റിയാദില്‍ തീപിടുത്തത്തില്‍ ഇന്ത്യക്കാരനടക്കം പത്തുപേര്‍ മരിച്ചു

സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിനു തീപിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. ഇതിലൊരാള്‍ ഇന്ത്യക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. റിയാദില്‍ അല്‍ബദ്ര് സ്ട്രീറ്റിലുള്ള ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവില്‍ ഡിഫെന്‍സ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സും റെഡ് ക്രസന്‍െ വിഭാഗവും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  

Read More

ഷെറിന്‍റെ തിരോധാനത്തിൽ വിതുന്പലടക്കാനാകാതെ മലയാളി സമൂഹം

റിച്ചർഡ്സണ്‍ (ഡാളസ്): ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടി, റിച്ചർഡ്സണ്‍ സിറ്റിയിലെ സ്വന്തം വീട്ടിനു സമീപത്തുനിന്നും കഴിഞ്ഞ ശനിയാഴ്ച കാണാതായ മലായളി പെണ്‍കുട്ടി ഷെറിൻ മാത്യുവിന് വേണ്ടിയുള്ള അന്വേഷണം വഴിമുട്ടി നിൽക്കുന്പോൾ, കുട്ടിയുടെ തിരിച്ചു വരവിനുവേണ്ടി പ്രാർഥനയോടെ കാത്തിരിക്കുകയാണ് കമ്യൂണിറ്റി നേതാക്ക·ാരും സുഹൃത്തുക്കളും സമീപവാസികളും. എവിടെ നിന്നാണോ ഷെറിൻ അവസാനം അപ്രത്യക്ഷമായത് ആ മരത്തിനു സമീപം തോളോട് തോൾ ചേർന്ന് ഉള്ളുരുകി പ്രാർഥിച്ചപ്പോൾ കൂടി നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ ഇന്നലെ വൈകിട്ട് ഏഴിന് ഷെറിൻ മാത്യുവിന്‍റെ വീടിനു സമീപമുള്ള മരത്തിനു ചുറ്റും ഡാളസിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ചേർന്നവർ പുഷ്പങ്ങളും പ്ലാക്കാർഡുകളും മെഴുകുതിരിയും നിരത്തി പ്രദേശമാകെ പൂങ്കാവനമാക്കി. ഷെറിന്‍റെ പ്രായത്തിലുള്ള കുട്ടികളെയും കൂട്ടിയാണ് മാതാപിതാക്കൾ ചടങ്ങിൽ സംബന്ധിച്ചത്. ഷോൾഡർ ടു ഷോൾഡർ ഫോർ ഷെറിൻ’ നേതൃത്വം നൽകിയത് ഷെറിന്‍റെ വീടിനു സമീപത്തുള്ള ഉമ്മർ സിദ്ധിക്കിയായിരുന്നു.…

Read More

പിണറായിക്കും അപരന്‍! ഖത്തര്‍ പൗരന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ യുമൊക്കെ മുഖ സാദൃശ്യമുള്ള പലരെയും കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി അടുത്തയിടെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മുഖ്യ മന്ത്രി പിണറായി വിജയന്റെയും അപരനെ കണ്ടെത്തിയിരിക്കുന്നു അതും ഖത്തറില്‍ നിന്ന് തന്നെ. സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് കക്ഷിയിപ്പോള്‍. കോഴിക്കോട് സ്വദേശിയായ ഖത്തര്‍ പ്രാവസിയാണ് മുഖ്യ മന്ത്രിയുടെ സാമ്യ മുളള ഖത്തര്‍ സ്വദേശിക്കൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കിലിട്ടത്. സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ ഏറ്റെടുത്തതോടെ ഫോട്ടോ ഇപ്പോള്‍ വൈറലാകുകയാണ്.

Read More

നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം; ഈ മാസം 22വരെ അപേക്ഷിക്കാം

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം. മസ്‌ക്കറ്റിലെ റോയല്‍ ഒമാന്‍ പോലീസ് ഹോസ്പിറ്റലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ് സി നഴ്സിംഗ് ബിരുദമോ ജനറല്‍ നഴ്സിംഗ് പ്രോമെട്രിക് യോഗ്യതയോ വേണം. എട്ടു മുതല്‍ പത്തു വര്‍ഷം വരെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. 35 വയസിനു താഴെയുള്ളവര്‍ക്കാണ് അവസരം. ഈ മാസം 22 ആണ്അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് www.jobnsorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുക.  

Read More

എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷിക്കണം: സൗദിയില്‍ കടുത്ത പീഡനത്തിന് ഇരയായ പ്രവാസി യുവതി

സൗദി അറേബ്യയില്‍ യില്‍ തൊഴിലുടമകളുടെ കൊടിയ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എംപിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് താന്‍ സൌദിയില്‍ എത്തുന്നതെന്നും, താന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും യുവതി പറയുന്നു. ഭഗവന്ത്മാന്‍ സാഹിബ് ദയവുചെയ്ത് എന്നെ രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ യുവതി പറയുന്നില്ല. വിഷയത്തില്‍ എംപി ഭഗവന്ദ്മാന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Read More

ഭാര്യയുടെ മുന്‍കാമുകനുമായുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്നും പണം കവര്‍ന്നു

ഭാര്യയുടെ മുന്‍കാമുകനുമായുള്ള അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്നും 100,000 ഡോളര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസിന് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. നേരത്തെ ഇന്റര്‍നെറ്റ് മാര്‍ഗം ഇരയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം പ്രതി നിഷേധിച്ചെങ്കിലും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തുകയായിരുന്നു. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതിയുടെ കൂട്ടാളിയായ, ഇരയുടെ ഭാര്യയുടെ മുന്‍ കാമുകന്‍ ഇപ്പോഴും ഒളിവിലാണ്.  

Read More

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറബ് ലോകത്തെ ജനപ്രിയൻ

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അറബ് നേതാവ്. 84 ലക്ഷം പേരാണ് അദ്ദേഹത്തിന്‍റെ വാക്കുകൾക്കായി ട്വിറ്ററിൽ കണ്ണും നട്ടിരിക്കുന്നത്. ട്വിപ്ലോമസി പുറത്തുവിട്ട ടോപ് ടെൻ പട്ടികയിൽ ഇടം പിടിച്ച ഏക അറബ് നേതാവും ഷെയ്ഖ് മുഹമ്മദ് തന്നെ. ലോകത്ത് പത്താമതായാണ് അദ്ദേഹം ട്വിറ്ററിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഒന്നാമത്. ഫ്രാൻസിസ് മാർപാപ്പായെ പിന്തള്ളിയാണ് ട്രംപ് ഒന്നാമത്തെത്തിയത്. രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നും നാലും സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. (മോദിക്ക് ട്വിറ്ററിൽ രണ്ട് അക്കൗണ്ടുകളുണ്ട്). ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഇതേ സമയം, അറബ് നേതാക്കൾ ട്വിറ്റർ അക്കൗണ്ട് തുടങ്ങുന്നത് തുടരുന്നു. ഏറ്റവുമൊടുവിൽ ജോർദാനിലെ അബ്ദുള്ള രണ്ടാമൻ…

Read More

വിഫല ശ്രമങ്ങൾ ഇനിയില്ല! ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചർച്ചകൾ എല്ലാം തന്നെ പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും ഇനി അത്തരം വിഫലശ്രമങ്ങൾക്ക് അമേരിക്ക തയാറാകില്ലെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ 25 വർഷത്തിനിടെ മാറിമാറി വന്ന അമേരിക്കൻ ഭരണകൂടങ്ങളുടെ തലവന്മാരെല്ലാം തന്നെ ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തി പരാജയപ്പെട്ടതാണ്. നിരവധി പണം ഇത്തരം ചർച്ചകൾക്കും ഉടമ്പടികൾക്കുമായി ചെലവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത്തരം ശ്രമങ്ങൾ എല്ലാം പരാജയപ്പെടുകയാണുണ്ടായത്- ട്രംപ് ട്വിറ്ററിൽ കുറിച്ചു. സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള കരാറുകളിൽ ഒപ്പുവച്ചതിന്‍റെ മഷി ഉണങ്ങും മുൻപ് അതെല്ലാം ലംഘിച്ച ചരിത്രമാണ് ഉത്തരകൊറിയയ്ക്കുള്ളതെന്നും ഇനി അവർക്കെതിരെ ഒരേ ഒരു നടപടി മാത്രമേ സാധ്യമാവുകയുള്ളുവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Read More

സ്വീഡിഷ് മാധ്യമപ്രവർത്തകയുടെ തലയും കൈകളും കടലിനടിയിൽ

കോ​​​​​പ്പ​​​​​ൻ​​​​​ഹേ​​​​​ഗ​​​​​ൻ: ഡെ​​​​​ന്മാർ​​​​​ക്കി​​​​​ലെ കി​​​​​റു​​​​​ക്ക​​​​​ൻ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ൻ പീ​​​​​റ്റ​​​​​ർ മാ​​​​​ഡ്സ​​​​​നെ അ​​​​​ഭി​​​​​മു​​​​​ഖം ചെ​​​​​യ്യാ​​​​​ൻ പോ​​​​​യ​​​​​തി​​​​​നെത്തുട​​​​​ർ​​​​​ന്നു കാ​​​​​ണാ​​​​​താ​​​​​യ സ്വീ​​​ഡി​​​ഷ് മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക കിം ​​​​​വാ​​​​​ളി(30)​​​​​ന്‍റെ ത​​​​​ല​​​​​യും ര​​​​​ണ്ടു കൈ​​​​​ക​​​​​ളും ഛേദി​​​​​ക്ക​​​​​പ്പെ​​​​​ട്ട നി​​​​​ല​​​​​യി​​​​​ൽ ക​​​​​ട​​​​​ലി​​​​​ന​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് പോ​​​​​ലീ​​​​​സ് ക​​​​​ണ്ടെ​​​​​ടു​​​​​ത്തു. ശ​​​​​രീ​​​​​രാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ കി​​​​​മ്മി​​​​​ന്‍റേ​​​​​തു ത​​​​​ന്നെ​​​​​യാ​​​​​ണെ​​​​​ന്ന് ഫോ​​​​​റ​​​​​ൻ​​​​​സി​​​​​ക് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ൽ തെ​​​​​ളി​​​​​ഞ്ഞു. ലൈം​​​​​ഗി​​ക​​​​​വൈ​​​​​കൃ​​​​​ത​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​കൃ​​​​​ഷ്ട​​​​​നാ​​​​​യി​​​​​രു​​​​​ന്ന മാ​​​​​ഡ്സ​​​​​ൻ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​യെ കൊ​​​​​ന്നു കഷണങ്ങളാക്കി ക​​​​​ട​​​​​ലി​​​​​ലെ​​​​​റി​​​​​ഞ്ഞു​​​​​വെ​​​​​ന്നാ​​​​​ണ് പോ​​​​​ലീ​​​​​സ് നി​​​​​ഗ​​​​​മ​​​​​നം. നാ​​​​​ല്പ​​​​​തു​​​​​കാ​​​​​ര​​​​​നാ​​​​​യ മാ​​​​​ഡ്സ​​​​​ൻ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലാ​​​​​ണ്. ബാ​​​​​ഗു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ശ​​​​​രീ​​​​​രാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​യു​​​​​ടെ വ​​​​​സ്ത്ര​​​​​ങ്ങ​​​​​ളും ഇ​​​​​തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ബാ​​​​​ഗ് പൊ​​​​​ങ്ങി​​​​​വ​​​​​രാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ ലോ​​​​​ഹ​​​​​ക്ക​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഗാ​​​​​ർ​​​​​ഡി​​​​​യ​​​​​ൻ, ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് ടൈം​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ പ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ഴു​​​​​തി​​​​​യി​​​​​രു​​​​​ന്ന ഫ്രീ​​​​​ലാ​​​​​ൻ​​​​​സ് മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു കിം. ​​​​​മാ​​​​​ഡ്സ​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ലേ​​​​​ഖ​​​​​നം ത​​​​​യാ​​​​​റാ​​​​​ക്കാ​​​​​നു​​​​​ള്ള ഒ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​വ​​​​​ർ. സ്വ​​​​​കാ​​​​​ര്യ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ യാ​​​​​ത്ര ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് റോ​​​​​ക്ക​​​​​റ്റ് വ​​​​​രെ വി​​​​​ക്ഷേ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട് മാ​​​​​ഡ്സ​​​​​ൻ. മാ​​​​​ഡ്സ​​​​​ൻ സ്വ​​​​​ന്ത​​​​​മാ​​​​​യി നി​​​​​ർ​​​​​മി​​​​​ച്ച അ​​​​​ന്ത​​​​​ർ​​​​​വാ​​​​​ഹി​​​​​നി​​​​​യി​​​​​ൽ ഓ​​​​​ഗ​​​​​സ്റ്റ് ആ​​ദ്യം​​​ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​നു പോ​​​​​യ കി​​​​​മ്മി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് പി​​​​​ന്നെ വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​ല്ല. ഓ​​​​​ഗ​​​​​സ്റ്റ് 11ന് ​​​​​മാ​​​​​ഡ്സ​​​​​നെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു. കി​​​​​മ്മി​​​​​ന്‍റെ ത​​​​​ല​​​​​യും കൈ​​​​​ക​​​​​ളു​​​​​മി​​​​​ല്ലാ​​​​​ത്ത…

Read More

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ സുവര്‍ണാവസരം; അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്…

നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം   തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം. മസ്‌ക്കറ്റിലെ റോയല്‍ ഒമാന്‍ പോലീസ് ഹോസ്പിറ്റലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ് സി നഴ്സിംഗ് ബിരുദമോ ജനറല്‍ നഴ്സിംഗ് പ്രോമെട്രിക് യോഗ്യതയോ വേണം. എട്ടു മുതല്‍ പത്തു വര്‍ഷം വരെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. 35 വയസിനു താഴെയുള്ളവര്‍ക്കാണ് അവസരം. ഈ മാസം 22 ആണ്അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് www.jobnsorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുക.  

Read More