ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അടക്കമുള്ള ഉന്നതരെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യ ആക്രമണം ശക്തമാക്കുന്നതിനിടെ ഷരീഫിന്റെ വീടിനു സമീപത്ത് ഉഗ്ര സ്ഫോടനമുണ്ടായതിനെത്തുടർന്നാണ് നടപടി. സിയാൽകോട്ടിലും കറാച്ചിയിലും ലാഹോറിലും ഇന്ത്യൻസേന കനത്ത പ്രഹരമാണു നൽകിയത്.ഇതിനിടെ പാക് നഗരമായ പെഷവാറിലും സ്ഫോടനങ്ങളുണ്ടായി. പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ വിറച്ചു. കര-നാവിക-വ്യോമ സേനകളുടെ സംയുക്ത ആക്രമണമാണു നടക്കുന്നത്.
Read MoreCategory: NRI
ഇന്ത്യ-പാക് സംഘർഷം തങ്ങളുടെ വിഷയം അല്ലെന്ന് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. എന്നിരുന്നാലും താനും പ്രസിഡന്റ് ഡോണൾഡ് ട്രംപും സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്ക് ചെയ്യാൻ കഴിയുന്നത് സംഘർഷം കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ്. ഈ സംഘർഷത്തിൽ ഞങ്ങൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോടും പാക്കിസ്ഥാനുകളോടും ആയുധം താഴെയിടാൻ പറയാൻ അമേരിക്കയ്ക്ക് സാധിക്കില്ല. നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കു.-ജെ.ഡി. വാൻസ് പറഞ്ഞു.
Read Moreസിസ്റ്റീൻ ചാപ്പലിൽ നിന്നും വീണ്ടും കറുത്ത പുക; മാർപാപ്പയെ തെരഞ്ഞെടുത്തില്ല
വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ മൂന്നാം റൗണ്ട് വോട്ടെടുപ്പിലും ഫലമില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്നും കറുത്ത പുക ഉയർന്നു. ഇന്ന് ഇതുവരെ രണ്ട് ഘട്ട വോട്ടെടുപ്പാണ് പൂർത്തിയായത്. രണ്ട് ഘട്ട വോട്ടെടുപ്പിലും ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. ഇന്ന് രണ്ട് റൗണ്ട് വോട്ടെടുപ്പ് കൂടി നടക്കും. കറുത്ത പുകയാണെങ്കിൽ മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ മാർപാപ്പയെ തെരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാൾ ആഗോള കത്തോലിക്കാസഭയുടെ ഇടയനാകും. 2013 ൽ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടത്.
Read Moreപകരത്തിനു പകരം; സംഘർഷം അവസാനിപ്പിക്കണമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: പകരത്തിനു പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്നാണു പ്രതീക്ഷയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രശ്നം പരിഹരിക്കണമെന്നും എന്ത് സഹായത്തിനും തയാറാണെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുമായും നല്ല ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Read Moreപാക്കിസ്ഥാനിലെ ലാഹോറിൽ സ്ഫോടന പരന്പര; വോൾട്ടൻ വിമാനത്താവളം ഉൾപ്പെടെ മൂന്നിടത്ത് സ്ഫോടനം
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ലാഹോറിൽ സ്ഫോടന പരന്പര. വോൾട്ടൻ വിമാനത്താവളം, ഗോപാൽ നഗർ, നസീറാബാദ് എന്നിവിടങ്ങളിലാണു ഇന്നു രാവിലെ ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെയും ആളുകൾ പരിഭ്രാന്തരായി ഓടുന്നതിന്റെയും ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടു. വിവിധ സമൂഹമാധ്യമങ്ങളിലൂടെയും സ്ഫോടനദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്കു പിന്നാലെയാണ് ലാഹോറിൽ മൂന്നിടത്ത് വൻ സ്ഫോടനമുണ്ടാകുന്നത്.വ്യാപക നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്. ലാഹോറിലേക്ക് കൂടുതൽ സൈന്യം എത്തിയിട്ടുണ്ട്. സംഭവങ്ങളെത്തുടർന്ന് ലാഹോർ, കറാച്ചി, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു. നടന്നത് ഡ്രോൺ ആക്രമണമാണെന്ന് പോലീസ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിട്ടെന്നും പോലീസ് അവകാശപ്പെട്ടു. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോർ. വാഗാ അതിർത്തിയിൽനിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ലാഹോറിലെത്താം. ഓപ്പറേഷൻ സിന്ദൂറിനുശേഷവും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണം ഭയന്ന് പാക്കിസ്ഥാൻ കൂടുതൽ സൈനികരെ ലഹോറിൽ എത്തിച്ചിരുന്നു. അതിനിടെ…
Read Moreമാർപാപ്പ തെരഞ്ഞെടുപ്പ് ഇന്ന്: നാലുവട്ടം വോട്ടെടുപ്പ്
വത്തിക്കാൻ: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ഫലമില്ല. സിസ്റ്റീൻ ചാപ്പലിൽനിന്നു കറുത്ത പുക ഉയർന്നു. ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. ഇന്ന് ഉച്ചയ്ക്കും വൈകിട്ടുമായി നാലു റൗണ്ട് വോട്ടെടുപ്പ് നടക്കും. കറുത്ത പുകയാണെങ്കിൽ മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ മാർപാപ്പയെ തെരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും. 2013 ൽ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടത്.
Read Moreഓപ്പറേഷൻ സിന്ദൂര്‍: തിരിച്ചടിക്കാൻ പാക് സൈന്യത്തിന് നിർദേശം, റെഡ് അലർട്ട്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനു പിന്നാലെ പാക്കിസ്ഥാനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് തിരിച്ചടി നല്കാൻ പാക് സൈന്യത്തിന് സർക്കാർ നിർദേശം നല്‍കിയതായാണ് റിപ്പോർട്ട്. അതേസമയം, റെഡ് അലർട്ടിനു പിന്നാലെ, വ്യോമപാത പൂർണമായും അടച്ച പാക്കിസ്ഥാൻ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകൾ അടച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.
Read Moreഎല്ലാം പെട്ടെന്ന് അവസാനിക്കട്ടെ: ഡൊണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. എന്തെങ്കിലും സംഭവിക്കുമെന്ന് അറിയാമായിരുന്നു. എല്ലാം പെട്ടെന്ന് അവസാനിക്കട്ടെയെന്നും ട്രംപ് പ്രതികരിച്ചു.പാക്കിസ്ഥാൻ വക്താവുമായും ട്രംപ് സംസാരിച്ചതായും റിപ്പോർട്ടുണ്ട്.സംയമനം പാലിക്കണമെന്ന് യുഎൻ പ്രതികരിച്ചു.
Read Moreതിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ; അതിർത്തിയിൽ ഷെല്ലാക്രമണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചതിനു പിന്നാലെ തിരിച്ചടിക്കുമെന്ന് പ്രതികരിച്ച് പാക്കിസ്ഥാൻ.കൂടാതെ, അതിർത്തിയിൽ പാക് സൈന്യം ഷെല്ലാക്രമണവും നടത്തി. ഇന്ത്യയുടെ ആക്രമണം പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ലാഹോറിലെയും സിയാൽകോട്ടിലെയും വിമാനത്താവളങ്ങൾ അടച്ചു.
Read Moreരാജ്യംവിടുന്ന അനധികൃത കുടിയേറ്റക്കാർക്ക് 1,000 ഡോളർ നൽകുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: കൂട്ട നാടുകടത്തലുമായി ട്രംപ് ഭരണകൂടം. സ്വയം രാജ്യംവിടുന്ന അനധികൃത കുടിയേറ്റക്കാർക്ക് 1,000 ഡോളറും യാത്രാ സഹായവും വാഗ്ദാനം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ച് അമേരിക്ക. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) കഴിഞ്ഞദിവസമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അനധികൃതമായി അമേരിക്കയിൽ കഴിയുന്ന ഒരാളെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും ഏകദേശം 17,000 ഡോളർ ചിലവാകും. അതുകൊണ്ട് 1,000 ഡോളർ പദ്ധതി സർക്കാരിനു ലാഭകരമാണ്. ജനുവരി 20 ന് അധികാരമേറ്റതിനുശേഷം, പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭരണകൂടം 152,000 പേരെ നാടുകടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ജോ ബൈഡന്റെ കാലത്ത് നാടുകടത്തിയത് 195,000 പേരെയാണ്. ദശലക്ഷക്കണക്കിനു രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ശക്തമായ വാഗ്ദാനം നൽകിയിരുന്നു.
Read More