വ​ത്തി​ക്കാ​ൻ ഒ​രു​ങ്ങി; ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന്

വ​ത്തി​ക്കാ​ൻ സി​റ്റി: പ​ത്രോ​സി​ന്‍റെ 267-ാമ​ത് പി​ൻ​ഗാ​മി​യാ​യി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​ൽ​ക്കും. സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ പ​ത്തി​ന് (ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30) സ്ഥാ​നാ​രോ​ഹ​ണ വി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ക്കും. മാ​ർ​പാ​പ്പ പൗ​ര​സ്ത്യ​സ​ഭ​ക​ളി​ലെ പാ​ത്രി​യാ​ർ​ക്കീ​സു​മാ​ർ​ക്കൊ​പ്പം വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ അ​ല്പ​സ​മ​യം പ്രാ​ർ​ഥി​ക്കു​ക​യും ധൂ​പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്ത​തി​നു​ശേ​ഷ​മാ​യി​രി​ക്കും പ്ര​ദ​ക്ഷി​ണ​മാ​യി ബ​ലി​വേ​ദി​യി​ലെ​ത്തു​ക. ആ​ദ്യ മാ​ർ​പാ​പ്പ​യാ​യി​രു​ന്ന വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ തൊ​ഴി​ലി​നെ ഓ​ർ​മ​പ്പെ​ടു​ത്തി മു​ക്കു​വ​ന്‍റെ മോ​തി​ര​വും, ഇ​ട​യ​ധ​ർ​മം ഓ​ർ​മ​പ്പെ​ടു​ത്തി ക​ഴു​ത്തി​ല​ണി​യു​ന്ന പാ​ലി​യ​വും സ്വീ​ക​രി​ക്കു​ന്ന​താ​ണ് സ്ഥാ​നാ​രോ​ഹ​ണ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങ്. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ട​യി​ൽ ല​ത്തീ​ൻ-​ഗ്രീ​ക്ക് ഭാ​ഷ​ക​ളി​ലു​ള്ള സു​വി​ശേ​ഷ​പാ​രാ​യ​ണ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും മാ​ർ​പാ​പ്പ പാ​ലി​യ​വും മോ​തി​ര​വും സ്വീ​ക​രി​ക്കു​ക. വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ​നി​ന്നു​ള്ള, മെ​ത്രാ​ൻ, വൈ​ദി​ക​ൻ, ഡീ​ക്ക​ൻ എ​ന്നീ വ്യ​ത്യ​സ്ത പ​ദ​വി​ക​ളി​ലു​ള്ള മൂ​ന്നു ക​ർ​ദി​നാ​ൾ​മാ​രാ​യി​രി​ക്കും ഈ ​ച​ട​ങ്ങ് നി​ർ​വ​ഹി​ക്കു​ക. മാ​ർ​പാ​പ്പ​യെ പാ​ലി​യം അ​ണി​യി​ക്കു​ക ഡീ​ക്ക​ൻ ക​ർ​ദി​നാ​ളാ​യി​രി​ക്കും. തു​ട​ർ​ന്ന് പാ​പ്പാ​യു​ടെ മേ​ൽ ക​ർ​ത്താ​വി​ന്‍റെ സാ​ന്നി​ധ്യ​വും സ​ഹാ​യ​വും ഉ​ണ്ടാ​കു​വാ​നാ​യി വൈ​ദി​ക ക​ർ​ദി​നാ​ൾ…

Read More

ഇ​ന്ത്യ​യ്ക്ക് പി​ന്നാ​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ്ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യ്ക്ക് പി​ന്നാ​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ്ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബി​ലാ​വ​ൽ ഭൂ​ട്ടോ അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ക്കു​റി​ച്ചും അ​തി​ന്‍റെ ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ഗോ​ള നേ​താ​ക്ക​ളെ അ​റി​യി​ക്കു​ന്ന​തി​നാ​യി ഏ​ഴ് സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി​ക​ളെ പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. “ഇ​ന്ന് രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വേ​ദി​യി​ൽ സ​മാ​ധാ​ന​ത്തി​നാ​യു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വെ​ല്ലു​വി​ളി നി​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​നെ സേ​വി​ക്കാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​യി തു​ട​രാ​നും ഈ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും എ​നി​ക്ക് ബ​ഹു​മ​തി തോ​ന്നു​ന്നു’- ബി​ലാ​വ​ൽ ഭൂ​ട്ടോ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ന്നി​രു​ന്നാ​ലും, പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രി​ൽ നി​ന്ന് ഇ​ക്കാ​ര്യ​ത്തി​ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല.

Read More

വ്യോ​മ​ത്താ​വ​ള​ങ്ങ​ൾ ഇ​ന്ത്യ ആ​ക്ര​മി​ച്ചു; സ​മ്മ​തി​ച്ച് പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലൂ​ടെ ഇ​ന്ത്യ ത​ങ്ങ​ളു​ടെ വ്യോ​മ​ത്താ​വ​ള​ങ്ങ​ളെ ആ​ക്ര​മി​ച്ചു​വെ​ന്നു സ​മ്മ​തി​ച്ച് പാ​ക്കി​സ്ഥാ​ൻ. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫാ​ണ് ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. ഇ​താ​ദ്യ​മാ​യാ​ണ് വ്യോ​മ​ത്താ​വ​ള​ങ്ങ​ളി​ൽ മി​സൈ​ൽ പ​തി​ച്ചെ​ന്നു പാ​ക്കി​സ്ഥാ​ൻ സ​മ്മ​തി​ക്കു​ന്ന​ത്. റാ​വ​ൽ​പി​ണ്ടി​യി​ലെ നൂ​ർ ഖാ​ൻ എ​യ​ർ ബേ​സ്, സ​ർ​ഗോ​ദ​യി​ലെ പി​എ​ഫ് ബേ​സ് മു​ഷ​റ​ഫ്, ബോ​ളാ​രി എ​യ​ർ സ്പേ​സ്, ജാ​കോ​ബാ​ബാ​ദി​ലെ ബേ​സ് ഷ​ഹ​ബാ​സ് എ​ന്നി​വ​യാ​ണ് ഇ​ന്ത്യ ആ​ക്ര​മി​ച്ച വ്യോ​മ​ത്താ​വ​ള​ങ്ങ​ൾ. മേ​യ് ഒ​മ്പ​തി​നും പ​ത്തി​നും ഇ​ട​യി​ലു​ള്ള രാ​ത്രി​യി​ൽ മി​ലി​ട്ട​റി ജ​ന​റ​ൽ അ​സിം മു​നീ​ർ ത​ന്നെ വി​ളി​ച്ചെ​ന്നും ഇ​ന്ത്യ​യു​ടെ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ നൂ​ർ ഖാ​ൻ എ​യ​ർ​ബേ​സു​ക​ൾ അ​ട​ക്ക​മു​ള്ള​വ​യെ അ​ക്ര​മി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞെ​ന്നും ഇ​സ്ലാ​മ​ബാ​ദി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണു ഷ​ഹ​ബാ​സ് ഷ​രീ​ഫ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. തി​രി​ച്ച​ടി​ക്കും എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ട് കൂ​ടി​യാ​ണു മി​ലി​ട്ട​റി ജ​ന​റ​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും ഷ​ഹ​ബാ​ദ് ഷെ​രീ​ഫ് പ​റ​യു​ന്നു.ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വ്യോ​മ​ത്താ​വ​ള​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഇ​ന്ത്യ നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു. വ്യോ​മ​ത്താ​വ​ള​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ ഇ​ന്ത്യ തൊ​ടു​ത്തു​വി​ട്ട​ത് 15…

Read More

ബി​ബി​സി ടി​വി ചാ​ന​ലു​ക​ൾ സം​പ്രേ​ക്ഷ​ണം നി​ർ​ത്തു​ന്നു

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ​ബ്ലി​ക് സ​ർ​വീ​സ് ബ്രോ​ഡ്കാ​സ്റ്റ​റാ​യ ബി​ബി​സി​യു​ടെ എ​ല്ലാ ചാ​ന​ലു​ക​ളും 2030 ക​ളോ​ടെ സം​പ്രേ​ഷ​ണം നി​ർ​ത്തു​മെ​ന്നും ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​ത്ര​മാ​യി മാ​റു​മെ​ന്നും ബി​ബി​സി മേ​ധാ​വി ടിം ​ഡേ​വി. മാ​ധ്യ​മ​രം​ഗ​ത്തെ അ​ധി​കാ​യ​രാ​യ ബി​ബി​സി​യു​ടെ പ​ര​മ്പ​രാ​ഗ​ത പ്ര​ക്ഷേ​പ​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഇ​ന്‍റ​ർ​നെ​റ്റി​ലേ​ക്ക് മാ​ത്ര​മാ​യി പ്ര​വ​ർ​ത്ത​നം മാ​റ്റു​മെ​ന്നാ​ണു പ്ര​ഖ്യാ​പ​നം. 2024 ജ​നു​വ​രി എ​ട്ടു മു​ത​ൽ ബി​ബി​സി സാ​റ്റ​ലൈ​റ്റു​ക​ളി​ലെ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡെ​ഫ​നി​ഷ​ൻ (എ​സ്ഡി) ഉ​പ​ഗ്ര​ഹ പ്ര​ക്ഷേ​പ​ണ​ങ്ങ​ൾ​ക്ക് പ​ക​രം ഹൈ ​ഡെ​ഫ​നി​ഷ​ൻ (എ​ച്ച്ഡി) പ​തി​പ്പു​ക​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.1922 ലാ​ണു ബി​ബി​സി സ്ഥാ​പി​ത​മാ​യ​ത്. 1927ലെ ​പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ പ്ര​വ‌​ർ​ത്ത​ന​മാ​രം​ഭി​ച്ചു. 21,000-ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ ബി​ബി​സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

Read More

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ നാ​ളെ സ്ഥാ​ന​മേ​ൽ​ക്കും

വ​ത്തി​ക്കാ​ന്‍ സി​റ്റി: പ​ത്രോ​സി​ന്‍റെ പി​ന്‍​ഗാ​മി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ. പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ പ​ത്തി​നാ​ണ് (ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30) തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. ആ​ദ്യ മാ​ർ​പാ​പ്പ​യാ​യി​രു​ന്ന വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ തൊ​ഴി​ലി​നെ ഓ​ർ​മ​പ്പെ​ടു​ത്തി മു​ക്കു​വ​ന്‍റെ മോ​തി​ര​വും ഇ​ട​യ​ധ​ർ​മം ഓ​ർ​മ​പ്പെ​ടു​ത്തി ക​ഴു​ത്തി​ല​ണി​യു​ന്ന പാ​ലി​യ​വും സ്വീ​ക​രി​ക്കു​ന്ന​താ​ണ് സ്ഥാ​നാ​രോ​ഹ​ണ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങ്. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ലൂ​ടെ പോ​പ് മൊ​ബീ​ലി​ൽ യാ​ത്ര ചെ​യ്തു മാ​ർ​പാ​പ്പ വി​ശ്വാ​സി​ക​ളെ ആ​ശീ​ർ​വ​ദി​ക്കും. സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. മാ​ർ​പാ​പ്പ​യു​ടെ ജ​ന്മ​നാ​ടാ​യ അ​മേ​രി​ക്ക​യി​ൽ​നി​ന്നും ക​ർ​മ​മ​ണ്ഡ​ല​മാ​യി​രു​ന്ന പെ​റു​വി​ൽ​നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും വ​ത്തി​ക്കാ​നി​ലെ​ത്തും. അ​മേ​രി​ക്ക​യി​ല്‍​നി​ന്നു​ള്ള ആ​ദ്യ​ത്തെ മാ​ര്‍​പാ​പ്പ​യാ​ണു ലെ​യോ പ​തി​നാ​ലാ​മ​ൻ.

Read More

“ട്രം​പ് പ​റ​യു​ന്ന​ത് കാ​ര്യ​മാ​ക്കേ​ണ്ട’, ഇ​ന്ത്യ​യോ​ട് “ആ​പ്പി​ൾ’

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​നു​ള്ള ആ​പ്പി​ൾ ക​ന്പ​നി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ​യു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി ആ​പ്പി​ൾ വ​ക്താ​ക്ക​ൾ. നി​ക്ഷേ​പ പ​ദ്ധ​തി​ക​ളി​ൽ ഒ​രു മാ​റ്റ​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന് ആ​പ്പി​ൾ ഉ​റ​പ്പ് ന​ൽ​കി. ഇ​ന്ത്യ​യെ ഒ​രു പ്ര​ധാ​ന നി​ർ​മാ​ണ കേ​ന്ദ്ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന് ക​മ്പ​നി ഉ​റ​പ്പു​ന​ൽ​കി​യെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു.ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന ഒ​രു ബി​സി​ന​സ് പ​രി​പാ​ടി​ക്കി​ടെ, ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നെ​തി​രേ ആ​പ്പി​ൾ സി​ഇ​ഒ ടിം ​കു​ക്കി​ന് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​രി​ഫ് ഈ​ടാ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും അ​തി​നാ​ൽ വി​ൽ​പ​ന ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ ട്രം​പ്, ഇ​ന്ത്യ​യു​ടെ കാ​ര്യം അ​വ​ർ​ത​ന്നെ നോ​ക്കി​ക്കൊ​ള്ളു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ താ​രി​ഫ് നീ​ക്ക​ത്തെ നേ​രി​ടാ​ൻ ഐ​ഫോ​ൺ നി​ർ​മാ​ണം ചൈ​ന​യി​ൽ​നി​ന്നു മാ​റ്റി ഇ​ന്ത്യ​യി​ല്‍ വി​പു​ലീ​ക​രി​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​പ്പി​ളി​ന് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​പ്പി​ളി​ന്‍റെ അ​മേ​രി​ക്ക​യി​ലെ…

Read More

ഇ​ന്ത്യ​യു​ടെ ക​ന​ത്ത തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്നു പാ​ക് പ്ര​ധാ​ന​മ​ന്ത്രി

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യു​ടെ ക​ന​ത്ത തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ ഇ​ന്ത്യ​യു​മാ​യി ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ​ക്കു ത​യാ​റാ​ണെ​ന്നു പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫ്. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും ത​യാ​റാ​ണെ​ന്നു ഷ​ഹ്ബാ​സ് ഷെ​രീ​ഫ് ഒ​രു വാ​ർ​ത്താ ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ഏ​റ്റു​മു​ട്ടി​യ​ശേ​ഷ​മു​ണ്ടാ​യ വെ​ടി​നി​ർ​ത്ത​ലി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്നു പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ലി​നു​ശേ​ഷം അ​തി​ർ​ത്തി​ക​ൾ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കു വ​രു​മ്പോ​ൾ പ​ര​സ്പ​ര വി​ശ്വാ​സം കൂ​ട്ടാ​നു​ള്ള കൂ​ടു​ത​ൽ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ ഇ​ന്ത്യ-​പാ​ക് സേ​ന​ക​ൾ ധാ​ര​ണ​യി​ലെ​ത്തി. അ​തി​ർ​ത്തി​യി​ലെ തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും കു​റ​യ്ക്കാ​ൻ ഇ​ത് സ​ഹാ​യ​ക​ര​മാ​കും. വൈ​കാ​തെ ഡി​ജി​എം​ഒ ത​ല​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സേ​ന വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Read More

യു​എ​ഇ​യി​ലേ​ക്ക് ത​യ്യ​ല്‍​ക്കാ​രെ ആവശ്യമുണ്ട്

ആ​ല​പ്പു​ഴ: ദു​ബാ​യ് ആ​സ്ഥാ​ന​മാ​യ പ്ര​മു​ഖ ഫാ​ഷ​ന്‍ ക​മ്പ​നി​യി​ലേ​ക്ക് സ്ത്രീ/​പു​രു​ഷ സ്‌​കി​ല്‍​ഡ് ബ്രൈ​ഡ​ല്‍ വെ​യ​ര്‍/​ഈ​വ​നിം​ഗ് ഗൗ​ണ്‍ ടെ​യി​ലേ​ഴ്‌​സി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ എ​സ്എ​സ്എ​ല്‍സി ​പാ​സാ​യി​രി​ക്ക​ണം. ബ്രൈ​ഡ​ല്‍ വെ​യ​ര്‍/​ഈ​വ​നിം​ഗ് ഗൗ​ണ്‍ ത​യ്യ​ലി​ല്‍ കു​റ​ഞ്ഞ​ത് അ​ഞ്ചു വ​ര്‍​ഷ​ത്തെ തൊ​ഴി​ല്‍ പ​രി​ച​യം അ​നി​വാ​ര്യം. പ്രാ​യ​പ​രി​ധി 20-50. ശ​മ്പ​ളം നൈ​പു​ണ്യ​നി​ല, വേ​ഗ​ത, ഫി​നി​ഷിം​ഗ് നി​ല​വാ​രം എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും. കൂ​ടാ​തെ താ​മ​സ​സൗ​ക​ര്യം, വീസ, താ​മ​സ സ്ഥ​ല​ത്തുനി​ന്നും ജോ​ലി സ്ഥ​ല​ത്തേ​ക്കു​ള്ള ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. താത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡാ​റ്റ, ഒ​റി​ജി​ന​ല്‍ പാ​സ്‌​പോ​ര്‍​ട്ട്, എ​ന്നി​വ മേ​യ് 20നു ​മു​ന്പ് recruit @odepc.in എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക. അ​പേ​ക്ഷ​ക​ര്‍ ബ്രൈ​ഡ​ല്‍ വെ​യ​ര്‍/​ഈ​വ​നിം​ഗ് ഗൗ​ണ്‍ ത​യ്യ​ല്‍ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ര​ണ്ടു മി​നി​റ്റി​ല്‍ കു​റ​യാ​ത്ത വീ​ഡി​യോ 9778620460-ല്‍ ​വാ​ട്ട​സ്ആ​പ് ചെ​യ്യു​ക​യും വേ​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ www.odepc. kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍ 0471-2329440/41/42/43/45, 9778620460. തെ​രഞ്ഞെ​ടു​പ്പ് സൗ​ജ​ന്യ​മാ​യ​തി​നാ​ല്‍ സ​ര്‍​വീ​സ് ചാ​ര്‍​ജ്…

Read More

സം​ഘ​ർ​ഷം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഡോണൾഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ട്രം​പ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ന ലെ​വി​റ്റ​യും പ​റ​ഞ്ഞു. “ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ’ എ​ന്ന പേ​രി​ൽ ബു​ധ​നാ​ഴ്ച പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക്കി​സ്ഥാ​ൻ അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലെ​യും (പി​ഒ​കെ) ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള സൈ​നി​ക ന​ട​പ​ടി കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റി​ന്‍റെ പ്ര​സ്താ​വ​ന വ​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും പ​തി​റ്റാ​ണ്ടു​ക​ളാ​യി ശ​ത്രു​ത​യി​ലാ​ണെ​ന്ന കാ​ര്യം പ്ര​സി​ഡ​ന്‍റ് മ​ന​സി​ലാ​ക്കു​ന്നു. ഇ​രു​രാ​ജ്യ​ത്തി​ന്‍റെ​യും നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ര്‍​ക്കോ റൂ​ബി​യോ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ളു​മാ​യി നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രി​ക​യാ​ണ്. ഈ ​സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

Read More

പാ​ക്കി​സ്ഥാ​ന് സാ​മ്പ​ത്തി​ക പ്ര​ഹ​ര​മേ​ൽ​പ്പി​ക്കാ​ൻ ഇ​ന്ത്യ; വാ​യ്പ ന​ല്‍​കു​ന്ന​ത് ഐ​എം​എ​ഫി​ൽ എ​തി​ർ​ക്കും

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​ന് സാ​മ്പ​ത്തി​ക​മാ​യും പ്ര​ഹ​ര​മേ​ൽ​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ. ഐ​എം​എ​ഫി​ൽ​നി​ന്ന് അ​ട​ക്കം പാ​ക്കി​സ്ഥാ​ന് ല​ഭി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ ത​ട​യാ​നാ​ണ് ശ്ര​മം. പാ​ക്കി​സ്ഥാ​ന് ഏ​ക​ദേ​ശം 10,000 കോ​ടി രൂ​പ​യി​ല​ധി​കം വാ​യ്പ ന​ല്‍​കു​ന്ന​ത് അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ഇ​ന്ന് ഐ​എം​എ​ഫ് ബോ​ര്‍​ഡ് യോ​ഗം ചേ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ നീ​ക്കം. യോ​ഗ​ത്തി​ൽ ഇ​ന്ത്യ ഇ​ക്കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പ് അ​റി​യി​ക്കും. പാ​ക്കി​സ്ഥാ​ന് ല​ഭി​ക്കു​ന്ന വാ​യ്പാ​തു​ക പോ​കു​ന്ന​ത് ഭീ​ക​ര​സം​ഘ​ട​ന​ക​ളി​ലേ​ക്കാ​ണെ​ന്ന് ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടും. ഇ​തി​ന് പു​റ​മെ പാ​ക്കി​സ്ഥാ​നെ ഫി​നാ​ന്‍​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ ഗ്രേ ​ലി​സ്റ്റി​ല്‍ കൊ​ണ്ടു​വ​രാ​നും ഇ​ന്ത്യ നീ​ക്കം തു​ട​ങ്ങി. ആ​ഗോ​ള​ത​ല​ത്തി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം എ​ന്നി​വ നി​രീ​ക്ഷി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് എ​ഫ്എ​ടി​എ​ഫ്. ഗ്രേ ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള​ള വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ളി​ലും മൂ​ല​ധ​ന വ​ര​വി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണം വ​രും.

Read More