അധ്യാപിക ക്ലാസില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു; വിദ്യാര്‍ഥികള്‍ കൊടുത്തത് എട്ടിന്റെപണി

ഷി​ക്കാ​ഗോ: ക്ലാ​സ്മു​റി​യി​ൽ ല​ഹ​രി​മ​രു​ന്നാ​യ കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗി​ച്ച അ​ധ്യാ​പി​ക പോ​ലീ​സ് പി​ടി​യി​ൽ. യുഎസിലെ നോ​ർ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ​ന ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക സ​മാ​ന്ത മാ​രി കോ​ക്സ്(24) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ അ​ട​ച്ചി​ട്ട മു​റി​യി​ലി​രു​ന്നാ​ണ് സ​മാ​ന്ത മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തെ​ങ്കി​ലും, അ​ധ്യാ​പി​ക കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​നു വി​വ​രം ന​ൽ​കി. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ധ്യാ​പി​ക​യു​ടെ പൂ​ട്ടി​യ ഡ്രോ​യ​റി​ൽ​നി​ന്നു നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തു​ക​യും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​നു അ​ധ്യാ​പി​ക​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി ലേ​ക്ക് കൗ​ണ്ടി പ്രോ​സി​ക്യൂ​ട്ടേ​ഴ്സ് അ​റി​യി​ച്ചു. പി​ന്നീ​ട് സ്വ​ന്തം ജാ​മ്യ​ത്തി​ൽ ഇ​വ​രെ വി​ട്ട​യ​ച്ചു. ക്ഷീ​ണ​മ​ക​റ്റാ​നാ​ണ് കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് അ​ധ്യാ​പി​ക​യു​ടെ വാ​ദം.

Read More

ലെ​വി​ഡ്രോം! ആറുവയസുകാരൻ കണ്ടുപിടിച്ച പുതിയ വാക്ക് ഡിക‌്ഷണറിയിലേക്ക്

കനേ​ഡി​യ​ൻ വം​ശ​ജ​നാ​യ ലെ​വി ബ​ഡ് എ​ന്ന ആ​റു​വ​യ​സു​കാ​ര​ൻ ഇം​ഗ്ലീ​ഷി​ൽ ഒ​രു പു​തി​യ വാ​ക്ക് ക​ണ്ടു​പി​ടി​ച്ചു. ഈ ​വാ​ക്ക് ഓ​ക്സ്ഫ​ഡ് ഡി​ക്‌​ഷ​ണ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ലോ​കം ഒ​രു കാ​ന്പ​യി​നാ​യി ഏ​റ്റെ​ടു​ത്തു. ലെ​വി​ഡ്രോം (levidrome) എ​ന്ന വാ​ക്കാ​ണ് ബ​ഡ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു ഇം​ഗ്ലീ​ഷ് വാ​ക്കി​ന്‍റെ അ​ക്ഷ​ര​ങ്ങ​ൾ തി​രി​ച്ച് വാ​യി​ച്ചാ​ൽ അ​ർ​ഥ​പൂ​ർ​ണമായ മ​റ്റൊ​രു വാ​ക്ക് കി​ട്ടും (ഉ​ദാ: stressed എ​ന്ന വാ​ക്ക് പി​ന്നി​ലേ​ക്കു വാ​യി​ച്ചാ​ൽ desserts… അ​തു​പോ​ലെ loop=pool, flow=wolf, stop=pots, rats=star). ഇ​താ​ണ് ലെ​വി​ഡ്രോം എ​ന്ന വാ​ക്കി​ന് ലെ​വി ന​ല്കി​യി​രി​ക്കു​ന്ന നി​ർ​വ​ച​നം. ര​സ​ക​ര​മാ​യ വ​സ്തു​ത​യെ​ന്തെ​ന്നാ​ൽ ഇ​ങ്ങ​നെ ഒ​രു വാ​ക്കി​ലെ അ​ക്ഷ​ര​ങ്ങ​ൾ പി​ന്നി​ലേ​ക്കു വാ​യി​ച്ചാ​ൽ അ​ർ​ഥ​പൂ​ർ​ണ​മാ​യ മ​റ്റൊ​രു വാ​ക്ക് കി​ട്ടു​ന്ന രീ​തി​ക്ക് ഇ​തു​വ​രെ ഇം​ഗ്ലീ​ഷി​ൽ ഒ​രു പേ​രി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സൈ​ബ​ർ ലോ​കം മു​ഴു​വ​ൻ ലെ​വി​യു​ടെ ക​ണ്ടു​പി​ടി​ത്ത​ത്തി​നു പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഓ​ക്ഫ​ഡ് ഡി​ക്‌​ഷ​ണ​റി അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ ഇ​ക്കാ​ര്യ​മെ​ത്തി​യ​പ്പോ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പും ന​ല്കി. എ​ന്നാ​ൽ,…

Read More

ജോ​ലി​ക്കി​ട​യി​ൽ ഉ​റ​ങ്ങു​ന്ന​ത് അ​ത്ര ന​ല്ല ശീ​ല​മ​ല്ല! മോഷണത്തിനിടെ ഉറങ്ങിപ്പോയി; ഉണർന്നപ്പോൾ കൈയിൽ വിലങ്ങ്

ജോ​ലി​ക്കി​ട​യി​ൽ ഉ​റ​ങ്ങു​ന്ന​ത് അ​ത്ര ന​ല്ല ശീ​ല​മ​ല്ല. എ​ന്നാ​ൽ ജോ​ലി​ക്കി​ട​യി​ൽ ഉ​റ​ങ്ങി​യ​തു​കൊ​ണ്ട് ജ​യി​ലി​ൽ പോ​യി​രി​ക്കു​ക​യാ​ണ് സ്കോ​ട്ട്‌​ല​ൻ​ഡു​കാ​ര​നാ​യ ഒ​രു ക​ള്ള​ൻ. രാ​ത്രി​യി​ൽ ഇ​യാ​ൾ ഒ​രു വീ​ട്ടി​ൽ മോ​ഷ്ടി​ക്കാ​ൻ ക​യ​റി. മോ​ഷ​ണം എ​ന്ന ജോ​ലി ഭം​ഗി​യാ​യി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ൾ​ക്ക് ഉ​റ​ക്കം വ​ന്നു. മോ​ഷ്ടി​ക്കാ​ൻ ക​യ​റി​യ വീ​ട്ടി​ൽ​ത്ത​ന്നെ ഇ​ഷ്ട​ൻ കി​ട​ന്നു​റ​ങ്ങി. എ​ഴു​ന്നേ​റ്റ​പ്പോ​ൾ പ​ക്ഷെ പോ​ലീ​സി​ന്‍റെ വ​ക കൈ​യി​ലൊ​രു വി​ല​ങ്ങു​മു​ണ്ടാ​യി​രു​ന്നു. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ ത​ന്നെ വി​ല​ങ്ങു​വ​ച്ച​തു​പോ​ലു​മ​റി​യാ​തെ ആ ​ക​ള്ള​ൻ സു​ഖ​മാ​യി കി​ട​ന്നു​റ​ങ്ങി. മോ​ഷ​ണ​ത്തി​നി​ട​യി​ൽ തി​രി​ച്ച​റി​യ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള മാ​സ്കു​മൊ​ക്കെ ധ​രി​ച്ചാ​യി​രു​ന്നു ക​ള്ള​ന്‍റെ ഉ​റ​ക്കം. രാ​ത്രി​യി​ൽ ഉ​റ​ക്ക​മു​ണ​ർ​ന്ന ഗൃ​ഹ​നാ​ഥ​നാ​ണ് ഹാ​ളി​ൽ ഇ​ട്ടി​രു​ന്ന സോ​ഫ​യി​ൽ മാ​സ്കു​മൊ​ക്കെ ധ​രി​ച്ച് സു​ഖ​മാ​യി ഉ​റ​ങ്ങു​ന്ന ക​ള്ള​നെ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. താ​മ​സി​യാ​തെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ക​ള്ള​നെ വി​ല​ങ്ങ​ണി​യി​ച്ച് അ​യാ​ൾ ഉ​ണ​രു​ന്ന​തു​വ​രെ കാ​ത്തി​രു​ന്നു. ഉ​റ​ക്ക​ത്തി​നു​മു​ന്പ് ഫ്രി​ഡ്ജി​ലി​രു​ന്ന ഭ​ക്ഷ​ണ​വും ക​ള്ള​ൻ അ​ക​ത്താ​ക്കി​യ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read More

സി​ഗ​ര​റ്റ് വ​ലി വീ​ഡി​യോ; മ​ലി​യ​യ്ക്ക് പി​ന്തു​ണ ന​ൽ​കി ഇ​വാ​ൻ​ക​യും ചെ​ൽ​സി​യും

വാ​ഷിം​ഗ്ട​ൺ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ മൂ​ത്ത മ​ക​ളാ​യ മ​ലി​യ സി​ഗ​ര​റ്റ് വ​ലി​ച്ച് പു​ക വി​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ ആ​ഘോ​ഷി​ക്കു​ന്ന​തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ മ​ക്ക​ൾ രം​ഗ​ത്ത്. പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്ക​രു​ത്. ‌മ​ലി​യ​യു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൾ ഇ​വാ​ൻ​ക പ​റ​ഞ്ഞു. ഹാ​ർ​വ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന മ​ലി​യ സു​ഹൃ​ത്തി​നെ ചും​ബി​ക്കു​ന്ന​തി​ന്‍റെ​യും സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ നേ​ര​ത്തേ വൈ​റ​ലാ​യി​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റി​ൽ ‘ക്ലി​ക്ക്’ ചെ​യ്തു ക​ണ്ടു ര​സി​ക്കാ​നു​ള്ള​ത​ല്ല മ​ലി​യ​യു​ടെ സ്വ​കാ​ര്യ​ജീ​വി​ത​മെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ന്‍റെ മ​ക​ൾ ചെ​ൽ​സി പ​റ​ഞ്ഞു.

Read More

സ്വ​ർ​ണം ഉ​ദ്ഭ​വിച്ചത് ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്നു​ത​ന്നെ!

സ്വ​​​​ർ​​​​ണം ഭൂ​​​​മി​​​​യു​​​​ടെ അ​​​​ഗാ​​​​ധ​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നാ​​​​ണ് ഉ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്നു ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ. സ്പെ​​​​യി​​​​നി​​​​ലെ ഗ്രാ​​​​ന​​​​ഡ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ത്ത പ​​​​ഠ​​​​ന​​സം​​​​ഘ​​​​മാ​​​​ണ് പു​​​​തി​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഭൂ​​​​മി​​​​യു​​​​ടെ മൂ​​ന്ന് ഉ​​​​ള്ള​​​​റ​​​​ക​​​​ളി​​​​ൽ​​ ഒ​​​​ന്നാ​​​​യ മാ​​​ന്‍റി​​​​ലി​​​​ലാ​​​​ണ് സ്വ​​​​ർ​​​​ണം രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് ഭൂ​​​​മി​​​​യു​​​​ടെ അ​​​​കം​​​​പാ​​​​ളി​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ സ്ഥാ​​​​ന​​ച​​​​ല​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഉ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്നും പ​​​​ഠ​​​​ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ലോ​​​​ക​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി സ്വ​​​​ർ​​​​ണ​​ശേ​​​​ഖ​​​​രം ക​​​​ണ്ടെ​​​​ത്തി​​​​യ അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ലെ സ്വ​​​​ർ​​​​ണ​​ഖ​​ന​​​​ന പ്ര​​​​ദേ​​​​ശ​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ​​ശേ​​​​ഷ​​​​മാ​​​​ണ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. ഭൂ​​​​മി​​​​യു​​​​ടെ മാ​​​ന്‍റി​​​​ൽ ഭാ​​​​ഗ​​​​ത്തേ​​​​ക്കു കു​​​​ഴി​​​​ച്ചു ചെ​​​​ല്ലാ​​​​ൻ മ​​​​നു​​​​ഷ്യ​​​​ന് ഇ​​​ന്നു​​​​വ​​​​രെ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ഇ​​​​തി​​​​നു സാ​​​​ധി​​​​ച്ചാ​​​​ൽ ​​മാ​​​​ത്ര​​​​മേ സ്വ​​​​ർ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​ദ്ഭ​​​​വ​​​​ത്തി​​​​നു​​​​ പി​​​​ന്നി​​​​ലെ ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ൾ മ​​​​റ​​​​നീ​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ പ​​​​റ​​​​യു​​​​ന്നു.

Read More

ഈഫൽ ഗോപുരത്തെ സാക്ഷിയാക്കി മലയാളികളുടെ ഫ്ളാഷ് മോബ്

പാരീസ്: ഫ്രാൻസിന്‍റെ അഭിമാന സ്തംഭമായ ഈഫൽ ഗോപുരത്തെ സാക്ഷിയാക്കി മലയാളികൾ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും പാരിസിൽ സ്ഥിരതാമസമാക്കിയ ഭാരതീയരും തദ്ദേശീയരും കാണികളായി എത്തിയ ചടങ്ങിൽ മലയാളികളുടെ കൂട്ടായ്മയായ ലെഗ്ളാൻസ് ക്രിയേഷൻസിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈഫൽ ഗോപുരത്തിന്‍റെ മുൻപിലുള്ള ട്രോക്കഡെറോ, ഒപേറ എന്നിവിടങ്ങളിലാണ് ഫ്ളാഷ് മോബ് അരങ്ങേറിയത്. ബോളിവുഡ് ഗാനങ്ങളും ആഗോള മലയാളികൾക്കിടയിൽ വൻതരംഗം സൃഷ്ടിച്ച ജിമ്മിക്കി കമ്മൽ ഗാനവും ഫ്ളാഷ് മോബിന്‍റെ ഭാഗമായി. പരിപാടിയുടെ സമാപനത്തിൽ ക്രിക്കറ്റ് ഡെമോയും സംഘം അവതരിപ്പിച്ചു. ഇത് ആദ്യമായാണ് ഒരു മലയാളി കൂട്ടായ്മ ഈഫൽ ഗോപുരത്തിന്‍റെ മുന്പിൽ ഫ്ളാഷ് മോബ് സംഘടിപ്പിക്കുന്നത്. 2024 ഒളിംപിക്സിന് വേദിയാകുന്ന പാരിസിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പിന്തുണ അറിയിക്കുക, ഒളിംപിക്സിൽ ക്രിക്കറ്റും ഉൾപ്പെടുത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടായിരുന്നു ഫ്ളാഷ് മോബ് സംഘടിപ്പിക്കപ്പെട്ടത്. ഒളിംപിക്സിൽ ക്രിക്കറ്റിനെക്കൂടി മത്സരയിനമാക്കി ഉൾപ്പെടുത്താൻ അന്താരാഷ്ട്ര…

Read More

പോലീസിന് തെറ്റിയില്ല; ടിക്കറ്റിനു പകരം താങ്ക്സ് ഗിവിംഗ് ടർക്കി

സാൾട്ടില്ലൊ (മിസിസിപ്പി): കാർ പുള്ളോവർ ചെയ്യണമെന്നു പോലീസിന്‍റെ നിർദേശം ലഭിച്ചാൽ അല്പമൊന്നു ഭയപ്പെടാത്തവർ ആരും ഇല്ല. താങ്ക്സ് ഗിവിംഗ് ആഴ്ചയിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനു പോലീസ് സർവസന്നാഹങ്ങളുമായി റോഡരികിൽ കാത്തു കിടക്കുക സാധാരണമാണ്. കഴിഞ്ഞദിവസം മിസിസിപ്പിയിൽ വിവിധ ഭാഗങ്ങളിൽ കാത്തു കിടന്നിരുന്ന പോലീസുകാർ വാഹനം കൈകാട്ടി നിർത്തിയതിനുശേഷം കാറിന്‍റെ ഗ്ലാസ് താഴ്ത്താനാവശ്യപ്പെട്ടത് ടിക്കറ്റ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾക്കായിരുന്നില്ല. പോലീസുകാരുടെ കൈവശം ഉണ്ടായിരുന്നത് ഓരോ ടർക്കിയായിരുന്നു. കൈ കാണിച്ചു നിർത്തിയ വാഹനങ്ങളിലെ ഡ്രൈവർമാർക്കെല്ലാവർക്കും ടർക്കി നൽകി സന്തോഷിപ്പിച്ചാണ് യാത്രയാക്കിയത്. ഗിവിംഗ് 2017 എന്ന പേരിൽ ലോക്കൽ വ്യവസായികളും അഭ്യുദയകാംഷികളുമാണ് ഇതിനാവശ്യമായ ഡൊണേഷൻ നൽകിയത്. ഒഴിവു ദിനങ്ങളിൽ കമ്യൂണിറ്റിക്ക് എന്തെങ്കിലും തിരിച്ചു നൽകുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്ന് പോലീസ് ഓഫീസേഴ്സ് പറഞ്ഞു. പോലീസും ജനങ്ങളും തമ്മിലുള്ള ഐക്യം ഉൗട്ടി ഉറപ്പിക്കുന്നതിന് എല്ലാവർഷവും ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.…

Read More

ദുരന്തമായ പ്രണയദിനം! കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഓ​സ്ക​ർ പി​സ്റ്റോ​റി​യ​സി​ന്‍റെ ത​ട​വ് ഇ​ര​ട്ടി​യാ​ക്കി

ജൊ​ഹാ​ന​സ്ബ​ർ​ഗ്: വാ​ല​ന്‍റൈ​ൻ ദി​ന​ത്തി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പാ​രാ​അ​ത്ല​റ്റ് ഓ​സ്ക​ർ പി​സ്റ്റോ​റി​യ​സി​ന്‍റെ ത​ട​വ് വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. മു​ന്പ് വി​ധി​ച്ച ആ​റു വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ 13 വ​ർ​ഷ​വും അ​ഞ്ചു മാ​സ​വു​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കോ​ട​തി കൂ​ട്ടി​യ​ത്. കൊ​ല​പാ​ത​ക​ക്കേ​സി​ൽ 15 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ക്കാ​റു​ണ്ടെ​ങ്കി​ലും അം​ഗ​പ​രി​മി​തി​യും വി​ചാ​ര​ണ​യി​ലു​ണ്ടാ​യ കാ​ല​താ​മ​സ​വും പ​രി​ഗ​ണി​ച്ച് 6 വ​ർ​ഷ​ത്തെ ശി​ക്ഷ​യാ​ണ് പി​സ്റ്റോ​റി​യ​സി​നു കോ​ട​തി വി​ധി​ച്ച​ത്. എ​ന്നാ​ൽ പി​സ്റ്റോ​റി​യ​സി​നോ​ടു​ള്ള കോ​ട​തി​യു​ടെ മൃ​ദു​സ​മീ​പ​നം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് കാ​ട്ടി സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വീ​ണ്ടും ഹ​ർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച കോ​ട​തി ശി​ക്ഷ ഉ​യ​ർ​ത്തി​യ​ത്. വി​ധി​കേ​ൾ​ക്കാ​ൻ പി​സ്റ്റോ​റി​യ​സ് കോ​ട​തി​യി​ലെ​ത്തി​യി​ല്ല. ദുരന്തമായ പ്രണയദിനം 2013ലെ ​പ്ര​ണ​യ​ദി​ന​ത്തി​ൽ ദി​ന​ത്തി​ൽ പി​സ്റോ​റി​യ​സി​നു സ​മ്മാ​ന​വു​മാ​യാ​ണ് റീ​വ എ​ത്തി​യ​ത്. വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ ഒ​ളി​ച്ചി​രു​ന്ന റീ​വ​യെ പി​സ്റ്റോ​റി​യ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ട​ച്ചി​ട്ട കു​ളി​മു​റി​ക്കു പു​റ​ത്തു​നി​ന്ന് നാ​ലു ത​വ​ണ​യാ​ണ് പി​സ്റ്റോ​റി​യ​സ് വെ​ടി​വ​ച്ച​ത്. കൊ​ല​പാ​ത​കം പി​സ്റ്റോ​റി​യ​സ് സ​മ്മ​തി​ച്ചു​വെ​ങ്കി​ലും, മോ​ഷ്ടാ​വാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചാ​ണെ​ന്നും വെ​ടി​വ​ച്ചു​…

Read More

അബുദാബി പോലീസിന് ഫോർവീൽ ഡ്രൈവ് മോട്ടോർസൈക്കിൾ

അബുദാബി: മരുഭൂമിയിൽ വിനോദസഞ്ചാരത്തിനെത്തുന്നവർക്ക് സുരക്ഷ ഒരുക്കാൻ അബുദാബി പോലീസിന് പുതിയ മോട്ടോർ സൈക്കിൾ. നാല് വീലുകളിലേക്കും ഉൗർജം പകരുന്ന ഫോർവീൽ ഡ്രൈവ് മോട്ടോർസൈക്കിളാണ് പട്രോളിംഗിനായി ഉപയോഗിക്കുകയെന്ന് ഷെയ്ഖ് സായിദ് ബിൻ ഹാമദ് ബിൻ ഹംദാൻ അൽ നഹ്യാൻ അറിയിച്ചു. ഫോർ വീൽ വാഹനങ്ങളിൽ മരുഭൂമിയിൽ പോകുന്നവരിൽ നിന്നുള്ള അടിയന്തര സഹായാഭ്യർഥനകൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ മോട്ടോർ സൈക്കിൾ രൂപകല്പന ചെയ്തത്. മണൽക്കാടുകളിലൂടെ അതിവേഗം യാത്ര ചെയ്യുന്നതിന് ഇത്തരം മോട്ടോർ സൈക്കിളുകൾക്ക് കഴിയും. 999 എന്ന നന്പരിൽ വിളിക്കുന്നവർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ പുതിയ പട്രോളിംഗ് വാഹനത്തിന്‍റെ പ്രത്യേകതകൾ പ്രയോജനപ്പെടുമെന്ന് ബനിയാസ് പോലീസ് സ്റ്റേഷനിലെ പ്രിവന്‍റീവ് പട്രോൾസ് വിഭാഗം തലവൻ മേജർ മത്താർ സയിദ് അൽ മൻസൂരി, പട്രോളിംഗ് വിഭാഗം ഓഫീസർ ഫസ്റ്റ് ലഫ്റ്റനന്‍റ് മുഹമ്മദ് ഖെയ്ലി എന്നിവർ ചൂണ്ടിക്കാട്ടി. റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

Read More

യൂണിവേഴ്സിറ്റികളെ ബന്ധിപ്പിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ മൊബൈൽ ആപ്പ്

ഓസ്റ്റിൻ: അമേരിക്കയിലെ നൂറില്പരം യൂണിവേഴ്സിറ്റികളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ കലാപരിപാടികൾ, സൗജന്യ ഭക്ഷണം എന്നിവയെകുറിച്ചുള്ള വിവരങ്ങൾ എളുപ്പം കണ്ടെത്തുന്നതിനുള്ള മൊബൈൽ ആപ്പിന് (UNIBEES) ഇന്ത്യൻ വിദ്യാർഥികൾ രൂപം നൽകി. യുണിബീസ് ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണ്. ഡാളസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ബിസിനസ് സ്കൂൾ വിദ്യാർഥികളായ അഭിനവ് വർമ, ചന്ദ്ര കിരണ്‍ എന്നിവരാണ് ഇതിനു പുറകിൽ പ്രവർത്തിച്ച ബുദ്ധി കേന്ദ്രങ്ങൾ. യുടി ടെക്സസിൽ ഉൾപ്പെട്ട ഡാളസ്, ഓസ്റ്റിൻ, ആർലിംഗ്ടണ്‍, ടെക്സസ് എ ആൻഡ് എം തുടങ്ങിയ സ്കൂളുകളെ ബന്ധിപ്പിച്ചായിരുന്നു തുടക്കമെങ്കിലും പിന്നീട് നൂറോളം യൂണിവേഴ്സിറ്റികളെ കൂടെ ഉൾപ്പെടുത്തി മൊബൈൽ ആപ്പ് വികസിപ്പിക്കുകയായിരുന്നു. ആദ്യ നാലു കാന്പസുകളിൽ മാത്രം 12,000 വിദ്യാർഥികൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആപ്പിന്‍റെ മുഖ്യശിൽപിയായ അഭിനവ് വർമയെ ഫ്യൂച്ചർ സിഇഒ അവാർഡ് നൽകി നവീൻ ജിൻഡാൾ സ്കൂൾ ഓഫ് മാനേജ്മെന്‍റ് ആദരിച്ചിരുന്നു.യുണിബീസ് ഇൻസ്റ്റിറ്റ്യൂട്ട്…

Read More