എല്ലാവരുടെയും ജന്മദിനം ഒരേ ദിവസമായതിന്റെ അപൂർവ സൗഭാഗ്യത്തിലൊരു കുടുംബം. ചെറുപുഴ പാടിയോട്ടുചാൽ പട്ടുവത്തെ പുതിയടവൻ വീട്ടിൽ അനീഷ്കുമാർ - മണിയറ വീട്ടിൽ അജിത ദമ്പതികളും ഇവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ജന്മദിനത്തിലെ അപൂര്‍വഭാഗ്യം അനുഭവിക്കാനുള്ള അവസരമുണ്ടായത്. മേയ് 25 ആണ് ഇവരുടെ നാലുപേരുടെയും ജന്മദിനം. അച്ഛന്റെയും അമ്മയുടെയും മൂത്തമകൾ ആരാധ്യയുടെയും ജന്മദിനത്തില്‍ത്തന്നെ ഇന്നലെ രണ്ടാമത്തെ കുട്ടികൂടി ജനിച്ചതോടെയാണ് ഇവരുടെ കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേദിവസമായത്. 1981 മേയ് 25നായിരുന്നു അനീഷ് കുമാറിന്റെ ജനനം. 1987 മേയ് 25ന് അജിതയുടെയും. 2011 ലായിരുന്നു ഇവരുടെ വിവാഹം. 2012 മേയ് 25നായിരുന്നു മൂത്തമകൾ ആരാധ്യയുടെ ജനനം. ഇന്നലെ രാവിലെ 11 ന് അജിത സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന പയ്യന്നൂര്‍ സബാ ആശുപത്രിയിലായിരുന്നു ഇവരുടെ രണ്ടാമത്തെ കുട്ടിയുടെ ജനനം. കുറേനാള്‍ വിദേശത്തായിരുന്ന അനീഷ്കുമാര്‍ ഇപ്പോള്‍ നാട്ടില്‍ കൃഷിപ്പണികളുമായി കഴിയുകയാണ്.
Read MoreCategory: RD Special
ഭര്‍ത്താവിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍! താന്‍ അന്വേഷിച്ച ആ കൊലപാതകത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ബൈജു പൗലോസ് എഴുതുന്നു…
നാൽപ്പത്തിരണ്ടുകാരനായ പോൾ വർഗീസ് ഒരു തുണിക്കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. 16 വർഷമായി ഇവിടെത്തന്നെയായിരുന്നു ജോലി. 14 വർഷം മുന്‍പ് അങ്കമാലി സ്വദേശിനിയായ സജിതയെ വിവാഹം കഴിച്ചു. ഇവർക്ക് പന്ത്രണ്ടും ഏഴും വയസുള്ള രണ്ടു പെണ്‍കുട്ടികളും ഉണ്ട്. കാക്കനാട് ഉൾപ്രദേശത്തേക്കു മാറി കുടുംബവീട്ടിലായിരുന്നു താമസം. വീടിനുചുറ്റും കൈതച്ചക്കയുടെ കൃഷിയുണ്ടായിരുന്നു. ഈ കുടുംബത്തിനൊപ്പം പോൾ വർഗീസിന്റെ പ്രായമായ അമ്മയും താമസിച്ചിരുന്നു. വിദേശത്തു നിന്ന് മിഠായിയുമായെത്തിയ സുഹൃത്ത് സജിതയുടെ ഒരു ബന്ധു യുകെയിൽ ഉണ്ടായിരുന്നു. കോട്ടയം പാന്പാടി സ്വദേശി പാന്പാടിക്കണ്ടത്തിൽ ടിസൻ കുരുവിളയ്ക്കൊപ്പമായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. ടിസൻ നാട്ടിലേക്കു പോരുന്ന സമയം ബന്ധുവായ സജിതയ്ക്ക് കുറച്ച് മിഠായി ഇയാൾ കൊടുത്തുവിട്ടു. അങ്ങനെയാണ് ആദ്യമായി ടിസനും സജിതയും കണ്ടുമുട്ടുന്നത്. യുകെയിലെ സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായിരുന്നു ടിസൻ. നഴ്സായ ഭാര്യയുടെ കുടുംബവീസയിലാണ് ഇയാൾ യുകെയിൽ എത്തിയത്. മിഠായി നൽകാനെത്തിയ ടിസൻ സജിതയുടെ കുട്ടികളോട് വളരെ…
Read Moreദുരുഹതയ്ക്ക് ഉത്തരം വേണം..! ചില കേസുകൾ തെളിയുന്പോൾ മറ്റു ചില കേസുകൾ എങ്ങുമെത്താതെ അവശേഷിക്കുന്നു…
ഗിരീഷ് പരുത്തിമഠം ഒരു സെക്യൂരിറ്റി ഏജൻസിയുടെ നടത്തിപ്പുകാരനാണ് അവിനാഷ് മിശ്ര. എഴുപതോളം പേർ ഈ സ്ഥാപനത്തിലെ അംഗങ്ങളാണ്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തികഞ്ഞ ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അവിനാഷിന്റെ സ്ഥാപനത്തിന് അത്യാവശ്യം പേരും പെരുമയുമുണ്ട്. അലഹാബാദ് സ്വദേശിയായ അവിനാഷ് ഹരിയാന സംഘർഷ് നഗറിൽ എസ്ആർഎ കോളനിയിലെ ഫ്ളാറ്റിലാണ് താമസം. അവിനാഷിന്റെ കന്പനിയിലെ സൂപ്പർവൈസറായ അമിത് മിശ്രയും അദ്ദേഹത്തോടൊപ്പമാണ് താമസിക്കുന്നത്. അവിനാഷിന്റെ മുറിയുടെ കതക് അടഞ്ഞു കിടക്കുകയാണെന്നും വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ലെന്നും അമിത് കഴിഞ്ഞ ദിവസം രാവിലെ ഫ്ളാറ്റിലെ സെക്രട്ടറിയെ ഫോണിൽ അറിയിച്ചു. പിന്നീട് പോലീസ് ഫ്ളാറ്റിലെത്തി വാതിൽ ബലം പ്രയോഗിച്ച് തുറന്നു. അപ്പോഴാണ് അവരെയെല്ലാം നടുക്കുന്ന ആ കാഴ്ച കണ്ടത്- മുറിയിലെ സീലിംഗ് ഫാനിൽ കെട്ടിയ ദുപ്പട്ടയിൽ അവിനാഷ് അനക്കമില്ലാതെ…. ആത്മഹത്യയല്ല, കൊലപാതകമെന്ന് കുടുംബാംഗങ്ങൾ ഇക്കഴിഞ്ഞ പതിനഞ്ചിനാണ് നാട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചതിനു ശേഷം അവിനാഷ് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.…
Read Moreവീട്ടിൽ ഒമ്പത് പേർ, ലഭിച്ചത് അഞ്ച് വോട്ട്; പൊട്ടിക്കരഞ്ഞ് സ്ഥാനാർഥി
വീട്ടിലുള്ളവർ പോലും വോട്ട് ചെയ്തില്ലെന്ന സങ്കടത്തിൽ പൊട്ടിക്കരഞ്ഞ് സ്ഥാനാർഥി. പഞ്ചാബിലെ ജലന്ധറിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച നീതു വാലയാണ് സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞത്. അദ്ദേഹത്തിന് ആകെ ലഭിച്ചത് അഞ്ച് വോട്ടാണ്. എന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാകട്ടെ ഒമ്പത് അംഗങ്ങളുണ്ട്. തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം നടന്ന ഇന്റർവ്യൂവിലാണ് മാധ്യമപ്രവർത്തകന്റെ മുമ്പിൽ അദ്ദേഹം പൊട്ടിക്കരഞ്ഞത്. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
Read Moreകര്‍ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വീണേക്കും, കര്‍ണാടകയില്‍ കുമാരസ്വാമിയും കൂട്ടരും കോണ്‍ഗ്രസിനെതിരേ രംഗത്ത്, ബിജെപിയുടെ തേരോട്ടത്തില്‍ പ്രതിസന്ധിയിലാകുന്നത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും
കേന്ദ്രത്തില്‍ ബിജെപി വലിയ മുന്നേറ്റം കാഴ്ച്ചവയ്ക്കുന്നത് ഭീഷണിയാകുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ മാത്രമല്ല കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സര്ക്കാരുകളെയുമാണ്. ഈ രണ്ടിടത്തും കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തിലാണ് ഭരിക്കുന്നത്. കര്‍ണാടകത്തില്‍ എച്ച്ഡി കുമാരസ്വാമിയുടെ ജനതാദള്‍ എസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ പലപ്പോഴും പൊട്ടിത്തെറിയിലൂടെയാണ് കടന്നുപോകുന്നത്. കര്‍ണാടകയില്‍ ബിജെപി വലിയ വിജയം നേടുമെന്ന സൂചനകള്‍ ലഭിച്ചതോടെ സര്‍ക്കാര്‍ വീഴുമെന്നാണ് കിട്ടുന്ന വിവരങ്ങള്‍. എച്ച്ഡി ദേവഗൗഡയും നിഖില്‍ കുമാരസ്വാമിയും തോല്‍വി തുറിച്ചു നോക്കുകയാണ്. തങ്ങളെ കോണ്‍ഗ്രസ് കാലുവാരിയെന്ന് കുമാരസ്വാമിയും കൂട്ടരും ഇപ്പോഴേ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ബിജെപി അധികാരം പിടിക്കാന്‍ ശ്രമം തുടങ്ങും. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനും ജനഹിതം തിരിച്ചടിയാണ്. ബിഎസ്പിയുടെയും എസ്പിയുടെയും കനിവിലാണ് കമല്‍നാഥ് ഭരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ഥിയെ രാജിവയ്പ്പിച്ച് കോണ്ഗ്രസിലെത്തിച്ചതിനെതിരേ മായാവതി കലിപ്പിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പിന്തുണ പിന്‍വലിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് മുന്നോട്ടുള്ള യാത്ര അത്ര…
Read Moreരാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ഉറക്കത്തിലാണ്ടു, കൃത്യമായ പ്ലാനിംഗോടെ ബിജെപി കളത്തിലിറങ്ങിയപ്പോള്‍ വിജയം കണ്ടത് മോദിയുടെ ജനകീയത തന്നെ
നരേന്ദ്ര മോദിയെന്ന നേതാവിന്റെ ജനകീയതയ്ക്ക് ലഭിക്കുന്ന പ്രതികരണമെന്ന് തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിക്കാം. പ്രതിസന്ധികളില്‍ മുന്നില്‍ നിന്ന് നയിക്കുന്ന നേതാവെന്ന പ്രതിച്ഛായയും അടിത്തട്ടില്‍ സാധാരണക്കാര്‍ക്കായി പ്രഖ്യാപിച്ച പദ്ധതികളുമാണ് മോദിക്കും ബിജെപിക്കും കളംനിറയാന്‍ സഹായിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലും പോലും എതിരായൊരു ഫലം രാഹുല്‍ ഗാന്ധിക്ക് നേരിടേണ്ടി വന്നത് ഇതിന്റെ തെളിവാണ്. കഴിഞ്ഞ ഡിസംബറില്‍ മൂന്നു സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചതോടെ കോണ്‍ഗ്രസ് തിരിച്ചുവരവിലാണെന്ന് തോന്നിച്ചു. എന്നാല്‍ ഭരണം കിട്ടിയ രാജസ്ഥാനിലും മധ്യപ്രദേശിലും തൊഴുത്തില്‍ കുത്തുമായി കോണ്‍ഗ്രസ് തമ്മില്തല്ലിയതോടെ ബിജെപി പ്രചാരണം ആര്‍എസ്എസ് ഏറ്റെടുത്തു. വീഴ്ച്ചകള്‍ കൃത്യമായി മനസിലാക്കി ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ച് ബിജെപി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. മറുവശത്ത് ട്വിറ്ററില്‍ മാത്രമൊതുങ്ങി രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും പ്രചരണം. രാജസ്ഥാനിലും മധ്യപ്രദേശിലും നേരിയ മാര്‍ജിനിലാണ് കഴിഞ്ഞ നിയമസഭയില്‍ ബിജെപിക്ക് അധികാരം നഷ്ടമായത്. വോട്ടിംഗ് ഷെയറില്‍ ബിജെപി ആയിരുന്നു താനും…
Read Moreടൂറിംഗ് ടാക്കീസല്ല…! തങ്ങൾ കഷ്ടപ്പെട്ട് ഒരുക്കിയ സിനിമ പ്രേക്ഷകരെ കാണിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത തൃശൂർക്കാരെ പരിചയപ്പെടാം…..
ഋഷി പാലഭിഷേകങ്ങളില്ല, കൊട്ടുംകുരവയും കാവടിയാട്ടങ്ങളുമില്ല..പടുകൂറ്റൻ ഫ്ളെക്സ് ബോർഡുകളും പരസ്യപ്രചാരണ കോലാഹലങ്ങളുമില്ല…അഞ്ഞൂറോളം സ്ക്രീനുകളിൽ പ്രദർശനവുമില്ല. പക്ഷെ ഇതും സിനിമ തന്നെയാണ്. പ്രേക്ഷകർക്കായി ഒരുക്കിയ സിനിമ. കെട്ടുകാഴ്ചകളും ആലഭാരങ്ങളുമില്ലാതെ കഥയുടെ കരുത്തും ക്രാഫ്റ്റിന്റെ മികവും കൊണ്ട് നട്ടെല്ലുവളയാതെ തലയുയർത്തി നിൽക്കുന്ന ഒരു നല്ല സിനിമ – രക്തസാക്ഷ്യം. മലയാള സിനിമയിൽ നിരവധി നല്ല സിനിമകൾ പിറവി കൊണ്ട നാടാണ് തൃശൂർ. ജനറേഷൻ ഗ്യാപ്പില്ലാതെ തൃശൂരിൽ നിന്ന് സിനിമകൾ വന്നുകൊണ്ടേയിരിക്കുന്പോൾ അതിലെ ഏറ്റവും പുതിയ ചിത്രമാണ് രക്തസാക്ഷ്യം. പ്രഗല്ഭരായ പല സംവിധായകർക്കൊപ്പം വർഷങ്ങളോളം പ്രവർത്തിച്ചിട്ടുള്ള ബിജുലാലാണ് രചനയും സംവിധാനവും. സിനിമ വെറുമൊരു നേരന്പോക്കല്ല എന്ന് വിശ്വസിക്കുന്ന, സിനിമയെ അഗാധമായി സ്നേഹിക്കുന്ന ഒരു കൂട്ടം കലാകാരൻമാരുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ഈ സിനിമ. സിനിമ പണസന്പാദനത്തിനുളള ഒരു മാർഗമാണെന്ന് കരുതാത്ത ഒരു കൂട്ടം സിനിമ പ്രവർത്തകർ. അവരുടെ കൂട്ടായ്മയാണ് സ്ക്രീൻപ്ലേ സിനിമാസ്. ആ കൂട്ടായ്മയിൽ നിന്ന്…
Read Moreകടുത്ത ചൂടിൽ നിന്നും കാറിനെ സംരക്ഷിക്കാൻ “ചാണക വിദ്യ’! സോഷ്യൽമീഡിയയിൽ വൈറലായി മാറുന്ന ചിത്രങ്ങൾക്ക് പ്രതികരണവുമായി നിരവധിയാളുകള്‍
മഴയിൽ നിന്നും വെയിലിൽ നിന്നും കാറിനെ സംരക്ഷിക്കാൻ ഉടമകൾ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ അഹമ്മദാബാദ് സ്വദേശിയായ ഒരു യുവതി തന്റെ കാറിനെ സംരക്ഷിക്കാൻ ചെയ്ത പ്രവർത്തിയാണ് നവമാധ്യമങ്ങളിൽ ഏറെ സംസാരവിഷയമാകുന്നത്. കാറിൽ മുഴുവൻ ചാണകം തേച്ചു പിടിപ്പിക്കുക എന്ന വ്യത്യസ്തമായ മാർഗമാണ് ഇവർ സ്വീകരിച്ചത്. രൂപേഷ് ഗൗരംഗ ദാസ് എന്നയാളാണ് ചാണകം തേച്ചു പിടിപ്പിച്ച കാറിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. സെജൽ ഷാ എന്നാണ് ഈ കാറിന്റെ ഉടമയുടെ പേര്. സോഷ്യൽമീഡിയയിൽ വൈറലായി മാറുന്ന ചിത്രങ്ങൾക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read Moreതോൾ ചെരിഞ്ഞ ലാലേട്ടന് സൈഡ് ചെരിഞ്ഞ കെഎസ്ആർടിസി ബസ്; നടന വിസ്മയത്തിനെ തേടി ഒരു “വെറൈറ്റി’ പിറന്നാൾ ആശംസ
അഭിനയ ചക്രവർത്തി മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കൊട്ടാരക്കര കെഎസ്ആർടിസി നൽകിയ വ്യത്യസ്തമായ പിറന്നാൾ ആശംസയിലാണ് സോഷ്യൽമീഡിയയുടെ കണ്ണുടക്കുന്നത്. തോൾ ചെരിച്ച് നടന്ന് മലയാളി മനസിൽ ഇടം നേടിയ താരത്തിന്റെ കിടിലൻ നടത്തത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചെരിഞ്ഞ് നിൽക്കുന്ന കെഎസ്ആർടിസി ബസിന്റെ ചിത്രമാണ് ഇവർ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. ലാലേട്ടനോടുള്ള അടങ്ങാത്ത ആരാധന മനസിൽ സൂക്ഷിക്കുന്നവരിൽ നിന്നും സോഷ്യൽമീഡിയയിലെങ്ങും അദ്ദേഹത്തിന് ആശംസ പ്രവാഹമാണ്. മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി സിനിമ മേഖലയിൽ നിന്നും നിരവധി പ്രമുഖർ താരത്തിന് ആശംസ നേർന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Read Moreഒരാഴ്ചയ്ക്കിടെ രണ്ടാം തവണ! എവറസ്റ്റ് കൊടുമുടി വീണ്ടും കീഴടക്കി കാമി ഋത
കാഠ്മണ്ഡു: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി നേപ്പാൾ സ്വദേശി കാമി ഋത ഷെർപ്പ. ചൊവ്വാഴ്ച 24-ാം തവണയും എവറസ്റ്റ് കയറിയാണ് കാമി റിക്കാർഡ് ബുക്കിൽ തന്റെ പേര് ഒന്നുകൂടി തിരുത്തി എഴുതിയത്. രാവിലെ ആറരയോടെ നേപ്പാൾ വശത്തുനിന്നാണ് കാമി എവറസ്റ്റിനു മുകളിലെത്തിയത്. മേയ് പതിനഞ്ചിന് കാമി 23-ാം തവണ എവറസ്റ്റിൽ എത്തിയിരുന്നു. രണ്ടു ദശകത്തോളമായി എവറസ്റ്റ് ആരോഹകർക്ക് വഴികാട്ടിയായി പ്രവർത്തിക്കുകയാണ് ഷെർപ്പ. സൊലുകുംഭു ജില്ലയിലെ താമെ സ്വദേശിയാണ് കാമി. പർവതാരോഹകർക്ക് വഴികാട്ടുന്നതിന്റെ ഭാഗമായാണ് ഭൂരിഭാഗം തവണയും കാമി കൊടുമുടി കയറിയത്. കാഞ്ചൻജംഗ, ചൊ ഒയു, ലോട്സെ, അന്നപുർണ തുടങ്ങിയ കൊടുമുടികൾ ഇതിനകംതന്നെ കാമി കീഴടക്കിക്കഴിഞ്ഞു. 1994-ൽ 24 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് കാമി ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. അമേരിക്ക കേന്ദ്രമായ ആൽപൈൻ അസെന്റ്സ് കന്പനിക്കു വേണ്ടിയാണ് കാമി ഗൈഡായി ജോലി ചെയ്യുന്നത്. നേപ്പാളിലെ പർവത…
Read More