പാലക്കാട്ട് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

പാ​ല​ക്കാ​ട്: വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ കു​ടും​ബ​ത്തെ നാ​ല് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ. വാ​ണി​യം​കു​ളം കൃ​ഷ്ണ​കൃ​പ വീ​ട്ടി​ൽ ബാ​ബു ഭാ​സ്ക​ർ (68), ഭാ​ര്യ ര​മാ​ദേ​വി (65), മ​ക​ൻ വി​ഷ്ണു (32) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ഷൊ​ർ​ണൂ​ർ പോ​ലീ​സ് കേ​സ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​വ​രു​ടെ വാ​ണി​യം​കു​ള​ത്തു​ള്ള വീ​ട് ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. ബ​ന്ധു​ക്ക​ൾ ഇ​വ​രു​ടെ ഫോ​ണു​ക​ളി​ൽ വി​ളി​ച്ചു കി​ട്ടാ​തെ ആ​യ​തോ​ടെ അ​യ​ൽ​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഇ​വ​രു​ടെ പി​ക്ക​പ്പ് വാ​ഹ​നം വീ​ട്ടി​ൽ നി​ന്നും പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ ​വാ​ഹ​ന​ത്തി​ൽ മൂ​ന്നു​പേ​രും പോ​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

പോ​ലീ​സ് സി​സി​ടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​വ​രു​ടെ കൈ​വ​ശ​മു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ല്ലാം സ്വി​ച്ച് ഓ​ഫ് ആ​ണ്.

Related posts

Leave a Comment