കുവൈത്തിൽ പകൽ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാൽ പിഴ

കുവൈത്ത് : റംസാൻ നോന്പിനിടെ പകൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നൽകി. വിശുദ്ധ മാസത്തെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 100 ദിനാർ പിഴയോ ഒരുമാസം തടവോ രണ്ടുംകൂടി ചേർത്തോ ആകും ശിക്ഷയെന്നു മന്ത്രാലയം മീഡിയ ആൻഡ് പിആർ ഡയറക്ടർ ബ്രിഗേഡിയർ ആദിൽ അൽ ഹഷാഷ് അറിയിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും റംസാന്‍റെ പവിത്രത കാത്തുസൂക്ഷിക്കണം. പകൽ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ പുക വലിക്കുകയോ ചെയ്യരുതെന്നും വിശുദ്ധ മാസത്തെ അപകീർത്തിപ്പെടുത്തുന്ന പെരുമാറ്റങ്ങൾ ഉണ്ടാകുവാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു. റംസാനിൽ ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നത് ഉൾപ്പടെയുള്ള ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാസംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഗതാഗതത്തിരക്കു നിയന്ത്രണത്തിന് ഇഫ്താറിനോട് അനുബന്ധിച്ച സമയത്ത് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനു രാജ്യവ്യാപകമായി കൂടുതൽ പട്രോളിംഗ് സംഘത്തെയും വിന്യസിക്കുമെന്നും…

Read More

ദുബായിയില്‍ പോലീസിനെ സഹായിക്കാന്‍ റോബോട്ട് പോലീസ് ഇറങ്ങി! ഇനി മാളുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പട്രോളിംഗ് നടത്തുന്നത് ഇവരായിരിക്കും

ദു​ബാ​യ് പോ​ലീ​സ് സേ​ന​യി​ൽ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം യ​ന്ത്ര​മ​നു​ഷ്യ​നും ജോ​ലി ആ​രം​ഭി​ച്ചു. മാ​ളു​ക​ളി​ലും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക എ​ന്ന​താ​ണ് പ്രാ​ഥ​മി​ക ജോ​ലി​യാ​യി ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​നും പി​ഴ​ക​ൾ നേ​രി​ട്ട് അ​ട​യ്ക്കാ​നും റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ നെ​ഞ്ചി​ലെ ട​ച്ച് സ്ക്രീ​ൻ ഉ​പ​യോ​ഗി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​വാ​നും സാ​ധി​ക്കും. ആ​ളു​ക​ൾ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്താ​തെ അ​വ​യു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മാ​കും. 2030 ആ​കു​ന്പോ​ൾ പോ​ലീ​സ് സേ​ന​യി​ൽ 25 ശ​ത​മാ​ന​ത്തോ​ളം റോ​ബോ​ട്ട് പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​നാ​ണ് ദു​ബാ​യി സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ നി​ല​വി​ലു​ള്ള ഒ​രു പോ​ലീ​സു​കാ​ർ​ക്കും ജോ​ലി ന​ഷ്ട​മാ​കി​ല്ലെ​ന്നും ഇ​വ​ർ ഉ​റ​പ്പു ന​ൽ​കു​ന്നു. നി​ല​വി​ൽ ഇം​ഗ്ലീ​ഷ്, അ​റ​ബി ഭാ​ഷ​ക​ൾ​മാ​ത്ര​മേ റോ​ബോ​ട്ട് കൈ​കാ​ര്യം ചെ​യ്യു​ക​യു​ള്ളൂ. വൈ​കാ​തെ ത​ന്നെ റ​ഷ്യ​ൻ, ചൈ​നീ​സ്, ഫ്ര​ഞ്ച്, സ്പാ​നി​ഷ് ഭാ​ഷ​ക​ളി​ലും ആ​ളു​ക​ൾ​ക്ക് റോ​ബോ​ട്ടു​മാ​യി സം​സാ​രി​ക്കാ​ൻ സാ​ധി​ക്കും. ദു​ബാ​യി​യി​ൽ നാ​ൾ​ക്കു​നാ​ൾ ജ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ഈ…

Read More

മലയാളി നേഴ്‌സുമാര്‍ക്ക് ആശ്വാസ വാര്‍ത്ത, ബ്രിട്ടനില്‍ നേഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കന്‍ ഐഇഎല്‍ടിഎസ് പരീക്ഷ എളുപ്പമാക്കുന്നു

ബ്രിട്ടനില്‍ നിലവില്‍ നേഴ്‌സുമാരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ ആലോചനകള്‍ നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ ജോലി ആഗ്രഹിക്കുന്ന മലയാളി നേഴ്‌സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഐഇഎല്‍ടിഎസ് സ്‌കോര്‍ കുറക്കാന്‍ കൂടി ആലോചനകള്‍ നടക്കുന്നു. നഴ്‌സുമാര്‍ക്ക് നിലവില്‍ വേണ്ട ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴാണ്. അത് ആറരയയായി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷയില്‍ ഏഴു മാര്‍ക്കാണ് ഇപ്പോള്‍ വേണ്ടത്. ഇത് 6.5 ആക്കാനാണ് തീരുമാനം. ഭാഷയുടെ പേരിലുള്ള കടുംപിടിത്തം ബ്രിട്ടന് ആവശ്യമായ മികവുള്ള നേഴ്‌സുമാരേ ബ്രിട്ടന് കിട്ടാതെ പോകുന്നു. ഭൂരിഭാഗവും ഗള്‍ഫ് മേഖലയിലേക്ക് പോവുകയാണ്. കഴിവിന് ഒന്നാം സ്ഥാനവും ഭാഷക്ക് രണ്ടാം പരിഗണയും നലാകാനാണ് ആലോചന. വാദം നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാ പരീക്ഷകളില്‍ ഇളവ് വരുത്തണോ എന്ന കാര്യം എന്‍എംസി പരിശോധിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.മാറ്റങ്ങള്‍ വരുത്തുന്നത് ഭാഷാ ടെസ്റ്റുകള്‍ കൂടുതല്‍ ലളിതമാക്കാനാനാണ്. ഈയാഴ്ചയൊടുവില്‍ നടക്കുന്ന എന്‍എംസി ബോര്‍ഡ് മീറ്റിങ്ങില്‍…

Read More

വിഷപ്പാന്പിന് ചുംബനം: യുവാവിന് കടിയേറ്റു

ഫ്ളോ​റി​ഡ: യു​എ​സ് സം​സ്ഥാ​ന​മാ​യ ഫ്ളോ​റി​ഡ​യി​ൽ വി​ഷ​പ്പാ​ന്പി​നെ ചും​ബി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് ക​ടി​യേ​റ്റു. റോ​ണ്‍ റെ​യ്നോ​ൾ​ഡ് എ​ന്ന യു​വാ​വി​നാ​ണ് ക​ടി​യേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച പു​റ്റ്നാം കൗ​ണ്ടി​യി​ലെ പാ​ർ​പ്പി​ട മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. റാ​റ്റി​ൽ സ്നേ​ക്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ന്പാ​ണ് ഇ​യാ​ളെ ക​ടി​ച്ച​തെ​ന്ന് പ്രാ​ദേ​ശി​ക ചാ​ന​ൽ സി​ബി​എ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. പാ​ന്പി​നെ മു​ഖാ​മു​ഖം ചും​ബി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് റോ​ണ്‍ ഈ ​ഉ​ദ്യ​മ​ത്തി​ന് ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ പാ​ന്പ് റോ​ണി​ന്‍റെ മു​ഖ​ത്ത് ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് റോ​ണി​നെ ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​താ​യും ഇ​പ്പോ​ൾ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യു​മാ​ണ് വി​വ​രം.

Read More

നേരറിയാൻ മ്യൂ​ള​ർ

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ലി​നെ കു​റി​ച്ച് ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ(​എ​ഫ്ബി​ഐ) മു​ൻ ഡ​യ​റ​ക്ട​ർ റോ​ബ​ർ​ട്ട് മ്യൂ​ള​ർ അ​ന്വേ​ഷി​ക്കും. പൊ​തു​ജ​ന​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ൻ എ​ഫ്ബി​ഐ ത​ല​വ​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യ​തെ​ന്ന് ഡെ​പ്യൂ​ട്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ റോ​ഡ് റോ​സ​ൻ​സ്റ്റീ​ൻ പ​റ​ഞ്ഞു. മ്യൂ​ള​റു​ടെ നി​യ​മ​ന​ത്തെ ഇ​രു​വി​ഭാ​ഗം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും അം​ഗീ​ക​രി​ച്ചു. അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ ജെ​യിം​സ് കോ​മി​യെ പു​റ​ത്താ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ലി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഡെ​മോ​ക്രാ​റ്റു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. യു​എ​സ് പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്നും റ​ഷ്യ​യും ട്രം​പി​ൻ​റെ പ്ര​ചാ​ര​ണ​ടീ​മും ത​മ്മി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യ ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ആ​വ​ശ്യം. ഇ​ക്കാ​ര്യം ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ ക​മ്മി​റ്റി​യും സെ​ന​റ്റ് ക​മ്മി​റ്റി​യും ജ​സ്റ്റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റും പ​രി​ഗ​ണി​ച്ചി​രു​ന്നു. പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ യാ​തൊ​രു ത​ര​ത്തി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യും ന​ട​ത്തി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണം തെ​ളി​യി​ക്കു​മെ​ന്നും മ്യൂ​ള​റു​ടെ നി​യ​മ​ന​ത്തി​ന് ശേ​ഷം…

Read More

തീരത്തടിഞ്ഞത് ഭീമാകാരനായ അജ്ഞാത ജീവിയുടെ ജഡം; ചുറ്റുമുള്ള വെള്ളം ചുവപ്പിച്ചും ലോകത്തെ ഞെട്ടിച്ചു, എന്താണെന്ന് മനസിലാകാതെ ശാസ്ത്രലോകം

ഇന്തോനീഷ്യയിലെ ഹലങ് ബീച്ചില്‍ അജ്ഞാത ജീവിയുടെ ജഡം കണ്ടെത്തി. ഗ്രാമവാസിയാണ് സമുദ്ര തീരത്ത് വന്നടിഞ്ഞ വിചിത്ര ജീവിയുടെ ജഡം ആദ്യമായി കണ്ടത്. കടല്‍വെളളത്തിന്റെ നിറം ചുവപ്പായി മാറിയിരിക്കുന്നതും കണ്ടു. കേട്ടറിഞ്ഞ് നിരവധി ഗ്രാമവാസികളും സമുദ്ര ഗവേഷകരുടെ ജീവിയെ കാണാന്‍ കടല്‍ത്തിരത്തെത്തി. ഒരു ആനയെക്കാള്‍ വലിപ്പം ജീവിക്കുണ്ട്. 15 മീറ്റര്‍ നീളവും ഏകദേശം 35 ടണ്‍ ഭാരവുമുള്ളതാണ് ജീവിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇത് എന്തു ജീവിയുടെ ജഡമാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ജീവിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചുറ്റുമുള്ള വെള്ളം ചോരവര്‍ണമാക്കുന്ന അഴുകിയ ശരീരാവശിഷ്ടം എന്താണെന്ന് ആര്‍ക്കും തിരിച്ചറിയാനുമായില്ല. ഭീമാകാരനായ കണവയോ അല്ലെങ്കില്‍ പല്ലുകളോട് കൂടിയ തിമിംഗലമോ ആവാമെന്ന് സമുദ്രനിരീക്ഷകര്‍ അഭിപ്രായപ്പെട്ടെങ്കിലും എന്താണെന്ന് അവര്‍ക്കും സ്ഥിരീകരിക്കാനായില്ല. ബുധനാഴ്ചയാണ് ബീച്ചില്‍ അജ്ഞാതജീവിയുടെ മൃതദേഹം അടിഞ്ഞത്. ഇതോടെ പ്രദേശത്തേക്ക് ആളുകള്‍ ഒഴുകിയെത്തി. ശാസ്ത്രലോകവും ഏതാണ് ഭീമാകാരനായ ജീവിയെന്നറിയാന്‍ തമ്പടിച്ചു.

Read More

ഇന്ത്യൻ ദന്പതികൾ യുഎസിൽ വെടിയേറ്റു മരിച്ചു

സാ​​ൻ​​ഹൊ​​സെ: യു​​എ​​സി​​ലെ ക​​ലി​​ഫോ​​ർ​​ണി​​യ സം​​സ്ഥാ​​ന​​ത്തെ സാ​​ൻ​​ഹൊ​​സെ സി​​റ്റി​​യി​​ൽ മം​​ഗ​​ളൂ​​രു​​കാ​​രാ​​യ ഇ​​ന്ത്യ​​ൻ ദ​​ന്പ​​തി​​ക​​ൾ ബു​​ധ​​നാ​​ഴ്ച രാ​​ത്രി വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. മ​​ക​​ളു​​ടെ മു​​ൻ കാ​​മു​​ക​​നാ​​ണു ക്രൂ​​ര​​കൃ​​ത്യം ചെ​​യ്ത​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.​​ സി​​ലി​​ക്ക​​ൺ വാ​​ലി​​യി​​ലെ ജൂ​​ണി​​പ്പ​​ർ നെ​​റ്റ്‌​​വ​​ർ​​ക്സി​​ൽ സീ​​നി​​യ​​ർ മാ​​നേ​​ജ​​രാ​​യി​​രു​​ന്ന ന​​രേ​​ൻ പ്ര​​സാ​​ദ്, റ​​യാ​​ന എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. മ​​ക​​ൾ റേ​​ച്ച​​ലി​​ന്‍റെ മു​​ൻ ബോ​​യ്ഫ്ര​​ണ്ട് മി​​ർ​​സാ ടാ​​റ്റ​​ലി​​കാ​​ണു പ്ര​​തി. ഇ​​യാ​​ൾ ലാ​​റാ​​വി​​ല്ലി​​ലെ വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ചു​​ക​​ട​​ന്നു റേ​​ച്ച​​ലി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളെ വെ​​ടി​​വ​​ച്ചു​​കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. റേ​​ച്ച​​ൽ വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. റേ​​ച്ച​​ലി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ 20 വ​​യ​​സു​​ള്ള പ്ര​​ഭു​​വാ​​ണ് സം​​ഭ​​വം പോ​​ലീ​​സി​​ൽ അ​​റി​​യി​​ച്ച​​ത്. പോ​​ലീ​​സെ​​ത്തി​​യ​​പ്പോ​​ൾ ന​​രേ​​ൻ പ്ര​​സാ​​ദി​​ന്‍റെ മൃ​​ത​​ദേ​​ഹം പ​​ടി​​വാ​​തി​​ൽ​​ക്ക​​ൽ കാ​​ണ​​പ്പെ​​ട്ടു. അ​​മ്മ​​യും 13വ​​യ​​സു​​ള്ള സ​​ഹോ​​ദ​​ര​​നും മി​​ർ​​സാ​​യും വീ​​ട്ടി​​നു​​ള്ളി​​ലു​​ണ്ടെ​​ന്നു പ്ര​​ഭു അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്നു പോ​​ലീ​​സ് പ്ര​​തി​​യെ കീ​​ഴ്പ്പെ​​ടു​​ത്താ​​നു​​ള്ള നീ​​ക്കം ആ​​രം​​ഭി​​ച്ചു. ഇ​​തി​​ന​​കം 13 കാ​​ര​​നെ പ്ര​​തി വി​​ട്ട​​യ​​ച്ചു. തു​​ട​​ർ​​ന്നു കൂ​​ടു​​ത​​ൽ പോ​​ലീ​​സു​​കാ​​രെ​​ത്തി മു​​റി വ​​ള​​ഞ്ഞു. മു​​റി​​ക്കു​​ള്ളി​​ൽ ക​​ട​​ന്ന പോ​​ലീ​​സി​​ന് റ​​യാ​​ന​​യു​​ടെ​​യും സ്വ​​യം വെ​​ടി​​വ​​ച്ചു…

Read More

അമേരിക്കയിൽ വെടിയേറ്റു മരിച്ചതു മാവേലിക്കര സ്വദേശിയായ ഡോക്ടർ

മാ​​​​വേ​​​​ലി​​​​ക്ക​​​​ര: അ​​മേ​​രി​​ക്ക​​യി​​ൽ കാ​​റി​​നു​​ള്ളി​​ൽ വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത് മാ​​വേ​​ലി​​ക്ക​​ര ചെ​​​​ട്ടി​​​​കു​​​​ള​​​​ങ്ങ​​​​ര ത​​​​ട്ട​​​​യ്ക്കാ​​​​ട്ട് കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​യ ഡോ. ​​​​ര​​​​മേ​​​​ശ്കു​​​​മാ​​​​റി(​​​​രാ​​​​മു-32) നെ. ഹെ​​​​ൻ​​​​റി ഫോ​​​​ർ​​​​ഡ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ​​​​ക്ട​​​​റാ​​​​യ ര​​​​മേ​​​​ശ് കു​​​​മാ​​​​ർ വ്യാ​​​​ഴാ​​​​ഴ്ച ജോ​​​​ലി​​​​ക്കെ​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. മ​​​​ക​​​​നെ കാ​​​​ണാ​​​​താ​​​​യ​​​​ത​​​​റി​​​​ഞ്ഞ് അ​​​​ച്ഛ​​​​ൻ ഡോ. ​​​​ന​​​​രേ​​​​ന്ദ്ര​​​​കു​​​​മാ​​​​ർ നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ചെ​​​​ങ്കി​​​​ലും കി​​​​ട്ടി​​​​യി​​​​ല്ല. മൊ​​​​ബൈ​​​​ൽ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​റു​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ല. ഫ്ളാ​​​​റ്റി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ അ​​​​വി​​​​ടെ​​​​യും ക​​​​ണ്ടി​​​​ല്ല. തു​​​​ട​​​​ർ​​ന്നു പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ പാ​​​​ത​​​​യോ​​​​ര​​​​ത്തെ മി​​​​ഷി​​​​ഗ​​​​ണി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ര​​​​മേ​​​​ശ് കു​​​​മാ​​​​റി​​​​ന്‍റെ കാ​​​​ർ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​പ്പെ​​ട്ടു. പ​​രി​​ശോ​​ധ​​ന​​യി​​ൽ കാ​​​​റി​​​​ന്‍റെ പി​​​​ൻ​​സീ​​​​റ്റി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ര​​​​മേ​​​​ശ് കു​​​​മാ​​​​റി​​​​നെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ‌ ഡോ. ​​​ന​​​​രേ​​​​ന്ദ്ര​​​​കു​​​​മാ​​​​ർ യു​​​​എ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എ​​​​എ​​​​പി​​​​ഐ​​​​യു​​​​ടെ മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റും ഭാ​​​​ര​​​​തീ​​​​യ പ്ര​​​​വാ​​​​സി സ​​​​മ്മാ​​​​ൻ പു​​​​ര​​​​സ്കാ​​​​ര ​​ജേ​​​​താ​​​​വു​​​​മാ​​​​ണ്. ഡോ. രമേശ്കുമാറിന്‍റെ അ​​​​മ്മ മീനാ​​​​ക്ഷി പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്. സ​​​​ഹോ​​​​ദ​​​​രി: ശാ​​​​ര​​​​ദ. സ​​​​ഹോ​​​​ദ​​​​രീ ഭ​​​​ർ​​​​ത്താ​​​​വ് ഡോ. ​​​​അ​​​​ർ​​​​ജു​​​​ൻ. 37വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലുള്ള കു​​​​ടും​​​​ബം എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും…

Read More

കുവൈത്തിലും കെഎസ്ആർടിസി; കയറിയാൽ ആസ്വദിച്ചു കഴിക്കാം

കുവൈത്ത് : ആനവണ്ടി കണ്ടിട്ടെന്തോ ആദ്യം ഒന്നു പകച്ചു. കേരളത്തിന്‍റെ ദേശീയ റോഡ് ട്രാൻസ്പോർട്ടായ കെഎസ്ആർടിസിക്ക് ഗൾഫിൽ എന്താ കാര്യം എന്നൊന്നും ചോദിക്കരുത്. അടുത്തു ചെന്നപ്പോഴാണ് മനസിലായത് കേരളത്തിന്‍റെ ഗൃഹാതുരത്വം കുവൈത്തിലേക്ക് പറിച്ചുനട്ട തക്കാരയുടെ നാലാമത്തെ റസ്റ്ററന്‍റാണിതെന്ന്. ആദ്യമായി ഗൾഫിൽ ആനവണ്ടിയെ പ്രമേയമാക്കി ഫഹാഹീലിൽ നിർമിച്ച റസ്റ്ററന്‍റിന്‍റെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ സുനിൽ ജയിനാണ് നിർവഹിച്ചത്. മലബാറിലെ വിഭവങ്ങളുടെ രുചി കൂട്ടുമായി ആരംഭിച്ച തക്കാര റസ്റ്ററന്‍റിന് നിലവിൽ ഫർവാനിയ, ദജീജ്, സാൽമിയ എന്നീ കേന്ദ്രങ്ങളിൽ ബ്രാഞ്ചുകളുണ്ട്. കുറഞ്ഞ വിലയിൽ കൂടുതൽ ഗുണനിലവാരം ഉറപ്പുവരുത്തി സാധാരണക്കാർക്കും ഭക്ഷണം ലഭ്യമാക്കുകയെന്നതാണ് തക്കാര ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ പറഞ്ഞു. ഉപഭോക്താവിന്‍റെ ഇഷ്ടാനുസരണം മീനുകൾ തിരഞ്ഞടുക്കുവാനും താമസംകൂടാതെ പാകം ചെയ്യുവാനുള്ള സൗകര്യവും തക്കാര റസ്റ്ററന്‍റിന്‍റെ പ്രത്യേകതയാണ്. പാർട്ടികളും മീറ്റിംഗുകളും നടത്തുവാനുള്ള സൗകര്യവും റസ്റ്ററന്‍റിൽ ഒരുക്കിയിട്ടുണ്ടന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ അറിയിച്ചു. ഹമദ് അൽ ഫാദി,…

Read More

രൂപ കുതിക്കുന്പോൾ പ്രവാസികൾ കിതക്കുന്നു

കുവൈത്ത് : ഗൾഫ് പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കു കൂടുന്നു. ഡോളറിനെ തകർത്തുകൊണ്ട് രൂപയുടെ മൂല്യം കുതിച്ചു കയറിയത്തോടെ പ്രവാസികൾ ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്‍റെ ഒഴുക്ക് കുറഞ്ഞു. അതിനിടെ രൂപയുടെ മൂല്യം കൂടുന്നത് പ്രവാസികൾക്ക് ഭാവിയിൽ ഗുണമാണ് ചെയ്യുകയെന്ന് സാന്പത്തിക മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു. ദിനാറിന് 10 രൂപയുടെ അന്തരമാണ് രേഖപ്പെടുത്തിയത്. നാട്ടിൽ നിന്ന് ബാങ്ക് ലോണ്‍ എടുത്തവർക്ക് വിനിമയ നിരക്ക് വർധിക്കുന്നത് തിരച്ചടിയാകും. ഭരണ സ്ഥിരത ഉറപ്പായതും സാന്പത്തിക രംഗത്തെ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതും നിക്ഷേപകരുടെ സജീവ പങ്കാളിത്താവുമാണ് രൂപക്ക് സ്ഥിരത കൈവരിക്കാൻ സഹായകരമായതെന്ന് കരുതുന്നു. ദിനാറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതോടെ പ്രവാസികൾ പണമയക്കുന്നതിൽ നിന്നും കുറവ് വന്നിട്ടുണ്ടന്ന് എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു. നാട്ടിലേക്ക് പണം അയയ്ക്കാനുള്ളവർ നിരക്ക് വർധിക്കുമെന്ന ധാരണയിൽ കാത്തിരിക്കുകയാണെങ്കിലും രൂപയുടെ മൂല്യം എനിയും ഉയരുവാനാണ് സാധ്യതയെന്ന് മേഖലയിലെ വിദഗ്ധർ…

Read More