സി​ഖ്, മു​സ്‌​ലിം വി​ശ്വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; ഇ​ന്ത്യ​ന്‍ വം​ശ​ജ​ന് യു​എ​സി​ൽ ത​ട​വ്

ടെ​ക്സ​സ്: വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന് അ​മേ​രി​ക്ക​യി​ല്‍ ര​ണ്ടു​വ​ര്‍​ഷം ത​ട​വു​ശി​ക്ഷ. സി​ഖ്, മു​സ്‌​ലിം വി​ശ്വാ​സി​ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ണു ശി​ക്ഷ. വ​ട​ക്ക​ന്‍ ടെ​ക്‌​സ​സി​ല്‍ താ​മ​സി​ക്കു​ന്ന ഭൂ​ഷ​ണ്‍ അ​താ​ലെ (49)യെ​യാ​ണു കോ​ട​തി ശ​ക്ഷി​ച്ച​ത്. സി​ഖു​കാ​ര്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ജീ​വ​ന​ക്കാ​രെ​യാ​ണ് ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. സി​ഖ്, മു​സ്‌​ലീം വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​ളു​ക​ളെ താ​ന്‍ കൊ​ല്ലു​മെ​ന്നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച് വേ​ദ​നി​പ്പി​ക്കു​മെ​ന്നും ഇ​വ​രു​ടെ ത​ല മു​ണ്ഡ​നം ചെ​യ്യു​മെ​ന്നും ഫോ​ണി​ലൂ​ടെ ഭൂ​ഷ​ണ്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. മു​സ്‌​ലിം​ങ്ങ​ൾ ഇ​ന്ത്യ​യെ ന​ശി​പ്പി​ച്ച​തി​നാ​ലാ​ണു ത​നി​ക്ക് അ​വ​രോ​ടു വെ​റു​പ്പെ​ന്ന് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ട്രം​പ് ചൈ​ന​യി​ലേ​ക്ക്; മ​ഞ്ഞു​രു​കു​ന്നു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ചൈ​ന സ​ന്ദ​ശി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള താ​രി​ഫ് യു​ദ്ധം കൊ​ടു​മ്പി​രി​കൊ​ണ്ടി​രി​ക്കെ​യാ​ണ് ട്രം​പി​ന്‍റെ ഈ ​അ​പ്ര​തീ​ക്ഷി​ത നീ​ക്കം. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ്ങു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ട്രം​പ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. താ​നും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റും ത​മ്മി​ൽ ഉ​ണ്ടാ​യ​ത് “ന​ല്ല ച​ർ​ച്ച’​യാ​യി​രു​ന്നു​വെ​ന്നും ട്രം​പ് പ്ര​തി​ക​രി​ച്ചു. വൈ​റ്റ് ഹൗ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് ഇ​രു നേ​താ​ക്ക​ളും ത​മ്മി​ൽ സം​സാ​രി​ച്ച​തെ​ന്നു ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വ്യാ​പാ​ര​ത്തി​ലൂ​ന്നി​യു​ള്ള ച​ർ​ച്ച​ക​ളാ​ണ് ത​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ​തെ​ന്ന് ട്രം​പ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

Read More

മു​ജി​ബു​ർ റ​ഹ്‌​മാ​ൻ ഇ​നി ബം​ഗ്ലാ രാ​ഷ്‌​ട്ര​പി​താ​വ​ല്ല; നി​യ​മം തി​രു​ത്തി യൂ​നു​സ് സ​ർ​ക്കാ​ർ

ധാ​ക്ക: ​ഷേ​ഖ് മു​ജി​ബു​ർ റ​ഹ്‌​മാ​ന് ഇ​നി ബം​ഗ്ലാ​ദേ​ശി​ന്‍റെ രാ​ഷ്‌​ട്ര​പി​താ​വ് എ​ന്ന പ​ദ​വി​യി​ല്ല. മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ഇ​തി​നു​ള്ള നി​യ​മ​ഭേ​ദ​ഗ​തി ചൊ​വ്വാ​ഴ്ച പാ​സാ​ക്കി. ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര സ​മി​തി നി​യ​മ​മാ​ണ് ഭേ​ദ​ഗ​തി ചെ​യ്ത​ത്. നി​യ​മ​ത്തി​ൽ ‘രാ​ഷ്‌​ട്ര പി​താ​വ് ബം​ഗ​ബ​ന്ധു ഷേ​ഖ് മു​ജി​ബു​ർ റ​ഹ്‌​മാ​ൻ’ എ​ന്നു​പ​റ​യു​ന്ന ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​താ​യി ബം​ഗ്ലാ​ദേ​ശ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി എ​ന്ന​തി​ന്‍റെ നി​ർ​വ​ച​ന​ത്തി​ലും മാ​റ്റം​വ​ന്നി​ട്ടു​ണ്ട്. 1971ൽ ​ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ചൊ​വ്വാ​ഴ്ച രാ​ത്രിത​ന്നെ പു​റ​ത്തി​റ​ക്കി. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൽഷേ​ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ലേ​ക്കു പ​ല​ായ​നം ചെ​യ്ത​ശേ​ഷം അ​ധി​കാ​ര​മേ​റ്റ യൂ​നു​സ് സ​ർ​ക്കാ​ർ, ഹ​സീ​ന​യു​ടെ പി​താ​വും ബം​ഗ്ലാ​ദേ​ശി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ഷേ​ഖ് മു​ജി​ബു​ർ റ​ഹ്‌​മാ​ന്‍റെ ഓ​ർ​മ ച​രി​ത്ര​ത്തി​ൽ​നി​ന്നു മാ​യ്ച്ചു​ക​ള​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​യി​ട്ടു​ണ്ട്. മു​ജി​ബു​ർ റ​ഹ്‌​മാ​ന്‍റെ ചി​ത്ര​മി​ല്ലാ​ത്ത ക​റ​ൻ​സി നോ​ട്ടു​ക​ൾ ഞാ​യ​റാ​ഴ്ച ബം​ഗ്ലാ​ദേ​ശി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നു. 1971ൽ ​പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ബം​ഗ്ലാ​ദേ​ശി​ന്‍റെ സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് ഷേഖ് മു​ജി​ബു​ർ റ​ഹ്‌​മാ​ന​ല്ല, സൈ​നി​ക…

Read More

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി; കൊ​ളോ​ണി​ൽ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു

കൊ​​​​ളോ​​​​ൺ: ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​കാ​​​​ല​​​​ത്തെ മൂ​​​​ന്നു ബോം​​​​ബു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ​​​​ർ​​​​മ​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ കൊ​​​​ളോ​​​​ണി​​​​ൽ പ​​​​രി​​​​ഭ്രാ​​​​ന്തി. മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലെ​​​​ന്ന നി​​​​ല​​​​യി​​​​ൽ 20,500 ത്തോ​​​​ളം ജ​​​​ന​​​​ങ്ങ​​​​ളെ മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ച്ചു. സെ​​​​ൻ​​​​ട്ര​​​​ൽ കൊ​​​​ളോ​​​​ണി​​​​ലെ ഡെ​​​യു​​​റ്റ്സി​​​ലെ തു​​​​റ​​​​മു​​​​ഖ പ​​​​രി​​​​സ​​​​ര​​​​ത്താ​​​​ണ് തി​​​ങ്ക​​​ളാ​​​ഴ്ച അ​​​​മേ​​​​രി​​​​ക്ക​​​​ൻ നി​​​​ർ​​​​മി​​​​ത​​​​വും 20 ട​​​​ൺ ഭാ​​​​ര​​​​മു​​​​ള്ള ര​​​​ണ്ട് ബോം​​​​ബു​​​​ക​​​​ളും പ​​​​ത്തു ട​​​​ൺ ഭാ​​​​ര​​​​മു​​​​ള്ള മ​​​​റ്റൊ​​​​രു ബോം​​​​ബും ​ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ദേ​​​​ശം അ​​​​പാ​​​​യ​​​​മേ​​​​ഖ​​​​ല​​​​യാ​​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് സീ​​​​ൽ ചെ​​​​യ്തു. പ്ര​​​​ദേ​​​​ശ​​​​ത്തെ ഒ​​​​രു ആ​​​​ശു​​​​പ​​​​ത്രി, ര​​​​ണ്ട് റി​​​​ട്ട​​​​യ​​​​ർ​​​​മെ​​​​ന്‍റ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ, റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ൻ, സ്കൂ​​​​ളു​​​​ക​​​​ൾ, പ​​​​ള്ളി​​​​ക​​​​ൾ, മ്യൂ​​​​സി​​​​യ​​​​ങ്ങ​​​​ൾ, ര​​​​ണ്ട് സാം​​​​സ്കാ​​​​രി​​​​ക​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഒ​​​​ഴി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം ബോം​​​​ബു​​​​ക​​​​ൾ നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​സ​​​​മ​​​​യ​​​​ത്ത് സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന കൊ​​​​ളോ​​​​ൺ, ബ​​​ർ​​​ലി​​​ൻ പോ​​​ലു​​​ള്ള ജ​​​ർ​​​മ​​​ൻ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കാ​​​​ത്ത ബോം​​​​ബു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​ണ്. ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​കാ​​​​ല​​​​ത്ത് സ​​​​ഖ്യ​​​​ക​​​​ക്ഷി രാ​​​​ജ്യ​​​​ങ്ങ​​​​ൾ കൊ​​​​ളോ​​​​ൺ ന​​​​ഗ​​​​ര​​​​ത്തി​​​​നു​​​​നേ​​​​രെ 262 ത​​​​വ​​​​ണ​​​​യാ​​​​ണ് ബോം​​​​ബാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.…

Read More

ലീ ​ജേ മ്യും​ഗ് ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ്

സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ഒ​​​ന്നി​​​പ്പി​​​ക്കു​​​മെ​​​ന്നും ത​​​ക​​​ർ​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ വ്യ​​​വ​​​സ്ഥ​​​യെ പു​​​ന​​​രു​​​ദ്ധ​​​രി​​​ക്കു​​​മെ​​​ന്നും പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ലീ ​​​ജേ മ്യും​​​ഗ്. ചൊ​​​വ്വാ​​​ഴ്ച​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ച്ച അ​​​ദ്ദേ​​​ഹം ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ശേ​​​ഷം രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്രാ​​​യോ​​​ഗി​​​ക​​​ത​​​യി​​​ലൂ​​​ന്നി​​​യ ഭ​​​ര​​​ണം, അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള സൈ​​​നി​​​ക സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​യി തു​​​ട​​​രാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​മാ​​​യി ച​​​ർ​​​ച്ച, സാ​​​ന്പ​​​ത്തി​​​ക വി​​​ക​​​സ​​​ന​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ‌ ലീ ​​​ന​​​ല്കി. പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ൾ ഇം​​​പീ​​​ച്ച് ചെ​​​യ്യ​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ചൊ​​​വ്വാ​​​ഴ്ച ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. യൂ​​​ണി​​​ന്‍റെ പീ​​​പ്പി​​​ൾ​​​സ് പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി കിം ​​​മൂ​​​ൺ സൂ​​​വി​​​നെ​​​യാ​​​ണ് മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ ലീ ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ​​​ട്ടാ​​​ള​​​നി​​​യ​​​മ​​​പ്ര​​​ഖ്യാ​​​പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഭി​​​ന്നി​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന കൊ​​​റി​​​യ​​​ൻ ജ​​​ന​​​ത​​​യെ ഒ​​​ന്നി​​​പ്പി​​​ക്ക​​​ലും വാ​​​ണി​​​ജ്യ​​​യു​​​ദ്ധം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ അ​​​നു​​​ന​​​യി​​​ക്ക​​​പ്പ​​​ലും ലീക്കു മു​​​ന്നി​​​ലു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​കളാ​​​ണ്.

Read More

12 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​എ​സ്

ന്യൂ​യോ​ർ​ക്ക് : അ​മേ​രി​ക്ക​യി​ലേ​ക്ക് 12 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്ക് യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ഫ്ഗാ​നി​സ്ഥാ​ൻ, മ്യാ​ൻ​മ​ർ, ചാ​ഡ്, കോം​ങ്കോ, എ​ക്വി​റ്റോ​റി​യ​ൽ ഗി​നി, ഹെ​യ്തി, എ​റി​ട്രി​യ, ഇ​റാ​ൻ, ലി​ബി​യ, സൊ​മാ​ലി​യ, സു​ഡാ​ൻ, യെ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള​ള​വ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര നി​രോ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ക്യൂ​ബ അ​ട​ക്കം ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ൻ​മാ​ർ​ക്ക് ഭാ​ഗി​ക വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി. അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​ക്ക് അ​നി​വാ​ര്യ​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് ട്രം​പി​ന്‍റെ വി​ശ​ദീ​ക​ര​ണം. 2017 ൽ ​ട്രം​പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​മ​യ​ത്തും സ​മാ​ന​മാ​യ രീ​തി​യി​ൽ രാ​ജ്യ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

ഭ​ക്ഷ​ണ​പ്പൊ​തി വാ​ങ്ങാ​ൻ പോ​യ ജ​ന​ങ്ങ​ൾ​ക്കു നേ​രേ ഇ​സ്രേ​ലി വെ​ടി​വ​യ്പ്; 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു

റാ​​​​ഫാ: ഗാ​​​​സ​​​​യി​​​​ൽ സ​​​​ഹാ​​​​യ​​​​വി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്കു​​​​ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ നേ​​​​രേ ഇ​​​​സ്ര​​​​യേ​​​​ലിന്‍റെ വെ​​​​ടി​​​​വ​​​​യ്പ്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 27 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലെ മൂ​​​​ന്നാ​​​​മ​​​​ത്തെ സം​​​​ഭ​​​​വ​​​​മാ​​​​ണി​​​​ത്. നി​​​​ശ്ചി​​​​ത​​​​ പാ​​​​ത വി​​​​ട്ടു​​​​ മു​​​​ന്നോ​​​​ട്ടു ​​​​വ​​​​ന്ന ആ​​​​ളു​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​​യാ​​​​ണ് വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത​​​​തെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം പറഞ്ഞു. ഇ​​​​ന്ന​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം പു​​​​ല​​​​ർ​​​​ച്ചെ നാ​​​​ലോ‌​​​​ടെ​​​​യാ​​​​ണു വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യ​​​​ത്. 184 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. 27 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ണ്ടെ​​​​ന്ന് യു​​​​എ​​​​ൻ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ന്‍റെ വ​​​​ക്താ​​​​വ് ജെ​​​​റ​​​​മി ലോ​​​​റ​​​​ൻ​​​​സ് ജ​​​​നീ​​​​വ​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു. കൊ​​​​ല്ല​​​​പ്പെ‌​​​​ട്ട‌​​​​വ​​​​രി​​​​ൽ മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളും ര​​​​ണ്ട് സ്ത്രീ​​​​ക​​​​ളു​​​​മു​​​​ണ്ട്. ഇ​​​​സ്ര​​​​യേ​​​​ൽ-​​​​യു​​​​എ​​​​സ് പി​​​​ന്തു​​​​ണ​​​​യു​​​​ള്ള ഗാ​​​​സ ഹൂമാ​​​​നി​​​​റ്റേ​​​​റി​​​​യ​​​​ൻ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ഇ​​​​സ്രേ​​​​ലി സൈ​​​​നി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ സ​​​​ഹാ​​​​യ​​വി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ച്ച​​​​തി​​നു ശേ​​​​ഷ​​​​മാ​​​​ണ് വെ​​​​ടി​​​​വ​​​​യ്പു​​ക​​​​ൾ. ഈ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തെ യു​​​​എ​​​​ൻ എ​​​​തി​​​​ർ​​​​ത്തു. ഗാ​​​​സ​​​​യി​​​​ലെ പ​​​​ട്ടി​​​​ണി​​​​ക്ക് പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ലന്ന് യു​​​​എ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

Read More

ഇ​ന്നു വീ​ണ്ടും മോ​ക്ക് ഡ്രി​ൽ: ഭീ​തി​യു​ടെ മു​ന​യി​ൽ പാ​ക്കി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ന്ന് മോ​ക്ക് ഡ്രി​ൽ. ഇ​ന്ത്യ ന​ട​ത്തു​ന്ന മോ​ക്ക് ഡ്രി​ൽ പാ​ക്കി​സ്ഥാ​നി​ൽ ഭീ​തി പ​ര​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ പു​തി​യ ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മോ​ക്ക് ഡ്രി​ല്ലി​നെ പാ​ക്കി​സ്ഥാ​ൻ നോ​ക്കി​ക്കാ​ണു​ന്ന​ത്. ജ​മ്മു കാ​ഷ്മീ​ർ പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ലു​ള്ള ച​ണ്ഡീ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ക്ക് ഡ്രി​ൽ. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പു​തി​യ പ്ര​സ്താ​വ​ന​യാ​ണ് പാ​ക്കി​സ്ഥാ​നെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും ഭീ​ക​ര​ത​യ്ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

Read More

കാ​ന്‍​സ​ർ വെ​ളി​പ്പെ​ടു​ത്ത​ലി​നു​ശേ​ഷം ബൈ​ഡ​ൻ പൊ​തു​വേ​ദി​യി​ൽ

വാ​ഷിം​ഗ്ട​ൺ: പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ആ​ദ്യ​മാ​യി രോ​ഗ​ത്തെ​ക്കു​റി​ച്ച് പൊ​തു​വേ​ദി​യി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി മു​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. ഭാ​വി​യെ​ക്കു​റി​ച്ച് ശു​ഭാ​പ്തി വി​ശ്വാ​സം തോ​ന്നു​ന്നു എ​ന്നാ​ണ് ബൈ​ഡ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്. രോ​ഗ​നി​ർ​ണ​യം ന​ല്ല​താ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ എ​ല്ലാ രീ​തി​യി​ലും ചെ​യ്യു​ന്നു​ണ്ട്. അ​ത് മു​ന്നോ​ട്ട് പോ​കു​ന്നു എ​ന്നും ബൈ​ഡ​ന്‍പ​റ​ഞ്ഞു. നി​ല​വി​ല്‍ കാ​ൻ​സ​ർ എ​ല്ലു​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൂ​ത്ര സം​ബ​ന്ധ​മാ​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ ജോ ​ബൈ​ഡ​ൻ ഡോ​ക്ട​റെ ക​ണ്ട​ത്. ഇ​തി​ന് പി​ന്നാ​ലെ ഈ ​മാ​സ​മാ​ണ് പ്രോ​സ്റ്റെ​റ്റ് കാ​ൻ​സ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​ള​രെ വേ​ഗ​ത്തി​ൽ പ​ട​രു​ന്ന വി​ഭാ​ഗ​ത്തി​ലു​ള്ള കാ​ൻ​സ​റാ​ണ് ബെ​ഡ​ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Read More

ഇ​ന്ത്യ-​പാ​ക് യു​ദ്ധ​ത്തി​ൽ ഇ​ട​പെ​ട്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ് വീ​ണ്ടും അ​വ​കാ​ശ​പ്പെ​ട്ട് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. ആ​ണ​വ​സം​ഘ​ർ​ഷം ത​ട​യാ​ൻ യു​എ​സ് ഇ​ട​പെ​ട​ൽ സ​ഹാ​യി​ച്ചു​വെ​ന്നാ​ണ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം. ഇ​ന്ന​ലെ ഓ​വ​ൽ ഓ​ഫീ​സി​ൽ ഇ​ലോ​ൺ മ​സ്കി​നൊ​പ്പം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു ഇ​ന്ത്യ-​പാ​ക് വി​ഷ​യ​ത്തി​ൽ ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം അ​മേ​രി​ക്ക ത​ട​ഞ്ഞു. അ​തൊ​രു ആ​ണ​വ ദു​ര​ന്ത​മാ​യി മാ​റു​മാ​യി​രു​ന്നു​വെ​ന്നു വി​ശ്വ​സി​ക്കു​ന്ന​താ​യും ട്രം​പ് പ​റ​ഞ്ഞു. പ​ര​സ്പ​രം വെ​ടി​യു​തി​ർ​ക്കു​ക​യും ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​മാ​യി അ​മേ​രി​ക്ക​യ്ക്കു വ്യാ​പാ​രം ന​ട​ത്താ​നാ​വി​ല്ല. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​സ​ന്ന​ദ്ധ​ത​യെ ട്രം​പ് പ്ര​ശം​സി​ച്ചു. ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ അ​മേ​രി​ക്ക​യു​ടെ വി​ശാ​ല​മാ​യ പ​ങ്കി​നെ ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു ട്രം​പ്. അ​തേ​സ​മ​യം, മൂ​ന്നാം ക​ക്ഷി മ​ധ്യ​സ്ഥ​ത​യെ​ക്കു​റി​ച്ചു​ള്ള അ​വ​കാ​ശ​വാ​ദ​ത്തെ ഇ​ന്ത്യ മു​ന്പും നി​ര​സി​ച്ചി​ട്ടു​ണ്ട്.

Read More