താൻ വളർത്തുന്ന നൂറ്റിയഞ്ച് ആടുകളെ കൊന്ന രണ്ടു സിംഹങ്ങളിലൊന്നിനെ ആട്ടിടയൻ കുത്തിക്കൊന്നു. കെനിയയിലെ മാസായ് മാറ ദേശിയ പാർക്കിനു സമീപമാണ് സംഭവം. പൂലർച്ചെ നാലിനാണ് കയൂകോ ഒലെയ് കാസ്മയ് എന്നയാൾ കൂടിനുള്ളിൽ നിന്നും ആടുകളുടെ കരച്ചിൽ കേട്ട് എഴുന്നേറ്റത്. കൂടിനുള്ളിൽ എത്തിയ അദ്ദേഹം കണ്ടത് അതിനുള്ളിൽ നിൽക്കുന്ന ഒരു ആണ് സിംഹത്തെയും പെണ് സിംഹത്തെയുമായിരുന്നു. കണ്ട മാത്രയിൽ തന്നെ പെണ്‍സിംഹം അദ്ദേഹത്തിനു നേരെ തിരിയുകയായിരുന്നു. പേടിച്ചു പോയെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത അദ്ദേഹം തന്റെ കൈയ്യിലിരുന്ന കുന്തം ഉപയോഗിച്ച് സിംഹത്തെ ആക്രമിക്കുകയായിരുന്നു. അൽപ്പ നേരത്തെ പോരാട്ടത്തിനൊടുവിൽ പെൺ സിംഹം കൊല്ലപ്പെട്ടു. ഈ സമയം ആണ് സിംഹം ഇരുട്ടിലേക്ക് ഓടിയൊളിക്കുകയും ചെയ്തു. ഏകദേശം പത്ത് ലക്ഷത്തോളം കെനിയൻ രൂപയുടെ നഷ്ടം ഇദ്ദേഹത്തിനുണ്ടായെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതിനു ശേഷം കയൂകോയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് വന്യജീവി വകുപ്പ് അറിയിച്ചു. മാത്രമല്ല സിംഹത്തെ…
Read MoreCategory: NRI
പണിപാളി! വിശപ്പടക്കാൻ ഷൂ വിഴുങ്ങിയ പെരുന്പാന്പിന് ശസ്ത്രക്രീയ
ഷൂ വിഴുങ്ങിയ പാന്പിനെ ശസ്ത്രക്രീയയിലൂടെ സുഖപ്പെടുത്തി. ഓസ്ട്രേലിയായിലെ മൗണ്ട് ഒമ്മാനെയ് സ്വദേശിയായ ഒരു പാന്പ് പിടുത്തക്കാരനാണ് ഷൂ വിഴുങ്ങിയ നിലയിൽ ഒരു പാന്പുമായി മൃഗഡോക്ടറുടെ അടുക്കൽ എത്തിയത്. ഇവിടെയുള്ള ഒരാളുടെ വീട്ടിനുള്ളിൽ നിന്നുമാണ് ഈ പാന്പിനെ പിടികൂടിയത്. തുടർന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് എത്തിയ ഒരാൾ പാന്പിനെ പിടികൂടുകയായിരുന്നു. പിന്നീടാണ് പാന്പിനെ കണ്ടെത്തിയ സ്ഥലത്ത് ഇട്ടിരുന്ന ഒരു ജോഡി ചെരുപ്പുകളിലൊന്ന് കാണാതായതായി വീട്ടുടമസ്ഥൻ മനസിലാക്കിയത്. തുടർന്ന് പാന്പിനെ നീരീക്ഷിച്ചപ്പോൾ പാന്പ് ചെരിപ്പ് വിഴുങ്ങിയതായി എല്ലാവർക്കും മനസിലായി. പിന്നീട് മൃഗാശുപത്രിയിൽ പാന്പിനെ എത്തിച്ചതിനു ശേഷം നടത്തിയ ശസ്ത്രക്രീയയിലാണ് ഷൂ പുറത്തെടുക്കാനായത്. രണ്ടു ദിവസത്തിനുള്ളിൽ പാന്പ് സുഖം പ്രാപിക്കുമെന്ന് ശസ്ത്രക്രീയ നടത്തിയ ഡോക്ടർ അറിയിച്ചു.
Read Moreവര്‍ഷങ്ങള്‍ വെള്ളത്തിനടിയില്‍ കിടന്നെങ്കിലും… മൂന്ന് വർഷങ്ങൾക്കു മുന്‍പ് കാണാതായ കാമറ കടലിൽ നിന്നും ലഭിച്ചപ്പോൾ…
മൂന്ന് വർഷങ്ങൾക്കു മുന്‍പ് കാണാതായ കാമറ കടൽ തീരത്തു നിന്നും ലഭിച്ചു. തായ്വാനിലെ ഒരു കടൽ തീരത്തു നിന്നുമാണ് ഇവിടെയെത്തിയ ഒരു പറ്റം കുട്ടികൾക്ക്് കടൽ ജീവികളും മറ്റും നിറയെ പൊതിഞ്ഞ നിലയിൽ കാമറ ലഭിച്ചത്. രണ്ടു വർഷത്തോളം വെള്ളത്തിൽ കിടന്നുവെങ്കിലും ഈ കാമറ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നുള്ളതാണ് ഏവർക്കും അത്ഭുതമാകുന്നത്. വിദ്യാർഥികളിലൊരാൾ കാമറയുടെ ഉടമയെ കണ്ടെത്താൻ കാമറയിലുണ്ടായിരുന്ന ചിത്രമുൾപ്പടെ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്ന് ഇത് വൈറലാകുകയായിരുന്നു. ജപ്പാൻ സ്വദേശിനിയായിരുന്ന ഒരാളുടേതായിരുന്നു ഈ കാമറ. മൂന്ന് വർഷങ്ങൾക്കു മുന്‍പ് സ്കൂബ ഡൈവ് ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ഈ കാമറ നഷ്ടമായത്. ജൂണിൽ തായ്വാനിൽ എത്തി ഈ കാമറ തിരികെ മേടിക്കുവാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
Read More20 വര്‍ഷത്തോളം പഴക്കം; 150 മീറ്റര്‍ ഉയരം! പത്തു സെക്കന്‍ഡിനുള്ളില്‍ പതിനഞ്ച് നിലയുടെ അന്ത്യം; പ്രദേശം മുഴുവന്‍ പൊടിപടലത്താല്‍ മൂടി
വെറും പത്ത് സെക്കൻഡുകൾ കൊണ്ട് പതിനഞ്ചു നിലയുള്ള കെട്ടിടം തകർന്നു നാമാവശേഷം ആകുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ചൈനയിലെ ചെൻഗ്ഡുവിലാണ് സംഭവം നടന്നത്. ഏകദേശം ഇരുപത് വർഷത്തോളം പഴക്കമുള്ള നൂറ്റിയന്പത് മീറ്റർ ഉയരമുള്ള ഈ കേട്ടിടത്തിന് കേടുപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ തകർക്കുവാൻ തീരുമാനിച്ചത്. തുടർന്ന് കെട്ടിടത്തിലെയും പ്രദേശത്തെയും ആളുകളെ മാറ്റിയതിനു ശേഷം ബോംബ് വെച്ചു തകർക്കുകയായിരുന്നു. കെട്ടിടം തകർന്നതിനു ശേഷം ഈ പ്രദേശം മുഴുവൻ പൊടിപടലത്താൽ മൂടിയിരുന്നുവെങ്കിലും അധികൃതരുടെ സമയോചിതമായ ഇടപെടലിൽ എല്ലാം നിയന്ത്രണ വിധേയമാക്കുകയായിരുന്നു. Watch as Chinese workers in the city of Chengdu demolish a high-rise building in the blink of an eye pic.twitter.com/4n8Tbsbile — People’s Daily,China (@PDChina) March 29, 2018
Read Moreപിന്നാലെ ഓടിയെങ്കിലും..! പോലീസിന്റെ കണ്മുന്പിൽ നിന്നും സാഹസികമായി ജയിൽ ചാടുന്ന പ്രതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പോലീസിന്റെ പിടിയിൽ നിന്നും കുറ്റവാളി സാഹസികമായി രക്ഷപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമേരിക്കയിലെ ഇന്ത്യാനയിലുള്ള ഒരു ജയിലിലാണ് സംഭവം നടന്നത്. ജയിലിലെ ഒരു മുറിയുടെ ഷട്ടർ തനിയെ ഉയരുന്പോൾ രണ്ട് കാറുകൾ അതിനുള്ളിലേക്ക് കയറി വരുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. കാറിനുള്ളിൽ നിന്നും രണ്ട് പോലീസുകാർ പുറത്തേക്ക് ഇറങ്ങി മുറിയുടെ ഒരു വശത്തേക്ക് മാറി നിന്നും സംസാരിച്ചുകൊണ്ടിരിക്കുന്പോൾ ഷട്ടർ തനിയെ താഴേക്ക് വന്ന് അടഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ഒരു കാറിനുള്ളിലുണ്ടായിരുന്ന കുറ്റവാളി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി ഷട്ടർ പൂർണമായും അടയുന്നതിനും മുന്‍പേ പുറത്തേക്ക് ഇറങ്ങി രക്ഷപെടുകയായിരുന്നു. കുറ്റവാളി രക്ഷപെടുന്നത് കണ്ട് പോലീസുകാർ പിന്നാലെ ഓടിയെങ്കിലും അപ്പോഴേക്കും ഷട്ടർ പൂർണമായും അടഞ്ഞിരുന്നു. ഉടൻ തന്നെ പോലീസുകാർ ഷട്ടർ തുറന്ന് പ്രതിക്കായി ഓടിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് നടത്തിയ ഉൗർജിതമായ തെരച്ചിലിനൊടുവിൽ രണ്ടു ദിവസങ്ങൾക്കവു ശേഷം പ്രതിയെ പോലീസ് പിടികൂടി. കെട്ടിടത്തിനുള്ളിൽ…
Read Moreകള്ളനെ കൈയോടെ പിടിക്കും! ഇവിടെ കള്ളിമുള്‍ച്ചെടികളിലും ചിപ്പ്
നാൽപ്പത് അടി ഉയരത്തിൽ വളരുന്ന കള്ളിമുൾച്ചെടികൾക്ക് പ്രശസ്തമാണ് അരിസോണയിലെ സഗുവാറോ ദേശീയ ഉദ്യാനം. നൂറുകണക്കിന് ആളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്ന അതിവിശാലമായ കള്ളിമുൾച്ചെടികളുടെ ഉദ്യാനം കാണാൻ എത്തുന്നത്. കള്ളിമുൾച്ചെടികളുടെ മനോഹാരിത കണ്ട് ഇഷ്ടപ്പെട്ട് അവ ഒടിച്ചുകൊണ്ടും മോഷ്ടിച്ചുകൊണ്ടും പോകുന്നവർ ഇവിടത്തെ സുരക്ഷാ ജീവനക്കാരുടെ സ്ഥിരം തലവേദനയാണ്. ഇവർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മോഷണം തടയാൻ പറ്റുന്നില്ല. അതുകൊണ്ട് പുതിയൊരു വിദ്യ പരീക്ഷിക്കുകയാണ് ദേശീയ ഉദ്യാന അധികൃതർ. ഇവിടെ പരിപാലിക്കപ്പെട്ടിരിക്കുന്ന കള്ളിമുൾച്ചെടികളിലെല്ലാം രഹസ്യചിപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഈ ചിപ്പിൽനിന്ന് കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് കള്ളിമുൾച്ചെടികൾ എവിടെയുണ്ടെന്ന് കൃത്യമായി കണ്ടെത്താനാകും. ഇങ്ങനെ ലഭിക്കുന്ന വിവരം അനുസരിച്ച് ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോയാലും കള്ളനെ കൈയോടെ പിടിക്കാനാകുമെന്നാണ് അധികൃതരുടെ വിശ്വാസം.
Read Moreസ്വന്തം രൂപത്തിലും ലോലിപോപ്
ലോലിപോപ് വായിൽവച്ച് നുണയാൻ എല്ലാവർക്കും ഇഷ്ടമാണ്. പലനിറത്തിലും മണത്തിലും വലുപ്പത്തിലും രുചിയിലും രൂപത്തിലുമൊക്കെയുള്ള ലോലിപോപ്പുകൾ ഇന്ന് കടകളിൽ ലഭിക്കും. ഈ ലോലിപോപ്പിന് സ്വന്തം രൂപമാണെങ്കിലോ?അതും ഇപ്പോൾ സാധ്യമാണ്. പക്ഷെ ലണ്ടൻവരെ ചെല്ലണമെന്നു മാത്രം. ബ്രിട്ടീഷ് ഓണ്‍ലൈൻ റീട്ടൈലറായ ഫയർഫോക്സാണ് ഉപയോക്താക്കൾ ആവശ്യപ്പെടുന്ന രൂപത്തിലുള്ള ലോലിപോപ്പുകൾ ഉണ്ടാക്കി തരുന്നത്.സ്വന്തം രൂപം നുണയണമെന്ന് ആഗ്രഹിക്കുന്നയാർക്കും ഇത് പരീക്ഷിക്കാം. 3,600 രൂപയാണ് ഒരു ലോലിപോപ്പിന്റെ വില. സ്വന്തം രൂപത്തിലുള്ള ലോലിപോപ്പ് ഉണ്ടാക്കാനാഗ്രഹിക്കുന്നവർ ആദ്യം തങ്ങളുടെ ഫോട്ടോ ഓണ്‍ലൈനായി സമർപ്പിക്കണം. പത്തു ദിവസത്തിനകം നമുക്ക് ഇഷ്ടമുള്ള പഴത്തിന്റെ രുചിയിൽ ലോലിപോപ്പ് ഉണ്ടാക്കിത്തരും.
Read Moreഇവിടെ മഞ്ഞിനു നിറം വെള്ളയല്ല, ഓറഞ്ച്
ഓറഞ്ച് നിറത്തിലുള്ള മഞ്ഞിൽ പുതഞ്ഞ് കിഴക്കൻ യൂറോപ്പ്. ഉക്രയിൻ, ബൾഗേറിയ, റഷ്യ, റുമേനിയ എന്നിവിടങ്ങളിലാണ് കൂടുതലായും ഓറഞ്ച് മഞ്ഞുവീഴ്ച ദൃശ്യമാകുന്നത്. സഹാറ മരുഭൂമിയിൽനിന്നുള്ള മണൽക്കാറ്റിനെത്തുടർന്ന് അന്തരീക്ഷത്തിലെ ഉപരിപാളികളിലെത്തിയ മണൽത്തരികളും പൂന്പൊടിയുമൊക്കെയാണ് മഞ്ഞിന്റെ ഓറഞ്ച് നിറത്തിനു കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. 2007ൽ സൈബീരിയയിലും ഓറഞ്ച് നിറത്തിൽ മഞ്ഞുവീഴ്ചയുണ്ടായിരുന്നു.
Read Moreശാസ്ത്ര ലോകത്തെ ഞെട്ടിച്ച് മനുഷ്യ മുഖത്തോട് രൂപസാദൃശ്യമുള്ള കുരങ്ങ്
മനുഷ്യമുഖത്തോട് രൂപ സാദൃശ്യമുള്ള കുരങ്ങ് സോഷ്യൽമീഡിയായുടെ ശ്രദ്ധ നേടിയെടുക്കുന്നു. ചൈനയിലെ ടിയാൻജിൻ മൃഗശാലയിൽ നിന്നുമുള്ളതാണ് ഈ വീഡിയോ. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയിലാണ് ഈ കുരങ്ങിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്. മനുഷ്യൻ ചെയ്യുന്നതു പോലെ മുഖം ചലിപ്പിക്കുകയും നോക്കുകയും മറ്റുമാണ് ഈ കുരങ്ങ് ചെയ്യുന്നത്. ഈ കുരങ്ങിന്റെ പ്രായം പതിനെട്ട് വയസ് ആണ്. ഇത്തരത്തിലുള്ള കുരങ്ങുകൾ അമേരിക്കയിലും ഉണ്ട്. മാത്രമല്ല അമിതമായ ബുദ്ധിയുള്ളതാണ് ഇത്തരം വിഭാഗത്തിൽപ്പെട്ട കുരങ്ങുകൾ എന്ന് നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ട് ചെയ്യുന്നു.
Read Moreപൈലറ്റ് ചിറകില്ലാതെ പറന്നു; കോക്പിറ്റിൽ കയറി പോലീസ് പോക്കി
സ്റ്റുട്ട്ഗാർട്ട്: വിമാനം ചിറകുവിരിച്ച് പറന്നുയരുന്നതിനു മുമ്പെ പൈലറ്റ് ചിറകില്ലാതെ പറന്നുയർന്നു. കോക്പിറ്റിലൂടെ നിലത്തുറയ്ക്കാത്ത കാലുമായി വേച്ചുവേച്ചു നടന്ന പൈലറ്റിനെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു. ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് വിമാനത്താവളത്തിലായിരുന്നു സംഭവം. വെള്ളിയാഴ്ച സ്റ്റുട്ട്ഗാർട്ടിൽനിന്നും ലിസ്ബണിലേക്കുള്ള വിമാനത്തിന്റെ പൈലറ്റാണ് അറസ്റ്റിലായത്. നാൽപതുകാരനായ സഹപൈലറ്റ് അമിതമായി മദ്യപിച്ചാണ് വിമാനത്തിൽ എത്തിയത്. ഇയാൾക്ക് ശരിയായി നടക്കാൻപോലും കഴിയില്ലായിരുന്നു. ഇതോടെ യാത്രക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജർമൻ പോലീസ് വിമാനത്തിനുള്ളിൽ കടന്ന് പറക്കുന്നതിനു മുമ്പ് പറന്നുതുടങ്ങിയ കക്ഷിയെ നിലത്തിറക്കി. ഇയാളുടെ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്യുകയും 10,000 യൂറോ പിഴ ചുമത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് 106 യാത്രക്കാരുമായി പറന്നുയരാനിരുന്ന വിമാനം റദ്ദാക്കി.
Read More