ഇ​ന്ത്യ​ക്കാ​ർ​ക്ക് ഖ​ത്ത​റി​ൽ പോ​കാം വീ​സ​യി​ല്ലാ​തെ

ദോ​ഹ: വീ​സ​യി​ല്ലാ​തെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാം. ഇ​ന്ത്യ, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ‍, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന്യൂ​സി​ല​ൻ​ഡ് തു​ട​ങ്ങി 80 രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് ഖ​ത്ത​ർ സൗ​ജ​ന്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഖ​ത്ത​ർ ടൂ​റി​സം അ​തോ​റ​റ്റി ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് വീ​സ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യോ ഫീ​സ് അ​ട​യ്ക്കു​ക​യോ വേ​ണ്ട. ആ​റ് മാ​സ​ത്തെ കാ​ലാ​വ​ധി​യു​ള്ള പാ​സ്പോ​ർ​ട്ടും മ​ട​ക്ക​യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റും മാ​ത്രം മ​തി ഇ​നി ഖ​ത്ത​റി​ൽ പ്ര​വേ​ശി​ക്കാ​ൻ. 30 ദി​വ​സം മു​ത​ല്‍ 180 ദി​വ​സം വ​രെ​യു​ള്ള പ​ല​ത​ര​ത്തി​ലു​ള്ള​താ​യി​രി​ക്കും താ​മ​സാ​നു​മ​തി. ചി​ല​തി​ല്‍ മ​ള്‍​ട്ടി​പ്പി​ള്‍ എ​ന്‍​ട്രി​യും അ​നു​വ​ദി​ക്കും. സ​ന്ദ​ര്‍​ശ​ക​ന്‍റെ പൗ​ര​ത്വം അ​നു​സ​രി​ച്ച് 180 ദി​വ​സം​വ​രെ ഖ​ത്ത​റി​ൽ ത​ങ്ങാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കും. അ​ല്ലെ​ങ്കി​ല്‍ 90 ദി​വ​സം രാ​ജ്യ​ത്ത് ചെ​ല​വ​ഴി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കും. മു​പ്പ​ത് ദി​വ​സ​ത്തേ​ക്ക് ന​ൽ​കു​ന്ന താ​മ​സാ​നു​മ​തി അ​ടു​ത്ത മു​പ്പ​ത് ദി​വ​സ​ത്തേ​ക്ക് നീ​ട്ടാ​നും സാ​ധി​ക്കും. ഖ​ത്ത​റി​ന്‍റെ പ്ര​കൃ​തി സ​മ്പ​ത്തും സാം​സ്കാ​രി​ക പൈ​തൃ​ക​വും ആ​സ്വ​ദി​ക്കാ​നാ​യി സ​ന്ദ​ര്‍​ശ​ക​രെ ക്ഷ​ണി​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്തി​ന് അ​തി​യാ​യ…

Read More

സൗ​ദി രാ​ജ​കു​മാ​ര​ൻ അ​ന്ത​രി​ച്ചു

ജി​ദ്ദ: സൗ​ദി രാ​ജ​കു​മാ​ര​ൻ സ​ൽ​മാ​ൻ ബി​ൻ സാ​ദ് ബി​ൻ അ​ബ്‌​ദു​ള്ള ബി​ൻ തു​ർ​കി അ​ൽ സൗ​ദ് അ​ന്ത​രി​ച്ചു. സൗ​ദി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ക​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം റി​യാ​ദി​ലെ ഇ​മാം തു​ർ​കി ബി​ൻ അ​ബ്ദു​ള്ള പ​ള്ളി​യി​ൽ അ​സ​ർ ന​മ​സ്‌​കാ​ര​ത്തി​ന് ശേ​ഷം ന​ട​ക്കും.

Read More

ഷാർജയിൽ മലയാളിയുടെ മൃതദേഹം കാറിനുള്ളിൽ അഴുകിയ നിലയിൽ

ഷാർജ: മലയാളിയായ യുവാവിന്‍റെ മൃതദേഹം കാറിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പെരുന്പാവൂർ സ്വദേശിയായ ഡിക്സ (35) ന്‍റെ മൃതദേഹമാണ് ബുധനാഴ്ച ഷാർജയിലെ അൽ ഖലായയിൽ രാത്രി കാറിനുള്ളിൽ പാതി അഴുകിയ നിലയിൽ കണ്ടെത്തിയത്. ഡിക്സനെ കാണാനില്ലെന്ന് ബന്ധുക്കൾ ചൊവ്വാഴ്ച വാസി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ തന്നെയാണ് ഡിക്സനെ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അൽ കുവൈത്തി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി 9.30ന് ഇദ്ദേഹം ഭാര്യയെ വിളിച്ചതായി പറയുന്നു. അടുത്തദിവസം രാവിലെ ഭാര്യ തിരിച്ചുവിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് ഫോണ്‍ റിംഗ് ചെയ്തെങ്കിലും ഉടൻതന്നെ സ്വിച്ച് ഓഫ് ആകുകായിരുന്നു. വീട് അടഞ്ഞ നിലയിലായിരുന്നു. ഇതിനെ തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി വീടിന്‍റെ വാതിൽ പൊളിച്ച് അകത്തുകയറിയെങ്കിലും ഡിക്സനെ കണ്ടെത്താനായില്ലെന്ന് ബന്ധു ആന്‍റണി പറഞ്ഞു.…

Read More

തൊടുപുഴക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചു, ഗള്‍ഫിലെത്തിയതോടെ ഭര്‍ത്താവ് ഔട്ട്, പിന്നീടുള്ളത് വഴിവിട്ട ജീവിതം, 23കാരനായ വിദേശിയുമായുള്ള ബന്ധത്തിനൊടുവില്‍ കൊടുംക്രൂരത, അടിമുടി ദുരൂഹതയുടെ കൂടാരമായി നിമിഷ

യെമനില്‍ ഒപ്പം താമസിച്ചിരുന്ന കാമുകനെ കൊലപ്പെടുത്തി ഒളിവില്‍ പോയ നിമിഷപ്രിയയുടെ ജീവിതം അടിമുടി ദുരൂഹത നിറഞ്ഞത്. പാലക്കാട് കൊല്ലങ്കോടാണ് നിമിഷയുടെ വീട്. എന്നാല്‍ ഈ വീടുമായി അടുത്തകാലത്ത് അവര്‍ക്ക് കാര്യമായ അടുപ്പമൊന്നുമില്ലായിരുന്നു. നേഴ്‌സിംഗ് പഠിക്കുമ്പോള്‍ മുതല്‍ നിമിഷയുടേത് വഴിതെറ്റിയ ജീവിതമായിരുന്നുവെന്നാണ് പഴയ അയല്‍ക്കാര്‍ പറയുന്നത്. തൊടുപുഴക്കാരന്‍ ടോമിയുമായി 2011 ജൂണ്‍ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുകയും ചെയ്തു. അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യെമന്‍ പൗരനാണ് ഇപ്പോള്‍ കൊലചെയ്യപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സുഹൃത്തായ യെമന്‍ പൗരനുമായുളള അടുപ്പം ഭര്‍ത്താവ് ടോമിയുമായുളള ബന്ധത്തില്‍ വിളളല്‍വീഴ്ത്തി. അല്‍ദെയ്ദ് എന്ന സ്ഥലത്തായിരുന്നു നിമിഷ കാമുകനൊപ്പം താമസിച്ചിരുന്നത്. ഭര്‍ത്താവാണെന്നായിരുന്നു മറ്റുള്ളവരോട് യുവാവിനെക്കുറിച്ച് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണു ഇവരുടെ വഴിവിട്ട ജീവിതത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. കാമുകനെ കൊലപ്പെടുത്തിയ ശേഷം…

Read More

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ സുവര്‍ണാവസരം; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് സൗദി അറേബ്യയില്‍ വമ്പിച്ച അവസരം. സൗദിയിലെ അല്‍ മൗവസാത് ഹോസ്പിറ്റലില്‍ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ് സി നഴ്സിംഗ് ബിരുദമോ നഴ്‌സിംഗ് ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 25-35 പ്രായപരിധിയിലുള്ളവര്‍ക്കാണ് അവസരം. ഓഗസ്റ്റ് മൂന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റര്‍വ്യൂ ഓഗസ്റ്റ് ഏഴ്,എട്ട് തീയതികളില്‍ കൊച്ചിയില്‍ വച്ചു നടക്കും. വിശദവിവരങ്ങള്‍ക്ക് www.jobsnorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുക.

Read More

കാമുകിയുടെ മൂന്നു വയസുള്ള കുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി; നാല്‍പ്പത്തിമൂന്നുകാരന്റെ വധശിക്ഷ നടപ്പാക്കി

വാഷിംഗ്ടണ്‍: ഒഹിയോയിൽ കാമുകിയുടെ മൂന്നു വയസുള്ള കുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ നാൽപ്പത്തിമൂന്നുകാരന്‍റെ വധശിക്ഷ നടപ്പാക്കി. 1993ൽ ഷെയ്ല മരിയ ഇവാൻസ് എന്ന മൂന്നുവയസുകാരിയെ അതിക്രൂരമായി കൊന്ന കേസിൽ പ്രതിയായ റൊണാൾഡ് ഫിലിപ്സി(43)ന്‍റെ വധശിക്ഷ ജൂലൈ 26ന് രാവിലെ 4.30 ലൂക്കസ് വില്ലയിലെ സതേണ്‍ ഒഹിയോ കറക്ഷണൽ ഫെസിലിറ്റിയിൽ വിഷം കുത്തിവച്ചാണു നടപ്പാക്കിയത്. കുഞ്ഞിനെ തലയ്ക്കടിയ്ക്കുകയും ഭിത്തിയിലേക്ക് എറിയുകയും ചെയ്തശേഷം ലൈംഗികപീഡനത്തിനിരയാക്കിയാണു കൊന്നത്. കുഞ്ഞിന്‍റെ ബന്ധുക്കൾ വധശിക്ഷ നടപ്പാക്കുന്നതിനു സാക്ഷികളായി. ചെയ്തുപോയ തെറ്റിൽ പശ്ചാത്തപിക്കുന്നുവെന്നും തന്നോടു പൊറുക്കണമെന്നും റൊണാൾഡ് പറഞ്ഞു. വിഷമരുന്നു കുത്തിവച്ചു പത്തു മിനിറ്റിനുള്ളിൽ റൊണാൾഡിന്‍റെ മരണം അധികൃതർ സ്ഥിരീകരിച്ചു. കുറ്റകൃത്യം നടക്കുന്പോൾ തനിക്കു 19 വയസു മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു കാട്ടി റൊണാൾഡ് സമർപ്പിച്ച അവസാന അപ്പീൽ ചൊവ്വാഴ്ച സുപ്രീംകോടതി തള്ളിയതോടെയാണു വധശിക്ഷയ്ക്കു കളമൊരുങ്ങിയത്. മൂന്നു വർഷത്തിനുള്ളിൽ ആദ്യമായാണ് ഒഹിയോയിൽ വധശിക്ഷ നടപ്പാക്കുന്നത്. മുന്പു ശിക്ഷ നടപ്പാക്കാനുപയോഗിച്ച…

Read More

പത്തൊന്പതുകാരന് 100 വർഷം ജയിൽ ശിക്ഷ

മിഷിഗണ്‍: മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ പത്തൊന്പതുകാരനു നൂറുവർഷം ജയിൽ ശിക്ഷയ്ക്കു വിധിച്ചു. 64 വയസുള്ള വില്യം മെക് ഫാർലനെ മർദ്ദിച്ചു കൊലപ്പെടുത്തിയ 19 വയസുകാരൻ ക്രിസ്റ്റ്യൻ ഹിൽമാനെ നൂറുവർഷത്തേക്ക് ജയിലിലടയ്ക്കൻ കെന്‍റ് കൗണ്ടി സർക്യൂട്ട് കോർട്ട് ജഡ്ജി ജോർജ് ക്വിസ്റ്റ് ഉത്തരവിട്ടു. ചർച്ച് പാർക്കിംഗ് ലോട്ടിൽ സെപ്റ്റംബർ 29 നായിരുന്നു സംഭവം. ഡെർട്ട് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഹിൽമാൻ വില്യമിനെ ഇടിച്ചു താഴെയിടുകയായിരുന്നു. തലച്ചോറിന് ക്ഷതമേറ്റ് വില്യം രണ്ടാഴ്ചയ്ക്കുശേഷം മരണമടഞ്ഞു. മനഃപൂർവ്വ നരഹത്യക്കാണ് ഹിൽമാനെതിരെ കേസെടുത്തിരുന്നത്. ഹിൽമാന്‍റെ ഡിഫൻസ് ടീം ഇതിനെ ഒരു ദയനീയ സംഭവമായാണ് ചിത്രീകരിച്ചതും. പെട്ടെന്നുള്ള വികാര ക്ഷോഭം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെങ്കിലും കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കുവാൻ കഴിയുകയില്ലെന്ന് കൗണ്ടി അസിസ്റ്റന്‍റ് പ്രോസിക്യൂട്ടർ വാദിച്ചു. ഈ ശിക്ഷ മറ്റുള്ളവർക്കു കൂടി ഒരു മുന്നറിയിപ്പാണെന്ന് ഇദ്ദേഹം പറഞ്ഞു. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

ട്രംപിന്‍റെയും മെലാനിയയുടെയും മെഴുകു പ്രതിമകൾ വാക്സ് മ്യൂസിയത്തിൽ

മാഡ്രിഡ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും ഭാര്യ മെലാനിയ ട്രംപിന്‍റെയും മെഴുകു പ്രതിമകൾ വാക്സ് മ്യൂസിയത്തിൽ. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലെ വാക്സ് മ്യൂസിയത്തിലാണ് ഇരുവരുടെയും മെവുകു പ്രതിമകൾ സ്ഥാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ചയാണ് മെഴുകു പ്രതിമകൾ അനാച്ഛാദനം ചെയ്തത്. 2016ലെ റിപ്പബ്ലിക്ൻ നാഷണൽ കൺവെൻഷനിൽ പങ്കെടുത്തപ്പോഴുള്ള ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് മെഴുക് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമയുടെ നിർമിതിയ്ക്ക് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചെങ്കിലും മെലാനിയയുടെ പ്രതിമ മ്യൂസിയത്തിൽ സ്ഥാപിച്ചതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനവുമയർന്നിട്ടുണ്ട്.

Read More

കു​ളി​ക്കു​ന്ന​തി​നി​ടെ സെ​ൽ​ഫോ​ണി​ൽ​നി​ന്നു ഷോ​ക്കേ​റ്റു പ​തി​നാ​ലു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ടെ​ക്സ​സ്: കു​ളി​ക്കു​ന്ന​തി​നി​ടെ കു​ളി​മു​റി​യി​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ ശ്ര​മി​ച്ച കൗ​മാ​ര​ക്കാ​രി​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ദാ​രു​ണാ​ന്ത്യം. യു​എ​സി​ലെ ന്യൂ ​മെ​ക്സി​ക്കോ​യി​ൽ ല​വിം​ഗ്ട​ണി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മാ​ഡി​സ​ൻ കൊ(14) ​എ​ന്ന എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​രി​ച്ച​ത്. ബാ​ത് ട​ബി​ലി​രു​ന്ന് ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ ചു​വ​രി​ലെ പ്ല​ഗ്പോ​യി​ന്‍റി​ൽ ചാ​ർ​ജ​ർ കു​ത്താ​ൻ ശ്ര​മി​ക്കു​ക​യോ ചാ​ർ​ജ് ചെ​യ്യാ​ൻ കു​ത്തി​യി​ട്ടി​രു​ന്ന ഫോ​ൺ തി​രി​ച്ചെ​ടു​ക്കു​ക​യോ ചെ​യ്ത​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. പൊ​ള്ള​ലേ​റ്റ അ​ട​യാ​ള​വും കൈ​യി​ൽ സെ​ൽ​ഫോ​ണും ഉ​ണ്ടാ​യി​രു​ന്ന​താ​യി മാ​ഡി​സി​ന്‍റെ മു​ത്ത​ശി ഡോ​ണ പ​റ​യു​ന്നു. മാ​ഡി​സ​ൺ സ്കൂ​ളി​ലെ ബാ​സ്ക​റ്റ്ബോ​ൾ താ​ര​വും ബാ​ൻ​ഡ് ടീ​മി​ലെ അം​ഗ​വു​മാ​യി​രു​ന്നു.

Read More

ഗള്‍ഫില്‍ മലയാളി യുവതികള്‍ അടിക്കടി കൊല്ലപ്പെടുന്നു, മരണപ്പെട്ടവരെല്ലാം 29 വയസില്‍ താഴെയുള്ളവരും! ചങ്ങനാശേരിക്കാരി ശാന്തിയുടെ മരണത്തില്‍ സംശയമുന ഭര്‍ത്താവിലേക്ക്, പ്രവാസികളുടെ ആശങ്കകള്‍ ഒഴിയുന്നില്ല

ഗള്‍ഫ് മേഖലയില്‍ മലയാളി യുവതികള്‍ അടിക്കടി മരണപ്പെടുന്നതില്‍ പ്രവാസലോകത്ത് ഞെട്ടല്‍. ഒമാനില്‍ ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടതിനു പിന്നാലെ ഗള്‍ഫ് മേഖലയില്‍ ഇതുവരെ ഏഴു പെണ്‍കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ പല കേസുകളിലും പ്രതികളെ പിടികൂടാന്‍ പോലും പോലീസിനായില്ല. കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലെ അവസാനം ചങ്ങനാശേരി സ്വദേശിനി ശാന്തി തോമസിന്റേതാണ് (29). ശാന്തിയെ വാസസ്ഥലത്ത് മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. മരണത്തില്‍ ആരോപണത്തിന്റെ മുന നീളുന്നത് ഭര്‍ത്താവ് ആന്റണി ജോസിലേക്കാണ്. ഭര്‍ത്താവില്‍ നിന്ന് ശാന്തിയ്ക്ക് കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഒരുമാസം മുമ്പാണ് ദുബായിലെ എമിറേറ്റ് ആശുപത്രിയില്‍ ശാന്തി ജോലിയില്‍ പ്രവേശിച്ചത്. ആന്റണി ദുബായിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനുമാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ആന്റണിയുടെ സഹോദരനാണ് മരണ വിവരം ശാന്തിയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്. ആന്റണി ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയാണ്. ഇയാള്‍ ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവം…

Read More