ദുബായ്: പീസ എന്നു കേൾക്കുന്പോൾ ഏവർക്കും നാവിൽ കൊതിയൂറും എന്നതിൽ സംശയമില്ല. ഇറ്റാലിയൻ ഡിഷ് ആയ പീസ ഇപ്പോൾ ലോകത്തിന്‍റെ മിക്കയിടങ്ങളിലും ലഭ്യമാണ്. അതിനാൽതന്ന ഇതിന്‍റെ സ്വാദും ഏറെക്കുറെ ഏവർക്കും അനുഭവേദ്യമായിരിക്കും. എന്നാൽ 10 ദിർഹത്തിന് ഒരു പീസ ലഭിക്കുന്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനും കഴിയില്ല. പറഞ്ഞുവരുന്നത് ദുബായിലെ 800 പീസ റസ്റ്റന്‍റ് 10 ദിർഹത്തിന് പീസ വിതരണം ചെയ്യുന്നു. ഞായറാഴ്ച ഫേസ് ബുക്കിലാണ് ഇതുസംബന്ധിച്ച് ഷെയർ ചെയ്തത്. ഈ ആനുകൂല്യം ഒറ്റദിവസത്തേയ്ക്കു മാത്രമായിരിക്കും. അതായത് മാർച്ച് 28ന് (ചൊവ്വ) രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. പത്തുവർഷം കൊണ്ട് 2007 ഫ്രാഞ്ചൈസികൾ തുറന്നതിന്‍റെ ആഘോഷത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കൾക്കായി കന്പനി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ അസുലഭ ഭാഗ്യം ലഭിച്ചിരിക്കുന്നത് ദുബായ് ഒൗട്ട് ലെറ്റ്സിന്‍റെ പരിധിയിലുള്ളവർക്കു മാത്രമായിരിക്കും. വിവരങ്ങൾക്ക്: 80074992
Read MoreCategory: NRI
ജർമനിയിൽ 26 കോടിയുടെ കൂറ്റൻ സ്വർണനാണയം കളവുപോയി
ബെർലിൻ: രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ സ്വർണ നാണയം കളവ് പോയി. ഏകദേശം 26 കോടി രൂപ വിലവരുന്ന സ്വർണ നാണയമാണ് ജർമനിയിലെ മ്യൂസിയത്തിൽനിന്നും കളവ് പോയത്. ബിഗ് മാപ്പിൾ ലീഫ് എന്ന് അറിയപ്പെടുന്ന കനേഡിയൻ നാണയത്തിന്റെ മുഖവില 10 ലക്ഷം ഡോളറാണ്. 24 കാരറ്റ് ശുദ്ധ സ്വർണത്തിൽ തീർത്ത നാണയത്തിന് 100 കിലോ ഭാരമാണുള്ളത്. ബെർലിനിലെ ബോഡെ മ്യൂസിയത്തിൽനിന്നാണ് നാണയം കളവ് പോയത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 3.30 നായിരിക്കാം കളവ് നടന്നതെന്നാണ് കരുതുന്നത്. വലിയ നാണയമായതിനാൽ ഒറ്റയ്ക്ക് ഒരാൾക്ക് കളവ് നടത്താൻ കഴിയില്ല. ഒന്നിലേറെപേർ മോഷണത്തിനു പിന്നിലുണ്ടാവാമെന്ന് സംശയിക്കുന്നു. മ്യൂസിയത്തിന്റെ ജനാലവഴിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. സമീപത്തെ ട്രെയിൻ പാളത്തിൽനിന്നും ഒരു ഏണി പോലീസുകാർക്ക് ലഭിച്ചിട്ടുണ്ട്. ഇത് മോഷ്ടാക്കൾ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്.
Read Moreപ്രവാസികളുടെ ശ്രദ്ധയ്ക്ക്! ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടി
കൊണ്ടോട്ടി: വേനലവധിക്കാലത്ത് വിദേശത്തെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകുന്നവരുടെ എണ്ണം വർധിക്കുന്നതു കണക്കിലെടുത്ത് വിമാനകമ്പനികൾ ഗൾഫിലേക്കുളള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ബജറ്റ് എയർലൈനുകൾവരെ പൊളളുന്ന നിരക്കാണ് ഈടാക്കുന്നത്. ഏപ്രിൽ ആദ്യവാരത്തിൽ വിമാന ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. കരിപ്പൂരിൽനിന്ന് ദുബായ്, ഷാർജ, അബുദാബി മേഖലകളിലേക്ക് 5500 മുതൽ 7000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 20,000 നു മുകളിലെത്തി. ഖത്തർ, ദോഹ, ബഹ്റിൻ, കുവൈത്ത് ഉൾപ്പടെയുളള രാജ്യങ്ങളിലേക്കും നിരക്ക് ഉയർത്തിയുണ്ട്. സൗദിയിലേക്കുളള കണക്ഷൻ വിമാനത്തിൽ ടിക്കറ്റ് കിട്ടണമെങ്കിൽ 30,000 രൂപയ്ക്കു മുകളിൽ നൽകണം. കരിപ്പൂരിൽ ജംബോ സർവീസുകളില്ലാത്തതിനാൽ ജിദ്ദ, റിയാദ് മേഖലയിലേക്ക് പലരും കണക്ഷൻ സർവീസുകളെയാണ് ആശ്രയിക്കുന്നത്. ഇതു മുൻകൂട്ടി കണ്ട് ഇത്തരം സർവീസുകൾക്കും നിരക്ക് ഉയർത്തിയിട്ടുണ്ട്. വേനലവധിക്ക് ഗൾഫിലേക്ക് കുടുംബത്തോടെ പോകുന്നതിനാൽ കൂട്ടമായി ടിക്കറ്റുകൾ വിറ്റഴിയും. എയർ ഇന്ത്യ, എയർ അറേബ്യ, ഖത്തർ എയർവേസ്, ഇത്തിഹാദ് എയർ തുടങ്ങിയ…
Read Moreഇരുകാലുകളും നഷ്ടപ്പെട്ട മറൈന്‍ വിമുക്തഭടന്‍ പോലീസ് സേനയില്‍
ന്യൂയോർക്ക്: രാജ്യസേവനത്തിനിടെ സ്ഫോടനത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട മറൈൻ വിമുക്ത ഭടനായ മാറ്റിയാസ് ഫെറേറ (28) ന്യൂയോർക്ക് സഫോൾക്ക് കൗണ്ടിയിൽ മുഴുവൻ സമയ പോലീസ് ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. അമേരിക്കയിൽ ഇരുകാലുകളും നഷ്ടപ്പെട്ട് പോലീസ് ഓഫീസറായി ചുമതലയേൽക്കുന്ന ആദ്യ ആളാണ് മാറ്റിയാസ്. ന്ധഇന്ന് എന്‍റെ ജീവിതാഭിലാഷം സഫലമാവുകയാണെന്ന്’ വെള്ളിയാഴ്ച സഫോൾക്ക് കൗണ്ടി പോലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ മാറ്റിയാസ് പറഞ്ഞു. ഭാര്യയും മകളും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മറ്റുള്ളവർക്ക് പ്രചോദനം നൽകി അടുത്ത ആഴ്ച മുതൽ പൂർണ സമയ പോലീസ് ഉദ്യോഗസ്ഥനായി പ്രവർത്തനം ആരംഭിക്കുമെന്നും മാറ്റിയാസ് പറഞ്ഞു. ഉറുഗ്വേയിൽ നിന്നും ചെറുപ്പത്തിൽ അമേരിക്കയിലെത്തിയ മാറ്റിയാസ് വിദ്യാഭ്യാസം പൂർത്തിയാക്കി മറൈൻ ഉദ്യോഗം സ്വീകരിക്കുകയായിരുന്നു. 2011ൽ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിലാണ് ഇരുകാലുകളും നഷ്ടപ്പെട്ടത്. ആറുമാസം നീണ്ടു നിന്ന പോലീസ് ട്രെയിനിംഗിൽ മറ്റുള്ളവരോടൊപ്പം പരിശീലനം നടത്തിതിനുശേഷം പോലീസ് പരീക്ഷയിൽ നൂറുശതമാനം മാർക്ക് വാങ്ങിയാണ്…
Read Moreയുഎസിൽ ഇന്ത്യൻ വംശജയുടെയും മകന്‍റെയും കൊലപാതകം: ഭർത്താവ് കസ്റ്റഡിയിൽ; ഒരുകോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ശശികലയെ പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കൾ
ന്യൂയോർക്ക്: ഇന്ത്യൻവംശജയായ ഐടി പ്രഫഷണൽ ശശികല (38) യേയും ആറുവയസുള്ള മകൻ അനീഷിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഹനുമന്തറാവുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുഎസിലെ ന്യൂജേഴ്സിയിലെ മാപ്പിൾ ഷേഡിലെ വസതിയിലാണ് ശശികലയേയും മകനെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതു വംശീയ വിദ്വേഷംമൂലമുള്ള കൊലപാതകമല്ലെന്ന് ബർലിംഗ്ടൺ പ്രോസിക്യൂട്ടറുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു. ശശികലയുടെ ഭർത്താവ് ഹനുമന്തറാവുവാണ് പോലീ സിൽ വിവരമറിയിച്ചത്. ഒാഫീസിൽ നിന്നു വീട്ടിലെത്തിയപ്പോൾ ശശികലയേയും മകനെയും കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിൽ പറഞ്ഞിരുന്നത്. അമ്മയുടെയും മകന്‍റെയും ശരീരത്തിൽ നിരവധി കുത്തുകളേറ്റിട്ടുണ്ട്. എന്നാൽ ഹനുമന്തറാവുവിനെ തെറ്റിധാരണയുടെ പുറത്താണ് കസ്റ്റഡിയിലെടുത്തതെന്ന് ഹനുമന്തറാവുവിന്റെ മാതാപിതാക്കൾ പറഞ്ഞു. ഹനുമന്തറാവു ഒരുകോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ശശികലയെ പീഡിപ്പിച്ചിരുന്നതായി ശശികലയുടെ മാതാപിതാക്കൾ ആരോപിച്ചു. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും ശശികലയെ ഒഴിവാക്കനായി ഹനുമന്തറാവു…
Read Moreനഴ്‌സുമാര്‍ക്ക് വമ്പന്‍ അവസരങ്ങളുമായി സൗദി അറേബ്യ; അവസാന തീയതി ഏപ്രില്‍ 8; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാരെ ക്ഷണിക്കുന്നു. ഓവര്‍സീസ് ഡിവലപ്പ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടെന്റ്‌സ് മുഖേന അല്‍ മൗസദ് മെഡിക്കല്‍ സര്‍വ്വീസ് എന്ന ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. നാലു വര്‍ഷത്തെ നഴ്‌സിംഗ് ഡിഗ്രിയോ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയൊ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. താത്പ്പര്യമുള്ളവര്‍ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ചേര്‍ത്ത് [email protected] എന്ന മെയിലിലേക്ക് 2017 ഏപ്രില്‍ എട്ടിന് മുമ്പായി അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് http://odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Read Moreവിമാനത്താവള റണ്‍വേയിൽ കടന്ന പോലീസ് നായയെ വെടിവച്ചുകൊന്നു
ഓക് ലൻഡ്: ന്യൂസിലൻഡിലെ ഒക് ലൻഡിൽ വിമാനത്താവളത്തിന്‍റെ റണ്‍വേയിൽ കടന്ന പോലീസ് നായയെ വെടിവച്ചുകൊന്നു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പത്തുമാസം മാത്രം പ്രായമുള്ള ഗ്രിസ് എന്ന നായയെയാണ് വെടിവച്ചുകൊന്നത്. വിമാനത്താവളത്തിൽ ഡോഗ് യൂണിറ്റിന്‍റെ വാഗണിലായിരുന്നു ഗ്രിസിനെ പാർപ്പിച്ചിരുന്നത്. എന്നാൽ എങ്ങനെയോ കൂട്ടിൽനിന്നു രക്ഷപ്പെട്ട് സുരക്ഷാ മേഖലയിലേക്കു കടന്ന നായ റണ്‍വേയിയിലൂടെ തലങ്ങും വിലങ്ങും ഓടി. പിടിക്കാനെത്തിയവരെ ഗ്രിസ് അടുപ്പിച്ചതുമില്ല. യാത്രക്കാരുടെ മേഖലയിലേക്കു കടന്നാൽ കൂടുതൽ അപകടങ്ങൾക്കുള്ള സാധ്യതയുണ്ടായിരുന്നു. ഒടുവിൽ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടികൂടാൻ കഴിയാതിരുന്നതിനെ തുടർന്ന് നായയെ വെടിവയ്ക്കാൻ വിമാനത്താവള അധികൃതർ പോലീസിനോടു നിർദേശിക്കുകയായിരുന്നു. നായയെ പിടികൂടാൻ വൈകിയതിനെ തുടർന്ന് 16 വിമാന സർവീസുകൾ വൈകി. അതേസമയം നായയെ വെടിവച്ച നടപടിക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്. എന്തുകൊണ്ട് ഗ്രിസിനെ മയക്കുവെടി വച്ചില്ല എന്നാണ് നായസ്നേഹികൾ ചോദിക്കുന്നത്.
Read Moreചിന്പാൻസി മനുഷ്യനോ..! ന്യൂയോർക്ക് കോടതി ഉത്തരവിൽ ഉത്തരം
ന്യൂയോർക്ക്: ചിന്പാൻസി മനുഷ്യനാണോ? എന്ന ചോദ്യത്തിന് അന്തിമ തീരുമാനം ഇനി ന്യൂയോർക്ക് കോടതി പറയും. ടോമി, കിക്കൊ എന്ന പേരുകളുള്ള രണ്ടു ചിന്പാൻസികളെ കൂടുകളിൽ നിന്നും മോചിപ്പിച്ച് പുറത്ത് സ്വതന്ത്രമായി ജീവിക്കുവാൻ അനുവദിക്കണമെന്നാവശ്യപ്പട്ട് മാർച്ച് 16ന് മൻഹാട്ടൻ സ്റ്റേറ്റ് അപ്പീൽ കോടതിയിൽ ഫ്ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോണ്‍ ഹ്യൂമണ്‍ റൈറ്റ്സ് പ്രോജക്ട് ആനിമൽ അഡ്വക്കസി ഗ്രൂപ്പ് അറ്റോർണി സ്റ്റീവൻ വൈസ് നടത്തിയ വാദമുഖങ്ങൾ കേട്ട കോടതി, കേസിൽ വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. നിയമരഹിതമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ചിന്പാൻസികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അറ്റോർണി ദീർഘകാലമായി നടത്തി വരികയാണ്. പതിമൂന്ന് ഐലന്‍റുകളിൽ കഴിയുന്ന ചിന്പാൻസികളുമായി ഇവർക്ക് ജീവിക്കാൻ അവസരം ഒരുക്കി കൊടുക്കണമെന്നും അറ്റോർണി ആവശ്യപ്പെട്ടു. അഞ്ചംഗ ജഡ്ജിമാരുടെ പാനലാണ് കേസിൽ വിധി പ്രസ്താവിക്കുക.
Read Moreഗർഭിണിയായ മോഡൽ ഫോട്ടോഷൂട്ടിനിടെ ട്രെയിൻ തട്ടി മരിച്ചു
ടെക്സസ്: യുഎസിലെ ടെക്സസിൽ ഗർഭിണിയായ മോഡൽ ഫോട്ടോഷൂട്ടിനിടെ ട്രെയിൻതട്ടി മരിച്ചു. ഫ്രഡ്സാനിയ തോംസണ്‍ എന്ന പത്തൊന്പതുകാരിയാണ് വെള്ളിയാഴ്ച വൈകുന്നേരം നവസോട്ടയിലെ റെയിൽവേ ട്രാക്കിൽ ഫോട്ടോ ഷൂട്ടിനിടെ മരിച്ചത്. മോഡലായ ഫ്രഡ്സാനിയ നവാസോട്ട ഹോളിസ്റ്റർ ആൻഡ് ലി സ്ട്രീറ്റിനു സമീപം രണ്ടു പാളങ്ങൾ കൂടി ചേരുന്ന ഭാഗത്ത് ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഒരു പാളത്തിൽകൂടി ട്രെയിൻ വരുന്നതുകണ്ട് രണ്ടാമത്തെ ട്രാക്കിലേക്കു കടക്കുന്പോൾ അതിവേഗത്തിൽ എതിർദിശയിൽനിന്നു വന്ന മറ്റൊരു ട്രെയിനിനു മുന്നിൽപെടുകയായിരുന്നു. സംഭവത്തിൽ കാമറമാൻ പരിക്കേൽക്കാതെ രക്ഷപെട്ടു. അതേസമയം ഹോണ്‍ മുഴക്കിയാണ് ട്രെയിൻ എത്തിയതെന്നും ട്രാക്കിലുണ്ടായിരുന്നവർ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിനു കാരണമായതെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
Read Moreചെരിപ്പിടാത്ത അപ്പച്ചനെയാണ് എനിക്കിഷ്ടം- വൈറലായി പ്രവാസിമലയാളിയുടെ പോസ്റ്റ്
മക്കൾ വിദേശത്ത് പോയി പരിഷ്ക്കാരികൾ ആയി മടങ്ങി എത്തുന്പോൾ പലപ്പോഴും വന്ന വഴി മറന്നു പോകാറുണ്ട്. അവരുടെ അഹങ്കാരത്തിന്‍റെ ഇരകൾ ആകുന്നത് പലപ്പോഴും മാതാപിതാക്കളും. വിദേശത്തു നിന്ന് വന്ന മക്കൾ മാതാപിതാക്കളെ മർദിക്കുകയും അതു ചിലപ്പോൾ കൊലപാതകത്തിൽ വരെ അവസാനിക്കുകയും ചെയ്ത വാർത്ത നമ്മൾ വായിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നും എല്ലാം വ്യത്യസ്തമായി എങ്ങനെയാണ് എന്‍റെ അപ്പച്ചൻ ഇരിക്കുന്നത് അതു പോലെതന്നെ എനിക്കും ആകണമെന്നും ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് എന്‍റെ അപ്പച്ചന്‍റെ അധ്വാനത്തിന്‍റെ ഫലമാണന്നും അഭിമാനത്തോടെ വിളിച്ചുപറഞ്ഞ ഡേവിസ് ദേവസി ചിറമേലിന്‍റെ വാക്കുകളാണിത്. “ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം’ ഞാൻ ജോലി ചെയ്യുന്ന രാജ്യമായ ബഹറിനിലെക്ക് കുറേക്കാലമായി എന്‍റെ അപ്പച്ചനെ ഞാൻ ക്ഷണിക്കുന്നു. അപ്പോഴോക്കെ സന്തോഷത്തോടെ അപ്പച്ചൻ അത് നിരസിക്കുമായിരുന്നു. അതിനിടയിൽ മൂന്ന് പ്രാവശ്യം എന്‍റെ അമ്മച്ചി ബഹ്റനിൽ വന്ന് പോയി. അപ്പോഴും അപ്പച്ചൻ വന്നില്ല.…
Read More