ഗന്ധം കൂടിപ്പോയി എന്ന അയൽവാസികളുടെ പരാതിയെത്തുടർന്ന് ലണ്ടനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റസ്റ്ററന്റ് ഉടമകളോട് പിഴയൊടുക്കണമെന്നു കോടതി. “ഖുശി ഇന്ത്യൻ ബുഫെ റസ്റ്ററന്റ്’എന്ന ഹോട്ടലിന്റെ ഉടമകളായ ഷബ്ന-മുഹമ്മദ് ഖുശി ദന്പതികൾക്കാണ് കോടതി നടപടി നേരിടേണ്ടിവന്നത്. ബിരിയാണി, ബജി ഉൾപ്പെടെയുള്ള ഇന്ത്യൻ വിഭവങ്ങൾ പാകം ചെയ്യുന്പോഴുള്ള ഗന്ധം അസഹനീയമാണെന്ന പരാതിയുമായാണ് അയൽവാസികൾ കോടതിയെ സമീപിച്ചത്. ദന്പതികൾ 500 പൗണ്ട് പിഴയടയ്ക്കുന്നതിനു പുറമേ പരാതിക്കാർക്കു 30 പൗണ്ട് വീതം നഷ്ടപരിഹാരം നൽകണമെന്നും മിഡിൽബോർഗ് കൗണ്‍സിൽ കോടതി ഉത്തരവിട്ടു. ഗന്ധം പുറത്തുപോകാതിരിക്കാനുള്ള ഫിൽട്ടറിംഗ് സംവിധാനം കാര്യക്ഷമമല്ലെന്നും കോടതി കുറ്റപ്പെടുത്തി.
Read MoreCategory: NRI
ഓസ്‌ട്രേലിയയിലെ വീസ നിയമമാറ്റം മലയാളികള്‍ക്ക് പ്രശ്‌നമാകുമോ..?
ഓസ്ട്രേലിയയിൽ ഏതാനും ദിവസം മുന്‍പ് വരുത്തിയ വീസ നിയമ മാറ്റങ്ങൾ കേരളീയരെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നും ഇവിടേക്ക് കുടിയേറ്റം തന്നെ അസാധ്യമാകുമെന്നുമുള്ള പ്രചാരണം വ്യാപകമാണ്. അത്തരത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ല. എന്നാൽ, ഓസ്ട്രേലിയ നൽകിവന്നിരുന്ന സബ് ക്ലാസ് 457 തൊഴിൽ വീസയിലാണ് കാര്യമായ മാറ്റങ്ങൾ. ഈ മാറ്റങ്ങൾക്കു കാരണമായി സർക്കാർ പറയുന്ന കാര്യങ്ങൾ യുക്തിസഹമാണോ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. തികച്ചും രാഷ്ട്രീയമായ കാരണങ്ങൾ ഈ തീരുമാനത്തിനു പിന്നിലുണ്ട് എന്നതു വസ്തുതയാണ്. സബ് ക്ലാസ് 457 വീസ 1996ൽ നിലവിൽ വന്നതാണ്. 2018 മാർച്ച് വരെ ഇതു തുടരും. തുടർന്നു പകരമായി ടെംപററി സ്കിൽസ് ഷോർട്ടേജ് (ടിഎസ്എസ്) എന്ന പുതിയ വീസ വരും. ഈ വീസ ലഭിക്കുന്നതിനു നിലവിലുള്ള 651 തൊഴിലുകളുടെ പട്ടിക 435 തൊഴിലുകൾ അടങ്ങിയതായി പരിമിതപ്പെടുത്തും എന്നതാണു പ്രധാന മാറ്റം. മറ്റൊരു നിബന്ധന ഈ വീസയ്ക്ക് അപേക്ഷിക്കുന്നവർക്ക്…
Read Moreഏഴു രാജ്യങ്ങള്‍, 12,000 കിലോമീറ്റർ! ലണ്ടനില്‍ നിന്ന് ചൈനയ്ക്കൊരു ചൂളംവിളി
ബെയ്ജിംഗ്: ഏഴു രാജ്യങ്ങള്കടന്ന് 12,000 കിലോമീറ്റർ ദൂരം 20 ദിവസംകൊണ്ട് താണ്ടി ആ ട്രെയിൻ ലണ്ടനിൽനിന്നും ചൈനയിൽ എത്തിനിന്നു. ഏപ്രിൽ 10 ന് ലണ്ടനിൽനിന്നും യാത്ര ആരംഭിച്ച ട്രെയിൻ യാത്ര അവസാനിപ്പിച്ചത് ചൈനയിലെ യിവു നഗരത്തിലാണ്. ലോകത്തിലെ രണ്ടാമത്തെ ദീർഘദൂരയാത്രയാണ് ഈ ചരക്ക് തീവണ്ടി പൂർത്തിയാക്കിയിരിക്കുന്നത്. വിസ്കി, കുട്ടികൾക്കുള്ള പാൽ ഉത്പന്നങ്ങൾ, മരുന്നുകൾ, മറ്റ് ചെറു മെഷീനുകൾ എന്നിവയുമായാണ് തീവണ്ടി കൂകിപ്പാഞ്ഞെത്തിയത്. പടിഞ്ഞാറൻ യൂറോപ്പുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ചതാണ് സിൽക്ക് റൂട്ട് ചരക്ക് ട്രെയിൻ ഗതാഗതം. ലണ്ടനിൽനിന്നും യാത്ര ആരംഭിച്ച ട്രെയിൻ ഫ്രാൻസ്, ബെൽജിയം, ജർമനി, പോളണ്ട്, ബെലാറസ്, റഷ്യ, ഖസാഖ്സ്ഥാൻ എന്നീ രാജ്യങ്ങൾ കടന്നാണ് ചൈനയിലെത്തിയത്. 2013 ലാണ് ചൈന-യൂറോപ്പ് അതിവേഗ റെയില്‍ പാത ഉദ്ഘാടനം ചെയ്യുന്നത്. ഒറ്റവരിപാത മാത്രമെ ഈ റൂട്ടിലൂള്ളൂ. 2014 ല്‍ യിവു റയില്‍വെ സ്റ്റേഷനില്‍നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്കാണ്…
Read Moreയുഎഇയില്‍ നഴ്‌സുമാര്‍ക്ക് വമ്പന്‍ അവസരം!
യുഎഇയിലെ എമിറേറ്റ്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് നഴ്സിംഗ് ബിരുദം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബിഎസ്സി നഴ്സിംഗ് പാസായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷത്തെ മുന്‍പരിചയം ഉണ്ടായിരിക്കണം. കൊച്ചി, ചെന്നൈ എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://demo.norkaroots.net/recruitment_2015.aspx എന്ന സൈറ്റില്‍ കയറി അപേക്ഷ സമര്‍പ്പിക്കണം. മറ്റ് പ്രൈവറ്റ് ഏജന്‍സികള്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഇതാനായി മറ്റൊരിടത്തും പണമടയ്ക്കേണ്ട കാര്യമില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന http://demo.norkaroots.net/recruitment_2015.aspx വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Read Moreനഴ്‌സുമാര്‍ക്ക് വമ്പന്‍ അവസരങ്ങളുമായി സൗദി അറേബ്യ; അവസാന തിയതി മേയ് 5; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
സൗദി അറേബ്യയിലെ പ്രമുഖ ക്ലിനിക്കിലേയ്ക്ക് വനിതാ നഴ്സുമാരെ ക്ഷണിക്കുന്നു. ഓവര്‍സീസ് ഡിവലപ്പ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടെന്റ്സ് മുഖേന റിയാദിലെ അല്‍ ബദ്‌റി പോളിക്ലിനിക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറല്‍ നഴ്‌സിംഗും സൗദി പ്രോമെട്രികും പാസായവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. ശമ്പളം, മറ്റാനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്. താത്പ്പര്യമുള്ളവര്‍ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ചേര്‍ത്ത് [email protected] എന്ന മെയിലിലേക്ക് 2017 മേയ് അഞ്ചിന് മുമ്പായി അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Read Moreയുഎസ് സർജൻ ജനറൽ വിവേക് മൂർത്തിയെ പുറത്താക്കി
വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജൻ വിവേക് മൂർത്തിയെ യുഎസ് സർജൻ ജനറൽ സ്ഥാനത്തുനിന്നും പുറത്താക്കി. റിയൽ അഡ്മിറൽ സിൽവിയ ട്രന്‍റ് ആംഡസിനാണ് താത്കാലിക ചുമതല. വൈറ്റ് ഹൗസ് ഏപ്രിൽ 21 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. ട്രംപ് ഭരണകൂടത്തിന്‍റെ ഇളക്കി പ്രതിഷ്ഠയുടെ ഭാഗമായാണ് നടപടിയെന്നാണ് വൈറ്റ് ഹൗസിന്‍റെ വിശദീകരണം. സർജൻ ജനറൽ ഡ്യൂട്ടിയിൽനിന്നും വിവേകിനെ പുറത്താക്കിയതായും എന്നാൽ കമ്മീഷന്‍റ് കോർപ്സിൽ വിവേക് മെംബറായി തുടരുമെന്നും ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് സെക്രട്ടറി ടോം പ്രൈസ് പറഞ്ഞു. വിവേകിന്‍റെ ഇതുവരെയുള്ള സേവനങ്ങളെ ടോം പ്രശംസിക്കാനും മറന്നില്ല.മുപ്പത്തൊന്പതുകാരനായ വിവേക് അമേരിക്കയുടെ പത്തൊന്പതാമത് സർജൻ ജനറലായിരുന്നു. 2014 ഡിസംബർ 18നായിരുന്നു നിയമനം. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreആഡംബര ക്രൂയിസ് കപ്പലില്‍ താര വിവാഹം! ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത വിവാഹം അന്താരാഷ്ട്ര ആഡംബര കപ്പലില്‍ നടക്കുന്ന ആദ്യ വിവാഹമാണ്
ദുബായ്: ക്രൂയിസ് കപ്പൽ ചരിത്രത്തിൽ പുതിയ നേട്ടം രചിച്ച ദുബായിലെ കോടീശ്വരനും ദാനൂബ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജന്‍റെ മകൻ അദേൽ സാജനും സനാ ഖാനും മെഡിറ്ററേനിയൻ കടലിൽ നടന്ന ആഡംബര ക്രൂയിസ് കപ്പലിൽ വിവാഹിതരായി. ദാനൂബ് ഹോമിന്‍റെ ഡയറക്ടറാണ് അദേൽ സാജൻ. മുൻ മിസ് ഇന്ത്യയും കലാകാരിയും എഴുത്തുകാരിയുമാണ് സനാ ഖാൻ. ബോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത വിവാഹം അന്താരാഷ്ട്ര ആഡംബര കപ്പലിൽ നടക്കുന്ന ആദ്യ വിവാഹമാണ്. ചരിത്രത്തിൽ ആദ്യമായാണ് കുടുംബ ആഘോഷത്തിനുവേണ്ടി ഒരു കപ്പൽ മുഴുവനായും വാടകയ്ക്ക് എടുക്കുന്നത്. ക്രൂയിസ് കപ്പലിൽ പ്രധാനമായും ചിത്രീകരിച്ച ഹിന്ദി സിനിമയായ ദിൽ ദഡ്കനേ ദോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബോളിവുഡ് ആശയത്തിൽ വിവാഹ ആഘോഷം ഒരുക്കിയത്. ഏപ്രിൽ ആറു മുതൽ ഒന്പതു വരെ നടന്ന ആഘോഷത്തിൽ മലൈക അറോറ, ശില്പ ഷെട്ടി, ഷമിത ഷെട്ടി, ദിയ…
Read Moreസ്നാപ്ചാറ്റിന് ഇന്ത്യക്കാരുടെ പണി; 17 ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തി
ന്യൂഡൽഹി: സ്നാപ്ചാറ്റ് സിഇഒയുടെ വായിൽനിന്നു വീണ വാക്കിനെ ചൊല്ലി ഇന്ത്യക്കാർ സോഷ്യൽമീഡിയയിൽ അദ്ദേഹത്തെ പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സ്നാപ്ചാറ്റിന് മുട്ടൻ പണിയുമായി ഇന്ത്യൻ ഹാക്കർമാരും രംഗത്തെത്തിയിരിക്കുന്നത്. 17 ലക്ഷം സ്നാപ്ചാറ്റ് യൂസേഴ്സിന്‍റെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി. ഇന്ത്യയിലെ അജ്ഞാതരായ ഹാക്കിംഗ് സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. കഴിഞ്ഞ വർഷമാണ് ഹാക്കിംഗ് നടന്നത്. എന്നാൽ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വിവരങ്ങൾ ബ്ലാക്ക് വെബിൽ വിൽപ്പനയ്ക്കു വയ്ക്കുകയായിരുന്നു. സ്നാപ്ചാറ്റ് ധനികർക്കുവേണ്ടി മാത്രമുള്ളതാണ്. ഇന്ത്യ, സ്പെയിൻ പോലുള്ള ദരിദ്രരാജ്യങ്ങളിൽ വിപുലീകരിക്കാൻ തനിക്ക് താത്പര്യമില്ല എന്ന് 2015 സെപ്റ്റംബറിൽ സിഇഒ ഇവാൻ സ്പീഗെൽ തന്നോടു പറഞ്ഞതായി സ്നാപ്ചാറ്റിലെ ജീവനക്കാരനായിരുന്ന ആന്തണി പോംപ്ലിയാനോയുടെ വെളിപ്പെടുത്തലാണ് വിവാദത്തിനു വഴിയൊരുക്കിയത്. ഇതോടെ ഇന്ത്യക്കാർ അദ്ദേഹത്തെ പൊങ്കാലയിടാൻ തുടങ്ങി. ഇതിനെ തുടർന്ന് സ്നാപ്ചാറ്റിന്‍റെ റേറ്റിംഗ് താഴ്ന്നു. സിഇഒക്കെതിരേയും ആപ്പിനെതിരേയും വിമർശനങ്ങൾ കുതിച്ചുയർന്നു. ഇതുകൂടാതെ ട്വിറ്ററിൽ സ്നാപ്ചാറ്റ് ഉപേക്ഷിക്കാൻ ആഹ്വാനം…
Read Moreഎസ്ബിടി എസ്ബിഐയില്‍ ലയിച്ചത് എസ്ബിടിക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ടിനെ ബാധിക്കുമോ? പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതെല്ലാം…
തിരുവനന്തപുരം:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യില്‍ എസ്ബിടി ഉള്‍പ്പെടെയുള്ള അസോഷ്യേറ്റ് ബാങ്കുകള്‍ ലയിച്ചത് ഈ ബാങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഒരു വിധത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കാര്യങ്ങള്‍ കൂടുതല്‍ സുഗമമാകുമെന്നുമാണ് എസ്ബിഐ കേരളാ ചീഫ് ജനറല്‍ മാനേജര്‍ എസ്.വെങ്കിട്ടരാമന്‍ വ്യക്തമാക്കുന്നത്. പ്രവാസികളെ സംബന്ധിച്ച് ഒരു പ്രശ്‌നവും ഉണ്ടാകാത്ത രീതിയിലാണ് ലയനത്തിനു ശേഷം നടപടികള്‍ കൈക്കൊള്ളുക. എസ്ബിടി അടക്കമുള്ള അസോഷ്യേറ്റ് ബാങ്കുകളില്‍ എന്‍ആര്‍ഇ അക്കൗണ്ടുണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് അതേ നമ്പരുകള്‍ ഉപയോഗിച്ചു തന്നെ ഇടപാടുകള്‍ നടത്താം. ഈ ബാങ്കുകളില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഉപയോഗിച്ചിരുന്ന യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് എസ്ബിഐയുടെ വെബ്‌സൈറ്റ് മുഖേനയും ഓണ്‍ലൈന്‍ ബാങ്കിടപാടുകള്‍ നടത്താനാകും. ഇതിനു പുറമേ എസ്ബിഐയുടെ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും. അസോഷ്യേറ്റ് ബാങ്കുകളിലുണ്ടായിരുന്ന എന്‍ആര്‍ഇ അക്കൗണ്ടുകളുടെ ബ്രാഞ്ചോ ഐഎഫ്എസ്സി കോഡുകളോ മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അസോഷ്യേറ്റ് ബാങ്കുകള്‍…
Read Moreരഹസ്യമായി ചേലാകര്‍മ്മം നടത്തി; ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍
അമേരിക്കയില്‍ ചേലാകര്‍മ്മം നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ പിടിയില്‍. ജുമാന നാഗര്‍വാല എന്ന 44കാരിയായ ഡോക്ടറെയാണ് മിഷിഗണില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളിലാണ് ഇവര്‍ ചേലാകര്‍മ്മം നടത്തിയത്. എന്നാല്‍ ഇവര്‍ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഇവര്‍ ഗുജറാത്തിയും ഇംഗ്ലീഷും സംസാരിക്കുമെന്ന് അന്വേഷണ സംഘം തന്നെയാണ് വെളിപ്പെടുത്തിയത്. രഹസ്യഭാഗത്തെ ചര്‍മ്മം ചെത്തി നീക്കുന്ന പ്രക്രിയയാണ് ചേലാ കര്‍മ്മം എന്നു പറയുന്നത്. ആണ്‍ കുട്ടികളേയും പെണ്‍കുട്ടികളേയും ഇതിന് വിധേയമാക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് ജീവന് ഭീഷണി നേരിടും എന്ന് കണക്കാക്കി 1996ല്‍ അമേരിക്കയില്‍ ഇതു നിരോധിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് ചേലാകര്‍മം ചെയ്തതിന് ഒരു വനിതാ ഡോക്ടറെ പിടികൂടുന്നത്. അതീവ രഹസ്യമായാണ് ഇവര്‍ കൃത്യം ചെയ്തിരിക്കുന്നത് എന്നു പോലീസ് പറയുന്നു. പരാതി പ്രകാരം നിരവധി സംസ്ഥാനങ്ങള്‍ സഞ്ചരിച്ചാണ് കൃത്യം നടത്തിയത്. നേരത്തെ 2006ല്‍…
Read More