ഡോ​ണ​ൾ​ഡ് ട്രം​പി​നു മ​റു​പ​ടി;”ജോ ​ബൈ​ഡ​ന് കാ​ൻ​സ​ർ രോ​ഗം ക​ണ്ടെ​ത്തി​യ​ത് അ​ടു​ത്തി​ടെ’

വാ​ഷിം​ഗ്ട​ൺ ഡി​സി: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ രേ​ഗം പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു മ​റ​ച്ചു​വ​ച്ചെ​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി ബൈ​ഡ​ന്‍റെ വ​ക്താ​വ് രം​ഗ​ത്ത്. 11 വ​ർ​ഷം മു​മ്പ് ഈ ​രോ​ഗ​ത്തി​ന് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ബൈ​ഡ​ന് പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത് അ​ടു​ത്തി​ടെ​യാ​ണെ​ന്നും വ​ക്താ​വ് പ​റ​ഞ്ഞു. 2014ലാ​ണ് അ​വ​സാ​നം ബൈ​ഡ​ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​പ്പോ​ൾ രോ​ഗ​മോ രോ​ഗ​ല​ക്ഷ​ണ​മോ കാ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നു വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ബൈ​ഡ​ന്‍റെ രോ​ഗ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ നേ​ര​ത്തെ​ത്ത​ന്നെ അ​റി​യി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​കി​ത്സാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​രെ​ക്കു​റി​ച്ച് സം​ശ​യ​മു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

Read More

“ഗാ​സ​യി​ൽ ആ​ക്ര​മ​ണം നി​ർ​ത്തൂ’ ഇ​സ്ര​യേ​ലി​ന് മു​ന്ന​റി​യി​പ്പു​മാ​യി നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ

ജ​റു​സ​ലേം: ഗാ​സ​യി​ൽ ആ​ക്ര​മ​ണം ഉ​ട​ൻ നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​സ്ര​യേ​ലി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു സ​ഖ്യ​ക​ക്ഷി​ക​ളാ​യ യു​കെ, ഫ്രാ​ൻ​സ്, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഗാ​സ​യി​ൽ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വേ​റെ 22 രാ​ജ്യ​ങ്ങ​ളും ഇ​സ്ര​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഗാ​സ​യി​ലെ ആ​ക്ര​മ​ണ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​യി ഇ​സ്ര​യേ​ലു​മാ​യു​ള്ള വ്യാ​പാ​ര​ച​ർ​ച്ച​ക​ൾ ബ്രി​ട്ട​ൻ മ​ര​വി​പ്പി​ച്ചു. ഗാ​സ​യി​ലെ ആ​ക്ര​മ​ണം ഭീ​തി​ദ​മാ​ണെ​ന്നു ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കി​യ സ്റ്റാ​മ​ർ പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തു​ന്നി​ല്ലെ​ങ്കി​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഗാ​സ​യി​ൽ 14,000 കു​ഞ്ഞു​ങ്ങ​ൾ മ​രി​ക്കു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ മാ​നു​ഷി​ക​സ​ഹാ​യ​വി​ഭാ​ഗം മേ​ധാ​വി ടോം ​ഫ്ലെ​ച്ച​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ മാ​ർ​ച്ച് ര​ണ്ടു മു​ത​ലാ​ണു ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ സ​മ്പൂ​ർ​ണ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തി​നി​ടെ ഇ​ന്ന​ലെ 100 ട്ര​ക്കു​ക​ൾ​ക്കു​കൂ​ടി ഗാ​സ​യി​ലേ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സ്കൂ​ളി​ൽ ഉ​ൾ​പ്പെ​ടെ ഗാ​സ​യി​ലെ​ങ്ങും ഇ​സ്ര​യേ​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ങ്ങ​ളി​ൽ 60 പ​ല​സ്തീ​ൻ​കാ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു.

Read More

മെ​ക്സി​ക്കോ സി​റ്റി മേ​യ​റു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യും ഉ​പ​ദേ​ശ​ക​നും വെ​ടി​യേ​റ്റു മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ സി​റ്റി മേ​യ​റു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യും ഉ​പ​ദേ​ശ​ക​നും പ​ട്ടാ​പ്പ​ക​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. മേ​യ​ർ ക്ലാ​ര ബ്രു​ഗാ​ഡ​യു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി സി​മേ​ന ഗു​സ്‌​മാ​നും ഉ​പ​ദേ​ശ​ക​ൻ ജോ​സ് മു​നോ​സു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ കാ​റി​ൽ പോ​കു​ന്പോ​ൾ ബൈ​ക്കി​ൽ എ​ത്തി​യ​വ​ർ ഇ​രു​വ​രെ​യും വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.അ​ധി​കൃ​ത​ർ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും മേ​യ​ർ ക്ലാ​ര പ​റ​ഞ്ഞു. മെ​ക്സി​ക്കോ​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യ മൊ​റേ​ന​യി​ലെ അം​ഗ​മാ​ണ് മേ​യ​ർ. സം​ഭ​വ​ത്തെ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യി​ൻ​ബോം അ​പ​ല​പി​ച്ചു.

Read More

“ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ തീ​ർ​ന്നി​ട്ടി​ല്ല; ഹാ​ഫി​സ് സ​യീ​ദി​നെ പാ​ക്കി​സ്ഥാ​ൻ കൈ​മാ​റ​ണം’

ജ​റു​സ​ലേം: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​ണെ​ന്നും ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ജെ.​പി. സിം​ഗ്. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്മാ​രി​ലൊ​രാ​ളാ​യ ത​ഹാ​വൂ​ർ ഹു​സൈ​ൻ റാ​ണ​യെ അ​മേ​രി​ക്ക ഇ​ന്ത്യ​ക്കു കൈ​മാ​റി​യ​തു​പോ​ലെ, കൊ​ടും​ഭീ​ക​ര​രാ​യ ഹാ​ഫി​സ് സ​യീ​ദ്, സാ​ജി​ദ് മി​ർ, സാ​ക്കി​യൂ​ർ റ​ഹ്മാ​ൻ ല​ഖ്‌​വി എ​ന്നി​വ​രെ പാ​ക്കി​സ്ഥാ​ൻ കൈ​മാ​റ​ണ​മെ​ന്ന് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലേ​ക്കു ന​യി​ച്ച സം​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു​കൊ​ണ്ട്, ഇ​സ്ര​യേ​ൽ ടി​വി ചാ​ന​ലി​നോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സിം​ഗ്.ഇ​ന്ത്യ​യി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ലോ​ക​ത്തി​ന് അ​റി​യാം. ജ​യ്‌​ഷെ മു​ഹ​മ്മ​ദ്, ല​ഷ്‌​ക​ർ ഇ ​തൊ​യ്ബ എ​ന്നീ ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ. മും​ബൈ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ല​ഷ്‌​ക​ർ നേ​താ​ക്ക​ൾ ഇ​പ്പോ​ഴും പാ​ക്കി​സ്ഥാ​നി​ൽ സൈ​ന്യ​ത്തി​ന്‍റെ സു​ര​ക്ഷ​യി​ൽ വി​ഹ​രി​ക്കു​ക​യാ​ണ്. തീ​വ്ര​വാ​ദി​ക​ളെ ഇ​ന്ത്യ​ക്കു കൈ​മാ​റ​ണം. അ​മേ​രി​ക്ക​യ്ക്കു കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റാ​ൻ ക​ഴി​യു​മ്പോ​ൾ പാ​ക്കി​സ്ഥാ​ന് എ​ന്തു​കൊ​ണ്ട് ക​ഴി​യു​ന്നി​ല്ലെ​ന്നും സിം​ഗ് ചോ​ദി​ച്ചു.

Read More

മ​ഴ: ക​ണ്ണൂ​ർ-​മ​സ്ക്ക​റ്റ് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു

മ​ട്ട​ന്നൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട വി​മാ​നം ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ഴി തി​രി​ച്ചു​വി​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.10ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ക​ന​ത്ത മ​ഴ​യെത്തുട​ർ​ന്ന് റ​ൺ​വേ​യി​ൽ ലാ​ൻ​ഡിം​ഗ് സാ​ധ്യ​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് തി​രി​ച്ചു​വി​ട്ട​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ രാ​ത്രി 10 ഓ​ടെ​യാ​ണ് തി​രി​കെ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. വൈ​കു​ന്നേ​രം 5.40ന് ​പു​റ​പ്പെ​ടേ​ണ്ട കു​വൈ​റ്റി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം മ​ഴ മൂ​ലം പു​റ​പ്പെ​ടാ​ൻ വൈ​കി. 6.28നാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്.

Read More

എ​ല്ലാ​വ​ർ​ക്കും അ​ഭ​യം ന​ൽ​കാ​ൻ ഇ​ന്ത്യ സ​ത്ര​മ​ല്ല;  സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കാ​ൻ ഇ​ന്ത്യ സ​ത്ര​മ​ല്ലെ​ന്നു സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​യി​ൽ അ​ഭ​യാ​ർ​ഥി​ത്വം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള ത​മി​ഴ്പൗ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. 140 കോ​ടി ജ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ഉ​ണ്ടെ​ന്നും വി​ദേ​ശ​ത്തു​നി​ന്ന് അ​ഭ​യാ​ർ​ഥി​ക​ളാ​കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം അ​ഭ​യം ന​ൽ​കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​സ്റ്റീ​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, കെ.​വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ എ​ൽ​ടി​ടി​ഇ​യു​മാ​യി ബ​ന്ധം ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ച് 2015 ൽ ​അ​റ​സ്റ്റി​ലാ​യ ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള ത​മി​ഴ് പൗ​ര​ന്‍റെ ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി ത​ള്ളി​യ​ത്.

Read More

സെ​ല​ൻ​സ്കി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ന്ന​ലെ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി​യു​മാ​യി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സെ​ല​ൻ​സ്കി​യു​ടെ ഭാ​ര്യ ഓ​ലേ​ന സെ​ല​ൻ​സ്കി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​മാ​ധാ​ന​ച​ർ​ച്ച​ക​ളു​ടെ പു​രോ​ഗ​തി​യും നി​ല​വി​ലെ സാ​ഹ​ച​ര്യ​വും ചോ​ദി​ച്ച​റി​ഞ്ഞ മാ​ർ​പാ​പ്പ, ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​നാ​യി ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ശ്ര​മ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും യു​ദ്ധ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കൊ​പ്പ​മാ​ണു ത​ന്‍റെ മ​ന​സെ​ന്നും സെ​ല​ൻ​സ്കി​യോ​ടു പ​റ​ഞ്ഞു. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ത്രി​കാ​ല ജ​പ പ്രാ​ർ​ഥ​നാ​വേ​ള​യി​ൽ ന​ൽ​കി​യ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ, റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന യു​ക്രെ​യ്നെ​ക്കു​റി​ച്ച് മാ​ർ​പാ​പ്പ സൂ​ചി​പ്പി​ച്ചി​രു​ന്നു. യു​ക്രെ​യ്നി​ൽ തു​ട​രു​ന്ന യു​ദ്ധ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച മാ​ർ​പാ​പ്പ, ര​ക്ത​സാ​ക്ഷി​യാ​യ യു​ക്രെ​യ്ൻ നീ​തി​യു​ക്ത​വും ശാ​ശ്വ​ത​വു​മാ​യ സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. മാ​ർ​പാ​പ്പ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം ആ​ദ്യം ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ലും ലെ​യോ മാ​ർ​പാ​പ്പ യു​ക്രെ​യ്നി​ൽ സ​മാ​ധാ​ന​ത്തി​നാ​യി അ​ഭ്യ​ർ​ഥി​ക്കു​ക​യും യു​ദ്ധ​ദു​രി​തം പേ​റു​ന്ന ആ ​രാ​ജ്യ​ത്തെ ജ​ന​ത്തോ​ടൊ​പ്പ​മാ​ണു ത​ന്‍റെ മ​ന​സും ഹൃ​ദ​യ​വു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. മാ​ർ​പാ​പ്പ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം ലെ​യോ പ​തി​നാ​ലാ​മ​ൻ ആ​ദ്യ​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച…

Read More

വി​ശ്വാ​സീ​സാ​ഗ​രം സാ​ക്ഷി, ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ചു​മ​ത​ല​യേ​റ്റു

വ​ത്തി​ക്കാ​ന്‍ സി​റ്റി: സ്തു​തി-​സ്തോ​ത്ര ഗീ​ത​ങ്ങ​ളും ജ​ന​ല​ക്ഷ​ങ്ങ​ളു​ടെ പ്രാ​ർ​ഥ​നാ​മ​ഞ്ജ​രി​ക​ളും തീ​ർ​ത്ത ഭ​ക്തി​സാ​ന്ദ്ര അ​ന്ത​രീ​ക്ഷ​ത്തി​ൽ സാ​ർ​വ​ത്രി​ക സ​ഭ​യു​ടെ 267-ാമ​ത് മാ​ർ​പാ​പ്പ​യാ​യി ലെ​യോ പ​തി​നാ​ലാ​മ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ പ്രാ​ദേ​ശി​ക സ​മ​യം പ​ത്തി​ന് (ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30) ആ​രം​ഭി​ച്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു. പൗ​ര​സ്ത്യ​സ​ഭ​ക​ളി​ലെ പാ​ത്രി​യാ​ർ​ക്കീ​സു​മാ​ർ​ക്കൊ​പ്പം വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ പ്രാ​ർ​ഥി​ക്കു​ക​യും ധൂ​പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്‌​ത​തി​നു​ശേ​ഷ​മാ​ണ് മാ​ർ​പാ​പ്പ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​ർ​ക്കും ക​ർ​ദി​നാ​ൾ​മാ​ർ​ക്കും ഡീ​ക്ക​ന്മാ​ർ​ക്കു​മൊ​പ്പം പ്ര​ദ​ക്ഷി​ണ​മാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​നു മ​ധ്യ​ത്തി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബ​ലി​വേ​ദി​യി​ലെ​ത്തി​യ​ത്. ഈ ​സ​മ​യം ഗാ​യ​ക​സം​ഘം സ​ക​ല വി​ശു​ദ്ധ​രു​ടെ​യും ലു​ത്തി​നി​യ ആ​ല​പി​ച്ചു​കൊ​ണ്ടി​രു​ന്നു.

Read More

പാ​ക്കി​സ്ഥാ​നു​ള്ള വാ​യ്പ: ഉ​പാ​ധി​ക​ളു​മാ​യി ഐ​എം​എ​ഫ്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നു​ള്ള വാ​യ്പ​യി​ൽ ക​ർ​ക്ക​ശ ഉ​പാ​ധി​ക​ൾ വ​ച്ച് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ​യ നി​ധി (ഐ​എം​എ​ഫ്). ഇ​ന്ത്യ​യു​മാ​യു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​ത് ധ​ന​സ​ഹാ​യ​ത്തെ ബാ​ധി​ക്കു​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടൊ​പ്പം അ​ടു​ത്ത ഗ​ഡു അ​നു​വ​ദി​ക്കു​ന്ന​തി​ന് 11 ഉ​പാ​ധി​ക​ളും ഐ​എം​എ​ഫ് മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. സം​ഘ​ര്‍​ഷം രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക, ന​വീ​ക​ര​ണ ല​ക്ഷ്യ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും ഐ​എം​എ​ഫ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​ൽ പാ​ക്കി​സ്ഥാ​ന് വാ​യ്പ അ​നു​വ​ദി​ക്ക​രു​തെ​ന്ന് രാ​ജ്യാ​ന്ത​ര വേ​ദി​ക​ളി​ൽ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടു​ത്ത ഗ​ഡു അ​നു​വ​ദി​ക്കും മു​മ്പ് പ​തി​നൊ​ന്ന് നി​ബ​ന്ധ​ന​ക​ള്‍ പാ​ക്കി​സ്ഥാ​ന്‍ പാ​ലി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 17.6 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ വ​രു​ന്ന ദേ​ശീ​യ ബ​ജ​റ്റി​നു പാ​ര്‍​ല​മെ​ന്‍റെ അം​ഗീ​കാ​രം വാ​ങ്ങ​ണം, വൈ​ദ്യു​തി ബി​ല്ലി​ലെ ബാ​ധ്യ​ത തീ​ര്‍​ക്കു​ന്ന​തി​നാ​യി സ​ര്‍​ചാ​ര്‍​ജ് ഉ​യ​ർ​ത്ത​ണം, മൂ​ന്ന് വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഉ​പ​യോ​ഗി​ച്ച കാ​റു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ക്കു​ക തു​ട​ങ്ങി​യ​വ നി​ബ​ന്ധ​ന​ക​ളി​ലു​ണ്ട്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും കൃ​ഷി വ​രു​മാ​ന നി​കു​തി ജൂ​ണി​ന് മു​ന്‍​പ് ഈ​ടാ​ക്ക​ണം, ഭ​ര​ണ​പ​ര​മാ​യ ന​യ​രൂ​പീ​ക​ര​ണ​ത്തി​ന് ഗ​വേ​ണ​ന്‍​സ് ആ​ക്‌​ഷ​ന്‍ പ്ലാ​ന്‍…

Read More

സ്നേ​ഹ​വും ഐ​ക്യ​വും പ്ര​ധാ​നം: സ​മാ​ധാ​നം പു​ല​രു​ന്ന ലോ​ക​ത്തി​നാ​യി ആ​ഹ്വാ​നം ചെ​യ്ത് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: സ്നേ​ഹ​ത്തി​നും സ​മാ​ധാ​ന​ത്തി​നും ഐ​ക്യ​ത്തി​നും ആ​ഹ്വാ​നം ചെ​യ്ത് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ സു​വി​ശേ​ഷ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ. ഇ​ത് സ്നേ​ഹ​ത്തി​ന്‍റെ സ​മ​യ​മാ​ണ്. ന​മു​ക്ക് ദൈ​വ​ത്തി​ലേ​ക്ക് ന​ട​ക്കാം, മ​റ്റു​ള്ള​വ​രെ സ്നേ​ഹി​ക്കാം, സ​മാ​ധാ​ന​മു​ള്ള ഒ​രു ലോ​ക​ത്തി​നാ​യി പ്രാ​ർ​ഥി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ത​ന്‍റെ​മേ​ൽ ഭ​ര​മേ​ല്പി​ച്ചി​രി​ക്കു​ന്ന ഈ ​ദൗ​ത്യ​ത്തി​ൽ എ​ല്ലാ​വ​രോ​ടും ന​ന്ദി​പ​റ​യു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് മാ​ർ​പാ​പ്പ ത​ന്‍റെ സ​ന്ദേ​ശം ആ​രം​ഭി​ച്ച​ത്. നാം ​ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടേ​റി​യ നി​മി​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗം ന​മു​ക്ക് വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നു ശേ​ഷം വ്യ​ക്ത​മാ​കു​ന്ന​ത് ദൈ​വം ത​ന്‍റെ ജ​ന​ത്തെ ഉ​പേ​ക്ഷി​ക്കു​ക​യി​ല്ല എ​ന്ന​തി​ന്‍റെ ഉ​റ​പ്പാ​ണ്. ഞാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് എ​ന്‍റെ എ​ന്തെ​ങ്കി​ലും മി​ക​വ് കൊ​ണ്ട​ല്ല. അ​ത് ദൈ​വ​ഹി​ത​മാ​യി​രു​ന്നു. ഒ​രു സം​ഗീ​തോ​പ​ക​ര​ണ​ത്തി​ലെ ത​ന്ത്രി​ക​ൾ എ​ങ്ങ​നെ ഒ​രു സു​ന്ദ​ര​മാ​യ സം​ഗീ​തം പു​റ​പ്പെ​ടു​വി​ക്കു​ന്നു​വോ അ​ങ്ങ​നെ​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു അ​ത്. ഞാ​ൻ ഭ​യ​ത്തോ​ടെ നി​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക്…

Read More