടര്‍ ചൈല്‍ഡ് ! കൂറ്റന്‍ തിരമാലകളെയും കൊടുംങ്കാറ്റിനെയും അതിജീവിക്കാന്‍ ശേഷിയുള്ള ബോട്ടുമായി ഐറിഷ് കമ്പനി
കൂറ്റൻ തിരമാലകളെയും കൊടുംങ്കാറ്റിനെയും അതിജീവിക്കാൻ ശേഷിയുള്ള ബോട്ടുമായി ഐറിഷ് കന്പനി. തണ്ടർ ചൈൽഡ് എന്നു പേരിട്ടിരിക്കുന്ന ബോട്ട്, സേഫ് ഹെവൻ എന്ന കന്പനിയാണ് നിർമിച്ചിരിക്കുന്നത്. പരീക്ഷണ യാത്രയിലെ ബോട്ടിന്റെ മിന്നും പ്രകടനംകണ്ട് ഇഷ്ടപ്പെട്ട ഐറിഷ് നാവിക സേന കൂടുതൽ തണ്ടർ ചൈൽഡ് ബോട്ടുകൾ നിർമിച്ചു നൽകാൻ കന്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിശക്തമായ കടൽക്ഷോഭമുണ്ടായാൽപോലും മുങ്ങില്ലെന്നുള്ളതാണ് ബോട്ടിന്റെ പ്രത്യേകതകളിലൊന്ന്. കൊടുംകാറ്റിൽ എടുത്തെറിയപ്പെട്ടാലും തലകീഴായി വീഴാത്തവിധമാണ് ബോട്ടിന്റെ നിർമാണം. അതിനാൽതന്നെ ബോട്ടു മറിയുകയെന്നത് അസംഭവ്യമാണെന്ന് കന്പനി പറയുന്നു. ക്ഷതങ്ങൾ ആഗിരണം ചെയ്യാൻ കഴിവുള്ള പുറംപാളികളാണ് ബോട്ടിന്റെ മറ്റൊരു പ്രത്യേകത. യാത്രക്കാർക്ക് ക്ഷതമേൽക്കാതെ ഈ പാളി സംരക്ഷണമേകും. മണിക്കൂറിൽ 62 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള ബോട്ടിൽ 10 പേർക്കു യാത്രചെയ്യാനാവും. രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് തണ്ടർ ചൈൽഡിന്റെ നിർമാണം.
Read Moreബെന്‍സ് കാറിന്റെ ബ്രേക്ക് പോയി! നിയന്ത്രണം നഷ്ടമായി അമിതവേഗതയില്‍ പാഞ്ഞ കാറിന് വഴിയൊരുക്കി പോലീസ്; കാര്‍ നിര്‍ത്താനായി പോലീസ് ചെയ്തത്…
നിയന്ത്രണം നഷ്ടമായി അമിതവേഗത്തിൽ പാഞ്ഞ മെഴ്സിഡസ് ബെൻസ് കാർ അപകടത്തിൽപ്പെടുന്നതിനു മുന്‍പേ ബുദ്ധിപരമായ നീക്കത്തിലൂടെ നിർത്തിയ ഡ്രൈവർക്കും സമയോചിതമായ ഇടപെടീലിലൂടെ അദ്ദേഹത്തെ രക്ഷപെടുത്തിയ പോലീസുദ്യോഗസ്ഥർക്കും സോഷ്യൽമീഡിയായിൽ അഭിനന്ദന പ്രവാഹം. ചൈനയിലെ ഹെനാൻ പ്രവശ്യയിലാണ് സംഭവം. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിനു കാരണമായത്. വാഹനത്തിലെ ക്രൂയിസ് കണ്ട്രോൾ പ്രവർത്തിപ്പിച്ച് ആക്സിലേറ്റർ ലോക്ക് ചെയ്യാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല. കാരണം പരിമിതമായ വേഗതയിൽ സഞ്ചരിക്കുന്പോൾ മാത്രമേ കാറിലെ ക്രൂയിസ് കണ്ട്രോൾ പ്രവർത്തിപ്പിക്കുവാൻ സാധിക്കുകയുള്ളു. അതും സാധിക്കാതെ വന്നതോടെ ബ്രേക്കിനൊപ്പം കാറിലെ ഗിയറിന്റെ പ്രവർത്തനവും നിലച്ചെന്ന് അദ്ദേഹത്തിന് മനസിലായി. പിന്നീട് കാറിലിരുന്നു കൊണ്ട് തന്നെ അദ്ദേഹം പോലിസിന് ഫോണ്‍ ചെയ്യുകയായിരുന്നു. ഈ സമയം അദ്ദേഹം കാറുമായി തിരക്കേറിയ വഴിയിലേക്കു പ്രവേശിച്ചിരുന്നു. അപ്പോഴേക്കും സംഭവത്തപ്പറ്റി അറിഞ്ഞ ഹൈവെ പെട്രോൾ പോലീസ് വഴിയിലുണ്ടായിരുന്ന കാറുകൾ ഒഴിപ്പിച്ച് അദ്ദേഹത്തിന് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുത്തു.…
Read Moreവാതിലിനുണ്ടായിരുന്ന കേടുപാടും, കാറ്റും! പറന്നുയര്‍ന്ന വിമാനത്തിന്റെ വാതില്‍ തുറന്നുപോയി; നഷ്ടപ്പെട്ടത് മൂന്ന് ടണ്‍ സ്വര്‍ണവും ആറ് ടണ്‍ പ്ലാറ്റിനവും
പറന്നുയർന്ന വിമാനത്തിന്റെ വാതിൽ തുറന്ന് സ്വർണവും പ്ലാറ്റിനവും റണ്‍വേയിൽ ചിതറി. റഷ്യയിലെ യാക്കുസക്ക് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ആൻ-12 കാർഗോ വിമാനത്തിനുള്ളിൽ നിന്നുമാണ് ഇത്തരം അനിഷ്ടസംഭവം നടന്നത്. ഏകദേശം മൂന്ന് ടണ്‍ സ്വർണവും ആറ് ടണ്‍ പ്ലാറ്റിനവുമാണ് റണ്‍വേയിൽ ചിതറിയത്. വാതിലിനുണ്ടായിരുന്ന കേടുപാടും വിമാനം പറന്നുയർന്നപ്പോഴുണ്ടായ അമിതമായ കാറ്റുമാണ് വാതിൽ തുറന്നുപോകുവാനുണ്ടായ കാരണം. തുടർന്ന് പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷം വിമാനം ഒരു ഗ്രാമത്തിൽ ഇറക്കുകയായിരുന്നു. അധികൃതർ ഉടൻ തന്നെ റണ്‍വെ സീൽ ചെയ്ത് ആരെയും പ്രവേശിപ്പിക്കാതിരിക്കുകയും സ്വർണവും പ്ലാറ്റിനവും പെറുക്കിയെടുക്കുകയുമായിരുന്നു. ഇതുവരെ 172 സ്വർണ കട്ടികൾ കണ്ടെത്തിയെന്നും ബാക്കിയുള്ളവയ്ക്കായി തെരച്ചിൽ തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Moreയജമാനന് മരിച്ചത് അറിഞ്ഞില്ല! നാലുമാസമായി ആശുപത്രി കവാടത്തില്‍ കാത്തിരിക്കുന്ന വളര്‍ത്തുനായ; കരളലിയിക്കുന്ന സംഭവം…
നാലു മാസങ്ങൾക്കു മുന്‍പ് തന്റെ യജമാനൻ മരിച്ചത് അറിയാതെ ആശുപത്രിക്കു മുന്പിൽ അദ്ദേഹത്തെ കാത്തിരിക്കുന്ന നായയുടെ കഥ സോഷ്യൽമീഡിയയുടെ കണ്ണുനനയിക്കുന്നു. ബ്രസീലിലെ സംപൗളോയിലാണ് സംഭവം. ഒരു വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ നായയുടെ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്പത്തിയൊന്പത് വയസുകാരനായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് ആംബുലൻസിൽ ആയിരുന്നു. അദ്ദേഹത്തെ വാഹനത്തിൽ പ്രവേശിപ്പിച്ചതു മുതൽ ആശുപത്രിയിൽ എത്തിച്ചതു വരെ ഈ നായ വാഹനത്തെ പിന്തുടർന്നിരുന്നുവെന്ന് ഡ്രൈവർ ഓർക്കുന്നു. ആശുപത്രിക്ക് മുന്നിലെത്തിയ നായ പ്രവേശനവാതിലിനു മുന്പിൽ അന്നു മുതൽ തന്റെ കാത്തിരിപ്പ് ആരംഭിക്കുകയായിരുന്നു. അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ആശുപത്രിയിൽ നിന്നും ലഭിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ തന്നെ ഒറ്റയ്ക്കാക്കി തന്റെ ഉടമ യാത്രയായത് ഈ നായ അറിഞ്ഞിരുന്നില്ല. ആശുപത്രിക്കു മുന്പിലെ തന്റെ കാത്തിരിപ്പ് ഈ നായ തുടരുകയായിരുന്നു.…
Read More