സോൾ: ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ. ചൈനീസ് അതിർത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചത്. ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നിരീക്ഷണ സംവിധാനങ്ങൾ വിക്ഷേപണത്തിന്റെ തയാറെടുപ്പുകൾ കണ്ടെത്തിയിരുന്നെന്നും ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞു. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്താണ് മിസൈൽ പതിച്ചതെന്നും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ചി അറിയിച്ചു. മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. ഉത്തര കൊറിയയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനും അതിനായി നടപടികൾ സ്വീകരിക്കാനുമുള്ള നിയമാനുസൃതമായ അവകാശത്തെ മാനിക്കുന്നെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അങ്ങേയറ്റം പൊറുക്കാനാവാത്തത് എന്ന് യുഎസ്…
Read MoreCategory: NRI
ലെയോ മാർപാപ്പയുമായി പലസ്തീൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കെ അവിടുത്തെ ജനങ്ങൾക്ക് സഹായം നൽകേണ്ടതിന്റെയും സംഘർഷം ശാശ്വതമായി അവസാനിപ്പിക്കേണ്ടതിന്റെയും അടിയന്തര ആവശ്യം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പലസ്തീൻ പ്രസിഡന്റും ലെയോ മാർപാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ലെയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം റോമിലെ പരിശുദ്ധ കന്യകാമാതാവിന്റെ വലിയ പള്ളിയിലെത്തിയ അബ്ബാസ് ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സന്ദർശിക്കുകയും ചെയ്തു. 2015 മുതൽ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്ന വത്തിക്കാൻ, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനത്തിന്റെയും, ഇസ്രയേലിന്റെ സുരക്ഷയും പലസ്തീൻ ജനതയുടെ അന്തസും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 21ന് പ്രസിഡന്റ് അബ്ബാസ് ലെയോ മാർപാപ്പയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഗാസ മുനമ്പിലെ സംഘർഷവും വെസ്റ്റ് ബാങ്കിലെ അക്രമവുമായിരുന്നു ഈ സംഭാഷണത്തിലെ പ്രധാന വിഷയം. 2024 ഡിസംബർ…
Read Moreഇന്തോനേഷ്യൻ സ്കൂളിലെ മോസ്കിൽ സ്ഫോടനം
ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയുണ്ടായ സ്ഫോടനങ്ങളിൽ 55 പേർക്കു പരിക്കേറ്റു. വടക്കൻ ജക്കാർത്തയിലെ കെലാപാ ഗേഡിംഗ് എന്ന സ്ഥലത്ത് സർക്കാർ ഹൈസ്കൂൾ വളപ്പിൽ സ്ഥിതിചെയ്യുന്ന മോസ്കിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം, ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. തോക്കുകൾ പോലുള്ള രണ്ടു വസ്തുക്കൾ സ്ഫോടനമേഖലയിൽനിന്നു കണ്ടെത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇവ കളിത്തോക്കുകളാണെന്ന് സ്ഥലം സന്ദർശിച്ച ഒരു മന്ത്രി പിന്നീട് പറഞ്ഞു. സ്കൂളിൽ സഹപാഠികളുടെ കളിയാക്കൽ നേരിടുന്ന ഒരു വിദ്യാർഥി നാടൻ ബോംബ് കൊണ്ടുവന്നതായി മറ്റൊരു വിദ്യാർഥി ഇന്തോനേഷ്യൻ മാധ്യമങ്ങളോടു പറഞ്ഞു.
Read Moreസുഡാനിൽ വെടിനിർത്തലിനു സമ്മതിച്ച് വിമതസേന: വിമതർ ആയുധം താഴെവയ്ക്കാതെ വെടി നിർത്തില്ലെന്ന് സുഡാൻ സൈന്യം
ഖാർത്തൂം: സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർദേശിച്ച വെടിനിർത്തൽ അംഗീകരിക്കുന്നതായി റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതസേന അറിയിച്ചു. സിവിലിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഉദ്ദേശിച്ചുള്ള ഇടക്കാല വെടിനിർത്തലാണ് ഇതെന്നും അവർ വ്യക്തമാക്കി. സൗദി, യുഎഇ, ഈജിപ്ത് രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പങ്കാളികളായി. ആർഎസ്എഫും സുഡാൻ സേനയും തമ്മിൽ 2023 ഏപ്രിലിൽ ആരംഭിച്ച യുദ്ധത്തിൽ ജനം പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്‍കിയിരുന്നു. സുഡാനിലെ ആരോഗ്യ സംവിധാനങ്ങളും തകർന്ന നിലയിലാണ്. ദാർഫുർ മേഖലയിലെ എൽ ഫഷർ നഗരം സുഡാൻ സേനയിൽനിന്നു പിടിച്ചെടുത്ത് ആഴ്ചകൾക്കകമാണ് ആർഎസ്എഫ് വെടിനിർത്തലിനു സമ്മതിച്ചിരിക്കുന്നത്. എൽ ഫാഷറിൽ ആർഎസ്ഫ് പോരാളികൾ ജനങ്ങളെ കൊന്നൊടുക്കുന്നതടക്കമുള്ള യുദ്ധക്കുറ്റങ്ങളിൽ ഏർപ്പെടുന്നതായാണു റിപ്പോർട്ട്. അതേസമയം, ആർഎസ്എഫ് ആയുധം താഴെവച്ച് സിവിലിയൻ പ്രദേശങ്ങളിൽനിന്നു പിന്മാറാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്നാണു സുഡാൻ സേന അറിയിച്ചിരിക്കുന്നത്. പട്ടാളഭരണം നിലവിലുള്ള സുഡാനിൽ സായുധസേനാ മേധാവി ജനറൽ അൽ ബുർഹാനും അർധസൈനിക വിഭാഗമായ…
Read Moreചൈനയ്ക്കു മൂന്നാം വിമാനവാഹിനി; ഫുജിയാൻ സർവീസിൽ
ബെയ്ജിംഗ്: ചൈനീസ് നേവിയുടെ മൂന്നാമത്തെ വിമാനവാഹിനിയായ ഫുജിയാൻ യുദ്ധക്കപ്പൽ സർവീസിൽ പ്രവേശിച്ചതായി അവിടത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമിച്ച കപ്പലിന് 50 യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുണ്ടെന്നാണു റിപ്പോർട്ട്. ബുധനാഴ്ച നടന്ന വിപുലമായ ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ സാന്നിധ്യത്തിൽ ഫുജിയാൻ കമ്മീഷൻ ചെയ്തിരുന്നു. യുദ്ധവിമാനങ്ങളെ അതിവേഗം കപ്പലിൽനിന്ന് ഉയരാൻ സഹായിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് കട്ടാപ്പുൽറ്റ് സംവിധാനമാണു പ്രധാന സവിശേഷത. നിലവിൽ അമേരിക്കൻ വിമാനവാഹിനകളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്. ചൈനയുടെ മറ്റ് വിമാനവാഹിനികളായ ലിയാലോംഗ്, ഷാൻഡോംഗ് എന്നിവ റഷ്യയിൽ രൂപകല്പന ചെയ്തവയും വലിപ്പത്തിൽ ചെറുതുമാണ്. അതേസമയം, അമേരിക്കൻ വിവാഹനവാഹിനികളെപ്പോലെ ആണവ ഇന്ധനത്തിലല്ല ഫുജിയാൻ പ്രവർത്തിക്കുന്നത്. ഡീസൽ എജിൻ കരുത്തു പകരുന്ന വിമാനവാഹിനിക്ക് 18,000 കിലോമീറ്ററിനുശേഷം ഇന്ധനം നിറയ്ക്കേണ്ടിവരും.
Read Moreഅമേരിക്കയിലെ സർക്കാർ സ്തംഭനം; വിമാന സർവീസുകൾ റദ്ദാക്കും
ന്യൂയോർക്ക്: ധനവിനിയോഗ ബിൽ പാസാകാത്തതു മൂലമുള്ള സർക്കാർ സ്തംഭനം അമേരിക്കൻ വ്യോമഗതാഗത മേഖലയെയും ബാധിച്ചു. വിമാന സർവീസുകളിൽ പത്തു ശതമാനത്തിന്റെ കുറവു വരുത്താൻ തീരുമാനിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡുഫി അറിയിച്ചു. സർക്കാർ സ്തംഭനം മൂലം ശന്പളം ലഭിക്കാത്ത എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനൊരു തീരുമാനം. യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലുള്ള 40 വിമാനത്താവളങ്ങളിലായിരിക്കും ഇന്നു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരിക. ദിവസം 3500- 4000 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയേക്കും. അമേരിക്കയിലെ എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ ഓരോ ദിവസവും 44,000 വിമാന സർവീസുകളാണു കൈകാര്യം ചെയ്യുന്നത്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഭരണ-പ്രതിപക്ഷ തർക്കം മൂലമാണു ധനവിനിയോഗ ബിൽ പാസാകാത്തത്. ഒക്ടോബർ ഒന്നിനു നിലവിൽ വന്ന സർക്കാർ സ്തംഭനം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. 14 ലക്ഷം സർക്കാർ…
Read Moreഅമേരിക്ക ഐസിബിഎം പരീക്ഷിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്ക ബുധനാഴ്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചു. മൂന്നു പതിറ്റാണ്ടിനുശേഷം അമേരിക്ക ആണവ പരീക്ഷണം പുനരാരംഭിക്കണമെന്നു പ്രസിഡന്റ് ട്രംപ് നിർദേശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് സംഭവം. മിനിട്ടുമാൻ എന്നു പേരുള്ള ഐസിബിഎം ആണ് പരീക്ഷിച്ചതെന്ന് യുഎസ് സേന അറിയിച്ചു. മിസൈലിന്റെ കാര്യക്ഷമതയും കൃത്യതയും തിട്ടപ്പെടുത്താനായിരുന്നു ഇത്. പരീക്ഷണത്തിൽ മിസൈലിൽ പോർമുന ഘടിപ്പിച്ചിരുന്നില്ല. ആണവശക്തിയിൽ അമേരിക്ക എതിരാളികളായ ചൈനയുടെയും റഷ്യയുടെയും പിന്നിലാകാതിരിക്കാൻ പരീക്ഷണങ്ങൾ പുനരാരംഭിക്കണമെന്നാണ് ട്രംപ് കഴിഞ്ഞമാസം അവസാനം നിർദേശിച്ചത്.
Read Moreമംദാനിയുടെ തുടക്കം മോശം, മര്യാദയ്ക്കു പെരുമാറണം: ട്രംപ്
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സൊഹ്റാൻ മംദാനി നടത്തിയ പ്രസംഗം തന്നോടുള്ള ദേഷ്യം തീർക്കലായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. മംദാനിക്കു വേണ്ട പല കാര്യങ്ങൾക്കും അംഗീകാരം നല്കേണ്ടതു ഞാനാണെന്നും അതിനാൽ മംദാനി തന്നോട് മര്യാദയ്ക്കു പെരുമാറേണ്ടതുണ്ടെന്നും പക്ഷേ, മംദാനിയുടെ തുടക്കം പാളിപ്പോയിയെന്നും ട്രംപ് പറഞ്ഞു. സോഷ്യലിസം പിന്തുടരുന്ന മംദാനിയെ കമ്യൂണിസ്റ്റുകാരനെന്നു മുദ്രകുത്തിയാണ് ട്രംപ് സംസാരിച്ചത്. ആയിരം വർഷമായി വിജയിക്കാത്ത കമ്യൂണിസം ഇക്കുറിയും വിജയിക്കില്ല. ന്യൂയോർക്കിൽ മംദാനി വിജയിക്കണമെന്നാണ് ആഗ്രഹം. പക്ഷേ, ഫെഡറൽ സർക്കാരിന്റെ ആസ്ഥാനമായ വാഷിംഗ്ടണിനോടു മംദാനി ബഹുമാനം കാണിക്കണം. മംദാനിയുടെ വിജയം ഡെമോക്രാറ്റിക് പാർട്ടയുടെ തീവ്ര സോഷ്യലിസ്റ്റ് അജൻഡയുടെ ഭാഗമാണെന്നും ട്രംപ് ആരോപിച്ചു. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ദിവസം അമേരിക്കയുടെ പരമാധികാരത്തിൽ ലേശം നഷ്ടം സംഭവിച്ചിരിക്കുന്നു. ന്യൂയോർക്കിൽ കുറച്ച് പരമാധികാരം ഇല്ലാതായി. പക്ഷേ അതു പരിഹരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യൻ…
Read Moreചുങ്കത്തിൽ ട്രംപിനെ കുടഞ്ഞ് സുപ്രീംകോടതി
വാഷിംഗ്ടൺ ഡിസി: ചുങ്കവിഷയത്തിൽ പ്രസിഡന്റ് ട്രംപിനെതിരേ വിമർശനവുമായി യുഎസ് സുപ്രീംകോടതി. രാജ്യങ്ങൾക്ക് പിഴച്ചുങ്കം ചുമത്തുന്നതിൽ ട്രംപിനുള്ള അധികാരത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. ചുങ്കങ്ങൾ യുഎസ് ജനതയെ ബാധിക്കില്ലെന്നും ജനങ്ങൾക്കുമേലുള്ള നികുതി അല്ലെന്നും സർക്കാർ സുപ്രീംകോടതിയില്‍ വാദിച്ചെങ്കിലും ജഡ്ജിമാര്‍ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ട്രംപിന്റെ ചുങ്കങ്ങൾ അമേരിക്കന്‍ ജനങ്ങള്‍ക്കു ബാധ്യതയായി തീരുന്നതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ അധികാരങ്ങള്‍ പ്രസിഡന്റ് കവർന്നെടുക്കുകയാണെന്നും കോണ്‍ഗ്രസിന് ഇനി എന്താണ് പ്രസക്തിയെന്നും കോടതി ചോദിച്ചു. ട്രംപിന്റെ ചുങ്കങ്ങൾ അമേരിക്കൻ നിയമങ്ങൾക്കു വിരുദ്ധമാണെന്ന് കീഴ്കോടതികൾ നേരത്തേ വിധിച്ചിരുന്നു. ഇതിനെതിരേ ട്രംപ് ഭരണകൂടം നല്കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Read Moreനാൻസി പെലോസി ഇനി മത്സരിക്കില്ല
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവ് നാൻസി പെലോസി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. 85 വയസുള്ള പെലോസി നാലു പതിറ്റാണ്ടായി ജനപ്രതിനിധിസഭാംഗമാണ്. ഇത്തവണത്തെ കാലാവധി 2027 ജനുവരിയിലാണ് അവസാനിക്കുന്നത്. അതിനുശേഷം മത്സരിക്കില്ലെന്നാണ് അവർ ഇന്നലെ വീഡിയോ സന്ദേശത്തിൽ അറിയിച്ചത്. യുഎസിലെ ആദ്യ വനിതാ സ്പീക്കർ എന്ന ബഹുമതി പേറുന്ന പെലോസി ഏറ്റവും കരുത്തുറ്റ വനിതകളിലൊരാളുമായിരുന്നു. കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കമലാ ഹാരിസിനു കൈമാറാൻ ജോ ബൈഡനെ പ്രേരിപ്പിച്ചതു പെലോസിയാണ്.
Read More