കോഴിമുട്ട പോലും ഐസാകും, ഇവിടുത്തെ കൊടുംതണുപ്പിൽ

കൊ​ടും ത​ണു​പ്പു കാ​ര​ണം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ചൈ​ന​യി​ലു​ള്ള​വ​ർ. അ​തി​നാ​ധാ​ര​മാ​യ ഒ​രു വീ​ഡി​യോ വൈ​റ​ലാ​യി മാ​റുകയാണ്. ഒ​രാ​ൾ പാ​ത്ര​ത്തി​ലേ​ക്ക് കോ​ഴി മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ക്കു​ന്പോ​ൾ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ത് ഐ​സു​ക​ട്ട​യാ​യി മാ​റു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

അ​തി​നൊ​പ്പം ത​ന്നെ ഭി​ത്തി​യി​ലേ​ക്ക് ഒ​ഴി​ക്കു​ന്പോ​ൾ പ​ച്ച​വെ​ള്ളം ഐ​സു​ക​ട്ട​യാ​കു​ന്ന​തും പാ​കം ചെ​യ്തു വെ​ച്ചി​രി​ക്കു​ന്ന ന്യൂ​ഡി​ൽ​സ് ഐ​സു​ക​ട്ട​യാ​യ​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ലു​ണ്ട്. ചൈ​ന​യി​ലെ ഹു​സ്ഹോം​ഗ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ണു​പ്പു​ള്ള പ്ര​ദേ​ശ​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts