ന്യൂഡൽഹി: പ്രവാസിയായ ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് കേന്ദ്ര സർക്കാരിന്‍റെ സഹായം അഭ്യർഥിച്ച് 29കാരിയായ യുവതി. കപുർത്തല സ്വദേശിനിയായ ചന്ദ് ദീപ് കൗറാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ സഹായം തേടിയത്. തന്‍റെ ഭർത്താവ് രമൺ ദീപ് സിംഗ് തന്നെ ഉപേക്ഷിച്ചുവെന്നും ന്യൂസിലാൻഡിലുള്ള അയാളെ തിരികെ നാട്ടിലെത്തിക്കണമെന്നുമാണ് ചന്ദിന്‍റെ ആവശ്യം. വിവാഹത്തിനു ശേഷം വിദേശത്തേക്കു പോകുന്ന ഒരു ഭർത്താവും ഭാര്യമാരോട് ഇനി ഇത്തരത്തിൽ ചെയ്യരുതെന്നതിനാലാണ് താൻ നിയമപരമായി മുന്നോട്ട് പോകുന്നതെന്നും ചന്ദ് വ്യക്തമാക്കി. ഭർത്താവിനെ തിരികെ നാട്ടിലെത്തിക്കണമെന്നും ഒപ്പം അയാളുടെ പാസ്പോർട്ട് റദ്ദാക്കണമെന്നും യുവതി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു. നിയമപരമായിത്തെന്നെ വിവാഹ ബന്ധം വേർപ്പെടുത്തണമെന്നും അവർ വ്യക്തമാക്കി. 2015 ജൂലൈയിലാണ് അക്കൗണ്ടന്‍റായ രമൺദീപ് സിംഗും ചന്ദ് ദീപ് കൗറും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു ശേഷം ന്യൂസിലൻഡിലേക്കു പോയ ഇയാൾ ഡിസംബറിൽ തിരികയെത്തിയിരുന്നു. എന്നാൽ 2016 ജനുവരിയിൽ വീണ്ടും വിദേശത്തേക്ക്…
Read MoreCategory: NRI
ആറ് ഭാഷകളിൽ പാടിത്തിമിർത്ത് പതിനൊന്നുകാരിയായ ഇന്ത്യൻ -അമേരിക്കൻ ഗായിക
കാലിഫോർണിയ: ആറ് ഭാഷകളിൽ അനായാസമായി പാടിത്തിമിർത്ത് ഇന്ത്യൻ അമേരിക്കൻ ഗായിക ടിയ്റ ഏബ്രഹാം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. കാർണേജിയ ഹാളിൽ നടന്ന സ്റ്റീവ് ഹാർവി ഷോയിലാണ് പതിനൊന്നുകാരിയായ ടിയ്റ ക്ലാസിക്കൽ സംഗീതത്തിൽ മികവ് പുലർത്തിയത്. ടിയ്റ ഏബ്രഹാമിന്‍റെ ആദ്യ ആൽബമായ വിന്‍റർ നൈറ്റിംഗ് ഗേൽനിന്നുള്ള പ്രശസ്തമായ കനേൾസ്, ഹോളിഡേ ഗാനങ്ങൾ ആറു ഭാഷകളിലാണ് അനായാസമായി ആലപിച്ചത്. ഏഴാം വയസിൽ കോളജിൽ പ്രവേശനം ലഭിച്ച ഈ കൊച്ചുമിടുക്കി വിദേശഭാഷ, സംഗീതം, ഡാൻസ് തുടങ്ങിയ വിഷയങ്ങളിൽ ഒന്പത് കോളജ് സെമസ്റ്ററുകൾ പൂർത്തിയാക്കി. നാലാം വയസു മുതൽ ഗാനങ്ങൾ ആലപിച്ചു തുടങ്ങിയ ടയ്റക്ക് മാതാപിതാക്കളുടെ പ്രോത്സാഹനവും പ്രത്യേക പരിശീലനവും ഏറെ സഹായിച്ചു. സംഗീതത്തിനൊപ്പം പഠിത്തത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ടിയ്റക്ക് സംസാരിക്കുന്നതിനേക്കാൾ വിദേശ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്നതാണ് കൂടുതൽ താത്പര്യം. കാലിഫോർണിയായിൽനിന്നുള്ള സോഫ്റ്റ് വെയർ എൻജിനിയറായ ബിജോയുടേയും വെറ്ററിനറി ഡോക്ടറായ താജിയുടെയും…
Read Moreമലയാളിയായ ക്രിസ്റ്റീന ബിജു മിസ് ഒഡീഷ
ന്യൂഡൽഹി: മലയാളിയായ പത്തനംതിട്ട സ്വദേശിനി ക്രിസ്റ്റീന ബിജു മിസ് ഒഡീഷയായി തിരഞ്ഞെടുക്കപ്പെട്ടു. കോൽക്കത്തയിലെ സ്വിസ് ഹോട്ടലിൽ നടന്ന മത്സരത്തിലാണ് ക്രിസ്റ്റീന തെരഞ്ഞെടുക്കപ്പെട്ടത്. ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഒന്നാംവർഷ B.Des വിദ്യാർഥിനിയാണ് പത്തൊന്പതുകാരിയാണ് ക്രിസ്റ്റീന. ആർകെ പുരം സെക്ടർ 8, N290 ൽ താമസിക്കുന്ന ലഫ്റ്റനന്‍റ് കേണൽ ബിജു കെ. സാമിന്‍റേയും പ്രിൻസിയുടേയും മകളാണ് അടൂർ കൊടുമണ്‍ കിണറുവിളയിൽ കുടുംബാംഗമായ ക്രിസ്റ്റീന. റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
Read Moreതീറ്റ മത്സരത്തിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി വിദ്യാർഥിനി മരിച്ചു
ഫെയർഫീൽഡ് (കണക്റ്റികട്ട്): പാൻ കേക്ക് തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഇരുപതുകാരിയായ കോളജ് വിദ്യാർഥിനി മരിച്ചു. ഏപ്രിൽ ഒന്നിനാണ് സംഭവം. ചാരിറ്റി പ്രവർത്തനത്തിന്‍റെ ഭാഗമായി സേക്രഡ് ഹാർട്ട് യൂണിവേഴ്സിറ്റിയിൽ നടന്ന തീറ്റ മത്സരത്തിൽ പങ്കെടുത്ത ഫെയർഫീൽഡ് റോമൻ കാത്തലിക് സ്കൂൾ വിദ്യാർഥിനി കെയ്റ്റ്ലിൻ നെൽസണിനാണ് ദാരുണമായ അന്ത്യം ഉണ്ടായത്. അഞ്ചു പാൻകേക്ക് കഴിച്ചു കഴിഞ്ഞ ഉടൻ പെട്ടെന്ന് വിദ്യാർഥിനി തറയിൽ വീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തുണ്ടായിരുന്ന വിദ്യാർഥികൾ തൊണ്ടയിൽ കുരുങ്ങിയ ഭക്ഷണ പദാർഥങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചുവെങ്കിലും വിഫലമായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പാരാമെഡിക്കൽസ് ടീം സിപിആർ നൽകി വിദ്യാർഥിനിയെ ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെപ്റ്റംബർ 11 ന് മാൻഹാട്ടനിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്ന പിതാവിന്‍റെ അവയവദാനത്തിൽ അഭിമാനം കൊണ്ടിരുന്ന കെയ്റ്റിലിൻ തന്‍റെ അവയവങ്ങളും ദാനം ചെയ്യുമെന്ന് ആവർത്തിച്ചു പറയാറുണ്ടായിരുന്നു. ഇവരുടെ താത്പര്യത്തെ…
Read Moreഉദാരമാക്കിയ ഇന്ത്യൻ ഇ-വീസ ചട്ടങ്ങൾ പ്രാബല്യത്തിൽ
ന്യൂഡൽഹി: കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കിയ ഇവീസ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽവന്നു. എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തിൽനിന്ന് നാലു മാസമാക്കി ഉയർത്തിയത് അടക്കമുള്ളതാണ് ശനിയാഴ്ച നിലവിൽവന്ന മാറ്റങ്ങൾ. ഇവീസ പ്രകാരം വരുന്ന വിദേശികൾക്ക് ഇന്ത്യയിൽ തങ്ങാവുന്ന സമയം ഒരു മാസത്തിൽനിന്ന് രണ്ടു മാസമാക്കി ഉയർത്തിയതായും ആഭ്യന്തരവിദേശ മന്ത്രാലയങ്ങൾ അറിയിച്ചു. പുതിയ നയമനുസരിച്ച് ഇടൂറിസ്റ്റ് വീസ, ഇബിസിനസ് വീസ, ഇമെഡിക്കൽ വീസ എന്നിങ്ങനെ ഉപവിഭാഗങ്ങൾ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ അപേക്ഷിച്ച് 48 മണിക്കൂറിനകം ബിസിനസ്, ചികിത്സ തുടങ്ങിയവയ്ക്ക് ഇവീസ അനുവദിക്കും. കൂടാതെ, സർക്കാരിതര സ്ഥാപനങ്ങളിൽ പരിശീലനത്തിനെത്തുന്നവർക്കും സിനിമാ ചിത്രീകരണത്തിനെത്തുന്നവർക്കുമായി പ്രത്യേകം ഉപവിഭാഗ വീസകൾ രൂപീകരിച്ചിട്ടുണ്ട്. 161 രാജ്യങ്ങളിൽനിന്നുള്ള പൗരന്മർക്ക് ഇവീസ സൗകര്യം ലഭ്യമാണ്. 24 വിമാനത്താവളങ്ങൾ വഴിയും കൊച്ചി, മംഗലാപുരം, ഗോവ തുറമുഖങ്ങൾ വഴിയും സഞ്ചാരികൾക്ക് ഇന്ത്യയിലെത്താം. ചെന്നൈ, മുംബൈ തുറമുഖങ്ങളെക്കൂടി വൈകാതെ…
Read Moreഇന്ത്യൻ ഡോക്ടർ ദന്പതിമാർക്ക് രാജ്യം വിടാൻ ഉത്തരവ്
ഹൂസ്റ്റണ്‍: പതിനഞ്ചു വർഷത്തോളമായി ഹൂസ്റ്റണിൽ നിയമപരമായി സേവനം അനുഷ്ടിക്കുന്ന ഇന്ത്യൻ ഡോക്ടർമാരായ പങ്കജ്, ഭാര്യ മോണിക്ക എന്നിവരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ബുഷ് ഇന്‍റർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതരുടേതാണ് ഉത്തരവ്. കഴിഞ്ഞവർഷം ഒക്ടോബറിൽ പിതാവിനെ സന്ദർശിക്കാനായി ഇന്ത്യയിൽ പോയി തിരിച്ചുവരുന്ന ഡോ. പങ്കജിനെ ബുഷ് ഇന്‍റർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ തടഞ്ഞുവയ്ക്കുകയും യാത്രാരേഖകളുടെ കാലാവധി ജൂണിൽ അവസാനിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ എംപ്ലോയ്മെന്‍റ് ഓതറൈസേഷൻ രണ്ടു വർഷത്തേക്ക് ഉണ്ടെന്നാണ് ഇവരുടെ വാദം. 2002 മുതൽ നിയമപരമായി ഗവേഷണത്തിനും മെഡിക്കൽ റസിഡന്‍റസിക്കുമായി ഇരുവരും ഇവിടെ എത്തിയത്. ഡ്യൂക്ക് യൂണിവേഴ്സിറ്റി, ബെയ്ലർ കോളജ് ഓഫ് മെഡിസിൻ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഡോ പങ്കജും മോണിക്കയും രണ്ടു വർഷം കൂടുന്പോൾ വർക്ക് ഓതറൈസേഷനും യാത്രാരേഖകളും പുതുക്കേണ്ടതുണ്ട്. ഗ്രീൻ…
Read Moreകോട്ടയംകാരി മഞ്ജു ലക്സണ് ബ്രിട്ടനിൽ ഉന്നതനിയമനം
ലണ്ടൻ: ഗ്രേറ്റർ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് നെറ്റ്വർക്കിൽ(സിആർഎൻ) അസിസ്റ്റൻറ് റിസർച്ച് ഡെലിവറി മാനേജരായി കോട്ടയംകാരി മഞ്ജു ലക്സണ്‍ നിയമിതയായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ചിന്‍റെ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് ഫെസിലിറ്റിയിൽ ക്വാളിറ്റി ലീഡായി ജോലി ചെയ്തുവരവെയാണ് മഞ്ജുവിന്‍റെ പുതിയ നിയമനം. കെഎസ്ഇബി മുൻ എൻജിനിയറും യുകെയിലെ ഒഐസിസി നേതാവുമായ ചങ്ങനാശേരി തുരുത്തി സ്വദേശി ഡോ. ലക്സണ്‍ ഫ്രാൻസിസ് കല്ലുമാടിക്കലിന്‍റെ ഭാര്യയും കൊഴുവനാൽ മഞ്ഞാമറ്റം പള്ളത്ത് ചാക്കോച്ചൻ-ആനിയമ്മ ദന്പതികളുടെ മകളുമാണ് മഞ്ജു. ലിവിയ, എൽവിയ, എല്ലിസ് എന്നിവർ മക്കളാണ്. 2001ൽ യുകെയിലെത്തിയ മഞ്ജു മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽനിന്ന് അഡ്വാൻസ്ഡ് നഴ്സിംഗ് സ്റ്റഡീസിൽ എംഎസ് സി ബിരുദം നേടി. ഇക്കാലയളവിൽ ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഗവേഷണങ്ങളിലും പങ്കാളിയായി. സെൻട്രൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ട്രസ്റ്റിൽ ട്രാഫോർഡ് ആശുപത്രികളുടെയും അക്യുട്ട് മെഡിസിൻ കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളുടെയും ഡിവിഷണൽ റിസർച്ച്…
Read Moreമദ്യപിച്ച് ലക്കുകെട്ട് എയർഹോസ്റ്റസിനെ അപമാനിച്ചവർ അറസ്റ്റിൽ
ന്യൂഡൽഹി: വിമാനത്തിൽ എയർഹോസ്റ്റസിനെ അപമാനിക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ. ലണ്ടനിൽനിന്നു ഡൽഹിയിലേക്കു പറന്ന എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിക്കാണ് അപമാനം നേരിടേണ്ടിവന്നത്. ജസ്പാൽ സിംഗ്(35), ചരണ്‍ദീപ് കൈറി(36) എന്നിവരാണ് അറസ്റ്റിലായത്. ഇവർ രണ്ടുപേരും മദ്യപിച്ച അവസ്ഥയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. റിയൽ എസ്റ്റേറ്റ് ഏജന്‍റുമാരായ ഇവർ ബ്രിട്ടീഷ് പൗരൻമാരാണ്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽവിട്ടു. കഴിഞ്ഞമാസം 29നായിരുന്നു സംഭവം. മദ്യപിച്ച നിലയിലായിരുന്ന പ്രതികൾ വിമാനത്തിൽ ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടു. കുറച്ചുസമയത്തിനുശേഷമാണ് ഇവർ ആവശ്യപ്പെട്ട ഭക്ഷണം നൽകാൻ കഴിഞ്ഞത്. ഇതിൽ രോഷാകുലരായ പ്രതികൾ പിന്നീട് എയർ ഹോസ്റ്റസിനെതിരേ മോശം പരാമർശങ്ങൾ നടത്തി. പിന്നീട് വിമാനം ഡൽഹിയിൽ എത്തിയശേഷം വിമാനജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീവനക്കാരിക്കു നേർക്കുണ്ടായ കടന്നാക്രമണത്തെ അപലപിച്ച എയർ ഇന്ത്യ, വിമാനത്തിൽ യാത്രചെയ്യുന്നവർ ചില മര്യാദകൾ പാലിക്കേണ്ടതുണ്ടെന്നും ഓർമിപ്പിച്ചു.
Read Moreഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ ഇന്ത്യൻ യുവതിയുടെ വസ്ത്രമഴിച്ചു പരിശോധനയ്ക്കു ശ്രമം; അതും മകന്റ മുന്നില്‍വച്ച്
ബംഗളുരു: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇന്ത്യൻ യുവതിയോടു വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. ബംഗളുരുവിൽനിന്ന് ഐസ്ലൻഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. നാലു വയസുകാരൻ മകന്‍റെ മുന്നിലാണ് ഉദ്യാഗസ്ഥർ യുവതിയോടു വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടത്. ബോഡി സ്കാനിംഗിനുശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ ഈ ആവശ്യം. എന്നാൽ തൊട്ടുപിന്നാലെ യുവതിയുടെ ഐസ്ലൻഡ് സ്വദേശിയായ ഭർത്താവ് എത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തതോടെ ഉദ്യാഗസ്ഥർ വസ്ത്രമഴിക്കാനുള്ള ആവശ്യത്തിൽനിന്നു പിൻമാറി. തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫേസ്ബുക്കിൽ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു. യാതൊരു വിശദീകരണവും നൽകാതെയായിരുന്നു തന്നെ മാത്രം പരിശോധിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമെന്നും യുവതി ആരോപിക്കുന്നു. അടുത്തിടെ തനിക്ക് ഉദരത്തിൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞിതായി ഉദ്യോഗസ്ഥരോടു പറയുകയും അതിന്‍റെ രേഖകൾ കാണിക്കുകയും ചെയ്തെങ്കിലും ഉദ്യോഗസ്ഥർ ഒരു പരിഗണനയും നൽകിയില്ലെന്ന് യുവതി…
Read Moreമകനെ കൊന്നെന്ന് ആരോപണം ഉന്നയിച്ച സ്ത്രീക്ക് 3.2 കോടി പിഴ
ന്യൂയോർക്ക്: മകനെ കൊലപ്പെടുത്തിയെന്ന് ഫേസ്ബുക്കിലൂടെ തെറ്റായ ആരോപണം ഉന്നയിച്ച സ്ത്രീക്ക് വൻ പിഴ ചുമത്തി. ആഷ്വില്ലെ സ്വദേശിയായ ജാക്വലിൻ ഹാമണ്ട് എന്ന സ്ത്രീക്കാണ് നോർത്ത് കരോളൈന കോടതി അഞ്ചു ലക്ഷം ഡോളർ(3.2 കോടി രൂപ) പിഴ വിധിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം. ഡാവൈനി ഡൈൽ എന്ന ആൾക്കെതിരേയാണ് സ്ത്രീ ആരോപണമുന്നയിച്ചത്. മദ്യപിച്ചശേഷം എനിക്കൊരിക്കലും എന്‍റെ മകനെ കൊലപ്പെടുത്താൻ സാധിക്കില്ല എന്നായിരുന്നു ജാക്വലിൻ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ തന്‍റെ മകന്‍റെ മരണത്തിൽ തനിക്കു പങ്കില്ലെന്നും ജാക്വലിൻ ആരോപിച്ചതരത്തിൽ ഒന്നും സംഭവിച്ചില്ലെന്നും ഡൈൽ പറഞ്ഞു. ഫേസ്ബുക്ക് ആരോപണം വൈറലായതോടെയാണ് ഡാവൈനി ഡൈൽ കോടതിയെ സമീപിച്ചത്. വർഷങ്ങൾക്കു മുന്പ് തോക്ക് ഉപയോഗിച്ചപ്പോഴുണ്ടായ അപകടത്തിൽ ഡാവൈനിയുടെ മകൻ മരിച്ചിരുന്നു.
Read More