വിശപ്പറിഞ്ഞു വിളമ്പി ചൈന: കെനിയയ്ക്ക് ഒരു ലക്ഷം ഭക്ഷണപ്പൊതികൾ

ബെയ്ജിംഗ്: ഭക്ഷണക്ഷാമം നേരിടുന്ന കെനിയയ്ക്ക് സഹായവുമായി ചൈന. ഒരു ലക്ഷം ഭക്ഷണപ്പൊതികളാണ് ചൈന കെനിയയ്ക്കു നൽകിയത്. ഭക്ഷ്യക്ഷാമം നേരിടുന്ന ജനങ്ങളുടെ അവസ്ഥ കരളലിയിക്കുന്നതാണെന്ന് കെനിയയിലെ ചൈനീസ് അംബാസഡർ ലിയൂ ക്സിയാൻഫ പറഞ്ഞു. പ്രതികൂല കാലാവസ്ഥയേത്തുടർന്നാണ് കെനിയ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലമർന്നത്. എന്നാൽ കെനിയൻ ജനത ഭക്ഷണത്തിനായി ഇനി അലയേണ്ടി വരില്ല. ചൈനയിലെ ജനങ്ങൾ ഇവർക്കൊപ്പമുണ്ട്. മുൻപും ചൈനയിലുള്ളവർ കെനിയയ്ക്ക് സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്- ലിയൂ വ്യക്തമാക്കി.

Read More

തോക്കെടുത്തു കളിക്കുന്നതിനിടെ മൂന്നുവയസുകാരൻ വെടിയേറ്റു മരിച്ചു

മിഷിഗൻ: കളിക്കുന്നതിനിടെ ലഭിച്ച തോക്ക് കൗതുകത്തോടെ നോക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടി മൂന്ന് വയസുകാരൻ മരിച്ചു. ചൊവ്വാഴച് ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടു മുതൽ 9 വയസുവരെയുള്ള കുട്ടികളാണ് കളിച്ചുകൊണ്ടിരുന്നത്. മുതിർന്നവർ ഇവരുടെ കളികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുട്ടികൾ തോക്ക് പരസ്പരം കൈമാറുന്നത് ശ്രദ്ധയിൽ പെട്ടുങ്കിലും കളിതോക്കാണെന്നാണ് ഇവർ കരുതിയത്. നിലത്തു നിന്നും ലഭിച്ച തോക്ക് ശരിയായ തോക്കാണെന്ന് കുട്ടികളും കരുതിയിട്ടുണ്ടാകയില്ലെന്നാണ് പൊലീസ് ചീഫ് ഫ്രഡ് പറഞ്ഞത്. വെടി പൊട്ടുന്ന ശബ്ദം കേട്ട് പുറത്തു വന്ന മാതാപിതാക്കൾ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോക്കിന്‍റെ ഉടമസ്ഥനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല എന്ന് പൊലീസ് പറഞ്ഞു. ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതൊരു അപകട മരണമായിട്ടാണ് പൊലീസ് അന്വേഷക്കുന്നതെങ്കിലും നിരപരാധികളായ കുട്ടികളുടെ കൈവശം തോക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് ചീഫ് പറഞ്ഞു. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

ഇന്ത്യക്കാർക്ക് നേട്ടം ഓസ്ട്രേലിയൻ വിസ ഓണ്‍ലൈനിൽ ലഭിക്കും

ഫ്രാങ്ക്ഫർട്ട്-മെൽബോണ്‍: ഓസ്ട്രേലിയൻ വിസിറ്റിംഗ് വിസ നടപടിക്രമങ്ങളിൽ ഇന്ത്യക്കാർക്ക് അനുകൂലമായി മാറ്റം വരുത്തുന്നു. ഇന്ത്യക്കാർക്ക് ഇനിമുതൽ ഓസ്ട്രേലിയൻ് വിസിറ്റ് വിസ ഓണ്‍ലൈനിൽ ലഭ്യമാകും. അടുത്ത മാസം ജൂലൈ ഒന്നുമുതലാണ് പുതിയ നയം പ്രാബല്യത്തിലാകുന്നത്. ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്ക് ആവശ്യം വർധിച്ചത് കണക്കിലെടുത്താണ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇമിഗ്രേഷൻ ബോർഡർ പ്രൊട്ടക്ക്ഷന്‍റെ പുതിയ തീരുമാനം. ഈ വർഷം ആദ്യത്തെ നാലുമാസത്തിൽ മാത്രം 65,000 സന്ദർശക വിസയാണ് ഇന്ത്യക്കാർക്ക് ഡിഐബിപി അനുവദിച്ചത്. ഇന്ത്യൻ സന്ദർശകരുടെ വർധിച്ച ആവശ്യമാണ് പുതിയ തീരുമാനത്തിന് പിന്നിൽ. ഓണ്‍ലൈൻ വിസിറ്റ് വിസക്ക് അപേക്ഷ സമർപ്പിക്കുന്നത് ഇനിമുതൽ വളരെ എളുപ്പമായിരിക്കുമെന്ന് ഡിഐബിപി സഹമന്ത്രി അലെക്സ് ഹാവ്ക്ക് പറഞ്ഞു. വിനോദസഞ്ചാരത്തിനും ബിസിനസിനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതിനുമടക്കം വിവിധ ആവശ്യങ്ങൾക്കായി വിസിറ്റ് വിസയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അടിക്കടി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.…

Read More

ഡോക്ടറുടെ മേൽ നഴ്സ് വീണു; ഡോക്ടർ മരിച്ചു

ബൊഗോട്ട: ഒരാൾക്കു മേൽ മറ്റൊരാൾ വീണാൽ എന്തു സംഭവിക്കും? എന്തും സംഭവിക്കാം, മരണം വരെ. എന്നാൽ കൊളംബിയയിൽ അതു സംഭവിച്ചു. ആറാം നിലയിൽനിന്ന് നഴ്സ് താഴേക്കു വീണു. താഴെനിന്ന ഡോക്ടറുടെ തലയിലേക്കാണ് വീണത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ഉടൻതന്നെ മരിച്ചു. കാലി നഗരത്തിലെ ആശുപത്രിയിലാണ് സംഭവം. നഴ്സ് മരിയ ഇസബെൽ ഗോണ്‍സാലസാണ് താഴേയ്ക്കു വീണത്. ഇവർക്കു ശരീരത്തിൽ ഒടിവുകൾ മാത്രമാണ് സംഭവിച്ചത്. ഡെൽ വാലി യൂണിവേഴ്സിറ്റി ആശുപത്രിയിലെ വിദ്യാർഥി ഡോക്ടർ ഇസബെൽ മുനോസാണ് മരിച്ചത്. നഴ്സ് കെട്ടിടത്തിനു മുകളിൽനിന്നു വീഴാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

Read More

സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ അ​നാ ബ്ര​ണാ​ബി​ക് സെ​ർ​ബി​യന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​കും

ബെ​ൽ​ഗ്രേ​ഡ്: സെ​ർ​ബി​യ​യു​ടെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ അ​നാ ബ്ര​ണാ​ബി​കി​നെ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ വി​സി​ക് നാ​മ​നി​ർ​ദേ​ശം ചെ​യ്തു. സെ​ർ​ബി​യ​യു​ടെ അ​ഭി​വൃ​ദ്ധി​ക്കാ​യി ബ്ര​ണാ​ബി​ക്കി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്ന് വി​സി​ക് പ​റ​ഞ്ഞു. വി​സി​ക്കി​ന്‍റെ പാ​ർ​ട്ടി​യു​ടേ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടേ​യും പി​ന്തു​ണ​യു​ള്ള​തി​നാ​ൽ ബ്ര​ണാ​ബി​കി​നെ പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ക്കും എ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം, ബ്ര​ണാ​ബി​കി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ എ​തി​ർ​പ്പു​മാ​യി ഡ്രാ​ഗ​ണ്‍ മാ​ർ​ക്കോ​വി​ക് പ​ൽ​മ ഓ​ഫ് യൂ​ണി​ഫൈ​ഡ് സെ​ർ​ബി​യ​യു​ടെ നേ​താ​വ് രം​ഗ​ത്തെ​ത്തി. ബ്ര​ണാ​ബി​ക് അ​ല്ല ത​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന് യൂ​ണി​ഫൈ​ഡ് സെ​ർ​ബി​യ​യു​ടെ നേ​താ​വ് പ​റ​ഞ്ഞു. യൂ​റോ​പ്പി​ൽ ഇ​താ​ദ്യ​മാ​യ​ല്ല സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ വ്യ​ക്തി പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ എ​ത്തു​ന്ന​ത്. നേരത്തെ, ല​ക്സം​ബ​ർ​ഗി​ൽ സേ​വ്യ​ർ ബെ​റ്റെ​ലും അ​യ​ർ​ല​ൻ​ഡി​ലും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ലി​യോ വ​രാ​ദ്ക​രും പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Read More

അമ്മയും പെണ്‍മക്കളും കൊല്ലപ്പെട്ടസംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി

ഒഹായൊ: നോർത്ത് റോയൽട്ടണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അമ്മയുടെയും രണ്ടു പെണ്‍മക്കളുടേയും കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ഉൗർജിതപ്പെടുത്തിയതായി നോർത്ത് റോയൽട്ടണ്‍ ഡിറ്റക്ടീവ് സേവ് ലോഡിങ്ങ് പറഞ്ഞു. ജൂണ്‍ 11ന് രാത്രി കിടക്ക മുറിയിലാണ് അമ്മ സൂസൻ ടെയ്ലറും (45), മക്കളായ ടെയ്ലർ പിഫർ (21), കെയ്ലി പിഫർ (18) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരിച്ച മൂന്ന് പേരിൽ ഒരാൾക്ക് കത്തി കുത്തേറ്റതായും മറ്റു രണ്ട് പേരുടെ മരണ കാരണം അന്വേഷിച്ച് വരുന്നതായും പോലീസ് വെളിപ്പെടുത്തി. ടെയ്ലർ ഫാഷൻ ഡിസൈനിലും കെയ്ലി ഫോറൻസിക് സയൻസിലും വിദ്യാർഥികളായിരുന്നു. ടെയ്ലറുടെ ബോയ് ഫ്രണ്ടാണ് മൃതദേഹങ്ങൾ ആദ്യമായി കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം അജ്ഞാതമാണെന്ന് ഒഹായെ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും പോലീസും വെളിപ്പെടുത്തി. മൂന്നു പേരും അമ്മയോടൊപ്പം കിടക്ക മുറിയിൽ മരിച്ചു കിടക്കുകയായിരുന്നുവെന്നും ബലപ്രയോഗം നടന്നതായോ, തോക്കോ, കത്തിയോ മറ്റ്…

Read More

വിലക്ക് വിലങ്ങായി? അമേരിക്കയിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവിൽ ഇടിവ്

വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. വിദേശ സഞ്ചരികളുടെ സന്ദർശനത്തിൽ 16 ശതമാനത്തിന്‍റെ ഇടിവുണ്ടായെന്ന് ഇന്‍റർനാഷണൽ ബിസിനസ് ടൈംസ് നടത്തിയ പഠനത്തിൽ വ്യക്തമായി. 2017 മാർച്ച് അവസാനം വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഹോട്ടലുകളിൽ നിന്നോ വിമാനമത്താവളങ്ങളിൽ നിന്നോ ഉള്ള വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല പഠനം നടത്തിയതെന്നും പ്രശസ്തമായ വിനോദ സഞ്ചാര മേഖലകളിലുൾപ്പെടെ നടത്തിയ പഠനത്തെ അധികരിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ഐബിടി അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നതോടെ രാജ്യത്തെ ട്രംപ് വിരുദ്ധർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ആറ് മുസ്ലീം രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്കാണ് വിദേശീയരുടെ വരവിൽ ഗണ്യമായ കുറവുണ്ടാകാൻ കാരണമെന്നാണ് വിമർശകരുടെ വാദം. അതേസമയം, ട്രംപ് പ്രസിഡന്‍റായി അധികാരമേൽക്കുന്നതിന് രണ്ടുമാസം മുൻപ് മുതലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടതെന്ന് ഐബിടി അധികൃതർ വ്യക്തമാക്കി.എന്നാൽ ഈ വിവരങ്ങൾ യുഎസ് നാഷണൽ…

Read More

ജർമൻ യുവാക്കൾ പണം വാങ്ങി അഭയാർഥി കുട്ടികൾക്ക് അച്ഛനാകുന്നു

ബർലിൻ: അഭയാർഥികളായ സ്ത്രീകളുടെ കുട്ടികൾക്ക് അച്ഛന്‍റെ സ്ഥാനത്തെഴുതാൻ പേരു കൊടുക്കുന്നത് ചില ജർമൻ യുവാക്കൾ വരുമാന മാർഗമാക്കിയെന്ന് പ്രോസിക്യൂട്ടർമാർ. ജർമൻകാരനിൽ കുട്ടി ജനിച്ചു എന്നു രേഖയുണ്ടാക്കിയാൽ ജർമനിയിൽ തങ്ങാൻ അനുമതി ലഭിക്കുമെന്നതാണ് അഭയാർഥി സ്ത്രീകളെ ഇങ്ങനെയൊരു മാർഗം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. പണം നൽകാമെന്നു പറയുന്പോൾ പല ജർമൻകാരും ഇതിനു കൂട്ടുനിൽക്കാൻ തയാറാകുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൈവശാസ്ത്രപരമായി അച്ഛനായില്ലെങ്കിൽ പോലും കുട്ടിയുടെ അച്ഛന്‍റെ സ്ഥാനം നിയമപരമായി ഏറ്റെടുക്കാൻ ജർമനിയിൽ നിയമം അനുവദിക്കുന്നു. ഈ പഴുതാണ് ഇപ്പോൾ അഭയാർഥികൾ ദുരുപയോഗം ചെയ്തു വരുന്നത്. ഗർഭിണിയായിരിക്കുന്പോൾ തന്നെ ഏതെങ്കിലും ജർമൻകാരനെ പണം കൊടുത്ത് സ്വാധീനിക്കുകയാണ് പലരും ചെയ്യുന്നത്. ഇങ്ങെയാവുന്പോൾ കുട്ടി ജനിക്കുന്പോൾ തന്നെ ജർമൻ പൗരത്വം ലഭിക്കും. ഈ വഴി സ്ത്രീക്ക് രാജ്യത്ത് തങ്ങാൻ അനുമതിയും ലഭിക്കും. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ഇപ്പോൾ ഓരോ മാസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പത്തു കുട്ടികളുടെ…

Read More

മിസ് ലിറ്റിൽ യൂണിവേഴ്സാകാൻ ഒഡീഷക്കാരി!

മി​​​സ് ലി​​​റ്റി​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​ന്‍റെ സു​​​വ​​​ർ​​​ണ കി​​​രീ​​​ടം ചൂ​​​ടു​​​ന്ന​​​തും സ്വ​​​പ്നം ക​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​കൊ​​​ച്ചുസു​​​ന്ദ​​​രി! പ​​​ദ്മ​​​ല​​​യ ന​​​ന്ദ എ​​​ന്ന പ​​ന്ത്ര​​ണ്ടു​​കാ​​​രി​​​ക്കാ​​​ണ് മി​​​സ് ലി​​​റ്റി​​​ൽ യൂ​​ണി​​​വേ​​​ഴ്സ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​നു​​​ള്ള അ​​​സു​​​ല​​​ഭാ​​​വ​​​സ​​​രം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ബു​​ധ​​നാ​​ഴ്ച ജോ​​​ർ​​​ജി​​​യ​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് മ​​​ത്സ​​​രം. ഗ്രീ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന മി​​​സ് ലി​​​റ്റി​​​ൽ വേ​​​ൾ​​​ഡ് മ​​​ത്സ​​​ര​​​ത്തി​​​ലും ഒ​​​ഡീ​​​ഷ സ്വ​​​ദേ​​​ശി​​​യാ​​​യ ഈ ​​​കൊ​​​ച്ചുസു​​​ന്ദ​​​രി​​​ത​​​ന്നെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​നി​​​ധി​​​യാ​​​കു​​​ന്ന​​​ത്. ക​​​ട്ട​​​ക്കി​​​ലെ സ്റ്റെ​​​വാ​​​ർ​​​ട്ട് സ്കൂ​​​ളി​​​ൽ എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ പ​​​ദ്​​​മ​​​ല​​​യ കോ​​​ഴി​​​ക്കോ​​​ട്ടു ന​​​ട​​​ന്ന ലി​​​റ്റി​​​ൽ മി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ലും വി​​​ജ​​​യം നേ​​​ടി​​​യി​​​രു​​​ന്നു. മോ​​​ഡ​​​ലിംഗും ഫാ​​​ഷ​​​ൻ ഡി​​​സൈ​​​നിം​​​ഗു​​​മാ​​​ണ് ത​​​ന്‍റെ ഇ​​​ഷ്ടവി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണ് ത​​​ന്‍റെ ശ്ര​​​ദ്ധ​​​യെ​​​ന്നും പ​​​ദ്മ​​​ല​​​യ പ​​​റ​​​യു​​​ന്നു. സു​​​പ്രീംകോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ പ്ര​​​സ​​​ന്നകു​​​മാ​​​ർ ന​​​ന്ദ​​​യു​​​ടെയും ഡോ. ​​​സു​​​ഭ​​​സു​​​ധയു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് പ​​​ദ്​​​മ​​​ല​​​യ.

Read More

താൻസാനിയയിൽ സ്വർണ ഖനി തകർന്ന് നാലു പേർ മരിച്ചു

ദൊദോമ: താൻസാനിയയിൽ സ്വർണ ഖനി തകർന്ന് നാലു പേർ മരിച്ചു. താൻസാനിയയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ഗെയ്തയിലാണ് സംഭവം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ എട്ടിനാണ് അപകടം നടന്നതെന്നാണ് വിവരം. അപകടസമയത്ത് ഏഴുപേരാണ് ഇവിടെ ജോലിയിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണം തുടങ്ങിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More