ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ലാസ് വേഗസിൽ അരങ്ങേറിയത്. ചൂതാട്ടകേന്ദ്രത്തിൽ അക്രമി നടത്തിയ വെടിവയ്പിൽ അന്‍പതിലധികം പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തോക്കുകൾ കൈവശം വയ്ക്കുന്നതിൽ ഉദാരസമീപനം പുലർത്തുന്ന അമേരിക്ക ഇതിനു മുന്‍പും വലിയ കൂട്ടക്കൊലകൾക്ക് വേദിയായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്‍പതെണ്ണം താഴെ. 2016 ജൂൺ 12: ഫ്ളോറിഡയിലെ ഒർലാൻഡോയിലെ നിശാക്ലബിൽ നടന്ന വെടിവയ്പിൽ 49 പേർ കൊല്ലപ്പെട്ടു, 58 പേർക്കു പരിക്കേറ്റു. 2007 ഏപ്രിൽ 16: വിർജീനിയയിലെ ബ്ലാക്സ്ബർഗിലുണ്ടായ വെടിവയ്പിൽ 32 പേർ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 2012 ഡിസംബർ 14: കണക്ടികട്ടിലെ ന്യൂടൗണിലുള്ള സാൻഡിഹുക്ക് എലിമെന്ററി സ്കൂളിൽ വെടിവയ്പ്. സ്കൂളിൽ 26 പേരും പുറത്ത് മറ്റൊരാളും കൊല്ലപ്പെട്ടു. പരിക്കേറ്റത് രണ്ടു പേർക്ക്. 1991 ഒക്ടോബർ 16: ടെക്സസിലെ കില്ലീനിൽ കഫേയിലുണ്ടായ വെടിവയ്പിൽ 23 മരണം. 27…
Read MoreCategory: NRI
അമേരിക്ക നടുങ്ങി: ലാസ് വെഗാസ് വെടിവയ്പ്പിൽ മരണം 50 ആയി
ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പിൽ മരണം 50 ആയി. 200ലധികം പേർക്കു പരിക്കേറ്റു. മൻഡേലെ ബേ കാസിനോയിലാണ് വെടിവയ്പ്പുണ്ടായത്. കാസിനോയുടെ 32-ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നും രണ്ടു പേർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ലാസ് വെഗാസിൽ ജാസൺ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്പ്. പരിപാടി ആസ്വദിക്കാനായി നിരവധി ആളുകൾ സ്ഥലത്തുണ്ടായിരുന്നു. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിക്കാൻ കാരണമായത്. അതേസമയം പോലീസ് നടത്തിയ വെടിവയ്പ്പിൽ അക്രമം നടത്തിയ ഒരാൾ കൊല്ലപ്പെട്ടു. ആക്രമിക്കൊപ്പമുണ്ടായിരുന്ന യുവതി ഹോട്ടലിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. ഇതേതുടർന്നു പ്രദേശത്തുനിന്നു പോലീസ് ആളുകളെ പൂർണമായും ഒഴിപ്പിച്ചു. യുവതിക്കായുള്ള തെരച്ചിൽ പോലീസ് ഉൗർജിതമാക്കി. ദേശിക സമയം ഞായറാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. മാൻഡേലെ ബേ കാസിനോയുടെ സമീപപ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞു പോകണമെന്ന് പോലീസ് നിർദേശം നൽകിയിരുന്നു. പോലീസ് മുന്നറിയിപ്പിനെ തുടർന്നു ലാസ് വെഗാസ്…
Read Moreകുട്ടികളെ തനിച്ചാക്കി യൂറോപ്യൻ പര്യടനത്തിന് പുറപ്പെട്ട മാതാവ് അറസ്റ്റിൽ
ജോണ്സ്റ്റൻ (അയോവ): നാലു കുട്ടികളെ വീട്ടിൽ തനിച്ചാക്കി യൂറോപ്യൻ പര്യടനത്തിനു പോയ മാതാവിനെ പോലീസ് തിരിച്ചു വിളിച്ച് അറസ്റ്റു ചെയ്തു. എറിൻ മാക്കി എന്ന മുപ്പതുകാരിയെ ആണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്ന് ജോണ്‍സ്റ്റണ്‍ പോലീസ് വക്താവ് അറിയിച്ചു. കുട്ടികളെ തനിച്ചാക്കി രാജ്യം വിട്ടു പോയതാണ് ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. കോടതി 9000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കുട്ടികളെ കാണുന്നതിന് മാതാവിനെ കോടതി വിലക്കിയിട്ടില്ല. സെപ്റ്റംബർ 20 നാണ് എറിൻ യാത്ര പുറപ്പെട്ടത്. ഒക്ടോബർ ഒന്നിനാണ് തിരിച്ചു വരേണ്ടിയിരുന്നത്. എന്നാൽ പോലീസിന്റെ അറിയിപ്പിനെതുടർന്നു യാത്ര വെട്ടിചുരുക്കി വ്യാഴാഴ്ച തിരിച്ചെത്തിയ ഇവരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. സെപ്റ്റംബർ 21 നാണ് കുട്ടികളുടെ പിതാവ് വിവരം പോലീസിൽ അറിയിച്ചത്. കുട്ടികളെ തനിച്ചാക്കിയതിനുപുറമെ വീട്ടിൽ തോക്കും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തുടർന്നു ഹ്യൂമൻ സർവീസ് ഡിപ്പാർട്ട്മെന്റ് കുട്ടികളെ…
Read Moreഒരു അപൂര്‍വ സംഭവം! ഒരേ ദിവസം സമയം അമ്മയ്ക്കും മകള്‍ക്കും സുഖപ്രസവം
അങ്കാറ: ഒരു അപൂർവ സംഭവത്തിനാണ് കഴിഞ്ഞദിവസം തുർക്കിയിലെ കൊന്യയിലുള്ള ആശുപത്രി സാക്ഷിയായത്. ഇവിടെ ഒരേ ദിവസം ഒരേ സമയം രണ്ടു പ്രസവങ്ങൾ നടന്നു. പ്രസവിച്ച സ്ത്രീകൾ അമ്മയും മകളുമായിരുന്നു. അമ്മ നാൽപത്തിരണ്ടുകാരി ഫാത്മ ബിറിൻസി. മകൾ ഇരുപത്തൊന്നുകാരി ഗേഡ് ബിറിൻസി. ഇരുവർക്കും ആണ്‍കുട്ടികളാണ് പിറന്നത്. അമ്മമാരും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു . ഈ കുഞ്ഞുങ്ങളുടെ ജനനം ഒരു അദ്ഭുതമാണെന്നും അവർ പറഞ്ഞു. ആഭ്യന്തര യുദ്ധത്തേത്തുടർന്ന് മൂന്നു വർഷം മുന്‍പ് സിറിയയിൽനിന്ന് തുർക്കിയിലെത്തിയതാണ് ഈ അമ്മയും മകളും.
Read Moreഅമേരിക്കയിലേക്കാണോ..? സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശ്രദ്ധിക്കുക…
അമേരിക്കയിലേക്ക് പോകാനാഗ്രഹിക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശ്രദ്ധിക്കുക. ഒക്ടോബർ 18 മുതൽ അമേരിക്കയിലെ ഏതെങ്കിലും വിമാനത്താവളത്തിൽ ചെന്നിറങ്ങിയാൽ അവിടുത്തെ സുരക്ഷാ ജീവനക്കാർ അടുത്തെത്തി കൈയിലുള്ള ലാപ്ടോപ്പോ മൊബൈൽ ഫോണോ അവശ്യപ്പെടാം. യാത്രക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കാനാണിത്. ഇങ്ങനെനോക്കി സുരക്ഷാ ഭീഷണി ഉണ്ടാക്കുന്ന രീതിയിലുള്ള എന്തെങ്കിലും പോസ്റ്റോ കമന്റോ കണ്ടാൽ യാത്ര അവിടംകൊണ്ടു തീർന്നു എന്നു കരുതിയാൽ മതി. തീവ്രവാദ കുറ്റങ്ങൾ ചുമത്തി അവർ പിടിച്ച് ജയിലിലിടും. രാജ്യത്തെ തീവ്രവാദ ഭീഷണികൾ കുറയ്ക്കാനും കുടിയേറ്റക്കാരെ നിയന്ത്രിക്കാനുമാണ് ഈ പുതിയ നീക്കം. 2015 മുതൽ ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരാൻ ആലോചനയുണ്ടായിരുന്നു. 2015ൽ ബെർനാർഡിനോയിൽ നടന്ന ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാൾ തീവ്രവാദ ഗ്രൂപ്പുകളോടുള്ള തങ്ങളുടെ ആഭിമുഖ്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു.
Read Moreട്രംപിന് വോട്ടു ചെയ്ത സ്ത്രീകൾക്ക് മിഷേൽ ഒബാമയുടെ ശകാരവർഷം
ബോസ്റ്റണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റന് വോട്ടു ചെയ്യാതെ ഡോണൾഡ് ട്രംപിന് വോട്ടു ചെയ്തു വിജയിപ്പിച്ച സ്ത്രീകൾക്ക് മുൻ പ്രഥമ ലേഡി മിഷേൽ ഒബാമയുടെ ശകാരവർഷം. ഹില്ലരിക്കു വോട്ട് ചെയ്യാത്തവർ തങ്ങളുടെ സ്വന്തം സ്വരത്തിനെതിരെയാണ് വോട്ട് രേഖപ്പെടുത്തിയത്. നമ്മുടെ മുന്പിൽ ഹില്ലരിയും ട്രംപുമാണ് പ്രധാന രണ്ടു സ്ഥാനാർഥികളായി ഉണ്ടായിരുന്നത്. പല സ്ത്രീകളും ഭേദപ്പെട്ട സ്ഥാനാർഥി ട്രംപാണെന്നും ട്രംപിന്റെ സ്വരം വിശ്വാസനീയമായി തോന്നുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ എന്റെ അഭിപ്രായത്തിൽ നിങ്ങൾ നിങ്ങളുടെ സ്വരത്തെ ഇഷ്ടപ്പെടുന്നില്ലെന്നും ആരോ നിങ്ങളോടു ഇഷ്ടപ്പെടാൻ ആവശ്യപ്പെട്ടതു നിങ്ങൾ ഇഷ്ടപ്പെടുകയായിരുന്നുവെന്നും മിഷേൽ പറഞ്ഞു. സെപ്റ്റംബർ 27 ന് ബോസ്റ്റണിൽ നടന്ന പ്രഫഷണൽ ഡവലപ്മെന്റ് കോണ്‍ഫറൻസിൽ പ്രസംഗിക്കുന്നതിനിടയിൽ സദസ്യരിൽ നിന്നും ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മിഷേൽ. എട്ടുവർഷം ഭരിച്ച ഭർത്താവ് ഒബാമയും ഞാനും ഹില്ലരിയും എന്നും സ്ത്രീകളെ മാനിക്കുന്നുവരും അവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നു നിർബന്ധ…
Read Moreഷാര്‍ജയിൽ ജയിലിലായിരുന്ന 149 ഇന്ത്യക്കാരെ മോചിപ്പിച്ചു
ഷാർജ: ഷാര്‍ജയിൽ ജയിലിലായിരുന്ന 149 ഇന്ത്യക്കാരെ മോചിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെട്ടവർക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. 20 വയസുമുതൽ 62 വയസു വരെയുള്ളവരാണു മോചിതരായത്. നാടുകടത്തൽ ശിക്ഷയിൽനിന്ന് എല്ലാവരും ഒഴിവായി. ഇന്നലെ രാവിലെ 10 ന് മോചിതരായവരിൽ ചിലർ ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്കു മടങ്ങി.ടാക്സി ഡ്രൈവറായി വന്ന സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ച 68 വയസുകാരനായ മുസ്തഫയും മോചിതനായി. യുഎഇയിലേക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിയെത്താമെന്ന വ്യവസ്ഥയിലാണ് മോചനം. മോചിപ്പിക്കപ്പെട്ടവർക്ക് ഷാർജയിൽ ജോലിചെയ്യാനുള്ള തടസവും ഇല്ലാതാക്കിയിട്ടുണ്ട്. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ വിദേശീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകിയിരുന്നു.
Read Moreസമ്മതിച്ചു! സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി
റിയാദ്: സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകി സൽമാൻ രാജാവ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചു. സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. അടുത്തവർഷം ജൂണിൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വനിതകൾക്ക് ഡ്രൈവിംഗിന് വിലക്കേർപ്പെടുത്തിയിരുന്ന ലോകത്തെ ഏക രാജ്യം സൗദിയാണ്. സ്ത്രീകൾ വാഹനം ഓടിച്ചാൽ പിടികൂടുകയും പിഴ ഇടാക്കുകയും ചെയ്തിരുന്നു. ഇതുമൂലം പല കുടുംബങ്ങളും സ്ത്രീകളുടെ സഞ്ചാര ആവശ്യത്തിന് പുരുഷന്മാരെ ഡ്രൈവർമാരായി നിയോഗിച്ചിരുന്നു. വാഹനം ഓടിക്കുന്നതിന് സ്ത്രീകൾക്കുള്ള വിലക്കിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല.
Read Moreയു.എ.ഇയില്‍ സിഗരറ്റ് വാങ്ങാന്‍ വന്‍ തിരക്ക്; ഓരോ ആളും വാങ്ങികൂട്ടുന്നത് മാസങ്ങളോളം ഉപയോഗിക്കാന്‍, കാരണമെന്താണന്നല്ലേ
യു.എ.ഇ.യില്‍ സിഗരറ്റ് വില്‍ക്കുന്ന കടകളുടെ മുന്നിലെല്ലാം ഇപ്പോള്‍ കേരളത്തിലെ മദ്യഷാപ്പുകള്‍ക്കു മുന്നിലുള്ളതിനേക്കാള്‍ നീണ്ട ക്യൂവാണ്. എല്ലാവരും നല്ല ഒന്നാന്തരം പുകവലിക്കാര്‍ തന്നെ. കിട്ടാവുന്നത്ര സിഗരറ്റ് വാങ്ങി കൂട്ടുക എന്നത് തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം. കടകളില്‍ അഡ്വാന്‍സായി പണം നല്കി സിഗരറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരും കുറവല്ല. എന്തിനാണിവര്‍ സിഗരറ്റ് വാങ്ങാന്‍ ഇത്രയേറെ കഷ്ട്ടപ്പെടുന്നതെന്നല്ലേ. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ വില്‍പ്പന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ സിഗരറ്റിനു വില വര്‍ധിക്കും. അതിനാലാണ് പുകവലിക്കാരുടെ ഈ നെട്ടോട്ടം. വീട്ടിലെ സാധാരണ ഊഷ്മാവില്‍ സിഗരറ്റുകള്‍ സൂക്ഷിക്കാമെന്നതിനാലും അതിന് എക്സ്പയറി ഡേറ്റ് ഇല്ലാത്തതിനാലും മാസങ്ങളോളമുള്ള ഉപയോഗത്തിനായി വില വര്‍ധന വരുന്നതിനു മുന്‍പേ ശേഖരിക്കുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. പുകയില ഉല്‍പ്പന്നങ്ങളോടൊപ്പം കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ തുടങ്ങിയവയ്ക്കും അടുത്തമാസം മുതല്‍ വില കൂടുന്നുണ്ട്. പക്ഷെ സിഗരറ്റ് വാങ്ങാനുള്ളയാത്ര…
Read Moreനൈട്രോ കോൾഡ് ബ്രൂ കാനിൽ അടങ്ങിയിരിക്കുന്നത് കൊടും വിഷം; തിരിച്ചു കൊടുത്താൽ കന്പനി പണം തരും
ന്യൂയോർക്ക്: മരണം ആഗ്രഹിക്കുന്നത് എന്ന് അർഥം വരുന്ന ഡെത്ത് വിഷ് എന്ന കോഫി കന്പനി പുറത്തിറക്കിയ നൈട്രോ കോൾഡ് ബ്രൂ കാനിൽ ഉപയോഗിച്ചാൽ ശരിക്കും മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇതിനെത്തുടർന്ന്, ഡെത്ത് വിഷ് കോഫി കന്പനി തങ്ങളുടെ നൈട്രോ കോൾഡ് ബ്രൂ കാൻ തിരിച്ചു വിളിക്കുന്നു. വാങ്ങി രണ്ടു മാസത്തിനുള്ളിൽ തിരിച്ചു നൽകിയാൽ മുടക്കിയ പണം തിരിച്ചു തരാൻ തയാറാണെന്നു കന്പനി അറിയിച്ചു. അമേരിക്കയിലെ കാപ്പി പ്രിയരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് നൈട്രോ കോൾഡ് ബ്രൂ കാൻ. ന്യൂയോർക്ക് റൗണ്ട് ലേഷ് ആസ്ഥാനമായ കന്പനിയുടെ 11 ഒൗണ്‍സ് നൈട്രോ കോൾഡ് ബ്രൂ കാനിലാണ് ബോച്ചുലിൻ എന്ന വിഷദീപ്തമായ പദാർഥം അടങ്ങിയിരിക്കുന്നത്. കാനിൽ നിറച്ചിരിക്കുന്ന കോൾഡ് സ്ട്രോംഗ് ബ്രൂ കാപ്പി നിർമിക്കാനുള്ള ഇപ്പോഴത്തെ പ്രക്രിയ ബാക്ടീരിയയുടെ വളർച്ചയ്ക്കും ഉത്പാദനത്തിനും കാരണമാകുമെന്നും അതിനെ തടയിടാനാണ് ബോച്ചുലിൻ ഇതിൽ ഉൾക്കൊള്ളിച്ചതെന്നും…
Read More