അയര്‍ലണ്ടിലേക്കും, യുകെയിലേക്കും ഡയറക്ട് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: ഇന്റര്‍വ്യൂ ഓഗസ്റ്റ് 21ന് കൊച്ചിയില്‍

അയര്‍ലണ്ടിലെയും യു.കെയിലെയും പ്രമുഖ നഴ്‌സിംഗ് സ്ഥാപനങ്ങളുമായിച്ചേര്‍ന്ന് തൃക്കാക്കരയിലും മൂക്കന്നൂരുമായി പ്രവര്‍ത്തിക്കുന്ന സിഎസ് ടി കോണ്‍ഗ്രിഗേഷന്റെ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഡയറക്ട് നഴ്‌സിംഗ് റിക്രൂട്ട് മെന്റ് ഓഗസ്റ്റ് 21 ന് എറണാകുളം തൃക്കാക്കരയില്‍ നടത്തപ്പെടും. തൃക്കാക്കരയിലെ സി എസ് ടി കോണ്‍ഗ്രിഗേഷന്റെ പ്രോവിന്‍ഷ്യല്‍ ഹൗസില്‍ വച്ചാണ് ഇന്റര്‍വ്യു നടത്തുന്നത്. അയര്‍ലണ്ടിലേക്കും യുകെയിലേക്കും ജോലിക്ക് വേണ്ടി ശ്രമിക്കുന്ന നഴ്‌സുമാര്‍ക്കു ഇതൊരു സുവര്‍ണാവസരമായിരിക്കും.ഓഗസ്റ്റ് 21നു നടത്തുന്ന ഡയറക്ട് ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് പങ്കെടുക്കാം. അയര്‍ലണ്ടിലേക്കും യുകെയിലേക്കും ഡിഎന്‍എം,നഴ്‌സിംഗ് ബിഎസ്സി,നഴ്‌സിംഗ് എംഎസ്സി കോഴ്‌സുകള്‍ പാസായ മിനിമം ഒരു വര്‍ഷം പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അയര്‍ലണ്ടിലേക്ക് ഐഇഎല്‍ടിഎസിന് അക്കാഡമിക്ക് ഓവറോള്‍ സ്‌കോര്‍ഏഴും (സ്പീക്കിംഗ് ഏഴ്,റൈറ്റിംഗ് ഏഴ്,ലിസണിംഗ് 6.5,റീഡിംഗ് 6.5) ഉള്ളവര്‍ക്കും നഴ്‌സിംഗ് ബോര്‍ഡിന്റെ ഡിസിഷന്‍ ലറ്റര്‍ ഉള്ളവര്‍ക്കും അതിനായി വെയ്റ്റ് ചെയ്യുന്നവര്‍ക്കും പങ്കെടുക്കാം. ഗള്‍ഫ് നാടുകളില്‍ ഉള്ള യോഗ്യരായവര്‍ക്കും നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍…

Read More

ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ജോയ് ചെസ്റ്റ്നട്ടിന് റിക്കാർഡ് വിജയം

ന്യൂയോർക്ക്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതൻസ് (Nathans) ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ജോയ് ചെസ്റ്റ്നട്ടിന് റിക്കാർഡ് വിജയം. ന്യൂയോർക്ക് കോണി ഐലന്‍റിൽ നടന്ന മത്സരത്തിൽ വെറും പത്ത് മിനിട്ടുകൊണ്ട് 72 ഹോട്ട് ഡോഗുകൾ അകത്താക്കിയാണ് ചെസ്റ്റ്നട്ട് ജേതാവിനുള്ള പതിനായിരം ഡോളർ സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്. 2007 മുതൽ മത്സരത്തിൽ പങ്കെടുക്കുന്ന ചെസ്റ്റ്നട്ടിന് 2015 ൽ മാത്രമാണ് പരാജയം രുചിക്കേണ്ടിവന്നത്. 2015 ൽ മാറ്റ് സ്റ്റോണിനായിരുന്നു വിജയം. 2017 ലെ രണ്ടാം സ്ഥാനക്കാരനായ കാർമൻ (24) പത്തുമിനിട്ടുകൊണ്ട് അകത്താക്കിയത് 62 ഹോട്ട് ഡോഗുകളാണ്. മുപ്പത്തിമൂന്നുകാരനായ ചെസ്റ്റ്നട്ട് കഴിഞ്ഞവർഷം 70 ഹോട്ട് ഡോഗുകളും ബണ്ണും മാത്രമാണ് കഴിച്ചത്. 2016 ലെ മത്സരം വളരെ കടുത്തതായിരുന്നുവെന്നും എന്നാൽ ഈ വർഷത്തെ മത്സരം വളരെ മികച്ചതായിരുന്നുവെന്നും ചെസ്റ്റ്നട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം നടന്ന വേൾഡ് ഐസ് ക്രീം സാൻഡ് വിച്ച് മത്സരത്തിൽ…

Read More

ചൈനയുടെ ഭീമന്‍ യുദ്ധക്കപ്പല്‍ നീറ്റിലിറങ്ങി

ഷാംഗ്ഹായ്: ചൈനയുടെ ഭീമൻ യുദ്ധകപ്പൽ നീറ്റിലിറങ്ങി. ടൈപ്പ് 055 എന്ന യുദ്ധകപ്പലാണ് ഷാംഗ്ഹായിൽ നിർമാണം പൂർത്തിയാക്കി ബുധനാഴ്ച നീറ്റിലിറക്കിയത്. നിരവധി ഹെലികോപ്ടറുകളും മിസൈലുകളും ഡ്രോണുകളും വഹിക്കുവാൻ സാധിക്കുന്ന ഭീമൻ യുദ്ധക്കപ്പലാണ് ചൈന നീറ്റിലിറക്കിയിരിക്കുന്നത്. മിസൈലുകളെ തകർക്കാനും വൻലക്ഷ്യങ്ങളെ ആക്രമിക്കാനും കരുത്തുള്ള ടൈപ്പ് 005-ൽ മുഴുവൻ ആയുധങ്ങളും വിന്യസിച്ചു കഴിഞ്ഞാൽ 12,000 ടണ്‍ ഭാരമുണ്ടാക്കും. നിർമാണത്തിലിരിക്കുന്ന ഇന്ത്യൻ യുദ്ധക്കപ്പൽ 15 ബി വിശാഖപട്ടണത്തേക്കാൾ പതിന്മടങ്ങ് കരുത്തുറ്റതാണ് ചൈനയുടെ ടൈപ്പ് 005. 15 ബി വിശാഖപട്ടണത്തിൽ മുഴുവൻ ആയുധങ്ങൾ വിന്യസിച്ചാലും ഭാരം 8000 ടണ്‍ മാത്രമേ വരൂ. 15 ബിയിൽ ഒരേസമയം അൻപത് മിസൈലുകൾ വരെ വിന്യസിക്കാമെങ്കിൽ ടൈപ്പ് 005 ൽ 120 മിസൈൽ വരെ വിന്യസിക്കാം.

Read More

അഞ്ചുവർഷ കാലാവധിയുള്ള വിസയുമായി ഇന്ത്യൻ എംബസി

കുവൈറ്റ്: കുവൈറ്റി ബിസിനസ് സംരംഭകർക്ക് ഇന്ത്യയിലേക്ക് അഞ്ചുവർഷ കാലാവധിയുള്ള വാണിജ്യ വിസ പ്രാബല്യത്തിലായതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. 78 ദീനാറാണ് ഈ വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ്. അപേക്ഷിച്ചു മൂന്നു ദിവസത്തിനുള്ളിൽ വിസ ലഭ്യമാകും. അഞ്ചു വർഷത്തിൽ കുറഞ്ഞ കാലാവധിയുള്ള വാണിജ്യ വിസയും കുവൈറ്റികൾക്ക് ലഭ്യമാക്കുമെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു. ഒരുവർഷ കാലപരിധിയുള്ള വിസക്ക് 38 ദീനാറാണ് ഈടാക്കുക. ഇന്ത്യയിലേക്കുള്ള വാണിജ്യ വിസ ആവശ്യമുള്ളവർ കോക്കസ് ആൻഡ് ഗാങ്ങർ സർവിസസ് (സികെജിഎസ്) കന്പനിയുമായാണ് ബന്ധപ്പെടേണ്ടത്. കുവൈറ്റിലെ തങ്ങളുടെ കന്പനിയെ പരിചയപ്പെടുത്തുന്ന കത്തുൾപ്പെടെ രേഖകൾ പരിശോധിച്ച ശേഷമാണ് ഇത്തരം വിസകൾ അനുവദിക്കുക. ഇന്ത്യയിലേക്ക് അടിയന്തരമായി വാണിജ്യ വിസ ആവശ്യമുള്ളവർക്ക് ഒരു ദിവസം കൊണ്ട് ഇഷ്യൂ ചെയ്തുകൊടുക്കാനും സംവിധാനമുണ്ട്. വാണിജ്യ വിസക്കുവേണ്ടിയുള്ള അപേക്ഷകൾ ദഅ്?യയിലെ വിസ വിഭാഗത്തിൽ നേരിട്ട് സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കുവൈത്തി ബിസിനസ്…

Read More

ജർമനിക്ക് രണ്ട് ഭീമൻ പാണ്ടകളെ വളർത്താൻ നൽകി ചൈന

ബെ​യ്ജിം​ഗ്: ഭീ​മ​ൻ പാ​ണ്ട​ക​ളെ ജ​ർ​മ​നി​ക്ക് വ​ള​ർ​ത്താ​ൻ ന​ൽ​കി ചൈ​ന​യു​ടെ സ്നേ​ഹം. നാ​ലു വ​യ​സ്സു​കാ​രി മെം​ഗ് മെം​ഗ്, ഏ​ഴു വ​യ​സ്സു​കാ​ര​ൻ ജി​യോ ക്വിം​ഗ് എ​ന്നീ ഭീ​മ​ൻ പാ​ണ്ട​ക​ളെ​യാ​ണ് 15 വ​ർ​ഷ​ത്തേ​ക്കു ജ​ർ​മ​നി​ക്കു വ​ള​ർ​ത്താ​ൻ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ചൈ​ന–​ജ​ർ​മ​നി ന​യ​ത​ന്ത്ര സൗ​ഹൃ​ദ​ത്തി​ന്‍റെ 45–ാം വാ​ർ​ഷി​കാ​ഘോ​ഷ പ്ര​തീ​ക​വും കൂ​ടി​യാ​ണ് പാ​ണ്ട കൈ​മാ​റ്റം. ലു​ഫ്താ​ൻ​സ ച​ര​ക്കു​വി​മാ​ന​ത്തി‍​ൽ പാ​ണ്ട​ക​ളെ ബെ​ർ​ലി​നി​ൽ എ​ത്തി​ച്ചു. ആ​യി​രം​കി​ലോ മു​ള, പെ​ട്ടി​ക്ക​ണ​ക്കി​ന് ആ​പ്പി​ൾ, ത​രാ​ത​രം പോ​ലെ ബി​സ്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു 12 മ​ണി​ക്കൂ​ർ യാ​ത്ര​യി​ൽ ഭീ​മ​ൻ പാ​ണ്ട​ക​ളു​ടെ ഭ​ക്ഷ​ണം. ചെം​ഗ്ദു പാ​ണ്ട സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രും ബെ​ർ​ലി​ൻ മൃ​ഗ​ശാ​ല​യി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​റും ബ​ർ​ലി​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. 1980 ക​ളി​ലാ​ണ് ചൈ​ന ഭീ​മ​ൻ പാ​ണ്ട​ക​ളെ ജ​ർ​മ​നി​ക്കു സ​മ്മാ​നി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 34 വ​യ​സ്സി​ൽ ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മു​ള്ള ആ​ൺ പാ​ണ്ട​യെ​ന്ന റി​ക്കാർ​ഡു​മാ​യി അ​ഞ്ചു​വ​ർ​ഷം മു​ൻ​പു പാ​ണ്ട​ക​ളി​ൽ ഒ​രെ​ണ്ണം ച​ത്തി​രു​ന്നു.

Read More

ചെങ്കടല്‍ ദ്വീപുകൾ സൗദി കൈമാറാനുള്ള കരാറിന് അംഗീകാരം

ക​യ്റോ: ചെ​ങ്ക​ട​ലി​ലെ ര​ണ്ട് ദ്വീ​പു​ക​ള്‍ സൗ​ദി അ​റേ​ബ്യ​ക്ക് കൈ​മാ​റാ​നു​ള്ള ക​രാ​റി​ന് ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​സി​സി അം​ഗീ​കാ​രം ന​ൽ​കി. ചെ​ങ്ക​ട​ലി​ലെ തീ​റാ​ന്‍, സ​നാ​ഫി​ര്‍ ദ്വീ​പു​ക​ളാ​ണ് സൗ​ദി​ക്ക് ല​ഭി​ക്കു​ക. സൗ​ദി​ക്ക് ദ്വീ​പ് കൈ​മാ​റാ​നു​ള്ള ക​രാ​റിന് ക​ഴി​ഞ്ഞാ​ഴ്ച ഈ​ജി​പ്ഷ്യ​ൻ പാ​ർ​ല​മെന്‍റിന്‍റെ അം​ഗീ​കാരം ലഭിച്ചിരുന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം സൗ​ദി രാ​ജ​വ് സ​ൽ​മാ​ൻ ബി​ന്‍ അ​ബ്ദു​ല്‍ അ​സീ​സ് അ​ല്‍ സൗ​ദ് ന​ട​ത്തി​യ ഈ​ജി​പ്ഷ്യ​ൻ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ട​യി​ലാ​ണ് ത​ന്ത്ര​പ്ര​ധാ​ന ദ്വീ​പു​ക​ള്‍ സൗ​ദി​ക്ക് കൈ​മാ​റാ​ന്‍ ധാ​ര​ണ​യാ​യ​ത്.‌‌ എ​ന്നാ​ൽ ദ്വീ​പു​ക​ള്‍ സൗ​ദി​ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വ​ന്‍ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ക​രാ​റി​ന് അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​നു​ള്ള നി​യ​മ​പോ​രാ​ട്ട​വു​മാ​യി പ്ര​സി​ഡ​ന്‍റ് അ​ൽ​സി​സി മു​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു. ചെ​ങ്ക​ട​ലി​നെ​യും അ​ഖ​ബ ഉ​ള്‍​ക്ക​ട​ലി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തീ​റാ​ന്‍ ക​ട​ലി​ടു​ക്കി​ലെ ര​ണ്ട് ദ്വീ​പു​ക​ളാ​ണ് തീ​റാ​നും സ​നാ​ഫി​റും. 80, 31 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് യ​ഥാ​ക്ര​മം ഇ​രു​ദ്വീ​പു​ക​ളു​ടെ​യും വി​സ്തീ​ര്‍​ണം. ഈ​ജി​പ്ത് സൈ​നി​ക​രും അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​സേ​ന​യു​മാ​ണ് ആ​ള്‍​പ്പാ​ര്‍​പ്പി​ല്ലാ​ത്ത തീ​റാ​ന്‍ ദ്വീ​പി​ല്‍ ക​ഴി​യു​ന്ന​ത്. ത​ന്ത്ര​പ്ര​ധാ​ന​മാ​യ…

Read More

യാത്രയ്ക്കിടെ വാഹനം കത്തിയമർന്ന് മലയാളി യുവാവ് മരിച്ചു

ഫഹാഹീൽ: കുവൈറ്റിൽ കഴിഞ്ഞ ദിവസം ഖദ് അബ്ദലി റൂട്ടിൽ വാഹനം കത്തിയുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. കുവൈറ്റിൽ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്ന അങ്കമാലി കറുകുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണ് മരിച്ചത്. റിജോയുടെ ഭാര്യ ഷീന പോൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി റിജോയെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പൂർണമായി കത്തിക്കരിഞ്ഞ കാറിൻറെ അവശിഷ്ടങ്ങൾക്കൊപ്പം റിജോയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി ബന്ധുക്കൾ അറിയിച്ചു. റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Read More

കാണാതായ കുട്ടി വീടിന്‍റെ മേൽക്കൂരയ്ക്കു മുകളിൽ സുഖനിദ്രയിൽ

ഫ്ളോറിഡ: വീട്ടിൽ നിന്നും കാണാതായ പതിനൊന്നുകാരൻ വീടിന്‍റെ മേൽക്കൂരയിൽ കിടന്നുറങ്ങുന്നതായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ആകാശമാർഗ്ഗം ഹെലികോപ്റ്റർ നടത്തിയ അന്വേഷണത്തിലാണു ഫലം കണ്ടത്. ജൂണ്‍ 21 ബുധനാഴ്ചയാണ് സ്വന്തം വീടിന്‍റെ മേൽക്കൂരയിൽ കിടന്നുറങ്ങുന്ന കുട്ടിയെ ഹെലികോപ്റ്റർ കണ്ടെത്തിയത്. ഹെലികോപ്റ്ററിൽ യാത്ര ചെയ്ത ജേർണലിസ്റ്റ് കുട്ടിയെ കണ്ടെത്തിയ വിവരം പൊലീസിന് കൈമാറി. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സുരക്ഷിതമായി നിലത്തിറങ്ങുന്നതിന് സഹായിച്ചു. വീട്ടുകാർ സമ്മർ ക്യാന്പിൽ പോകുവാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ് മേൽക്കൂരയുടെ മുകളിൽ കയറി ഒളിച്ചു സുഖ നിദ്രയിലായിതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. എന്തായാലും കുട്ടിയെ സുരക്ഷിതമായി ലഭിച്ചു എന്ന ആശ്വാസത്തിലാണ് കുടുംബാംഗങ്ങൾ. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

ആശ്രിത വിസയിൽ മാറ്റം വരുത്തി കുവൈറ്റ് താമസകാര്യ വകുപ്പ്

കുവൈറ്റ്: കുടുംബ വിസയിൽ സമൂലമായ മാറ്റങ്ങൾ വരുത്തി കുവൈറ്റ് താമസകാര്യ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം 24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ സ്പോണ്‍സർഷിപ്പിൽ താമസാനുമതി നൽകില്ല. ഇത്തരം വിസയിൽ കഴിയുന്നവർ തൊഴിൽ വിസയിലേക്ക് മാറുകയോ രാജ്യംവിടുകയോ ചെയ്യണം. ഇതിനായി നാലു മാസത്തെ സമയ പരിധി അനുവദിക്കുമെന്നും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ആശ്രിത വിസയിലുള്ള മാതാപിതാക്കളുടെ പ്രായം 65 ൽ കുറവാണെങ്കിൽ പ്രതിവർഷം ഒരാൾക്ക് 300 ദിനാറും 75നു മുകളിലാണെങ്കിൽ 600 ദിനാറും വീതം ഈടാക്കാനാണ് നീക്കം. മാതാപിതാക്കൾ അംഗപരിമിതരോ ബുദ്ധിമാന്ദ്യമുള്ളവരോ ആണെങ്കിൽ ഇൻഷുറൻസ് ഈടാക്കില്ല. ഭാര്യ, മക്കൾ എന്നിവർ ഒഴികെയുള്ളവരെ കുടുംബവിസയിൽ കൊണ്ടുവരുന്നത് വിലക്കിയുള്ള തീരുമാനം ഉടൻ പിൻവലിക്കുന്നത് കടുത്ത നിബന്ധനകൾക്ക് വിധേയമായാണ്. ഭാര്യക്കും കുട്ടികൾക്കും പുറമെ രക്ഷിതാക്കളെയും സഹോദരങ്ങളെയും ആശ്രിത വിസയിൽ കൊണ്ടുവരണമെങ്കിൽ പ്രതിവർഷം ഒരാളിൽനിന്ന് 300 ദീനാർ ആരോഗ്യ…

Read More

യുഎഇയുടെ പെരുന്നാൾ സമ്മാനം: വാട്സ്ആപ്പ് വീഡിയോ, ഒാഡിയോ കോളുകളുടെ വിലക്ക് പിൻവലിച്ചു

ദുബായ്: വാട്സ്ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. വ്യാഴാഴ്ച രാവിലെയാണ് യുഎഇ ഉപയോക്തകൾക്കായി വാട്സ്ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾ അനുവദിച്ചത്. ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും വാട്സാപ്പ് കോളിംഗ് ലഭ്യമാണ്. വാട്സ്ആപ്പ് വിഡിയോ, വോയ്സ് കോളുകൾക്ക് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Read More