ലോസ് ആഞ്ചലസ്: ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ തരംഗമായ മീ ടൂ ക്യാംമ്പയിനിന്‍റെ പ്രചോദനം ഉള്‍ക്കൊണ്ട് ലോസ് ആഞ്ചലസിലെ ഹോളിവുഡില്‍ നൂറു കണക്കിനാളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഹോളിവുഡിലെ ബോളിവാര്‍ഡില്‍നിന്നും സിഎന്‍എന്‍ ആസ്ഥാനം വരെയാണ് മാര്‍ച്ച് നടന്നത്. ലൈംഗികാതിക്രമ കേസുകളില്‍ അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് ഫേസ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാര്‍ച്ച് നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് മീ ടൂ ക്യാംപെയ്ൻ തുടങ്ങിയത്. അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാംപെയ്ന് തുടക്കം കറിച്ചത്.
Read MoreCategory: NRI
ജെറ്റ് സ്യൂട്ടുമായി പറപറന്ന് ഗിന്നസ് ബുക്കിലേക്ക്; കിടിലൻ വീഡിയോ
ജെറ്റ് എഞ്ചിൻ പവർ സ്യൂട്ടണിഞ്ഞ് അന്തരീക്ഷത്തിലൂടെ ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിച്ച് യുകെ സ്വദേശി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. റിച്ചാർഡ് ബ്രൗണിംഗ് എന്നയാളാണ് ശാസ്ത്രലോകത്ത് പുതിയ ഒരു അധ്യായം കുറിച്ചത്. സ്വയം നിർമിച്ച സ്യൂട്ട് അണിഞ്ഞ് 32.02 മൈൽ വേഗത്തിലാണ് അദ്ദേഹം സഞ്ചരിച്ചത്. ബെർക്ക്ഷയറിലെ ലഗൂണപാർക്കിലെ തടാകത്തിനു മുകളിലൂടെയാണ് ബ്രൗണിംഗ്, ജെറ്റ് എഞ്ചിൻ പവർ സ്യൂട്ടുമണിഞ്ഞ് പറന്നത്. പഴയ ഗിന്നസ് ലോകറിക്കാർഡായിരുന്ന 30 മൈൽ എന്ന വേഗം തകർത്തെറിഞ്ഞാണ് അദ്ദേഹം പുതിയ നേട്ടം സ്വന്തമാക്കിയത്. ആദ്യ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ട ബ്രൗണിംഗ് മൂന്നാമത്തെ ശ്രമത്തിലാണ് ലക്ഷ്യം നേടിയത്. എയ്റോനോട്ടിക്കൽ എൻജിനിയറായ പിതാവിൽ നിന്നുള്ള പ്രചോദനമാണ് മുപ്പത്തിയെട്ടുകാരനായ ബ്രൗണിംഗിന് ഇത് നേടിയെടുക്കുവാൻ പ്രചോദനമായത്. കൈയിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിന്‍റെ സഹായത്താലാണ് പറക്കൽ നിയന്ത്രിക്കുന്നത്. ഹെൽമെറ്റിനുള്ളിലെ ഡിസ്പ്ലേയിലൂടെയാണ് ഇന്ധത്തിന്‍റെ ലഭ്യതയെക്കുറിച്ച് മനസിലാക്കുന്നത്.
Read Moreജോലി സമയം അവസാനിച്ചതിനെ തുടർന്നു പൈലറ്റ് വിമാനം ഉപേക്ഷിച്ചു: “യാത്രക്കാർ പെരുവഴിയിൽ’
ജയ്പൂർ: ജോലി സമയം പൂർത്തിയായെന്ന് ചൂണ്ടിക്കാട്ടി പൈലറ്റ് വിമാനം ഉപേക്ഷിച്ചതിനെ തുടർന്നു 48 യാത്രക്കാർ ജയ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി. ലക്നോവിൽ നിന്നു ഡൽഹിയിലേക്കുള്ള 9ഐ644 വിമാനമാണ് പൈലറ്റ് ഉപേക്ഷിച്ചത്. ഡൽഹി വിമാനത്താവളത്തിലെ മോശം കാലവസ്ഥയും സാങ്കേതിക പ്രശ്നങ്ങളെയും തുടർന്ന് വിമാനം വൈകിയതാണ് സംഭവത്തിനു കാരണമായത്. ബുധനാഴ്ച രാത്രി ഒൻപതിന് ജയ്പുരിൽ എത്തേണ്ടിയിരുന്ന വിമാനം വ്യാഴാഴ്ച പുലർച്ചെ 1.30നാണ് എത്തിയത്. സാങ്കേതിക തകരാറിനെ തുടർന്നു വീണ്ടും വിമാനം വൈകിയതോടെയാണ് പൈലറ്റ് വിമാനം ഉപേക്ഷിച്ചത്. വിമാനം മുടങ്ങിയതിനെ തുടർന്നു ചില യാത്രക്കാർ ഹോട്ടലിൽ താമസിച്ചെന്നും മറ്റുള്ളവരെ ബസ് മാർഗം ഡൽഹിയിലേക്ക് അയച്ചതായും അധികൃതർ അറിയിച്ചു. എയർപോർട്ട് അധികൃതർ സംഭവം സ്ഥിരീകരിച്ചു. എന്നാൽ ഇതേകുറിച്ച് അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു പ്രതീകരണവും ഉണ്ടായിട്ടില്ല.
Read Moreനാഷണൽ അമേരിക്കൻ മിസ് പേജന്‍റ് മത്സരം! ടെക്സസിനെ പ്രതിനിധീരിച്ച് സാൻവി ശ്രീജിത്ത്
ഡാളസ് (ടെക്സസ്): ഡാളസ് പ്ലാനോയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ എട്ടാം ഗ്രേഡ് വിദ്യാർഥിനി സാൻവി ശ്രീജിത്ത് കാലിഫോർണിയ ഡിസ്നിലാന്‍റിൽ 19 മുതൽ 22 വരെ നടക്കുന്ന നാഷണൽ അമേരിക്കൻ മിസ് പേജന്‍റ് മത്സരത്തിൽ ടെക്സസ് സംസ്ഥാനത്തെ പ്രതിനിധീകരിക്കും. 2017 ജൂലൈയിൽ 180 മത്സരാർഥികൾ മാറ്റുരച്ച മിസ് ടെക്സസ് പ്രീ– ടീൻ മത്സരത്തിൽ സാൻവി കിരീടമണിഞ്ഞിരുന്നു. നാഷണൽ മത്സരത്തിൽ വിജയിക്കുന്നവർക്ക് 1.5 മില്യണ്‍ ഡോളർ കാഷ് പ്രൈസ് കൂടാതെ സ്കോളർഷിപ്പും മറ്റു സമ്മാനങ്ങളം ലഭിക്കും. പ്ലാനൊ ഫ്ളവർ മിഡിൽ സ്കൂൾ വിദ്യാർഥിനിയായ സാൻവി ഇന്ത്യയിലാണ് ജനിച്ചത്. എലിമെന്‍ററി സ്കൂൾ വിദ്യാഭ്യാസം ഫിലിപ്പീൻസിലായിരുന്നു. നാലാം ഗ്രേഡ് മുതൽ ടെക്സസ് പ്ലാനോയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. സിംഗ്, സ്പീച്ച്, തീയറ്റർ മത്സരങ്ങളിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള സാൻവി, സ്കൂളിലെ ഫാൾ മ്യൂസിക്കിൽ അസിസ്റ്റന്‍റ് ഡയറക്ടറാണ്. വൈൽഡ് ഫ്ളവർ ആർട്സ് ആൻഡ് മ്യൂസിക്കൽ ഫെസ്റ്റിവൽ…
Read Moreമകനെ പട്ടിണിക്കിട്ടു കൊലപ്പെടുത്തി; മാതാപിതാക്കൾ അറസ്റ്റിൽ
ഷിക്കാഗോ: ആറു വയസുള്ള മകന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കുറ്റത്തിന് മാതാപിതാക്കൾ അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ മാതാപിതാക്കൾക്ക് കോടതി 500,000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചു. പിതാവ് മൈക്കിൾ റോബർട്ടും വളർത്തമ്മ ജോർജിനായും കുട്ടിക്ക് 2015 മുതൽ ശരിയായ ഭക്ഷണം നൽകിയിരുന്നില്ല. ശിക്ഷയുടെ ഭാഗമായിട്ടായിരുന്നു ഇതെന്ന് ജഴ്സി കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. സതേണ്‍ ഇല്ലിനോയ്സ് കമ്യൂണിറ്റി (ജേഴ്സി വില്ല) ആശുപത്രിയിൽ കുട്ടിയെ കഴിഞ്ഞ ദിവസമാണ് പിതാവ് മൈക്കിൾ എത്തിച്ചത്. എന്നാൽ കുട്ടി ഇതിനോടകം മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടു വന്ന ആറു വയസുകാരന് വെറും 17 പൗണ്ട് (ഏഴു കിലോ) തൂക്കം മാത്രമായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആവശ്യമായ പോഷകാഹാരമോ, ഭക്ഷണമോ നൽകാതെ കുട്ടിയെ അപായപ്പെടുത്തിയതിനാണ് ഇവരുടെ പേരിൽ കേസെടുത്തിരിക്കുന്നത്. മരിച്ച കുട്ടിക്ക് മൂന്ന് സഹോദരങ്ങളെ കൂടാതെ രണ്ട്…
Read Moreഅറസ്റ്റിലായ സൗദി രാജകുമാരന്മാർക്ക് “ഫൈവ് സ്റ്റാർ ജയിൽ ‘
റിയാദ്: സൗദി അറേബ്യയിൽ അഴിമതിയുടെ പേരിൽ അറസ്റ്റിലായ രാജകുമാരന്മാർക്കും ബിസിനസ്-മാധ്യമ മേധാവികൾക്കും ഫൈവ് സ്റ്റാർ ജയിൽ. ആഢംബര ഹോട്ടലായ റിറ്റ്സ് കാൾട്ടനാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്. അഴിമതിയുടെ പേരിലാണ് മന്ത്രിമാരെ പുറത്താക്കിയതും രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ തടങ്കലിലാക്കിയതും. ഇത്തരത്തിൽ നിരവധി പ്രമുഖർ ഹോട്ടലിൽ ഉണ്ടെന്ന് ന്യൂയോർക്ക് ടൈസ് റിപ്പോർട്ട് ചെയ്തു. കാൾട്ടൻ ഹോട്ടലിൽ വേറെ അതിഥികളെ പ്രവേശിപ്പിക്കുന്നില്ല. ഹോട്ടലിലേക്കുള്ള ഫോണ്‍ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കു മുൻപ് അന്താരാഷ്ട്ര കണ്‍വെൻഷൻ കാൾട്ടനിൽവച്ചു നടന്നിരുന്നു. 3000 ബിസിനസുകാരും ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.
Read Moreലോകമുത്തച്ഛന്‍, പ്രായം 121; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ചിലിയിൽ
സാന്റിയാഗോ: ലോകത്തെ ഏറ്റവും പ്രായമേറിയ മനുഷ്യൻ ചിലിയന്‍ പൗരനായ സെലിനോ വില്ലന്യൂവ ജരാമില്ലോയാണെന്ന് അവകാശവാദം. ചിലെ അധികൃതരുടെ തിരിച്ചറിയൽ രേഖ പ്രകാരം ജരാമില്ലോ മുത്തച്ഛൻ പ്രായം 121 ആണ്. ഗിന്നസ് റിക്കാർഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയായ ജപ്പാൻകാരി നാബി താജിമയെക്കാൾ നാലു വയസ് കൂടുതലാണ് ജരാമില്ലോ മുത്തച്ഛന്റെ പ്രായം. 1896 ജൂലൈ 25നാണ് ജരാമില്ലോയുടെ ജനനമെന്നാണ് തിരിച്ചറിയൽ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിമിരം ബാധിച്ചു കാഴ്ച 90 ശതമാനം നഷ്ടപ്പെട്ട മുത്തച്ഛൻ മാർത്ത റമീറെസ് എന്ന വനിതയുടെ സംരക്ഷണയിലാണ് ഇപ്പോൾ കഴിയുന്നത്. അവിവാഹിതനായ ജരാമില്ലോയുടെ 115-ാം പിറന്നാൾ ദിനത്തിൽ ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറയും മന്ത്രി ജോവാക്വിൻ ലാവിനും വൽഡീവിലെത്തി സമ്മാനങ്ങൾ നൽകിയിരുന്നു.
Read Moreട്രംപിന് നേരെ അശ്ലീല ആഗ്യം; യുവതിയുടെ പണി പോയി
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഹന വ്യൂഹത്തിന് നേരെ അശ്ലീല ആഗ്യം കാണിച്ച യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജൂല ബ്രിസ്ക്മാൻ(50) എന്ന യുവതിക്ക് എതിരെ അകിമാ എൽഎൽസി എന്ന കമ്പനിയാണ് നടപടി എടുത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒക്ടബർ 28ന് വിർജീനിയയിൽ ട്രംപിന്റെ ഗോൾഫ് റിസോർട്ടിന് സമീപമാണ് സംഭവം. ട്രംപിന്റെ വാഹന വ്യൂഹത്തിന് സമീപത്തിലൂടെ സൈക്കിളിൽ പോയ യുവതി നടുവിരൽ ഉയർത്തി കാട്ടുകയായിരുന്നു. ഇതിനുശേഷം ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും യുവതി പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട എച്ച്ആർ മാനേജർ വിളിച്ച് നടപടി എടുക്കുകയുമായിരുന്നു. ജോലി സമയത്തല്ല ഫോട്ടോ എടുത്തതെന്നും പറഞ്ഞ് യുവതി ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പുരുഷ സഹപ്രവർത്തകർക്കെതിരെ ഇത്തരത്തിൽ ആരോപണം ഉയർന്നപ്പോൾ അവരെ ജോലിയിൽ തുടരാൻ അനുവദിച്ചുവെന്നും നടപടി എടുത്തില്ലെന്നും യുവതി ആരോപിച്ചു. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ…
Read Moreമദ്യപിച്ച് പൂസായി കുതിര സവാരി; മധ്യവയസ്ക അറസ്റ്റിൽ
പോർക്ക്കൗണ്ടി (ഫ്ളോറിഡ): മദ്യപിച്ചു വാഹനം ഓടിച്ചാൽ അറസ്റ്റും ശിക്ഷയും ലഭിക്കുമെന്ന് അറിയാനാവാത്തവർ വിരളമാണ്. എന്നാൽ മദ്യപിച്ചു സവാരി നടത്തിയതിന് അറസ്റ്റുണ്ടാകുന്നത് അസാധാരണ സംഭവമാണ്. കഴിഞ്ഞ ദിവസം പോർക്ക് കൗണ്ടിയിലെ ലേക്ക് ലാന്‍റിലാണ് സംഭവം. അന്പത്തിമൂന്നുകാരിയായ ഡോണ റോഡിലൂടെ അപകടകരമായ നിലയിൽ കുതിര സവാരി നടത്തുന്ന വിവരം ആരോ പോലീസിൽ അറിയിച്ചു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഡോണയെ പിടികൂടി ആൽക്കഹോൾ പരിശോധനയ്ക്ക് വിധേയമാക്കി. രക്തത്തിലെ ആൽക്കഹോളിന്‍റെ അംശം പരിധിയിൽ അധികമാണെന്നു കണ്ടെത്തിയതോടെയാണ് ഡോണയെ അറസ്റ്റു ചെയ്തതെന്ന് പോർക്ക് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. കുതിരയ്ക്കും ഡോണക്കും ഒരുപോലെ അപകടം സംഭവിക്കാവുന്ന രീതിയിൽ സവാരി നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ആനിമൽ ക്രൂവൽട്ടി വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മദ്യപിച്ച് കുതിര പുറത്തു സാവാരി ചെയ്യുന്നവർക്ക് മാത്രമല്ല, വളർത്തു മൃഗങ്ങളോടൊപ്പം മദ്യപിച്ചു സഞ്ചരിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. റിപ്പോർട്ട്:…
Read Moreമലയാളികള്‍ക്ക് ഗുണകരം! യുകെയില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും ജോലി ഉപേക്ഷിക്കുന്നു
ലണ്ടൻ: യുകെയിൽ നഴ്സുമാരും മിഡ് വൈഫുമാരും ജോലി ഉപേക്ഷിക്കുന്ന പ്രവണത കൂടുതൽ ശക്തമാകുന്നതായി ഒൗദ്യോഗിക കണക്കുകളിൽ വ്യക്തമാകുന്നു. രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണിതെന്നും വിലയിരുത്തൽ. ജൂലൈയിലെ കണക്കനുസരിച്ച്, പുതുതായി ജോലിയിൽ ചേരുന്നതിനെക്കാൾ കൂടുതലാളുകൾ നഴ്സ്, മിഡ് വൈഫ് ജോലികളിൽനിന്നു പി·ാറുന്നതായാണ് കാണുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഈ തൊഴിൽ മേഖല ഉപേക്ഷിക്കുന്ന യുകെ ഗ്രാജ്വേറ്റുകളുടെ എണ്ണത്തിൽ ഒന്പത് ശതമാനം വർധന കാണുന്നു. യുകെയ്ക്ക് പുറത്ത്, യൂറോപ്പിനുള്ളിൽനിന്നുള്ളവരുടെ കാര്യത്തിൽ വർധന 67 ശതമാനം. യുകെ ആരോഗ്യ മേഖലയിലേക്കു പുതുതായി വരുന്ന യൂറോപ്യൻ പൗരൻമാരുടെ എണ്ണത്തിൽ 89 ശതമാനം ഇടിവും കാണുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നവംബർ ഒന്നു മുതൽ ബ്രിട്ടനിൽ എൻഎംസി പ്രാബല്യത്തിലാക്കിയ നിയമത്തിനു വിലയേറുന്നത്. യുകെയ്ക്കു പുറത്തുനിന്നും പരിശീലനം നേടിയിട്ടുള്ള നഴ്സുമാർക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തുള്ള നിയമങ്ങൾ മലയാളികൾക്ക് ഏറെ പ്രയോജനപ്പെടും. പരിശീലനം…
Read More