പ്രഭുദേവയും നിക്കി ഗില്‍റാണിയും ഒന്നിച്ച ‘ചാര്‍ളി ചാപ്ലിന് ടു’വിലെ ‘ചിന്നമച്ചാ’ ഗാനത്തിലെ നൃത്ത രംഗം ഏറെ ഹിറ്റാണ്. എന്നാല്‍ ഷൂട്ടിങ് സമയത്തു കൂടെയുള്ള ഡാന്‍സര്‍ കൈവിട്ടതോടെ പ്രഭുദേവയുടെ ദേഹത്തേക്കു മറിഞ്ഞു വീണതിന്റെ വീഡിയോ നിക്കി ഗല്‍റാണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കൂടെയുള്ള മൂന്നുപേര്‍ക്കു മുകളിലിരുന്നു കൈവീശിയുള്ള ഡാന്‍സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണു സംഭവം. കൂട്ടത്തില്‍ ഒരാള്‍ പെട്ടന്നു മാറിയതോടെ നിക്കി ഗല്‍റാണി പ്രഭുദേവയുടെ ദേഹത്തേയ്ക്കു മറിഞ്ഞു വീഴുകയായിരുന്നു. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Read MoreCategory: RD Special
ഷോക്കടിപ്പിച്ച കൊലപാതകം..! സ്വാഭാവിക മരണം’ കൊലപാതകമായപ്പോൾ..
സിനിമകളില്‍ കണ്ടിട്ടുള്ള ഷോക്കേല്‍പ്പിച്ചുള്ള കൊലപാതകവും പിന്നീട് പ്രതി പിടിയിലായതുമെല്ലാം മലയോരം ഞെട്ടലോടെയാണ് ശ്രവിച്ചത്. കൃഷിയിടത്തില്‍ നടന്ന കൊലപാതകം അതുകൊണ്ടുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞു. പ്രതിയുടെ ആസൂത്രിത കൊലപാതകത്തിന്റെ ദുരൂഹത ഒരാഴ്ചയ്ക്കകം നീക്കാന്‍ പോലീസിന്കഴിഞ്ഞു. അതാകട്ടെ തെളിയാതെ കിടക്കുന്ന ഒരുപാട് കേസുകള്‍ക്കിടയില്‍ അന്വേഷണസംഘത്തിന് പൊന്‍തൂവലായി. “സ്വാഭാവിക മരണം’ കൊലപാതകമായപ്പോൾ.. കോഴിക്കോട് കക്കാടംപൊയില്‍ താഴേകക്കാട് അകമ്പുഴ ആദിവാസി കോളനിയിലെ രാധിക(38)യുടെ മരണമാണ് നാടിനെ മുള്‍മുനയിലാക്കിയത്. എട്ടിന് ഉച്ചയോടെയാണ് രാധികയെ കക്കാടംപൊയില്‍ അകമ്പുഴയിലുള്ള വാഴക്കൃഷി ചെയ്യുന്ന സ്ഥലത്തെ ഷെഡിനു മുന്നില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടത്. മോട്ടോര്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നതിനിടയില്‍ ഷോക്കേറ്റതാണ് മരണകാരണം എന്നാണ് നാട്ടുകാരെല്ലാം കരുതിയിരുന്നത്. വാഴക്കൃഷി നനക്കുന്ന പമ്പിന്റെ വൈദ്യുതി കണക്ഷനില്‍നിന്ന് അബദ്ധത്തില്‍ ഷേക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നാണ് രാധികയോടൊപ്പം കൃഷിസ്ഥലത്ത് ജോലിചെയ്തിരുന്ന ഷെരീഫ് പറഞ്ഞത്. അപ്പോഴൊന്നും ഷെരീഫ് എന്നയാള്‍ പോലീസിന്റെ സംശയദൃഷ്ടിയിലേ ഇല്ലായിരുന്നു. സമീപത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ്…
Read Moreദൃശ്യത്തിന്റെ റിമേക്കില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഒരൊറ്റ സീനില്‍ ഞാന്‍ നോ പറഞ്ഞു, മലയാളത്തില്‍ ഹിറ്റായ ചിത്രത്തില്‍ നിന്നും രജനികാന്ത് പിന്മാറിയതിനു പിന്നിലെ കാരണങ്ങള്‍ പുറത്ത്
മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ച ചിത്രമാണ് ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഒരുക്കിയതും ജീത്തു തന്നെയായിരുന്നു. തമിഴില്‍ ആദ്യം കേന്ദ്ര കഥാപാത്രമായി അഭിനയിക്കാന്‍ സമീപിച്ചത് സാക്ഷാല്‍ രജനീകാന്തിനെ തന്നെയായിരുന്നു എന്നാല്‍ അദ്ദേഹം പിന്നീട് പിന്മാറുകയും കമല്ഹാസന് ആ റോളിലെത്തുകയും ചെയ്തു. ഇപ്പോഴിതാ രജനി പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്. ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ ജോര്‍ജുകുട്ടിയെ പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദിക്കുന്ന സീന്‍ വന്നപ്പോള്‍ ആണ് രജനികാന്ത് അസ്വസ്ഥന്‍ ആയത്. സാധാരണക്കാരനായി അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അത്തരം രംഗങ്ങള്‍ കാണുമ്പോള്‍ തന്റെ ആരാധകര്‍ ഏറെ വേദനിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം . തനിക്കു വേണ്ടി മികച്ച ഒരു തിരക്കഥ തിരുത്തുന്നതിനോടും അദ്ദേഹത്തിന് യോജിപ്പ് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ദൃശ്യം റീമേക്കില്‍ നിന്ന് പിന്മാറിയത് എന്ന് ജീത്തു ജോസഫ്…
Read Moreകണ്ണടച്ചും റൂബിക്സ് ക്യൂബ് സോൾവ് ചെയ്യും; അദ്ഭുതമായി നാലാം ക്ലാസുകാരൻ അഭിനവ്
കുന്നംകുളം: റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കണ്ണടച്ച് റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് അദ്ഭുതമാവുകയാണ് പഴഞ്ഞി സ്വദേശിയായ നാലാം ക്ലാസുകാരൻ. പഴഞ്ഞി അരുവായി സ്വദേശി മനോജിന്റെ മകൻ അഭിനവാണ് കണ്ണടച്ച് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന മിടുക്കൻ. മൂന്നു മാസം മുൻപാണ് അഭിനവിന് ഒരു റൂബിക്സ് ക്യൂബ് ലഭിച്ചത്. പിന്നെ ഇന്റർനെറ്റിൽ നോക്കി അതു സോൾവ് ചെയ്യാനുള്ള വിദ്യകൾ പഠിച്ചു. കൂടുതൽ സമയം റൂബിക്സ്ക്യൂബിനൊപ്പം ചെലവഴിച്ചപ്പോൾ അഭിനവ് വേഗത്തിലും കൃത്യതയിലും സോൾവ് ചെയ്യാൻ പഠിച്ചുകൊണ്ടിരുന്നു. ഒടുവിൽ കണ്ണടച്ചുവരെ സോൾവ് ചെയ്യാമെന്ന സ്ഥിതിയിലെത്തി. വീട്ടുകാർക്കു മുൻപിലായിരുന്നു ആദ്യ അവതരണം. പിന്നീട് താൻ പഠിക്കുന്ന കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സഹപാഠികൾക്കും അധ്യാപകർക്കും മുൻപിലും അവതരിപ്പിച്ചു. പിതാവിനും പിതാവിന്റെ സുഹൃത്ത് ഡെന്നി പുലിക്കോട്ടിലിനുമൊപ്പം തൃശൂർ പ്രസ് ക്ലബിൽ നടത്തിയ…
Read Moreവൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുൻപ് ഇതൊന്നു ശ്രദ്ധിക്കുക: മുന്നറിയിപ്പുമായി പോലീസ്
പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ ഹാക്കർമാരുടെ തന്ത്രമാകാമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ എഴുതിയ കുറിപ്പിലാണ് പോലീസ് ഈ വിവരം പങ്കുവയ്ക്കുന്നത്. വൈഫൈ ഫ്രീ എന്നു കണ്ട് ഉപയോഗിച്ചു തുടങ്ങിയാൽ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയുണ്ടെന്നു പോലീസ് പറയുന്നു. വൈഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതി കൂടാതെ കടന്നു കയറാനാകുമെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് പോസ്റ്റ്
Read Moreമിസ്റ്റര്‍ മോഹന്‍ലാല്‍ എന്തുചെയ്യുന്നു?’ ചോദ്യം കേട്ടതും ഞങ്ങൾ ഒന്ന് ഞെട്ടി: മോഹൻലാലിനൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് സത്യൻ അന്തിക്കാട്
സത്യന് അന്തിക്കാട്-മോഹന്‍ലാല്‍ കോംപിനേഷന്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ചിരി സമ്മാനിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഭവം സത്യന് പങ്കുവയ്ക്കുന്നതിങ്ങനെ- മോഹന്‍ലാല്‍ സിനിമയില്‍ പ്രശസ്തിയുടെ നെറുകയില്‍ എത്തിയതിനു ശേഷമുള്ള ഒരു ദിനം. രാത്രി വൈകി ഷൂട്ടിങ്ങ് കഴിഞ്ഞു ലാലുമൊത്ത് കാറില്‍ മടങ്ങുകയാണു ഞാന്‍. മറ്റൊരു സുഹുത്തും കാറിലുണ്ട്. വഴിയില്‍ പരിചയമില്ലാത്ത ഒരാള്‍ കൈകാണിച്ചു. അസമയമായതിനാല്‍ ലിഫ്റ്റ് കൊടുക്കുന്നത് അത്ര പന്തിയല്ല എന്ന് ഞാന്‍ ലാലിനോട് പറഞ്ഞു. ലാല്‍ എന്നെ വിമര്‍ശിച്ചു, ‘ പേരില്‍ സത്യന് എന്നുണ്ടായിട്ടു കാര്യമില്ല, മനുഷ്യരോട് സഹാനുഭൂതി കാണിക്കണം. ഈ മനുഷ്യനെ കൂടി കയറ്റിയതു കൊണ്ടു നമുക്ക് പ്രത്യേകിച്ചെന്തു ബുദ്ധിമുട്ടുണ്ടാകാനാണ്? ശേഷം കാര്‍ നിര്‍ത്തി, അയാളെയും കയറ്റി. യാത്രയ്ക്കിടെ അയാള്‍ മോഹന്‍ലാലിനോടു സംസാരം തുടങ്ങി. വീടെവിടെയാണെന്നും വീട്ടില്‍ ആരൊക്കെയുണ്ടെന്നുമൊക്കെയാണ് ചോദ്യങ്ങള്‍. വീടു തിരുവനന്തപുരത്താണെന്നറിയിച്ച ലാല്‍ വീട്ടുകാരുടെ വിരങ്ങളും പറഞ്ഞു. കാറില്‍ കയറിയ ആളും തിരുവനന്തപുരംകാരനാണ്. പറഞ്ഞു വന്നപ്പോള്‍ ലാലിന്റെ…
Read Moreനിങ്ങളുടെ ഉദേശം മനസിലിരിക്കട്ടെ, പണത്തിന് വേണ്ടിയാണ് വിശാലിന്റെ വിവാഹമെന്ന് പരിഹാസം; ചുട്ടമറുപടിയുമായി ഭാവി വധു, വിശാലിന്റെ ഒപ്പം പാറപോലെ ഉറച്ച് അനീഷ
താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന് തമിഴ്നടന്‍ വിശാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിയായ അനീഷ അല്ലയാണ് വിശാലിന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം അനീഷയാണ് ആദ്യം പുറം ലോകത്തെ അറിയിച്ചത്. ഓഗസ്റ്റില്‍ ഇവര്‍ വിവാഹിതരാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ അനീഷയെ കടന്നാക്രമിക്കുകയാണ്. വിശാല്‍ പണത്തിന് വേണ്ടിയാണ് വിവാഹിതനാകുന്നതെന്നും, പണം കൊണ്ട് എന്തും വിലകൊടുത്ത് വാങ്ങാമെന്നും ഒരാള്‍ അനീഷയുടെ പോസ്റ്റിനു താഴെ കുറിച്ചു. ഇതിന് തക്ക മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അനീഷ. പണത്തിന് വേണ്ടിയാണ് വിശാല്‍ എന്നെ സ്നേഹിച്ചതെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അദ്ദേഹം ആരാണെന്നതിനെ കുറിച്ച് നിങ്ങള്‍ക്കൊരു ധാരണയുമില്ല. ചിലപ്പോഴെങ്കിലും ഒരല്‍പ്പം വിശ്വാസം ജീവിതത്തില്‍ പുലര്‍ത്തൂ. ഇനിയും ഒരുപാട് ദൂരം പോകാനുള്ളതാണ്.- അനീഷ കുറിച്ചു. നിങ്ങളാണ് ലോകത്തിലെ ഏറ്റവും മോശം ജോടി എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അതിന് നന്ദിയായിരുന്നു…
Read Moreജീവിതത്തില്‍ എല്ലാവര്ക്കും തെറ്റ് പറ്റും, പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴോ എല്ലാവരും തന്നെ അഹങ്കാരിയാക്കി, അന്ന് ഇതിനെ കുറിച്ച് ആരോടും പറഞ്ഞില്ല, ഒരുപാട് കരയുക മാത്രമായിരുന്നു ചെയ്തിരുന്നത്, തുറന്നുപറച്ചിലുമായി അമൃത സുരേഷ്
ചാനല്‍ റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ ഗായികയാണ് അമൃത സുരേഷ്. ഷോയ്ക്കിടെ കണ്ടുമുട്ടിയ നടന് ബാലയുമായി പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തെങ്കിലും ബന്ധം ഏറെനാള്‍ നീണ്ടുനിന്നില്ല. ഇപ്പോള്‍ സ്വന്തം മ്യൂസിക് ബാന്‍ഡുമായി സംഗീതരംഗത്ത് സജീവമാണ് അവര്‍. അടുത്തിടെ ഒരു ചാനല്‍ ഷോയില്‍ അവര്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ആദ്യകാലങ്ങളില്‍ താന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഇതിനെ കുറിച്ച് ഉള്ളിലൊത്തുക്കി. അന്ന് അമൃത സുരേഷിനെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നായിരുന്നു പ്രതികരണം. എന്നാല്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴോ എല്ലാവരും തന്നെ അഹങ്കാരിയാക്കി. സ്വന്തം നിലപാടില്‍ ഉറച്ചു നില്ക്കുന്ന എല്ലാ പെണ്‍കുട്ടികളും ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകും. അന്ന് തനിയ്ക്ക് താങ്ങും തണലുമായത് എന്റെ കുടുംബമായിരുന്നുവെന്ന് അമൃത പറഞ്ഞു. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. സംഗീത മത്സര വേദിയില്‍ സ്വപ്നത്തോടെ നടന്നു കയറുന്ന അമൃതയെ മാത്രമേ എല്ലാവര്ക്കും…
Read Moreഭീകരുടെ ഗ്രനേഡ് ആക്രമണത്തില്‍ അമ്മയുടെ കൈപ്പത്തി ചിതറി; തലയില്‍ തോക്കുചേര്ത്തുവെച്ച ഭീകരരെ മനുഷ്യത്വത്തെ കുറിച്ച് ഓര്‍മപ്പെടുത്തി; ഒന്‍പതുകാരിക്ക് ധീരതയ്ക്കുള്ള പുരസ്കാരം
ഭീകരരെ ഒറ്റയ്ക്കു ചെറുത്തുനിന്ന കുരുന്നിന് ഇത്തവണ ധീരതയ്ക്കുള്ള പുരസ്കാരം. ആന്ധ്രപ്രദേശില്‍ നിന്ന് ജമ്മുവിലെത്തിയ സൈനികന്റെ മകളായ ഹിമപ്രിയ എന്ന നാലാം ക്ലാസുകാരിക്ക് റിപ്പബ്ലിക് ദിനത്തില്‍ ധീരതയ്ക്കുള്ള കുട്ടികളുടെ പുരസ്കാരം നല്കി ആദരിക്കും. ഇവര്‍ താമസിച്ചിരുന്ന സുന്ജ്വാന് ഇന്‍ഫന്ററി ക്യാംപിലേക്ക് കഴിഞ്ഞ ഫെബ്രുവരി 10ന് ഇരുട്ടിന്റെ മറപറ്റി ജയ്ഷെ ഭീകരര്‍ ഇരച്ചുകയറി. ഇരുട്ടില്‍ എവിടെയോ അച്ഛന് നാടിനു വേണ്ടി പൊരുതുമ്പോള്‍ വീട്ടില്‍ അമ്മ പത്മാവതിയും മക്കളായ ഹിമയും റിഷതയും ആവന്തികയും മാത്രം. ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് പത്മാവതിയുടെ കൈപ്പത്തി തകര്‍ത്തു. പിന്നെ ഹിമ മടിച്ചുനിന്നില്ല, വാതില്‍ തുറന്നു. അവളെ ഭീകരര്‍ തോക്കുചൂണ്ടി ബന്ദിയാക്കി. അവള് അവരോടു സംസാരിച്ചുകൊണ്ടേയിരുന്നു, 4 മണിക്കൂറോളം. അമ്മയെയും സഹോദരങ്ങളെയും കൂടുതല്‍ ഉപദ്രവിക്കാതെ കാക്കാന്‍ അതുവഴി കഴിഞ്ഞു. അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ അനുവദിക്കണമെന്ന അവളുടെ അപേക്ഷ അവര്‍ സ്വീകരിച്ചു. ഭീകരരുടെ കണ്ണില്‍ നിന്നു മറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം…
Read Moreവിവാഹത്തിന് മൂക്കറ്റം മദ്യപിച്ച് എത്തിയ വരന് അമ്മാവനെ തല്ലി; വധു പിന്മാറി; വരനേയും സംഘത്തേയും പോലീസ് അറസ്റ്റ് ചെയ്തു
വിവാഹത്തിന് മൂക്കറ്റം മദ്യപിച്ച് എത്തിയ വരനെക്കണ്ട് വധു വിവാഹത്തില്‍ നിന്നും പിന്മാറി. ബീഹാറിലാണ് സംഭവം. പോലീസ് കോണ്‍സ്റ്റബിളായ ഉദയ് രാജക്കും അക്ബര്‍പൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച രാത്രിയാണ് നടക്കാനിരുന്നത്. വരനും സുഹൃത്തുക്കളും മദ്യപിച്ചാണ് വധുവിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന് പ്രസൂണ്‍ കുമാര്‍ രാജകുമായി വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതറഞ്ഞതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറുവാന് വധു തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ തീരുമാനത്തോട് വീട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും പോലീസ് പറയുന്നു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് മദ്യപിച്ചെത്തിയതിന് ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്കി. ഇതില്‍ പോലീസ് വരനെ അറസ്റ്റ് ചെയ്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
Read More