ഒടിയനിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്. മരത്തിനുമുകളില്‍ നിന്ന് ചാടുന്ന രംഗം ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. സമര്‍പ്പണം (Dedication) എന്ന ക്യാപ്ഷനോടെയാണ് ഹെയ്ന് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിരിക്കുകയാണ്. പ്രായത്തെ വെല്ലുന്ന പ്രകടനമെന്നാണ് ആരാധകരുടെ കമന്റ്.
Read MoreCategory: RD Special
സമയം പാഴാക്കാതെ ഉടന്‍ തന്നെ കഴിക്കൂ…! സോഷ്യൽമീഡിയയെ ചിരിപ്പിച്ച് ടെലിബ്രാൻഡ് കല്യാണം വിളി
വിവാഹത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന “സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിംഗ്, പോസ്റ്റ വെഡ്ഡിംഗ് വീഡിയോകൾ’ വ്യത്യസ്തമാക്കുവാൻ മത്സരമാണ്. കാണുമ്പോൾ വളരെ രസകരമെന്ന് തോന്നുന്ന ഈ വീഡിയോകൾക്കുള്ള ആശയങ്ങൾ കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇപ്പോഴിത സോഷ്യൽമീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു “സേവ് ദ് ഡേറ്റ് വീഡിയോ’യാണ് ഏറെ ചിരിയും കൈയടിയും നേടിയെടുക്കുന്നത്. ടെലി ബ്രാൻഡ് ഷോയ്ക്ക് സമാനമായി, വിവാഹം ചെയ്യേണ്ടതിന്റെ ആവശ്യവും അതിനു ശേഷം ആളുകളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുമെല്ലാം വളരെ രസകരമായാണ് ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ “നിങ്ങളുമിത് കഴിക്കൂ’ എന്ന ഉപദേശവും നൽകുന്നുണ്ട്. മഹേഷും നീതുവും തമ്മിലുള്ള വിവാഹത്തിനാണ് ഈ ടെലി ബ്രാൻഡ് വിവാഹം വിളി ഒരുക്കിയിരിക്കുന്നത്. സോഷ്യൽമീഡിയായിൽ വൈറലായിമാറുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Read Moreപ്രേംനസീറിനെ രാഷ്ട്രീയത്തിൽ ഇറക്കിയത് കെ കരുണാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസുകാർ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി മകൻ ഷാനവാസ്
മലയാളത്തിലെ നിത്യഹരിത നായകൻ പ്രേംനസീർ രാഷ്ട്രീയത്തിലിറങ്ങിയത് ചില കോൺഗ്രസ് നേതാക്കളുടെ ഭീഷണികാരണമാണെന്ന് വെളിപ്പെടുത്തിനസീറിന്റെ മകൻ ഷാനവാസ്. രാഷ്ട്രീയത്തിലിറങ്ങാൻ നസീറിന് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഇൻകം ടാക്സ് റെയ്ഡ് അടക്കമുള്ള ഭീഷണികളിലൂടെയാണ് അദ്ദേഹത്തെ പ്രചരണ രംഗത്തിറക്കിയത്. മുന്‍ മുഖ്യമന്ത്രി കരുണാകരനും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ചേര്‍ന്നാണ് പ്രേംനസീറിന് മേൽ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയതെന്നും ഷാനവാസ് പറഞ്ഞു. ഭീഷണിക്കു വഴങ്ങി പ്രചരണത്തിനിറങ്ങിയെങ്കിലും മത്സരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും ഷാനവാസ് വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഷാനവാസിന്റെ വെളിപ്പെടുത്തൽ. `കരുണാകരന് പറഞ്ഞ് ഇന്ദിരാഗാന്ധിയും വീട്ടില്‍ വിളിച്ചു. ഒരു കുടുക്കില്‍ കുടുക്കി. ഒരു ഇന്‍കം ടാക്സ് റെയ്ഡൊക്കെയായിട്ട് വിരട്ടിത്തന്നു. അവര്‍ ചെറുതായിട്ടൊന്ന് കളിച്ചതാണ്. പുള്ളി ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും ഒരു റെയ്ഡും ഇല്ലായിരുന്നു. പര്‍പസ്ലി ആ ടൈമിലൊരു റെയ്ഡ്. ഇതൊക്കെ ചെയ്തെങ്കിലും പുള്ളി അതിലൊന്നും വീണില്ല.`- ഷാനവാസ് പറയുന്നു. ‘അദ്ദേഹത്തിന്റെ പൊസിഷനില്‍…
Read Moreഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു; ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിഞ്ഞത് നാലുമാസം മുമ്പ്, കൊച്ചിയില്‍ സംഭവിച്ചത് ഇതൊക്കെ
വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു. കൊച്ചി സ്വദേശിയായ യുവാവ് ആണ് ഭാര്യ ഒളിച്ചോടി പോയതിന്റെ വിഷമം തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ചത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇയാള്‍ യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്ക് തിരികെ പോയി. ജനുവരി ഒന്നിന് ദുബായിലെത്തി. ജനുവരി 14നാണ് ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതായി വിവരം അറിയുന്നത്. ഭര്‍ത്താവിന്റെ സഹോദരിയെ ആണ് യുവതി ഒളിച്ചോടിയ വിവരം ആദ്യം അറിയിച്ചത്. ഒളിച്ചോടിയ യുവതിയും കാമുകനും വിവാഹം ചെയ്തതിന്റെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു. ഭാര്യയുടെ വിവാഹത്തിനു പിന്നാലെയാണ് യുവാവ് സുഹൃത്തുക്കളും ദുബായില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. പെണ്‍കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം പുകഞ്ഞു. പെണ്‍കുട്ടി ഒളിച്ചോടി പോയി വിവാഹിതയായതിനെ തുടര്‍ന്ന്…
Read Moreഅതിജീവനത്തിനായി പടപൊരുതുന്ന ആലപ്പാട് തീരദേശത്തുള്ളവര്‍ എല്ലാവരും സമരത്തിലാണോ? ഇന്ത്യന്‍ റെയര്‍ ഏര്‍ത്ത്സ് കമ്പനിയുടെ ലക്ഷ്യമെന്താണ്? ആലപ്പാട്ടെ ഖനനത്തെക്കുറിച്ച് യുവമാധ്യമപ്രവര്‍ത്തകര്‍ക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു
ആലപ്പാടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായ വിഷയങ്ങളിലൊന്ന്. ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കുന്ന ഖനനത്തിനെതിരേ നാട്ടുകാര്‍ നടത്തുന്ന വര്‍ഷങ്ങളായുള്ള സമരം ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ ആലപ്പാടുകാരുടെ പ്രശ്നം ലോകം അറിഞ്ഞെങ്കിലും ഈ പ്രദേശത്തെ നേര്‍ചിത്രം പലപ്പോഴും പുറത്തേക്ക് വരുന്നില്ല. മാധ്യമപ്രവര്‍ത്തകനായ സുധി. സി.ജെ. ആലപ്പാട് സന്ദര്‍ശനം നടത്തിയശേഷം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. സുധിയുടെ പോസ്റ്റില്‍ നിന്ന്- ഇന്ന് കൊല്ലം ജില്ലയില്‍ ഒരാവശ്യമായി ബന്ധപ്പെട്ടു പോയിരുന്നു. മടക്കയാത്രയില്‍ കരുനാഗപള്ളിക്കടുത്തുള്ള ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന ആലപ്പാട് എന്ന തീരദേശ ഗ്രാമത്തില്‍ പോയിരുന്നു. ഞാനൊരു പരിസ്ഥിതി പ്രവര്‍ത്തകനോ പരിസ്ഥിതി ജ്ഞാനമുള്ള വ്യക്തിയല്ല. ആലപ്പാട്ടുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റൊഴികെ ഒന്നും ഇതുവരെ ഷെയര്‍ ചെയ്തിട്ടുമില്ല. ഷെയര്‍ ചെയ്ത ഏക പോസ്റ്റ് ആലപ്പാട്ടിന് മറുകരയില്‍ താമസിക്കുന്ന സുഹൃത്ത് മണികണ്ഠന്റേത്…
Read Moreവിശുദ്ധ മദർ തെരേസയുടെ അവസാന കേരള സന്ദർശനത്തിനു നാളെ 25 വയസ്
സിജോ പൈനാടത്ത് കൊച്ചി: അഗതികളുടെ അമ്മ വിശുദ്ധ മദർ തെരേസയുടെ അവസാനത്തെ കേരള സന്ദർശനത്തിനു നാളെ 25 വയസ്. 1994 ജനുവരി 16ന് കൊച്ചിയിലെത്തിയ മദറിന്റെ നാലാമത്തെ കേരള സന്ദർശനമായിരുന്നു അത്. ഇടപ്പള്ളി പള്ളിയുടെ പതിനാലാം ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചായിരുന്നു കോൽക്കത്തയിൽ നിന്ന് മദർ തെരേസയുടെ അവസാന കേരളയാത്ര. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു മദർ. അന്നത്തെ എറണാകുളം ആർച്ച്ബിഷപ് കർദിനാൾ മാർ ആന്റണി പടിയറയും മുഖ്യമന്ത്രി കെ.കരുണാകരനും ഉൾപ്പെടെ പ്രമുഖർ മദറിനൊപ്പം വേദിയിലുണ്ടായിരുന്നു. അന്നത്തെ ഇടപ്പള്ളി ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ശങ്കുരിക്കൽ കോൽക്കത്തയിലെത്തിയാണു മദറിനെ ക്ഷണിച്ചത്. ഇടപ്പള്ളി പള്ളി സന്ദർശിച്ച മദറിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കു സഹായമാകാൻ ഒരു പിക്കപ്പ് വാൻ സമ്മാനമായി പള്ളി അധികൃതർ നൽകി. എറണാകുളം എസ്ആർഎം റോഡിലുള്ള സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോണ്‍വെന്റിലായിരുന്നു മദറിന്റെ…
Read Moreകാന്തല്ലൂർ മലനിരകളിൽ സ്ട്രോബറിക്കാലം
മറയൂർ: കാന്തല്ലൂർ മലനിരകളിൽ സ്ട്രോബറി പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചു. വെട്ടുകാട് വാഴയിൽ ഷെൽജുവിന്റെ കൃഷിയിടത്തിലാണ് വിളവെടുത്തു തുടങ്ങിയിട്ടുള്ളത്. കാന്തല്ലൂർ, മറയൂർ മേഖലയിൽ വിനോദ സഞ്ചാരത്തിനായി എത്തുന്ന സഞ്ചാരികൾക്ക് ഈ കൃഷിയിടത്തിൽനിന്നും സ്ട്രോബറി പഴങ്ങൾ ഷെൽജു വിൽക്കുന്നുണുണ്ട്. ഒരുകിലോഗ്രാം പഴത്തിന് 300 രൂപയാണ് വില. കാന്തല്ലൂർ കൃഷിഭവനിൽനിന്നും ലഭിച്ച തൈകളാണ് രണ്ടുമാസം മുന്‍പ് ഷെൽജു നട്ടത്. ഷെൽജുവിന്റെ പുരയിടത്തിൽ ആപ്പിൾ, ഓറഞ്ച്, മാതളം, വെളുത്തുള്ളി, ഉരുളകിഴങ്ങ്, ഗ്രീൻപീസ്, കാരറ്റ്, കാബേജ്, മല്ലി എന്നിവയുമുണ്ട്. മറയൂരിൽനിന്നും കാന്തല്ലൂരിലേക്കുള്ള വഴിയിൽ വെട്ടുകാടിലാണ് കൃഷി സ്ഥലം. കാന്തല്ലൂർ മേഖലയിലെ മറ്റു കൃഷിയിടങ്ങളിൽ സ്ട്രോബറി വിളവായി വരുന്നതേയുള്ളു.
Read Moreഎന്നേക്കാള്‍ ഏറെ പ്രായമുള്ള കെ.ടി ഒരുദിവസം എന്നെ വിവാഹം കഴിച്ചു തരാമോയെന്ന് ഇളയമ്മയോട് ചോദിച്ചു, അതോടെ എന്റെ വിവാഹം മുടങ്ങി, പിന്നെ ഞങ്ങള്‍ മിണ്ടാതായി, പതിനാറുവര്‍ഷം മാത്രം നീണ്ട വിവാഹത്തെപ്പറ്റി നടി സീനത്തിന് പറയാനുള്ളളത്
മലയാള സിനിമയിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് സീനത്ത്. നാടകത്തിലൂടെ എത്തി സിനിമയില്‍ ഭാവാഭിനയം കൊണ്ട് വിസ്മയം തീര്‍ത്ത സീനത്തിന്റെ ജീവിതം നംഭവബഹുലമാണ്. പ്രായത്തില്‍ വളരെയേറെ അന്തരമുള്ള നാകാചാര്യന് കെ.ടി. മുഹമ്മദിനെയാണ് സീനത്ത് വിവാഹം കഴിച്ചത്. നാടകത്തില്‍ സജീവമായി നില്ക്കുന്ന സമയത്തായിരുന്നു ആ വിവാഹം. കഴിഞ്ഞദിവസം കേരളകൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ അവര്‍ തന്റെ ജീവിതത്തെപ്പറ്റിയും ആദ്യ വിവാഹത്തെക്കുറിച്ചും വാചാലയായി. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍- കോഴിക്കോട് കലിംഗ തിയേറ്റേഴ്സില്‍ വച്ചാണ് ഞാന്‍ കെ.ടിയെ കാണുന്നതും പരിചയപ്പെടുന്നതും. അന്ന് മലബാറിലെ നാടക ലോകത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ് അദ്ദേഹം. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. കെ.ടിക്ക് അന്ന് ചെറുതായി ആസ്തമയുടെ ശല്യമുണ്ട്. മരുന്നൊക്കെ എടുത്തു തരാന്‍ എന്നോടാണ് ആവശ്യപ്പെടുന്നത്. പിന്നീടാണ് കെ.ടിയെ ഞാന്‍ ശരിക്കും ശ്രദ്ധിച്ചു തുടങ്ങിയത്. ആ ശൈലിയോട് എപ്പോഴോ ഞാനറിയാതെ…
Read Moreകാമുകി വിഷം കഴിച്ചു, പിന്നാലെ കാമുകനും; ഒടുവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ വിവാഹം, വിവാഹത്തിന് വഴിയൊരുക്കിയത് ഇരുവരെയും ചികിത്സിച്ച ഡോക്ടര്‍, അപൂര്‍വ പ്രണയ സാക്ഷാത്ക്കാരത്തിന്റെ കഥയിങ്ങനെ
പ്രണയം പലവിധമുണ്ട്. ചിലത് വിജയിക്കും. ഭൂരിപക്ഷവും പാതിവഴിയില്‍ കരിഞ്ഞുണങ്ങും. എന്നാല്‍ പ്രണയം ആശുപത്രിക്കിടക്കയില്‍ വിജയത്തിലെത്തിയ കഥയാണ് തെലുങ്കാനയില്‍ നിന്നും വരുന്നത്. പത്തൊമ്പതുകാരി രേഷ്മയും ഇരുപത്തൊന്നുകാരന് നവാസുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. തെലുങ്കാനയിലെ വികാരാബാദിലായിരുന്നു സംഭവം. ഇരുവരും അകന്ന ബന്ധുക്കളാണ്. രേഷ്മ-നവാസ് പ്രണയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവരുടെ വിവാഹത്തിനു പക്ഷേ ബന്ധുക്കള്‍ സമ്മതിച്ചിരുന്നില്ല. നവാസിനെ മറ്റൊരു യുവതിയുമായി വിവാഹം കഴിപ്പിക്കാന്‍ ബന്ധുക്കള്‍ തയറെടുക്കുന്ന വിവരം അറിഞ്ഞ് രേഷ്മ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ രേഷ്മയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെയെത്തിയ നവാസും വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇരുവരെയും സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും ക്രൊഫോര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ ഡോക്ടറാണ് കമിതാക്കളുടെ പ്രണയസാക്ഷാത്കാരത്തിനു നിമിത്തമായത്. ഡോക്ടര്‍ ബന്ധുക്കളുമായി സംസാരിക്കുകയും വിവാഹം നടത്താന്‍ ഇരുകുടുംബങ്ങളും സമ്മതിക്കുകയുമായിരുന്നു. വിവാഹ വസ്ത്രങ്ങളണിഞ്ഞ നവാസും രേഷ്മയും വീല്‍ചെയറില്‍ ഇരുന്നാണ് ചടങ്ങില്‍ സംബന്ധിച്ചത്.…
Read Moreഒരാവേശത്തിന് കൊച്ചി മെട്രോ കണ്ടപ്പോള്‍ കാമുകനും കാമുകിയും ചാടിക്കേറി, നൈസായി ഇറങ്ങി പോകുമ്പോള്‍ പിടിവീണു; പിഴ നല്‍കണമെന്ന് അധികൃതര്‍, കാശില്ലെന്ന് യുവാവും യുവതിയും; ഒടുവില്‍ സംഭവിച്ചത് ഇതൊക്കെ
കാമുകിയുടെ മുന്നില്‍ ആളാകാന്‍ കൊച്ചി മെട്രോയില്‍ ടിക്കറ്റില്ലാതെ കയറിയ യുവാവും യുവതിയും കാരണം പുലിവാലു പിടിച്ചത് മെട്രോ അധികൃതര്‍. ആവേശത്തിന് കയറി തിരിച്ചിറങ്ങാന്‍ നോക്കിയപ്പോഴാണ് ഫോര്‍ട്ടു കൊച്ചി സ്വദേശികളായ കാമുകനും കാമുകിയും പിടിയിലായത്. പിഴ അടപ്പിക്കാന്‍ ശ്രമിച്ച അധികൃതര്‍ ഒടുവില്‍ ദാരുണമായി പരാജയപ്പെട്ടു. ഫോര്‍ട്ടുകൊച്ചി സ്വദേശികളായ യുവാവും യുവതിയുമാണ് സുരക്ഷാ ക്രമീകരണങ്ങളെല്ലാം മറികടന്ന് ടിക്കറ്റെടുക്കാതെ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചത്. ആലുവ മുതല്‍ കലൂര്‍ വരെയായിരുന്നു ഇരുവരുടെയും യാത്ര. എന്നാല്‍ തിരിച്ചിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കുടുങ്ങി. ടിക്കറ്റില്ലാതെ സ്റ്റേഷന് പുറത്തേക്ക് ഇറങ്ങാന്‍ ഒരു വഴിയും കാണാതായതോടെ ഇരുവരും അധികൃതരെ സമീപിക്കുകയായിരുന്നു. ടിിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള 500 രൂപ പിഴ നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്രയും പണമില്ലെന്ന് ഇരുവരും പറഞ്ഞതോടെ ജീവനക്കാര്‍ കുഴങ്ങി. ഒടുവില്‍ സര്‍വീസ് തുടങ്ങുന്ന ആലുവയില്‍ നിന്നും സര്‍വീസ് അവസാനിപ്പിക്കുന്ന മഹാരാജാസ് വരെയുള്ള ടിക്കറ്റ് എടുപ്പിച്ചാണ് ഇരുവരെയും…
Read More