ലോ​സ് ആ​ഞ്ച​ല​സ് പ്ര​ക്ഷോ​ഭം പ​ട​രു​ന്നു: കു​ടി​യേ​റ്റ വി​രു​ദ്ധ​ത​യ്ക്ക് എ​തി​രേ യു​എ​സ് ന​ഗ​ര​ങ്ങ​ളി​ൽ പ്ര​ക​ട​നം

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ കു​​​ടി​​​യേ​​​റ്റവി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​റ്റു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ട​​​രു​​​ന്നു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി, ന്യൂ​​​യോ​​​ർ​​​ക്ക്, സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ, ഫി​​​ലാ​​​ഡെ​​​ൽ​​​ഫി​​​യ, അ​​​റ്റ്‌​​​ലാ​​​ന്‍റ, ഓ​​​സ്റ്റി​​​ൻ എ​​​ന്നീ വ​​​ൻ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ൽ അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നാ​​​യി ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് വ​​​കു​​​പ്പ് റെ​​​യ്ഡ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം ദി​​​ന​​​മാ​​​യ ചൊ​​​വ്വാ​​​ഴ്ച​​​യും തു​​​ട​​​ർ​​​ന്നു. അ​​​ക്ര​​​മ​​​വും കൊ​​​ള്ള​​​യും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ഗ​​​ര​​​ഹൃ​​​ദ​​​യ​​​ത്തി​​​ലെ ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ മേ​​​യ​​​ർ കാ​​​രെ​​​ൻ ബാസ് ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത കാ​​​ല​​​ത്തേ​​​ക്കു ക​​​ർ​​​ഫ്യൂ പ്ര​​​ഖ്യ​​​പി​​​ച്ചു. ക​​​ർ​​​ഫ്യൂ പാ​​​ലി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന​​​വ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ന്യൂ​​​യോ​​​ർ​​​ക്ക് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലേ​​​തു പോ​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധം ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ…

Read More

യു​കെ​യി​ൽ​നി​ന്നു നാ​ടു​ക​ട​ത്തു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ൻ യു​വാ​വ് പി​ടി​യി​ൽ

ല​ണ്ട​ൻ: യു​കെ​യി​ൽ​നി​ന്നു നാ​ടു​ക​ട​ത്തു​ന്ന​തി​നി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ൽ. ല​ണ്ട​നി​ലെ ഹീ​ത്രോ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഒ​രു വാ​ണി​ജ്യ വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പ് യു​വാ​വ് റ​ൺ​വേ​യി​ലൂ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ചു. യു​വാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. യു​വാ​വി​നെ പി​ന്നീ​ട് വി​മാ​ന​ത്തി​ൽ തി​രി​കെ ക​യ​റ്റി. പ്ര​ശ്നം വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ച്ച​താ​യി വി​മാ​ന​ത്താ​വ​ള വ​ക്താ​വ് പ​റ​ഞ്ഞു.

Read More

കു​ടി​യേ​റ്റ പ്ര​ക്ഷോ​ഭം; സ​മ​ര​ക്കാ​ർ​ക്കെ​തി​രേ ക​ലാ​പ​നി​യ​മം ഉ​പ​യോ​ഗി​ക്കു​മെ​ന്നു ട്രം​പ്

ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭം ക​ലാ​പ​മാ​യി മാ​റി​യാ​ൽ ഇ​ൻ​സ​റ​ക്ഷ​ൻ ആ​ക്ട് (ക​ലാ​പം അ​ടി​ച്ച​മ​ർ​ത്താ​ൻ സാ​യു​ധ സേ​ന​യെ ഉ​പ​യോ​ഗി​ക്കാ​ൻ പ്ര​സി​ഡ​ന്‍റി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മം) തീ​ർ​ച്ച​യാ​യും ഉ​പ​യോ​ഗി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ‘രാ​ജ്യ​ത്തെ വെ​റു​ക്കു​ന്ന​വ​രാ​ണ് അ​വ​ർ. സു​ര​ക്ഷാ സേ​ന​യെ എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ക​ടു​ത്ത രീ​തി​യി​ൽ ത​ന്നെ നേ​രി​ടും’ – ട്രം​പ് താ​ക്കീ​ത് ന​ൽ​കി. പ്ര​ക്ഷോ​ഭം തു​ട​രു​ന്ന ലോ​സ് ആ​ഞ്ച​ല​സി​ൽ, ക​ര​യി​ലും വെ​ള്ള​ത്തി​ലും ഒ​രു​പോ​ലെ യു​ദ്ധം ചെ​യ്യാ​ൻ ക​ഴി​വു​ള്ള ക​മാ​ൻ​ഡോ വി​ഭാ​ഗ​ത്തെ വി​ന്യ​സി​ച്ച ന​ട​പ​ടി​യെ ട്രം​പ് ന്യാ​യീ​ക​രി​ച്ചു. നാ​ഷ​ണ​ൽ ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ച്ച​തി​നെ​തി​രെ ക​ലി​ഫോ​ർ​ണി​യ കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു. ആ​റു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​ക്ക് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഉ​ത്ത​ര​വി​ടു​ന്ന​ത്.

Read More

പാ​ക്കി​സ്ഥാ​നെ “ടെ​റ​റി​സ്ഥാ​ൻ” എ​ന്ന് വി​ളി​ച്ച് എ​സ്. ജ​യ​ശ​ങ്ക​ർ

ബ്ര​സ​ൽ​സ്: പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രാ​ജ്യ​മാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ. പാ​ക്കി​സ്ഥാ​ൻ എ​ന്ന​ല്ല, “ടെ​റ​റി​സ്ഥാ​ൻ” എ​ന്നാ​ണു പാ​ക്കി​സ്ഥാ​നെ വി​ളി​ക്കേ​ണ്ട​തെ​ന്ന് ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം തീ​വ്ര​വാ​ദ​ത്തോ​ടും ആ​ണ​വ ബ്ലാ​ക്ക്‌​മെ​യി​ലി​നോ​ടും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന യൂ​റോ​പ്പ് പ​ര്യ​ട​ന​ത്തി​നി​ടെ ബെ​ൽ​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ൽ എ​ത്തി​യ​താ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി. ബെ​ൽ​ജി​യ​ത്തി​നു പു​റ​മെ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യും ജ​യ​ശ​ങ്ക​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തും. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വീ​ണ്ടും ഉ​റ​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണു സ​ന്ദ​ർ​ശ​നം.

Read More

ജ​പ്പാ​നി​ൽ അ​മേ​രി​ക്ക​യു​ടെ വ്യോ​മ​താ​വ​ള​ത്തി​ൽ പൊ​ട്ടി​ത്തെ​റി: നാ​ലു സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

ടോ​ക്യോ: ജ​പ്പാ​നി​ൽ അ​മേ​രി​ക്ക​യു​ടെ വ്യോ​മ​താ​വ​ള​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് ജാ​പ്പ​നീ​സ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​പ്പാ​ന്‍റെ തെ​ക്ക​ൻ ദ്വീ​പാ​യ ഒ​കി​നാ​വ​യി​ലെ യു​എ​സ് വ്യോ​മ​താ​വ​ള​ത്തി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഒ​കി​നാ​വ പ്രി​ഫെ​ക്ച​റ​ൽ സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ക​ഡേ​ന വ്യോ​മ​താ​വ​ള​ത്തി​ലെ ആ​യു​ധ​സം​ഭ​ര​ണ ശാ​ല​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന് യു​എ​സ് വ്യോ​മ​സേ​ന വ്യ​ക്ത​മാ​ക്കി. ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് പൊ​ട്ടാ​തെ​കി​ട​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കും മു​ൻ​പ്‌ സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. സൈ​നി​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. നൂ​റു​ക​ണ​ക്കി​ന് ട​ൺ ബോം​ബ് ഒ​കി​നാ​വ​യി​ലും പ​രി​സ​ര​ത്തു​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മി​ക്ക​തും യു​എ​സ് സൈ​ന്യം ജ​പ്പാ​നി​ൽ ഇ​ട്ട​വ​യാ​ണ്. ഏ​ക​ദേ​ശം 1856 ട​ൺ ബോം​ബു​ക​ൾ പൊ​ട്ടാ​തെ ഇ​വി​ടെ കി​ട​പ്പു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്‌.

Read More

ആ​റ് യാ​ത്ര​ക്കാ​രു​മാ​യി സ്വ​കാ​ര്യ​വി​മാ​നം ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണു

കാ​ലി​ഫോ​ർ​ണി​യ: ആ​റ് യാ​ത്ര​ക്കാ​രു​മാ​യി പോ​യ സ്വ​കാ​ര്യ​വി​മാ​നം ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഡീ​ഗോ തീ​ര​ത്തി​നു സ​മീ​പം പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് ഇ​ര​ട്ട എ​ഞ്ചി​ൻ വി​മാ​ന​മാ​യ സെ​സ്ന 414 വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. വി​മാ​നം വീ​ണ ഭാ​ഗ​ത്ത് ക​ട​ലി​ന് 200 ‍അ​ടി​യോ​ളം താ​ഴ്ച​യു​ണ്ട്. ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. യു​എ​സ് കോ​സ്റ്റ് ഗാ​ർ​ഡ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്നു. വി​മാ​നം ത​ക​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. \വി​റ്റാ​മി​നു​ക​ളു​ടെ​യും പോ​ഷ​ക സ​പ്ലി​മെ​ന്‍റു​ക​ളു​ടെ​യും നി​ർ​മാ​താ​ക്ക​ളാ​യ ഒ​പ്രൈ​മ​ൽ ഹെ​ൽ​ത്ത് സി​സ്റ്റം​സി​ന്‍റേ​താ​ണു വി​മാ​ന​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. മൂ​ട​ൽ​മ​ഞ്ഞു​ള്ള കാ​ലാ​വ​സ്ഥ​യ്ക്കി​ട​യി​ൽ സാ​ൻ ഡീ​ഗോ പ​രി​സ​ര​ത്ത് സെ​സ്ന വി​മാ​നം ത​ക​ർ​ന്ന് ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ന് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ലാ​ണു മ​റ്റൊ​രു അ​പ​ക​ടം.

Read More

ബോം​ബ് ഭീ​ഷ​ണി; ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്കു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​നം ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. യാ​ത്ര​ക്കാ​രും വി​മാ​ന​ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണ്. വി​മാ​ന​ത്തി​ൽ പി​ന്നീ​ടു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ അ​സാ​ധാ​ര​ണ​മാ​യ​തൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നാ​ണു വി​വ​രം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഷെ​ഡ്യൂ​ൾ ചെ​യ്ത മ​റ്റ് വി​മാ​ന സ​ർ​വീ​സു​ക​ളെ സം​ഭ​വം ബാ​ധി​ച്ചി​ട്ടി​ല്ല.  

Read More

ദു​ബാ​യി​യി​ൽ​നി​ന്നെ​ത്തി​യ യു​വാ​വ് ബൈ​ക്ക​പ​ക​ട​ത്തി​ൽ  മ​രി​ച്ചു

ഉ​ഴ​വൂ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അ​രീ​ക്ക​ര വ​ട്ട​പു​ഴ കാ​വി​ൽ അ​രു​ൺ ഗോ​പി (29)യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ ഉ​ഴ​വൂ​ർ ഇ​ട​ക്കോ​ലി ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. സം​സ്കാ​രം പി​ന്നീ​ട്. ദു​ബാ​യി​ൽ കു​ടും​ബ​സ​മേ​തം ജോ​ലി​ചെ​യ്യു​ന്ന അ​രു​ൺ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ​യെ ഇ​ന്ന​ലെ ദു​ബാ​യിയി​ലേ​ക്കു യാ​ത്ര​യാ​ക്കി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ദു​ബാ​യി​ലേ​ക്കു മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു അ​രു​ൺ.

Read More

സു​നി​ത വി​ല്യം​സി​ന്‍റെ ആ​ദ്യ മെ​ഴു​കു​പ്ര​തി​മ ഇ​ന്ത്യ​യി​ൽ

കോ​ൽ​ക്ക​ത്ത: അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ സു​നി​ത വി​ല്യം​സി​ന്‍റെ ആ​ദ്യ മെ​ഴു​കു​പ്ര​തി​മ ഇ​ന്ത്യ​യി​ൽ. ശി​ൽ​പി സു​ശാ​ന്ത റേ​യാ​ണു പ്ര​തി​മ നി​ർ​മി​ച്ച​ത്. ബം​ഗാ​ൾ അ​സ​ൻ​സോ​ളി​ലെ റേ​യു​ടെ മ്യൂ​സി​യ​ത്തി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. യു​എ​സി​ൽ നി​ന്നെ​ത്തി​ച്ച വ​സ്ത്ര​ങ്ങ​ളാ​ണു പ്ര​തി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച​ത്. ഒ​ന്ന​ര മാ​സ​ത്തോ​ളം സ​മ​യ​മെ​ടു​ത്താ​ണ് സു​നി​ത​യു​ടെ മെ​ഴു​കു​പ്ര​തി​മ ത​യാ​റാ​ക്കി​യ​ത്. സു​ശാ​ന്ത റേ​യു​ടെ അ​സ​ൻ​സോ​ളി​ലെ മെ​ഴു​ക് മ്യൂ​സി​യം ഏ​റെ പ്ര​ശ​സ്ത​മാ​ണ്. കോ​ൽ​ക്ക​ത്ത​യി​ലെ മ​ദ​ർ വാ​ക്സ് മ്യൂ​സി​യ​ത്തി​ലും ജ​യ്പു​രി​ലെ വാ​ക്സ് മ്യൂ​സി​യ​ത്തി​ലും റേ ​നി​ർ​മി​ച്ച പ്ര​തി​മ​ക​ളു​ണ്ട്. അ​മി​താ​ഭ് ബ​ച്ച​ൻ, ഷാ​രൂ​ഖ് ഖാ​ൻ, ല​താ മ​ങ്കേ​ഷ്ക​ർ, നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ്, മ​മ​ത ബാ​ന​ർ​ജി തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ മെ​ഴു​ക് പ്ര​തി​മ​ക​ൾ അ​സ​ൻ​സോ​ളി​ലെ മെ​ഴു​കു മ്യൂ​സി​യ​ത്തി​ൽ ഉ​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ളു​ടെ പ്ര​തി​മ​ക​ളും ഇ​വി​ടെ ഉ​ണ്ട്.

Read More

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ എ​ണ്ണ​ച്ചാ​യ ചി​ത്രം ലേ​ല​ത്തി​ന്

ല​ണ്ട​ൻ: ഗാ​ന്ധി​ജി​യു​ടെ അ​ത്യ​പൂ​ർ​വ എ​ണ്ണ​ച്ചാ​യ ചി​ത്രം ലേ​ല​ത്തി​നെ​ത്തു​ന്നു. ക്ലെ​യ​ർ ലെ​യ്റ്റ​ൺ എ​ന്ന ബ്രി​ട്ടീ​ഷ് ചി​ത്ര​കാ​രി വ​ര​ച്ച ചി​ത്ര​മാ​ണി​ത്. ബ്രി​ട്ട​നി​ലെ ബോ​ൺ​ഹാം​സ് ക​ന്പ​നി​യാ​ണ് അ​ടു​ത്ത മാ​സം ലേ​ല​ത്തി​നു വ​യ്ക്കു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ ഏ​ക പോ​ർ​ട്രെ​യി​റ്റ് ഓ​യി​ൽ പെ​യി​ന്‍റിം​ഗാ​ണി​ത്. 1931ൽ ​ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ല​ണ്ട​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ പി​ന്തു​ണ​ച്ചി​രു​ന്ന ബ്രി​ട്ടീ​ഷ് പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ഹെ​ന്‍‌​റി നോ​യ​ൽ ബ്രെ​യ്ൽ​സ്ഫോ​ർ​ഡ് ആ​ണ് ക്ലെ​യ​ർ ലെ​യ്റ്റ​ണെ ഗാ​ന്ധി​ജി​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. അ​തേ വ​ർ​ഷം​ത​ന്നെ ല​ണ്ട​നി​ലെ ആ​ൽ​ബ​നി ഗാ​ല​റി​യി​ൽ ഈ ​ചി​ത്രം ക്ലെ​യ​ർ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഗാ​ന്ധി​ജി ക​ണാ​നെ​ത്തി​യി​ല്ലെ​ങ്കി​ലും സ​രോ​ജി​നി നാ​യി​ഡു അ​ട​ക്ക​മു​ള്ള സ്വാ​ത​ന്ത്ര്യ​സ​മ​ര നേ​താ​ക്ക​ൾ വ​ന്നി​രു​ന്നു. 1989 ൽ ​മ​രി​ക്കു​ന്ന​തു​വ​രെ ക്ലെ​യ​ർ സൂ​ക്ഷി​ച്ച ചി​ത്രം തു​ട​ർ​ന്ന് കു​ടും​ബ​ത്തി​നു ല​ഭി​ച്ചു. എ​ഴു​പ​തു​ക​ളി​ൽ അ​മേ​രി​ക്ക​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു വ​ച്ച ചി​ത്രം ഒ​രു ഹി​ന്ദു തീ​വ്ര​വാ​ദി ക​ത്തി​യു​പ​യോ​ഗി​ച്ചു കു​ത്തി​ക്കീ​റാ​ൻ ശ്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Read More