1970 കാലഘട്ടങ്ങളില്‍ നമ്മുടെ നാട്ടിലെ കാമ്പസുകളില്‍ ആണ്‍കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ഹെയര്സ്റ്റൈലാ യിരുന്നു ഹിപ്പി. നീട്ടി വളര്‍ത്തിയ മുടി രണ്ടായി വകഞ്ഞിടുന്ന രീതിയായിരുന്നു അത്. മുന്‍വശത്തെ മുടി നീട്ടി വളര്‍ത്തിയതിനുശേഷം അത് ചുരുട്ടി ഒരു കുരുവിക്കൂടുപോലെയാക്കി വയ്ക്കുന്ന കുരുവിക്കൂട് സ്റ്റൈലും അന്ന് കാമ്പസുകളില്‍ തരംഗമായിരുന്നു. പിന്നീട് കാലം മാറുന്നതിന് അനുസരിച്ച് ഹെയര്‍ സ്റ്റൈലുകളും മാറി വന്നു. പഠന കാലഘമൊക്കെ കഴിയുന്നതോടെ പലരും ഇത്തരം സ്റ്റൈലുകളൊക്കെ ഉപേക്ഷിക്കുന്ന പതിവാണ് അന്നും ഇന്നും കാണുന്നത്. ദിവസവും പുതിയ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ യുവതലമുറയെത്തുമ്പോള് പതിവുരീതിയില്‍ തന്നെ മുടിവെട്ടിക്കാനാണ് മധ്യവയസ്കരും പ്രായമായവരുമൊക്കെ എത്തുന്നതെന്ന് ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ പറയുന്നു. ഇന്നത്തെ യുവതലമുറയുടെ ഇടയില്‍ ട്രെന്ഡായിരിക്കുന്ന ഏതാനും ഹെയര്‍ കിംഗ് സ്റ്റൈലുകള്‍ പരിചയപ്പെടാം. 1. മെസി കട്ട് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഒരു ഫുട്ബോള്‍ താരമാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഡേവിഡ്…
Read MoreCategory: RD Special
ഒട്ടും പേടിക്കേണ്ട, ജാഗ്രത മതി! നിപ്പ വൈറസ് : ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം ഇങ്ങനെ….
രോഗസാധ്യത അഞ്ചു മുതല്‍ 14 ദിവസം വരെയാണ് ബീജഗര്‍ഭകാലം. രോഗാണു ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഇത്രയും ദിവസം വേണം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍ ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ എന്നിവയും അപൂര്വമായുണ്ടാവാം. മസ്തിഷ്ക വീക്കം ഉണ്ടാകാനുള്ള സാധ്യതയേറെയാണ് . കഠിനമായ ശ്വാസകോശ പ്രശ്നങ്ങള്‍ ഉണ്ടാകും. 824-28 മണിക്കൂറിനകം രോഗി കോമ അവസ്ഥയിലാകും. രോഗസ്ഥിരീകരണം മലേഷ്യയിലും സിംഗപ്പൂരിലും പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ്ബാധ പന്നികളുമായി അടുത്ത ബന്ധമുള്ള ആളുകളിലായിരുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും നേരത്തെ ഉണ്ടായ വൈറസ്ബാധ വവ്വാലുകളാല്‍ മലിനമാക്കപ്പെട്ട ഈന്തപ്പഴമോ ഈന്തപ്പഴ ജ്യൂസോ കഴിച്ച ആളുകളിലായിരുന്നു. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കുള്ള രോഗപകര്‍ച്ചയും സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍ രോഗപ്പകര്ച്ചയുടേയും അപകടസാധ്യതയുടേയും ഗൗരവവും പ്രാധാന്യവും വര്‍ധിക്കുന്നു. രോഗത്തിന്റെ കാഠിന്യാവസ്ഥയിലും രോഗം കുറയുന്ന അവസ്ഥയിലും ലബോറട്ടറി പരിശോധനകളിലൂടെ രോഗസ്ഥിരീകരണം നടത്താം. തൊണ്ടയില്‍നിന്നും മൂക്കില്‍നിന്നുമുള്ള സ്രവങ്ങള്‍, രക്തം, മൂത്രം, തലച്ചോറിലെ…
Read Moreവൈറ്റില വഴിപോയാൽ നിങ്ങളറിയാതെ ഇവിടെ കയറിപ്പോകും; നാവിൽ വെള്ളമൂറാൻ അരിപ്പത്തിരിയും മുയൽ കൊണ്ടാട്ടവുമായി ആൽബിൻ തട്ടുകട
-ഐബിൻ കാണ്ടാവനം നല്ല പേപ്പർ പോലെയുള്ള അരിപ്പത്തിരിക്കൊപ്പം നന്നായി മൊരിഞ്ഞ് എരിവുമുള്ള അല്പം മുയലിറച്ചിക്കൊണ്ടാട്ടം ആയാലോ…? ഒരു വെറൈറ്റി ഉണ്ടല്ലേ… നാവിൽ വെള്ളമൂറാൻ അരിപ്പത്തിരിയും മുയൽ കൊണ്ടാട്ടവും ധാരാളം. ഇതുകൂടാതെ ചിരട്ടപ്പുട്ടും മുയൽ റോസ്റ്റും ഈ ചെറിയ തട്ടുകടയിലുണ്ട്. ഇനി കാര്യത്തിലേക്കു കടക്കാം… എന്തെങ്കിലും വെറൈറ്റി ആയുള്ള ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തിൽ അറയ്ക്കൽ ആൽബിൻ പ്രകാശിയ എന്ന വൈറ്റില സ്വദേശി തുടങ്ങിയ സ്പെഷൽ തട്ടുകടയിലെ വിഭവങ്ങളെക്കുറിച്ചാണ് മുകളിൽ പറഞ്ഞത്. നാട്ടിൽ എത്രത്തോളം തട്ടുകടകളുണ്ട്. ഈ കടയ്ക്കു മാത്രമെന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ, അത് കടയുടെ പേരിൽനിന്നു വ്യക്തം – മുയൽ ഇറച്ചി സ്പെഷൽ തട്ടുകട. അതേ, ഇവിടെ മുയലിറച്ചി മാത്രമേ വിൽക്കുന്നുള്ളൂ… ദിവസം 10KG മുയലിറച്ചി പത്തു കിലോ മുയലിറച്ചിയാണ് ജസ്റ്റിൻ ദിവസവും ആൽബിന്റെ വീട്ടിൽ എത്തിക്കുക. ഇത് തികയാറില്ലെങ്കിലും പെട്ടെന്നൊരു വർധനയ്ക്ക്…
Read Moreറംസാന് സ്പെഷല്‍! ചെറിയപെരുന്നാൾ കുപ്പായം വലിയ പെരുന്നാളിന്റെയും; നടന് മമ്മുക്കോയ പറയുന്നു
എ.എഫ്.ഷാഹിന ജീവിതം എപ്പോഴും ഒരു പരക്കം പാച്ചിലാണ്. അതിനിടയിലെത്തുന്ന ആഘോഷങ്ങളും ഉൽസവങ്ങളും ഈ പരക്കം പാച്ചിലിന്റെ കിതപ്പിന് ശമനമുണ്ടാക്കും. റംസാൻ നോന്പ് കഴിഞ്ഞെത്തുന്ന ചെറിയ പെരുന്നാൾ, പരിശുദ്ധ ഹജ്ജിന് ശേഷമുളള വലിയ പെരുന്നാൾ തുടങ്ങിയവ ആഘോഷങ്ങൾക്കപ്പുറം വിശ്വാസങ്ങൾക്ക് കളങ്കമില്ലാതെ ആഘോഷിക്കാനും ഉൾക്കൊളളാനുമാണ് ഇക്കാലമത്രയും ശ്രമിച്ചിട്ടുളളത്. പെരുന്നാളിന് രാവിലെ കുളിച്ചൊരുങ്ങി പളളിയിൽ പോവും. കുട്ടികളോടൊത്ത് ഭക്ഷണം കഴിച്ച് കൂട്ടുകാരോടൊത്ത് സൗഹൃദം പുതുക്കി കുടംബങ്ങളുമായി ബന്ധം വിളക്കിച്ചേർത്തുളള ആഘോഷത്തിനാണ് എനിക്ക് എന്നും ഇഷ്ടം. പരിധി വിട്ട ആഘോഷത്തിന് ഞാനെതിരാണ്. എണ്ണതേച്ചുളള കുളി, പുത്തൻമണക്കുന്ന പെരുന്നാൾ കുപ്പായം, പെരുന്നാൾ പളളി, പെരുന്നാൾ ചോറ് ഇതൊക്കെയാണ് കുട്ടിക്കാലത്തെ പെരുന്നാൾ കാഴ്ച. വറുതിയുടെ കാലമായിരുന്നു കുട്ടിക്കാലം. നന്നായി വിശപ്പ് മാറി ചോറ് തിന്നുന്നത് തന്നെ പലപ്പോഴും പെരുന്നാളിനാണ്. ചെറിയ പെരുന്നാളിന് വാങ്ങിയ പുത്തൻ കുപ്പായം തന്നെയാണ് വലിയ പെരുന്നാൾക്കും ഉണ്ടാവുക. ചെറിയ പെരുന്നാൾ കഴിഞ്ഞാൽ…
Read Moreഷാഹിൻ ഫാൽക്കൻ! മണിക്കൂറിൽ 320 കിലോമീറ്റർ വേഗം; പാക്കിസ്ഥാന്റെ ദേശീയപക്ഷി നീലഗിരി മലനിരകളിൽ
ജിതേഷ് ചെറുവള്ളിൽ മറയൂർ: മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഷഹീൻ ഫാൽക്കൻ നീലഗിരി മലനിരകളിൽ എത്തി. അന്യംനിന്നുപോകുന്ന നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമായി നീലഗിരി മലനിരകൾ മാറുകയാണ്. ബെർഗിൻ ഫാൽക്കൻ കുടുംബത്തിൽപ്പെട്ട ഷാഹിൻ ഫാൽക്കണിന്റെ എണ്ണം നീലഗിരി മലനിരകളിൽ വർധിച്ചുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ പാരന്പര്യ ദേശീയ പക്ഷിയാണ് ഷാഹിൻ ഫാൽക്കൻ. ലോകത്ത് ഏറ്റവും വേഗത്തിൽ പറക്കുന്നവയാണിതെന്നു ഷാഹിൻ ഫാൽക്കനെക്കുറിച്ച് പഠനം നടത്തുന്ന, ഇവയുടെ അപൂർവ ചിത്രങ്ങൾ എടുത്ത, സന്താന രാമൻ പറഞ്ഞു. തമിഴ്നാട്ടിലെ വിഴിപ്പുറത്തു ചെന്നികോട്ടയിൽ ഒരുതവണയും പഴവേർക്കാട്ടിൽ ഒരു തവണയും ഈ പക്ഷിയെ കണ്ടിട്ടുള്ളതായി രേഖകൾ ഉണ്ട്. വിന്റർ വിസിറ്റർ എന്നും ഇവയെ വിളിക്കാറുണ്ട്. തണുപ്പുകാലത്തു വാസസ്ഥലം മാറുന്ന പക്ഷിയാണിത്. നീലഗിരിയിൽ 2013 മുതൽ 2017 വരെ നടത്തിയ പഠനത്തിൽ ഇവയുടെ എട്ടു…
Read Moreകേന്ദ്രമന്ത്രിമാരായത് കണ്ണൂരിന്റെ നാലു മക്കൾ, ഒരു മരുമകൻ
കണ്ണൂർ: കേന്ദ്ര മന്ത്രിസഭയിൽ അംഗമാകുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലാമത്തെയാളാണ് വി.മുരളീധരൻ. കെ.കരുണാകരൻ, ഇ.അഹമ്മദ്, കെ.സി.വേണുഗോപാൽ എന്നിവരാണ് ഇതിനുമുന്‍പ് കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളായത്. പി.വി.നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നു കണ്ണൂർ ചിറക്കൽ സ്വദേശിയായ കെ.കരുണാകരൻ. രാജ്യസഭയിലൂടെയാണ് അദ്ദേഹം പാർലമെന്റംഗമായത്. ഏറ്റവും കുടുതൽ കാലം കേന്ദ്രമന്ത്രിയായിരുന്ന മലയാളി കണ്ണൂർ സ്വദേശി ഇ.അഹമ്മദാണ്. ഡോ.മൻമോഹൻ സിംഗിന്റെ രണ്ടു മന്ത്രിസഭകളിലായി 3642 ദിവസമാണ് അദ്ദേഹം മന്ത്രിയായിരുന്നത്. കേന്ദ്രമന്ത്രിയാകുന്ന ആദ്യ മുസ്ലിം ലീഗ് നേതാവും അഹമ്മദ് തന്നെ. വിദേശകാര്യം, റെയിൽവേ സഹമന്ത്രി സ്ഥാനങ്ങളാണ് അദ്ദേഹം വഹിച്ചത്. ഇക്കാലത്ത് പൊന്നാനി, മലപ്പുറം മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചത്. രണ്ടാം യുപിഎ സർക്കാരിലാണ് മാതമംഗലം കണ്ടോന്താർ സ്വദേശിയായ കെ.സി.വേണുഗോപാൽ സഹമന്ത്രിയായത്. ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഊർജം, വ്യോമയാന വകുപ്പുകളുടെ ചുമതലവഹിച്ചു. കണ്ണൂരിന്റെ ഒരു മരുമകനും കേന്ദ്രമന്ത്രിയായിട്ടുണ്ട്. ദേവഗൗഡ, ഐ.കെ.ഗുജ്റാൾ മന്ത്രിസഭകളിൽ അംഗമായിരുന്ന സി.എം.ഇബ്രാഹിം. കർണാടകയിൽ നിന്ന് രാജ്യസഭയിലെത്തിയ…
Read Moreജയരാജൻ തോറ്റു, ഉണ്ണിത്താൻ വിജയിച്ചു; പന്തയ തുക സുഹൃത്തിന്റെ ചികിത്സയ്ക്ക്
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പന്തയം വച്ച് ലഭിച്ച തുക വൃക്ക മാറ്റിവെയ്ക്കലിന് വിധേയനാകുന്ന സുഹൃത്തിന് നൽകി മൂന്ന് പേർ. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നിയാസ് മലബാറി, ബഷീർ എടപ്പാൾ, കെ.എ. അഷ്ക്കർ എന്നീ യുവാക്കളാണ് പന്തയത്തിലേർപ്പെട്ടത്. വടകരയിൽ ജയരാജൻ തോൽക്കുമെന്ന് ബഷീർ എടപ്പാൾ പറഞ്ഞപ്പോൾ ജയിക്കുമെന്ന് അഷ്ക്കർ വാദിച്ചു. ഒരു ലക്ഷം രൂപയാണ് ഇവർ പന്തയം വച്ചത്. കാസർഗോഡ് ഉണ്ണിത്താൻ ജയിക്കുമെന്ന് നിയാസ് വാദിച്ചു. എന്നാൽ ഇത് എതിർത്ത അഷ്ക്കർ നിയാസുമായി ഇരുപത്തി അയ്യായിരം രൂപയ്ക്ക് പന്തയം വച്ചു. തുടർന്ന് രണ്ട് പന്തയത്തിലും തോറ്റ അഷ്ക്കർ ഒന്നേകാൽ ലക്ഷം രൂപ നൽകി വാക്കു പാലിച്ചപ്പോഴാണ് ഇവരുടെ സുഹൃത്തായ കെഎസ്യു പ്രവർത്തകൻ റാഫി പെരിങ്ങാലയുടെ ചികിത്സയ്ക്കായി പണം നൽകാമെന്ന് മൂവരും തീരുമാനിച്ചത്. എന്നാൽ ഈ തുക മതിയാകില്ലെന്നും ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്ന് നിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച…
Read Moreതെങ്ങിൻ മടലായിരുന്നു ബാറ്റ് ടെന്നീസ് ബോൾ പന്തും ഓർമയുണ്ടോ ആ ക്രിക്കറ്റ് കളിക്കാലം….
ഋഷി തെങ്ങിൻ മടലായിരുന്നു ബാറ്റ്; ടെന്നിസ് ബോൾ പന്തും….മൂന്നുവിക്കറ്റുകൾ കാറ്റിൽ ചാഞ്ചാടി വീണുപോകാതിരിക്കാൻ എത്ര പാടുപെട്ടിരിക്കുന്നു. വിക്കറ്റെടുക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു വിക്കറ്റ് നിലനിർത്താൻ….വീണ്ടുമൊരു ലോകകപ്പ് ക്രിക്കറ്റ് ഏതാനും ഓവറുകൾക്കപ്പുറമെത്തി നിൽക്കുന്പോൾ നാട്ടിൻപുറത്തെ ആ പഴയ ക്രിക്കറ്റ് മൈതാനത്തേക്ക് മനസോടുകയാണ്…. 1983 എന്ന സിനിമയിൽ നിവിൻപോളിയും കൂട്ടുകാരും ആസ്വദിച്ച അതേ ക്രിക്കറ്റ് കാലം!! മധ്യവേനലവധിക്കാലത്ത് ഒഴിഞ്ഞുകിടക്കുന്ന പാടങ്ങളും പറന്പുകളും നാട്ടിൻപുറത്തെ ലോർഡ്സ് സ്റ്റേഡിയങ്ങളാകും. ചെത്തിമിനുക്കിയെടുത്ത മടൽ ബാറ്റിന് ഇന്നത്തെ എസ്ജിആർഎസ്ഡി സ്പാർക്ക് കാശ്മീർ വില്ലോ ക്രിക്കറ്റ് ബാറ്റിന്റെ ഗമയും ഗാംഭീര്യവുമായിരുന്നു. നിറം മങ്ങി ചെളി പിടിച്ച ആ ടെന്നീസ് ബോളിന് ഇന്നത്തെ ആക്രോണ്‍ ക്രിക്കറ്റ് ബുള്ളറ്റ് ലെതർ ബോളിനേക്കാൾ മതിപ്പായിരുന്നു. നിരപ്പല്ലെങ്കിലും പിച്ച് കിടിലൻ പിച്ചായിരുന്നു. ബാറ്റിന്റെ തണ്ടു വെച്ചളന്ന് ക്രീസ് വരയ്ക്കുന്ന ആ സ്റ്റൈലൊന്ന് കാണേണ്ടത് തന്നെയാണ്. പഴയ ഏതെങ്കിലും തൊപ്പി എടുത്തുവച്ചിരിക്കും. കളിക്കുന്പോൾ ഗമയിൽ എടുത്തണിയാൻ. റണ്ണർ…
Read Moreസ്നേഹ സ്പർശമേൽക്കാതെ നീർമാതളത്തിനിത് പത്താണ്ട്….
സ്വന്തം ലേഖകൻ തൃശൂർ: പുന്നയൂർക്കുളത്തെ നീർമാതളം ആ സ്നേഹസ്പർശമേൽക്കാൻ കൊതിയോടെ കാത്തിരിക്കുകയാണ്…പത്തുവർഷമായിട്ട്…ഇനിയൊരിക്കലും ആ നീർമാതളച്ചുവട്ടിലേക്ക് വാക്കിലും നോക്കിലും സ്നേഹം നിറച്ച് ആമി വരില്ലെന്നറിയാതെ.. മാധവിക്കുട്ടിയായും ആമിയായും പിന്നെ കാലത്തിന്റെ മഹാപ്രവാഹത്തിലെപ്പഴോ കമലാ സുരയ്യയായും മാറി ഈ നീർമാതച്ചുവട്ടിലെത്തിയിരുന്ന ആ സ്നേഹസുഗന്ധം പത്തുവർഷമായി ഏൽക്കാതിതിരുന്നതിന്റെ വാട്ടമുണ്ട് ഇപ്പോൾ ഈ നീർമാതളത്തിന്… ഇടയ്ക്ക് പൂവിടുമെങ്കിലും പഴയ പ്രൗഢിയും ഭംഗിയും ഇന്ന് നീർമാതളത്തിനില്ല. അതിനി ഉണ്ടാവുകയുമില്ല…അത്രമേൽ പ്രണയവാത്സല്യത്തോടെ ഈ നീർമാതളത്തെ ഹൃത്തോടു ചേർത്ത ആമിയെ കാണാതെ എങ്ങിനെ നീർമാതളം പഴയ ഭംഗിയോടെ പൂക്കും…. ഓർമകളുടെ സുഗന്ധമാണ് നീർമാതളത്തിനിപ്പോൾ…ആമിയെന്ന ഓർമകളുടെ സുഗന്ധം… അവസാനമായി കൊൽക്കൊത്തയിലേക്ക് പോകും മുന്‍പ് കമലസുരയ്യയായി ആമി നീർമാതളച്ചുവട്ടിൽ വന്നിരുന്നു…ഒരു പക്ഷിയായി വീണ്ടുമൊരിക്കൽ കൂടി ഈ നീർമാതളഭൂവിലേക്ക് പറന്നെത്താൻ ആഗ്രഹം പ്രകടിപ്പിച്ച്….അങ്ങിനെ പറന്നെത്തുമെന്ന് പറഞ്ഞാണ് അന്ന് അവർ കൊൽക്കൊത്തയിലേക്ക് യാത്രയായത്… പിന്നീടൊരിക്കലും അവർ നീർമാതളച്ചുവട്ടിലേക്ക് വന്നില്ല… എഴുത്തുകാരുടെ, എഴുതിത്തുടങ്ങുന്നവരുടെ, എഴുത്തിനെ…
Read Moreകണ്ണാന കണ്ണേ…..അതിമനോഹരമായി പാട്ട് പാടി പുരോഹിതൻ
കലാകാരന്മാരായ പുരോഹിതന്മാരുടെ വീഡിയോകൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് സോഷ്യൽമീഡിയയിൽ പതിവ്. ഇപ്പോഴിത ആ കൂട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഒരു പുരോഹിതനും കൂടി. അദ്ദേഹത്തിന്റെ പേര് വ്യക്തമല്ല. തമിഴ് നടൻ അജിത്ത് നായകനായ വിശ്വാസത്തിലെ കണ്ണാന കണ്ണേ… എന്ന ഗാനമാണ് അദ്ദേഹം അതി മനോഹരമായി ആലപിച്ചത്. മീഡിയ വിംഗ് പത്തനംതിട്ടയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Read More