മനില: ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച കൽമയേഗി കൊടുങ്കാറ്റ് വിയറ്റ്നാമിലേക്കു നീങ്ങാൻ തുടങ്ങി. ഫിലിപ്പീൻസിൽ 114 പേരാണു മരിച്ചത്. 127 പേരെ കാണാതാവുകയും 82 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായി നാശനഷ്ടങ്ങളുമുണ്ടായി. കൊടുങ്കാറ്റിനോട് അനുബന്ധിച്ചുള്ള പേമാരിയിൽ സെബു ദ്വീപിലെ എല്ലാ പട്ടണങ്ങളും മുങ്ങിയെന്നാണ് ഫിലിപ്പീനി വൃത്തങ്ങൾ അറിയിച്ചത്. ഭൂരിഭാഗം മരണങ്ങളും സെബു ദ്വീപിലാണ്. ഫിലിപ്പീനി പ്രസിഡന്റ് ഫെർഡിനാന്റ് മർക്കോസ് ജൂണിയർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി ഇന്നലെ അറിയിച്ചു. വിയറ്റ്നാമിലേക്കു നീങ്ങാൻ തുടങ്ങിയ കൊടുങ്കാറ്റിനു വേഗം വർധിച്ചിട്ടുണ്ട്. വിയറ്റ്നാമിന്റെ മധ്യഭാഗങ്ങളിൽ കനത്ത നാശം വിതയ്ക്കുമെന്നാണു നിഗമനം. തീരപ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ എട്ടു വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവച്ചു.
Read MoreCategory: NRI
സുഡാനിൽ കലാപം വ്യാപിക്കുന്നു; ആർഎസ്എഫ് 40 പേരെ വധിച്ചു
കയ്റോ: സുഡാനിൽ വടക്കൻ കൊർഡോഫൻ പ്രവിശ്യയിലെ എൽ-ഉബെയ്ദിൽ അർധ സൈനിക ആർഎസ്എഫ് സേന 40 പേരെ വധിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നിരവധിപ്പേർക്കു പരിക്കേറ്റു. ഭക്ഷണവും വെള്ളവുമില്ലാതെ ജനം അതിരൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴാണ് ആർഎസ്എഫ് ഡ്രോൺ ആക്രമണം നടത്തി സാധാരണക്കാരെ കൂട്ടക്കൊല ചെയ്തത്. കൊർഡോഫൻ, ദാർഫൂർ മേഖലകളാണ് ഏതാനും മാസങ്ങളായി സംഘർഷത്തിന്റെ പ്രഭവകേന്ദ്രം. കൊർഡോഫൻ പ്രവിശ്യയിൽ ഏതാനും ദിവസങ്ങളായി സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുഎൻ അറിയിച്ചു. ദാർഫുറിലെ സൈനിക കേന്ദ്രം ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം വടക്കൻ കൊർഡോഫനിലെ ബാര പട്ടണത്തിൽ ആർഎസ്എഫ് ഒൻപത് സ്ത്രീകളുൾപ്പെടെ 47 പേരെ വധിച്ചു. രണ്ടു വർഷമായി സുഡാനിൽ സർക്കാർ സേനയും ആർഎസ്എഫും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ 40,000ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
Read Moreറോബിൻ ഇലക്കാട്ട് മൂന്നാം തവണയും മിസോറി മേയർ
ഹൂസ്റ്റണ്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി തുടർച്ചയായി മൂന്നാം തവണയും മലയാളിയായ റോബിൻ ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം കുറുമുള്ളൂർ ഇലക്കാട്ട് കുടുംബാംഗമാണ്. 2020 ഡിസംബറിലാണ് റോബിൻ ആദ്യം മിസോറി സിറ്റിയുടെ 12-ാമത് മേയറായത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാൻ റോബിൻ നടത്തിയ ശ്രമങ്ങൾ ജനങ്ങളെ ആകർഷിച്ചു. വംശവ്യത്യാസമില്ലാതെ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനവും നവീകരണവും കമ്യൂണിറ്റി ഇടപെടലുകളും റോബിനെ ജനകീയനാക്കി. വൻ നഗരമായ ഹൂസ്റ്റനോടു ചേർന്നുകിടക്കുന്ന മിസോറി നഗരത്തിന്റെ ഭരണത്തിൽ എല്ലാ പൗരന്മാരുടെയും അഭിപ്രായവും പങ്കാളിത്തവും ഉറപ്പാക്കാൻ അദ്ദേഹം നിരവധി പരിപാടികൾ ആവിഷ്കരിച്ചു. അടിസ്ഥാനസൗകര്യങ്ങളും വിനോദസൗകര്യങ്ങളും വികസിപ്പിക്കുന്നതിലും പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തിയത് ഇന്ത്യൻ വംശജർക്കും മലയാളികൾക്കും അഭിമാനമായി. ടീനയാണു ഭാര്യ. ലിയ, കെയ്റ്റ്ലിൻ എന്നിവർ മക്കൾ.
Read Moreഅമേരിക്കയിൽ ചരക്കുവിമാനം പറന്നുയരവേ തകർന്നു
വാഷിംഗ്ടൺ ഡിസി: യുപിഎസ് കൊറിയർ കന്പനിയുടെ ചരക്കുവിമാനം വിമാനത്താവളത്തിൽ തകർന്നുവീണ് ഏഴു പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു. അമേരിക്കയിലെ ലൂയിവിൽ നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. യുപിഎസിന്റെ ആസ്ഥാന വിമാനത്താവളമായ ഇവിടെനിന്നു ഹൊണൊലുലുവിലേക്കു പുറപ്പെട്ട മക്ഡണൽ ഡഗ്ലസ് എംഡി-11 ഇനം വിമാനം 175 അടി മാത്രം ഉയർന്നപ്പോൾ തീഗോളമായി കുത്തനെ പതിക്കുകയായിരുന്നു. വിമാനത്താവളത്തിനോടു ചേർന്നുള്ള വ്യാവസായിക മേഖലയിൽ വൻ തീപിടിത്തമുണ്ടായി. ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്. പ്രവർത്തനം നിർത്തിവച്ച വിമാനത്താവളം ഇന്നലെയാണു വീണ്ടും തുറന്നത്. വിമാനത്തിലുണ്ടായിരുന്ന മൂന്നു ജീവനക്കാരും താഴെയുണ്ടായിരുന്ന നാലു പേരുമാണു മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കും. അപകടം ആഗോളതലത്തിലെ ചരക്കുവിതരണത്തെ ബാധിക്കുമെന്ന് യുപിഎസ് കന്പനി അറിയിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിന് 34 വർഷം പഴക്കമുണ്ട്.
Read Moreട്രംപിന് തിരിച്ചടി: ന്യൂയോർക്ക് വോട്ടെടുപ്പിൽ വിജയിച്ച് മംദാനി; ആദ്യ ഇന്തോ-അമേരിക്കൻ മുസ്ലിം മേയർ
ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഇന്തോ-അമേരിക്കൻ മുസ്ലിം ന്യൂയോർക്ക് സിറ്റിയുടെ മേയറായി. മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി വലിയ ജയമാണു കരസ്ഥമാക്കിയത്. സ്വതന്ത്രസ്ഥാനാർഥിയും മുൻ ഗവർണറുമായ ആൻഡ്രു ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മംദാനി ന്യൂയോർക്ക് സിറ്റി മേയറാകുന്നത്. 34 കാരനായ മംദാനി, ന്യൂയോർക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും. മംദാനിയുടെ വിജയം പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി. മംദാനിക്കെതിരേ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പരസ്യമായി രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് ലോകശ്രദ്ധയാകർഷിച്ചിരുന്നു. ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. കടുത്ത എതിർപ്പുകൾക്കിടയിലും മംദാനി നേടിയ വിജയം, അമേരിക്കൻ രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന പുരോഗമനപരമായ ചിന്താഗതിയുടെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. രണ്ടു ദശലക്ഷത്തിലധികം പേർ വോട്ട്…
Read Moreനൈജീരിയ: അമേരിക്കൻ ഭീഷണിക്കെതിരേ ചൈന
ബെയ്ജിംഗ്: നൈജീരിയയിൽ സൈനികനടപടി ആരംഭിക്കുമെന്ന അമേരിക്കയുടെ ഭീഷണിക്കെതിരായി ചൈന രംഗത്ത്. മതത്തിന്റെയോ മനുഷ്യാവകാശത്തിന്റെയോ പേരിൽ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഏതെങ്കിലും രാജ്യം ഇടപെടുന്നതിനെ ചൈന എതിർക്കുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. അമേരിക്കയുടെ അവകാശവാദങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല രാജ്യത്തെ നിലവിലെ സ്ഥിതിയെന്നും ഭീകരതയ്ക്കെതിരേ പോരാടുന്നതിനും മതസൗഹാർദം ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതവും അവകാശങ്ങളും സംരക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നൈജീരിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതായും നിംഗ് ചൂണ്ടിക്കാട്ടി. തന്ത്രപരമായ പങ്കാളിയെന്ന നിലയിൽ നൈജീരിയയെ ചൈന പിന്തുണയ്ക്കുന്നതായും നിംഗ് പറഞ്ഞു. മയക്കുമരുന്നുണ്ടെന്നാരോപിച്ച് വെനസ്വേലയിലെ ബോട്ടുകൾക്ക് നേർക്ക് അമേരിക്ക നടത്തിയ ആക്രമണത്തെയും നിംഗ് എതിർത്തു. രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരായുള്ള പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണത്തെ ചൈന പിന്തുണയ്ക്കുന്നു. എന്നാൽ ബലപ്രയോഗങ്ങളെയും ലാറ്റിൻ അമേരിക്കയിലും കരീബിയനിലും സമാധാനവും സ്ഥിരതയും തകർക്കുന്ന നടപടികളെയും എതിർക്കുന്നു- അവർ പറഞ്ഞു.
Read Moreഹോളിവുഡ് നടി ഡയാനെ ലാഡ് അന്തരിച്ചു
കലിഫോർണിയ: പ്രമുഖ ഹോളിവുഡ് നടി ഡയാനെ ലാഡ് (89) അന്തരിച്ചു. കലിഫോർണിയയിലെ ഒഹായ്യിലെ വസതിയിലായിരുന്നു അന്ത്യം. ‘ലീസ് ഡസിന്റ് ലിവ് ഹിയർ എനിമോർ’, ‘വൈൽഡ് അറ്റ് ഹാർട്ട്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ്. മൂന്ന് തവണ ഓസ്കർ പുരസ്കാരത്തിന് ഡയാനെ ലാഡ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ടെലിവിഷനിലും നാടകത്തിലുമാണ് ലാഡ് തന്റെ അഭിനയജീവിതം ആരംഭിച്ചത്.
Read Moreടാൻസാനിയയിൽ സാമിയ ഹസൻ വീണ്ടും
ദാർസലാം: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പ്രസിഡന്റായി സാമിയ സുലുഹു ഹസൻ അധികാരമേറ്റു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകൾ. രണ്ടാം തവണയാണ് സാമിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. തലസ്ഥാനമായ ഡൊഡോമയിലെ സൈനിക പരേഡ് ഗ്രൗണ്ടിലാണു ചടങ്ങുകൾ നടന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ശനിയാഴ്ചയാണ് സാമിയയെ വിജയിയായി പ്രഖ്യാപിച്ചത്. 98 ശതമാനം വോട്ടുകൾ നേടിയായിരുന്നു വിജയം. പ്രധാന എതിർ സ്ഥാനാർഥികളെ ജയിലിലടയ്ക്കുകയോ മത്സരിക്കുന്നതിൽനിന്നു വിലക്കുകയോ ചെയ്തതിനാൽ കാര്യമായ എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നില്ല. 29നാണു തെരഞ്ഞെടുപ്പു നടന്നത്. അട്ടിമറി ആരോപണവുമായി ഒരു വിഭാഗം തെരുവിലിറങ്ങി പ്രതിഷേധിക്കുകയും വോട്ടെണ്ണൽ തടസപ്പെടുത്തുകയും ചെയ്തതോടെയാണു കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ എണ്ണൂറിലധികം പേർ കൊല്ലപ്പെട്ടു. സുരക്ഷാസേനയുടെ വെടിയേറ്റാണു നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടത്.
Read Moreചുഴലിക്കാറ്റ്: ഫിലിപ്പീൻസിൽ 26 മരണം; കോപ്റ്റർ തകർന്നുവീണു
മനില: ഫിലിപ്പീൻസിൽ വീശിയടിച്ച കൽമയ്ഗി ചുഴലിക്കാറ്റ് തീർത്ത ദുരിതത്തിൽ 26 മരണം. പ്രളയത്തിൽ നിരവധി വീടുകളും വാഹനങ്ങളും മുങ്ങുകയും ജനങ്ങൾ മേൽക്കൂരകളിൽ അഭയം തേടുകയും ചെയ്തിട്ടുണ്ട്. തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി കോളുകൾ ലഭിക്കുന്നുണ്ടെന്ന് ഫിലിപ്പീൻ റെഡ് ക്രോസ് സെക്രട്ടറി ജനറൽ ഗ്വെൻഡോളിൻ പാംഗ് പറഞ്ഞു. പ്രളയജലം താഴാതെ രക്ഷാപ്രവർത്തനം അസാധ്യമാണെന്നും സെപ്റ്റംബർ 30ന് സെബു പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽനിന്നു മുക്തമാകും മുൻപാണ് പുതിയ ദുരന്തമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ സമറിലെ ഗ്രാമീണമേഖലയിലുള്ള 300 കുടിലുകൾക്കു കേടുപാടുകളുണ്ടായി. ഇവിടെ പ്രളയമുണ്ടായില്ലെങ്കിലും ശക്തമായ കാറ്റുണ്ടായെന്നും മേയർ അന്നലീസ ഗോൺസാലസ് ക്വാൻ പറഞ്ഞു. ചുഴലിക്കാറ്റ് കരതൊടുന്നതിനു മുൻപ് 387,000 ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് സർക്കാർ മാറ്റിയിരുന്നു. അതേസമയം, ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ പുറപ്പെട്ട എയർഫോഴ്സ് ഹെലികോപ്റ്റർ അഗുസൻ ഡെൽ സുർ പ്രവിശ്യയിൽ തകർന്നുവീണു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർക്കായി തെരച്ചിൽ തുടരുകയാണെന്ന് സൈനിക…
Read Moreഇന്ത്യൻ വംശജൻ മംദാനിക്കെതിരേ ട്രംപിന്റെ ട്രംപ് കാർഡ്: ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണി
ന്യൂയോർക്ക്: യുഎസ് നഗരമായ ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയെ പരാജയപ്പെടുത്താൻ അവസാന നിമിഷം ട്രംപിന്റെ അറ്റകൈ പ്രയോഗം. മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. മംദാനി വിജയിച്ചാൽ സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായി മാറുമെന്നും നഗരത്തിന്റെ അതിജീവനം അസാധ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. തെരഞ്ഞെടുപ്പിനു മണിക്കൂറുകൾക്ക് മുൻപായിരുന്നു ട്രംപ് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകിയത്. മുൻ ഗവർണറും മംദാനിയുടെ എതിരാളിയുമായ ആൻഡ്രൂ ക്യൂമോയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മേയർ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥി മംദാനി വിജയിച്ചാൽ ഏറ്റവും കുറഞ്ഞ തോതിൽ മാത്രമേ ന്യൂയോർക്കിന് ഫെഡറൽ ഫണ്ട് അനുവദിക്കൂ. ഒരു കമ്യൂണിസ്റ്റ് തലപ്പത്ത് എത്തിയാൽ കാര്യങ്ങൾ വഷളാകും. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരം സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമാകുമെന്നത് എന്റെ ബോധ്യമാണ്- ട്രംപ് പറഞ്ഞു. ആൻഡ്രൂ…
Read More