വിവാഹത്തിന് മൂക്കറ്റം മദ്യപിച്ച് എത്തിയ വരനെക്കണ്ട് വധു വിവാഹത്തില്‍ നിന്നും പിന്മാറി. ബീഹാറിലാണ് സംഭവം. പോലീസ് കോണ്‍സ്റ്റബിളായ ഉദയ് രാജക്കും അക്ബര്‍പൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച രാത്രിയാണ് നടക്കാനിരുന്നത്. വരനും സുഹൃത്തുക്കളും മദ്യപിച്ചാണ് വധുവിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന് പ്രസൂണ്‍ കുമാര്‍ രാജകുമായി വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതറഞ്ഞതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറുവാന് വധു തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ തീരുമാനത്തോട് വീട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും പോലീസ് പറയുന്നു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് മദ്യപിച്ചെത്തിയതിന് ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്കി. ഇതില്‍ പോലീസ് വരനെ അറസ്റ്റ് ചെയ്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
Read MoreCategory: RD Special
ഫേസ്ബുക്ക് കാമുകിയെ തേടി തലശേരിയില്‍ നിന്ന് കാമുകന് ഓട്ടോറിക്ഷ കയറി, വീട്ടില്‍ തനിച്ചുള്ള കാമുകിയെ കാണാനുള്ള യാത്ര അവസാനിച്ചത് ആളൊഴിഞ്ഞ പറമ്പില്‍, കാസര്‍ഗോഡ് പ്രണയത്തിന്റെ ക്ലൈമാക്സ് ഇങ്ങനെ
സോഷ്യല്‍മീഡിയ പ്രണയം ഇപ്പോള്‍ അത്ര വലിയ സംഭവമല്ല. അറിയാത്ത ചതിയില്‍ വീണ് ജീവിതം കളഞ്ഞവരും കുറവല്ല. ചിലര്‍ ആത്മഹത്യയില്‍ അഭയം തേടിയപ്പോള്‍ മറ്റു മേച്ചില്പുറങ്ങള് തേടിപ്പോയി വേറെ ചിലര്‍. എന്തായാലും കാസര്‍ഗോഡുള്ള ഫേസ്ബുക്ക് കാമുകിയെ കാണാന്‍ പോയി തലശേരിക്കാരന് കാമുകന് വാങ്ങിച്ചുകൂട്ടിയ പണിയാണ് ഇപ്പോള്‍ പുതിയത്. തലശേരിയില്‍ നിന്നും അമ്പലത്തറയില്‍ എത്തിയ അറുപതുകാരനാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പണികൊടുത്തുവിട്ടത്. അമ്പലത്തറയില്‍ ‘ഗള്‍ഫുകാരന്റെ ഭാര്യ’യെ തേടിയാണ് തലശേരിക്കാരന് എത്തിയത്. ചാറ്റിംഗിലൂടെ അമ്പലത്തറ ‘യുവതി’ തന്റെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും മകളും താനും വീട്ടില്‍ തനിച്ചാണെന്നും കാമുകനെ അറിയിച്ചു. കാമുകിയെ കാണാന്‍ രണ്ടു ദിവസം തങ്ങാനുള്ള വസ്ത്രങ്ങളും ഉള്‍പ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടി കാമുകന് തലശേരിയില്‍ നിന്നും അമ്പലത്തറയിലേക്ക് തിരിച്ചു. അമ്പലത്തറയില്‍ ബസിറങ്ങിയാല്‍ താന്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ കാത്തു നില്‍ക്കുമെന്നും ആ ഡ്രൈവര്‍ റിക്ഷയില്‍ വീട്ടിലേക്കെത്തിക്കുമെന്നും കാമുകി പറഞ്ഞതുപോലെ…
Read Moreടോറന്റില്‍ നിന്ന് ഉറിയുടെ വ്യാജ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്തു; സിനിമ കാണാനിരുന്നപ്പോള്‍ കണ്ടതു മുഴുവന്‍ ട്രെയ്ലറും, പൈസ മുടക്കാതെ സിനിമ കാണാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ബോളിവുഡ് ചിത്രം ഉറി: ദ് സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയുടെ വ്യാജന് ഡൗണ്ലോഗ് ചെയ്ത ആള്‍ക്കാണ് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടി കിട്ടിയത്. 3.8 ജിബി ഫയല്‍ സൈസ് ഉള്ള സിനിമ ടോറന്റില്‍ നിന്നും യുവാവ് ഡൗണ്‍ലോഡ് ചെയ്തു. സിനിമയുടെ സാംപിള്‍ വിഡിയോയും സ്ക്രീന്‍ ഷോട്ടും ടോറന്റില്‍ നല്കിയിട്ടുണ്ടായിരുന്നു. മാത്രമല്ല ഏകദേശം രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യവും ടോറന്റില്‍ കാണിച്ചിരുന്നതിനാല്‍ യുവാവ് ധൈര്യമായി തന്നെ സിനിമ ഡൗണ്‍ലോഡ് ചെയ്തു. എന്നാല്‍ സത്യത്തില്‍ ആ വീഡിയോ വ്യാജന്മാരെ തടയുകയുന്നതിനും പൈറസി പ്രോത്സാഹിപ്പിക്കാതിരിക്കാനുമുള്ള സന്ദേശമായിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് വീഡിയോയില്‍ അക്കാര്യങ്ങള്‍ പറയുന്നതും. ബാക്കിയുള്ള രണ്ട് മണിക്കൂര്‍ സമയം ട്രെയിലറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യാജനെ നേരിടുന്നതിലുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഈ രീതിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ ആദിത്യ ധര് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്കി കൗശല്‍ പ്രധാനവേഷത്തില്‍ എത്തുന്നു.…
Read Moreഅമ്മയുടെ അടിപൊളി പാട്ടിന് മകന്റെ കിടിലൻ താളം
അമ്മ പാടുന്ന പാട്ടിന് താളം പിടിച്ച കുഞ്ഞ് മകൻ സോഷ്യൽമീഡിയയിൽ താരം. വർഷങ്ങൾക്കു മുൻപ് ഒന്നിച്ചു പഠിച്ചവരെല്ലാം ചേർന്ന് നടത്തിയ ഗെറ്റ് ടുഗെതറിനാണ് പ്രസീത വെണ്ണിലാ ചന്ദന കിണ്ണം… എന്ന പാട്ട് പാടിയത്. അമ്മയുടെ മധുരിതമായ ശബ്ദം കേട്ട് അടുത്തുണ്ടായിരുന്ന കുഞ്ഞ് മകൻ മറ്റൊന്നും ചിന്തിക്കാതെ മേശയിൽ താളം പിടിക്കുവാൻ ആരംഭിക്കുകയായിരുന്നു. അമ്മയുടെ പാട്ടിനെക്കാളും മകന്റെ ചെണ്ടകൊട്ടിണ് കൂടുതൽ ആരാധകരും. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശികളായ പ്രസാദ് ഉണ്ണിക്കുട്ടന്റെയും പ്രസീതയുടെയും മകനാണ് രണ്ടു വയസുകാരനായ ഈ കൊച്ചുമിടുക്കൻ.
Read Moreബോളിവുഡ് നടൻ നോക്കിനിൽക്കെ “മോഡലിനെ’ റാന്പിൽനിന്ന് എറിഞ്ഞോടിച്ചു; വീഡിയോ വൈറലാകുന്നു
മുംബൈ: ഫാഷൻ റാന്പുകളിലെ ഇരുകാലികൾക്കിടയിലേക്കു നാൽക്കാലികൾ എത്തുന്നത് ഇപ്പോൾ സ്ഥിരം സംഭവമാണ്. അടുത്തിടെ തുർക്കിയിലെ ഒരു റാന്പിലേക്ക് ഒരു പൂച്ച “ക്യാറ്റ് വാക്ക്’ നടത്തിയത് വാർത്തയും കൗതുകവുമായിരുന്നു. ഇതിന്റെ വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുകയും ചെയ്തു. ബോളിവുഡ് നടൻ സിദ്ധാർഥ് മൽഹോത്രയാണ് ഏറ്റവുമൊടുവിൽ ഇത്തരത്തിൽ റാന്പിൽ ഇരയാക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഡിസൈനർ രോഹിത് ബാലിനായി ബ്ലെൻഡേഴ്സ് പ്രൈഡ് ഫാഷൻ ടൂറിൽ സിദ്ധാർഥ് റാന്പിൽ നിൽക്കവെ അപ്രതീക്ഷിത അതിഥി എത്തി. ഒരു നായ സുരക്ഷാ മേഖല മറികടന്ന് റാന്പിലേക്ക് കയറുകയായിരുന്നു. സിദ്ധാർഥ് നടന്നു തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ഇത്. സ്റ്റേജിലുണ്ടായിരുന്ന മോഡലുകൾക്കു മുന്നിൽ നെഞ്ചു വിരിച്ച്, വാലാട്ടി “അതിഥി’ നിന്നു. ഇതിനുശേഷം നായ റാന്പിൽ നടപ്പു തുടങ്ങിയതോടെ കാഴ്ചക്കാരുടെയും കാമറകളുടെയും ശ്രദ്ധ മുഴുവൻ നായയിലായി. ഇതോടെ നായയെ പുറത്താക്കാൻ സംഘാടകർ ഓട്ടം തുടങ്ങി. ഒരു വശത്തുകൂടി ഇറങ്ങി വന്ന…
Read Moreആ ബിക്കിനി രംഗം ഷൂട്ട് ചെയ്യുമ്പോള്‍ മൂന്നുപേര്‍ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്, അവര്‍ എനിക്ക് നല്കിയ ആത്മവിശ്വാസമാണ് ആ ചിത്രം പിറവിയെടുക്കാന്‍ കാരണം ബിക്കിനിയില്‍ ദീപ്തി സതിക്ക് പറയാനുള്ളത്
നീന എന്ന സിനിമയിലെ തന്റേടിയായി കടന്നുവന്ന നടിയാണ് ദീപ്തി സതി. ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്ന്നെങ്കിലും പിന്നീട് അധികം സിനിമകളിലൊന്നും ദീപ്തിയെ മലയാളികള്‍ക്ക് കാണാനായില്ല. ഇപ്പോള്‍ ഒരു അന്യഭാഷ ചിത്രത്തിനായി ബിക്കിനി അണിഞ്ഞാണ് ദീപ്തി ഏവരെയും ഞെട്ടിക്കുന്നത്. ബിക്കിനി അണിഞ്ഞതിനെപ്പറ്റി ദീപ്തി പറയുന്നതിങ്ങനെ- ഒരു സാധാരണ നീന്തല്‍ വേഷമാണെങ്കിലും ബിക്കിനി രംഗങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ പരിഭ്രമിച്ചു. ബിക്കിനിയില്‍ എങ്ങിനെയായിരിക്കും ഞാന്‍, സ്ക്രീനില്‍ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടാനും മാത്രം ഫിറ്റാണോ ശരീരം, തുടങ്ങി നിരവധി ചിന്തകളായിരുന്നു ആ സമയത്ത് മനസിലൂടെ കടന്നുപോയത്. സംവിധായകനും അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ശക്തമായ പിന്തുണയാണ് ആ രംഗം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്. നിങ്ങള്‍ എന്താണെന്നതിലും എന്ത് ചെയ്യുന്നതിലും അഭിമാനിക്കൂ എന്ന് മനസ് പറയുമ്പോള്‍ പിന്നെ പിന്‍വാങ്ങേണ്ട കാര്യമില്ലല്ലോ.’ ദീപ്തി പറഞ്ഞു. ബിക്കിനി രംഗം ഷൂട്ട് ചെയ്യുമ്പോള്‍ മൂന്നുപേര്‍ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. സംവിധായകന്, ഛായാഗ്രാഹകന്‍,…
Read Moreമലേഷ്യന്‍ വിമാനം കടലിലേക്ക് കൂപ്പുകുത്തുന്നത് നേരിട്ടു കണ്ടു ! അപ്രതീക്ഷിത വെളിപ്പെടുത്തലുമായി ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളി; വിമാനം വീണത് എവിടെയാണെന്ന് കണ്ടെത്താന്‍ തനിക്ക് കഴിയുമെന്നും റുസ്ലി
നാലര വര്‍ഷം മുമ്പ് 227 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 കടലില്‍ തകര്‍ന്നു വീഴുന്നത് കണ്ടെന്ന് ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളി. പിടിവിട്ട പട്ടം പോലെയാണ് വിമാനം കടലില്‍ വീണതെന്നും 42 കാരനായ മല്‍സ്യത്തൊഴിലാളി റുസ്ലി ഖുസ്മിന്‍ പറഞ്ഞു. എവിടെയാണ് വിമാനം വീണതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ തന്റെ കയ്യിലുള്ള ജിപിഎസ് ഉപകരണത്തിനു സാധിക്കും. വിമാനം തകര്‍ന്നു വീണ കടലിലെ കൃത്യമായ സ്ഥലം മല്‍സ്യത്തൊഴിലാളികള്‍ ജിപിഎസിനായി ഉപയോഗിക്കുന്ന ഉപകരണത്തില്‍ രേഖപ്പെടുത്തിയിരുന്നു. താനും തന്റെ സുഹൃത്തുക്കളും ഈ ദൃശ്യം കണ്ടുവെന്നും തങ്ങള്‍ അത് ജിപിഎസില്‍ രേഖപ്പെടുത്തിയെന്നും റുസ് ലി പറഞ്ഞു. വിമാനം തകര്‍ന്നു വീണ് നാലരവര്‍ഷത്തിനു ശേഷമാണ് ഇയാള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. റുസ് ലി പറയുന്നതനുസരിച്ച് വെസ്റ്റ് ക്വാലാലംപൂരിനു സമീപത്തെ മലാക്കാ കടലിടുക്ക് പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. എംഎച്ച്370…
Read Moreസിനിമയില്‍ അഭിനയിക്കണമെന്ന മോഹം കൊണ്ട് മനസാ വാചാ അറിയാത്ത കൊലക്കേസില്‍ വരെ പ്രതിയായി’; വെളിപ്പെടുത്തലുമായി ബാബുരാജ്
സിനിമയിലേക്കുള്ള ബാബുരാജിന്റെ വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ മാത്രമാണ് താരത്തിന് ലഭിച്ചത്. പലപ്പോഴും വലിയ അവഗണനകള്‍ നേരിടേണ്ടിവന്നു. ഇപ്പോള്‍ വലിയ നിലയിലെത്തിയപ്പോള്‍ നേരിടേണ്ടി വന്ന അവഗണനകളെപപ്പറ്റി തുറന്നു പറയുകയാണ് ബാബുരാജ്. സിനിമയില്‍ അഭിനയിക്കാനുള്ള മോഹം കൊണ്ട് സത്യന് അന്തിക്കാടിനെ കാണാനായി കല്‍പ്പന ടൂറിസ്റ്റ് ഹോമില്‍ പോവുമായിരുന്നു. പട്ടണപ്രവേശം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയമായിരുന്നു സിയാദ് കോക്കറായിരുന്നു ആ ചിത്രത്തിന്റെ നിര്‍മ്മാതാവ്. അവിടെ വെച്ച് സിയാദ് കോക്കറിനെ പരിചയപ്പെട്ടു. പിന്നീട് ഒരുപാട് തവണ സിയാദ് കോക്കറിനെ കണ്ടിരുന്നു. ആ ഇടയ്ക്കാണ് സിയാദ് കോക്കറിന്റെ ഒരു സ്റ്റാഫ് മരിക്കുന്നത്. പിന്നീട് ഞാന്‍ അതില്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. അന്ന് എനിക്ക് അല്പം രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെയുണ്ടായിരുന്നു. മഹരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു ഞാന്‍. അങ്ങിനെയാണ് ഞാന്‍ ഈ കേസില്‍ പെട്ടു പോവുന്നത്.ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ്. മരിച്ചയാളെ…
Read Moreഎന്റെ ചേട്ടാ, നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ? ടൊവീനോ തോമസും രമേശ് പിഷാരടിയും വിനയ് ഫോര്‍ട്ടിനെ അപമാനിച്ചെന്ന് വ്യാപക പ്രചരണം, സഹികെട്ട് സത്യം വെളിപ്പെടുത്തി വിനയ് ഫോര്‍ട്ട് രംഗത്ത്
സൗഹൃദങ്ങള്‍ക്ക് വിലകൊടുക്കുന്ന അഭിനേതാക്കളാണ് രമേശ് പിഷാരടിയും ടൊവീനോ തോമസും. അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ഇരുവര്‍ക്കുമെതിരേ വലിയ ആരോപണങ്ങളാണ് ഒരുകൂട്ടര്‍ ഉയര്‍ന്നത്. സംവിധായകന് അല്‍ഫോണ്‍സ് പുത്രന്റെ കുട്ടിയുടെ മാമോദീസായ്ക്കിടെ വിനയ് ഫോര്‍ട്ടിനെ കണ്ടിട്ട് ഇരുവരും മൈന്‍ഡ് ചെയ്തില്ലെന്നാണ് എഡിറ്റ് ചെയ്തുണ്ടാക്കിയ വീഡിയോയില്‍ പറയുന്നത്. ഇതിനെക്കുറിച്ച് വിനയ് അവസാനം മറുപടിയുമായി രംഗത്തെത്തി. വിനയ് പറയുന്നതിങ്ങനെ- കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആ വീഡിയോയിലെ കണ്ടന്റ് എന്റെ അടുത്ത സുഹൃത്തുക്കളായ ടൊവിനോ തോമസും രമേഷ് പിഷാരടിയും ഒരു ചടങ്ങില്‍ വെച്ച് എന്നെ മൈന്‍ഡ് ചെയ്തില്ല, അപമാനിച്ചു എന്നുള്ള തരത്തില്‍ എഡിറ്റ് ചെയ്ത ഒരു വീഡിയോ ആണ്. അത് തീര്‍ത്തും വ്യാജമായ വീഡിയോ ആണ്. അവിടെ വച്ച് നമ്മള് കാണുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമുള്ള ഒരു മീറ്റിങ് ആണ് കണ്ടത്. അത് ഒരു ആംഗിളില്‍…
Read Moreഫേസ്ബുക്കില്‍ തരംഗമായ #10yearchallenge ന് പിന്നില്‍ വന്‍ കെണി: പിന്നില്‍ ഫേസ്ബുക്ക് തന്നെ, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഫേസ്ബുക്ക് നടത്തുന്ന വളഞ്ഞവഴി ഇങ്ങനെ
2009 ലെയും2019 ലെയും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്കിന്റെ രസകരമായ #10YEARCHALLENGE വൻ കെണിയെന്നു സൈബർ സുരക്ഷാ വിദഗ്ദ്ധ. പ്രമുഖ ടെക് എഴുത്തുകാരി കെറ്റ് ഒനീല്‍ ആണ് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. 10YEARCHALLENGE എന്നത് ഫേസ്ബുക്ക് പുതിയ ഫേഷ്യല്‍ റെക്കഗനൈഷന്‍ അല്‍ഗോരിതത്തിന് രൂപം നല്‍കാനുള്ള അടവാണെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതായത് പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് വന്ന മാറ്റം ഇത് വഴി ഫെസ്ബുക്കിനു മനസ്സിലാക്കാന്‍ സാധിക്കും. അത് ഉപയോഗിച്ച് അവര്‍ക്ക് പുതിയ ഫേഷ്യല്‍ റെക്കഗനൈഷന്‍ അല്‍ഗോരിതം ഉണ്ടാക്കാന്‍ സാധിക്കും എന്നാണു കെറ്റ് ഒനീല്‍ പറയുന്നത്. സാധാരണ ഗതിയില്‍ ഉപഭോക്താക്കളുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമേ അവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പഠനങ്ങളും പരീക്ഷണങ്ങളും നടത്താന്‍ സാധിക്കൂ. എന്നാല്‍ #10YEARCHALLENGE അനുമതി ഇല്ലാതെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരു തന്ത്രമാണ് ഇതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു കൃത്യമായ കാലയളവില്‍ ഒരാള്‍ക്ക്…
Read More