യാത്ര വീണ്ടും ഒത്തുചേരാനുള്ള ചെറിയ ഇടവേള മാത്രമാകട്ടെ! സു​ര​ക്ഷി​ത ട്രെ​യി​ൻ യാ​ത്ര​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വെ പോ​ലീ​സ്.

സു​ര​ക്ഷി​ത ട്രെ​യി​ൻ യാ​ത്ര​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വെ പോ​ലീ​സ്. കേ​ര​ള റെ​യി​ൽ​വെ പോ​ലീ​സി​നു വേ​ണ്ടി കേ​ര​ള പോ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ​മീ​ഡി​യ സെ​ൽ ത​യാ​റാ​ക്കി​യ ഹ്ര​സ്വ ചി​ത്രം ഫേ​സ്ബു​ക്കി​ൽ കൂ​ടി പ​ങ്കു​വ​ച്ചാ​ണ് ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ സ്വീ​ക​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​ച്ച​ത്.

“പ്രി​യ​പ്പെ​ട്ട യാ​ത്ര​ക്കാ​രെ, ഓ​ടു​ന്ന ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റു​ക​യോ അ​തി​ൽ നി​ന്ന് ഇ​റ​ങ്ങു​ക​യോ ചെ​യ്യ​രു​ത്. ഓ​ടു​ന്ന ട്രെ​യി​നി​ന്‍റെ ഫു​ട്ബോ​ഡി​ലോ വാ​തി​ലി​ന് അ​രി​കി​ൽ നി​ന്നോ യാ​ത്ര ചെ​യ്യു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും.

സു​ര​ക്ഷി​ത​മാ​യ ട്രെ​യി​ൻ യാ​ത്ര​യ്ക്കാ​യി കേ​ര​ള റെ​യി​ൽ​വെ പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​നും ഞ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കാ​നും അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. സ​ഹാ​യ​ത്തി​നാ​യി ഞ​ങ്ങ​ളെ വി​ളി​ക്കു​ക. കേ​ര​ള റെ​യി​ൽ​വെ പോ​ലീ​സ് ഒ​പ്പ​മു​ണ്ട്. ശു​ഭ​യാ​ത്ര. സു​ര​ക്ഷി​ത യാ​ത്ര’. കേ​ര​ള റെ​യി​ൽ​വെ പോ​ലീ​സ് എ​സ്പി മെ​റി​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

Related posts