ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പെ രാജ്യത്താകെ ഓടിനടന്ന് പ്രധാനമന്ത്രിയുടെ ഉദ്ഘാടന മാമാങ്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുള്ള ഒരു മാസം മോദി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തത് 28 തവണയാണ്. ഇതിനിടെ അദ്ദേഹം 157 പദ്ധതികളും ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുകയും കേന്ദ്രസർക്കാരിന് വമ്പൻ പദ്ധതികളൊന്നും പ്രഖ്യാപിക്കാനും കഴിയാതെ വരികയും ചെയ്യും. ഇതിനാലാണ് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തിരക്കിട്ട് ഉദ്ഘാടന മാമാങ്കങ്ങൾ നടത്തുന്നത്. കഴിഞ്ഞ മാസം എട്ടാം തീയതിക്കും മാർച്ച് ഒമ്പതിനും ഇടയിൽ പുതിയ ദേശീയപാതകൾ, പുതിയ റെയിൽവെ ലൈനുകൾ, മെഡിക്കൽ കോളജുകൾ, ആശുപത്രികൾ, സ്കൂളുകൾ, വാതകപൈപ്പ് ലൈനുകൾ, വിമാനത്താവളങ്ങൾ, കുടിവെള്ള പദ്ധതികൾ, ഊർജ പദ്ധതികൾ തുടങ്ങി നിരവധി പ്രോജക്ടുകൾക്കാണ് മോദി തുടക്കമിട്ടത്. എന്നാൽ 2014 ൽ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിനു മുമ്പുള്ള മാസങ്ങളിൽ അന്നത്തെ പ്രധാനമന്ത്രി…
Read MoreCategory: RD Special
ഇനി കൊതുകുവളരില്ല, പൂക്കൾ വിരിയും..! ഓടിത്തേഞ്ഞ ടയറിൽ പൂച്ചട്ടി വിരിയിച്ച് നാട്ടിൽ താരമായി വിജയൻ
അലക്സ് ചാക്കോ കല്ലറ: ഓടിത്തേഞ്ഞ ടയറുകൊണ്ട് എന്താണ് ഉപയോഗമെന്നു ചോദിച്ചാൽ… പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല എന്നാകും പലരുടെയും മറുപടി. എന്നുമാത്രമല്ല ടയറിൽ വെള്ളം കെട്ടിക്കിടന്ന് മലിനീകരണ പ്രശ്നങ്ങളുണ്ടാകുന്നതും പലർക്കും ചൂണ്ടിക്കാട്ടാനുണ്ടാകും. എന്നാൽ ഇവിടെയൊരാൾക്ക് ഓടിത്തേഞ്ഞ ടയർ, തന്റെ കരവിരുതും കലാവിരുതും പ്രകടിപ്പിക്കാനുള്ള ഉപാധിയാണ്! കോട്ടയം കല്ലറയിലെ വിനുനിവാസിൽ വിജയനാണ് കരകൗശല വിദ്യയിൽ പുതിയ പരീക്ഷണമാരംഭിച്ച് വിസ്മയം തീർക്കുന്നത്. കാഴ്ചയ്ക്ക് ഏഴഴകുള്ള പൂച്ചട്ടികളാണ് ഈ 54 കാരൻ പഴകിത്തേഞ്ഞ ടയറുകളിൽനിന്ന് രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു വർഷം മുൻപാണ് ഇങ്ങനെയൊരു ആശയം തന്റെ മനസിൽ തോന്നിയതെന്ന് വിജയൻ പറയുന്നു. തുടർന്ന് മനസിലുള്ള പൂച്ചട്ടി ടയറിലൊരുക്കുന്നതിനുളള ശ്രമമാരംഭിക്കുകയായിരുന്നു. കാറിന്റെയും മറ്റുവാഹനങ്ങളുടെയുമൊക്കെ ടയറുകളിൽ തീർത്ത പൂച്ചട്ടികൾ വിജയന്റെ വീട്ടുമുറ്റത്തുണ്ട്. 150 രൂപയ്ക്കും 200 രൂപയ്ക്കുമാണ് ഇവ വിൽപ്പനയ്ക്കുവച്ചിരിക്കുന്നത്. ഏറെനാൾ കേടുകൂടാതിരിക്കും എന്നതിനൊപ്പം ചെടികളിൽ കാര്യമായി ചൂടേൽക്കാതിരിക്കുമെന്നതും ടയർ പൂച്ചട്ടികളുടെ മേന്മയാണെന്ന് വിജയൻ പറയുന്നു. ചെത്തുളികൊണ്ട്…
Read Moreതെരഞ്ഞെടുപ്പു കമ്മീഷൻ എന്നാൽ…! തെരഞ്ഞെടുപ്പു കമ്മീഷന്റെ ചരിത്രം
തെരഞ്ഞെടുപ്പു കമ്മീഷന് നിലവില്‍ വന്നത് ഇന്ത്യ റിപ്പബ്ലിക് ആകുന്നതിനും ഒരു ദിവസം മുമ്പേ. അതായത് 1950 ജനുവരി 25നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനനം. സുകുമാര്‍ സെൻ ആയിരുന്നു ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. ഏകാംഗ കമ്മീഷനെന്ന നിലയിലാണ് 1950 മുതല്‍ 1989 ഒക്ടോബര്‍ 16 വരെ കമ്മീഷന് പ്രവര്‍ത്തിച്ചത് . 1989 ഒക്ടോബര്‍ 16 മുതല്‍ 1990 ജനുവരി ഒന്നു വരെ കമ്മീഷന് മൂന്നംഗങ്ങളുള്ള സംവിധാനമായി മാറി. എന്നാല്‍ വീണ്ടും 1990 ജനുവരി ഒന്നിന് കമ്മീഷനെ പഴയനിലയിലേക്ക് അതായത് ഏകാംഗ കമ്മീഷനാക്കി മാറ്റി. പിന്നീട് 1993 ഒക്ടോബര്‍ ഒന്നു മുതലാണ് മൂന്നംഗ കമ്മീഷനായി വീണ്ടും അത് മാറിയത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ചരിത്രത്തില്‍ ഇനിയും ഏറെ സവിശേഷതകള്‍ കാണാം. ഭരണഘടനയുടെ 324 വകുപ്പ് പ്രകാരമാണ് സ്വതന്ത്രമായ ഭരണഘടനാവകാശങ്ങളോടെയുള്ള കമ്മീഷനെ നിയമിച്ചത്. ഈ വകുപ്പ് 1949 നവംബര്‍ 26നാണ് നിലവില്‍…
Read Moreഹൃദയം തുറന്ന് 118-ാം വയസിൽ ശസ്ത്രക്രിയ; കർതാർ മുത്തശി ഇനി ഗിന്നസ് മുത്തശി
118-ാം വയസിൽ ലോക റിക്കാർഡ് ബുക്കിൽ പേരെഴുതി കർതാർ കൗർ സംഗ. ഈ പ്രായംചെന്ന കാലത്ത് എന്ത് റിക്കാർഡാണ് മുത്തശ്ശി ഇടുന്നതെന്നാകും ഇപ്പോൾ ചിന്തിക്കുന്നത്. ലോകത്തില്‍ ഏറ്റവും പ്രായംചെന്ന ആള്‍ക്കുള്ള ശസ്ത്രക്രിയ റിക്കാര്‍ഡാണ് പഞ്ചാബ് സ്വദേശിയായ കർതാർ കൗർ സ്വന്തം പേരിൽ എഴുതുന്നത്. ലുധിയാനയിലെ ആശുപത്രിയിൽ പേസ് മേക്കര്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് കർതാർ കൗർ വിധേയയായത്. വയസ് 118 കഴിഞ്ഞെങ്കിലും കാര്യമായ അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും പ്രായം ഏറിയതിനാൽ ഓപ്പറേഷന് അത്ര എളുപ്പമാവില്ല എന്നാണ് ഡോക്ടർമാർ ചിന്തിച്ചത്. എന്നാൽ ഡോക്ടറുമാരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിക്കാൻ സാധിച്ചു. കൗറിന്റെ സഹോദരൻ 1903ലാണ് ജനിച്ചത്. അവരുടെ മകൾക്ക് 90 വയസും പ്രായമുണ്ട്. 118 വയസിൽ ശസ്ത്രക്രിയ നടത്തുക വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. റിക്കാർഡ് ബുക്കിൽ പേരെഴുതാൻ പ്രായം…
Read Moreഇന്ന് ലോക വനിതാദിനം! ഒരു തുണ്ടു ഭൂമി തേടി ഈ കവയിത്രി
സീമ മോഹൻലാൽ ‘ജീവിത വഴിത്താരയിൽ താവളം തേടി തളർന്നു ഞാൻ ജീവിത ഭാണ്ഡം ഇറക്കിവയ്ക്കാൻ ഒരു താവളം നൽകണേ തന്പുരാനേ….’’ (കവിത- താവളം) ഇത് ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങളിൽ നിന്ന് അനുവാചകരിലേക്ക് ഒഴുകിയെത്താത്ത യാഥാർഥ്യം. കലൂർ-കതൃക്കടവ് പാലത്തിനു സമീപം പുറന്പോക്കിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ കൊച്ചു വീട്. അതിനുമുന്നിലായി ഒരു ഉന്തുവണ്ടിയിൽ ചായക്കട. ഇവിടെ ഇരുന്നുകൊണ്ട് സുധ കതൃക്കടവ് എന്ന കവയിത്രി എഴുതുന്പോൾ, ആ വരികളിൽ നിറയുന്നത് അന്തുയുറങ്ങാൻ ഒരിടമില്ലാത്തവളുടെ ദൈന്യത. സുധയെ കവയിത്രി എന്നു വിളിക്കാമോ? കവിത രചിക്കുന്നവളാണ് കവയിത്രി എങ്കിൽ സുധയും ആ ഗണത്തിൽപ്പെടും. കഴിഞ്ഞ 33 വർഷമായി സുധയും ഭർത്താവ് വിജയനും കതൃക്കടവ് ഇടശേരിയിലെ പുറന്പോക്കിലെ ഈ കൂരയിലാണ് അന്തിയുറങ്ങുന്നത്. ഒരു മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഈ കൂരയിൽ സുധ എഴുതിയ നൂറിലധികം കവിതകളും ഏതാനും കഥകളുമുണ്ട്. ആദ്യം ഈ കൂരയിൽ…
Read Moreഇന്ന് ലോക വനിതാ ദിനം..; ചെടിച്ചട്ടിയിൽ പച്ചക്കറി വിപ്ലവം സൃഷ്ടിച്ച് ബിസ്മി ബിനു;ആരോരുമില്ലാത്ത അമ്മമാർക്ക് സ്നേഹക്കൂടൊരുക്കി നിഷ
ജോജി തോമസ് കാഞ്ഞിരപ്പള്ളി: എട്ടു വർഷം മുന്‍പ് തിരുഹൃദയ ചെടിയിൽ നിന്ന് കൃഷിയുടെ മേഖലയിലേക്ക് കടന്നു വന്ന ബിസ്മി ഇന്ന് കേരളം അറിയപ്പെടുന്ന യുവകർഷകയാണ്. സ്ഥലപരിമിതി മൂലം ഇന്ന് പലരും കൃഷിയിലേക്ക് വരാൻ മടിക്കുന്പോൾ ഒരു ചെടിച്ചെട്ടി വയ്ക്കാൻ ഇടമുണ്ടെങ്കിൽ എത്ര കിലോ പച്ചക്കറി വേണമെങ്കിലും വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ബിസ്മിയെന്ന ഈ യുവകർഷക. അയൽവാസികൾ തന്ന ചെടികളിൽ നിന്നും ചെടിക്കൃഷിയിലേക്ക് കടന്ന ബിസ്മി പിന്നീട് വീട്ടിൽ സ്വന്തമായി പച്ചക്കറിത്തോട്ടം തുടങ്ങി. വെർട്ടിക്കൽ കൃഷി രീതിയിലൂടെയാണ് പച്ചക്കറി കൃഷി നടത്തുന്നത്. മൂന്നരയടിയോളം പൊക്കത്തിൽ ഇരുന്പ് വല വളച്ചെടുത്ത് ഗ്രീൻ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് മണ്ണ് നിറച്ച് തൈകൾ നടുന്നതാണ് ഈ കൃഷി രീതി. ചകിരിച്ചോറും ചാണകവും വളമായി മണ്ണിനൊപ്പം ചേർക്കും. ഒരു കൂടയ്ക്കുള്ളിൽ മുപ്പതോ നാല്പതോ വരെ തൈകൾ നടാനാകും എന്നതാണ് ഈ കൃഷിയുടെ മറ്റൊരു പ്രത്യേകത. വെർട്ടിക്കൽ…
Read Moreഎന്റെ കുഞ്ഞുങ്ങളെങ്കിലും കഞ്ഞി കുടിച്ച് ജീവിക്കട്ടെ ചേട്ടാ, പൊരിവെയിലത്ത് ഏഴുമാസം പ്രായമുള്ള കുട്ടിയെ ഒക്കത്തുവച്ച് ഒരു അമ്മ ലോട്ടറി വില്‍ക്കുകയാണ്, മൂന്നു വയറുകള്‍ക്ക് അന്നമേകാന്‍, ഗീതുവിന്റെ കഥ അറിയാതെ പോകരുത്
ജനിച്ച് ഏഴുമാസം മാത്രം പ്രായമായ പൊന്നോമനയെ നെഞ്ചത്തടുക്കിയാണ് ഗീതു ആ ലോട്ടറികളുമായി എത്തുന്നത്. രാവിലെ മുതല്‍ തലയ്ക്കുമീതെ പെയ്തിറങ്ങുന്ന കനത്തചൂടില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ പൊതിഞ്ഞു പിടിച്ചാണ് ലോട്ടറിവില്പന. ഇതേതെങ്കിലും സിനിമയുടെ ഷൂട്ടിംഗ് രംഗമല്ല. രണ്ടു കുട്ടികള്‍ക്ക് ഒരുനേരത്തെ ഭക്ഷണത്തിനായി ഗീതുവെന്ന അമ്മ നടത്തിയ ജീവിതപോരാട്ടത്തിന്റെ കഥയാണ്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിലാണ് ഗീതുവിന്റെ ലോട്ടറിക്കച്ചവടം. സുഹൃത്തായ മാഹീന് എന്ന യുവാവ് ഫേസ്ബുക്കിലൂടെയാണ് ഇവരുടെ ദയനീയാവസ്ഥ പുറത്തുവിട്ടത്. മാഹീന് ഗീതുവിനെക്കുറിച്ച് പറയുന്നതിങ്ങനെ : ഇന്നലെ ചേര്‍ത്തലയില്‍ പോയിരുന്നു. ഗീതുവിന്റെ അവസ്ഥ വളരെ മോശം ആണ്. 10 ക്ലാസ് വരെ അവള് പഠിച്ചിട്ടുള്ളൂ. അച്ഛന് ആയിരുന്നു അവളെ നോക്കിയിരുന്നത് അച്ഛന്റെ മരണ ശേഷം അവള് അമ്മയുടെ കുടുംബത്തില്‍ ആയിരുന്നു അവരാണ് അവളുടെ കല്യാണം നടത്തിയത്. ചെറുക്കാന്‍ ആലപ്പുഴ ഉള്ളത് ആണ് കല്യാണത്തിന് ശേഷം ഗീതുവിനെയും മക്കളെയും നോക്കാതെ ആയി അങ്ങനെ അവള്…
Read Moreപിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കി വരലക്ഷ്മി; 10 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ ഏറ്റെടുത്തു
പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കി തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്ത് കുമാര്‍. സിനിമയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ വരലക്ഷ്മി സേവ് ശക്തി ക്യാംപയിന് പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. മാനസികമായി വളര്‍ച്ചയെത്താത്ത കുട്ടികളെ സംരക്ഷിക്കുന്ന സംഘടനയായ ഹോപ്പ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് ദിനവും ഭക്ഷണം എത്തിക്കുന്ന പ്രവര്‍ത്തനത്തില്‍ വരലക്ഷ്മി പങ്കാളിയാവും. അതോടൊപ്പം തന്നെ പത്തു കുട്ടികളുടെ വിദ്യാഭ്യാസ ചിലവും വരലക്ഷ്മി ഏറ്റെടുത്തിട്ടുണ്ട്. വരലക്ഷ്മിയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമാലോകവും ആരാധകരും താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളായ ആര്യയും വിശാലുമൊക്കെ വരലക്ഷ്മിക്ക് ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തിരുന്നു. സന്തോഷം നിറഞ്ഞ പിറന്നാളിയിരിക്കട്ടെ വരൂ എന്നും ഇനിയങ്ങോട്ട് ജീവിതത്തില്‍ എല്ലാ നന്മകളും നേരുന്നുവെന്നായിരുന്നു വിശാല്‍ ട്വീറ്റ് ചെയ്തത്. വിശാലിന്റെ ട്വീറ്റിന് നന്ദി അറിയിച്ച് വരലക്ഷ്മി റീട്വീറ്റും ചെയ്തിട്ടുണ്ട്.
Read Moreപരീക്ഷയുടെ പേരും പറഞ്ഞ് അയാള്‍ താനുമായി ബ്രേക്കപ്പായി, ആദ്യ പ്രണയമായതു കൊണ്ട് അതുവല്ലാതെ വല്ലാതെ വേദനിപ്പിച്ചു എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും എന്നെ തേടിയെത്തി, ആദ്യകാമുകന് കൊടുത്ത പണിയെക്കുറിച്ച് നടി താപ്സി
ബോളിവുഡില്‍ നിന്നും നിരവധി ലവ് സ്റ്റോറിയും ബ്രേക്കപ്പ് കഥകളും നിത്യനേ പുറത്തു വരാറുണ്ട്. ആദ്യ പ്രണയത്തെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചും താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. പ്രണയം വേര് പിരിഞ്ഞതിന് ശേഷം സിനിമയിലെ പോലെ തന്നെ നായികനും നായികയേയും കൈ കൊടുത്തു പിരിയുന്നതിനെ കുറിച്ചാകും ഭൂരിഭാഗം പേരും പറയുന്നത്. എന്നാല്‍ പ്രതികാരത്തെ കുറിച്ച് ആരും മിണ്ടാറില്ല. എന്നാല്‍ ഇവിടെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുകയാണ് താപ്സി പന്നു. തന്നെ ഉപേക്ഷിച്ചു പോയ കാമുകനോടുള്ള പ്രതികാരത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ബദ് ലയുമായി ബന്ധപ്പെട്ടാണ് മുന്‍ കാമുകനോടുളള പ്രതികരത്തെ കുറിച്ച് പറഞ്ഞത്. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് താരം ഇതിനു മുന്‍പ് തന്നെ പറഞ്ഞിരുന്നു. 10 ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു താരത്തിന്റെ ആദ്യ പ്രണയം. എന്നാല്‍ പരീക്ഷയുടെ പേരും പറഞ്ഞ് അയാള്‍ താനുമായി ബ്രേക്കപ്പ് ആകുകയായിരുന്നു. ആദ്യ പ്രണയമായതു…
Read Moreറിമി ടോമിയും പാട്ടുകാരും ഓടി രക്ഷപ്പെട്ടു! ഗാനമേളയ്ക്കിടെ യുവാവ് സ്റ്റേജില്‍ കയറി തുള്ളിയതോടെ കളി കാര്യമായി, അടി മൂത്തതോടെ സ്റ്റേജില്‍ പോലീസിന്റെ നായാട്ട്, പാട്ടുകാരുള്‍പ്പെടെ പലര്‍ക്കും പരിക്ക്, കരുനാഗപ്പള്ളിയില്‍ നടന്നത്
ഗായിക റിമി ടോമി നയിച്ച ഗാനമേളയ്ക്കിടെ സംഘര്‍ഷം. ആദ്യം കാണികളും പിന്നീട് പോലീസും അഴിഞ്ഞാടിയതോടെ ഗാനമേള പാതിവഴിയില്‍ അലങ്കോലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റി. റിമിയും കൂട്ടരും പാടിക്കൊണ്ടിരുന്നപ്പോള്‍ യുവാവ് സ്റ്റേജില്‍ കയറി നൃത്തം ആരംഭിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കരുനാഗപ്പള്ളി തഴവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്താം ഉത്സവ ദിവസം രാത്രിയില്‍ നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. സ്റ്റേജില്‍ കയറിയുള്ള നൃത്തം ഗാനമേള സംഘം വിലക്കി. എന്നാല്‍ യുവാവ് ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. ഗാനമേള ഇതോടെ നിര്‍ത്തി. തുടര്‍ന്ന് ഉത്സവ കമ്മിറ്റി അംഗങ്ങള്‍ സ്റ്റേജിലേക്ക് കടന്നു വരികയും യുവാവിനെ സ്റ്റേജില്‍ നിന്നും പിടിച്ചിറക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് വീണ്ടും സ്റ്റേജിലേക്ക് ചാടി കയറുകയും കമ്മിറ്റി അംഗങ്ങളുമായി ഉന്തും തള്ളും ഉണ്ടാക്കുകയും ചെയ്തു. ഇതോടെ യുവാവിന്റെ ഒപ്പമുണ്ടായിരുന്നവര്‍ സ്റ്റേജിലേയ്ക്ക് ഓടിക്കയറി കമ്മിറ്റി അംഗങ്ങളെ തല്ലുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത്…
Read More