വനത്തിനുള്ളിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണാറുള്ള കരിന്പുലിയുടെ മികവാർന്ന ചിത്രങ്ങൾ പകർത്തി യുവ വന്യജീവി ഫോട്ടോഗ്രാഫർ. ഉൾക്കാടുവിട്ടു പുറത്തിറങ്ങാറില്ലാത്ത കരിന്പുലിയുടെയും ഇണയുടെയും ചിത്രങ്ങൾ പശ്ചിമഘട്ടത്തിലെ നീലഗിരി വനമേഖലയിലെ കോത്തഗിരി അളക്കര ഭാഗത്തുനിന്നാണ് കോത്തഗിരി സ്വദേശിയായ ചന്ദ്രശേഖർ കാമറയിൽ പകർത്തിയത്. കേരളത്തിലെ സൈലന്റ് വാലി, ഇരവികുളം വനമേഖലയിൽ ഇവയുണ്ടെങ്കിലും ഇവയുടെ ചിത്രങ്ങൾ നേരിട്ടു പകർത്തുക എന്നതു വന്യജീവി ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചിടത്തോളം അതീവ വെല്ലുവിളിയാണ്. വനംവകുപ്പ് സ്ഥാപിക്കാറുള്ള കാമറക്കെണിയിലാണ് ഇവയുടെ കൂടുതൽ ചിത്രങ്ങളും ലഭിച്ചിട്ടുള്ളത്. സാധാരണ കാണപ്പെടാറുള്ള പുള്ളിപ്പുലിയിൽനിന്നാണ് കരിന്പുലി ഉണ്ടാകുന്നത്. ഈ കരിന്പുലിയിൽനിന്നു ചിലപ്പോൾ പുള്ളിപ്പുലിയും ഉണ്ടാകും. കരിന്പുലിയുടെ കറുപ്പിനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ പുള്ളികൾ കാണാം. കറുത്ത നിറമായതിനാലും പുറത്തിറങ്ങാറുള്ളത് രാത്രിയിലായതിനാലും ഇവയെ കണ്ടെത്തുക വളരെ പ്രയാസമാണ്. അകാൽ ശിവലിംഗം എന്നയാൾ കരിന്പുലിയെ കണ്ട വിവരം അറിയിച്ചതിനെതുടർന്ന് ദിവസങ്ങൾനീണ്ട കാത്തിരിപ്പിലാണ് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞത്.
Read MoreCategory: RD Special
പാക് പെണ്ണിനെ കെട്ടാൻ ഇന്ത്യൻ ചെറുക്കൻ; അതിർത്തികൾ പ്രണയത്താൽ കെട്ടിപ്പിടിക്കുന്നു
അതിർത്തിയിലെ ഓരോ ബോംബും പൊട്ടുന്നത് മഹേന്ദ്ര സിംഗിന്റെ നെഞ്ചിലും കൂടിയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം ശക്തിപ്രാപിച്ചതോടെ കല്യാണം നടത്താനാവാതെ നട്ടംതിരിയുകയാണ് മഹേന്ദ്ര സിംഗ്. അതിർത്തി ഗ്രാമമായ രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ഖെജാദ് കാ പാർ സ്വദേശിയാണ് മഹേന്ദ്ര സിംഗ്. അദ്ദേഹത്തിനു വധുവായി വരുന്നത് പാക്കിസ്ഥാൻകാരിയായ ചഗൻ കൻവാർ എന്ന യുവതിയും. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സിനോയ് സ്വദേശിനിയാണ് ചഗൻ കൻവാർ. ശനിയാഴ്ച വിവാഹത്തിനായി പാക്കിസ്ഥാനിലേക്കുപോകാൻ താർ എക്സ്പ്രസിൽ മഹേന്ദ്ര സിംഗിന്റെ കുടുംബം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. മഹേന്ദ്ര സിംഗിനടക്കം അഞ്ച് പേർക്കാണ് വീസ ലഭിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയും ബന്ധുക്കളെ എല്ലാം ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിർത്തിയിൽ സംഘർഷം മുറുകിയതോടെ വിവാഹം മാറ്റിവച്ചു. മാർച്ച് എട്ടിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇനി സംഘർഷങ്ങളെല്ലാം അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്ന് മഹേന്ദ്ര സിംഗ് പറഞ്ഞു. രാജസ്ഥാനിലെ അതിർത്തി ജില്ലകളായ…
Read Moreനൂറിനും പ്രിയവാര്യരും തമ്മില്‍ സൗന്ദര്യപിണക്കത്തില്‍? പ്രിയവാര്യരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താല്പര്യമില്ലെന്ന് നൂറിന്, അവതാരകന്റെ ചോദ്യം വന്നതോടെ താല്പര്യമില്ലാത്ത മട്ടില്‍ നായിക!!
ഒരു അഡാറു ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ താരമാണ് പ്രിയവാര്യര്‍. ഈ ഗാനരംഗം ഹിറ്റായതോടെ പ്രിയയുടെ സമയവും തെളിഞ്ഞു. ഈ ചിത്രത്തിലെ നായികയായ നൂറിനാണ് പ്രിയ ഹിറ്റായതോടെ തിരിച്ചടി കിട്ടിയത്. എന്നാല്‍ സിനിമ തിയറ്ററിലെത്തിയതോടെ നൂറിനും പെട്ടെന്ന് ആരാധകരുടെ ഇഷ്ടതാരമായി. അതിനിടെയില്‍ പ്രിയയും നൂറിനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും തമ്മില്‍ മിണ്ടുന്നില്ലെന്നും വാര്‍ത്ത പരന്നിരുന്നു. ഇപ്പോഴിതാ ആ അഭ്യൂഹങ്ങള്‍ വഴിമരുന്നിടുകയാണ് കൈരളി ടിവിയില്‍ നടന്ന ഒരു ചാറ്റ് ഷോ. ഇതില്‍ പ്രിയയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് താല്പര്യമില്ലെന്ന മട്ടിലാണ് അവര്‍ പ്രതികരിച്ചത്. ഇഷ്ടമുള്ള കാര്യം ഇഷ്ടമില്ലാത്ത കാര്യം എന്ന സെഗ്മെന്റില്‍ ആണ് നൂറിന് പ്രതികരിച്ചത്. റോഷന്റെ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യം ആണ് ആദ്യം ചോദിച്ചത്. റോഷന് നന്നായി ഡാന്‍സ് കളിക്കുമെന്നും കൂടെ കളിക്കുന്നവര്‍ക്കും നല്ല എനര്‍ജി നല്കാന് സഹായിക്കുമെന്നും റോഷനെക്കാള്‍ നന്നായി കളിക്കാന്‍…
Read Moreഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന! വേണ്ടെങ്കില്‍ ലേലം ചെയ്തുകൂടെ? കലാഭവന്‍ മണിയുടെ മരണശേഷം അദേഹത്തിന്റെ വാഹനങ്ങള്‍ക്ക് എന്തുസംഭവിച്ചു? ഒരു തുറന്നെഴുത്ത്
പ്രളയത്തില്‍ നശിച്ച കലാഭവന്‍ മണിയുടെ വാഹങ്ങളുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പിന്നീട മണിയുടെ ജീവനായിരുന്ന ഓട്ടോറിക്ഷ ചാലക്കുടിയിലെ ചെറുപ്പക്കാര്‍ പൂര്‍വസ്ഥിതിയില്‍ എത്തിച്ചതും വാര്‍ത്തയായിരുന്നു. എന്നിരുന്നാലും മണിയുടെ വാഹനങ്ങള്‍ ഇപ്പോള്‍ എങ്ങനെയെന്ന് ആരാധകര്‍ക്ക് ഒരു അറിവുമില്ല. ഇതിനെ പറ്റി യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം മണിച്ചേട്ടന് നമ്മളെ വിട്ടുവീപിരിഞ്ഞിട്ട് ഇന്ന്3 വര്‍ഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓര്‍മകള്‍ നമ്മെ തേടി എത്താറുണ്ട് ,അതാകും മണിച്ചേട്ടന് ഇപ്പോളില്ല എന്ന തോന്നല്‍ നമ്മളില്‍ ഇല്ലാതായത്. ഒന്നുമില്ലായ്മയില്നിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം.. അയാള്‍ ഒരായുസില്‍ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങള്‍ ഇന്ന് വാട്സാപ്പില്‍ കാണുകയായുണ്ടായി ..ഈ ചിത്രങ്ങള്‍ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളവയാണ് !ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ, എന്നാല്‍ പ്രളയം കൂടി വന്നതോടെ…
Read Moreനശിപ്പിക്കാന്‍ ഭരണാധികാരികള്‍ പലതവണ ശ്രമിച്ചു, ചില നല്ലയാള്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തി; ഈ കൊടും ചൂടില്‍ ടൗണ്‍ ഹാളിനു മുന്നില്‍ എത്തുന്നവര്‍ക്കും വാഹനങ്ങള്‍ക്കും തണലു പകരുകയാണ് ഈ നന്മമരം
മരം ഒരു വരമാണെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇപ്പോഴത്തെ തലമുറയുടെ പ്രകൃതിസ്നേഹം സോഷ്യല്‍മീഡിയയിലെ തള്ളലില്‍ ഒതുങ്ങിയപ്പോള്‍ നാടും നഗരവും കത്തിയെരിയുകയാണ്. കനത്ത ചൂടില്‍ കേരളം ചുട്ടുപൊള്ളുമ്പോഴും പ്രകൃതിയോട് ഒരിറ്റു കരുണകാണിക്കാന്‍ നാം തയാറാകുന്നില്ല. ഇവിടെയാണ് ചാലക്കുടി നഗരസഭയ്ക്കു മുന്നിലെ ആ വലിയ മരത്തിന്റെ പ്രസക്തിയും. ഒരുകൂട്ടം പ്രകൃതിസ്നേഹികളുടെ ആര്‍ജവം ഇപ്പോള്‍ തണലേകുന്നത് നിരവധി പേര്‍ക്കാണ്. സംസ്ഥാനത്ത് കോൺക്രീറ്റ് കെട്ടിടങ്ങളുടെ വർദ്ധനവും ചൂട് കൂടുന്നതിന് കാരണമാകുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. വീട് നിർമാണത്തിനും മറ്റുമായി മരങ്ങൾ മുറിച്ചുമാറ്റുന്നത് വലിയ രീതിയിലാണ് ചൂടിനെ സ്വാധീനിക്കുന്നത്. തണ്ണീർത്തടങ്ങൾ നികത്തി ജലലഭ്യത കുറയ്ക്കുന്നതും ഈ കാലാവസ്ഥയിൽ ജനങ്ങളെ ബാധിക്കുന്നുണ്ട്. ഈ അവസരത്തിലാണ് ചാലക്കുടി ടൗൺ ഹാളിനു മുന്നിൽ നിൽക്കുന്ന മദിരാശി മരത്തിൻ്റെ ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഫോട്ടോഗ്രാഫർ കൂടിയായ രതീഷ് കാർത്തികേയനാണ് പ്രസ്തുത ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. വെയിലിൽ തണൽ തേടി. ചാലക്കുടി ടൌൺ…
Read Moreമൂന്നാമത്തെ ഹൃദയവുമായി ഗിരീഷ് ആറാം വർഷത്തിലേക്ക്
സിജോ പൈനാടത്ത് കൊച്ചി: ഗിരീഷിന്റെ ഹൃദയസ്പന്ദനത്തിന് ഇന്നു പുതുചരിത്രമെഴുതലിന്റെ താളമുണ്ട്. അതിജീവനത്തിന്റെയും വൈദ്യശാസ്ത്രമികവിന്റെയും സംഗീതമുണ്ട് ആ സ്പന്ദനങ്ങളിൽ. ഗിരീഷിന്റെ ശരീരത്തിൽ മൂന്നാമത്തെ ഹൃദയത്തിന്റെ സ്പന്ദനത്തിന് ഇന്ന് അഞ്ചു വയസ്. ഇന്ത്യയിൽ ആദ്യമായി രണ്ടു വട്ടം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ വ്യക്തിയാണു പാലക്കാട് സ്വദേശി ഗിരീഷ്. 2014 മാർച്ച് അഞ്ചിനാണു രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. 2013 ജൂണ്‍ 28നായിരുന്നു ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ. എറണാകുളം ലിസി ആശുപത്രിയിൽ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണു ഇരുശസ്ത്രക്രിയകളും നടന്നത്. രണ്ടു തവണ ഹൃദയം മാറ്റിവച്ചശേഷം അഞ്ചു വർഷം സാധാരണ ജീവിതം നയിച്ചുവെന്ന അപൂർവനേട്ടത്തിന്റെ കൂടി സാക്ഷിയാണ് ഐടി പ്രഫഷണലായ ഗിരീഷ്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗമാണു ഗിരീഷിനെ അലട്ടിയത്. ബംഗളൂരുവിൽ വിപ്രോ കന്പനിയിൽ ജോലി ചെയ്തുവന്ന ഗിരീഷ് ചികിത്സയ്ക്കായി കേരളത്തിലേക്കെത്തി. ഹൃദയം…
Read Moreഅടങ്ങിയൊതുങ്ങി പോയിരുന്നോ എന്ന് അട്ടഹസിച്ച് പൈസയുമായി അപ്പന് പോയി; കരഞ്ഞു തളര്‍ന്നുറങ്ങിയ ദിവസത്തെക്കുറിച്ച് നടി എല്‍സി
മലയാള സിനിമയില്‍ ഒരുകാലത്ത് വേലക്കാരിയുടെ വേഷത്തില്‍ അഭിനയിച്ചിരുന്ന താരമായിരുന്നു എല്‍സി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന താരം സിനിമ കാണാതെ ജീവിച്ച കാലത്തെക്കുറിച്ച് തുറന്നു പറയുന്നു. പട്ടാളക്കാരനായ അച്ഛന്റെ ചിട്ടയായ ജീവിതത്തില്‍ ജീവിച്ചു വന്ന കാലത്ത് സിനിമ കാണാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു താരം തുറന്നു പറയുന്നു. എന്നാല്‍ ഒരിക്കല്‍ അപ്പന് സിനിമയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞു കുടുക്കയില്‍ സ്വരൂപിച്ചിരുന്ന പൈസ സ്വന്തമാക്കിയതിനെ ക്കുറിച്ച് എല്‍സി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു. അന്ന് സിനിമ കാണാനും കഴിഞ്ഞില്ല, കയ്യിലെ കാശും പോയ സങ്കടത്തില്‍ കരഞ്ഞു തളര്‍ന്നാണ് താനും സഹോദരങ്ങളും ഉറങ്ങിയതെന്നും എല്‍സി പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” സിനിമ കാണണമെങ്കില്‍ എല്ലാവരും പോയി പൈസ ഇട്ടുവയ്ക്കുന്ന കുടുക്ക എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. ഞങ്ങള്‍ മക്കളും അമ്മച്ചിയും കുടുക്കയൊക്കെ പൊട്ടിച്ച് പൈസ കൊണ്ടുവന്ന് കടലാസില്‍ പൊതിഞ്ഞു കൊടുത്തു.…
Read Moreസെല്‍ഫിക്ക് ശേഷം പ്രഭാസിന്റെ കരണത്ത് ആരാധിക അടിച്ചെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍; എന്തൊരു വിടലാണ് കരണത്ത് തെട്ടാല്‍ അടിയാകുമോയെന്ന് ആരാധകരും, വീഡിയോ കാണാം
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഏറെ അറിയപ്പെടുന്ന താരമാണ് പ്രഭാസ്. ചിത്രത്തിലെ ബാഹുബലിയായിട്ടുള്ള പ്രകടനം താരത്തിന് നിരവധി ആരാധകരെയാണ് ഉണ്ടാക്കിയെടുത്തെത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരി ചിത്രങ്ങളിലൊന്നാണ് ബാഹുബലി. ശേഷം പ്രഭാസ് പുതിയ ചിത്രം ‘സഹോ’യുമായി ബന്ധപ്പെട്ട തിരക്കിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടിലെത്തിയ പ്രഭാസിന്റെ കൂടെ ഫോട്ടോ എടുക്കാന്‍ പെണ്‍കുട്ടി ഓടിയെത്തി അടുത്ത് നിന്നു. ഫോട്ടോയെടുപ്പ് കഴിഞ്ഞെങ്കിലും പെണ്‍കുട്ടിക്ക് തൃപ്തി വന്നില്ല, ഒടുവില്‍ ആവേശം മൂത്ത് പ്രഭാസിന്റെ കവളില്‍ ഒരു തല്ലും വെച്ച് കൊടുത്തു. തുള്ളി, തുള്ളി അവള് ഓടി. കൂടെ നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. അടി കിട്ടിയ പ്രഭാസ് കവിളും തിരുമ്മി അടുത്തയാളുടെ കൂടെ ചിത്രത്തിനായി പോസ് ചെയ്തു. ക്യൂട്ട് വീഡിയോ എന്ന ലേബലിലാണ് പ്രഭാസ് ആരാധകര്‍ വ്യാപകമായ ഷെയര്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പെട്ടെന്നാണ് വീഡിയോ…
Read Moreഈ പോസ്റ്റ് ഒന്നു ഷെയര്‍ ചെയ്യണേ!! അയ്യായിരം പേനയ്ക്ക് ഓര്‍ഡര്‍ കൊടുത്ത് സിനിമക്കാരന് പറ്റിച്ചു, ഒടുവില്‍ പേന വില്ക്കാന് സഹായം അഭ്യര്‍ഥിച്ച് മിനി സോഷ്യല്‍മീഡിയയില്‍
ഓര്‍ഡര്‍ അനുസരിച്ച് നിര്‍മിച്ച അയ്യായിരത്തോളം പേനകള്‍ ഒടുവില്‍ ആവശ്യക്കാരന് വേണ്ടെന്നു പറഞ്ഞപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വില്ക്കാന് വച്ചിരിക്കുകയാണ് മിനി ചാക്കോ എന്ന യുവതി. നെടുമ്പാശേരി സ്വദേശിനിയാണ് മിനി. മിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം 8 രൂപയുടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കുണ്ട് … സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള്‍ പണി തന്നതാ …ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കാന്‍ പറഞ്ഞു …ഇത്രയും പേന ക്രെഡിറ്റ് കൊടുക്കാനുള്ള ത്രാണി ഇപ്പോള്‍ ഇല്ലാത്തത് കൊണ്ട് റിസ്ക് എടുത്തില്ല…. ഐസ്ക്രീം പോലെ അലിയുന്ന മനസ്സാ എന്റേത് അതുകൊണ്ട് നേരത്തെ കിട്ടിയിട്ടുണ്ട് എട്ടിന്റെ പണി …ഇനി മേലാ വയ്യാതോണ്ടാ…. ഒരു ഉപകാരം ചെയ്യാമോ ഈ പോസ്റ്റ് വാട്സപ്പ് , ഫേസ് ബുക്ക് ഗ്രൂപ്പുകളിലും ഒക്കെ ഒന്ന് ഷെയര്‍ ചെയ്യാമോ പ്ലീസ് … പ്ലീസ് … വേണമെങ്കില്‍ കാലു പിടിക്കാം വിവാഹം പെരുന്നാള്‍ ജന്മദിനം വിവാഹവാര്‍ഷികം പരസ്യങ്ങള്‍ സിനിമാ…
Read Moreഅന്ന് നാസര്‍ വരാതിരുന്നതോടെയാണ് സ്ഫടികത്തില്‍ ജോര്‍ജ് വില്ലനാകുന്നത്, ആടുതോമയെന്ന പേരു വേണമെന്ന് നിര്‍മാതാവ് ആവശ്യപ്പെട്ടു, ഞാന്‍ സമ്മതിച്ചില്ല. സ്ഫടികത്തിനു പിന്നിലെ അണിയറ രഹസ്യങ്ങള്‍ പങ്കുവച്ച് ഭദ്രന്
മലയാളികള്‍ ഇന്നും ആവേശത്തോടെ നെഞ്ചിലേറ്റുന്ന ചിത്രങ്ങളിലൊന്നാണ് സ്ഫടികം. മോഹന്‍ലാല്‍ ആടുതോമയെന്ന കഥാപാത്രമായി ജീവിച്ച ചിത്രം തിയറ്ററുകളെ അക്ഷരാര്‍ഥത്തില്‍ ഉത്സവപ്പറമ്പാക്കി. അക്കാലത്ത് കളക്ഷന്‍ റിക്കാര്‍ഡുകള്‍ പലതും തകര്‍ത്ത ഈ ചിത്രം ഇപ്പോള്‍ ടിവിയില്‍ വന്നാലും ഏവരും കണ്ടിരിക്കും. സ്ഫടികം പിറക്കുന്നതിന് പിന്നിലുണ്ടായ രസകരമായ കാര്യങ്ങള്‍ സംവിധായകന് ഭദ്രന് അടുത്തിടെ പങ്കുവച്ചു. ഉര്‍വശിയുടെ തുളസി എന്ന കഥാപാത്രം സ്ഫടികത്തിലെ വേറിട്ട നായിക മുഖമായിരുന്നു. തുളസി എന്ന കഥാപാത്രമായി നടി ശോഭനയെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെന്ന് ഭദ്രന് പറയുന്നു. എന്നാല്‍ ഒരു നൃത്ത പരിപാടിയുമായി ബന്ധപ്പെട്ടു ശോഭനയ്ക്ക് വിദേശത്ത് പോകേണ്ടി വന്നതിനാല്‍ ശോഭനയില്‍ നിന്ന് ഉര്‍വശിയിലേക്ക് കഥാപാത്രത്തെ മാറ്റി നല്‍കുകയായിരുന്നു. സ്ഫടികം ജോര്‍ജ്ജിന് പകരം നടന് നാസര്‍ ആയിരുന്നു സ്ഫടികത്തില്‍ വില്ലനാകേണ്ടിയിരുന്നത്. നാസറിന്റെ തമിഴിലെ തിരക്കാണ് ഭദ്രനെ സ്ഫടികം ജോര്ജിലെത്തിച്ചത്. ആട് തോമ ആണത്തം മാത്രമുള്ള കഥാപാത്രമായിരുന്നെങ്കില്‍ തനിക്ക് മമ്മൂട്ടിയെയോ സുരേഷ് ഗോപിയെയോ…
Read More