സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ പലപ്പോഴും ബോഡിഷെയ്മിങിന് വിധേയരാകാറുണ്ട്. എന്നാല്‍ ഇത്തരം ട്രോളുകളോ അധിക്ഷേപങ്ങളോ ഒന്നും തന്നെ ബാധിക്കാറില്ലെന്ന് കാണിച്ചിരിക്കുകയാണ് നടി. ഗര്‍ഭിണിയായതിന് ശേഷം ഭാരം കൂടിയ ചിത്രം പങ്കുവെച്ച സമീറയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു. ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് താരം. നിറവയറുമായി ബിക്കിനി ധരിച്ചു നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് സമീറ കുറിച്ചത് ഇങ്ങിനെ ‘ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്’- സമീറ കുറിച്ചു. വ്യവസായിയായ ആകാഷ് വര്‍ധെയാണ് സമീറയുടെ ഭര്‍ത്താവ്. 2014 ലായിരുന്നു അവരുടെ വിവാഹം. 2015 ല്‍ ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു.
Read MoreCategory: RD Special
എനിക്ക് ഫോണ്‍ കോളുകളുടെ ബഹളമാണ്, വിളിക്കുന്ന എല്ലാവര്ക്കും അറിയേണ്ടത് ഒരൊറ്റ കാര്യം മാത്രം, മമ്മൂട്ടിയ്ക്കൊപ്പം മാമാങ്കത്തിന്റെ പോസ്റ്റര്‍ നടന് സുധീറിന് പുലിവാലായത് ഇങ്ങനെ
മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയതിന് പിന്നാലെ പോസ്റ്ററില്‍ മമ്മൂട്ടിയ്ക്കൊപ്പം ഉള്ളത് താനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേര് വിളിക്കുന്നെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടന് സുധീര്‍. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുധീര്‍ ഇക്കാര്യം പറഞ്ഞത്. സ്വന്തം അച്ഛന് പോലും അത് താനാണെന്ന് വിചാരിച്ച് വിളിച്ചെന്നും അതിനാലാണ് ഈ വിശദീകരണമെന്നും സുധീര്‍ വീഡിയോയില്‍ പറയുന്നു. ‘ഇന്നലെ മുതല്‍ എനിക്ക് ഫോണ്‍ കോളുകളുടെ ബഹളമാണ്. മാമാങ്കത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും റിലീസ് ചെയ്തിരുന്നു. അതില്‍ മമ്മൂക്കയുടെ കൂടെ നില്‍ക്കുന്നത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് മെസേജ് അയക്കുന്നത്. ഞാനെല്ലാവരെയും തിരുത്തി കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല, നടന് ഉണ്ണി മുകുന്ദനാണ് മമ്മൂക്കയ്ക്കൊപ്പമുള്ളത്. ‘രസകരമായ കാര്യം ഇതൊന്നുമല്ല, എന്റെ അച്ഛന് പത്രം കണ്ടതിനു ശേഷം വിളിച്ചു, ‘മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, അച്ഛന് സന്തോഷമായി’ എന്നു പറഞ്ഞു. അച്ഛനെ വരെ തിരുത്തേണ്ട…
Read Moreഏഴുമാസം മുമ്പാണ് അവസാനമായി ഓപ്പറേഷന് നടത്തിയത്, അത് ആറാമത്തെ സര്‍ജറി ആയിരുന്നു, ഇപ്പോള്‍ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സര്‍ജറിക്കായി ശരണ്യ പോകുകയാണ്, നടി ശരണ്യയുടെ ദയനീയാവസ്ഥയില്‍ സഹായമഭ്യര്‍ഥിച്ച് സീരിയല്ലോകം
നടി ശരണ്യ ദുരിതജീവിതത്തിലെന്ന് സഹപ്രവര്‍ത്തകര്‍. അര്‍ബുദബാധയെ തുടര്‍ന്ന് ശരണ്യക്ക് വീണ്ടും സര്‍ജറി നടത്തേണ്ടി വരികയാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇത് ഏഴാമത്തെ തവണയാണ് ശരണ്യക്ക് സര്‍ജറി നടത്തേണ്ടി വരുന്നത്. സാമൂഹ്യപ്രവര്‍ത്തകന്‍ സൂരജ് പാലക്കാരനാണ് ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സര്‍ജറിക്കായി ശരണ്യ പോകുകയാണ് എന്ന് നടി സീമ ജി നായര്‍ വീഡിയോയില്‍ പറയുന്നു. ‘പല കലാകാരന്മാര്ക്കും അവരുടെ താരപ്രഭയില്‍ കൂടെ നില്ക്കാന് ഒരുപാട് പേര് ഉണ്ടാകും. എന്നാല്‍ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാന്‍ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാന്‍ വീഡിയോയില്‍ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരന് അല്ലെങ്കില്‍ കലാകാരി തളര്‍ന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്.’–സൂരജ് പറയുന്നു. സീമ ജി. നായരുടെ വാക്കുകള്‍–’ശരണ്യയ്ക്ക് ആറുവര്‍ഷം മുമ്പ് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ കലാകാരന്മാര് സഹായിക്കുകയും…
Read Moreനമസ്കാരം കമ്മീഷണറേ!! അന്ന് യതീഷ് ചന്ദ്രയ്ക്കു മുന്നില്‍ ഉറഞ്ഞുതുള്ളി, ഇന്ന് ചിരിച്ചുകൊണ്ട് കൈകൊടുത്തു, ബിജെപി നേതാക്കളും യതീഷും തമ്മിലുള്ള ചിത്രങ്ങള്‍ വൈറല്‍
ശബരിമലയില്‍ വിവാദം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥനായ യതീഷ്ചന്ദ്രയ്ക്കെതിരെ അന്ന് ബിജെപി നേതാക്കള്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്നലെ പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുടെ ഭാഗമായി ഗുരുവായൂരിലെത്തിയ യതീഷ് ചന്ദ്രയ്ക്ക് ബിജെപി നേതാക്കള്‍ കൈകൊടുത്തു. ഇവിടെ പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പായി ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ചാണ് കെ.സുരേന്ദ്രനും, എ.എന്‍ രാധാകൃഷ്ണനും കമ്മീഷണറുടെ മുന്‍പിലെത്തിയത്. എന്നാല്‍ പമ്പയിലും,നിലയ്ക്കലും കണ്ട പിണക്കമൊന്നും മൂവരുടെയും മുഖത്തുണ്ടായിരുന്നില്ല. ഇവരുടെ അടുത്തേക്ക് ചിരിയോടെ നടന്നടുത്ത കമ്മീഷണറെ കൈനിട്ടി സ്വീകരിക്കുകയാണ് ബി.ജെ.പി നേതാക്കള്‍ ചെയ്തത്. സമരപരിപാടികളുടെ ഭാഗമായി ശബരിമലയിലേക്കെത്തിയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ തടഞ്ഞതിലും, ശബരിമല സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുയര്‍ത്തി യതീഷ് ചന്ദ്രയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ബി.ജെ.പി നേതാക്കളുയര്ത്തിയിരുന്നത്. തൃശൂരില്‍ ഇനി യതീഷ്ചന്ദ്രയെ കാല്കുത്തിക്കില്ലെന്നും കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കുമെന്നും ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന് തുടര്‍ച്ചയായി മുന്നറിയിപ്പു നല്‍കിയിരുന്നു.
Read Moreഡോക്ടറും ഒരു മനുഷ്യനാണെന്ന് ആബിദ് തോന്നിക്കുന്നുണ്ട്, ഒരുവട്ടമല്ല പലവട്ടം; വൈറസില്‍ ശ്രീനാഥ് ഭാസി പരാജയമെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഒരു മറുപടി കുറിപ്പ്
ആഷിഖ് അബു ചിത്രം വൈറസ് തീയേറ്ററുകളില്‍ മികച്ച പ്രതികരണം തേടി മുന്നേറുകയാണ്. ചിത്രത്തിലെ എല്ലാകഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്നാണ് നിരൂപണങ്ങള്‍. എന്നാല്‍ ആബിദ് എന്ന കഥപാത്രമായി ശ്രീനാഥ് ഭാസിയുടേത് മോശം പ്രകടനമായിരുന്നുവെന്ന് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. ആബിദ് പെര്‍ഫെക്റ്റല്ല. കുറവുകളുണ്ട്. ട്രീറ്റ് ചെയ്യുന്ന രോഗിക്ക് അപകടം സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്ന മനസുണ്ട്. . .ഒരു കുഴപ്പമുണ്ടായാല്‍ ചിലപ്പൊഴൊക്കെ തളരുന്നുണ്ട്. . ഡോക്ടറും ഒരു മനുഷ്യനാണെന്ന് ആബിദ് തോന്നിക്കുന്നുണ്ട്. ഒരുവട്ടമല്ല പലവട്ടം.- നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ഇത് വൈറസിന്റെ റിവ്യൂ അല്ല, വൈറസ് റിവ്യൂകള്‍ ഓരോന്നായി വായിച്ചു വരുന്നതിനിടയ്ക്ക് കണ്ണിലുടക്കിയ ഒരു വരിയായിരുന്നു ശ്രീനാഥ് ഭാസിയുടെ കഥാപാത്രം ഡോ. ആബിദ് റഹ്മാന് സമ്പൂര്‍ണ്ണ പരാജയമായിരുന്നെന്നത്. മറ്റൊന്നില്‍ ഒരു ഡോക്ടറുടെ അംഗവിക്ഷേപങ്ങളോ രൂപഭാവങ്ങളോ ഇല്ലാത്ത…
Read Moreവൈദ്യുതി അപകടങ്ങൾക്കെതിരേ ജാഗ്രത പാലിക്കണം! കെഎസ്ഇബിയുടെ ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്
ശ്രീകണ്ഠപുരം: കാലവർഷക്കാലത്ത് വൈദ്യുത അപകടങ്ങളുണ്ടാകുന്ന സാഹചര്യങ്ങൾക്കെതിരേ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നു കെഎസ്ഇബി ശ്രീകണ്ഠപുരം ചീഫ് സേഫ്റ്റി ഓഫീസർ പി.കെ. രാജൻ അറിയിച്ചു. കനത്ത മഴയും കാറ്റുമുണ്ടാകുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ഇടിമിന്നൽ, പൊട്ടിവീണ കമ്പികൾ എന്നിവ വഴിയുണ്ടാകുന്ന അപകടങ്ങളൊഴിവാക്കാൻ നിതാന്ത ജാഗ്രത പുലർത്തണം. കഴിഞ്ഞ രണ്ടു വർഷമായി വൈദ്യുത ബോർഡ് കർശന സുരക്ഷാ നടപടികൾ കൈക്കൊണ്ടതിനാൽ ജീവനക്കാർക്കിടയിലുള്ള അപകടങ്ങൾ നാമമാത്രമായി ചുരുക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങൾക്കും നിർമാണ തൊഴിലാളികൾക്കും ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ക്ലാസുകൾ നൽകുന്നതിനു അസിസ്റ്റന്റ് എൻജിനിയർമാരെ ബന്ധപ്പെടാവുന്നതാണ്. കുടുംബശ്രീകൾ, വായനശാലകൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചു ക്ലാസുകൾ സംഘടിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ശ്രദ്ധിക്കുക! 1. താഴ്ന്നു കിടക്കുന്നതോ പൊട്ടിവീണതോ ആയ കമ്പികളിൽ യാതൊരു കാരണവശാലും സ്പർശിക്കരുത്. 2. പൊട്ടിവീണതു സർവീസ് വയറായാലും ന്യൂട്രൽ കമ്പിയായാലും അതിലും വൈദ്യുതി യുണ്ടാകും. ആയതിനാൽ പൊട്ടിവീണ കമ്പി മാറ്റിവയ്ക്കാനോ താഴ്ന്ന…
Read Moreഅത്ര ജോറല്ല! ഫുൾജാർ സോഡയ്ക്കൊപ്പം നുരയുന്നതു മാരകരോഗങ്ങൾ; വിചിത്രമായ കൂട്ടാണ് ഫുള്‍ജാര്‍ സോഡയിലുള്ളതെന്നും സ്വാഭാവികമായ വിഭവമല്ല ഇതെന്നും ഡോക്ടര്‍
കോഴിക്കോട്/കോട്ടയം: സോഡ നിറച്ച വലിയ ഗ്ലാസിനകത്തു കുഞ്ഞൻ ഗ്ലാസ് വീഴ്ത്തി മനസും ശരീരവും തണുപ്പിക്കുന്ന ഫുൾജാർ സോഡയുടെ രുചിയിൽ മാരക രോഗങ്ങൾ നുരഞ്ഞുപൊങ്ങാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. മഞ്ഞപ്പിത്തവും വയറിളക്കവും ബാധിക്കാൻ ഇതു ധാരാളം. കുലുക്കി സർബത്തിനു പിന്നാലെ വഴിയോരങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും താരമായ ഫുൾജാർ കമിഴ്ത്താൻ ആരോഗ്യവകുപ്പ് നെട്ടോട്ടത്തിലാണ്. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും പാത്രങ്ങളുടെയും നിലവാരം പലേടങ്ങളിലും അതിദയനീയമെന്നാണു കണ്ടെത്തൽ. പലരും ഉപയോഗിക്കുന്ന ചേരുവകളെക്കുറിച്ചും വേണ്ടത്ര വ്യക്തതയില്ല. അത്ര ജോറല്ല ഫുൾജാർ സോഡയുടെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി മഞ്ചേരി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം ട്യൂട്ടർ ഡോ. ഷിംന അസീസ് ഫേസ്ബുക്കിൽ എഴുതിയിരുന്നു. കാന്താരിമുളക്, പുതിനയില, പച്ചമുളക് എന്നിവ അരച്ച മിശ്രിതവും ഇഞ്ചി നീരും ഉപ്പും പഞ്ചസാര ലായനിയും ചെറിയ ഗ്ലാസിൽ നിറച്ച് ഐസും സോഡയും നിറച്ച വലിയ ഗ്ലാസിലേക്കിടുന്നതാണ് ഫുൾജാർ സോഡയെന്നാണ് വയ്പ്. വലിയ തോതിൽ വിറ്റഴിയുന്ന…
Read Moreകറുപ്പു നിറമാണ് കാണാന്‍ ഭംഗിയില്ല എന്ന തോന്നല്‍ എനിക്കുണ്ടായി, ജീവിതത്തില്‍ കൂടുതല്‍ വളരണമെന്ന തോന്നല്‍ അങ്ങിനെയാണ് ഉണ്ടായത്: ചെമ്പന്‍ വിനോദ്
മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ചെമ്പന്‍ വിനോദ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന് എന്ന സിനിമയിലെ ‘ഇന്‍സ്പെക്ടര്‍ ശരവണന്’ എന്ന റോളിലൂടെയാണ് ചെമ്പന്‍ വിനോദിന്റെ മലയാള സിനിമാ പ്രവേശം. തുടര്‍ന്നും വ്യത്യസ്തമായ വേഷങ്ങള്‍ തേടിയെത്തിയ ചെമ്പന്‍ വിനോദിപ്പോള്‍ മലയാളത്തിലെ തിരക്കുള്ള അഭിനേതാവാണ്. താനൊരു പ്രശ്നക്കാരനാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കാറുണ്ടെന്നും അതിനു കാരണം തന്റെ രൂപമാണെന്നും ആ തോന്നലാണ് തന്നെ കൂടുതല്‍ വളരാന്‍ പ്രേമിച്ചതെന്നും ചെമ്പന്‍ വിനോദ് പറയുന്നു. ‘ഞാനൊരു പ്രശ്നക്കാരനാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അതിനു കാരണം എന്റെ രൂപമാണ്. എന്നാല്‍ ഈ രൂപം എനിക്ക് ഗുണമേ തന്നിട്ടുള്ളു. കറുപ്പ് നിറം, കാണാന്‍ അത്ര ഭംഗിയില്ല, ഈ തോന്നല്‍ എനിക്ക് തന്നെ അനുഭവപ്പെട്ടു. ജീവിതത്തില്‍ ഒരുപാട് മുന്നേറണമെന്ന തോന്നല്‍ അങ്ങിനെയാണ് ഉണ്ടായത്. അതാണ് ഇവിടെ വരെ എത്തിച്ചത്. അതില്‍ സന്തോഷമുണ്ട്.’ ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍…
Read Moreഉണ്ണിക്കൃഷ്ണന്റെ ചായക്കട താരമായി! മഴയിലൊരു ചൂടുചായ ആസ്വദിച്ച് രാഹുൽ; എരിപൊരി കൊണ്ട് സുരക്ഷാ ഉദ്യാഗസ്ഥർ
കാളികാവ്: വൻസുരക്ഷാവലയത്തിനിടയിലും മഴയിലൊരു ചുടുചായ കുടിക്കാൻ ചായക്കടയിലേക്ക് ഓടിക്കയറിയ രാഹുൽ ഗാന്ധി പ്രവർത്തകർക്ക് ആവേശവും കൗതുകവുമായി. വോട്ടർമാരോട് നന്ദിയറിയിക്കാനെത്തിയ രാഹുൽ ഗാന്ധി കാളികാവിൽ നിന്നും നിലന്പൂരിലേക്ക് പോവും വഴിയാണ് ചോക്കാട് ജ്യോതീസ് ചായക്കടയിൽ കയറി ചായ കുടിച്ചത്. കോണ്‍ഗ്രസ് നേതാവും ചോക്കാട് ഗ്രാമപഞ്ചായത്തംഗവുമായ ആനിക്കാട്ടിൽ ഉണ്ണിക്കൃഷ്ണന്റെതായിരുന്നു ചായക്കട. കാളികാവിൽ പെയ്ത കനത്ത മഴയിൽ നനഞ്ഞൊലിച്ച രാഹുൽ ചായയും ചെറുകടികളും കഴിച്ചതോടെ ഉഷാറായി. ചോക്കാട് പഞ്ചായത്ത് പരിധിയിൽ എട്ടോളം മാവോയിസ്റ്റ് സാന്നിധ്യമുളള ബൂത്തുകളാണുണ്ടായിരുന്നത്. പോളിംഗ് ദിവസം കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതീവ സുരക്ഷാ കാറ്റഗറിയിൽ പെട്ട രാഹുൽ ഈ വഴി കടന്നു പോകുന്നതു തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ നിരുത്സാഹപ്പെടുത്തിയിരുന്നു. നിശ്ചയിച്ച റൂട്ട് മാറ്റി ചോക്കാട് വഴിയാക്കിയപ്പോൾ മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ പിരിമുറുക്കത്തിലായിരുന്നു. ചായ കുടി കഴിഞ്ഞ് രാഹുൽ വണ്ടിയിൽ കയറിയപ്പോഴാണ് അവർക്ക് ശ്വാസം നേരേ വീണത്. നന്ദി പ്രകടനവും…
Read Moreകെവിന് കേസ് മറ്റൊരു വഴിത്തിരിവിലേക്ക്! കെവിനെ തട്ടിക്കൊണ്ടുപോയത് എസ്പിയും ഡിവൈഎസ്പിയും അറിഞ്ഞ്; വിചാരണയ്ക്കിടെ എസ് ഐ ഷിബു പറഞ്ഞത് ഇങ്ങനെയൊക്കെ
കോട്ടയം : കെവിൻ കേസ് വിചാരണയ്ക്കിടെ മുൻ ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബു കോടതിയിൽ നല്കിയ മൊഴി പ്രകാരം കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. കെവിനെ തട്ടിക്കൊണ്ടു പോയ വിവരം മേലുദ്യോഗസ്ഥരും അറിഞ്ഞിരുന്നുവെന്നാണ് ഷിബു ഇന്നലെ വിചാരണ കോടതിയിൽ നല്കിയ മൊഴി. മാന്നാനത്തെ വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത് 27നു രാവിലെ ആറിന് താൻ അറിഞ്ഞിരുവെന്നാണ് ഷിബുവിന്റെ മൊഴി. സംഭവം തനിക്ക് മുന്‍പ് മേലുദ്യോഗസ്ഥരും അറിഞ്ഞിരുന്നു എന്ന് സൂചിപ്പിക്കുന്ന വിവരങ്ങളും ഷിബു കോടതിയിൽ വെളിപ്പെടുത്തി. ഇതോടെ കെവിൻ കേസ് അന്വേഷണത്തിൽ കൃത്യവിലോപം വരുത്തിയതിൽ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന സൂചനയാണ് പുറത്തു വരുന്നത്. കെവിൻ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ ഇപ്പോൾ സസ്പെൻഷനിലാണ് ഷിബു. സംഭവദിവസം രാവിലെ ആറിന് താൻ വിവരം അറിഞ്ഞത് എഎസ്ഐ വിളിച്ചുപറഞ്ഞാണ്. ഏഴിന് അന്നത്തെ ഡിവൈ എസ്പിയെ വിളിച്ച് വിവരം അറിയിച്ചപ്പോൾ എഎസ്ഐ പറഞ്ഞ…
Read More