അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരു റോള്‍ എനിക്കായിരുന്നു, എന്നാല്‍ അവസാന നിമിഷം ഒഴിവാക്കപ്പെട്ടു, പക്ഷേ എനിക്ക് അക്കാര്യത്തില്‍ സന്തോഷം മാത്രം, ആ രഹസ്യം തുറന്നുപറഞ്ഞ് ആസിഫ് അലി

മലയാളത്തില്‍ ഏറെ ഹിറ്റായ സിനിമയാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സോഫീസില്‍ പണംവാരിക്കൂട്ടിയിരുന്നു. നാദിര്‍ഷയുടെ ആദ്യ സംവിധായക സംരംഭം കൂടിയായിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ഈ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ആസിഫ് അലി. ചിത്രത്തില്‍ അമര്‍ അക്ബര്‍ അന്തോണിമാരില്‍ ഒരാള്‍ താനായിരുന്നു എന്നും , അവസാന നിമിഷം തന്നെ മാറ്റിയെന്നുമാണ് ആസിഫ് പറഞ്ഞത്. നാദിര്‍ഷയുടെ പുതിയ ചിത്രമായ മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് ഇക്കാര്യം ആസിഫ് പറഞ്ഞത്. അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരാള്‍ ഞാനായിരുന്നു, എന്നാല്‍ അവസാനനിമിഷം എന്നെ ഒഴിവാക്കി. അതിനു പകരമായാകാം ഈ സിനിമയില്‍ ഷാജിയായി എന്നെ കൊണ്ടുവന്നത്. പക്ഷേ ആ സിനിമയില്‍ നായകന്മാരായ മൂന്നുപേര്‍ക്കും കിട്ടിയ കൈയടി അത്രത്തോളം തന്നെ എന്റെ ചെറിയ കഥാപാത്രത്തിനും കിട്ടി. ആ ധൈര്യമാണ് ഷാജിയായി അഭിനയിക്കാന്‍…

Read More

അതിർത്തി കടന്നെത്തിയ പ്രണയം! ഇന്ത്യൻ യുവാവിന് പാ​ക്കിസ്ഥാനി വധു

അ​​​തി​​​ർ​​​ത്തി​​​യി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് അ​​​യ​​​വി​​​ല്ലെ​​​ങ്കി​​​ലും സ​​​മാ​​​ധാ​​​ന​​ത്തി​​ന്‍റെ​​യും സ്നേ​​ഹ​​ത്തി​​ന്‍റെ​​യും ​മ​​ധു​​രം വി​​ള​​മ്പി ഇ​​​ന്ത്യ​​​ക്കാ​​​ര​​​ന് വ​​​ധു​​​വാ​​​യി പാ​​​ക് യു​​​വ​​​തി​​​യെ​​​ത്തി. ഹ​​​രി​​​യാ​​​ന​​​യി​​​ലെ അം​​​ബാ​​​ല ജി​​​ല്ല​​​യി​​​ൽ​​​പ്പെ​​​ട്ട തേ​​​പ്‌​​​ല ഗ്രാ​​​മ​​​വാ​​​സി​​​യാ​​​യ പ​​​ർ​​​വീ​​​ന്ദ​​​ർ സിം​​​ഗാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​പ്പെ​​​ട്ട സി​​​യാ​​​ൽ​​​കോ​​​ട്ട് സ്വ​​​ദേ​​​ശി​​​നി​​യാ​​യ കി​​​ര​​​ൺ സ​​​ർ​​​ജി​​​ത് കൗ​​​റി​​​ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മി​​​ന്നു​​​ചാ​​​ർ​​​ത്തി​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച പ​​​ട്യാ​​​ല​​​യി​​​ലെ ശ്രീ​​​ഖേ​​​ൽ​​​സാ​​​ഹി​​​ബ് ഗു​​​രു​​​ദ്വാ​​​ര​​​യി​​​ൽ സി​​​ക്ക് മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി ഫെ​​​ബ്രു​​​വ​​​രി 28ന് ​​​എ​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന വ​​​ധു​​​വി​​​നും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കും ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം ത​​​ട​​​സ​​​മാ​​​യി. സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ 45 ദി​​​വ​​​സ​​​ത്തെ വീ​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യും ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച സം​​​ജോ​​​ധ എ​​​ക്സ്പ്ര​​​സി​​​ൽ വ​​​ധു​​​വും ബ​​​ന്ധു​​​ക്ക​​​ളും ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. പ​​​ഞ്ചാ​​​ബി​​​ലെ പ​​​ട്യാ​​​ല വ​​​രെ എ​​​ത്താ​​​നു​​​ള്ള വീ​​​സ​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഇ​​​തോ​​​ടെ വ​​​ര​​​ൻ പ​​​ർ​​​വീ​​​ന്ദ​​​ർ​​​സിം​​​ഗും ബ​​​ന്ധു​​​ക്ക​​​ളും പ​​​ട്യാ​​​ല​​​യി​​​ലെ​​​ത്തു​​​ക​​​യും അ​​​വി​​​ട​​ത്തെ ഗു​​​രു​​​ദ്വാ​​​ര​​​യി​​​ൽ വി​​​വാ​​​ഹം ന​​​ട​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. മു​​പ്പ​​ത്തി മൂ​​ന്നു​​കാ​​​ര​​​നാ​​​യ പ​​​ർ​​​വീ​​​ന്ദ​​​ർ​​​സിം​​​ഗി​​​ന്‍റെ അ​​​ക​​​ന്ന ബ​​​ന്ധു​​​വാ​​​ണ് ഇ​​രു​​പ​​ത്തേ​​ഴു​​കാ​​​രി​​​യാ​​​യ കി​​​ര​​​ൺ സ​​​ർ​​​ജി​​​ത് കൗ​​​ർ. 2014-ൽ ​​​കി​​​ര​​​ൺ പ​​​ട്യാ​​​ല​​​യി​​​ലെ…

Read More

ഇത്തിരികൂടി ഇറക്കം കൂട്ടിക്കൂടേ കസ്തൂരി, ചെറിയ വസ്ത്രമണിഞ്ഞ് അഭിമുഖം നല്കിയ നടി കസ്തൂരിക്കെതിരേ ആരാധകര്‍ രംഗത്ത്, വിവാദങ്ങളുടെ തോഴിയായ നടി വീണ്ടും വാര്‍ത്തയില്‍ നിറയുന്നത് ഇങ്ങനെ

തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു കസ്തൂരി. പിന്നീട് ക്യാരക്ടര്‍ വേഷങ്ങളിലേക്ക് താരം മാറി. സിനിമയിലെയും സമൂഹത്തിലെയും വിവാദപരമായ പല വിഷയങ്ങളിലും തന്റേതായ നിലപാടുമായി താരം എത്താറുണ്ട്. മോഡല്‍, അവതാരക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളിലും താരം പ്രശസ്തയാണ്. നാല്‍പ്പത്തിനാലുകാരിയായ താരത്തിന്റെ ഏറ്റവും പുതിയ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. കാര്‍ത്തിയുടെ ജൂലൈ കാട്രില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ഇതേ വേഷത്തില്‍ നടി നല്‍കിയ വിഡിയോ അഭിമുഖമാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. തമിഴ് സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും സിനിമാ രാഷ്ട്രീയത്തെക്കുറിച്ചും വിശദമായി സംസാരിക്കുന്ന വിഡിയോയുടെ താഴെ തീര്‍ത്തും മോശം രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നടിയുടെ വസ്ത്രത്തെ ആക്ഷേപിച്ച് വരുന്ന മോശം കമന്റുകളാണ് കൂടുതലും. 44കാരിയായ നടി കുറച്ച് മാന്യമായി വസ്ത്രം ധരിക്കണമെന്നും എന്നിട്ട് നാട് നന്നാക്കാന്‍ ഇറങ്ങൂ എന്നും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍…

Read More

ശരിക്കും ”ഇതില്‍ ആരാണ് ഞാന്‍”; പി. ജയരാജനെ അനുകൂലിച്ചും പ്രതികൂലിച്ചും തന്റെ പേരില്‍ പ്രചാരണം നടത്തുന്നവരെ ട്രോളി സലിംകുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പല പ്രമുഖ വ്യക്തികളുടെയും പിന്തുണ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കുണ്ടെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റുകളും കാര്‍ഡുകളും രംഗത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ‘പിന്തുണ’കൊടുത്ത വ്യക്തികള്‍ ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ല. ഇത്തരം പ്രചരണത്തെ പൊളിച്ചടുക്കി നടന്‍ സലിംകുമാറാണ് രംഗത്ത് വന്നത്. സിപിഎമ്മിന്റെ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയുമായ പി.ജയരാജന് പിന്തുണ നല്‍കി സലിംകുമാര്‍ രംഗത്ത് എത്തിയെന്ന് രീതിയില്‍ ‘പേരാളി ഷാജി’യാണ് പോസ്റ്റര്‍ കാര്‍ഡ് ഇറക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസും മറുപടി കാര്‍ഡ് ഇറക്കിയിട്ടുണ്ട്. ഈ രണ്ടുപോസ്റ്റും ഷെയര്‍ ചെയ്താണ് സലിംകുമാര്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളെയും ട്രോളിയത്. ”എന്റെ ചോദ്യം ഇതാണ് ഇതില്‍ ആരാണ് ഞാന്‍” എന്നാണ് അദേഹം ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

Read More

പെണ്‍കുട്ടികള്‍ രണ്ടുപേരും രാവിലെ സ്‌പെഷ്യല്‍ ക്ലാസെന്നു പറഞ്ഞ് വീടുവിട്ടിറങ്ങി, ബസിലെ യാത്രക്കാരന്റെ ഫോണില്‍ നിന്ന് കൂട്ടുകാരന് കോള്‍ വന്നത് വഴിത്തിരിവായി, പോലീസ് ബുദ്ധിയില്‍ ആലത്തൂരിലെ പെണ്‍കുട്ടികളെ കണ്ടെത്തിയത് ഇങ്ങനെ

പോലീസ് ബുദ്ധി കിറുകൃത്യമായതോടെ രണ്ടു പെണ്‍കുട്ടികളെ വലിയ അപകടത്തില്‍ നിന്നാണ് രക്ഷിച്ചത്. കുഴല്‍മന്ദം പോലീസിന്റെ തന്ത്രപരമായ ഇടപടെലാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ഒളിച്ചോട്ടത്തെ പരാജയപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ ചീത്തപറഞ്ഞതും വീട്ടില്‍ വേണ്ടത്ര പരിഗണന കിട്ടാത്തതുമാണ് കുട്ടികളെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരുവരും ശനിയാഴ്ചരാവിലെ എട്ടരയോടെ സ്പെഷ്യല്‍ ക്ലാസുണ്ടെന്നു പറഞ്ഞാണ് വീടുകളില്‍ നിന്ന് പോന്നത്. നന്നായി പഠിക്കുന്ന കുട്ടികളാണ് ഇരുവരും. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ രക്ഷിതാക്കള്‍ അന്വേഷണമാരംഭിച്ചു. പോലീസില്‍ പരാതി നല്‍കി. ഞങ്ങള്‍ പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നുമുള്ള കത്തുകള്‍ ഇരുവരും എഴുതി വെച്ചിരുന്നു. ഈ പരാതി കിട്ടിയപ്പോള്‍ എസ്‌ഐഎ അനൂപ് നടത്തിയ നീക്കങ്ങളാണ് കേസില്‍ വഴിത്തിരിവായത്. അനൂപ് പെണ്‍കുട്ടികളുടെ കൂട്ടുകാരെ കണ്ടു സംസാരിച്ചു. ഇതിലൊരാളെ പെണ്‍കുട്ടികള്‍ വിളിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു. വിളി വന്നാല്‍ തന്ത്രപൂര്‍വം സംസാരിക്കാനും പോലീസിനെ അപ്പോള്‍ത്തന്നെ അറിയിക്കാനും നിര്‍ദേശിച്ചു. രാത്രി പത്തോടെ പോലീസ്…

Read More

എന്റെ ഡൈവേഴ്‌സ് ഇപ്പോള്‍ പലവട്ടം കഴിഞ്ഞു, ഭാഗ്യത്തിന് സോഷ്യല്‍മീഡിയയില്‍ മാത്രം വിവാഹമോചനം വാര്‍ത്തയായില്ല, പുറത്തു വരുന്ന വാര്‍ത്തകളെക്കുറിച്ചും അജ്ഞാത വാസത്തെക്കുറിച്ചും നടി ചന്ദ്രലക്ഷ്മണന് പറയാനുള്ളത്

സ്വന്തമെന്ന പരമ്പരയിലൂടെ മലയാളികളുടെ സ്വന്തമായി മാറിയതാണ് ചന്ദ്ര. പലരും തന്നെ സാന്ദ്രയെന്നാണ് വിളിക്കാറുള്ളതെന്ന് താരം പറയുന്നു. 15 വര്‍ഷമായി ആ പരമ്പര ചെയ്തിട്ട്. താന്‍ ബേസിക്കലി തമിഴ് ഗേളാണെന്നും താരം പറഞ്ഞിരുന്നു. അച്ഛനും അമ്മയും കൊച്ചിയിലായിരുന്നു. തമിഴും മലയാളവും ഒരുപോലെ വഴങ്ങും. അച്ഛനും അമ്മയ്ക്കും ഏകമകളാണ് താനെന്നും താരം പറയുന്നു. എകെ സാജന്‍ ചിത്രമായ സ്റ്റോപ്പ് വയലന്‍സിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുകയാണ്. പരിപാടിയുടെ പ്രോമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നടി ചന്ദ്ര ലക്ഷ്മണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സീരിയലിലും സജീവമായി നിന്ന താരത്തിന്റെ ഇടവേളയെക്കുറിച്ച് അറിയായാന്‍ കാത്തിരികുകയാണ് ആരാധകര്‍. ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാണെന്നും അമേരിക്കയില്‍ സെറ്റിലാണെന്നും ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പുപ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എന്തോ ഭാഗ്യത്തിന്…

Read More

വര്‍ഷം 13 സിനിമ വരെ അഭിനയിച്ച കാലമുണ്ടായിരുന്നു, എതെല്ലാമെന്ന് എനിക്ക് തന്നെ അറിയില്ല, ഇപ്പോള്‍ ആരെയും മനസു കൊണ്ടു ചീത്ത പറയാതെ സുഖമായി ഉറങ്ങാന്‍ പറ്റുന്നു, ജയസൂര്യയ്ക്ക് പറയാനുള്ളത്

അടുത്തകാലത്ത് വളരെ ശ്രദ്ധയോടെ സിനിമകള്‍ ചെയ്യുന്ന നടനാണ് ജയസൂര്യ. എണ്ണത്തില്‍ കുറവുമാണ് അഭിനയിക്കുന്ന സിനിമകളും. എന്തുകൊണ്ടാണ് സിനിമകള്‍ കുറയുന്നത് എന്നതിനു മറുപടി പറയുകയാണ് ജയസൂര്യ. നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്ക്കാനും കൂടുതല്‍ ശ്രദ്ധിച്ച് വേഷങ്ങള്‍ ചെയ്യാനും തീരുമാനിച്ചതെന്ന് ജയസൂര്യ പറയുന്നു. വര്‍ഷം 13 സിനിമ വരെ അഭിനയിച്ച കാലമുണ്ടായിരുന്നു. എതെല്ലാമെന്ന് എനിക്ക് തന്നെ അറിയില്ല. അതിന്റെ ഭവിഷത്തും നോക്കിയില്ല. നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്ക്കാനും കൂടുതല്‍ ശ്രദ്ധിച്ചു വേഷങ്ങള്‍ എടുക്കാനും തീരുമാനിച്ചത്. നോക്കി എടുക്കുമ്പോഴും തെറ്റുപറ്റാം. പക്ഷേ, അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമായതുകൊണ്ട് ആരെയും മനസ്സ് കൊണ്ടു ചീത്ത പറയാതെ സുഖമായി ഉറങ്ങാം ജയസൂര്യ പറയുന്നു. രണ്ടാമതൊരു ജയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന തോനല്‍ കാരണമാണ് തന്റെ യഥാര്‍ഥ പേരായ ജയന്‍ ഉപേക്ഷിച്ച് ജയസൂര്യ ആയതെന്നും…

Read More

എട്ടു മാസത്തോളം മോനെ കാണാൻ പോലും അവര്‍ സമ്മതിച്ചില്ല; തിരിച്ചുവരവിലും പ്രശ്നങ്ങൾ അവസാനിച്ചില്ല; നടി ചാര്‍മിള വെളിപ്പെടുത്തുന്നു

ഒരുകാലത്ത് മലയാളികളുടെ ഇഷ്ടനായികയായി തിളങ്ങിയ താരമാണ് ചാര്‍മിള. തെന്നിന്ത്യന്‍ താര സുന്ദരിയായി വിലസിയ ചാര്‍മിളയുടെ ജീവിതം ദുരിതകയത്തിലാണ്. അതിനെല്ലാം പിന്നില്‍ തന്റെ പ്രണയമാണെന്ന് താരം പറയുന്നു. ആദ്യ പ്രണയം പരാജയമായതോടെ വീണ്ടും അഭിനയ ലോകത്തേയ്ക്ക് തിരിച്ചെത്തി. ആ സമയത്ത് ഡിപ്രഷനില്‍ ആയിരുന്ന തനിക്ക് സ്നേഹസംരക്ഷണം നല്‍കിയത് നടനും അസിസ്റ്റന്റ് ഡയറക്ടറുമായ കിഷോര്‍ സത്യയാണ്. തിരിച്ചു വരവില്‍ അഭിനയിച്ച ‘അടിവാര’ത്തിന്റെ സെറ്റിൽ വച്ചാണ് അസിസ്റ്റന്റ് ഡയറക്ടർ കിഷോർ സത്യയെ പരിചയപ്പെടുന്നത്. ഡിപ്രഷനില്‍ കഴിയുന്ന എന്നോട് സ്നേഹത്തോടെ സംസാരിച്ചു, അടുപ്പത്തിലായി. സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കെ തന്നെ ഞങ്ങൾ വിവാഹിതരായി. വിവാഹത്തോടെ സിനിമ ഉപേക്ഷിക്കണമെന്ന് കിഷോർ ആവശ്യപ്പെട്ടു. ഇതിനിടെ കിഷോർ ഷാർജയിലേക്കു പോയി. വിക്രം നായകനായ ‘സേതു’വിൽ നായികയായി വിളിച്ചപ്പോൾ കിഷോറിന് ഇഷ്ടമാകില്ലെന്നു കരുതി ഞാൻ വേണ്ടെന്നുവച്ചു. നാലുവർഷം അയാൾ അവിടെയും ഞാൻ ഇവിടെയുമായി കഴിഞ്ഞു. പിന്നീട് ഒരു ഷോയുടെ…

Read More

ആ സിനിമ വളരെ ആവേശത്തോടെയാണ് ചെയ്യാന്‍ തുടങ്ങിയത്, ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന് തോന്നി, ഇടയ്ക്ക് തലകറങ്ങി വീഴുകയും ചെയ്തു, ദിലീപ് ആ സംഭവത്തെപ്പറ്റി പറയുന്നതിങ്ങനെ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ദിലീപ് ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. അടുത്തിടെയാണ് കോടതിസമക്ഷം ബാലന്‍വക്കീല്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. തരക്കേടില്ലാത്ത സിനിമയെന്ന പേരുണ്ടാക്കാന്‍ ഈ ചിത്രത്തിനായി. അടുത്തിടെ ഒരു ടിവിഷോയില്‍ പങ്കെടുത്തപ്പോള്‍ തന്റെ ആദ്യകാല സിനിമ അനുഭവങ്ങളെപ്പറ്റി ദിലീപ് വാചാലനായി. കഥ കേട്ടപ്പോള്‍ വളരെ ആവേശം തോന്നിയ ചിത്രമായിരുന്നു സ്പീഡ്. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോള്‍ ഓട്ടം ആരംഭിച്ചു. അപ്പോള്‍ തനിയ്ക്ക് തോന്നി വേണ്ടായിരുന്നെന്ന്. കാരണം തന്നോടൊപ്പം ഓടിയതെല്ലാം സ്‌പോര്‍ട്‌സ് താരങ്ങളായിരുന്നു. അവര്‍ക്ക് അഡ്ജസ്റ്റ് ചെയ്ത് ഓടാനൊന്നും അറിയില്ലായിരുന്നു. ചിത്രം ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തലചുറ്റി വീണു- ദിലീപ് പറയുന്നു. കുവൈറ്റിലെ ഷോയെപ്പറ്റി ദിലീപ് പറയുന്നതിങ്ങനെ – സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയം. തന്നോടൊപ്പം കലഭവന്‍ മണി, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, നാദിര്‍ഷ എന്നിവരുമുണ്ടായിരുന്നു.…

Read More

ഈ ​ജീ​വ​ൻ നി​ങ്ങ​ളു​ടെ വി​ര​ൽ​ത്തു​മ്പി​ൽ; യാ​ത്ര​ക്കാ​രെ “ശ്ര​ദ്ധ’​യെ ശ്ര​ദ്ധി​ക്കൂ…

ക​ണ്ണി​ലു​ട​ക്കു​ന്ന കാ​ഴ്ച്ച​ക​ളി​ൽ കൗ​തു​കം തോ​ന്നു​ന്ന​ത് കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. കു​ട്ടി​ക​ൾ അ​തി​നു പി​ന്നാ​ലെ പോ​കു​മ്പോ​ൾ അ​വ​രെ ശ്ര​ദ്ധി​ക്കേ​ണ്ട​തും അ​വ​ർ വ​ഴി തെ​റ്റി​പോ​കാ​തി​രി​ക്കു​വാ​ൻ മു​ൻ​ക​രു​ത​ലെ​ടു​ക്കേ​ണ്ട​തും മാ​താ​പി​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് കേ​ര​ള റെ​യി​ൽ​വെ പോ​ലീ​സ്. യാ​ത്ര​ക്കി​ട​യി​ൽ കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്കാ​തി​രു​ന്നാ​ൽ അ​വ​രെ ന​ഷ്ട​പ്പെ​ടു​വാ​ൻ പോ​ലും കാ​ര​ണ​മാ​കു​മെ​ന്ന് കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു. “ശ്ര​ദ്ധ’ എ​ന്നാ​ണ് ഈ ​വീ​ഡി​യോ​യു​ടെ പേ​ര്. “പ്രി​യ​പ്പെ​ട്ട യാ​ത്ര​ക്കാ​രെ, ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ൽ ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളെ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ക. ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​മി​ല്ലാ​തെ കു​ട്ടി​ക​ളെ സ്വ​ത​ന്ത്ര​രാ​യി വി​ടാ​തി​രി​ക്കു​ക. അ​ത്ത​ര​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ നി​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഞ​ങ്ങ​ളെ അ​റി​യി​ക്കു​ക​’. കേ​ര​ള റെ​യി​ൽ​വെ പോ​ലീ​സ് എ​സ്പി മെ​റി​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

Read More