മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നാണ് നരസിംഹം. ഇന്ദുചൂഡനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രം തിയറ്ററുകളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചിരുന്നു. ഇന്നും ചാനലുകളില്‍ ഹിറ്റായി ഓടുന്ന ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിഹം. ഈ ചിത്രത്തിലെ മറക്കാനാകാത്ത ഒരു നിമിഷത്തെപ്പറ്റി അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഷാജി മനസുതുറന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിലേക്ക് ഒരു സിംഹത്തെ വേണമെന്ന് താന്‍ പറഞ്ഞു. സംഗതി നടക്കില്ലെന്നു വിചാരിച്ചാണ് ഇത് പറഞ്ഞത്. പക്ഷെ പ്രെഡാക്ഷന്‍ കണ്ട്രോളര് പ്രവീണ്‍ പരപ്പനങ്ങാടി തമിഴ്നാടിന്റെ അതിര്‍ത്തിയില്‍ ഒരാള്‍ വളര്‍ത്തുന്ന സിംഹത്തെ താന്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ പൊക്കികൊണ്ടുവന്നു. മൂന്ന് ദിവസമാണ് സിംഹത്തെവെച്ച് ഷൂട്ട് ഉണ്ടായിരുന്നത്. ഭാരതപ്പുഴയുടെ തീരത്തിലൂടെ ഓടിവരുന്ന സിംഹത്തെ ചിത്രീകരിക്കാനായിരുന്നു പ്ലാന്‍. ഇതിനായി സിംഹത്തിന്റെ അരയില്‍ ഇരുമ്പ് കമ്പികൊണ്ടുള്ള കയര്‍ കെട്ടി. സിംഹത്തെ ആകര്‍ഷിക്കാന്‍ ക്യാമറയ്ക്ക് അടുത്തുനിന്ന് ഒരാള്‍ ഇറച്ചി കാണിച്ചു. ഇത് കണ്ട്…
Read MoreCategory: RD Special
കേക്ക് മുറിച്ച മുന്‍ഭര്‍ത്താവിനെയും കഴിച്ച എല്ലാവരെയും കോടതി കയറ്റിക്കും, എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ആദിത്യനെ വിവാഹം കഴിച്ചത്, ചേട്ടന് നിയമപ്രകാരം ഒരിക്കല്‍ മാത്രമാണ് വിവാഹം കഴിച്ചത്, നടി അമ്പിളീദേവി രണ്ടുംകല്പിച്ച് തന്നെ
കഴിഞ്ഞദിവസമാണ് സീരിയല്‍ താരങ്ങളായ ആദിത്യനും അമ്പിളീദേവിയും വിവാഹിതരായത്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു ഇത്. വിവാഹത്തിനുപിന്നാലെ അമ്പിളിയുടെ ആദ്യഭര്‍ത്താവ് ലോവല്‍ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആദിത്യന് വിവാഹ തട്ടിപ്പുകാരനാണെന്ന് ഇതിനിടെ സോഷ്യല്‍മീഡിയയില്‍ പ്രചരണവും ശക്തമായി. ആദ്യം നിശബ്ദയായിരുന്നു അമ്പിളീദേവി ഇപ്പോള്‍ ലോവലിന് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ആദിത്യനെപ്പറ്റി കേള്‍ക്കുന്ന വാര്‍ത്തകള്‍ തനിക്കറിയാമെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി പറയുന്നു. നിയമപരമായി ഒരു വിവാഹം മാത്രമാണ് ആദിത്യന് കഴിച്ചിട്ടുള്ളത്. ആദിത്യന് നാലുകല്യാണം കഴിച്ചുവെന്നത് കുപ്രചരണമാണ്. ആദിത്യനെ അടുത്തറിഞ്ഞിട്ടാണ് കല്യാണത്തിന് സമ്മതിച്ചത്. ആദിത്യനെ മനപ്പൂര്‍വ്വം കരിവാരിത്തേയ്ക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും ആരാധകര്‍ ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പണ്ടത്തെ പോലെ തങ്ങളെ സ്നേഹിക്കണമെന്നും അമ്പിളിദേവി പറയുന്നു. മുന്‍ഭര്‍ത്താവിനെതിരേ രൂക്ഷവിമര്‍ശനമാണ് അമ്പിളി നടത്തിയത്. താന്‍ ബന്ധം പിരിഞ്ഞ ശേഷം മകനെ കാണാനോ സ്ഹേത്തോടെ പെരുമാറാനോ ലോവല്‍ ശ്രമിച്ചിട്ടില്ലെന്നും അമ്പിളിദേവി…
Read Moreഷൂട്ട് തീര്‍ന്നപ്പോള്‍ വളരെ ഇമോഷണലായി, ഞങ്ങള്‍ ഒരു കുടുംബം പോലെ ആയിരുന്നു’; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശേഷങ്ങളുമായി സായാ ഡേവിഡ്
പ്രണവിനെ നായകനാക്കി അരുണ്ഗോപിയൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍ മികച്ച പ്രതികരണംനേടി മുന്നേറുകയാണ്. ആദിയേക്കാല് പ്രണവ് പുരോഗതി പ്രാപിച്ചിരിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. ചിത്രത്തില്‍ പ്രണവിന് നായികയായി എത്തുന്ന പുതുമുഖ നായി സായാ ഡേവിഡ് ആണ്. പ്രണവുമൊത്തുള്ള അഭിനയം ഏറെ കംഫര്‍ട്ടബിളായിരുന്നു എന്നാണ് സായാ പറയുന്നത്. ‘പ്രണവിനെസെറ്റില് എല്ലാവരും അപ്പു എന്നാണു വിളിക്കുന്നത്. അങ്ങനെ ഞാനും അപ്പു എന്നു വിളിച്ചു തുടങ്ങി. അപ്പുവുമായി അഭിനയിക്കുന്നതില്‍ ഞാന്‍ ഏറെ കംഫര്‍ട്ടബിള്‍ ആയിരുന്നു. അപ്പു എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. അഭിനയിക്കുമ്പോള്‍ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഹെല്പ് ചെയ്തിരുന്നു. ഏറെ സപ്പോര്‍ട്ടീവ് ആണ് അപ്പു. വിനയപൂര്വമാണു പെരുമാറ്റം. സിനിമയെ കുറിച്ചു മാത്രമല്ല തന്റെ ജീവിതം, യാത്രാനുഭവങ്ങള്‍, അടുത്തു ചെയ്യാന്‍ പോകുന്ന യാത്ര, സ്കൂള്‍, സുഹൃത്തുക്കള്‍ എല്ലാറ്റിനെ കുറിച്ചും അപ്പു സംസാരിക്കും.’ സായാ പറഞ്ഞു.
Read Moreഅമ്പളിദേവിയും ജയൻആദിത്യയും വിവാഹിതരായി; അമ്പിളി ദേവിയുടെ രണ്ടാം വിവാഹമാണിത്; വീട്ടുകാരും അടുത്ത ബന്ധുക്കളും പങ്കെടുത്തു
ചവറ : ചലച്ചിത്ര സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ജയന് ആദിത്യയും വിവാഹിതരായി. വെളളിയാഴ്ച ചവറ കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തില്‍ അന്തരിച്ച നടൻ ജയന്റെ സഹോദരന്റെ മകനും ചലച്ചിത്ര താരവുമായ ജയന് ആദിത്യ അമ്പിളിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തുകയായിരുന്നു.ക്ഷേത്രത്തില്‍ മറ്റൊരു വിവാഹം നടന്ന് കഴിഞ്ഞതിന് ശേഷമാണ് ചലച്ചിത്ര താരങ്ങള്‍ കതിര്‍മണ്ഡപത്തിലേക്ക് കയറിയത്. ദീര്‍ഘകാലമായി ഇവര്‍ ഒരു ചാനലില്‍ സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച് വരുകയായിരുന്നു. നേരത്തെ വിവാഹതിയായ അമ്പിളി വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് ജയന് ആദിത്യയെ വിവാഹം കഴിച്ചത്. വീട്ടുകാരും അടുത്ത ബന്ധുക്കളും ഇരുവരേയും അനുഗ്രഹിക്കാൻ എത്തിയിരുന്നു. ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പൂജിച്ച താലിയും മാലയും ചാര്‍ത്തി അമ്പിളി ജയന് സ്വന്തമാക്കി.
Read Moreഇത് വായിച്ചിട്ട് ഓവർടേക് ചെയ്യൂ..! മരണത്തിലേക്ക് കുതിയ്ക്കരുതെന്ന മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: വാഹനാപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതിന് പ്രധാനകാരണം അലക്ഷ്യമായ ഓവടേക്കിംഗ് ആണെന്ന് പോലീസ്. അശ്രദ്ധമായ ഓവര്‍ടേക്കിംഗ് വലിയ വാഹനാപകടങ്ങളാണുണ്ടാക്കുന്നതെന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്. അടുത്തിടെയുണ്ടായ വാഹനാപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണം ഓവര്‍ടേക്കിംഗ് തന്നെയാണെന്ന് പോലീസ് പറയുന്നു. നിലവിലെ സാഹചര്യത്തില്‍ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്കരുതലിനെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ പോലീസ് രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ വഴി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ റോഡിന്റെ അവസ്ഥ, പാലം, കയറ്റിറക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചതിനു ശേഷം വേണം ഓവര്‍ടേക്ക് ചെയ്യാനുള്ള തീരുമാനമെടുക്കാന്‍ . ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിച്ചാവണം തീരുമാനം നടപ്പില്‍ വരുത്താന്‍ . കാണേണ്ട സിഗ്നലുകള്‍ കണ്ടും നല്്കേണ്ട സിഗ്നലുകള്‍ നല്്കിയും തീരുമാനമെടുക്കുക. റോഡ് മാര്‍ക്കിംഗ് പ്രത്യേകം ശ്രദ്ധിക്കുക. ഓവര്‍ടേക്ക് പാടില്ല എന്ന സിഗ്നലുള്ള സ്ഥലങ്ങളില്‍ വാഹനങ്ങളെ മറികടക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. ഓവര്‍ടേക്ക് ചെയ്യുന്നതിനുവേണ്ടി മുന്നിലെ വാഹനത്തിന്റെ…
Read Moreമഞ്ജു വാര്യര്‍ കോണ്‍ഗ്രസിലേക്ക്, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പ്രചരണത്തില്‍ സജീവമാകും, ഇലക്ഷന് സമയത്ത് സിനിമകള്‍ ഒഴിവാക്കും, രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തുമ്പോള്‍ നേരിട്ട് കൂടിക്കാഴ്ച്ച്, സിപിഎമ്മിനും ബിജെപിക്കും ഞെട്ടല്‍!!
ഒടുവില്‍ നടി മഞ്ജു വാര്യരുടെ രാഷ്ട്രീയ പ്രവേശനം യാഥാര്‍ഥ്യമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യം സിപിഎമ്മും പിന്നീട് ബിജെപിയുമായി മഞ്ജുവിനെ ബന്ധപ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍ വന്നതെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ് നടിയെന്ന വിശ്വസനീയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ മാസം കൊച്ചിയിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി മഞ്ജു ചര്‍ച്ച നടത്തുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രചാരണ രംഗത്ത് മഞ്ജുവിനെ സജീവമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍ വാര്‍ത്ത ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. നടിയുടെ പ്രതികരണവും ലഭ്യമായിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം മറ്റ് പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. മലയാള സിനിമയില്‍ ജനപിന്തുണയുള്ള നടിമാരില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ളയാളാണ് മഞ്ജു വാര്യര്‍. കോണ്‍ഗ്രസിന് നടിയുടെ ഇമേജ് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്കും പ്രളയസമയങ്ങളിലും മഞ്ജു വാര്യര്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് പ്രചണത്തിന്…
Read Moreവിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ബാങ്കിലെ ലോക്കറില്‍ വച്ച സ്വര്‍ണം ഇതുവരെ അവിടെ നിന്ന് ഞാന്‍ എടുത്തിട്ടില്ല, വിവാഹത്തിനുശേഷം ഭാര്യയില്‍ ഉണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു, നഴ്സ് ആന്‍ലിയയുടെ മരണത്തില്‍ ഭര്‍ത്താവിന് പറയാനുള്ളത്
എറണാകുളം സ്വദേശിനിയായ നഴ്സ് ആന്‍ലിയ ഹൈജിനസിന്റെ മരണം സംബന്ധിച്ച് തനിക്കും കുടുംബത്തിനുമെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി ഭര്‍ത്താവ് ജസ്റ്റിന് രംഗത്ത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്ന ഭാര്യാപിതാവ് വിവാഹത്തിന് മുന്‍പ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് തൃശൂര്‍ അന്നകര സ്വദേശിയുമായ ജസ്റ്റിന് നവമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നത്. തനിക്കും കുടുംബത്തിനുമെതിരേ ആന്‍ലിയയുടെ പിതാവും ബന്ധുക്കളും ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. ജസ്റ്റിന്റെ വിശദീകരണം- 2016 ഡിസംബര്‍ ഇരുപത്താറിനാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ ഒരു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. കുട്ടി ഇപ്പോള്‍ എന്റെ കൂടെ വീട്ടിലാണ്. ആന്‍ലിയയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് എനിക്കെതിരെ ഉയര്‍ത്തുന്നത് തെറ്റായ ആരോപണങ്ങളാണ്. മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതുവഴി ഉണ്ടായ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ എന്നെ കുറ്റക്കാരനാക്കുന്നതെന്നാണ് ആദ്യം ഞാന്‍ വിചാരിച്ചിരുന്നത്. ആരോപണങ്ങള്‍ തുടരുകയും എനിക്കും എന്റെ കുടുംബത്തിനും ഇത് ഭാരമാവുകയും ചെയ്തതിനാലാണ് ഇങ്ങനെയൊരു വിശദീകരണത്തിന്…
Read Moreതലമുറകളുടെ ദാഹമകറ്റിയ വട്ടു സോഡ നാടൊഴിഞ്ഞു; പുതുതലമുറയക്ക് കൗതുകക്കാഴ്ചയായ വട്ടുസോഡയുടെ പ്രതാപകാലത്തിലൂടെ…
കടുത്തുരുത്തി: ഒരുകാലമത്രയും ആളുകളുടെ ദാഹമകറ്റി ഒരു യുഗം തന്നെ സൃഷ്ടിച്ച വട്ടു സോഡ നാടൊഴിഞ്ഞു. വട്ടുസോഡയുടെ കച്ചവടം പുതുതലമുറയ്ക്കു തീർത്തും അപരിചിതമായി. എന്നാൽ ഈ തൊഴിലിനോടുള്ള ഇഷ്ടത്താൽ നഷ്ടം സഹിച്ചും ഉപജീവന മാർഗമായ വട്ടു സോഡ നിർമാണം നടത്തുന്നവരും ചിലയിടങ്ങളിലുണ്ട്. മോരുംവെള്ളം, നാരങ്ങാവെള്ളം എന്നിവയ്ക്കൊപ്പം കടകളിൽ രാജാവായി വിലസിയിരുന്ന വട്ടു സോഡാ കച്ചവടത്തിന്റെ പ്രതാപകാലം അസ്തമിച്ചു തുടങ്ങിയിട്ട് കാലം കുറേയായി. മുകൾഭാഗം ശംഖ് പോലെ പിരിഞ്ഞിരിക്കുന്ന കട്ടിയുള്ള പച്ച നിറമുള്ള കുപ്പിയിലായിരുന്നു സോഡ നിറച്ചിരുന്നത്. ഓരോ കുപ്പിയിലും പെയിന്റുകൾ ഉപയോഗിച്ച് അടയാളപ്പെടുത്തിയാണ് വിവിധ നിർമാണ യൂണിറ്റുകളുടെ കുപ്പികൾ തിരിച്ചറിഞ്ഞിരുന്നത്. മുന്‍പ് സജീവമായി ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന പലരും കുപ്പികളും ഉപകരണങ്ങളും വിറ്റ് കളമൊഴിഞ്ഞു. ദിവസം രണ്ടായിരത്തോളം വട്ടുസോഡകൾ വിൽപന നടത്തിയിരുന്നവരാണ് പലരും. ഒരാൾ തന്നെ പല മേഖലകളിലായി ഒന്നിലധികം യൂണിറ്റുകളും നടത്തിയിരുന്നു. ജർമനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ…
Read Moreതിരക്കേറിയ നടനായിരിക്കെ ലൂസിഫര്‍ ചെയ്യാനിറങ്ങിയതു പോലുള്ള ഒരു വെല്ലുവിളിയായിരുന്നു ലംബോര്‍ഗിനി വാങ്ങിയത്: പൃഥ്വിരാജ്
കോടികള്‍ മുടക്കി യുവതാരം പൃഥ്വിരാജ് ലംബോര്‍ഗിനി ഹുറാകാന് സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഏകദേശം മൂന്നരക്കോടി രൂപയോളം മുടക്കി വാങ്ങിയ വാഹനത്തിന് ഏഴ് ലക്ഷം രൂപയോളം മുടക്കി കെഎല്‍-7-സിഎന്‍-1 എന്ന നമ്പര്‍ സ്വന്തമാക്കിയതും 43.16 ലക്ഷം രൂപ നികുതി അടച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ തിരുവനന്തപുരത്തെ സ്വന്തം തറവാട്ടിലേക്ക് ഈ കാര്‍ കൊണ്ടു വരാനാവില്ലെന്നും വീട്ടിലേക്കുള്ള വഴി തീരെ മോശമാണെന്നും മറ്റും പ്രതികരണമുണ്ടായതോടെ നിരവധി ട്രോളുകളുകളുണ്ടായി. കേരളത്തിലെ റോഡുകളില്‍ ഓടിക്കാന്‍ ലംബോര്‍ഗിനി പര്യാപ്തമല്ലെന്ന് ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ അവയോട് പൃഥ്വി ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ലംബോര്‍ഗിനി വിഷയത്തില്‍ പൃഥ്വി മറുപടി നല്കി. തിരക്കേറിയ നടനായിരിക്കെ ലൂസിഫര്‍ ചെയ്യാനിറങ്ങിയതു പോലുള്ള ഒരു വെല്ലുവിളിയായിരുന്നു ലംബോര്‍ഗിനി വാങ്ങിയതും എന്നാണ് പൃഥ്വി പറയുന്നത്. ‘കുട്ടിക്കാലത്ത് ലംബോര്‍ഗിനി വാഹനത്തിന്റെ ചിത്രങ്ങള്‍ എന്റെ മുറിയില്‍ പതിച്ചിരുന്നു.…
Read Moreവിവാഹ ദിവസം ആന്‍ലിയയും അച്ഛനും സ്റ്റേജില്‍ പാട്ടുപാടുമ്പോള്‍ പിന്നിലെ കസേരയില്‍ അസ്വസ്ഥനായി ജസ്റ്റിന് ! വീഡിയോ ചര്‍ച്ചയാകുന്നു…
പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നഴ്സ് ആന്‍ലിയയുടെ വിവാഹദിവത്തെ ഒരു വീഡിയോ ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വിവാഹത്തിന് ആന്‍ലിയ തന്റെ പിതാവുമൊത്ത് പാട്ടുപാടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛന് പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയില്‍ ആകെ അസ്വസ്ഥനായിരിക്കുന്ന ഭര്‍ത്താവ് ജസ്റ്റിനെയും കാണാം. അച്ഛനും മകളും കൂടി സ്റ്റേജില്‍ പാടുമ്പോള്‍ പിന്നിലെ കസേരയില്‍ ഇരുന്ന് നഖം കടിക്കുന്ന ജസ്റ്റിന് ആകെ അസ്വസ്ഥനാണെന്ന് വീഡിയോയില്‍ വ്യക്തമാണ്. വിവാഹത്തോട് അടുത്ത ദിവസങ്ങളിലാണ് ജസ്റ്റിന് ജോലി നഷ്ടപ്പെട്ടത്. വിവാഹം കഴിയുന്നതോടെ ഇതൊക്കെ എല്ലാവരും അറിയുമെന്ന ഭയമായിരുന്നിരിക്കാം ജസ്റ്റിന്റെ മുഖത്ത് നിഴലിച്ചതെന്ന് കരുതുന്നു. 2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക്…
Read More