വമ്പന്‍ ഓഫറുമായി എയര്‍ എഷ്യ! രാജ്യത്തിനകത്ത് 899 രൂപയ്ക്കും വിദേശത്തേക്ക് 4,999 രൂപയ്ക്കും യാത്ര ചെയ്യാന്‍ അവസരം

ന്യൂ​ഡ​ൽ​ഹി: ടി​ക്ക​റ്റ് നി​ര​ക്കു​ക​ളി​ൽ വ​ന്പ​ൻ ഇ​ള​വു​മാ​യി എ​യ​ർ ഏ​ഷ്യ രം​ഗ​ത്ത്. രാ​ജ്യ​ത്തി​ന​ക​ത്ത് 899 രൂ​പ​യ്ക്കും വി​ദേ​ശ​ത്തേ​ക്ക് 4,999 രൂ​പ​യ്ക്കും വ​രെ യാ​ത്ര ചെ​യ്യു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. മാ​ർ​ച്ച് 13 മു​ത​ൽ 19 വ​രെ​യാ​ണ് ഈ ​ആ​നു​കു​ല്യ​ത്തി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​വാ​നു​ള്ള അ​വ​സ​രം. 2017 സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 2018 ജൂ​ണ്‍ അ​ഞ്ച് വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് ഇ​ള​വു ല​ഭി​ക്കു​ക. രാ​ജ്യ​ത്തി​ന​ക​ത്ത് കൊ​ച്ചി, ബം​ഗ​ളൂ​രു, ഗോ​വ, ഛണ്ഡി​ഗ​ഡ്, പൂ​നെ, ന്യൂ​ഡ​ൽ​ഹി, ഇം​ഫാ​ൽ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് പ്ര​ത്യേ​ക ആ​നു​കു​ല്യം ല​ഭി​ക്കു​ക. സിം​ഗ​പ്പൂ​ർ, ബാ​ലി, മെ​ൽ​ബ​ണ്‍, ബാ​ങ്കോ​ക്ക് തു​ട​ങ്ങി​യ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്കും ആ​നു​കു​ല്യം ല​ഭി​ക്കും. എ​യ​ർ ഏ​ഷ്യ​യു​ടെ എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ, എ​യ​ർ ഏ​ഷ്യ എ​ക്സ്, താ​യി എ​യ​ർ ഏ​ഷ്യ തു​ട​ങ്ങി​യ വി​മാ​ന​ങ്ങ​ളി​ലാ​ണ് ആ​നു​കു​ല്യം ല​ഭി​ക്കു​ക.

Read More

ബുഗാട്ടിയിൽ പറക്കുന്ന ദുബായ് പോലീസിന് ഗിന്നസ് റിക്കാർഡ്

ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ പോലീസ് പട്രോളിംഗ് വാഹനത്തിനുള്ള ഗിന്നസ് റിക്കാർഡ് ദുബായ് പോലീസിന് സ്വന്തം. ആഢംബര സ്പോർട്സ് വാഹനമായ ബുഗാട്ടി വെയ്റോണ്‍ ഉപയോഗിച്ചുള്ള പട്രോളിംഗാണ് ദുബായ് പോലീസിന് നേട്ടം സ്വന്തമാക്കി നൽകിയത്. 1000 ഹോഴ്സ് പവറുള്ള വാഹനത്തിന് മണിക്കൂറിൽ 407 കീലോമീറ്റർ വേഗത്തിൽവരെ കുതിക്കാനാകും. അമേരിക്കൻ പോലീസിന്‍റെ പേരിലായിരുന്നു നിലവിലുള്ള റിക്കാർഡ്. അമേരിക്കൻ പോലീസ് ഉപയോഗിക്കുന്ന ലംബോർഗിനി സ്പോർട്സ് കാറിന് മണിക്കൂറിൽ 360 കിലോമീറ്ററാണ് വേഗത. ഈ റിക്കാർഡാണ് ഇപ്പോൾ ദുബായ് പോലീസ് പിന്നിലാക്കിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ദുബായ് പോലീസ് ബുഗാട്ടി വെയ്റോണ്‍ പോലീസ് സേനയുടെ ഭാഗമാക്കിയത്. പട്രോളിംഗിനായി ലംബോർഗിനി, ഫെരാരി എഫ്എഫ്, മെഴ്സിഡസ് എസ്എൽസ്, നിസാൻ ജിടിആർ, റൗഷ് മസ്താംഗ്, ബെന്‍റ്ലി കോണ്ടിനന്‍റൽ, ഒൗഡി, ആസ്റ്റണ്‍ മാർട്ടിൻ തുടങ്ങിയ ആഢംബര കാറുകളുടെ വൻ ശേഖരവും ദുബായ് പോലീസിനുണ്ട്.

Read More

ഇരട്ടകുട്ടികളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

ഇല്ലിനോയ്സ്: സെന്‍റ് ചാൾസിലെ ഒരു വീട്ടിൽ കുടുംബ കലഹത്തെ തുടർന്ന് പിതാവ് ഇരട്ടകളായ പെണ്‍മക്കളെ കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി. പതിനാറ് വയസുള്ള ബ്രിച്ചിണി, ടിഫിനി എന്നിവരാണ് കൊല്ലപ്പെട്ട പെണ്‍മക്കൾ. ഇവരുടെ മാതാവ് വെടിയേറ്റ് ഗുരുതരമായി ആശുപത്രിയിൽ കഴിയുന്നു. മാർച്ച് 10നാണ് സംഭവം. നാല്പത്തെട്ടുകാരനായ റാണ്ടൽ കോഫ് ലാന്‍റും ഭാര്യ അൻഞ്ചും കോഫ് ലാന്‍റും വേവ്വേറെ വീടുകളിലായിരുന്നു താമസം. സംഭവ സമയത്ത് നാലു പേർ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വെടിയൊച്ച കേട്ടതിനെ തുടർന്ന് അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. വീട്ടിൽ എത്തിയ പോലീസ് ഇരട്ടക്കുട്ടികളും പിതാവും മരിച്ചു കിടക്കുന്നതായും ഭാര്യക്ക് വെടിയേറ്റതായും കണ്ടെത്തി. കുടുംബ കലഹത്തെതുടർന്ന് തലേദിവസം പോലീസ് ഇവരുടെ വീട്ടിൽ എത്തിയിരുന്നു. ശാരീരിക അതിക്രമങ്ങൾ നടന്നിട്ടില്ലാത്തതിനാൽ ആരേയും അറസ്റ്റു ചെയ്തിരുന്നില്ല. പതിനേഴാമത് ജന്മദിനം മാർച്ച് 13 ന് ആഘോഷിക്കാനിരിക്കെയായിരുന്നു ഇരുവരുടേയും ജീവൻ പിതാവിനാൽ കവർന്നത്. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

സ്വീഡിഷ് പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റത്

ജ​​നീ​​വ: ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ക​​രു​​ത്തു​​റ്റ പാ​​സ്പോ​​ർ​​ട്ട് എ​​ന്ന നേ​​ട്ടം സ്വീ​​ഡി​​ഷ് പാ​​സ്പോ​​ർ​​ട്ടി​​ന്. നോ​​മ​​ണ്ട് കാ​​പ്പി​​റ്റ​​ലി​​സ്റ്റ് ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ലാ​​ണു സ്വീ​​ഡി​​ഷ് പാ​​സ്പോ​​ർ​​ട്ട് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. വീ​​സ ഫ്രീ ​​യാ​​ത്ര, നി​​കു​​തി, വ്യ​​ക്ത​​ത, ഇ​​ര​​ട്ട​​പൗ​​ര​​ത്വം, സ്വാ​​ത​​ന്ത്ര്യം എ​​ന്നി​​വ​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് പാ​​സ്പോ​​ർ​​ട്ടി​​ന്‍റെ ക​​രു​​ത്ത് നി​​ശ്ച​​യി​​ച്ച​​ത്. സ്വീ​​ഡി​​ഷ് പാ​​സ്പോ​​ർ​​ട്ട് സ്വ​​ന്ത​​മാ​​യ​​വ​​ർ​​ക്കു വീ​​സ കൂ​​ടാ​​തെ 176 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു യാ​​ത്ര​​ചെ​​യ്യാ​​ൻ ക​​ഴി​​യും. ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ പാ​​സ്പോ​​ർ​​ട്ടാ​​ണ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ഇ​​റ്റ​​ലി മൂ​​ന്നാ​​മ​​തും സ്പെ​​യി​​ൻ, അ​​യ​​ർ​​ല​​ൻ​​ഡ്, ഫി​​ൻ​​ല​​ൻ​​ഡ്, ജ​​ർ​​മ​​നി, ഡെ​​ൻ​​മാ​​ർ​​ക്ക്, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, ല​​ക്സം​​ബ​​ർ​​ഗ് തു​​ട​​ങ്ങി​​യ പാ​​സ്പോ​​ർ​​ട്ടു​​ക​​ൾ തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളും നേ​​ടി. സെ​​ൻ​​ട്ര​​ൽ ആ​​ഫ്രി​​ക്ക​​ൻ റി​​പ്പ​​ബ്ലി​​ക്കി​​നും ജി​​ബൂ​​ട്ടി​​ക്കു​​മൊ​​പ്പം 160ാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ​​ൻ പാ​​സ്പോ​​ർ​​ട്ട്. വീ​​സ​​യി​​ല്ലാ​​തെ 52 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ൻ പാ​​സ്പോ​​ർ​​ട്ട് സ്വ​​ന്ത​​മാ​​യു​​ള്ള​​വ​​ർ​​ക്കു യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന​​ത്. പാ​​ക്കി​​സ്ഥാ​​ൻ പ​​ട്ടി​​ക​​യി​​ൽ 176ാം സ്ഥാ​​ന​​ത്താ​​ണ്. ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ൽ യു​​എ​​ഇ പാ​​സ്പോ​​ർ​​ട്ടാ​​ണ് ഏ​​റ്റ​​വും ശ​​ക്തം. കു​​വൈ​​റ്റ്, ഖ​​ത്ത​​ർ, ഒ​​മാ​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളാ​​ണു…

Read More

ഓസ്ട്രേലിയയിൽ മെഗാ സ്റ്റാർ മമ്മൂട്ടി “ദി ഗ്രേറ്റ് ഫാദർ’ ഫാൻസ് ഷോ 31ന്

കാൻബറ: ഓസ്ട്രേലിയയിൽ മലയാള സിനിമ റിലീസിംഗിനോടനുബന്ധിച്ചു ഫാൻസ് ഷോ അരങ്ങേറുന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ “ദി ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് മാർച്ച് 31ന് (വെള്ളി) കാൻബറ, സിഡ്നി, മെൽബണ്‍ എന്നിവിടങ്ങളിലാണ് ഫാൻസ് ഷോ അരങ്ങേറുക. ആദ്യമായാണ് ഒരു മലയാള സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഓസ്ട്രേലിയയിലും റിലീസ് ആവുന്നത്. 30ന് കേരളത്തിൽ റിലീസ് ആവുന്ന സിനിമ 31ന് ഓസ്ട്രേലിയൻ തീയേറ്ററുകളിൽ എത്തും. മറ്റു ഇന്ത്യൻ ഭാഷകളിലെ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യുന്പോൾ തന്നെ ഓസ്ട്രേലിയയിൽ പ്രദർശനത്തിന് എത്തുമെങ്കിലും മലയാള സിനിമകൾ പ്രദർശനത്തിന് എത്തുക ആഴ്ചകൾ കഴിഞ്ഞാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തെ വിപുലമായ ഫാൻസ് ഷോയിലൂടെ വരവേൽക്കുവാൻ സിനിമ ആസ്വാദകർ ഒരുങ്ങുന്നത്. പോപ്കോണ്‍ എന്‍റർടൈയിൻമെന്‍റ് ഓസ്ട്രേലിയ, ഐഒസി ഇവന്‍റ്സ്, ഫ്രണ്ട് എന്‍റർടൈൻമെന്‍റ് ആൻഡ് മാസ് മെൽബണ്‍ എന്നിവർ ചേർന്നാണ് ഓസ്ട്രേലിയയിൽ സിനിമ റിലീസ് ചെയ്യുന്നത്.…

Read More

വൈക്കം വിജയലക്ഷ്മി സിഡ്നിയിൽ

സിഡ്നി: പ്രശസ്ത ഗായികയും ഗിന്നസ് റിക്കാർഡിന് ഉടമയുമായ വൈക്കം വിജയലക്ഷ്മി നയിക്കുന്ന സംഗീത പരിപാടി ഏപ്രിൽ 16ന് (ഞായർ) വെൻ വെർത് വിൽ റെഡ്ഗം സെന്‍ററിൽ അരങ്ങേറും. സിഡ്നി മലയാളി അസോസിയേഷൻ ആഭിമുഖ്യം വഹിക്കുന്ന സംഗീത പരിപാടിയിൽ ഗാനാലാപനത്തോടൊപ്പം ഗായത്രി വീണവാദനവും നടക്കും. ടിക്കറ്റ് നിരക്കുകൾ ഗോൾഡ് 25 ഡോളർ, സിൽവർ 15 ഡോളർ, കുട്ടികൾ 10 ഡോളർ എന്നിങ്ങനെയാണ്. 2013 ൽ സെല്ലുലോയിഡ് എന്ന ചിത്രത്തിലെ “കാറ്റേ കാറ്റേ…’ എന്ന ഗാനത്തിലൂടെ സിനിമ സംഗീത ലോകത്തു ശ്രദ്ധേയായ വിജയലക്ഷ്മി അടുത്തകാലത്ത് തുടർച്ചയായി അഞ്ചു മണിക്കൂർ ഗായത്രിവീണ മീട്ടി ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയിരുന്നു. വിവരങ്ങൾ: 0470111154, 0402677259, 0401684724. റിപ്പോർട്ട്: ജയിംസ് ചാക്കോ

Read More

യുഎഇയില്‍ നഴ്‌സുമാര്‍ക്ക് വമ്പന്‍ അവസരം! അവസാന തീയതി മാര്‍ച്ച് 16

യുഎഇയിലെ ഒയാസിസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്ക് നഴ്‌സിംഗ് ബിരുദം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബിഎസ്‌സി നഴ്‌സിംഗ് പാസായ സ്ത്രീകള്‍ക്ക് മാത്രമാണ് അവസരം. കൂടാതെ അബുദാബി ആരോഗ്യ മന്ത്രാലയം നടത്തുന്ന പരീക്ഷ പാസായിരിക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ മുന്‍പരിചയവും അഭിലഷണീയം. താത്പര്യമുള്ളവര്‍ തങ്ങളുടെ ലോഗിന്‍ ഐഡിയും പാസ്സ് വേഡും ഉപയോഗിച്ച് www.jobsnorka.gov.in എന്ന വെബ്‌സൈറ്റുവഴി 2017 മാര്‍ച്ച് 16 വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ [email protected] എന്ന വെബ്‌സൈറ്റിലേയ്ക്ക് അയക്കണം. യോഗ്യതകളെ സംബന്ധിച്ച മെയില്‍ അയക്കുന്നതോടൊപ്പം haad rn വിജയിച്ച സര്‍ട്ടിഫിക്കറ്റും ചേര്‍ത്ത് വേണം അയയ്ക്കാന്‍. മറ്റ് പ്രൈവറ്റ് ഏജന്‍സികള്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഇതാനായി മറ്റൊരിടത്തും പണമടയ്‌ക്കേണ്ട കാര്യമില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് demo.norkaroots.net/recruitment-2015.aspx  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Read More

ശ്രീരാജ് 13 കോടിയുടെ “രാജാവ്’! വരന്തരപ്പിളളി സ്വദേശിക്കു അബുദാബിയില്‍ 13 കോടിയുടെ ലോട്ടറി സമ്മാനം

വരന്തരപ്പിള്ളി: അബുദാബിയില്‍ വരന്തരപ്പിളളി സ്വദേശിക്കു 13 കോടിയുടെ ലോട്ടറി സമ്മാനം. വടക്കുമുറി കൊപ്പറന്പില്‍ ഉണ്ണികൃഷ്ണന്‍റെ മകന്‍ ശ്രീരാജ് കൃഷ്ണനെയാണ് അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയില്‍ ഭാഗ്യം തുണച്ചത്. ദുബായില്‍ ഒമ്പതുവര്‍ഷമായി ഷിപ്പിംഗ് കോ ഓര്‍ഡിനേറ്ററായി ജോലിചെയ്യുന്ന ശ്രീരാജ് പതിവായി ടിക്കറ്റ് എടുക്കാറുണ്ട്. ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. 500 യുഎഇ ദര്‍ഹമാണ് ടിക്കറ്റിന്റെ വില. ഇത് അബുദാബി എയര്‍പോര്‍ട്ടില്‍നിന്നോ, ഓണ്‍ലൈന്‍ വഴിയോ ആണ് ലഭിക്കുക. വരന്തരപ്പിള്ളിയിലെ പാരമ്പര്യ വിഷവൈദ്യ കുടുംബത്തിലെ അംഗമായ ശ്രീരാജ് അബുദാബിയിില്‍ കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. ഭാര്യ അശ്വതി. അമ്മ ശശികല. സഹോദരി ശ്രീരേഖ.

Read More

ഡോ. മുഹമ്മദ് അഷ്‌റഫിന്റെ ‘ഫുട്‌ബോള്‍ ഇതിഹാസങ്ങളും പ്രതിഭകളും’ കാല്‍പന്തുകളി ആരാധകര്‍ വായിച്ചിരിക്കേണ്ട പുസ്തകം

മലയാളത്തില്‍ അപൂര്‍വമായേ ഫുട്‌ബോള്‍ കളിയെ സമഗ്രമായി പ്രതിപാദിക്കുന്ന മഹത്തായ രചനകള്‍ രൂപംകൊള്ളാറുള്ളു. ഇന്റര്‍നെറ്റ് യുഗത്തിലേക്ക് മലയാളികളും പിച്ചവച്ചതോടെ സ്‌പോര്‍ട്‌സ് സംബന്ധിയായ പുസ്തകങ്ങളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഫുട്‌ബോള്‍ ലോകത്തെ പ്രതിഭകളെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്ന ഡോ. മുഹമ്മദ് അഷ്‌റഫിന്റെ ‘ഫുട്‌ബോള്‍ ഇതിഹാസങ്ങളും പ്രതിഭകളും’ എന്ന പുസ്തകം വ്യത്യസ്തമാകുന്നതും ഇവിടെയാണ്. കൈസര്‍ ബെക്കന്‍ ബവര്‍ മുതല്‍ റൊണാള്‍ഡോ വരെയുള്ള പ്രതിഭകളെ നാടന്‍ ഭാഷയില്‍ പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ ഡോ. അഷ്‌റഫ്. കളിയെഴുത്തിലൂടെ പ്രശസ്തനായ ഡോ. മുഹമ്മദ് അഷ്‌റഫിന്റെ ആറാമത്തെ പുസ്തകമാണ് ഇത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടാണ് പ്രസാധകര്‍. കോഴിക്കോട് സ്വദേശിയായ അദ്ദേഹം ലോകകപ്പ് ഫുട്‌ബോള്‍, ഒളിമ്പിക്‌സ്, വിംബിള്‍ഡണ്‍ ടെന്നീസ്, ഹോക്കി ലോകപ്പ് തുടങ്ങി നിരവധി കായിക ഇനങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്പുവിന്റെ ഡയറി, ജസ്സീ ഓവന്‍സ് മുതല്‍ കാള്‍ ലൂയിസ് വരെ, ഒളിമ്പിക്‌സ് കാലങ്ങളിലൂടെ, ഫുട്‌ബോള്‍ കാലങ്ങളിലൂടെ എന്നിവയാണ്…

Read More

ഇന്ത്യന്‍ ആര്‍മിയില്‍ നഴ്‌സ് ആകാം; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…

രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളജുകളിലേക്ക് നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 210 സീറ്റുണ്ട്. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. 2017 ജൂലൈ/ ഒക്ടോബറില്‍ ആരംഭിക്കുന്ന നാലുവര്‍ഷത്തെ ബിഎസ്‌സി നേഴ്‌സിംഗ് കോഴ്‌സിനും മൂന്നുവര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂര്‍ണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കരസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കില്‍ സ്ഥിരനിയമനം ലഭിക്കും. യോഗ്യത- 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ്ടു/ തത്തുല്യം. റെഗുലര്‍ രീതിയില്‍ പഠിച്ച് ആദ്യത്തെ അവസരത്തില്‍ തന്നെ പാസായവര്‍ക്കും അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ പ്രവേശനം നേടുന്നതിനു മുമ്പ് പ്ലസ്ടു രേഖകള്‍ ഹാജരാക്കണം. പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കും ഏതെങ്കിലും വിഷയത്തില്‍ സേ എഴുതി ജയിച്ചവരും അപേക്ഷിക്കേണ്ടതില്ല. ശാരീരികയോഗ്യത- ഉയരം ചുരുങ്ങിയത് 148 സെമീ. 38 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കണം.…

Read More